 |
 |
 |
 |
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
STARRED |
| |
QUESTIONS
|
| |
AND |
| |
ANSWERS |
| |
|
| |
|
| |
|
| |
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >16th Session>starred
Questions and Answers |
| |
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 16th SESSION
05.02.2026
STARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
|
Queations & Answers
|
|
|
|
ഇന്നത്തെ ചോദ്യോത്തരവേള റദ്ദ്
ചെയ്തിരിക്കുന്നു
|
*151.
ശ്രീ
വി ജോയി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാലിന്യമുക്ത
നവകേരളം പദ്ധതിയുടെ നിലവിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
അതത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
മാലിന്യോത്പാദനത്തിന്റെ
തോതനുസരിച്ച് മാലിന്യശേഖരണം,
വേര്‍തിരിക്കല്‍, സംസ്ക്കരണം
എന്നിവയ്ക്ക് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
വിപുലപ്പെടുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ
മാലിന്യമുക്തമാക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
ജനങ്ങളില്‍ പൊതുബോധം
സൃഷ്ടിക്കുന്നതിനായി
വാതില്‍പ്പടി ശേഖരണം മുതല്‍
സംസ്ക്കരണ കേന്ദ്രങ്ങള്‍ വരെ
ഒരുക്കുന്നതിന് ഊന്നല്‍
കൊടുത്തു കൊണ്ടുളള
ക്യാമ്പയിന്‍ ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*152.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023
മാർച്ചിൽ തിരുവനന്തപുരം ജനറൽ
ആശുപത്രിയിൽ നടന്ന തൈറോയ്ഡ്
ശസ്ത്രക്രിയയ്ക്കിടയിൽ
രോഗിയുടെ ശരീരത്തിനുള്ളിൽ
ഗൈഡ് വയർ കുടുങ്ങിയ
സംഭവത്തിലെ അന്വേഷണം നിലവിൽ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ശസ്ത്രക്രിയ
നടത്തിയ ഡോക്ടർക്ക് വീഴ്ച
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ശരീരത്തിനുള്ളിൽ
കുടുങ്ങിയ ഗൈഡ് വയർ
പുറത്തെടുക്കാൻ കഴിയുമോയെന്ന്
വിദഗ്ദ്ധപരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഈ
വിഷയത്തിൽ നഷ്ടപരിഹാരം
നൽകണമെന്ന യുവതിയുടെ
ആവശ്യത്തിൽ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു്
വ്യക്തമാക്കാമോ?
*153.
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളീയ
പ്രവാസികളുടെ സംഭാവനകൾ
കേരളത്തിന്റെ സാമൂഹ്യ
പുരോഗതിയിലും സാമ്പത്തിക
വളർച്ചയിലും വളരെ ആഴത്തിൽ
സ്വാധീനിച്ചിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മാറിവരുന്ന
ആഗോള കുടിയേറ്റ സാഹചര്യങ്ങളെ
മുന്‍നിര്‍ത്തി നോര്‍ക്ക
വിഷന്‍ 2031 എന്ന പേരില്‍
ദീർഘകാല നയരൂപീകരണത്തിനായി
പദ്ധതികള്‍ക്ക് രൂപം
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
പദ്ധതിയുടെ വിശദാംശം നൽകാമോ;
(
സി )
ഗള്‍ഫ്
രാജ്യങ്ങളെ മാത്രം
ആശ്രയിച്ചിരുന്ന മലയാളി
പ്രവാസികള്‍ കഴിഞ്ഞ രണ്ട്
പതിറ്റാണ്ടിനിടെ യൂറോപ്പ്,
കാനഡ, ആസ്ട്രേലിയ,
ന്യൂസിലാന്റ്, ആഫ്രിക്ക,
കിഴക്കന്‍ ഏഷ്യ തുടങ്ങിയ
രാജ്യങ്ങളിലേക്ക്
കുടിയേറുന്നത് കേരളീയരുടെ
കുടിയേറ്റ പ്രവണതയുടെ
വ്യാപ്തി
വ്യക്തമാക്കുന്നുവെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദീകരിക്കാമോ;
(
ഡി )
കേരള
മൈഗ്രേഷൻ സർവേ പ്രകാരം നിലവിൽ
എത്ര മലയാളികളാണ്
വിദേശരാജ്യങ്ങളിൽ
തൊഴിലെടുത്തു വരുന്നതെന്ന്
അറിയിക്കാമോ; വിശദമാക്കാമോ?
