STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

430.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ കല്ലേലിമേട്, കുഞ്ചിപ്പാറ, വാരിയം, തലവച്ചപാറ, തേര, ഉറിയംപെട്ടി തുടങ്ങിയ ആദിവാസി മേഖലകളില്‍ വൈദ്യുതീകരണം നടത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
മേല്‍ പറഞ്ഞ പ്രദേശങ്ങളിലെ വൈദ്യുതീകരണം സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ഏകദേശം 600 ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന മേല്‍ പറഞ്ഞ കോളനികളില്‍ അടിയന്തരമായി വൈദ്യുതി എത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
431.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വൈദ്യുതി വകുപ്പ് ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
432.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
വെങ്ങലൂര്‍ സ്വിച്ചിംഗ് സ്റ്റേഷന്‍ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
തിരൂര്‍ പൂക്കയില്‍ 110 കെ.വി. യില്‍ നിന്ന് 220 കെ.വി. യായി അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
433.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് അനിവാര്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി. യും അനെര്‍ട്ടും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
434.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തില്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് വൈദ്യുതി വകുപ്പ് വിലയിരുത്തിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണ്; ഇതിനായി വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പ് മുഖേന മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
435.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 വരെയുള്ള കാലഘട്ടത്തില്‍ വൈദ്യുതോല്പാദനത്തില്‍ എത്ര വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചെന്ന് വിശദമാക്കാമോ;
( ബി )
ജലവൈദ്യുതി ഉത്പാദനം, സൗരോര്‍ജ ഉത്പാദനം അടക്കമുള്ള വിവിധ മേഖലകള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
436.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തില്‍ നിലവിൽ എത്ര മെഗാവാട്ട് വൈദ്യുതി കേരളത്തില്‍ ഉല്പാദിപ്പിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
കേരളത്തിനു പുറത്തുനിന്ന് ഏതൊക്കെ സ്രോതസ്സുകളില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി സംസ്ഥാന സര്‍ക്കാര്‍ ഏതു നിരക്കില്‍ ലഭ്യമാക്കുന്നു എന്നും വ്യക്തമാക്കാമോ?
437.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത എത്ര വീടുകളുണ്ടായിരുന്നുയെന്ന് വ്യക്തമാക്കാമോ;
( ബി )
2016-2021 കാലഘട്ടത്തില്‍ പുതുതായി എത്ര വീടുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ സംസ്ഥാനത്തു വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത എത്ര വീടുകളുണ്ട് എന്ന് വ്യക്തമാക്കാമോ?
438.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കള്‍, മീറ്ററില്‍ ഉണ്ടാകുന്ന പോരായ്മ മൂലം അവരുടേതല്ലാത്ത കുറ്റത്തിന് അമിത ബില്ല് നല്‍കേണ്ട അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ;
( ബി )
പല ഉപഭോക്താക്കളുടെയും മീറ്ററുകള്‍ കേടായിക്കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയവ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഒരിക്കല്‍ ഉയര്‍ന്ന മീറ്റര്‍ റീഡിംഗും എന്നാല്‍ തൊട്ടടുത്ത മാസം കുറഞ്ഞ റീഡിംഗും കാണിച്ചാലും, കൂടിയ സ്ലാബ് മാറാത്ത സാഹചര്യം പുന:പരിശോധിക്കുമോ; പിന്നീടൊരിക്കലും ഈ സ്ലാബില്‍ മാറ്റം വരാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരം കണ്ടെത്തുമോ;
( ഡി )
സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ത്രീ ഫെയ്സ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ?
439.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വൈദ്യുതി ബോര്‍ഡിന് എത്ര കോടി രൂപ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ട്; വകുപ്പ് തിരിച്ച് വിശദാംശം നല്‍കാമോ ;
( ബി )
പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണോ അതോ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത്; എങ്കില്‍ എത്ര കോടി രൂപയുടെ ലാഭം അല്ലെങ്കില്‍ നഷ്ടമെന്ന് വ്യക്തമാക്കുമോ;
( ഡി )
കോവിഡ്-19 ന്റെ സാഹചര്യത്തില്‍ യഥാസമയം വൈദ്യുതി ബില്ലുകള്‍ അടയ്ക്കുവാന്‍ കഴിയാത്ത ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതിനു മുമ്പായി ഇത്തരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്ന കാര്യവും അവര്‍ക്ക് മതിയായ സമയം നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമോ; വിശദാംശം നല്‍കാമോ ?
440.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ വരുമാനം, ഒ.വൈ.ഇ.സി., കണക്ഷന്‍ ഡിപ്പോസിറ്റ് ചാര്‍ജ്, മീറ്റര്‍ വാടക, മറ്റിതര വരുമാന മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഓരോന്നിലും ഓരോ വര്‍ഷവും ലഭിച്ച തുക വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഏജന്‍സിയില്‍ നിന്നും, വിദേശ ഏജന്‍സികളില്‍ നിന്നും, മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഗ്രാന്റ്, വായ്പ തുടങ്ങിയ ഇനങ്ങളില്‍ ലഭിച്ച തുക എത്രയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ?
