STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

882.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപന നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി എന്തെല്ലാം പരിശീലന പരിപാടികളാണ് അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
പഠന നിലവാരം ഉയര്‍ത്തുന്നതില്‍ അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും തമ്മിലുള്ള ആശയവിനിമയം അത്യന്താപേക്ഷിതമായതിനാല്‍ സ്കൂളുകളില്‍ അദ്ധ്യാപക-രക്ഷകര്‍തൃ സംഘടനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
883.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഇനി എത്ര ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുളളതെന്നും വിശദമാക്കാമോ?
884.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങള്‍ക്ക് ചാലഞ്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വടകര നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍ക്കായി വിതരണം ചെയ്തിട്ടുള്ള തുകയെത്ര; ഓരോ സ്കൂളിനും ലഭിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
ചാലഞ്ച് ഫണ്ട് ചെലവഴിക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ?
885.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാളിതുവരെയായി ചെയ്ത പ്രവര്‍ത്തികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും, സ്കൂളുകള്‍ ഹൈടെക്ക് ആക്കുകയും ചെയ്തതിന് എത്ര തുക ചിലവഴിച്ചു; ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുക ഉള്‍പ്പെടെയുള്ള വിശദാശം നല്‍കുമോ;
( സി )
സ്കൂളുകള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ വാങ്ങിയതിന് ചിലവഴിച്ച തുക എത്രയാണ്; ഏത് കമ്പനിയാണ് സാധനങ്ങള്‍ സപ്ലൈ ചെയ്തത്; ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ ഏതെല്ലാമാണ്; പൂര്‍ണ വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയത്; ഓരോ പ്രവര്‍ത്തിയുടേയും ഇപ്പോഴത്തെ അവസ്ഥ എന്താണ്; വിശദാംശം നല്‍കുമോ?
886.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ടെന്ന് അറിയിക്കാമോ;
( ബി )
അവ ഏതെല്ലാം ജില്ലകളിലാണെന്നും അവയ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്താന്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( സി )
സ്ഥലം ലഭ്യമായ വിദ്യാലയങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
887.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് അധ്യായന വര്‍ഷവും സ്വകാര്യ/സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഇനത്തില്‍ ഇളവുകള്‍ അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സ്വകാര്യ സ്കൂളുകളുടെ ഫീസ് നിരക്കുകള്‍ ഓണ്‍ലെെന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ കുറയ്ക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തുമോ?
888.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ വയനാട് ജില്ലയിലെ ട്രൈബൽ വിദ്യാർത്ഥികൾക്കും ഗ്രാമീണ പ്രദേശങ്ങളിലെ ട്രൈബൽ ഇതര വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി, സ്മാർട്ട്ഫോൺ, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വയനാട് ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നത് സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് എത്രമാത്രം ഫലപ്രദമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
889.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുളള രണ്ടാമത്തെ അദ്ധ്യയനവര്‍ഷം ജൂണില്‍ ആരംഭിക്കാനിരിക്കെ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിനുളള സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
890.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കിലും അക്കാലയളവില്‍ താത്കാലികക്കാരായി പ്രവര്‍ത്തിച്ച അധ്യാപകര്‍ക്ക് വേതനം ലഭിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വേതനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
891.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജൂണ്‍ 29 ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കരട് വിദ്യാഭ്യാസ നയത്തിലെ സംസ്ഥാനത്തിന് ദോഷകരമായ കാര്യങ്ങള്‍ പുനപരിശോധിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായ നിലപാടാണോ സ്വീകരിച്ചത്; എങ്കില്‍ കരട് നിയമത്തിലെ ഏതൊക്കെ നിബന്ധനകള്‍ അന്തിമ നയത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വെളിപ്പെടുത്തുമോ;
( സി )
പുതിയ ദേശീയ വിദ്യാഭ്യാസ നയം പരിശോധിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടോ; ആയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
892.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചുപൂട്ടി വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പിരിമുറുക്കവും ലഘൂകരിക്കുന്നതിന് എന്തെങ്കിലും പ്രത്യേക ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് കൗണ്‍സിലിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
കോവിഡ് സാഹചര്യത്തില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പഠനം കൂടുതല്‍ രസകരമാക്കുന്നതിനും കുട്ടികളുടെ മാനസിക ഉന്മേഷം മെച്ചപ്പെടുത്തുന്നതിനും സഹായകരമായ എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
893.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ക്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം ജൂണ്‍ 1ന് മുമ്പ് ഒന്നാം ക്ലാസ്സില്‍ ചേരുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ അദ്ധ്യാപകര്‍ നേരിട്ട് എത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും മരണനിരക്ക് ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത കാര്യത്തിനുവേണ്ടി അദ്ധ്യാപകരെ നിയോഗിക്കുന്നത് അവരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന സാഹചര്യം ഉണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
2017ല്‍ മുഖ്യമന്ത്രിയുടെ ക്ലീന്‍ കേരള പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കത്ത് അയച്ചിരുന്നോ; പ്രസ്തുത കാര്യത്തിനായി എത്ര തുകയാണ് ചെലവഴിച്ചത്; അറിയിക്കുമോ?
