STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

700.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19, 2019-20 വർഷങ്ങളിൽ സംസ്ഥാനത്തെ ആകെ മത്സ്യ ലഭ്യത എത്ര ടൺ ആയിരുന്നുവെന്ന് അറിയിക്കുമോ;
( ബി )
മത്സ്യലഭ്യത കുറയുന്ന പക്ഷം, ആയത് വർദ്ധിപ്പിക്കുന്നതിനായി ഉൾനാടൻ മത്സ്യ കൃഷി ഉൾപ്പെടെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
701.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശക്തമായ കടലാക്രമണവും മറ്റ് പ്രതികൂല സാഹചര്യങ്ങളും നിമിത്തം മത്സ്യത്തൊഴിലാളികളുടെ ജീവിതം വളരെ പ്രതിസന്ധിയിലാണെന്ന് കരുതുന്നുണ്ടോ;
( ബി )
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ദുരിതം അകറ്റുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
702.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം പരവൂർ തെക്കുംഭാഗത്ത് മിനി ഫിഷിംഗ് ഹാർബർ സ്ഥാപിക്കുന്നതിനായുള്ള സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഹാർബർ നിർമ്മാണത്തിനായി പരിസ്ഥിതി പഠനം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ന് ആരംഭിച്ചുവെന്നും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ ;
( സി )
പരിസ്ഥിതി പഠന റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ഹാർബറിന്റെ നിർമ്മാണം തുടങ്ങുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് അറിയിക്കാമോ ?
703.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തീരദേശ മേഖല തീവ്ര കടല്‍ക്ഷോഭം കാരണം പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;
( ബി )
സമഗ്ര തീരദേശ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
തീരദേശ മണ്ണൊലിപ്പ് തടയുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളത്; വിശദമാക്കുമോ?
704.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചതും പ്രവൃത്തി പൂര്‍ത്തിയാകാത്തതുമായ തീരദേശ റോഡുകള്‍ എതൊക്കെയാണെന്ന് അറിയിക്കുമോ; പ്രസ്തുത റോഡുകളുടെ പണികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി നിർവ്വഹിക്കേണ്ട റോഡുകളുടെയും ഭരണാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ച റോഡുകളുടെയും ലിസ്റ്റും എസ്റ്റിമേറ്റ് തുകയും അറിയിക്കുമോ?
705.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതിന്റെ മറവില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പല സ്ഥലത്തു നിന്നും പിടിച്ചെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ സംസ്ഥാനത്തുളളതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതുമായ വില്‍പ്പനയ്ക്കുളള മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ ആയത് ഭക്ഷ്യയോഗ്യമാണോ എന്ന് കൃത്യമായി പരിശോധിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
രാസപദാര്‍ത്ഥം കലര്‍ന്ന മത്സ്യം
706.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയല്‍ സംസ്ഥാനങ്ങളി‍ല്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതും പഴകിയതുമായ മത്സ്യം വന്‍തോതില്‍ എത്തിക്കുന്നതായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ഇത്തരം മത്സ്യങ്ങളുടെ വില്‍പ്പന തടയുന്നതിന് ഫലപ്രദമായ എന്തെല്ലാം നടപടികളാണ് നിലവിൽ സ്വീകരിച്ചുവരുന്നതെന്ന് വിശദീകരിക്കാമോ?