441.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വെെദ്യുതി ഭവന്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ?
442.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ഇ-വെഹിക്കിള്‍ നയപ്രകാരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ എവിടെയൊക്കെയാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
443.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ അക്ഷയോര്‍ജ്ജ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാനും അവ സ്ഥാപിക്കാനും അവയുടെ പരിപാലനത്തിനും ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുവാന്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
444.
ശ്രീ. പി. ടി. തോമസ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 വര്‍ഷത്തോടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കുമെന്ന 2016-ലെ എല്‍. ഡി. എഫ് പ്രകടന പത്രികയിലെ വാഗ്ദാനം പൂര്‍ണ്ണമായ തോതില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ;
( ബി )
2016 മുതല്‍ 2021 വരെയുള്ള അ‍ഞ്ച് വര്‍ഷക്കാലയളവില്‍ എത്ര മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് കമ്മീഷന്‍ ചെയ്തതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ നിര്‍മ്മാണം ആരംഭിച്ചതും എന്നാല്‍ ഇതിനകം കമ്മീഷന്‍ ചെയ്യാത്തതുമായ ജലവൈദ്യുത പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; അവ എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുന്നതിന് സാധിക്കുമെന്ന് വ്യക്തമാക്കുമോ?
445.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാർ പട്ടാമ്പി മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാനപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
2021-26 കാലയളവില്‍ പട്ടാമ്പി മണ്ഡലത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാനപ്പെട്ട പദ്ധതികൾ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
446.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുരപ്പുറ സോളാര്‍ സ്ഥാപിക്കുവാന്‍ വൈദ്യുതി വകുപ്പ് ക്ഷണിച്ച അപേക്ഷകളിന്മേൽ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
447.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി. നൽകിയിട്ടുണ്ടോ എന്ന് അറിയിക്കുമോ; ഉണ്ടെങ്കിൽ എത്ര വർഷത്തേക്കാണ് എൻ.ഒ.സി. നൽകിയിട്ടുള്ളത്;
( ബി )
എൻ.ഒ.സി. നൽകുന്നതിനു മുൻപായി പൊതുജനാഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ സംഘടനകളും എൻ.ജി.ഒ.കളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് അഭിപ്രായങ്ങൾ നൽകിയതെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി, സാങ്കേതിക-സാമ്പത്തിക അനുമതി എന്നിവ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇവയുടെ നടപടിക്രമങ്ങൾ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ?
448.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ 'ദ്യുതി' പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ എന്തൊക്കെ പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ആയതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും ഇനിയും നിര്‍മ്മാണം പുരോഗമിക്കുന്ന പ്രവൃത്തികള്‍ ഏതെന്നും വിശദമാക്കുമോ?
449.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക സംരംഭങ്ങള്‍ക്ക് ഉദാരമായ വ്യവസ്ഥകളില്‍ ക്യാപ്റ്റീവ് അടിസ്ഥാനത്തില്‍ വൈദ്യുത നിലയങ്ങള്‍ക്ക് അനുമതി നല്‍കുന്ന പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിട്ടുണ്ടോ;
( ബി )
അതുപ്രകാരം 2016-21 കാലയളവില്‍ എത്ര വൈദ്യുത നിലയങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും ഓരോന്നും എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുവെന്നും വ്യക്തമാക്കുമോ?
450.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കോള്‍നിലങ്ങള്‍ വഴി സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈനുകള്‍ മഴക്കാലത്ത് അപകടകരമാണെന്നതിനാല്‍ അവയെല്ലാം കോള്‍നിലങ്ങളുമായി ബന്ധപ്പെട്ട നെകിടത്ത് - കണ്ണോത്ത് - പുല്ല റോഡിലേക്കും മറ്റു റോഡുകളിലേക്കും ബണ്ടുകളിലേക്കും മാറ്റി സ്ഥാപിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കും എന്ന് വിശദമാക്കുമോ?
451.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഓഫീസുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളുടെ പ്രവര്‍ത്തനം എന്താണെന്നും ഏതെല്ലാം കാര്യങ്ങളുടെ മേൽനോട്ടമാണ് ഈ ഓഫീസ് വഹിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പുതിയ സബ്സ്റ്റേഷനുകള്‍ നിർമ്മിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ഓഫീസുകളാണോ ചുമതല വഹിക്കേണ്ടതെന്ന് വ്യക്തമാക്കാമോ?
452.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കുടിശ്ശികയായി പിരിഞ്ഞു കിട്ടാനുള്ള തുക എത്രയാണ്; അറിയിക്കുമോ;
( ബി )
കുടിശ്ശികയായി കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈയിനത്തില്‍ എത്ര തുക പിരിച്ചെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
ഈ ഇനത്തില്‍ കുടിശ്ശിക നല്‍കാനുള്ള സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പേരുവിവരങ്ങള്‍, തുക എന്നിവ ജില്ല തിരിച്ച് വ്യക്തമാക്കാമോ?
