STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*61.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ വന്‍കിട പദ്ധതികള്‍ നടപ്പാക്കുവാന്‍ ചുമതലപ്പെടുത്തിയ കിഫ്ബിയില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
ബജറ്റിൽ വകയിരുത്തുന്ന തുക പോലും എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ ഉന്നമനത്തിന് പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കിഫ്ബിയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫണ്ട് വകയിരുത്താത്തത് കടുത്ത അനീതിയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മേല്‍ സാഹചര്യത്തില്‍ സ്പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍/ട്രൈബല്‍ സബ് പ്ലാന്‍ മാതൃകയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി കിഫ്ബിയില്‍ പ്രത്യേക ഫണ്ട് വകയിരുത്താന്‍ വകുപ്പ് മുന്‍കൈയെടുക്കുമോ;
( ഡി )
ആദിവാസി മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
*62.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
തീരദേശ മേഖലയില്‍ തടസരഹിതമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ; കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുന്നതിന് പദ്ധതി നിലവിലുണ്ടോ; വിശദീകരിക്കുമോ;
( സി )
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദീകരിക്കുമോ; സംസ്ഥാനത്ത് കൂടുതല്‍ മള്‍ട്ടി വില്ലേജ് ഡ്രിങ്കിംഗ് വാട്ടര്‍ സ്കീമുകള്‍ നടപ്പിലാക്കുന്നതിന് പദ്ധതിയുണ്ടോ; വിശദീകരിക്കുമോ?
*63.
ശ്രീ. പി.പി. സുമോദ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനും ജലസംരക്ഷണത്തിനുമായി സ്വീകരിക്കുന്ന പദ്ധതികളുടെ ഭാഗമായി പുഴകളും തോടുകളും ശുചീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്;
( സി )
പുഴകളിലും തോടുകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കി വിടുന്നത് തടയുന്നതിനും ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
*64.
ശ്രീ. എ. പ്രഭാകരൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അനുകൂലമായ ഭൂപ്രകൃതിയും ജലാശയങ്ങളുടെ ലഭ്യതയും പ്രയോജനപ്പെടുത്തി ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനുമായി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ബയോ ഫ്ലോക്ക് അക്വാകള്‍ച്ചര്‍ സിസ്റ്റം, റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ഇന്റന്‍സീവ് അക്വാകള്‍ച്ചര്‍ എന്നീ നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന് ഉദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഉള്‍നാടന്‍ മത്സ്യവിപണി ഉറപ്പുവരുത്തുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമോയെന്ന് വ്യക്തമാക്കുമോ?
*65.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാൻ ഈ സര്‍ക്കാര്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പട്ടികവര്‍ഗ്ഗ മേഖലകളില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനും ഇതുസംബന്ധിച്ച് അവബോധം നല്‍കുന്നതിനും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
*66.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.യുമായുള്ള ധാരണാപത്രം റദ്ദാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഫിഷറീസ് വകുപ്പുമായി ഇ.എം.സി.സി. ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ ഈ യോഗത്തിന്റെ മിനുട്സ് ലഭ്യമാക്കാമോ; ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ കമ്പനികള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് നിരോധനമുണ്ടോ; 2019-ല്‍ പുറപ്പെടുവിച്ച മത്സ്യ നയത്തില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സി.യുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശത്തുവച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയിരുന്നോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
*67.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും അവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിനുമായി മുന്‍ സര്‍ക്കാര്‍ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാ‍ര്‍ തുടങ്ങിവച്ച പുനര്‍ഗേഹം പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വെളിപ്പടുത്താമോ; പ്രസ്തുുത പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും നവീന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*68.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം, വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങള്‍ തകര്‍ക്കുന്നതും മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുവാന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ജനവാസമേഖലയും വനമേഖലയും തമ്മില്‍ വേര്‍തിരിച്ച് ജൈവവേലി നിര്‍മ്മിക്കുന്നതിന് വിപുലമായ പദ്ധതി നടപ്പിലാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*69.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം, വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലകളില്‍ വന്യജീവികള്‍ പ്രവേശിച്ചാല്‍ പ്രദേശവാസികള്‍ക്ക് എസ്.എം.എസ്. മുഖേന മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം എത്ര ജനവാസ മേഖലകളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പ്രദേശവാസികളും ജനപ്രതിനിധികളും വനം വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ജന ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വനത്തിനുള്ളില്‍ വന്യജീവികളുടെ ആവാസ വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്തുന്നതിന് കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
*70.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ എത്ര പദ്ധതികള്‍ നിലവില്‍ പൂര്‍ത്തീകരിക്കുവാനുണ്ട്;
( ബി )
ഇതിനോടകം ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ്ണമായും ജലം നല്‍കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ?