707.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീവ്ര കടല്‍ക്ഷോഭം മൂലം ചെല്ലാനം നിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചെല്ലാനത്ത് കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായപ്പോള്‍ അവര്‍ക്ക് എന്തെല്ലാം ഉറപ്പുകളാണ് നല്‍കിയതെന്ന് വെളിപ്പെടുത്താമോ; അതില്‍ ഏതെല്ലാം ഉറപ്പുകള്‍ പ്രാവര്‍ത്തികമാക്കിയെന്ന് അറിയിക്കാമോ;
( സി )
ചെല്ലാനത്തെ തീരസംരക്ഷണത്തിനായി പ്രത്യേക പാക്കേജ് ഈ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
708.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയസമയത്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്വന്തം ബോട്ടുകളുമായി മനുഷ്യ ജീവനുകളെ രക്ഷിക്കാനെത്തിയ മത്സ്യ തൊഴിലാളികളുടെ തകരാറിലായ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗയോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കിയിട്ടുണ്ടോ;
( ബി )
ധനസഹായം നല്‍കിയിട്ടുണ്ടെങ്കില്‍ അതിനായി ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളികള്‍ക്കായി മറ്റ് സഹായങ്ങള്‍ എന്തെങ്കിലും നല്‍കിയിട്ടുണ്ടോ?
709.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ പേമാരിയും കടലേറ്റവും കാരണവും വന്‍നാശം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലും സംസ്ഥാനത്തെ തീരമേഖലയില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചുവോ;
( ബി )
എങ്കില്‍ എപ്രകാരമുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നും എത്ര തുകയുടെ നഷ്ടം വന്നുവെന്നും എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് തീരമേഖലയിലെ എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു; അവര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയെന്നും ആയതിന് എത്ര കോടി രൂപ ചെലവായി എന്നും വ്യക്തമാക്കുമോ;
( ഡി )
മുന്‍ സര്‍ക്കാരിന്റെ പദ്ധതികളിലൊന്നായ കടലോരത്ത് നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്; ഇതിനായി എത്ര കോടി രൂപ നീക്കി വച്ചിട്ടുണ്ട്; എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പുനര്‍ഗേഹം പദ്ധതി തുടര്‍ന്നും നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
710.
ശ്രീ. പി. ടി. തോമസ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേലിയേറ്റരേഖയ്ക്ക് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ, വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ഇതിനകം എത്ര കുടുംബങ്ങളെ മാറ്റി പുനരധിവസിപ്പിക്കുവാന്‍ സാധിച്ചു;
( സി )
ഇനിയും എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുവാനുണ്ട്;
( ഡി )
സംസ്ഥാനത്ത് കനത്ത കടലാക്രമണവും തീരശോഷണവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം കുടുംബങ്ങളെ അടിയന്തിരമായി മാറ്റി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
ഈ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ?
711.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിരമായി രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന മലബാര്‍ മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ; ഇല്ലെങ്കില്‍ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നറിയിക്കുമോ ;
( ബി )
ഈ പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിയില്‍ സ്ഥലം വാങ്ങുന്നതിന് മാര്‍ക്കറ്റ് വില അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ?
712.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹ് പദ്ധതി എപ്പോഴാണാവിഷ്ക്കരിച്ചതെന്നും പ്രസ്തുത പദ്ധതിക്കാവശ്യമായ തുക എത്രയാണെന്നും എങ്ങനെയാണ് ഫണ്ട് കണ്ടെത്തുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര മല്‍സ്യത്തൊഴിലാളികള്‍ക്കാണ് വീട്നിര്‍മ്മിച്ചുകൊടുക്കുന്നതെന്നും ഇതിനകം എത്രപേര്‍ക്ക് വീട് നിർമ്മിച്ച് നല്‍കിയെന്നും വ്യക്തമാക്കാമോ;
( സി )
വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കടല്‍തീരത്ത് താമസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ കടലാക്രമണത്തിനു വിധേയരാകുമ്പോള്‍ അവരുടെ സുരക്ഷിതത്വമാണോ പുനര്‍ഗേഹം കൊണ്ടുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( ഇ )
എങ്കില്‍ കടല്‍തീരത്ത് നിന്ന് വളരെ ദൂരത്തു താമസിക്കേണ്ടി വന്നാല്‍ അത് അവരുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
713.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബജറ്റില്‍ ഭവന നിര്‍മ്മാണത്തിനായി മത്സ്യ തൊഴിലാളികള്‍ക്ക് എത്ര തുകയാണ് വകയിരിത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര തുക ചിലവഴിച്ചുവെന്നും എത്ര വീടുകൾ നിർമ്മിച്ചുവെന്നും അറിയിക്കുമോ;
( സി )
കാസര്‍കോട് ജില്ലയില്‍ ഇത്തരത്തില്‍ എത്ര വീടുകള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളതെന്നതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
714.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്നും , പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തിത്തിൽ കടല്‍ക്ഷോഭം കാരണം നാശനഷ്ടം ഉണ്ടായ മത്സ്യത്തൊഴിലാളിക്കൾക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?