894.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖേന കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുള്ള സ്കൂളുകളുടെ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( സി )
ഇനിയും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ആയത് അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
895.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നുവരുന്ന പ്രധാനപ്പെട്ട പുതിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ നിലവിലെ അവസ്ഥയെയും അക്കാദമിക നിലവാരത്തെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
896.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കിടങ്ങറ ഗവണ്‍മെന്റ് സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തില്‍ നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയതു പോലെ കുട്ടനാട്ടിലെ മറ്റ് ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററി സ്കൂളുകളും നവീകരിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
897.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത് എന്ന് അറിയിക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ അവസ്ഥയും അറിയിക്കാമോ?
898.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്ലാന്‍ ഫണ്ടുപയോഗിച്ച് ആരംഭിച്ച കെട്ടിടനിര്‍മ്മാണം സംബന്ധിച്ച നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
കരാറുകാരനെ പ്രസ്തുത പ്രവൃത്തിയില്‍ നിന്ന് റിലീസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതിയ ടെന്‍ഡര്‍ നടപടി കൈക്കൊള്ളുമോ; അറിയിക്കുമോ;
( സി )
പ്രസ്തുത സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടിയുടെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
899.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്താല്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുന്ന സ്കൂളുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കിഫ്ബി ധനസഹായം അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്ത സ്കൂളുകള്‍ ഉണ്ടെങ്കില്‍ അവയുടെ കാരണം വ്യക്തമാക്കാമോ;
( സി )
മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍, തലപ്പുഴ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവയില്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചോ; ഇല്ലെങ്കില്‍ നിലവിലെ സ്ഥിതി അറിയിക്കാമോ?
900.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പെരുവ ഗവ. സ്കൂള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചുവെങ്കിലും ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ ആദ്യം എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി എഴുപത്തിയ‍ഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം രണ്ടാമത് എം.എല്‍.എ. എ.ഡി.എഫ്. ല്‍ നിന്ന് ഒരു കോടി രൂപ കൂടി നല്‍കിയതിന്റെ ഭാഗമായുള്ള ഡീറ്റെയില്ഡ് പ്രൊപ്പോസല്‍ തയ്യാറാക്കി കിഫ്ബി അംഗീകാരം വാങ്ങിയിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
എം.എല്‍.എ. എ.ഡി.എഫ്. വഴി നല്‍കിയ തുക വിനിയോഗിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; പദ്ധതി എത്രയും വേഗം പൂര്‍ണ തോതില്‍ യാഥാര്‍ത്ഥ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
901.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ മങ്കട നിയോജകമണ്ഡലത്തില്‍ കിഫ്ബി, ബജറ്റ്, എം.എല്‍.എ. ഫണ്ട് എന്നിവവഴി നടന്നുവരുന്ന പ്രവൃത്തികള്‍ ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയും ഏറ്റെടുത്തിരിക്കുന്ന ഏജന്‍സി ഏതാണെന്നും ഓരോന്നും എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
നിലവിൽ ഏതെല്ലാം പ്രവൃത്തികള്‍ ആരംഭിയ്ക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മേൽപ്പറഞ്ഞ ആരംഭിച്ചതും ആരംഭിക്കാത്തതുമായ പ്രവൃത്തികൾ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
902.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവ: പ്രെെമറി സ്കൂളുകളില്‍ പ്രധാന അദ്ധ്യാപകരുടെ ഒഴിവുകള്‍ നിലവില്‍ ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പൊതു വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
