 |
 |
 |
 |
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
STARRED |
| |
QUESTIONS
|
| |
AND |
| |
ANSWERS |
| |
|
| |
|
| |
|
| |
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >16th Session>starred
Questions and Answers |
| |
Answer Provided |
|
Answer Not
Yet Provided |
|
|
FIFTEENTH KLA
- 16th SESSION
02.02.2026
STARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
|
Questions and Answers
|
*61.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവകേരള
നിർമ്മിതിയിൽ
പട്ടികജാതി-പട്ടികവർഗ്ഗ
പിന്നാക്ക വിഭാഗങ്ങളുടെ സജീവ
പങ്കാളിത്തം ഉറപ്പാക്കാൻ
വ്യത്യസ്തങ്ങളായ
കർമ്മപദ്ധതികൾ
നടപ്പിലാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
അത്യന്തം
അപകടകരമായ ഭൂപ്രകൃതിയും
കാലാവസ്ഥയുമുള്ള വനമേഖലകളിൽ
അധിവസിക്കുന്ന പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ടവരെ
അതിദാരിദ്ര്യമുക്തമാക്കുന്നതിന്
ആവിഷ്കരിച്ച് നടപ്പിലാക്കിയ
പദ്ധതികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗങ്ങളിലെ
അതിദാരിദ്ര്യമുക്ത
ജനവിഭാഗങ്ങളുടെ ജീവിത
സാഹചര്യങ്ങൾ കൂടുതൽ
മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള
തുടർപ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഡി )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗങ്ങളിൽപ്പെട്ട
യുവാക്കൾക്ക് സർക്കാർ-
സ്വകാര്യ മേഖലകളിലെ ഏറ്റവും
ഉന്നത ശ്രേണിയിലുള്ള
തൊഴിലുകളിൽ പ്രവൃത്തി
പരിചയവും പരിശീലനവും
ലഭ്യമാക്കുന്നതിന്
നടപ്പിലാക്കുന്ന പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*62.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദിവാസി സമൂഹത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ പഠനം
കാര്യക്ഷമമാക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്ന് അറിയിക്കാമോ;
(
ബി )
ഏതെല്ലാം
കോഴ്സുകൾക്കാണ് ഇത്തരത്തിൽ
പഠനത്തിനായി ധനസഹായം
നൽകുന്നത്; ഏതെല്ലാം
പദ്ധതികളിലൂടെയാണ് ഈ സഹായം
ലഭ്യമാകുന്നത്;
വ്യക്തമാക്കാമോ;
(
സി )
ആദിവാസി
കുടിലുകളില്‍ താമസിക്കുന്ന
കുട്ടികള്‍ക്ക് അവരുടെ തനത്
ഭാഷയില്‍ പ്രാഥമിക
വിദ്യാഭ്യാസം നല്‍കണമെന്ന
ആവശ്യം ഉയര്‍ന്നു
വന്നിട്ടുണ്ടോ; വിശദമാക്കാമോ;
(
ഡി )
കഴിഞ്ഞ
പത്തു വർഷത്തിനിടയിൽ ഏതെല്ലാം
സ്കൂളുകളിലൂടെയാണ് ഈ
വിദ്യാർത്ഥികളെ അവരുടെ തനത്
ഭാഷയിൽ പഠിപ്പിക്കാൻ
സാധിച്ചിട്ടുള്ളത്?
*63.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കിണറുകൾ കുഴിക്കുന്നതിനും
ഭൂഗർഭ ജലത്തിന്റെ
ഉപയോഗത്തിനും നിയന്ത്രണങ്ങൾ
ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
അശാസ്ത്രീയമായ
രീതിയിലുളള കിണർ നിർമ്മാണം
തടയുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
വരൾച്ചയും
ജലക്ഷാമവും ഉളള പ്രദേശങ്ങളിലെ
അമിത ജല ഉപയോഗത്തിന്
നിയന്ത്രണം ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ജലനയം രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ?
