STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ജപ്തിയിലൂടെ വീട് നഷ്ടപ്പെടുന്നത് തടയാന്‍ നിയമനിര്‍മ്മാണം
1.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജപ്തിയിലൂടെ വീട് നഷ്ടപ്പെടുന്നത് തടയുവാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ വിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക;
( സി )
ഇത്തരത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിലൂടെ നിര്‍ദ്ധനരായ ആളുകള്‍ക്ക് വായ്പ നല്‍കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ വിമുഖത കാട്ടാനിടയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചതും ശ്രീ. വി. എസ്. അച്ചുതാനന്ദന്‍ അദ്ധ്യക്ഷനുമായ ഭരണപരിഷ്ക്കാര കമ്മീഷന്‍ ഇതിനകം എത്ര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ഓരോന്നും എന്നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നും അവയിലെ ഏതൊക്കെ ശിപാര്‍ശകളാണ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം ആകെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?
3.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന വന്‍കിട പദ്ധതികള്‍ സ്വതന്ത്ര വകുപ്പിനു കീഴിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഗുണഫലങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;
( സി )
ഏതൊക്കെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്നും എങ്ങനെയാണ് പ്രവര്‍ത്തനരീതിയെന്നും വിശദമാക്കുമോ?
4.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയിക്കാമോ ;
( ബി )
ഏത് വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് തീര്‍പ്പാകാതെ കിടക്കുന്നതെന്നും, എത്രകാലമായി ഈ ഫയലുകള്‍ തീര്‍പ്പാകാതെ അനന്തമായി നീളുകയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ ;
( സി )
സെക്രട്ടറിയേറ്റില്‍ എത്ര ഫയലുകള്‍ തീരുമാനമാകാതെ കിടക്കുന്നുണ്ടെന്നും, ഏത് സെക്ഷനിലാണു ഈ ഫയലുകളെന്നും എത്ര കാലമായി ഈ അവസ്ഥ തുടരുന്നുവെന്നും വ്യക്തമാക്കാമോ ;
( ഡി )
ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്താന്‍ പരിശോധന നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കാമോ ;
( ഇ )
ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യവിലോപവുമാണ് ഫയലുകളുടെ നിശ്ചലാവസ്ഥയ്ക്കു് കാരണമെങ്കില്‍ അതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച എത്ര കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുട്ടികള്‍ ഇപ്പോള്‍ അനാഥത്വം അനുഭവിക്കുന്നുണ്ടോ എന്നും അവരുടെ സംരക്ഷണം ആരെങ്കിലും ഏറ്റെടുത്തിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
ഇത്തരം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ സര്‍ക്കാരിന് ആലോചനയുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എങ്കില്‍ ഇതിനായി ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദാംശം നല്‍കാമോ;
( ഇ )
സാമ്പത്തിക പരാധീനതമൂലം അനാഥത്വം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വന്‍തുക ചികിത്സാ ചെലവ് വന്നിട്ടുണ്ടെങ്കില്‍ പ്രസ്തുത തുക സര്‍ക്കാര്‍ സഹായധനമായി അനുവദിക്കുമോ; വ്യക്തമാക്കാമോ?
6.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ അഞ്ച് വര്‍ഷകാലാവധിക്കുളളില്‍ പി.എസ്.സി മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചു;വിശദമാക്കുമോ;
( സി )
പി.എസ്.സി പരീക്ഷ നടത്തിപ്പിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കലിലും നിലവില്‍ തുടര്‍ന്നു വരുന്ന വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( ഡി )
ഒഴിവുകള്‍ യഥാസമയം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ, കൃത്യവിലോപം കാണിക്കുന്ന വകുപ്പ് മേലധികാരികള്‍ സംസ്ഥാനത്തുണ്ടെന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമാക്കുമോ;
( ഇ )
പി.എസ്.സി പരീക്ഷാപരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
7.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്ഷദ്വീപില്‍ പുതിയതായി നടപ്പിലാക്കപ്പെടുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭാഷാപരമായും സാംസ്കാരികമായും കേരളത്തിനോട് വളരെ അടുപ്പം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ പ്രശ്നങ്ങളില്‍ പൊതുസമൂഹത്തിനുള്ള ആശങ്കകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( സി )
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്ത് പൊതുസമൂഹത്തിനുള്ള ആശങ്കകള്‍ പരിഹരിയ്കുന്ന തരത്തില്‍ എന്തെല്ലാം ഇടപെടല്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്ത മാക്കാമോ?
8.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് 2021 മേയ് മൂന്നുവരെ എത്ര പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്;
( ബി )
വകുപ്പ് തിരിച്ചുള്ള വിശദാംശം നല്‍കുമോ?
9.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 659/2017 പ്രകാരം പരീക്ഷ നടത്തി 476/19 ഡി.ഇ.ഒ. പ്രകാരം നിലവില്‍ വന്ന എക്സൈസ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലെ മെയിന്‍ ലിസ്റ്റില്‍ നിന്നും സപ്ലിമെന്ററി ലിസ്റ്റില്‍ നിന്നും നിലവില്‍ എത്ര പേര്‍ക്ക് നിയമനം നല്കി എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റിന്റെ കാലാവധി എന്ന് വരെയാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത തസ്തികയില്‍ ഏതെങ്കിലും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുന്‍പ് പ്രതീക്ഷിക്കാവുന്ന റിട്ടയര്‍മെന്റ് ഒഴിവുകള്‍ എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ ; വിശദമാക്കാമോ?
10.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉൾപ്പെട്ട ജീവനക്കാരുടെ ഗസറ്റഡ്, നോൺ ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
( ബി )
2016 മുതല്‍ 2020 വരെയുള്ള കാലയളവിൽ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഏതെല്ലാം തസ്തികകളിലേക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിയത് എന്നറിയിക്കുമോ ;തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ; പ്രസ്തുത കാലയളവിൽ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ എത്ര പട്ടിക വിഭാഗക്കാര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ പൊതു ഭരണ (എംപ്ലോയ്മെന്റ് സെല്‍-ബി) വകുപ്പ് ഏതെല്ലാം ഓഫീസുകളില്‍ പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടെന്നറിയിക്കുമോ; പരിശോധനാ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
11.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പൊതുഭരണ (എംപ്ലോയ്മെന്റ് സെല്‍) വകുപ്പ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചു എന്നറിയിക്കുമോ;
( ബി )
സോഫ്റ്റ് വെയര്‍ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് വര്‍ഷമാണ് ആരംഭിച്ചത് എന്നും എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകും എന്നും വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പൊതുഭരണ (എംപ്ലോയ്മെന്റ് സെല്‍) വകുപ്പ് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
12.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;അവയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം പുനര്‍നിര്‍മിക്കാന്‍ ഉദ്ദേശിച്ച വയനാട് ജില്ലയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണം അനന്തമായി നീണ്ടുപോകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം വെളിപ്പെടുത്തുമോ?