903.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാരണം സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ പഠനത്തില്‍ പ്രെെമറി വിഭാഗം കുട്ടികള്‍ക്ക് വെെമുഖ്യമുളളതായി കരുതുന്നുണ്ടാേ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുവാന്‍ ഈ അധ്യായന വര്‍ഷം മുതല്‍ ക്രിയാത്മകമായ എന്ത് നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വിദൂരത്തില്‍ നിന്ന് സംസ്ഥാനത്തെ ഓരോ ക്ലാസ്സിലെയും കുട്ടികള്‍ക്കായി ഒരധ്യാപകന്‍ ക്ലാസ്സുകള്‍ എടുക്കുന്ന രീതിക്ക് മാറ്റം വരുത്തുവാനും ഓരോ സ്കൂളിലെയും അധ്യാപകര്‍ അവരവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലെെനായി ക്ലാസ്സ് എടുക്കുന്ന സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനും തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇപ്പോഴത്തെ പ്രത്യേക പഠന പ്രക്രിയയില്‍ സംസ്ഥാനത്തെ കുട്ടികളില്‍ നാലിലൊന്നോളം പേര്‍ വിഷാദാനുഭവമുളളവരാണെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് കൗണ്‍സിലിങ് സംവിധാനമേര്‍പ്പെടത്തുന്നതുള്‍പ്പെടെയുളള നടപടികള്‍ക്ക് തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കാമോ;
( എഫ് )
കോവിഡ് മഹാമാരിയുടെ മറവില്‍ സംസ്ഥാനത്തെ പ്രെെമറി വിഭാഗങ്ങളിലെ അധ്യാപകരില്‍ ഒരു നിശ്ചിത ശതമാനമെങ്കിലും യാതൊരുവിധ ജോലിയും ചെയ്യാതെ കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
904.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനാധ്യാപകരില്ലാത്തതിനാല്‍ സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
( ബി )
അടിയന്തരമായി പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ; വിശദവിവരം നല്‍കുമോ?
905.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തില്‍ കീഴാറ്റൂര്‍ പഞ്ചായത്തിലെ നെന്‍മിനിയിലെ ജി.എം.എല്‍.പി. സ്കൂള്‍, യു.പി. സ്ക്കൂള്‍ ആക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
906.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ പ്രധാന അധ്യാപകര്‍ ഇല്ലാത്ത എത്ര ഗവണ്‍മെന്റ് പ്രൈമറി സ്കൂളുകളുണ്ട്; ആയതിന്റെ ജില്ല തിരിച്ചുള്ള എണ്ണം നല്കാമോ;
( ബി )
പ്രധാന അധ്യാപകര്‍ ഇല്ലാത്തതുമൂലം സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണുവാന്‍ ശ്രമിക്കുമോ;
( സി )
പ്രധാന അധ്യാപക സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ഉണ്ടാകുന്ന അധ്യാപക ഒഴിവുകളിലേക്ക് നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള ഉത്തരവ് ഇറക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
30.06.2020 ലെ ഉത്തരവ് പോലെ (ജി3/280/2020/പൊ.വി) ഈ വര്‍ഷം അധ്യാപകര്‍ വിരമിക്കുന്നതുമൂലം ഉണ്ടായിട്ടുള്ള മുഴുവന്‍ ഒഴിവുകളും പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കുമോ?
907.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയയും പരീക്ഷയും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
908.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍സെക്കന്ററി ലാബ് അസിസ്റ്റന്റുമാരുടെ പ്രായപരിധി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായുള്ള സര്‍ക്കാരിലെ E3/177/2020/Edn. , E3/24/21 നമ്പര്‍ ഫയലുകളില്‍ എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ആലുവ അത്താണി - മാര്‍ അത്തനീഷ്യസ് ഹയര്‍സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റായ ശ്രീമതി. സുനിത .ഐ എന്ന വ്യക്തിയുടെ അപേക്ഷയില്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിലെ ACD A1/170883/എ നമ്പര്‍ ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഈ വിഷയത്തില്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ?
909.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയിരത്തിൽ പരം കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് 3 കോടി രൂപ അനുവദിച്ചിരുന്ന കിഫ്ബി പദ്ധതിയില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ നാല് ഹയര്‍ സെക്കന്ററി സ്കൂളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരമുള്ള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി വേഗത്തില്‍ നടപ്പിലാക്കാന്‍ ആവശ്യമായ ഇടപെടല്‍ ഗവണ്‍‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നറിയിക്കാമോ?