715.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ പദ്ധതിയില്‍ നിന്നുള്ള ധനസഹായം കഴി‍ഞ്ഞ മാസം മുതല്‍ ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വടകര നിയോജക മണ്ഡലത്തില്‍ എത്ര പേര്‍ക്കാണ് പ്രസ്തുത ധനസഹായം ലഭിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ആയത് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
716.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ തീരപ്രദേശത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി ധാരാളം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുകൊണ്ടിരിക്കുന്നതും പൊഴി മുഖത്ത് വച്ചാണ് ഏറെയും അപകടങ്ങള്‍ ഉണ്ടാകാറുള്ളത് എന്ന വസ്തുതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ നിരന്തരമായി സംഭവിച്ച് കൊണ്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നാളിതുവരെയായി ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
മേല്‍പ്പറഞ്ഞ തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുള്ള സംവിധാനം മത്സ്യബന്ധന കേന്ദ്രങ്ങളോട് ചേര്‍ത്ത് സ്ഥാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന ബോട്ടുകള്‍ക്കും മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ടോയെന്ന് അറിയിക്കുമോ?
717.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടലാക്രമണം മൂലമുള്ള നാശനഷ്ടം വര്‍ദ്ധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോ;
( ബി )
കടല്‍ക്ഷോഭം കൂടുതലുള്ള ചെല്ലാനം അടക്കമുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; കാലവര്‍ഷം രൂക്ഷമാകുന്നതിനു മുന്‍പ് എന്തൊക്കെ താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ഈ സാഹചര്യം മറികടക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
മറ്റ് രാജ്യങ്ങളില്‍ കടലാക്രമണം നേരിടുന്നതിന് നടപ്പിലാക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവിടെ പ്രായോഗികമാണോ എന്ന കാര്യം പരിശോധിക്കുമോ?
718.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കെട്ടിടം പണി പൂര്‍ത്തിയായിട്ട് എത്ര മാസമായി; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുളളതെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ജീവനക്കാരെ നിയമിച്ച് കീഴൂര്‍ ഫിഷറീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
719.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 ന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടങ്കില്‍ അവരെ അടിയന്തരമായി സഹായിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്ന മത്സ്യത്തൊഴിലാളികളെ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രകൃതി ദുരന്തങ്ങളില്‍ ഒരു സൈന്യം ആയി പ്രവര്‍ത്തിച്ചവരും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന വരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?
സംസ്ഥാനത്ത് 10 വര്‍ഷം മുമ്പുള്ള തീരപ്രദേശങ്ങളുടെ വിസ്തൃതി
720.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 10 വര്‍ഷം മുമ്പുള്ള തീരപ്രദേശങ്ങളുടെ വിസ്തൃതി എത്രയായിരുന്നു എന്നും ആയത് നിലവില്‍ എത്രയാണ് എന്നും വ്യക്തമാക്കുമോ;
( ബി )
നിലവില്‍ കടലാക്രമണ/അതിരൂക്ഷ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശ വിസ്തൃതി എത്രയാണെന്നും പ്രസ്തുത പ്രദേശങ്ങളില്‍ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ തീരദേശ ശോഷണം കുറയ്ക്കുന്നതിനും കടലാക്രമണത്തില്‍ നിന്നും കരയെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് കൊച്ചി മണ്ഡലത്തിലുള്‍പ്പെടുന്ന ചെല്ലാനം തീരത്ത് സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കുമോ?