13.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണും, ട്രിപ്പിള്‍ ലോക്ഡൗണുംമൂലം പി.എസ്.സി. നിയമനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സാധിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ;
( ബി )
എങ്കില്‍ ലോക്ഡൗണ്‍ പി.എസ്.സി. നിയമനങ്ങളെ ബാധിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് പി.എസ്.സി.-യില്‍ നടപ്പിലാക്കിയിട്ടുള്ളത് ?
വന്‍കിട പദ്ധതികള്‍
14.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ വന്‍കിട പദ്ധതികള്‍ ഒറ്റ വകുപ്പിന് കീഴിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ പദ്ധതികളെയാണ് ഒറ്റ വകുപ്പിന്‍ കീഴിലാക്കുന്നത്;
( ബി )
വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മുന്‍ സർക്കാരിന്റെ കാലത്ത് എന്തെങ്കിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത ക്രമീകരണം ഫലപ്രദമാണോ; എങ്കില്‍ 2016‌-21 കാലയളവില്‍ ആരംഭിച്ച ഏതൊക്കെ വന്‍കിട പദ്ധതികളാണ് ആ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പുതുതായി എന്തെങ്കിലും വന്‍കിട പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
കാലാവസ്ഥാ നിരീക്ഷണത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം
15.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക രംഗത്ത് കാലാവസ്ഥാ നിരീക്ഷണത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;
( ബി )
ഏതെല്ലാം സ്വകാര്യ ഏജന്‍സികളുടെ സേവനമാണ് ഇക്കാര്യത്തില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
( സി )
ദുരന്ത ലഘൂകരണത്തിന് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
ഉപയോഗിച്ച് കളയുന്ന മാസ്ക്കുകള്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ശാസ്ത്രീയമായ സംസ്കരണം
16.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള മാസ്കുകളും പി.പി.ഇ. കിറ്റ് അടക്കമുള്ള സാമഗ്രികളും അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഇവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കുമോ?
17.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 കാരണം സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകള്‍ യഥാസമയം നടത്താന്‍ കഴിയാത്തത് മൂലം വലിയ തോതില്‍ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടോ;
( ബി )
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പില്‍ എന്തെങ്കിലും പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി. മുഖേന എത്ര പേര്‍ക്കാണ് ജോലി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
18.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് 25 മുതല്‍ 2021 മേയ് 3 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി എത്ര പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ട്;
( ബി )
പ്രസ്തുത ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എത്ര പേര്‍ ടി കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചു ;വ്യക്തമാക്കുമോ?
19.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി. മുഖേന സംസ്ഥാന - ജില്ലാ തലങ്ങളില്‍ എത്ര നിയമനങ്ങളാണ് നടത്തിയത്; വിശദാംശം നല്‍കുമോ;
( ബി )
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു മുതല്‍ അഡ്വെെസ് മെമ്മോ അയക്കുന്നതുവരെയുള്ള നടപടി ക്രമങ്ങളില്‍ ഇപ്പോഴും കാലതാമസം ഉണ്ടാകുന്നു എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ആയത് പരിഹരിക്കാനും നടപടിക്രമങ്ങള്‍ സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വെളിപ്പെടുത്തുമോ;
( ഡി )
പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെയും, ഇന്റര്‍വ്യൂവിന്റെയും സുതാര്യത ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് കൂടി വ്യക്തമാക്കുമോ?
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ മുഖേനയുള്ള ബൈട്രാൻസ്ഫര്‍ നിയമനം
20.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2020 വരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ ഏതെല്ലാം തസ്തികകളിലേക്കാണ് ബൈട്രാൻസ്ഫര്‍ നിയമനം നടത്തുന്നതിനായി പരീക്ഷ നടത്തിയത്; തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
2016 മുതല്‍ 2020 വരെ എത്ര പേര്‍ക്ക് ബൈട്രാൻസ്ഫര്‍ നിയമനത്തിനായി നിയമന ശിപാര്‍ശ നല്‍കി; തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ മുഖേനയുള്ള ബൈട്രാൻസ്ഫര്‍ നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4എ) യുടെ അടിസ്ഥാനത്തില്‍ കെ.എസ്. & എസ്.എസ്.ആർ. ഭേദഗതി ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
21.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തിക്കൊണ്ടിരുന്ന ഏതെങ്കിലും തസ്തികകള്‍ സ്വയംഭരണ സ്ഥാപനത്തിന് കൈമാറുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നേരിട്ട് നിയമനം നടത്തുന്ന സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പി.എസ്.സി. മുഖേന നിയമനം നടത്തിക്കൊണ്ടിരുന്ന സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാരെയും തസ്തികകളെയും കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നു വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. മുഖേന നിയമനം നടത്തേണ്ട സര്‍ക്കാര്‍ വകുപ്പിലെ തസ്തികകള്‍ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന നിലപാടില്‍ നിന്നും പിന്തിരിയുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
22.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ നയപരമായ തീരുമാനം കൈക്കൊണ്ടിരുന്നോ; എങ്കില്‍ അതിനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് വിശദ മാക്കാമോ ;
( ബി )
എതൊക്കെ വകുപ്പുകളില്‍/കോര്‍പ്പറേഷനുകളിലാണ് ഇപ്രകാരം താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്; വിശദാംശം നല്‍കുമോ;
( സി )
താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ബഹു.കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളിലെ താല്ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയ നടപടിയാണ് കോടതി തടഞ്ഞിട്ടുള്ളത്;
( ഡി )
പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്ന നയം തുടരുവാന്‍ ഈ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;
( ഇ )
പി.എസ്.സി. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സാരമായി ബാധിക്കുന്ന പ്രസ്തുത നടപടി പുന:പരിശോധിക്കുമോ?