910.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവില്‍ (2016-2021) ഓരോ വര്‍ഷവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ എത്ര കുട്ടികള്‍ പഠിച്ചിരുന്നു എന്ന വിവരം ക്ലാസ്സു തിരിച്ചു ലഭ്യമാക്കുമോ;
( ബി )
2011-2016 സര്‍ക്കാരിന്റെ കാലയളവില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ എത്ര കുട്ടികള്‍ പഠിച്ചിരുന്നു എന്ന വിവരം ക്ലാസ്സു തിരിച്ചു ലഭ്യമാക്കുമോ?
911.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അദ്ധ്യാപകരെ ഉപയോഗിച്ച് ഓരോ സ്ക്കൂളിലും പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം കൂടി ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെ പറ്റി പഠിക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമോ ; വ്യക്തമാക്കാമോ ?
912.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ ചിറ്റാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കിഫ്ബി ഫണ്ടില്‍ നിന്നും 3 കോടി രൂപ അനുവദിക്കുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിനെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപെടുത്തുകയും ചെയ്തിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന് എന്താണ് തടസ്സമെന്ന് വിശദമാക്കാമോ?
913.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ടെക്നിക്കല്‍ ഹൈസ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനറല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ 8639/20/ഡബ്ല്യൂ3 നമ്പര്‍ ഫയലില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;
( സി )
ഇത് സംബന്ധിച്ച് അടിയന്തിര ഉത്തരവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
914.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ് -ലെ സിസ്റ്റര്‍ ത്രേസ്യ പി.ജെ. ശൂന്യവേതാവധി അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഫയല്‍ നമ്പര്‍ L2/301/2020/GED പ്രകാരം രജിസ്റ്റര്‍ ചെയ്ത അപേക്ഷയില്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഫയലിന്മേല്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
915.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ എടരിക്കോട് ക്ലാരി ഗവ. യു.പി. സ്കൂൾ കെട്ടിട നിര്‍മ്മാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനാൽ പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
916.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിന്റെ നവീകരണപ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
917.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍നിന്നും 10 വര്‍ഷങ്ങള്‍ മുമ്പെതന്നെ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തുവന്നെങ്കിലും തുടര്‍പഠനത്തിന് ഇവിടെ പ്ലസ്ടു കോഴ്സ് അനുവദിക്കാത്തതിനാല്‍ എസ്.സി. വിഭാഗം കുട്ടികള്‍ ഏറെ പ്രയാസത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവിടെ പ്ലസ്ടു കോഴ്സ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
918.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കുണ്ടംകുഴി, ഉദുമ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് സാമ്പത്തികാനുമതിക്കായി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ നിലവില്‍ ഏത്ഏജന്‍സിയാണെന്നറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
919.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 -18 -ലെ ബഡ്ജറ്റിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള രണ്ടാമത്തെ സ്‌കീമിൽ 'കില'-യെ എസ്.പി.വി- യായി ചുമതലപ്പെടുത്തിക്കൊണ്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പരവൂർ തെക്കും ഭാഗം ഗവ: ഹയർസെക്കന്ററി സ്കൂളിനേയും ചിറക്കര ഗവ: ഹൈസ്കൂളിനെയും ഉൾപ്പെടുത്തിക്കൊണ്ട്‌ ചെയ്യുന്ന പ്രവൃത്തികളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ ?
920.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ; ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് ശേഷിക്കുന്നത് എന്ന് അറിയിക്കാമോ?