*154.
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
കണക്ട് ടു വര്‍ക്ക്
സ്കോളര്‍ഷിപ്പ് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ആരംഭിച്ചതെന്നാണെന്നും
ആരംഭഘട്ടത്തില്‍ അപേക്ഷകരുടെ
വരുമാനം എത്ര തുക വരെ
ആയിരുന്നുവെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പുതുക്കിയ
മാര്‍ഗ്ഗരേഖ പ്രകാരം
എന്തെല്ലാം മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ഡി )
ഏതെല്ലാം
സ്ഥാപനങ്ങളുടെ
മത്സരപരീക്ഷയ്ക്ക്
തയ്യാറാകുന്നവര്‍ക്കാണ്
പ്രസ്തുത പദ്ധതിയിൽ
അപേക്ഷിക്കാന്‍ കഴിയുന്നത്;
(
ഇ )
നൈപുണ്യ
വികസനത്തിലൂടെ തൊഴില്‍ സാധ്യത
മെച്ചപ്പെടുത്തുക എന്ന
ലക്ഷ്യം കൈവരിക്കാന്‍
പ്രസ്തുത പദ്ധതി
ഗുണകരമാകുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതി
കൂടുതല്‍
വിപുലമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*155.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ച തോതില്‍ തൊഴില്‍
അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്
കേരള നോളജ് ഇക്കോണമി മിഷന്
(കെ.കെ.ഇ.എം.)കഴിയുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
വ്യത്യസ്ത
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
രജിസ്റ്റര്‍ ചെയ്യുന്നതിനായി
ഒരു ഡിജിറ്റല്‍
വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ്
സിസ്റ്റം കെ-ഡിസ്കിന്റെയും
ഡിജിറ്റല്‍
യൂണിവേഴ്സിറ്റിയുടെയും
നേതൃത്വത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പങ്കാളിത്ത
സംഘടനകളുമായി ചേര്‍ന്ന്
ഇതുവരെ എത്രപേര്‍ക്ക് തൊഴില്‍
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
കേരളത്തെ
ഒരു നോളജ് സൊസൈറ്റിയായി
വിഭാവനം ചെയ്തുകൊണ്ട്
ലക്ഷക്കണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴിലവസരം ഒരുക്കുന്നതിന്
കെ.കെ.ഇ.എം.ന്റെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
*156.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീമതി
കെ. കെ. രമ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
ഭാഗമായി സർക്കാർ-സ്വകാര്യ
ആശുപത്രികൾക്കും,
ആരോഗ്യരംഗത്തെ വിവിധ
ഏജന്‍സികള്‍ക്കും കുടിശിക
നല്‍കാനുള്ളത് സര്‍ക്കാര്‍
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കുടിശിക
എന്നുകൊടുത്തു തീർക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
ഭാഗമായി നല്‍കുന്ന
ആനുകൂല്യങ്ങൾക്കും മരുന്ന്
വാങ്ങുന്നതിനും തുക
പരിമിതപ്പെടുത്തിക്കൊണ്ട്
നിർദ്ദേശം
നൽകിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
*157.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കേരള സംസ്ഥാന
വനിത വികസന കോര്‍പ്പറേഷന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
2016
വരെ 140 കോടി രൂപയുടെ
സര്‍ക്കാര്‍ ഗ്യാരന്റി മാത്രം
ലഭിച്ചിരുന്ന വനിത വികസന
കോര്‍പ്പറേഷന് 2016 മുതല്‍
2025 വരെയുള്ള കാലയളവില്‍
1455.56 കോടി രൂപയുടെ അധിക
ഗ്യാരന്റി
അനുവദിക്കുന്നതിനായി
എന്തെല്ലാം ഇടപെടലുകളാണ്
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
ദേശീയ
ന്യൂനപക്ഷവികസന ധനകാര്യ
കോര്‍പ്പറേഷന്‍, ദേശീയ സഫായി
കരംചാരീസ് ധനകാര്യ
കോര്‍പ്പറേഷന്‍
എന്നിവിടങ്ങളില്‍ നിന്നും
എത്ര തുകയുടെ വായ്പയാണ്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തുക ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്ക് സ്വയംതൊഴില്‍
സംരംഭങ്ങള്‍ക്കായി
വിനിയോഗിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ഇ )
2016
മുതല്‍ 2025 വരെയുള്ള
കാലയളവില്‍ കോര്‍പ്പറേഷന്
എന്തെല്ലാം പദ്ധതികളിലൂടെ
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
എഫ് )
പ്രസ്തുത
കോര്‍പ്പറേഷന് കഴിഞ്ഞ പത്ത്
വര്‍ഷത്തിനുള്ളില്‍
എന്തെല്ലാം അംഗീകാരങ്ങള്‍
നേടാൻ കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ?