*64.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
ഡി കെ മുരളി
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണ പ്രതിരോധത്തിനായി
ഏതൊക്കെ മിഷനുകൾ
രൂപീകരിച്ചിട്ടുണ്ട്; ഈ
മിഷനുകളുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
എത്ര ഹെക്ടർ ഏകവിളതോട്ടങ്ങൾ
സ്വാഭാവിക വനങ്ങളാക്കി
മാറ്റിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
കാവുകളുടെ
സംരക്ഷണത്തിനും
നവീകരണത്തിനുമായി 2016 മുതൽ
2025 വരെ എത്ര തുക ധനസഹായമായി
നൽകിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാന
വനം വകുപ്പിന്റെ
പ്രവർത്തനങ്ങൾക്ക് ഏതൊക്കെ
അവാർഡുകൾ 2016 മുതൽ 2025 വരെ
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
*65.
ശ്രീ
വി ജോയി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യമാര്‍ക്കറ്റുകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനും
ആധുനികവല്‍ക്കരണത്തിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കിഫ്ബി
ധനസഹായത്തോടെ
സംസ്ഥാനത്തൊട്ടാകെ എത്ര
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
നടപ്പിലാക്കിയിട്ടുണ്ട്;
(
സി )
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന് കിഫ്ബി വഴി
2021-25 വരെ ഏതൊക്കെ
പദ്ധതികള്‍ക്ക് തത്വത്തില്‍
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്നും ഇതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
നിര്‍മ്മാണ അനുമതി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
*66.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കുടിവെള്ള പദ്ധതികൾ
സമയബന്ധിതമായി
പൂർത്തീകരിക്കാൻ സ്വീകരിച്ചു
വരുന്ന നടപടികൾ വിശദമാക്കാമോ;
(
ബി )
കുടിവെള്ള
പദ്ധതികൾ അനിശ്ചിതമായി
നീട്ടികൊണ്ടുപോകുന്നതു മൂലം
നിർമ്മാണ ചെലവ് വലിയ തോതിൽ
വർദ്ധിക്കുന്നത് തടയാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*67.
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ അപൂര്‍ണ്ണവും
പൂര്‍ത്തീകരിക്കാത്തതുമായ
ഭവനങ്ങളുടെ
പൂര്‍ത്തീകരണത്തിനും
നവീകരണത്തിനുമായി ആരംഭിച്ച
സേഫ് പദ്ധതിയുടെ നിലവിലുള്ള
പ്രവര്‍ത്തനം വിശദമാക്കാമോ;
(
ബി )
അപൂര്‍ണ്ണമായ
വീടുകളുടെ
പൂര്‍ത്തീകരണത്തിനും
നവീകരണത്തിനുമായി സേഫ് പദ്ധതി
വഴി എത്ര തുക നല്‍കി വരുന്നു;
വ്യക്തമാക്കാമോ;
(
സി )
2021
മുതൽ 2025 വരെയുള്ള കാലയളവിൽ
സേഫ് പദ്ധതി വഴി എത്ര
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഗുണഭോക്താക്കള്‍
ആയിട്ടുണ്ട്; വിശദമാക്കാമോ?
*68.