921.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം ഗവ: യു.പി.സ്കൂള്‍ , വെള്ളിയോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 3 കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ ;
( ബി )
നിലവില്‍ പ്രസ്തുത പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി ആരാണെന്ന് അറിയിയ്ക്കാമോ ;
( സി )
മേല്‍ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
922.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം മുതൽ ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിൽക്കൂടി ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ സ്കൂൾതലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ ക്ലാസ്സ് എടുക്കുന്നതിന് ആവശ്യമായ അദ്ധ്യാപകർ ഓരോ ക്ലാസിലുമുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;
( ബി )
സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രധാനാദ്ധ്യാപകർ ഇല്ലാത്ത എത്ര സ്കൂളുകൾ ഉണ്ടെന്ന് അറിയിക്കുമോ; കുട്ടികളുടെ പ്രൊമോഷൻ നടത്തുന്നതുൾപ്പെടെയുള്ള സ്കൂളുകളിലെ ദൈനംദിന പ്രവർത്തനങ്ങളെ ഇതു ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ ഈ അവസ്ഥ എത്രയും വേഗം പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
പ്രധാനാദ്ധ്യാപക നിയമനം ഒരു വർഷമായി നടക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഹനിക്കപ്പെടുന്നതിന് കാരണമാകുന്ന ഈ അവസ്ഥ അടിയന്തരപ്രാധാന്യം നൽകി പരിശോധിക്കുമോ;
( ഡി )
അദ്ധ്യാപകരുടെയും പ്രധാനാദ്ധ്യാപകരുടെയും കുറവുമൂലം സർക്കാർ പ്രൈമറി സ്കൂളുകളിൽനിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടോ;
( ഇ )
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ധ്യാപകക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
923.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹതയുളള മിനിമം വേതനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കുമോ ;
( ബി )
ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചിട്ടുളളത് എന്നും നടപടികള്‍ ഏതുഘട്ടത്തിലാണ് എന്നും അറിയിക്കുമോ;
( സി )
കാേവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരെ മാനേജ്മെന്റ് അന്യായമായി പരിച്ചുവിടുന്നതും, നാമമാത്രമായി ലഭിച്ചിരുന്ന ശമ്പളം തന്നെ വെട്ടിക്കുറക്കുന്നത് തടയുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
924.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 അധ്യയന വര്‍ഷത്തില്‍ എയ്ഡ‍ഡ് സ്കൂളുകളില്‍ നിയമനം ലഭിച്ച അദ്ധ്യാപകര്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം തസ്തിക നിര്‍ണ്ണയം നടക്കാത്ത സാഹചര്യത്തില്‍ നിയമനാംഗീകാരം ലഭിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവര്‍ക്ക് അടിയന്തരമായി നിയമനാംഗീകാരം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരം നല്‍കുമോ?
925.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി അഡ്വെെസ് ചെയ്ത് വകുപ്പില്‍ നിന്നും നിയമന ഉത്തരവ് ലഭിച്ചിട്ടും അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
926.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യാപകരെ റിട്ടയര്‍മെന്റ് പോസ്റ്റുകളില്‍ നിയമിക്കാന്‍ നിലവില്‍ തടസ്സമുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവിലുള്ള റിട്ടയർമെന്റ് പോസ്റ്റുകളിൽ എത്ര അധ്യാപകരെ നിയമിക്കാനുണ്ടെന്ന വിവരം ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( സി )
എയ്ഡഡ് സ്കൂളുകളില്‍ നിയമനാംഗീകാരം കാത്തു നില്‍ക്കുന്ന എത്ര അധ്യാപകരുണ്ടെന്നതിന്റെ ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ഡി )
നിയമനാംഗീകാരം വൈകുന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
927.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-15 വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളില്‍ ഇനിയും നിയമനാംഗീകാരം ലഭിക്കാത്ത സ്കൂളുകള്‍ ഏതൊക്കെയെന്നും ഇതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിലുള്‍പ്പെട്ട പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബാച്ചിന് അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
928.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 1.1.2019 മുതല്‍ നിയമന അംഗീകാരമില്ലാത്ത എത്ര അദ്ധ്യാപകര്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ജോലി നോക്കുന്നു; ജില്ല തിരിച്ചും വിദ്യാഭ്യാസ ജില്ല തിരിച്ചും സബ്‍ജില്ല തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
നിയമന അംഗീകാരമില്ലാത്തവരുടെ നിയമനാംഗീകാരം സംബന്ധിച്ച് വിവിധ ഓഫീസുകളില്‍ നിലവിലുള്ള ഫയലുകളുടെ എണ്ണം ലഭ്യമാക്കുമോ; അപേക്ഷകള്‍ എ.ഇ.ഒ./ഡി.ഇ.ഒ./ഡി.ഡി./ഡി.പി.ഐ. ഓഫീസുകളില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും അപ്രകാരം മടക്കിയതുമായ അപേക്ഷകളുടെ എണ്ണം വ്യക്തമാക്കുമോ;
( സി )
നിയമനാംഗീകാരം നടത്തിയ അപേക്ഷകളുടെ എണ്ണം എ.ഇ.ഒ./ഡി.ഇ.ഒ./ഡി.ഡി./ഡി.പി.ഐ. തിരിച്ച് ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കാമോ?