453.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ രംഗത്ത് സേവനമേഖല കാര്യക്ഷമമാക്കുന്നതിനും വ്യവസായ മേഖലയ്ക്ക് ഉള്‍പ്പെടെ ചാര്‍ജ്ജ് കുറച്ച് തടസ്സങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും നടപടികള്‍ ഉണ്ടാകുമോ;
( ബി )
ഈ രംഗത്ത് സേവനമേഖല ശക്തിപ്പെടുത്തുവാന്‍ മസ്ദൂര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ കൂടുതല്‍ നിയമനം നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ എന്നറിയിക്കുമോ?
454.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എ. രാജ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടായ പ്രളയവും കോവിഡ് രോഗ വ്യാപനവും ഊര്‍ജ്ജമേഖലയെ എപ്രകാരമെല്ലാമാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ലോക് ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗത്തില്‍ ഗണ്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ടോ;
( സി )
ലോക് ഡൗണ്‍ കാലയളവില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നത് സംബന്ധിച്ച് എന്തെല്ലാം ഇളവുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
455.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാര്‍ എനര്‍ജി പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
456.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുക വഴി വൈദ്യുതി ഉല്‍പാദനം എത്രത്തോളം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
457.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ പുതിയ താപോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍ മുന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ?
458.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പല ഭാഗത്തും പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം സംഭവിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
വൈദ്യുതിക്കമ്പിപൊട്ടി വീഴുമ്പോള്‍ ഉടന്‍തന്നെ വൈദ്യുതി വിച്ഛേദിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു വിശദമാക്കുമോ?
459.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണമടയുന്നതായ സംഭവങ്ങള്‍ ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
460.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ കേന്ദ്രമാക്കി വൈദ്യുതി ബോര്‍ഡിന്റെ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മഞ്ചേരി നോര്‍ത്ത്, വള്ളുവമ്പ്രം, കിഴിശ്ശേരി സെക്ഷന്‍ വിഭജിച്ച് ആവശ്യത്തിലധികം ഉപഭോക്താക്കളുള്ള പൂക്കൊളത്തൂര്‍ കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്നറിയിക്കാമോ;
( സി )
പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമെന്ന നിലയില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമോ?
461.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകള്‍ വൈദ്യുത സംബന്ധമായ ആവശ്യങ്ങള്‍ക്ക് കോതമംഗലം നം.2 സെക്ഷനെ ആണ് സമീപിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വലിയ ഭൂപ്രദേശങ്ങള്‍ ഉൾക്കൊള്ളുന്ന ഈ രണ്ട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ മണ്ഡലത്തിലെ ഊന്നുകല്‍ കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
462.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസ് അനുവദിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
ഇതിനാവശ്യമായ സ്ഥലവും കെട്ടിടവും സൗജന്യമായി ഏര്‍പ്പെടുത്താന്‍ മുന്‍സിപ്പാലിറ്റി തയ്യാറായതിനാല്‍ ഡിവിഷന്‍ ഓഫീസ് അനുവദിക്കുമോ?
463.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കല്‍ 110 കെ.വി. സബ് സ്റ്റേഷന്റെ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാനുള്ള നിലവിലുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( സി )
തടസ്സങ്ങള്‍ നീക്കി പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാനാവും എന്ന് അറിയിക്കാമോ?
464.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോ‍‍ട് ജില്ലയില്‍ എത്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള ഉപഭോക്താക്കളുടെ എണ്ണം സെക്ഷന്‍ ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഉപഭോക്താക്കളുടെ എണ്ണം എത്രയാകുമ്പോഴാണ് സെക്ഷന്‍ ഓഫീസ് വിഭജിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഉപഭോക്താക്കളുടെ എണ്ണത്തിനുപുറമേ സെക്ഷന്‍ ഓഫീസ് വിഭജിക്കാന്‍ മറ്റ് മാനദണ്ഡങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ഇ )
കാസര്‍കോ‍‍ട് ജില്ലയില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ അനുസരിച്ച് വിഭജിക്കാവുന്ന സെക്ഷന്‍ ഓഫീസുകള്‍ ഏതൊക്കെയാണെന്നും വിഭജനം എപ്പോള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കാമോ?
465.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ ശ്രീകണ്ഠാപുരം 110 കെ വി സബ്സ്റ്റേഷനോട് ചേര്‍ന്ന് അനുവദിച്ച ഓഫീസ് കോംപ്ലക്സ് നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂർത്തീകരിക്കാ൯ സാധിക്കുമെന്നും അറിയിക്കാമോ;
( ബി )
ആലക്കോട് 33 കെവി സബ്സ്റ്റേഷന്‍ 110 കെവി സബ്സ്റ്റേഷനായി ഉയര്‍ത്താന്‍ നാളിതുവരെയായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
466.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ 110 കെ.വി സബ്‍സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത സബ്‌സ്റ്റേഷൻ നിർമാണപദ്ധതിക്കായി സ്‌ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
467.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറയൂര്‍ 66 കെ.വി. സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
468.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നുണ്ടോ;
( ബി )
പി.എസ്.സി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ വഴിയല്ലാതെ ഏതെങ്കിലും ഏജന്‍സിയെ പ്രസ്തുത നിയമനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( സി )
ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ സാഹചര്യം വിശദമാക്കുമോ?
469.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.