STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കോവിഡ് മരണങ്ങളുടെ കണക്ക്
137.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ ജനന-മരണങ്ങളുടെ കണക്ക് സൂക്ഷിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിൽ കോവിഡ് മരണങ്ങളുടെ കണക്ക് ലഭ്യമല്ല എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വകുപ്പിന് സംഭവിച്ചിട്ടുള്ള വീഴ്ച പരിശോധിച്ച് കോവിഡ് മരണ കണക്കുകള്‍ കൂടി മരണം രജിസ്റ്റര്‍ ചെയ്യുന്ന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
138.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ എത്ര; അവ ഏതൊക്കെ; എത്ര കോടിയുടെ നാശനഷ്ടങ്ങളാണ് റോഡുകള്‍ക്ക് ഉണ്ടായിട്ടുള്ളത്; പ്രസ്തുത റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുക ഏതെല്ലാം റോഡുകള്‍ക്കെന്ന് വിശദമാക്കുമോ;
( ബി )
പ്രളയത്തില്‍ തകര്‍ന്ന പല ഗ്രാമീണ റോഡുകളും നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ: ആയതു നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
139.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ പരിശോധിക്കുന്നതിനായി സ്ഥിരം സംവിധാനം ഇല്ലാത്തത് മൂലം പല പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിന് കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിനായി ജില്ലാതലത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ കൂടുതല്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍മാരെയും ഓവര്‍സിയര്‍മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ഇലക്ട്രിക്കല്‍ വിഭാഗം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
140.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ പൊതുനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കുമോ;
( ബി )
കോവിഡ് പ്രതിസന്ധികളുടെ കാലഘട്ടത്തിലടക്കം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ഉപജീവന- സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ എന്തെല്ലാം ക്രമീകരണങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
141.
ശ്രീ കെ ആൻസലൻ
ശ്രീ. പി.വി.അൻവർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത് കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി മറ്റുപകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ പിടിപെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എന്തെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്താനുദ്ദേശിക്കുന്നതെന്ന് അറിയിയ്ക്കാമോ;
( ബി )
മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് ഈ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ശുചിത്വ-മാലിന്യസംസ്കരണ മേഖലയില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്കാവശ്യമായ ബോധവത്ക്കരണം നല്‍കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
142.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഐ.കെ.എം. (ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍)- സേവനത്തിന്റെ ഫലമായി ഏതെല്ലാം സോഫ്റ്റ്‍വെയറുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
( ബി )
ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ തൊഴിൽ നികുതി ഈടാക്കുന്നതിന് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ ;
( സി )
തിരുവനന്തപുരം നഗരസഭയില്‍ തൊഴിൽ നികുതി അടച്ചു കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ മുഖേന സ്വയംപ്രേരിതമായി പോസ്റ്റിങ് നടക്കുന്നതിനായി ഐ.കെ.എം. സോഫ്റ്റ്‍വെയറില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ ആയത് നടപ്പിൽ വരുത്തുന്നതിനായി നടപടി സ്വീകരിക്കുമോ;
( ഡി )
തിരുവനന്തപുരം നഗരസഭയില്‍ ഓൺലൈനായി ഏതെല്ലാം സ്ഥാപനങ്ങള്‍ തൊഴിൽ നികുതി അടച്ചുവെന്നും കുടിശ്ശിക എത്രയുണ്ട് എന്നും അറിയുവാന്‍ ഐ.കെ.എം. എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇല്ലാത്തപക്ഷം ഐ കെ എം അത്തരത്തിലൊരു സോഫ്റ്റ്‌വെയർ വികസിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തെ നഗരസഭകളിൽ തൊഴിൽ നികുതി സ്വീകരിക്കുതിനുള്ള സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിക്കും എന്നറിയിക്കാമോ?
143.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചുവട് പാലം തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ; എങ്കില്‍ പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
144.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കായംകുളം മണ്ഡലത്തില്‍ നഗരസഭ, പഞ്ചായത്തുകള്‍ എന്നിവ മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓടകള്‍, നീരൊഴുക്കുചാലുകള്‍, ചെറിയ കനാലുകള്‍ എന്നിവ വൃത്തിയാക്കി ജല നിര്‍ഗ്ഗമനം സുഗമമാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
145.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യവകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണം, നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാര്‍ക്കറ്റ് നവീകരണം എന്നീ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ​ഏതൊക്കെ നടപടികളാണ് തദ്ദേശസ്വയംഭരണവകുപ്പ് എ‍ഞ്ചിനീയറിംഗ് വിഭാഗം പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ മാര്‍ക്കറ്റിനും എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് ധനവകുപ്പ് നല്‍കിയതെന്ന് വിശദമാക്കുമോ?