929.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിതാധ്യാപക നിയമന വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അംഗീകാരം നിരസിക്കപ്പെട്ട എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ക്കായി 'സമന്വയ' മുഖേന സമര്‍പ്പിച്ച അപേക്ഷകളും ഫയലുകളും തീര്‍പ്പ് കല്‍പ്പിച്ച് അംഗീകാരം നല്‍കുവാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കാലതാമസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ നിയമനാംഗീകാരം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ?
930.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലഞ്ച് ഫണ്ട് ഉപയോഗിച്ച് ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് തുക അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയായിയെന്ന് അറിയിക്കാമോ ?
931.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തിൽ യു.പി, ഹെെസ്കൂള്‍, ഹയര്‍ സെക്കണ്ടറി എന്നീ വിഭാഗങ്ങളിൽ മലയാളം പഠന മാധ്യമം അല്ലാത്തതായിട്ടുണ്ടോ എന്ന് വെളിപ്പെടുത്താമോ;
( ബി )
എങ്കില്‍ ഈ പോരായ്മ പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കാസര്‍ഗോഡ് ജില്ലയില്‍ നിലവിലുളള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലെ എല്‍.പി, യു.പി, ഹെെസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്ഥാപനങ്ങളുടെ എണ്ണം പഞ്ചായത്ത് തിരിച്ചു നൽകാമോ;
( ഡി )
ഈ സ്ഥാപനങ്ങളിലെ പഠന മാധ്യമം ഏതാണെന്ന് സ്കൂള്‍ തിരിച്ചു വ്യക്തമാക്കാമോ?
932.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2020 വരെ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയിട്ടുള്ള സ്കൂളുകളുടെ നവീകരണം, കെട്ടിട നിര്‍മ്മാണം, സ്മാര്‍ട്ട് ക്ലാസ്സ് റൂമിലേയ്ക്കുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നീ വിശദാംശങ്ങൾ വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ?
933.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒരു ഇംഗ്ലീഷ് അധ്യാപകന്‍ പോലുമില്ലാത്ത എത്ര ഗവണ്‍മെന്റ് സ്കൂളുകളുണ്ട് എന്ന് വ്യക്തമാക്കാമോ; ഏതൊക്കെ സ്കൂളുകള്‍ എന്നറിയിക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ ഹൈസ്കൂള്‍അസിസ്റ്റന്റ് ഇംഗ്ലീഷ് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഡി.ഡി. ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കേരള പി.എസ്.സി. യില്‍ പ്രൊവിഷണലായി റിപ്പോര്‍ട്ട് ചെയ്ത എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തികയിലെ 31 ഒഴിവുകള്‍ ഫൈനല്‍ വേക്കന്‍സിയായി മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
934.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ ഗവൺമെൻറ് എൽ പി എസ് ടി തസ്തികയിൽ അധ്യാപകരുടെയും, പ്രൈമറി പ്രധാന അധ്യാപകരുടെയും എത്ര ഒഴിവുകൾ ഉണ്ടെന്ന വിവരം സ്കൂൾ തിരിച്ച് അറിയിക്കുമോ;
( ബി )
എൽ പി എസ് ടി തസ്തികയിലുള്ള ഈ ഒഴിവുകളിൽ എപ്രകാരം നിയമനം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
2021 കലണ്ടർ വർഷം പ്രസ്തുത തസ്തികയിൽ നിയമന ശുപാർശ ലഭിച്ചവർക്ക് നിയമന ഉത്തരവ് യഥാസമയം നൽകുവാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?;
( ഡി )
സ്കൂളുകൾ തുറക്കാത്തത് മൂലം തസ്തിക നിർണയ നടപടികൾ വൈകുന്നതിനാൽ 2019- ലെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ മുഴുവൻ ഒഴിവുകളും പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുവാനുള്ള നിർദ്ദേശം നൽകുമോയെന്ന് അറിയിക്കുമോ?