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ളവരുടെ
ആരോഗ്യസംരക്ഷണത്തിനായി
വിഭാവനം ചെയ്ത സമഗ്ര ആരോഗ്യ
സുരക്ഷാ പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; എന്തൊക്കെ
സഹായങ്ങളാണ് പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പട്ടികവര്‍ഗ്ഗ
വകുപ്പ് മുഖേന നടത്തിവരുന്ന
ഫുഡ് സപ്പോര്‍ട്ട്
പ്രോഗ്രാമിന്റെ വിശദാംശം
അറിയിക്കാമോ;
(
സി )
പട്ടികജാതി
വിഭാഗക്കാര്‍ക്കായി ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നടപ്പിലാക്കിയ
പദ്ധതികള്‍ വിശദമാക്കാമോ;
അംബേദ്കര്‍ സ്വാശ്രയ ഗ്രാമം
പദ്ധതിയുടെ വിശദാംശവും
പുരോഗതിയും അറിയിക്കാമോ;
(
ഡി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ളവര്‍ക്ക്
സ്പോര്‍ട്സ് രംഗത്ത്
ശാസ്ത്രീയമായ പരിശീലനം
നല്‍കുന്നതിനും സ്പോര്‍ട്സ്
അടിസ്ഥാന സൗകര്യവികസനത്തിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; ഏതൊക്കെ
പദ്ധതികള്‍
പരിഗണനയിലുണ്ടെന്നും
അവയിലേതൊക്കെ പദ്ധതികള്‍ക്ക്
അനുമതി നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
*69.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാണിജ്യ
വ്യവസായ ആവശ്യങ്ങൾക്കായി
സ്വകാര്യ വ്യക്തികളും
സ്ഥാപനങ്ങളും ജലചൂഷണം
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
അശാസ്ത്രീയമായ
ഭൂജല ഉപയോഗം
നിയന്ത്രിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഭൂജലത്തിന്റെ
ഉടമസ്ഥാവകാശം സർക്കാരിൽ
നിക്ഷിപ്തമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഭൂജല
ഉപയോഗത്തിൽ എന്തെല്ലാം
നിയന്ത്രണങ്ങൾ
ഏർപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*70.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വാണിജ്യ-വ്യവസായ
ആവശ്യങ്ങൾക്കായി സ്വകാര്യ
വ്യക്തികളും സ്ഥാപനങ്ങളും
നടത്തിവരുന്നതായി
പറയപ്പെടുന്ന ജലചൂഷണം
തടയുന്നതിനും ജലവിതരണം
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിനും
ജലനയം രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
അശാസ്ത്രീയമായ
ജല ഉപയോഗം തടയുന്നതിനും
കുഴൽക്കിണർ നിർമ്മാണത്തിന്
നിയന്ത്രണം
ഏർപ്പെടുത്തുന്നതിനും
പ്രസ്തുത കരട് നയത്തിൽ
വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വെള്ളപ്പൊക്കം
തടയാൻ റൂം ഫോർ ദ റിവർ പദ്ധതി
അനിവാര്യമാണെന്നും നദികൾക്ക്
കുറുകെ പാലങ്ങൾ
നിർമ്മിക്കുമ്പോൾ റെഗുലേറ്റർ
കം ബ്രിഡ്ജ് സാധ്യതകൾ
പരിശോധിക്കണമെന്നുമുള്ള
അഭിപ്രായം ഉയർന്നു
വന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
ജലസ്രോതസ്സുകൾ
സംരക്ഷിക്കുന്നതിനും
ശുചീകരിക്കുന്നതിനുമായി
ശാസ്ത്രീയമായ പദ്ധതികൾ
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
*71.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടലിന്റെ
അവകാശം
മത്സ്യത്തൊഴിലാളികൾക്ക്
ഉറപ്പുവരുത്താൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മത്സ്യബന്ധനാവകാശവും
ആദ്യ വില്പനാവകാശവും
മത്സ്യത്തൊഴിലാളികൾക്ക്
നിജപ്പെടുത്താൻ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
മത്സ്യത്തൊഴിലാളികൾക്ക്
മത്സ്യബന്ധനത്തിന് പോകാൻ
സാധിക്കാത്ത സാഹചര്യങ്ങളിൽ
മറ്റ് തൊഴിലുകള്‍
കണ്ടെത്തുവാന്‍ ഉതകുന്ന
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
*72.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എം. എം. മണി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദ്യ ഗോത്രവര്‍ഗ്ഗ
പഞ്ചായത്തായ ഇടമലക്കുടിയിലെ
ജനങ്ങളുടെ യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇടമലക്കുടിയില്‍
നടന്നുവരുന്ന റോഡ് പണിയുടെ
പുരോഗതി വ്യക്തമാക്കാമോ; റോഡ്
പണി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
ഇടമലക്കുടിയിലെ
ജനങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ
മേഖലകളിലെ പുരോഗതിക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
*73.