23.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ദുരന്തങ്ങളേയും മഹാമാരിയേയും നേരിടുന്നതില്‍ ലോകത്തിന് മാതൃകയായ കേരളത്തിന്റെ കരുതൽ പദ്ധതികളും പരിപാടികളും വിശദീകരിക്കാമോ;
( ബി )
ഇത്തരം ദുരിതങ്ങളെ അതിജീവിക്കുന്നതിന് വിദ്യാര്‍ത്ഥി-യുവജന സമൂഹത്തിന് ആവശ്യമായ പരിശീലനം നല്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
പ്രളയ കാരണത്തെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട്
24.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018-ല്‍ ഉണ്ടായ അതിതീവ്ര മഴയും അതിനെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായതിനുള്ള കാരണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 2019 ആഗസ്റ്റ് 22 ന് രൂപീകരിച്ച സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പഠനറിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളും ശുപാര്‍ശകളും എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?
25.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലും, 2019-ലും ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിനുണ്ടായ നഷ്ടം എത്ര കോടി രൂപയാണ്; അറിയിക്കുമോ;
( ബി )
ഇതിനായി എന്ത് തുക കേന്ദ്ര സഹായമായി ഇതിനകം ലഭിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ദുരിതാശ്വാസമായി എത്ര കോടി രൂപ ലഭിച്ചു; സാലറി ചലഞ്ച് വഴി എന്ത് തുക ലഭിച്ചു; വിശദാംശം നല്‍കുമോ;
( ഡി )
പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന് വിവിധ ഇനങ്ങളില്‍ ഇതിനകം എന്ത് തുക ചിലവായി; വ്യക്തമാക്കുമോ?
26.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരി മൂലം വിവിധ തൊഴില്‍ മേഖലകളില്‍ വരുമാനമില്ലാതായി വിഷമിക്കുന്നവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്തെ ഓട്ടുകമ്പനികളില്‍ പണിയെടുക്കുന്ന ഇ.എസ്.ഐ. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഓട്ടുകമ്പനികളിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസവും വയനാട് പാക്കേജും
27.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ 2019- ൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട പലർക്കും ഇനിയും വീട് നിർമ്മിച്ച് നൽകുകയോ ആയതിന് വേണ്ട ധനസഹായം ലഭിക്കുകയോ ചെയ്തിട്ടില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പുത്തുമല ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് എത്ര തുകയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരുന്നത്; ഇത് അടിയന്തിരമായി നൽകുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പുത്തുമല ദുരന്തത്തിൽ കൃഷി, ലൈവ് സ്‌റ്റോക്ക് എന്നിവ നഷ്ടപ്പെട്ട പല കർഷകര്‍ക്കും നാളിതുവരെയായിട്ടും നഷ്ടപരിഹാര തുക നല്കിയിട്ടില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര കർഷകർക്കാണ് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുളളതെന്ന് വ്യക്തമാക്കാമോ;
( ഇ )
പുത്തുമലയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകികൊണ്ട് എന്തെങ്കിലും പദ്ധതികൾ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
കോവിഡ് കാലത്തെ കര്‍മ്മ പദ്ധതികള്‍
28.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡും ലോക്ഡൗണും മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട പാവപ്പെട്ടവരെ സഹായിക്കുവാൻ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കോവിഡ് മൂലം തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് കോവിഡ് മൂലം തകര്‍ന്നുപോയ വ്യവസായങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവയെ പുനരുദ്ധരിക്കുന്നതിനായി പാക്കേജ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
29.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയുടെ നിലനില്‍പ്പിനായി ഉത്തേജക പായ്ക്കേജ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യാപാരികളും കര്‍ഷകരും എടുത്തിരിക്കുന്ന ബാങ്ക് വായ്പകള്‍ക്ക് പലിശരഹിത മൊറോട്ടോറിയം പ്രഖ്യാപിക്കാന്‍ നടപടി കൈക്കൊള്ളുമോ എന്ന് വ്യക്തമാക്കുമോ?
കോവിഡ് മഹാമാരി
30.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരി സമസ്ത മേഖലകളിലും ഏല്‍പ്പിച്ച സാമ്പത്തിക ആഘാതം മറികടക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്തതുപോലെ പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുന്നതിനും വിഭവ വിനിയോഗം ത്വരിതപ്പെടുത്തുന്നതിനും എന്തെല്ലാം പുതിയ നിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
കോവിഡ്-19 മഹാമാരി
31.
ശ്രീ. പി.വി.അൻവർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം.വിജിന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 മഹാമാരിയുടെ കാലത്തു് ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി മുന്‍ സര്‍ക്കാര്‍ നടത്തിയ ലോകശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;
( ബി )
സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗവും പിന്നിടുമ്പോള്‍ ആയത് ജനജീവിതത്തെ ഏതെല്ലാം തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ എന്നറിയിക്കുമോ;
( സി )
കോവിഡ്-രണ്ടാംതരംഗം നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വ്യക്തമാക്കുമോ?
കോവിഡ്-19 വാക്സിനേഷന്‍
32.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണത്തിലുണ്ടായ പിഴവു മൂലം സംസ്ഥാനത്ത് കോവിഡ്-19 വാക്സിന്‍ വേണ്ടത്ര ലഭ്യമാകുന്നില്ല എന്നുളള വസ്തുത കണക്കിലെടുത്ത് ആയത് പരിഹരിക്കുവാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് എത്ര കോടി രൂപയുടെ അധിക ബാധ്യത വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ഉണ്ടാകുന്ന ബാധ്യത നികത്തുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കോവിഡ് വാക്സിന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എന്നത്തേയ്ക്ക് ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്ത് കോവിഡ്-19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും ഇത്തരത്തില്‍ എത്ര കുട്ടികള്‍ ഉണ്ട് എന്നും വ്യക്തമാക്കുമോ;
( എഫ് )
നാളിതുവരെ എത്ര കോടി രൂപ മുഖ്യമന്ത്രിയുടെ കോവിഡ്-19 ദുരിതാശ്വാസനിധിയില്‍ ലഭിച്ചുവെന്ന് അറിയിക്കാമോ?