*71.
ശ്രീ ഡി കെ മുരളി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജലനിധി രണ്ടാംഘട്ട പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഗ്രാമീണ ജനതയ്ക്ക് കുടിവെള്ള - ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ലോകബാങ്ക് നല്‍കി വരുന്ന ധനസഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
*72.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗക്കാരുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;
( ബി )
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പരമ്പരാഗത തൊഴില്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാര്‍ ഗദ്ദിക എന്ന പേരില്‍ നടത്തിയ സാംസ്കാരികോത്സവം വീണ്ടും സംഘടിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ വിവിധ പദ്ധതികള്‍ക്കായി കിഫ്ബി മുഖേന എത്ര തുക അനുവദിച്ചു എന്നതിന്റെ കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ?
*73.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കിവന്നിരുന്ന ഭവന പദ്ധതി ഇപ്പോള്‍ നിര്‍ത്തിവച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത ഭവന പദ്ധതിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ;
( ഡി )
ഇല്ലെങ്കില്‍ ഭവന രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഈടും ഉറപ്പുമുള്ള ഭവനം ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ?
*74.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചിട്ടുള്ള സ്റ്റാര്‍ട്ട്-അപ്-ഡ്രീംസ് എന്ന പ്രോജക്ട് പ്രകാരം സംരംഭകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്; ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് ഇവ ലഭിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഈ പദ്ധതി സോഷ്യല്‍ ആഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം വനിതാസംരംഭകര്‍ക്ക് പ്രത്യേക ആനുകൂല്യം അനുവദിക്കുമോ; വിശദീകരിക്കുമോ?
*75.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പെെപ്പുകള്‍ പൊട്ടുന്നതു മൂലമുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കുന്നതിനായി കേടായ പെെപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
*76.
ശ്രീ കെ ആൻസലൻ
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ തുടര്‍നിര്‍വ്വഹണത്തിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കോവിഡ് രോഗവ്യാപനം മൂലം സ്കൂളുകളില്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനാവശ്യമായ എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*77.
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പുനരധിവാസ പാക്കേജിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
*78.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എച്ച്. സലാം
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി ഏതെല്ലാം മേഖലകളിലാണ് പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള്‍ എന്തൊക്കെയാണ്;
( സി )
ഭവനരഹിതരായ പിന്നാക്ക വിഭാഗക്കാര്‍ക്കായി കോര്‍പ്പറേഷന്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന എന്റെ വീട് പദ്ധതി പ്രകാരം എത്ര തുകയാണ് വായ്പയായി നല്‍കുന്നത്;
( ഡി )
കോര്‍പ്പറേഷന്റെ തനത് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന വായ്പാ പദ്ധതികളിലെ കുടുംബവാര്‍ഷിക വരുമാനപരിധി എത്ര രൂപയാണെന്ന് അറിയിക്കാമോ?
*79.
ശ്രീ. എ. രാജ
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഗ്രാമീണമേഖലയില്‍ നിലവില്‍ എത്ര ശതമാനം കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാണോ;
( സി )
നഗരപ്രദേശങ്ങളില്‍ എല്ലാ സമയത്തും തടസ്സം കൂടാതെ കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം നൂതന പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*80.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസംരക്ഷണവും ജലസുരക്ഷയും ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ജലത്തിന്റെ ആവശ്യകതയും ജലലഭ്യതയും അനുസരിച്ച് ജലവിഭവം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ജലസുരക്ഷയും ജലസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോയെന്ന് അറിയിക്കുമോ?