ശ്രീ.
എം.വിജിന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ എത്ര
മത്സ്യത്തൊഴിലാളികൾക്കാണ് ഭവന
നിർമ്മാണ സഹായം
അനുവദിച്ചിട്ടുള്ളത്; ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാണോ; എങ്കിൽ അത്
വിശദമാക്കാമോ;
(
ബി )
2011
മുതൽ 2016 വരെ എത്ര പേർക്ക്
ഭവന നിർമ്മാണ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
ഇക്കാലയളവിൽ എത്ര വീടുകൾ
പൂർത്തീകരിച്ചുവെന്നും ജില്ല
തിരിചുള്ള കണക്ക് ലഭ്യമാണോ;
വ്യക്തമാക്കാമോ;
(
സി )
2011
മുതല്‍ 2016 വരെയും 2016
മുതല്‍ നാളിതുവരേയും
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് പുനരധിവാസം
ഉറപ്പാക്കുവാന്‍
സാധിച്ചിട്ടുണ്ടോ എന്നതിനെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
മത്സ്യത്തൊഴിലാളികൾക്ക്
പുനരധിവാസത്തിനൊപ്പം
എന്തെല്ലാം ജീവനോപാധി
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*74.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യമേഖലയില്‍ സര്‍ക്കാര്‍
നടത്തിവരുന്ന ഇടപെടലുകള്‍
പ്രസ്തുത മേഖലയിലെ ജീവിത
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
ഇടയായിട്ടുണ്ടെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
രാജ്യത്തെ
മികച്ച മറൈന്‍ സംസ്ഥാനമായി
കേരളവും മികച്ച മറൈന്‍
ജില്ലയായി കൊല്ലവും
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനും
പരിപാലനത്തിനും
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമവികസന
പ്രവര്‍ത്തനത്തിനും
സര്‍ക്കാര്‍ നടത്തിവരുന്ന
മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത
അംഗീകാരത്തിന് പരിഗണനാ
വിഷയമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
ശാസ്ത്രീയ മത്സ്യകൃഷിരീതികള്‍
നടപ്പിലാക്കിയതിന്റെ ഫലമായി
ഉള്‍നാടന്‍
മത്സ്യോത്പാദനത്തിലുണ്ടായ
വര്‍ദ്ധനവ് സംബന്ധിച്ച്
വിശദമാക്കാമോ;
(
ഇ )
ജനകീയ
മത്സ്യകൃഷി പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
വിശദമാക്കാമോ?
*75.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സംഘര്‍ഷം രൂക്ഷമായതിന്റെ
പശ്ചാത്തലത്തില്‍ വന്യജീവികളെ
നേരിടാന്‍ ലാന്‍ഡ് സ്കേപ്പ്
പദ്ധതി
നടപ്പാലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വന്യജീവി
സംഘര്‍ഷം നേരിടുന്നതിനായി വനം
വകുപ്പ് ഇതുവരെ
സ്വീകരിച്ചിട്ടുള്ള വിവിധ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ലാന്‍ഡ്
സ്കേപ്പ് പദ്ധതി സംബന്ധിച്ച്
പഞ്ചായത്ത് തലത്തില്‍ വീണ്ടും
ചര്‍ച്ച നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
*76.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-2021,
2021-2025 കാലഘട്ടങ്ങളില്‍
സംസ്ഥാനത്ത് ശാസ്ത്രീയമായ
മാര്‍ഗ്ഗങ്ങളിലൂടെ സമഗ്രമായ
ജലവിഭവ മാനേജ്മെന്റ്
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭൂജല
സ്രോതസ്സുകളുടെ
പരിപോഷണത്തിനായി എന്തൊക്കെ
പദ്ധതികള്‍ നടപ്പിലാക്കി
വരുന്നു; വിശദമാക്കാമോ;
(
സി )
നദികളെ
തന്നെ ജലസംഭരണികളാക്കി മാറ്റി
ജലം സംരക്ഷിക്കുവാനുള്ള എന്ത്
സമീപനമാണ് കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*77.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികൾക്ക്
നൽകിവരുന്ന മണ്ണെണ്ണ സബ്സിഡി
2016-ന് ശേഷം
വർദ്ധിപ്പിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് വർദ്ധിപ്പിക്കാൻ
നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ;
(
ബി )
കാലാവസ്ഥ
മുന്നറിയിപ്പുകൾ കാരണം
ജോലിക്ക് പോകുവാൻ സാധിക്കാത്ത
സാഹചര്യത്തില്‍
മത്സ്യത്തൊഴിലാളികൾക്ക്
മിനിമം വേതനം
ഉറപ്പാക്കുന്നതിന് പദ്ധതി
ആവിഷ്കരിക്കുമോ; വിശദാംശം
നൽകാമോ?
