STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

സംസ്ഥാനത്തെ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ
108.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവ പലപ്പോഴും കേടായ നിലയിലും രാസവസ്തുക്കളും ആരോഗ്യത്തിന് ഹാനികരമായ മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ത്താണ് വിപണനത്തിനെത്തുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ കേടായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിപണനം ചെയ്യുന്നത് തടയുന്നതിനുള്ള നിലവിലെ സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിനുള്ള വലിയ വളര്‍ച്ചാ സാധ്യതകളും തൊഴില്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് കേരളത്തിന് സ്വന്തമായി ഭക്ഷ്യസംസ്കരണ നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ വളര്‍ച്ച സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും പ്രയോജനപ്പെടുത്തുന്നതിനുമായി ഭക്ഷ്യസംസ്കരണ നയം രൂപീകരിച്ച് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ?
109.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ രംഗത്തെ മായം ചേര്‍ക്കല്‍, തൂക്കം വെട്ടിപ്പ് എന്നിവ സംബന്ധിച്ച ആക്ഷേപങ്ങള്‍ സമയബന്ധിതമായി അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യ പൊതുവിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും മന്ത്രിതലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പൊതുവിതരണ രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ വകുപ്പില്‍ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വെളിപ്പെടുത്താമോ?
110.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം പുതിയ സംവിധാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി മെച്ചപ്പെട്ട ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ;
( സി )
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പൊതുവിതരണ ശൃംഖലയുടെ നിലനില്‍പ്പിന് എന്തെല്ലാം നവീന പരിപാടികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കാമോ?
111.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 മഹാമാരി കാലത്ത് ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തി വെക്കുന്നത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം പ്രവർത്തികൾ തടയുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കോവിഡ്- 19 കാലത്ത് ഭക്ഷ്യ വസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് തടയുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
കോവിഡ്-19 കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനുമായി കേന്ദ്ര സർക്കാർ ധനസഹായവും ഭക്ഷ്യ വസ്തുക്കളും കേരളത്തിന്‌ ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
112.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച സൗജന്യ കിറ്റ് വിതരണം തുടരുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് മാസം വരെയാണ് അത് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സൗജന്യ കിറ്റ് നല്‍കുന്നതിന് ആവശ്യമായ തുക ഏത് രീതിയിലാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കാമോ?
113.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്തും, അതിനുശേഷവും സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന 'സൗജന്യ ഭക്ഷ്യകിറ്റ്' വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന ചെലവിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭക്ഷ്യകിറ്റിനായി കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
കോവിഡ് ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് മറ്റ് എവിടെയെങ്കിലും ഇത്തരത്തില്‍ സൗജന്യ ഭക്ഷ്യകിറ്റ്' വിതരണപദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
മായം ചേര്‍ത്ത മത്സ്യവിപണനം
114.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയില്‍ മായം ചേര്‍ത്ത മത്സ്യം വില്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
മത്സ്യത്തില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് ബോധ്യപ്പെടാനുള്ള എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് നിലവിലുള്ളത്; ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
115.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അർഹതപ്പെട്ട ഗുണഭോക്താക്കളുടെ മുൻഗണന പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി സ്വീകരിച്ച അടിസ്ഥാന മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പലരും മുൻഗണന പട്ടികയിൽ ഉൾപ്പെടാത്തത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കിൽ ഇത്തരം പിഴവുകൾ തിരുത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
മായം കലര്‍ന്ന മത്സ്യത്തിന്റെ വിപണനം തടയുവാന്‍ നടപടി
116.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യസംസ്ഥാനങ്ങളില്‍ നിന്നും രാസവസ്തുക്കള്‍ കലര്‍ന്നതും പഴകിയതുമായ ടണ്‍ കണക്കിന് മത്സ്യം കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മായം ചേര്‍ന്ന ഇത്തരം മത്സ്യം ഭക്ഷിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം മത്സ്യത്തിന്റെ വിപണനം തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
117.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹതയുണ്ടായിട്ടും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ റേഷന്‍ ആനുകൂല്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാകാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുന്‍ഗണനാ വിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റുന്നതിന് ലഭിച്ച അപേക്ഷകളിന്മേൽ സമയബന്ധിതമായി തീര്‍പ്പുകല്പിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
118.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നിലവില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ എത്ര കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന വിവരം മുന്‍ഗണന ഇനം തിരിച്ച് വെളിപ്പെടുത്തുമോ;
( ബി )
മുന്‍ഗണനാ പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കി പുതിയ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്ന പ്രക്രിയ നടന്നു വരുന്നുണ്ടോ; വിശദമാക്കുമോ;
( സി )
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;
( ഡി )
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഓരോ ജില്ലയിലും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്നും ആയതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുമുള്ളതിന്റെ വിശദാംശം അറിയിക്കുമോ ?