*158.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റൽ
ധനകാര്യ മേഖലയിൽ നൂതന
അവസരങ്ങൾ വരുമ്പോൾത്തന്നെ അത്
ഉയർത്തുന്ന വെല്ലുവിളികളും
അപകടങ്ങളും ഉപഭോക്തൃകാര്യ
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഡിജിറ്റൽ പണമിടപാടുമായി
ബന്ധപ്പെട്ട ചതിക്കുഴികൾ
മുന്നിൽക്കണ്ട് കരുതലോടെ
നീങ്ങാനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വിൽപ്പന
നടത്തുന്ന ഉൽപ്പന്നങ്ങളുടെ
ബിൽ, ഉപയോഗിക്കുന്ന അളവ്
തൂക്ക ഉപകരണങ്ങളുടെ കൃത്യത
എന്നിവ പരിശോധിക്കുന്നതിനു
വേണ്ടി ഓപ്പറേഷൻ ജാഗ്രത
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പെട്രോൾ
ഡീസൽ വിതരണ പമ്പുകളിലെ
ഇന്ധനത്തിന്റെ അളവിലെ കൃത്യത,
പമ്പിലെ ഉപകരണങ്ങളില്‍
മുദ്രപതിപ്പിക്കൽ എന്നിവ
പരിശോധിക്കുന്നതിനായി
ഓപ്പറേഷൻ ക്ഷമത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
റേഷൻ
കടകളുടെ പരിശോധന ഓൺലൈനായി
നടത്തുന്നതിന് ആവശ്യമായ
ക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*159.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം ഏപ്രിൽ ഒന്നിന്
ആരംഭിക്കുന്ന പ്ലാനിംഗ്
സൈക്കിളിലേക്ക് (വാർഷിക
പദ്ധതി നിർവ്വഹണം)സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയും
ഉൾക്കൊള്ളിക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇതിനാൽ
പദ്ധതി നിർവ്വഹണത്തിന് മൂന്നോ
നാലോ മാസം മാത്രം
ലഭിച്ചിരുന്ന സാഹചര്യം
ഒഴിവാക്കി സാമ്പത്തിക
വർഷത്തിലെ പന്ത്രണ്ട് മാസവും
ലഭിക്കുന്ന രീതി
അവലംബിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നഗരവൽക്കരണത്തിന്റെ
പ്രശ്നങ്ങള്‍
പരിഗണിക്കേണ്ടതാണെന്ന
കാഴ്പ്പാടിന്റെ
അടിസ്ഥാനത്തില്‍ മുൻകൂട്ടി
പദ്ധതികൾ രൂപീകരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ഇതിന്റെ
അടിസ്ഥാനത്തില്‍ പദ്ധതി
രൂപീകരണത്തിനും
നിർവ്വഹണത്തിനും
പൊതുമാർഗ്ഗരേഖ
പുറപ്പെടുവിക്കുന്ന പതിവ്
രീതിയിൽ നിന്നും
വ്യത്യസ്തമായി ത്രിതല
പഞ്ചായത്തുകൾക്കും
നഗരസഭകൾക്കും പ്രത്യേക
മാർഗ്ഗരേഖകൾ തയ്യാറാക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*160.