33.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിശ്ചിത വരുമാനത്തില്‍ താഴെയുള്ള നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
( ബി )
നിര്‍ദ്ധന കുടുംബങ്ങളില്‍ ഒരാള്‍ മാറാരോഗി ആയാല്‍ പലപ്പോഴും കിടപ്പാടം വില്‍ക്കേണ്ട സാഹചര്യം വരെ ഉണ്ടാകുമെന്നതിനാല്‍ പാവപ്പെട്ടവരുടെ രോഗചികിത്സയ്ക്ക് നല്‍കുന്ന ധന സഹായം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
വാക്സിന്‍ ചലഞ്ച്
34.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്സിനേഷന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നടത്തിയിരുന്നോ;
( ബി )
45 വയസ്സിന് താഴെയുള്ളവര്‍ക്ക് കേന്ദ്രം സൗജന്യ വാക്സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ അത് സംസ്ഥാനം സൗജന്യമായി നല്‍കുന്നതിന് എന്ത് തുക ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്;
( സി )
വാക്സിന്‍ ചലഞ്ച് വഴി ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ത് തുക ലഭിച്ചുവെന്ന് അറിയിക്കാമോ?
അബ്ദുള്‍ ഖാദറിന് ചികിത്സ സഹായം
35.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തിലെ മുത്തൂര്‍ സ്വദേശി വലിയ പറമ്പില്‍ അബ്ദുല്‍ ഖാദറിനു ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും തുടര്‍ന്ന് രോഗം ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും രോഗിയുടെ ഒരു കണ്ണ് എടുത്ത് മാറ്റേണ്ടിവരികയും പ്രസ്തുത രോഗി സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണെന്നുമുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ പരിഗണിച്ച് അദ്ദേഹത്തിന്റെ ചികില്‍സാ ചെലവ് വഹിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ;
( സി )
അബ്ദുല്‍ ഖാദറിന് വിദഗ്ദ്ധ ചികില്‍സ ഉറപ്പു വരുത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
36.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട എരുമേലി എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?
തിരുവനന്തപുരം ‌- കാസര്‍കോഡ് സെമി ഹെെസ്പീഡ് റെയില്‍ പദ്ധതി
37.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ‌- കാസര്‍കോഡ് സെമി ഹെെസ്പീഡ് റെയില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ്; ഇതിനായി എത്ര തുക ആവശ്യമായി വരുമെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി നിലവില്‍ എന്ത് ചെലവ് പ്രതീക്ഷിക്കുന്നു; അതിനായുള്ള സാമ്പത്തിക സഹായത്തിനായി ഏതൊക്കെ ഏജന്‍സികളെയാണ് സമീപിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ഈ പദ്ധതി മൂലം എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും; അവരെ പുനരധിവസിപ്പിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോയെന്ന് അറിയിക്കുമോ?
38.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ആകാശ സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ സര്‍വ്വേ ഓഫ് ഇന്ത്യയും കേന്ദ്രപ്രതിരോധ മന്ത്രാലയവും പരിശോധനകള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ മൂലധനസമാഹരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്വദേശ-വിദേശ ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളുമായിട്ടാണ് ചര്‍ച്ച നടത്തിയിട്ടുള്ളതെന്നും ഇതില്‍ എന്തെല്ലാം തീരുമാനങ്ങള്‍ ആണ് എടുത്തിട്ടുള്ളത് എന്നതിന്റെയും വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതിക്ക് എത്ര തുക ചെലവ് വരും എന്നത് കണക്കാക്കിയിട്ടുണ്ടോ; ഇതിന്റെ വിശദാംശം നല്‍കുമോ?
39.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്- തിരുവനന്തപുരം യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച "സില്‍വര്‍ ലൈന്‍" എന്ന പേരിലുള്ള സെമി ഹൈസ്പീഡ് റെയില്‍വേ കോറി‍ഡോര്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ആയത് എന്തൊക്കെയാണ്;
( ബി )
പ്രസ്തുത പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടുണ്ടോ; പദ്ധതി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്;
( സി )
'സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി' സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി എന്തെല്ലാം അടിയന്തിര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്നത്?
40.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാര്‍ നദീജല കരാര്‍ പുനരവലോകനം ചെയ്യുന്നതിനായി ഇരുസംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരേയും സാങ്കേതിക അംഗങ്ങളേയും ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ 12.12.2019-ലെ യോഗതീരുമാനപ്രകാരം സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
41.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കവ്വായികായലില്‍ കൊറ്റി മുതല്‍ കോട്ടപ്പുറം വരെയുള്ള ഉള്‍നാടന്‍ ജലഗതാഗത പാതയില്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പു മുഖേന നേരത്തെ അനുവദിച്ച ബോട്ട് ജട്ടികള്‍ നവീകരിക്കാനും പുതിയവ അനുവദിക്കാനും നടപടികള്‍ ഉണ്ടാകുമോ;
( ബി )
നിരവധി ഹൗസ് ബോട്ടുകളും വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ യാത്രാ ബോട്ടുകളും നിത്യേന സര്‍വ്വീസ് നടത്തുന്ന ഈ പ്രദേശത്ത് നായനാര്‍ സര്‍ക്കാരിന്റെ കാലത്തു അനുവദിച്ചതുള്‍പ്പെടെയുള്ള ബോട്ട് ജട്ടികള്‍ ഈ വര്‍ഷം തന്നെ നവീകരിക്കാന്‍ നടപടികളുണ്ടാകുമോ ?
42.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് 2019-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇതു പ്രകാരം പുതുതായി എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാവുക; വിശദമാക്കാമോ?
43.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് ബഡ്ജറ്റ് നിര്‍ദ്ദേശമുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ?
44.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലയളവില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പത്ര, ദൃശ്യമാധ്യമങ്ങള്‍, സോഷ്യല്‍ മീഢിയ എന്നിവ വഴി 2020 ഡിസംബര്‍ 1 മുതല്‍ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതുവരെ പരസ്യങ്ങള്‍ നല്‍കിയിരുന്നോ;
( ബി )
പ്രസ്തുത പരസ്യത്തിനായി ഓരോ ഇനത്തിലും എന്ത് തുക ചെലവഴിച്ചു. വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍ പരസ്യങ്ങള്‍
45.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡി മുഖേനയും അല്ലാതെയും വിവിധ ദേശീയ സംസ്ഥാന ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്കിയ വകയില്‍ എത്ര തുകയാണ് അനുവദിച്ചത്; എത്ര തുക ചെലവഴിച്ചു; സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് അടക്കം വെളിപ്പെടുത്തുമോ;
( ബി )
ആയതില്‍ പ്രസ്തുത ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങള്‍ ഏതെല്ലാമാണെന്നും, ഓരോന്നിനും 2016 മുതൽ 2021 വരെ ഓരോ സാമ്പത്തിക വര്‍ഷവും അനുവദിച്ച തുക ഇനം തിരിച്ചു എത്രയാണെന്നും ഉള്ള വിശദാംശം നല്‍കുമോ?