119.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വിവിധ താലൂക്കുകളില്‍ റേഷൻ കാർഡുകൾ എ.പി.എൽ. വിഭാഗത്തില്‍ നിന്നും ബി.പി.എൽ. ആയി മാറ്റിക്കിട്ടാന്‍ അര്‍ഹതയുള്ളവര്‍ നല്‍കിയ അപേക്ഷകള്‍ തീർപ്പാക്കുന്നതിൽ തദ്ദേശ - -നിയമസഭ തിരഞ്ഞെടുപ്പുകളെത്തുടര്‍ന്ന് കാലതാമസം നേരിട്ടത് സമയബന്ധിതമായി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇത്തരത്തില്‍ എത്ര അപേക്ഷകളാണ് ഇനിയും തീര്‍പ്പ് കല്‍പ്പിക്കാതെ വിവിധ ടി.എസ്.ഒ. ഓഫീസുകളില്‍ കെട്ടികിടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കൂടാതെ ജില്ലയില്‍ ഗുരുതര രോഗങ്ങള്‍ നിമിത്തം അവശരായ എത്ര കുടുംബങ്ങളാണ് അവരുടെ കാര്‍ഡുകള്‍ ബി.പി.എൽ. ആയി മാറ്റിക്കിട്ടാൻ അപേക്ഷ നല്‍കിയിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളില്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കാമോ?
120.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറെക്കാലമായി അംഗീകൃത ലൈസൻസികളോ നിയമപരമായ അവകാശികളോ ഇല്ലാതെ മറ്റ് എ.ആർ.ഡി.കളിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിക്കുന്ന റേഷൻ ഡിപ്പോകൾക്ക് പുതിയ ലൈസൻസികളെ നിയമിക്കുന്നത് സംബന്ധിച്ച് പൊതുവിതരണ വകുപ്പിന്റെ നിലപാട് എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ അംഗീകൃത ലൈസൻസികളോ നിയമപരമായ അവകാശികളോ ഇല്ലാതെ മറ്റ് എ.ആർ.ഡി.കളിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിക്കുന്ന റേഷൻ ഡിപ്പോകളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾ നൽകിയിട്ടുള്ള പരാതികൾ പൊതുവിതരണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം അംഗീകൃത ലൈസൻസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിതരണവകുപ്പിലുള്ള 4375118/ബി2/2020/ഭ.പൊ.വി.വ. തീയതി 15.07.2020 എന്ന നമ്പർ ഫയലിൽ ഇതിനകം എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
121.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്ക് സപ്ലൈ ആഫീസ് പരിധിയിലുള്ള ഏ.ആർ.ഡി. 239 ന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി നൽകിയ നിവേദനത്തിന്മേൽ (ഫയൽ നമ്പർ ബി 2 /42 /2020 -ഭ .പൊ.വി.വ.തീയതി 13 .03 .2020) നാളിതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?
122.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ;
( ബി )
പട്ടികവര്‍ഗ്ഗ മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍കടകൾ അനുവദിക്കുമോയെന്ന് അറിയിക്കുമോ ?
123.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് സപ്ലൈ ആഫീസുകളിൽ ഒന്നായ കൊല്ലം താലൂക്ക് സപ്ലൈ ആഫീസ് വിഭജിച്ച് കൊല്ലം ആസ്ഥാനമായി ഒരു സിറ്റി റേഷനിംഗ് ആഫീസും ചാത്തന്നൂർ ആസ്ഥാനമായി ഒരു താലൂക്ക് സപ്ലൈ ആഫീസും ആരംഭിക്കണമെന്ന ആവശ്യം മുൻനിർത്തി ജനപ്രതിനിധി നൽകിയ നിവേദനത്തിന്മേൽ ഇതിനകം തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിവേദനത്തിലെ ആവശ്യത്തിന്മേല്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; ആയതിന് തടസങ്ങൾ എന്തെങ്കിലും ഉണ്ടങ്കിൽ അവ എന്തെല്ലാമെന്ന് വിശദമാക്കാമോ?