*78.
ശ്രീ.
ആര്യാടൻ ഷൗക്കത്ത്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വിഭാഗങ്ങൾക്ക്
ജനസംഖ്യ അടിസ്ഥാനത്തിലും
പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക്
ജനസംഖ്യയുടെ ഇരട്ടിയും പദ്ധതി
അടങ്കൽ വിഹിതം നിശ്ചയിച്ചു
നൽകിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
മൂന്ന് വർഷങ്ങളായി പദ്ധതി
അടങ്കൽ ഉയർത്താത്തത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കുള്ള വിഹിതം
ഉയരാത്ത സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ടോ;
(
സി )
2024-25-ൽ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കുള്ള പദ്ധതി
അടങ്കൽ എക്സിക്യൂട്ടീവ്
ഉത്തരവിലൂടെ
വെട്ടിക്കുറച്ചിട്ടുണ്ടോ;
വിശദമാക്കുമോ; എങ്കില്‍ ഈ തുക
നടപ്പ് സാമ്പത്തിക വർഷത്തിൽ
അധികമായി നൽകുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*79.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസത്തിന്
അവസരം ലഭിച്ച പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്‍ടോപ്പ് വാങ്ങുന്നതിന്
നൽകിവരുന്ന സാമ്പത്തിക സഹായം
എത്രയെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇതിനായി
വകുപ്പ് 2016-21 കാലയളവില്‍
എത്ര തുക അനുവദിച്ചിട്ടുണ്ട്;
എത്ര വിദ്യാര്‍ത്ഥികള്‍
ഇതിന്റെ
ഗുണഭോക്താക്കളായിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
2021
മുതൽ 2025 വരെയുള്ള
കാലയളവില്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട്; എത്ര
വിദ്യാര്‍ത്ഥികള്‍
ഗുണഭോക്താക്കളായിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
2016
മുതല്‍ 2025 വരെയുള്ള
കാലയളവിൽ ആകെ എത്ര തുക
അനുവദിച്ചിട്ടുണ്ട്; ആകെ എത്ര
വിദ്യാര്‍ത്ഥികള്‍
ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്;
വിശദമാക്കാമോ?
*80.