മത്സ്യ സമ്പത്തിന്റെ സുസ്ഥിരത
721.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ സമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ്
722.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് അസന്‍ഡ് 2020 - ല്‍ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നോ;
( ബി )
പ്രസ്തുത ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ നാലു മദര്‍ ഷിപ്പുകളും 400 ട്രോളറുകളും നിര്‍മ്മിക്കുന്നതിന് പ്രസ്തുത കമ്പനിയുടെ പ്രതിനിധികളുമായി ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷൻ കരാര്‍ ഒപ്പുവച്ചിരുന്നോ;
( സി )
മുന്‍സര്‍ക്കാരിലെ മത്സ്യബന്ധനവും കശുവണ്ടിവ്യവസായവും വകുപ്പുമന്ത്രിയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ അമേരിക്കയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണോ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി അസന്‍ഡില്‍ പദ്ധതി സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ പക്കലുള്ള ഫയലിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ?
723.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ഷം കഴിയുന്തോറും സംസ്ഥാനത്ത്മത്സ്യലഭ്യതയില്‍ ഇടിവുണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ ആയതു പരിഹരിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ദിനംപ്രതി ആവശ്യമുള്ള മത്സ്യത്തിന്റെ അളവെത്ര എന്നും നിലവിലെ മത്സ്യലഭ്യതയുടെ അളവ് എത്ര എന്നും വ്യക്തമാക്കുമോ:;
( സി )
ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദിനംപ്രതി കേരളത്തില്‍ എത്തുന്ന മത്സ്യത്തിന്റെ അളവെത്ര;ഏതൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തുന്നത്; ഇതിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്; എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനം എന്നത്തേയ്ക്ക് മത്സ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നു വിശദമാക്കുമോ ?
724.
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലം കേരള തീരത്ത് മത്സ്യസമ്പത്തില്‍ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പൊതുമേഖലയില്‍ ഫിഷ് മീല്‍ കമ്പനികള്‍ ആരംഭിക്കാനുള്ള നീക്കം മത്സ്യ സമ്പത്ത് വന്‍ തോതില്‍ കുറയുന്നതിന് ഇടയാക്കുമെന്ന ആശങ്ക പരിഹരിക്കുന്നതിലേയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ?
ഉള്‍നാടന്‍ മത്സ്യകൃഷി
725.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് കാലത്ത് ഉണ്ടാകാനിടയുള്ള മത്സ്യ ക്ഷാമവും, വിലക്കയറ്റവും, പിടിച്ചുനിര്‍ത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ട്രോളിംഗ് സമയത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പഴകിയതും, രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യവരവ് തടയുന്നതിന് വേണ്ടി എന്തൊക്കെ നടപടികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കാനായി എന്തെങ്കിലും പുതിയ പദ്ധതി ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
726.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ പേമാരിയും കടലേറ്റവും കാരണവും വൻ നാശം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലും കൊച്ചി മണ്ഡലത്തിലെ ചെല്ലാനം ഗ്രാമത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതക്കയത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
ചെല്ലാനം മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന രൂക്ഷമായ കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് ചെല്ലാനം തീരദേശ നിവാസികള്‍ നേരിടുന്ന എല്ലാത്തരം പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ മത്സ്യഗ്രാമം ഉള്‍പ്പെടെയുള്ള മാതൃകാ തീരദേശപ്രദേശമായി മാറ്റുന്നതിന് അടിന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
727.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീണ്ടകര മത്സ്യബന്ധന തുറമുഖം മുതല്‍ ദളവാപുരം വരെയുള്ള കായല്‍ പ്രദേശത്തിന്റെ ആഴം കൂട്ടുന്നതിന് 10 കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി വേഗം പൂര്‍ത്തീകരിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കുമോ?
728.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തിലെ ചോമ്പാല മത്സ്യമാര്‍ക്കറ്റിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണെന്നും ഇതിനായി സര്‍ക്കാര്‍ എത്ര തുകയാണ് ചെലവഴിച്ചതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ബയോ ഗ്യാസ് പ്ലാന്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് യഥാവിധി പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്ലാന്റ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിക്കുമോ?