46.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 പ്രതിസന്ധി കാരണം വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തിരികെ പോകുന്നതിന് പല രാജ്യങ്ങളിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് യാത്ര മുടങ്ങുന്ന സാഹചര്യത്തില്‍ ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്ത് കിട്ടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
വിദേശത്തേക്ക് മടങ്ങിപ്പോകേണ്ട പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
വിദേശത്ത് പോകുന്നവരുടെ വാക്സിനേഷന്‍
47.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തിനും ജോലിക്കുമായി വിദേശത്തു പോകുന്നവരെ കോവിഡ് വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വെളിപ്പെടുത്തുമോ;
( ബി )
നിലവില്‍ വാക്സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഇല്ലാത്തതിനാല്‍ പ്രവാസികളുടെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം നിലവിലുള്ളതായി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും ആയത് പരിഹരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ?
48.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി ഡിവിഡന്റ് പദ്ധതി എന്നാണ് സംസ്ഥാനത്ത് ആരംഭിച്ചതെന്നും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയെന്നും വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയിൽ എത്ര പ്രവാസികൾ അംഗങ്ങളായി ചേർന്നിട്ടുണ്ടെന്നും ഈ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?
49.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍, വിദേശത്ത് ജയിലുകളില്‍ കഴിയുന്ന എത്ര പ്രവാസി മലയാളികളെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു; വിശദാംശം വ്യക്തമാക്കുമോ;
( ബി )
നിലവില്‍ വിദേശത്ത് ജയിലുകളില്‍ കഴിയുന്ന പ്രവാസിമലയാളികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശത്ത് ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം നല്‍കാനുളള സര്‍ക്കാരിന്റെ ശ്രമം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ രീതിയിലുളള നിയമസഹായം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; വിശദാംശം വ്യക്തമാക്കുമോ?
50.
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
അവരുടെ പുനരധിവാസത്തിനായി ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
51.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തിയ പ്രവാസി മലയാളികളെ സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം തൊഴിൽ നഷ്ടപ്പെട്ട പ്രവാസി മലയാളികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
കോവിഡ്-19 മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനുവേണ്ടി ധനസഹായം/ വായ്പ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
52.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ ലോകകേരള സഭയുടെ പ്രധാന ശിപാര്‍ശകളും തീരുമാനങ്ങളും എന്തൊക്കെയാണ്;
( ബി )
പ്രസ്തുത ശിപാര്‍ശകളില്‍ ഏതൊക്കെ ശിപാര്‍ശകള്‍ ഇതിനകം നടപ്പിലാക്കി;
( സി )
പ്രസ്തുത ലോകകേരള സഭാ സമ്മേളനത്തിനായി ആകെ എത്ര തുക ചെലവഴിച്ചു ; ഇനം തിരിച്ച് വിശദാംശം നല്‍കുമോ?
53.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
Go(Ms)No.38/2021/Home തീയതി 11.2.2020 പ്രകാരം സംസ്ഥാനത്ത് അഞ്ച് കുടുംബകോടതികൾ ആരംഭിക്കുന്നതിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളതുപ്രകാരം സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കുടുംബ കോടതികൾ ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികൾ പൂർത്തീകരിക്കാനുണ്ട് എന്ന് വ്യക്തമാക്കാമോ?
54.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വര്‍ണ്ണ കടത്ത് കേസ്സുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയായ ഇ. ഡി. ഇതിലെ പ്രതികളെ ഭീഷണിപ്പെടുത്തി കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കേസ് സംബന്ധിച്ച് ഇ. ഡി ക്കെതിരെ എന്തെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
55.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസോ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളോ സംസ്ഥാനത്തെ മുന്‍ സ്പീക്കറെയോ ഏതെങ്കിലും മുന്‍ മന്ത്രിമാരെയോ ചോദ്യം ചെയ്തിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
ക്യാംപ് ഫോളോവേഴ്സ് തസ്തികയിലെ നിയമനം
56.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസില്‍ ക്യാംപ് ഫോളോവേഴ്സ് തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ സര്‍വ്വീസ് റൂള്‍ തയ്യാറാക്കി നടപ്പിലാക്കിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ വിശദമാക്കുമോ;
( ബി )
മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഇപ്പോഴും ക്യാംപ് ഫോളോവേഴ്സിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും വീടുകളില്‍ ദാസ്യവൃത്തിക്കായി നിയോഗിക്കപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
57.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രഖ്യാപിച്ച ട്രാഫിക് പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കാമോ?
58.
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിന്റെ ജനകീയ പദ്ധതിയായ ജനമൈത്രി സുരക്ഷ പദ്ധതി കൂടുതല്‍ ശക്തവും സജീവവുമാക്കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കോവിഡ് മഹാമാരിയില്‍ നാടിന് താങ്ങും തണലുമായി നിന്ന കേരള പോലീസ് അതിലേയ്ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ടോ;
( സി )
ലോക്ഡൗണ്‍ കാലത്ത് തെരുവുകളില്‍ വിശന്ന് അലയുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് കേരള പോലീസ് ആവിഷ്കരിച്ച 'ഒരു വയറൂട്ടാം' പദ്ധതിയുടെ വിശദാംശം നല്‍കുമോ?
59.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 വ്യാപനം തടയുന്നതിനായി രൂപീകരിച്ച കോവിഡ് പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്തുന്നതിനായി കേരള പോലീസ് സേന നിര്‍വ്വഹിച്ച ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി കേരള പോലീസ് നടപ്പാക്കിയ ത്രിമുഖ സമീപനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
ദൈനംദിനം മരുന്നുകഴിച്ചുകൊണ്ടിരുന്ന രോഗികളായവര്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതിനായി ജനമൈത്രി പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ജനമൈത്രി സുരക്ഷ പ്രോജക്ടില്‍ പ്രശാന്തി എന്ന പേരില്‍ നടപ്പിലായ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
60.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടാണശ്ശേരിയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു വാടകകെട്ടിടത്തിലാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി മറ്റം പ്രദേശത്ത് ഗ്രൗണ്ടിന് സമീപത്തായി പുറമ്പോക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിന്റെ അവസ്ഥ എന്താണെന്നറിയിക്കുമോ;
( ഡി )
സ്റ്റേഷന്‍ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
61.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് കൊണ്ടുവന്നതായി ആരോപിക്കുന്ന കോടിക്കണക്കിനു കുഴല്‍പ്പണം കൊള്ളയടിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ എവിടെ നിന്നെല്ലാം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച അന്വേഷണം ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ?