146.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് തന്നെ മാതൃകയായി ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ക്രിമറ്റോറിയത്തിന്റെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകള്‍ക്കും ഉപകരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന പ്രസ്തുത ശ്മശാനം എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
147.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജകമണ്ഡലത്തില്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ ആശോക ടെക്സ്റ്റൈല്‍സില്‍ നിന്നും ഏറ്റെടുത്തതും നിലവിൽ കളിസ്ഥലമായി ഉപയോഗിച്ച് വരുന്നതുമായ ഭൂമി പഞ്ചായത്തിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച പഞ്ചായത്ത് ഡയറക്ടറേറ്റിലെ 14409/19/18 നമ്പര്‍ ഫയലില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ടോയെന്നറിയിക്കുമോ; ഉണ്ടെങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
148.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ഇതുവരെ എത്ര വീടുകളുടെ നര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഇതുവരെയായി എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്;
( സി )
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തുന്നതിനായി പുതുതായി എത്ര അപേക്ഷകള്‍ സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്;
( ഡി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിന്നും പുതുതായി എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ?
149.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഭവനം ഒരുക്കുന്നതിന് കഴിഞ്ഞുവെന്ന് വിശദമാക്കാമോ;
( ബി )
ഗുണഭോക്താക്കളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
150.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാലത്ത് ഡി.ഡി.സി., സി.എഫ്.എല്‍.റ്റി.സി., സി.എസ്.എല്‍.റ്റി.സി. എന്നീ ചികിത്സാകേന്ദ്രങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത്തരം കേന്ദ്രങ്ങളിലേക്ക് വേണ്ടി വരുന്ന അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് പര്‍ച്ചേസ് നിയമങ്ങളില്‍ ഇളവ് നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കളക്ടര്‍മാര്‍ വരെ ഉള്ളവര്‍ക്ക് നിലവിലുള്ള ഇളവ് താല്ക്കാലികമായി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
151.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവ. പോളി ടെക്നിക് കോളേജിനായി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയില്‍ നിന്നും അധികമുള്ള സ്ഥലം വിവിധ ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നതിനായി എൽ എസ്‌ ജി ഡി , RC4/137/2017 നമ്പർ ഫയലില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥലം കെെമാറുന്നതു സംബന്ധിച്ച് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് റെസല്യൂഷന്‍ പാസ്സാക്കി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പഞ്ചായത്ത് ഡയറക്ടറേറ്റില്‍ എത്തി, ആയത് പഞ്ചായത്ത് വകുപ്പിലേക്ക് എന്നേക്ക് കൈമാറി എന്നത് വ്യക്തമാക്കാമോ;
( സി )
പഞ്ചായത്ത് വകുപ്പില്‍ ഈ ഫയലില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ; പ്രസ്തുത ആവശ്യത്തിന് എന്ത് പരിഹാരമാണ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്എന്ന് വ്യക്തമാക്കാമോ?
152.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മുന്‍സിപ്പാലിറ്റിയെ ഗ്രേഡ് I മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തിയത് എന്നാണ്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കാമോ;
( സി )
ഗ്രേഡ് I മുന്‍സിപ്പാലിറ്റിയുടെ സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ;
( ഡി )
ഗ്രേഡ് I ആയി ഉയര്‍ത്തിയ തൃക്കാക്കര മുന്‍സിപ്പാലിറ്റിയുടെ സ്റ്റാഫ് പാറ്റേണ്‍ അതിനനുസൃതമായി ഉയര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഗ്രേഡ് I മുനിസിപ്പാലിറ്റിയിലെ സ്റ്റാഫ് പാറ്റേണ്‍ രീതിയില്‍ നിയമനം നടത്തുന്നതിനുള്ള നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ആവശ്യമായ സ്റ്റാഫുകളെ അടിയന്തിരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
153.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന എസ്റ്റേറ്റുകള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ബി )
ടി എസ്റ്റേറ്റുകളില്‍ നിന്നും ഗ്രാമപഞ്ചായത്തിന് ഓരോ വര്‍ഷവും ലഭിക്കുന്ന വിവിധയിനം നികുതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ടി നികുതിയിനങ്ങളില്‍ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കുമോ?
154.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യചുമതല വഹിക്കുന്ന കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി എത്ര ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ ജില്ലയിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നും 31-03-2021 വരെ ചെലവഴിച്ച തുകകളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
155.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലയളവില്‍ വടകര നിയോജകമണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള വീടുകളുടെ എണ്ണം എത്രയാണ്; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
വടകര മണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കിയിട്ടും വീട് ലഭിക്കാത്ത അപേക്ഷകരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
അപേക്ഷ നല്‍കിയിട്ടും വീട് ലഭിക്കാത്തവര്‍ക്ക് എപ്പോള്‍ വീട് ലഭ്യമാക്കാനാകും എന്നും ഇതിനായി എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കാമോ;
( ഡി )
സ്വന്തമായി സ്ഥലമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഒരേ വീട്ടില്‍ത്തന്നെ കഴിയേണ്ടി വരുന്ന ഒന്നിലധികം കുടുംബങ്ങള്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ വീട് ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ അത്തരം കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് ലഭ്യമാക്കുന്നതിനായി പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്ന കാര്യം പരിഗണിക്കുമോ?