729.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി പാലക്കോട് അഴിമുഖത്ത് പുലിമുട്ടുകള്‍ നിര്‍മ്മിച്ചുകൊണ്ട് പുഴയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും മത്സ്യബന്ധനയാനങ്ങള്‍ക്ക് അപകടരഹിതമായി അഴിമുഖത്തുകൂടി ലാന്റിംഗ് സെന്ററിലേക്ക് കയറിയിറങ്ങുന്നതിനുമായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
പൊഴിയൂരിലെ മത്സ്യബന്ധന തുറമുഖം
730.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര പൊഴിയൂര്‍ തീരദേശത്ത് നിര്‍മ്മിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന്റെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചോ;
( ബി )
തുറമുഖത്തിന്റെ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാൻ കഴിയും എന്ന് വിശദമാക്കാമോ;
( സി )
കടലാക്രമണത്തില്‍ നഷ്ടപ്പെട്ട തീരം സംരക്ഷിക്കുന്നതിന് മേല്പറഞ്ഞ തുറമുഖത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കഴിയുമോ?
731.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ മുനക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍, മിനി ഹാര്‍ബറായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;
( ബി )
പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തിട്ടും ഫിഷ് ലാന്റിംഗ് സെന്റര്‍ മിനി ഹാര്‍ബറായി ഉയര്‍ത്താത്തതിന്റെ കാരണം വെളിപ്പെടുത്തുമോ?
732.
ഡോ.കെ.ടി.ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള ശുചിത്വ സാഗരം പദ്ധതി, ഏതെല്ലാം വകുപ്പുകളുടെ നേതൃത്വത്തിലാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഐക്യരാഷ്ട്ര സംഘടനയുടെയും വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെയും പ്രത്യേക പരാമര്‍ശം നേടിയ പ്രസ്തുത പദ്ധതി എല്ലാ മത്സ്യബന്ധന തുറമുഖങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
733.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന് കീഴില്‍ തീരദേശറോഡ് പുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തി വള്ളിക്കുന്ന് മണ്ഡലത്തിലെ പുഴയോര പഞ്ചായത്തുകളില്‍ നാശോന്മുഖമായ റോഡുകള്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
നിലവില്‍ കടലില്‍ നിന്ന് എത്ര കിലോമീറ്റർവരെയുള്ള റോഡുകളെയാണ് ഈ പദ്ധതിയില്‍ പരിഗണിക്കുന്നത്; ഇതു സംബന്ധിച്ചുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
734.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ മിനി സ്റ്റേഡിയം പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കുന്നതിനായി തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി തയ്യാറാക്കിയ പ്രപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് യൂണിവേഴ്സിറ്റി
735.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ഉത്തരമേഖല കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ സ്വന്തമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
736.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് സര്‍വ്വകലാശാലയില്‍ ഉന്നത അക്കാദമിക തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സംബന്ധിച്ച് ദേശീയ പത്രങ്ങളില്‍ പരസ്യം നൽകണമെന്ന യു.ജി.സി വ്യവസ്ഥ ലംഘിച്ച് നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സര്‍വ്വകലാശാലയില്‍ അടുത്തിടെ നടന്ന ഫിഷറിസ് ഡീന്‍, റിസര്‍ച്ച് ഡയറക്ടർ എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ഏതെല്ലാം ചട്ടങ്ങളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം നിയമനം ലഭിച്ചത് ആര്‍ക്കൊക്കെയാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഫിഷറീസ് സര്‍വ്വകലാശാലയിലെ ഉന്നതരുടെ ബന്ധുക്കളെയാണ് പ്രസ്തുത തസ്തികകളില്‍ നിയമിച്ചിട്ടുള്ളത് എന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വെളിപ്പെടുത്താമോ?