62.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2021 ഏപ്രില്‍ 3-ന് പുലര്‍ച്ചെ 4.30ന് തൃശ്ശൂര്‍ കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപയുടെ കുഴല്‍പണം തട്ടിയെടുത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എത്ര പേരെ നാളിതുവരെ ചോദ്യം ചെയ്തു; അതില്‍ എത്ര പേര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തു; അവര്‍ ആരെല്ലാമെന്നും ഇതിന് പിന്നില്‍ ഏതെങ്കിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ആയത് ഏതെന്നും വ്യക്തമാക്കുമോ;
( ഡി )
കണക്കില്‍ പെടാത്ത പണം നിയമവിരുദ്ധമായി സംസ്ഥാനത്ത് എത്തിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ യുക്തമായ നിയമനടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും ആവശ്യപ്പെടുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
63.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണയില്‍ കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; അറിയിക്കുമോ;
( സി )
2020-ല്‍ പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം ഇതുപോലുളള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
( ഡി )
കോവിഡ‍് രോഗികളായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
കുഴല്‍പണ കവര്‍ച്ച കേസിന്റെ അന്വേഷണം
64.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ചെലവഴിക്കുവാന്‍ കൊണ്ടുവന്നതായി ആരോപിക്കുന്ന 3.5 കോടി രൂപയുടെ കുഴല്‍പണം കൊടകര വെച്ച് വാഹനാപകടം ഉണ്ടാക്കി കവര്‍ന്ന കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഏത് രാഷ്ടീയ പാര്‍ട്ടിക്കുവേണ്ടിയാണ് പ്രസ്തുത പണം കൊണ്ട് വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ കേസില്‍ ഇതിനകം എത്രപേരെ അറസ്റ്റ് ചെയ്തു; അവര്‍ക്ക് ഏതെങ്കിലും രാഷ്ടീയപാര്‍ട്ടിയുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; അറിയിക്കാമോ;
( ഡി )
പ്രസ്തുത കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി എല്ലാ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
65.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ തൃക്കാരിയൂര്‍ വില്ലേജില്‍ അയിരൂര്‍പാടം സ്വദേശിനി പാണ്ട്യാര്‍പിള്ളില്‍ വീട്ടില്‍ ആമിന അബ്ദുള്‍ ഖാദര്‍ (66)നെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ?
66.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുഞ്ഞാമിന എന്ന വയോധിക നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;
( ബി )
കേസന്വേഷണം പോലീസിലെ ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നതെന്നും നിലവില്‍ അവരുടെ നിഗമനങ്ങള്‍ എന്തെന്നും അറിയിക്കാമോ;
( സി )
അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ബന്ധുക്കളുടേയും നാട്ടുകാരുടേയും പരാതി പരിഗണിച്ച് കേസ് അന്വേഷണം സി. ബി. ഐ-ക്ക് വിടാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ബീവറേജസ് കോര്‍പ്പറേഷനിലെ ജോലി തട്ടിപ്പ്
67.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് സരിത എസ്. നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജോലി തട്ടിപ്പ് സംബന്ധിച്ച പരാതി എന്നാണ് പോലീസിന് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് ഏത് സാഹചര്യത്തിലാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത കേസന്വേഷണം നിലവില്‍ നടത്തുന്നത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രതികള്‍ക്ക് എതിരെ ജോലി തട്ടിപ്പ് സംബന്ധിച്ച പുതിയ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
68.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21-ലെ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര കസ്റ്റഡി മരണങ്ങള്‍ ഉണ്ടായി; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
കസ്റ്റഡി മരണങ്ങള്‍ക്ക് ഉത്തരവാദികളായ എത്ര പോലീസുദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
69.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇതിനകം എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ;
( ബി )
അദ്ദേഹത്തിന് നീതി ഉറപ്പാക്കുന്നതിനും മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തുമോ?
70.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ എത്രപേര്‍ക്കെതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
യു.എ.പി.എ. ചുമത്തിയ കേസുകളില്‍ ചിലത് പോലീസ് മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന പരാമര്‍ശം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റായ രീതിയില്‍ യു.എ.പി.എ. ചുമത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
71.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി പണ പിരിവ് നടത്തുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
72.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ 18.02.2021 ന് ഉദ്ഘാടനം നിര്‍വ്വഹിച്ച പയ്യാവൂര്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമായോ എന്ന് വെളിപ്പെടുത്താമോ;
( ബി )
ഇല്ലെങ്കില്‍ അതിനുള്ള തടസ്സങ്ങള്‍ എന്താണെന്നും പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ;
( സി )
തടസ്സങ്ങള്‍ പരിഹരിച്ച് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിക്കുമോ?
73.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷനുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
പേരാമ്പ്രയില്‍ പുതുതായി അനുവദിച്ച പോലീസ് സബ്ഡിവിഷന്‍ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
74.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാൻ ഫണ്ട് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
75.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ആലപ്പുഴ കോപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ 25 സെന്റ് സ്ഥലം വിട്ടുനല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവിടെ പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ?
76.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയില്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലെ പ്രധാന പട്ടണമായ ആറ്റിങ്ങലില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടോ;
( ബി )
ആറ്റിങ്ങലില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് യൂണിറ്റ് പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ?
77.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിറ്റി പരിധിയിലുള്ള പന്തീരങ്കാവ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
( സി )
കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
78.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കാലങ്ങളായി ജീര്‍ണ്ണാവസ്ഥയിലായി അപകട ഭീഷണി ഉയര്‍ത്തി നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവിടെ പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
79.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
80.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ എത്ര മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ ; വിശദാംശം നല്‍കുമോ ;
( സി )
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആക്ഷേപം വസ്തുതാപരമാണോ ; എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ; പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
81.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ നല്‍കാമോ;
( സി )
പദ്ധതി നിലവിലുണ്ടെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിവരങ്ങള്‍ വിശദമാക്കാമോ?
82.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധിക‍ൃത സ്വത്ത് സമ്പാദനക്കേസ്സില്‍ ഏതെല്ലാം മുന്‍ എം.എൽ.എ.മാര്‍ക്കെതിരെയാണ് വിജിലന്‍സ് കേസുകൾ എടുത്തിട്ടുള്ളത് എന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കേസുകളുടെ അന്വേഷണ പുരോഗതി ഏതു ഘട്ടത്തിലാണന്നു വിശദമാക്കാമോ?