124.
ഡോ.കെ.ടി.ജലീൽ
ശ്രീമതി ദെലീമ
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു വിപണിയിലെ ഭക്ഷ്യധാന്യ വിലനിലവാരം വലിയൊരളവുവരെ പിടിച്ചു നിര്‍ത്തുന്നത് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനമാണെന്നതിനാല്‍ ഭക്ഷ്യ സബ്സിഡി വെട്ടികൂറയ്ക്കാനുള്ള കേന്ദ്ര നിതി ആയോഗിന്റെ തീരുമാനം എന്തെല്ലാം പ്രതിസന്ധികളാണ് ഉണ്ടാക്കുകയെന്ന് അറിയിക്കാമോ;
( ബി )
നിതി ആയോഗ് തയ്യാറാക്കിയിരിക്കുന്ന മാര്‍ഗ്ഗരേഖ പ്രകാരം റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ എത്ര ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്;
( സി )
ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് പ്രതിവര്‍ഷം എത്ര ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയിക്കാമോ?
125.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ കാലം മുതല്‍ നാളിതുവരെ എത്ര ഘട്ടങ്ങളിലായി സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തുവെന്നും ഇതിനായി എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിഹിതം ലഭിച്ചിരുന്നോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനായി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട നിയമാനുസൃത കമ്മീഷന്‍ നാളിതുവരെ നല്‍കിയിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് വിതരണം ചെയ്യുന്നതിനായി സത്വര നടപടികള്‍ സ്വീകരിക്കുമോ?
126.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റില്‍ ഏതെല്ലാം വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഇതിനാവശ്യമായ തുക ഏത് ശീര്‍ഷകത്തില്‍ നിന്നാണ് കണ്ടെത്തുന്നത്; വ്യക്തമാക്കുമോ?
127.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ കാര്‍ഡ് ഉടമയ്ക്കോ കുടുംബത്തിലെ മറ്റുള്ളവര്‍ക്കോ പലപ്പോഴും റേഷന്‍ കടകളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥ സംജാതമാകാറുണ്ട്. ആയതിനാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് മാത്രം വിരലടയാളം നിര്‍ബന്ധമാക്കാതെ റേഷന്‍ വിതരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഈ ലോക്ക്ഡൗണ്‍ കാലത്തെ പ്രത്യേകതകള്‍ മൂലം റേഷന്‍ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മെയ്‌ മാസത്തെ റേഷന്‍ വിതരണത്തിന്റെ അവസാന പരിധി ഒരാഴ്ച കൂടി നീട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കുമോ?
128.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയ്ക്ക് നെല്ല് നല്‍കിയ വകയില്‍ കര്‍ഷകര്‍ക്ക് നിലവില്‍ എത്ര തുക കുടിശ്ശികയായി നല്‍കാനുണ്ട് എന്ന് വ്യക്തമാക്കാമോ; കുടിശ്ശിക അടിയന്തരമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനായി നടപടികള്‍ സ്വീകരിക്കുമോ ;
( ബി )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;
( സി )
സപ്ലൈകോ പ്രാദേശിക കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുക വഴി അരിയുടെ വിലസ്ഥിരത ഉറപ്പു വരുത്താന്‍ സാധിച്ചിട്ടുണ്ടോ; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങുന്നതിന് ഇതുമൂലം കുറവ് വന്നിട്ടുണ്ടോ; എങ്കില്‍ ആയതില്‍ വന്ന കുറവ് എത്രയെന്ന് വ്യക്തമാക്കാമോ ;
( ഡി )
നെല്ല് സംഭരണത്തിന് താമസം വരുത്തുന്നത് മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ?