737.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവശ കലാകാര പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പെൻഷൻ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റും അതിനു വേണ്ടിയുള്ള പ്രത്യേക ഫോമുകളും ഉപയോഗിക്കണമെന്ന വ്യവസ്ഥ ഇപ്പോള്‍ നിലവിലുണ്ടോ;
( സി )
അവശ കലാകാര പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ എന്നറിയിക്കാമോ?
738.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ കെ.ജി.സുബ്രഹ്മണ്യം കലാഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ എന്തെങ്കിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
കലാഗ്രാമത്തോടനുബന്ധിച്ച് ഒരു ഫൈനാർട്സ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ?
739.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദപെെ സ്മാരക കമ്മിറ്റിക്ക് വാര്‍ഷിക ഗ്രാന്റായി എത്ര തുകയാണ് നല്‍കിവന്നിരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കമ്മിറ്റിക്ക് നല്‍കി വന്നിരുന്ന ഗ്രാന്റ് തുക നിലവില്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത കമ്മിറ്റിക്ക് നല്‍കുന്നതിന് എത്ര തുകയാണ്കുടിശ്ശികയുള്ളത്; ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഇത് വിനിയോഗിക്കുന്നത്; ഗ്രാന്റ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
740.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സഹകരണ കൂട്ടായ്മ സംഘടിപ്പിച്ച് യുവകലാകാരന്മാരെ സഹായിക്കുന്നതിന് സാംസ്കാരിക വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
741.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി മൂലം കേരളത്തില്‍ നിരവധി കലാകാരന്മാര്‍ക്ക് കഴിഞ്ഞ 15 മാസമായി തൊഴില്‍ നഷ്ടമായിരിക്കുന്നതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ ഇന്ന് നിത്യപട്ടിണിയിലും പലരും ആത്മഹത്യയുടെ വക്കിലുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ പ്രതിസന്ധിയിൽ ഇവരെ സഹായിക്കുന്നതിന് ഏതെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
742.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാംസ്കാരിക വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
തിരുവമ്പാടി കുടിയേറ്റ സ്മാരക പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
743.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ അതുല്യമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി എല്ലാ ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും സാംസ്കാരിക സമുച്ചയങ്ങളും തിയേറ്റര്‍ ശൃംഖലകളും കലാ സാംസ്കാരിക ഗ്രാമീണ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനകം എത്ര സാംസ്കാരിക സമുച്ചയങ്ങളും തിയേറ്റര്‍ ശൃംഖലകളും സ്ഥാപിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി എത്ര തുക വീതമാണ് മുന്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നതെന്ന് അറിയിക്കുമോ?
744.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കെ.എസ്.എഫ്.ഡി.സി മിനി തിയേറ്റര്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
745.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തില്‍ അനുവദിച്ച കെ.എസ്.എഫ്.ഡി.സി - തീയേറ്ററിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ആയതിന്റെ ഡി.പി.ആര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എത്ര കോടി രൂപയുടെ ഡി.പി.ആര്‍ ആണ് കിഫ്ബിയില്‍ നല്‍കിയതെന്ന് വിശദമാക്കാമോ?
746.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ അനുഭാവികളായ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരെയെല്ലാം ഏതെല്ലാം തസ്തികയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കത്തിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരനിയമനം നല്‍കിയ ജീവനക്കാരുടെ വിശദാംശം ലഭ്യമാക്കുമോ?
747.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എച്ച്. സലാം
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ രംഗത്ത് കേരള യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കുന്നതിന് യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന പരിശീലന പരിപാടികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
748.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ വകുപ്പ് മുഖേന കുന്നത്ത് നാട് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന പ്രവര്‍ത്തികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവര്‍ത്തിയുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ഇനിയും പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ എതെല്ലാമെന്നും, എന്തുകൊണ്ടാണ് പ്രസ്തുത പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം വെെകുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
മുഴുവന്‍ പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
749.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യൂത്ത് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, യൂത്ത് സെന്ററുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും കൃഷി, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.