83.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി നവീകരിച്ച് സംരക്ഷിക്കുന്നതിന് C5/190/2017/Home ഫയലില്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പോലീസ് സ്റ്റേഷന്‍, പുതിയ കെട്ടിടം നിര്‍മ്മിച്ച് മാറ്റിയ സാഹചര്യത്തില്‍ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയുടെ കെട്ടിട നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?
84.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17-ലെ ബഡ്ജറ്റില്‍ ഉൾപ്പെടുത്തിയതും 2016-17-ലെ പുതുക്കിയ ബഡ്ജറ്റില്‍ 150 കോടി രൂപ പ്രഖ്യാപിച്ചതുമായ കടുത്തുരുത്തി കോര്‍ട്ട് കോംപ്ലസിന്റെ നിർമ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ;
( ബി )
ഇപ്പോള്‍ ആഭ്യന്തര വകുപ്പിലുള്ള 97480/സി 5/ആഭ്യന്തരം/2014 ഫയലില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
കിഫ്ബി വഴി പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയ്യാറായിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ഏത് ഏജന്‍സിയെയാണ് ഡി. പി. ആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ?
85.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വര്‍ണ്ണക്കടത്ത് കേസ്സ് ഉള്‍പ്പെടെ നിരവധി കേസ്സുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിനെ കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് ഇവരുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് സേനയിലെ എത്ര വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു എന്നും അവര്‍ ആരെല്ലാമെന്നും ഓരോരുത്തരും എന്നുമുതലാണ് പ്രസ്തുത ചുമതലയില്‍ ഉണ്ടായിരുന്നതെന്നും അറിയിക്കുമോ;
( ബി )
ഇപ്രകാരം സുരക്ഷാ ചുമതല നിര്‍വ്വഹണത്തിന് നിയമിച്ചിരുന്ന ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പോലീസ് അസോസിയേഷന്റെ ഏതെങ്കിലും ഭാരവാഹിത്വം എപ്പോഴെങ്കിലും വഹിച്ചിട്ടുണ്ടോ എന്നറിയിക്കുമോ; എങ്കില്‍ ആയതിന്റെ വിശദ വിവരം ലഭ്യമാക്കുമോ;
( സി )
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ക്രൈം ബ്രാഞ്ച് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ആരൊക്കെയാണ് അന്വേഷണ ടീമില്‍ ഉള്ളതെന്നും അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്തെന്നും വെളിപ്പെടുത്തുമോ?
86.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മെയ് 25 മുതല്‍ 2021 മെയ് 3 വരെ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്ന വിവരം അറിയിക്കുമോ ;
( ബി )
പ്രസ്തുത രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഓരോന്നിലും കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും രാഷ്ട്രീയ ബന്ധം വിശദമാക്കുമോ;
( സി )
പ്രസ്തുത രാഷ്ട്രീയ കൊലപാതകങ്ങളില്‍ എത്ര കേസുകളില്‍ ഇതിനകം കോടതി ശിക്ഷ വിധിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം അറിയിക്കുമോ ?
87.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ മേഖലയിലെ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായി രൂപീകരിച്ച കമ്മീഷൻ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് അറിയിക്കുമോ;
( ബി )
ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ആറുമാസത്തിനുള്ളില്‍ ആക്ഷൻ ടേക്കൺ റിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ സമര്‍പ്പിക്കണമെന്ന് 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ടിലെ സെക്ഷൻ 3(4) ല്‍ നിബന്ധനയുണ്ടോ;
( സി )
എങ്കില്‍ ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസ്തുത കാലാവധി കഴിഞ്ഞിട്ടും സഭയുടെ മേശപ്പുറത്ത് വെക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
88.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഏതെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന് വിശദമാക്കാമോ?
89.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ അഗ്നിരക്ഷാനിലയങ്ങൾ ആരംഭിക്കുന്നതിനായി ഫയർ&റെസ്ക്യു വകുപ്പ് സമർപ്പിച്ചിട്ടുള്ള മുൻഗണനാടിസ്ഥാനത്തിലുള്ള ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
അനിവാര്യമായ സ്ഥലങ്ങളിൽ അഗ്നിരക്ഷാനിലയങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ നിലപാട് വിശദമാക്കാമോ;
( സി )
കൊല്ലം ജില്ലയിലെ ചാത്തന്നൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ 20 സെൻറ് സ്ഥലം (കൊല്ലം താലൂക്ക്, മീനാട് വില്ലേജ്, സർവ്വേ നമ്പർ 91/14) നിർദിഷ്ട ചാത്തന്നൂർ ഫയർ സ്റ്റേഷനുവേണ്ടി ഫയർ&റെസ്ക്യു വകുപ്പിന് കൈമാറുന്നതിന് സഹായകമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് 25.1.2019ൽ ജനപ്രതിനിധി നൽകിയ നിവേദനത്തിലെ ആവശ്യം സംബന്ധിച്ച് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
ചാത്തന്നൂർ ആസ്ഥാനമായി ഒരു പുതിയ അഗ്നിരക്ഷാനിലയം ആരംഭിക്കുന്നതിന് നിലവിലുള്ള തടസങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
90.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി അടിവാരത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ;
( ബി )
ഇതിനായി സ്വീകരിച്ചു വന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പുതുപ്പാടി അടിവാരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
91.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിനായി സർക്കാരിൽ അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കക്കയം ഡാം, കിനാലൂര്‍ വ്യവസായ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും മലയോര ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട ബാലുശ്ശേരി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?
92.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനപാത-1(എം.സി.റോഡ്)ല്‍ ഏറെ അപകടങ്ങള്‍ നടക്കുന്ന പ്രദേശം എന്ന സാഹചര്യം പരിഗണിച്ച് കിളിമാനൂരില്‍ ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന്‍ ആരംഭിക്കണമെന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയതു സംബന്ധിച്ച് വകുപ്പുതല ശിപാര്‍ശകള്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ?