129.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗൺ കാരണം ജീവിതം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് എന്തെല്ലാം ഇടപെടലുകളാണ് നടത്തുന്നത്;
( ബി )
ഇലക്ഷന് മുമ്പ് പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം എന്നുവരെ തുടരുവാനാണ് തീരുമാനിച്ചിട്ടുള്ളത്;
( സി )
സൗജന്യ ഭക്ഷ്യകിറ്റില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;
( ഡി )
സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഇ )
സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വകുപ്പിന് ഇതിനകം എത്ര തുകയാണ് നല്‍കിയത്?
130.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈക്കോ ഔട്ട് ലെറ്റുകളില്‍ അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പല അവശ്യ സാധനങ്ങള്‍ക്കും മാര്‍ക്കറ്റ് വിലയെക്കാള്‍ വില കൂടി നില്‍ക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ;
( സി )
അവശ്യസാധനങ്ങളുടെ ക്വാളിറ്റി നിശ്ചയിക്കുന്നത് ഏതുരീതിയിലാണ്; പല അവശ്യ സാധനങ്ങള്‍ക്കും ക്വാളിറ്റി ഇല്ല എന്നുള്ള പരാതിക്ക് പരിഹാരം കണ്ടെത്തുമോ?
131.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കീരംപാറ പഞ്ചായത്തിലെ നാടുകാണിയില്‍ പുതിയ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ;
( ബി )
നാടുകാണിയില്‍ പുതിയ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിനായി എറണാകുളം മേഖല മാനേജര്‍ സാധ്യത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ച തുടര്‍നടപടി വിശദമാക്കാമോ?
132.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
133.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിന്റെ വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള സംഭരണ വില എന്ന് മുതല്‍ സംഭരിച്ച നെല്ലിനാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയില്‍ ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ മുഴുവന്‍ വിലയും നല്‍കിയിട്ടുണ്ടോ;
( സി )
സംഭരണ വില കുടിശ്ശികയുണ്ടെങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കാമോ ?
134.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതു വരെ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന സംസ്ഥാനത്ത് എത്ര ഭക്ഷ്യകിറ്റുകള്‍ എത്ര തവണകളായി വിതരണം ചെയ്തിട്ടുണ്ടെന്നും ഓരോ കിറ്റിലും എത്ര രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നും വിശദമാക്കാമോ;
( ബി )
കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; ഗുണനിലവാരം കുറവാണെന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭക്ഷ്യകിറ്റ് വിതരണത്തിനായി തുണി സഞ്ചി വാങ്ങിയതു സംബന്ധിച്ച അഴിമതി ആരോപണത്തിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; ഇതില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്;
( ഡി )
കഴിഞ്ഞ ഓണക്കാലത്ത് നല്‍കിയ ഭക്ഷ്യകിറ്റില്‍ ഗുണനിലവാരം കുറഞ്ഞ ശര്‍ക്കര നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതിന്മേല്‍ ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; ഇതില്‍ കോര്‍പ്പറേഷനുണ്ടായ സാമ്പത്തികനഷ്ടം എത്രയെന്ന് വിശദമാക്കാമോ?
135.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ മുന്നണി പോരാളികള്‍ എന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വ്യാപാരികള്‍ക്കും വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് എത്ര റേഷന്‍ വ്യാപാരികളും അനുബന്ധ ജോലിയില്‍ ഏര്‍പ്പെട്ടവരും മരണപ്പെട്ടു; ഇവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുന്ന കാര്യം പരിശോധിക്കുമോ;
( സി )
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്കും അനുബന്ധ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കുമായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ?
136.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കില്‍ നിലവില്‍ എത്ര റേഷന്‍ കാര്‍ഡുകളാണ് ഉള്ളതെന്നും എ.എ.വൈ., മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര എന്നിങ്ങനെ എത്രയെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എപിഎൽ വിഭാഗത്തില്‍പ്പെട്ട എത്ര റേഷന്‍ കാര്‍ഡ് ഉടമകള്‍ ബിപിഎൽ വിഭാഗത്തിലേയ്ക്ക് കാര്‍ഡ് മാറ്റുന്നതിനുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര അപേക്ഷകർക്ക് ബിപിഎൽ വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
അര്‍ഹരായ മുഴുവന്‍ അപേക്ഷകരുടെയും കാര്‍ഡുകള്‍ ബിപിഎൽ വിഭാഗത്തിലേയ്ക്ക് മാറ്റി നല്‍കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.