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി
വിഭാഗത്തിൽപ്പെട്ടവരുടെ
കുട്ടികളുടെ വിദ്യാഭ്യാസപരമായ
ഉന്നമനത്തിനുവേണ്ടി
വിദ്യാതീരം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളി
വിഭാഗത്തിലെ കുട്ടികളുടെ
വിദ്യാഭ്യാസപരമായ പുരോഗതിക്ക്
വേണ്ടി എന്തെല്ലാം
സ്കോളർഷിപ്പുകളും
മറ്റാനുകൂല്യങ്ങളുമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
സംഘടിത
തൊഴിൽ മേഖലയിൽ
മത്സ്യത്തൊഴിലാളി വിഭാഗത്തിലെ
യുവജനങ്ങളുടെ പ്രാതിനിധ്യം
വർദ്ധിപ്പിക്കുന്നതിനുവേണ്ടി
ആരംഭിച്ചതും വിവിധ മത്സര
പരീക്ഷകൾക്ക്
വേണ്ടിയുള്ളതുമായ പരിശീലന
പരിപാടികളുടെ പുരോഗതി
വിശദീകരിക്കുമോ;
(
ഡി )
ആധുനികകാലത്ത്
ഏറ്റവും മികച്ച തൊഴില്‍
സാധ്യതയുള്ള പൈലറ്റ്
ട്രെയിനിങ്, പ്രമുഖ
സർവകലാശാലകളിലെ ഉന്നത
വിദ്യാഭ്യാസം തുടങ്ങിയ
മേഖലകളില്‍ അവസരം
ലഭിക്കുന്നതിനായി
മത്സ്യത്തൊഴിലാളികളുടെ
കുട്ടികൾക്ക് എന്തെല്ലാം
സഹായങ്ങളാണ് നൽകിവരുന്നതെന്ന്
വിശദമാക്കാമോ?
*81.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗങ്ങൾ
നാട്ടിലേക്ക് ഇറങ്ങുന്നതിന്
ഒരു കാരണം അധിനിവേശ
സസ്യങ്ങളും ജലം കൂടുതൽ
വലിച്ചെടുക്കുന്ന
വൃക്ഷങ്ങളുമാണ് എന്നത്
വസ്തുതയാണോ; വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
കാടുകളിൽ നിന്നും മഞ്ഞക്കൊന്ന
അടക്കമുള്ള അധിനിവേശ
സസ്യങ്ങളും യൂക്കാലിപ്റ്റസ്
അടക്കമുള്ള വെള്ളമൂറ്റി
കുടിക്കുന്ന വൃക്ഷങ്ങളും
പിഴുതു മാറ്റി മറ്റു
വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*82.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു. എ. ലത്തീഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വിഭാഗങ്ങളുടെ ക്ഷേമത്തിനായുളള
ഫണ്ട് വിനിയോഗം
ഫലപ്രദമല്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പട്ടികജാതി
വികസന വകുപ്പിന്റെ ആഭ്യന്തര
ഓഡിറ്റ് വിഭാഗം
ശക്തിപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വകുപ്പില്‍ കൃത്യവും
സമയബന്ധിതവുമായ ഓഡിറ്റിംഗ്
നടപ്പാക്കിക്കാെണ്ട്
ക്രമക്കേടുകൾ തടയുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*83.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദിവാസി സമൂഹം നേരിടുന്ന
അവഗണന ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സമരത്തിൽ
പങ്കെടുക്കാത്തതിനെ തുടർന്ന്
കണ്ണൂർ പേരാവൂരിൽ ആദിവാസി
സ്ത്രീക്ക് തൊഴിൽ നിഷേധിച്ച
സംഭവത്തിൽ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരം
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ
ബന്ധപ്പെട്ട വകുപ്പ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
*84.
ശ്രീ.
കെ. ആൻസലൻ
ശ്രീമതി
യു പ്രതിഭ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
വനിതകളുടെ ശാക്തീകരണത്തിനായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ വഴി
മത്സ്യത്തൊഴിലാളി
വനിതകള്‍ക്ക് എന്തെല്ലാം
നേട്ടങ്ങള്‍ കൈവരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
ഇതു
സംബന്ധിച്ച് എന്തെങ്കിലും
പഠനങ്ങള്‍ നടന്നിട്ടുണ്ടോ;
എങ്കില്‍ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
സൂക്ഷ്മ
തൊഴില്‍ സംരംഭങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
*85.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
മേഖല നേരിടുന്ന വിവിധ
പ്രശ്നങ്ങൾ സർക്കാർ പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേരളത്തിന്റെ
വ്യക്തിഗത മത്സ്യബന്ധനം ദേശീയ
ശരാശരിയുടെ എത്ര ശതമാനമാണ്;
കണക്ക് വ്യക്തമാക്കാമോ;
(
സി )
മത്സ്യത്തൊഴിലാളികൾക്കാവശ്യമായ
മണ്ണെണ്ണ ലഭ്യമാക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്; നിലവിൽ
മണ്ണെണ്ണയ്ക്ക് നൽകി വരുന്ന
സബ്സിഡി വർദ്ധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ?