156.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഭവനം അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ എണ്ണം എത്ര; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
157.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി മാവേലിക്കര തഴക്കരയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
158.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിൽ പ്രളയത്തില്‍ തകര്‍ന്ന എത്ര തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
159.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പ്രസ്തുത സര്‍ക്കാരിന്റെ കാലാവധിക്കുളളില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും എത്ര കുടുംബങ്ങള്‍ക്ക് ആയതിന്റെ പ്രയോജനം ലഭിച്ചൂവെന്നും വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത ലൈഫ് മിഷൻ പദ്ധതി തുടരുമോയെന്നും എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലാവധിക്കുളളില്‍ എത്ര വീടുകള്‍ കൂടി കിടപ്പാടം ഇല്ലാത്തവര്‍ക്ക് നിര്‍മ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുമോ?
160.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;
( ബി )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പ്രത്യേക സാഹചര്യത്തില്‍ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ഏറ്റെടുത്തു നടത്താൻ ഉത്തരവാദിത്തമുള്ള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒഴിവുള്ള തസ്തികകള്‍ നികത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?
161.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളില്‍ എത്ര ഉദ്യോഗസ്ഥ ഒഴിവുകളാണ് നിലവിലുള്ളത്;
( ബി )
അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ ഉള്ള ഗ്രാമ പഞ്ചായത്തുകള്‍ ഏതൊക്കെയാണ്;
( സി )
അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
162.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എത്ര റവന്യൂ ഇന്‍സ്പെക്ടര്‍, സൂപ്രണ്ട്, റവന്യൂ ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകളിൽ 2021 ജൂണ്‍ 30 വരെ എത്ര റിട്ടയര്‍മെന്റെ് ഒഴിവുകള്‍ ഉണ്ട് എന്നറിയിക്കുമോ; ഇവ നികത്തുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസിന്റെ സ്പെഷ്യല്‍ റൂള്‍സിന് അംഗീകാരം നല്‍കുന്ന നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ; ആയതിന് എന്നത്തേക്ക് അംഗീകാരം നല്‍കുമെന്ന് വ്യക്തമാക്കാമോ?
163.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (പഞ്ചായത്ത് - ഗ്രാമവികസനം - മുനിസിപ്പാലിറ്റി) വിവിധ തസ്തികകളില്‍ നിലവിൽ എത്ര ഒഴിവുകള്‍ ഉണ്ടെന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ തസ്തിക തിരിച്ച് വ്യക്തമാക്കാമോ?
164.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി/ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുളളത്;
( ബി )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും പ്രകൃതിദുരന്തങ്ങളുടേയും പ്രത്യേക സാഹചര്യത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിനും ബ്ലോക്ക് അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുവാനും ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒഴിവുളള തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
പി.എസ്.സി. ലിസ്റ്റുകള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ ജോയിന്റ് ബി.ഡി.ഒ.-മാരെ സ്റ്റോപ് ഗ്യാപ് അറേഞ്ച്മെന്റില്‍ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
165.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ വികസന വകുപ്പിന് കീഴില്‍ എവിടെയെല്ലാമാണ് വികസന പരിശീലന കേന്ദ്രങ്ങള്‍ ഉള്ളതെന്ന് അറിയിക്കുമോ; ഇവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഒഴിവാക്കുന്നതിനോ നിര്‍ത്തലാക്കുന്നതിനോ തീരുമാനിച്ചിട്ടുണ്ടോ; ഇത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യതയെ ഏതു വിധത്തിലാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ വികസന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഗ്രാമീണ ജനങ്ങള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കിവരുന്ന വികസന പരിശീലന കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
166.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിലവില്‍ സംസ്ഥാനത്തുള്ള നിയമ വ്യവസ്ഥ എന്തെല്ലാമാണ്;
( ബി )
ഇത്തരത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അപേക്ഷ പരിശോധിക്കുന്ന ആര്‍.ടി.പി/സി.ടി.പി ഓഫീസുകളില്‍ സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ എത്ര അപേക്ഷകള്‍ മേല്‍ സൂചിപ്പിച്ച ഓഫീസുകളില്‍ നടപടി സ്വീകരിക്കുന്നതിന് കെട്ടികിടപ്പുണ്ട്; വിശദാംശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