935.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിലവില്‍ എത്ര അധ്യാപക ഒഴിവുകളാണ് ഉള്ളതെന്നറിയിക്കാമോ;
( ബി )
പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള തസ്തികയില്‍ നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
അധ്യാപക ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
936.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ യു.പി.എസ്.എ തസ്തികയില്‍ നിന്നും 2022 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിരമിക്കുന്ന അധ്യാപകരുടെ പേര് വിവരങ്ങള്‍, വിരമിക്കല്‍ തീയതി, ഇപ്പോള്‍ അവര്‍ ജോലി നോക്കുന്ന സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
937.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ഗവണ്‍മെന്റ് സ്കൂളുകളിലെ എല്‍.പി.എസ്.ടി. തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; സ്കൂള്‍ തിരിച്ച് വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
ഈ ഒഴിവുകള്‍ എപ്രകാരം നിയമനം നടത്തുന്നതിനാണ് മാറ്റി വച്ചിരിക്കുന്നതെന്നറിയിക്കുമോ;
( സി )
2021 കലണ്ടര്‍ വര്‍ഷം എത്ര അദ്ധ്യാപകര്‍ ഈ തസ്തികയില്‍ നിന്നും വിരമിച്ചിട്ടുണ്ടെന്നും ഇങ്ങനെയുണ്ടായ എത്ര ഒഴിവുകള്‍ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും അറിയിക്കുമോ; ബാക്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
ഈ തസ്തികയിൽ എത്ര അദ്ധ്യാപകര്‍ ശൂന്യവേതന അവധിയിലും അന്യത്ര സേവനവ്യവസ്ഥയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും തന്മൂലം ഈ തസ്തികയില്‍ ഉണ്ടായിട്ടുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും അറിയിക്കുമോ; ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ?
938.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ലെന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
അധ്യാപക നിയമനം നടക്കാത്തതുമൂലം ഓണ്‍ലെെന്‍ പഠനപ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രധാന അധ്യാപകര്‍ വിരമിച്ച ഒഴിവുകള്‍ നികത്തുവാനും ഭരണപരമായ പ്രതിസന്ധികള്‍ പരിഹരിക്കുവാനും നടപടി സ്വീകരിക്കുമോ?
939.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട താലൂക്ക് കേന്ദ്രീകരിച്ച് ഇ.എസ്.ഐ. ഡിസ്പെന്‍സറി ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കാനാകുമോയെന്ന് അറിയിക്കുമോ ?
940.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട ചാത്തന്നൂർ കൺസ്ട്രക്ഷൻ അക്കാദമിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത കൺസ്ട്രക്ഷൻ അക്കാദമിയുടെ നിർമ്മാണ പ്രവൃത്തികൾ അടിയന്തിരമായി ആരംഭിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമോ; എങ്കിൽ നിർമ്മാണോദ്‌ഘാടനം എപ്പോൾ നടത്താൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും, നിയന്ത്രണത്തിനുമായി സമഗ്ര നിയമനിര്‍മ്മാണം
941.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും, നിയന്ത്രണത്തിനുമായി ഒരു സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരും എന്ന മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇക്കാര്യത്തിനായി ബില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
942.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തൊഴില്‍ നിയമങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇരുപത്തി ഒന്‍പത് തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചും പന്ത്രണ്ട് നിയമങ്ങള്‍ റദ്ദാക്കിയും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് കോഡുകള്‍ സംസ്ഥാനത്തെ തൊഴിലാളി താല്‍പര്യങ്ങളെ എപ്രകാരം ബാധിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കോഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപീകരിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത ചട്ടങ്ങളില്‍ തൊഴിലാളി താല്‍പര്യ സംരക്ഷ നിബന്ധനകള്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
943.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന്റെ കീഴില്‍ എത്ര തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ;
( ബി )
മേല്പറഞ്ഞ ഓരോ ബോര്‍ഡിന്റെയും 2019-20 ലെ ഭരണചെലവ്, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ എത്ര ലക്ഷം വീതമായിരുന്നുവെന്ന് അറിയിക്കുമോ;
( സി )
ക്ഷേമനിധി ബോര്‍ഡുകളെല്ലാം സാമ്പത്തികമായി സ്വയം പര്യാപ്തമാണോ; അല്ലെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്;
( ഡി )
ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം കുറയ്ക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ബോര്‍ഡുകള്‍ സംയോജിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
944.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും പുനരധിവാസത്തിനും തൊഴില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ എന്തൊക്കെ സഹായമാണ് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് നൂതനങ്ങളായ തൊഴിലവസരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
945.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരലല്‍ കോളേജ് അദ്ധ്യാപകര്‍, അലക്ക് തൊഴിലാളികള്‍, പ്രൈവറ്റ് ബസ് ജീവനക്കാര്‍ എന്നിവര്‍ കോവിഡ് മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ട് നിത്യപട്ടിണിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
946.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കുമോ;
( ബി )
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടപടികൾ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; നിലവില്‍ എത്ര പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;
( സി )
അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക പാര്‍പ്പിട പദ്ധതി ഒരുക്കുന്നതിന് വകുപ്പ് ആവിഷ്കരിച്ച പദ്ധതി വിജയപ്രദമാണോ; കൂടുതല്‍ സ്ഥലത്തേക്ക് ഇത് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?