*81.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളതീരത്ത് ശക്തമായ കടലാക്രമണത്തിനും കടല്‍ക്ഷോഭത്തിനും കാരണമായ ടൗട്ടേ ചുഴലിക്കാറ്റുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കോവിഡ് നിയന്ത്രണങ്ങളും നിരന്തരമായുണ്ടാകുന്ന കടല്‍ക്ഷോഭവും മൂലം ഉപജീവനവും വരുമാനവും നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
നിരന്തരമായുണ്ടാകുന്ന കടല്‍ക്ഷോഭം മൂലം തീരശോഷണം സംഭവിച്ച സ്ഥലങ്ങളില്‍ അടിയന്തരമായി സംരക്ഷണഭിത്തി നിര്‍മ്മിച്ച് തീരസംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
*82.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് അവരുടെ ഗോത്രഭാഷയില്‍ നിന്ന് പഠന മാധ്യമമായ മലയാളത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയ സാഹചര്യത്തില്‍ ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് ഗോത്രഭാഷയില്‍ പഠനത്തിനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
വീടുകളില്‍ ടിവിയും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കുട്ടികള്‍ക്ക് പഠനത്തിനായി എന്തെങ്കിലും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ലോക്ക്ഡൗണ്‍ സമയത്തും മുടങ്ങാതെ നല്‍കാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*83.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിലവിലുള്ള പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പട്ടികജാതിക്കാര്‍ താമസിക്കുന്ന കോളനി പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് പട്ടികജാതി കോളനികളില്‍ നടത്തിയിട്ടുള്ളതെന്നും പ്രസ്തുത പദ്ധതിയിലേയ്ക്ക് പുതിയ കോളനികളെ തെരഞ്ഞെടുക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
*84.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം, വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ എന്റെ മരം പോലെയുള്ള പദ്ധതികള്‍ പ്രകാരം വച്ചുപിടിപ്പിച്ച വൃക്ഷത്തൈകളുടെ പരിപാലനം കാര്യക്ഷമമാക്കുന്നതിനും അവയുടെ അതിജീവനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
വനാതിര്‍ത്തി സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
*85.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം, വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും ജനത്തിന് ജീവഹാനിയും ഗുരുതര പരിക്കുകളും ഉണ്ടാക്കുന്നതും സംബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള പരാതികളും നിര്‍ദ്ദേശങ്ങളും യഥാസമയം പരിഗണിച്ച് കര്‍ഷകരെ രക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
വന്യമൃഗ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ ഫലപ്രദമായ രീതിയില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിലേയ്ക്കായി എന്തെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമോ?
*86.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ക്കാലത്ത് നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമായി മഴവെള്ള സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന് എന്തെല്ലാം നൂതന മാര്‍ഗ്ഗങ്ങളാണ് അവംലബിക്കാനുദ്ദേശിക്കുന്നത്;
( ബി )
മഴക്കാലത്ത് അധികമായി ഒഴുകിവരുന്ന മഴവെള്ളം സംഭരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
ജലനിധി പദ്ധതിയുടെ ഭാഗമായ മഴകേന്ദ്രം മുഖേന മഴവെള്ള സംഭരണത്തിനായി നിലവില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും അവബോധപരിപാടികളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*87.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി.അൻവർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗക്കാരുടെ പാര്‍പ്പിടം, വിദ്യാഭ്യാസം, അടിസ്ഥാന ജീവനോപാധികള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്;
( ബി )
ഭവനരഹിതരായ പട്ടികജാതിക്കാരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
പട്ടികജാതിക്കാര്‍ക്കായുള്ള ചികിത്സാസഹായം ഓൺലൈനായി നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*88.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി ദെലീമ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തെ ഏതെല്ലാം തുറമുഖങ്ങളാണ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
മത്സ്യബന്ധന തുറമുഖങ്ങളുടെ ആധുനികവൽക്കരണത്തിനായി ആദ്യഘട്ടത്തില്‍ ഏതെല്ലാം തുറമുഖങ്ങളാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും ആയതിന് വേണ്ടിവരുന്ന തുകയുടെ വിശദാംശവും ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് പുതുതായി എത്ര മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാനുണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കുമോ;
( ഡി )
മത്സ്യബന്ധന തുറമുഖങ്ങളെ മത്സ്യ സംഭരണ, സംസ്കരണ, വിപണന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
*89.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്തകാലത്തുണ്ടായ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കടലാക്രമണം തടയുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ കണ്ടെത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
കാലങ്ങളായി സ്വീകരിച്ചു വരുന്ന കടലാക്രമണ പ്രതിരോധ നടപടികള്‍ നിലവില്‍ ഫലപ്രദമാകുന്നില്ല എന്നത് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*90.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം, വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ വികസന പ്രവര്‍ത്തികള്‍ നടത്തുന്നതിന് നിലവിലുണ്ടായിരുന്ന കണ്‍വീനര്‍ സമ്പ്രദായം മാറ്റി കരാര്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം എന്താണ്;
( ബി )
ഈ സംവിധാനം നിലവില്‍ വന്നശേഷം എസ്റ്റിമേറ്റ് തുകയേക്കാള്‍ ഏഴ് മുതല്‍ പത്ത് ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയാണ് കരാര്‍ നല്‍കുന്നത് എന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.