93.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
94.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മാവൂരില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായിട്ടുണ്ടോ;
( ബി )
ആയത് ആരംഭിക്കുന്നതിന് കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എപ്പോള്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
95.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ നന്ദിയോട് പഞ്ചായത്തില്‍ ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ഉത്തരവായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ;
( ബി )
പ്രസ്തുത സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അവശേഷിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത സ്റ്റേഷന്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
96.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ഫയര്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി ആരംഭിക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ ;വ്യക്തമാക്കുമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടി ബഡ്ജറ്റില്‍ മാറ്റിവെച്ച തുകയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
97.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലഘട്ടത്തിൽ ചീമേനി തുറന്ന ജയിലില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളും നവീകരണ പ്രവൃത്തികളുമാണ് കൊണ്ടുവന്നിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ തുറന്ന ജയിലിലെ തടവുകാരുടെ വേതനം എത്ര ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ചീമേനി തുറന്ന ജയിലില്‍ എന്തൊക്കെ നവീകരണ പ്രവൃത്തികളാണ് നടപ്പില്‍ വരുത്താനുള്ളതെന്ന് വ്യക്തമാക്കാമോ?
98.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ ജയില്‍ ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന കൊലക്കേസ് പ്രതികള്‍ക്ക് അനുവദനീയമായ പരോള്‍ കാലാവധി എത്രയെന്നും ഇത് എത്ര തവണയായിട്ടാണ് അനുവദിക്കാവുന്നതെന്നും അറിയിക്കാമോ;
( ബി )
പരോള്‍ അനുവദിക്കുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; ഓരോ ഉദ്യോഗസ്ഥര്‍ക്കും അനുവദിക്കാനാവുന്ന പരോള്‍ കാലാവധി എത്രയാണെന്ന് വെളിപ്പെടുത്താമോ;
( സി )
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പരോള്‍ അനുവദിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി എത്രയാണ്; ഇവര്‍ക്ക് നാളിതുവരെ അനുവദിക്കപ്പെട്ടിട്ടുള്ള പരോള്‍ കാലാവധി എത്രയാണ്; എത്ര തവണയായിട്ടാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
99.
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസ്സാ അദ്ധ്യാപകര്‍ക്ക് പൊതുഖജനാവില്‍ നിന്നും ശമ്പളവും അലവന്‍സുകളും വിതരണം ചെയ്യുന്നുണ്ടോ; ഈ അദ്ധ്യാപകര്‍ക്ക് നിലവില്‍ ഏത് രീതിയിലാണ് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതെന്ന് അറിയിക്കുമോ;
( ബി )
മദ്രസ്സാ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ യഥാര്‍ത്ഥ വസ്തുത പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ; ഫാക്ട് ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള ടീം ഈ വിഷയം പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ഈ വിഷയത്തില്‍ യഥാര്‍ത്ഥ വസ്തുത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
100.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 5 വര്‍ഷത്തെ ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കി വെച്ച തുക എത്രയാണ് എന്ന് വര്‍ഷം തിരിച്ചു അറിയിക്കാമോ;
( ബി )
ഇതില്‍ വിനിയോഗിച്ച തുക എത്രയാണ്; വര്‍ഷം തിരിച്ച് അറിയിക്കാമോ;
( സി )
ഈ തുക ഏതെല്ലാം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ചെലവഴിച്ചത്;
( ഡി )
ഓരോ ന്യൂനപക്ഷ വിഭാഗത്തിനും ചെലവഴിച്ച തുക വര്‍ഷം തിരിച്ച് നല്‍കാമോ?
101.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വഴി മദ്രസ്സ അദ്ധ്യാപകര്‍ക്ക് നല്‍കി വരുന്ന പലിശ രഹിത വായ്പാ പദ്ധതി പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര അപേക്ഷകര്‍ക്ക് വായ്പ വിതരണം ചെയ്തു; ഇതിനായി എത്ര തുക ചെലവഴിച്ചു; വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും വര്‍ഷം വായ്പ വിതരണം ചെയ്യാതിരുന്നിട്ടുണ്ടോ; എങ്കില്‍ കാരണമെന്താണ്; വിശദാംശം ലഭ്യമാക്കുമോ?
102.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 മുതല്‍ 2021-22 വരെയുള്ള സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ബാക്കിയായ തുക എന്നിവ സംബന്ധിച്ച കണക്കുകള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവുകളില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി, ഓരോന്നിനും എന്ത് തുക വകയിരുത്തി, എന്ത് തുക ചെലവഴിച്ചു, എത്ര തുക ബാക്കിയായി എന്നീ കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ കാലയളവുകളില്‍ ആകെ ബജറ്റിന്റെ എത്രശതമാനമാണ് ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്കായി മാറ്റി വച്ചിട്ടുള്ളത്; ജനസംഖ്യാനുപാതികമായി തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കണക്കുകള്‍ ലഭ്യമാക്കുമോ?
103.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 വര്‍ഷം മുതല്‍ ന്യൂനപക്ഷ ക്ഷേമത്തിനായി ഏതെല്ലാം കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ ; അതിനായി ഓരോ വര്‍ഷവും എത്ര തുക ലഭിച്ചുവെന്നും, എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ ; ചെലവഴിക്കാതെ ബാക്കിയായ തുക എത്രയാണെന്ന് അറിയിക്കാമോ ; പ്രസ്തുത തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം കേന്ദ്ര പദ്ധതികളില്‍ തുക നേടിയെടുക്കാന്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലായെന്നും അതിന് കഴിയാഞ്ഞത് എന്തുകൊണ്ടാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
104.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
വൻകിട പദ്ധതികളുടെ പുരോഗതി
105.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ സര്‍ക്കാര്‍ പുതുതായി ആരംഭിച്ച വൻകിട പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ പദ്ധതികളാണ് പൂര്‍ത്തിയാക്കാൻ സാധിച്ചത്; പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ എന്തൊക്കെ വന്‍കിട പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് വൻകിട പദ്ധതികളുടെ നടത്തിപ്പില്‍ കാര്യക്ഷമമല്ലാതിരുന്നത് മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
106.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ഡൗണ്‍ കാരണം സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യകിറ്റ് സ്കൂളുകളില്‍ കെട്ടികിടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ; ഇവ വിതരണം ചെയ്യുന്നതിനുള്ള നടപടി നടത്തുമോ?
107.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്ഷദ്വീപുമായി കേരളത്തിനുള്ള വാണിജ്യ-സാസ്കാരികബന്ധം കണക്കിലെടുത്ത് അവിടുത്തെ സമകാലിക പ്രശ്നങ്ങളില്‍ ഇടപെട്ട് ദ്വീപ് നിവാസികളുടെ ആശങ്ക അകറ്റുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറുമായി എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.