947.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ ഐ.ടി.ഐ.യിൽ നിലവില്‍ പരിമിതമായ ട്രേഡുകളാണുള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ ബ്ലോക്കിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ പുതിയ ഒരു ട്രേഡു കൂടി ആരംഭിക്കുന്നതിനായുള്ള നടപടി സ്വീകരിക്കുമോ?
948.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ ഐ.ടി.ഐ. യുടെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; ഇതിനായി അനുവദിച്ച തുക എത്രയാണെന്നും പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
949.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക പരിശീലന വകുപ്പിലെ പൊതു സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണോ നടപ്പിലാക്കുന്നത്; പൊതു സ്ഥലംമാറ്റത്തിനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കരട് സ്ഥലംമാറ്റ പട്ടിക പരിശോധിക്കുവാനും പരാതികളുണ്ടെങ്കില്‍ അപ്പീല്‍ നല്‍കുവാനുള്ള അവസരവും സാവകാശവും ലഭിക്കത്തക്ക രീതിയില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ വകുപ്പിലെ സ്പെഷ്യല്‍ റൂളില്‍ വ്യത്യസ്തമാണോ; എങ്കില്‍ സ്പെഷ്യല്‍ റൂള്‍ ഭേദഗതിയുമായി ബന്ധപ്പെട്ട് ഈ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ?
950.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്നാം ഗ്രേഡ് ഐ.ടി.ഐ. ഇല്ലാത്ത ഏക ജില്ലയായ വയനാട്ടിലെ ഏതെങ്കിലും ഐ.ടി.ഐ. -യെ ഒന്നാം ഗ്രേഡ് ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ;
( ബി )
സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാത്ത ഏതെങ്കിലും ഐ.ടി.ഐ.കള്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
വയനാട് ജില്ലയിലെ ഐ.ടി.ഐ.കളില്‍ ആദിവാസി/പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്സുകളും ബാച്ചുകളും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
951.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് ഐ.ടി.ഐ. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി 55 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
952.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കടയിലെ പുഴക്കാട്ടിരി ഐ.ടി.ഐ. ക്ക് അനുവദിച്ച സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി. യോട് അഭിപ്രായം ആരാഞ്ഞിരുന്നോ; പ്രസ്തുത അഭിപ്രായം പരിശോധിച്ച് ഡയറക്ടര്‍ എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
953.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;
( ബി )
2016-21-ലെ സര്‍ക്കാരിന്റെ കാലത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്നും അതില്‍ സ്ഥിരനിയമനം എത്ര പേര്‍ക്ക് ലഭിച്ചുവെന്നും അറിയിക്കുമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ കീഴിലെ പല ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ നിയമനം നടത്തുകയും ഇപ്രകാരം നിയമിച്ചവരെ സ്ഥിരപ്പെടുത്തുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നിലവിലുള്ള നിയമത്തിന് വിരുദ്ധമായതിനാല്‍, ഭാവിയില്‍ ഇത്തരം നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്തുവാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശം നല്‍കുമോ?
954.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിയര്‍ ഗൈഡന്‍സ് സെന്റര്‍, കൈവല്യ സെന്റര്‍ എന്നിവ വഴി നടത്തിയിരുന്ന പരിശീലന ക്ലാസ്സുകള്‍ കോവിഡ് പ്രതിസന്ധി കാരണം, നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത പരിശീലന ക്ലാസ്സുകള്‍ ഓണ്‍ലൈന്‍വഴി നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
955.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇ.എസ്.ഐ. മേഖലയില്‍ സംസ്ഥാനത്ത് ആരംഭിച്ച ഡിസ്പെന്‍സറികളുടെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളുടെയും വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് ഡിസ്പെന്‍സറി തുടങ്ങുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.