167.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ടി എന്തെങ്കിലും കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണ്; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഗ്രീന്‍ ടു പ്ലാന്‍ഡ് ഡെവലപ്പ്മെന്റ് സോണ്‍, റെസിഡന്‍ഷ്യല്‍ സോണ്‍ എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുവാന്‍ നിലവിലെ മാസ്റ്റര്‍ പ്ലാനില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ; എന്തെല്ലാം നിയന്ത്രണങ്ങളാണെന്ന് വ്യക്തമാക്കുമോ;
( സി )
ഗ്രീന്‍ ടു പ്ലാന്‍ഡ് ഡെവലപ്പ്മെന്റ് സോണ്‍, റെസിഡന്‍ഷ്യല്‍ സോണ്‍ എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണ അനുമതിയ്ക്ക് പല തടസ്സങ്ങളും നേരിടുന്നവര്‍ക്കായി IDO (Interim Development Order) പുതുക്കുന്നതിന് തിരുവനന്തപുരം ജില്ല ടൗണ്‍ പ്ലാനര്‍ എന്തെങ്കിലും പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ആയത് കൗണ്‍സിലില്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; കൗണ്‍സിലിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;
( ഡി )
തിരുവനന്തപുരം ജില്ല ടൗണ്‍ പ്ലാനര്‍ തയ്യാറാക്കിയ പുതുക്കിയ IDO-ന്റെ അടിസ്ഥാനത്തില്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ഇ )
ഗ്രീന്‍ ടു പ്ലാന്‍ഡ് ഡെവലപ്പ്മെന്റ് സോണില്‍പ്പെട്ട എത്ര കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നിലവില്‍ നഗരസഭയുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്; പ്രസ്തുത അപേക്ഷകള്‍ പരിഗണിച്ച് നടപടി സ്വീകരിക്കുമോ;
( എഫ് )
അമൃത് പദ്ധതിയുടെ കീഴില്‍ നഗരസഭയുടെ ഭൂവിനിയോഗമാപ്പ് തയ്യാറാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ടോ; മാപ്പ് തയ്യാറാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത സമയപരിധി എന്നാണ് അവസാനിക്കുന്നതെന്ന് വ്യക്തമാക്കുമോ?
168.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യ വർജ്ജനത്തിന് ഊന്നൽ നൽകിക്കൊണ്ട് നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ലോക്ഡൗൺ കാലത്ത് വ്യാപകമായി വ്യാജചാരായ വാറ്റ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതു സംബന്ധിച്ച് എത്ര കേസുകളാണ് രജിസ്‌റ്റർ ചെയ്തിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
169.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ സ്ഥിരം എക്സൈസ് ചെക്ക് പോസ്റ്റ് ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
നിരവധി എക്സൈസ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തോല്‍പ്പെട്ടിയില്‍ അടിയന്തരമായി സ്ഥിരം എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമോ?
170.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയിലെ എക്സൈസ് ഓഫീസുകള്‍ക്കായി തഴക്കരയില്‍ അനുവദിച്ച എക്സൈസ് കോംപ്ലക്സിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
171.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണിന്റെ മറവില്‍ കാസര്‍ഗോഡ് ജില്ലയില്‍ അനധികൃത മദ്യം കടത്ത് വ്യാപകമായിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ വിഷയത്തില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്ര ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
ഇത് തടയുന്നതിന് എന്തെങ്കിലും പ്രത്യേക നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
172.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍മൂലം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ അടച്ചതുമൂലം കോര്‍പ്പറേഷന് ഉണ്ടായ സാമ്പത്തിക നഷ്ടം കണക്കിലെടുത്തിട്ടുണ്ടോ;
( ബി )
പ്രസ്തുത നഷ്ടം നികത്തുവാന്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ മദ്യം എത്തിച്ചുനല്‍കുന്നതിന് ബെവ്കോ തീരുമാനിച്ചിട്ടുണ്ടോ?
173.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 നവംബര്‍ 1 മുതല്‍ മുൻ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് പുതുതായി എത്ര ബാറുകള്‍ക്ക് എഫ്.എല്‍.3 ലൈസൻസ് അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ആര്‍ക്കൊക്കെയാണ് പ്രസ്തുത ലൈസൻസ് അനുവദിച്ചതെന്നതിന്റെ വിശദാംശം നല്‍കുമോ?
174.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-ലോക്ഡൗണ്‍ കാഘട്ടത്തില്‍ കള്ള് ചെത്ത് മേഖലയില്‍ ഉണ്ടായ പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കള്ള് ചെത്തി ഒഴുക്കികളയുന്നത് നിമിത്തം ഉണ്ടാകുന്ന നഷ്ടത്തിനു നഷ്ട പരിഹാരം നല്‍കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ?
175.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അമരവിളയില്‍ എക്സൈസ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുവേണ്ടി 2020-21ലെ സംസ്ഥാന ബഡ്ജറ്റില്‍ തുക ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബഡ്ജറ്റിൽ ഉള്‍പ്പെടുത്തിയ 2 കോടിയുടെ ഭരണാനുമതിക്കായി പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ് വിഭാഗം എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.