*86.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ. പി. അനിൽ കുമാർ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജല്‍ജീവന്‍ മിഷന്‍ പദ്ധതി
നടപ്പാക്കുന്നതിന്റെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
ഏറ്റവും പുറകിലാണ് എന്നത്
വസ്തുതയാണോ; വ്യക്തമാക്കാമോ;
(
സി )
പദ്ധതി
പൂർത്തിയാക്കുന്നതിന്
കാലതാമസം നേരിടുന്നതിനുള്ള
കാരണം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പദ്ധതി
എന്ന് പൂർത്തിയാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
*87.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ 2025 വരെ ഭൂരഹിതരായ
പട്ടികവർഗ്ഗക്കാരെ
പുനരധിവസിപ്പിക്കുന്നതിനായി
എത്ര ഏക്കർ ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്നുള്ള വിവരം
ലഭ്യമാണോ;
പുനരധിവസിക്കപ്പെട്ടവരിൽ
എത്രപേർക്ക് വീടിനുളള ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
2016
മുതൽ 2025 വരെ സംസ്ഥാനത്ത്
ഭവനരഹിതരും ഭൂരഹിതരുമായ
പട്ടികവർഗ്ഗ കുടുംബങ്ങൾക്ക്
ഭൂമിയും വീടും നൽകുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികൾ
വിശദമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ടവർക്ക്
വനാവകാശ നിയമപ്രകാരം
കൈവശാവകാശ രേഖ വിതരണം
ചെയ്യുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*88.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
യു. ആര്‍. പ്രദീപ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നശിച്ചുകൊണ്ടിരിക്കുന്ന
വനങ്ങളെ സംരക്ഷിക്കുന്നതിനും
മനുഷ്യ-വന്യജീവി സംഘര്‍ഷം
ലഘൂകരിക്കുന്നതിനും
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാം; വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സ്വാഭാവിക വനങ്ങളുടെ
പുനഃസ്ഥാപനത്തിന് നയരേഖ
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ആവാസ
വ്യവസ്ഥയ്ക്ക് ദോഷകരമായതും
വ്യാവസായികാടിസ്ഥാനത്തില്‍
കാലിക പ്രാധാന്യം
നഷ്ടപ്പെട്ടതുമായ അക്കേഷ്യ,
യൂക്കാലിപ്റ്റ്സ്, മാഞ്ചിയം,
മഞ്ഞക്കൊന്ന തുടങ്ങിയ
വൃക്ഷങ്ങള്‍ നീക്കം ചെയ്ത്
സ്വാഭാവിക വനത്തിന്റെ
പുനഃസ്ഥാപനത്തിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*89.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടിക
വിഭാഗത്തിന്റെ
ഉന്നമനത്തിനായുളള സര്‍ക്കാര്‍
പദ്ധതികള്‍ ബോധപൂര്‍വ്വം
വൈകിപ്പിക്കുകയും
ഗുണഭോക്താക്കളെ ഒഴിവാക്കി
അനര്‍ഹര്‍ ആനുകൂല്യങ്ങള്‍
തട്ടിയെടുക്കുകയും ചെയ്യുന്ന
പ്രവണത തുടര്‍ന്നു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
പദ്ധതികളുടെ
പ്രയോജനം
ഗുണഭോക്താക്കള്‍ക്ക് തന്നെ
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ എന്തെങ്കിലും
സംവിധാനം ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*90.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി ആക്രമണങ്ങൾ
തടയുന്നതിനായി സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വന്യജീവി
ആക്രമണങ്ങളിൽ ജീവൻ
നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക്
മതിയായ നഷ്ടപരിഹാരം
നൽകുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
|
|
|
|
|
|
|
|
|