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്യാന്‍സര്‍
രോഗനിര്‍ണ്ണയത്തിലും
ചികിത്സയിലും
കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍
പ്രത്യേകമായി അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ക്യാന്‍സര്‍
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
2016 മുതൽ 2026 വരെയുള്ള
കാലയളവിൽ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
പ്രാരംഭ
ഘട്ടത്തിൽ തന്നെ ക്യാന്‍സര്‍
ബാധ കണ്ടെത്തുന്നതിനും വിദഗ്ധ
ചികിത്സയ്ക്കായി റഫര്‍
ചെയ്യുന്നതിനും പ്രാദേശിക
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
കഴിഞ്ഞ
പത്തുവര്‍ഷക്കാലത്തെ
ശ്രമങ്ങളുടെ ഫലമായി
ജില്ലാ-താലൂക്ക് ആശുപത്രികളിൽ
ക്യാന്‍സര്‍ ചികിത്സ
നൽകുന്നതിന് എത്രമാത്രം
സാധിച്ചിട്ടുണ്ട്; നിലവില്‍
ഏതെല്ലാം ആശുപത്രികളിലാണ്
ചികിത്സ നല്‍കി തുടങ്ങിയത്;
വിശദമാക്കാമോ;
(
ഇ )
സംസ്ഥാനത്തെ
എല്ലാ സർക്കാർ
ജില്ലാ-താലൂക്ക്
ആശുപത്രികളിലും ക്യാൻസർ
നിർണ്ണയവും ചികിത്സയും
നടത്തുന്നതിനാവശ്യമായ
സൗകര്യങ്ങൾ ഒരുക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*161.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്ത്
പലയിടങ്ങളിലും വികസനത്തിന്റെ
മറവില്‍ വീടുകള്‍ പൊളിച്ചു
മാറ്റുന്ന സാഹചര്യത്തില്‍
കേരളത്തിലെ ലൈഫ് ഭവന പദ്ധതി
അതിനൊരു ബദലാണെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
പദ്ധതികള്‍ സംയോജിപ്പിച്ചാണ്
ലൈഫ് ഭവന പദ്ധതി
ആരംഭിച്ചതെന്നും ഇതുവരെ
ഏതെല്ലാം മേഖലകളിലായി എത്ര
വീതം വീടുകൾ
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
ലൈഫ്
ഭവന പദ്ധതിയുമായി ബന്ധപ്പെട്ട
വിവിധ പദ്ധതികൾ വഴി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളും
തദ്ദേശസ്വയംഭരണ വകുപ്പും എത്ര
തുക വീതമാണ്
ലഭ്യമാക്കുന്നതെന്നും
അതനുസരിച്ച് നാളിതുവരെ ഓരോ
വിഭാഗവും അനുവദിച്ച തുക എത്ര
വീതമാണെന്നും അറിയിക്കാമോ;
(
ഡി )
പദ്ധതിയുടെ
ഭാഗമായി നിലവില്‍
അനുവദിച്ചതും
നിര്‍മ്മാണത്തിലിരിക്കുന്നതുമായ
വീടുകളുടെയും
ഫ്ലാറ്റുകളുടെയും എണ്ണം
വെളിപ്പെടുത്താമോ?
*162.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി
ഡോ.
എം. കെ. മുനീർ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
താമരശ്ശേരി
അമ്പായത്തോട്
ഇറച്ചിപ്പാറയില്‍
പ്രവര്‍ത്തിക്കുന്ന ഫ്രഷ്
കട്ട് കോഴിയറവ് മാലിന്യ
സംസ്ക്കരണ പ്ലാന്റില്‍
നിന്നുളള അതിരൂക്ഷമായ
ദുര്‍ഗന്ധം കോടഞ്ചേരി,
ഓമശ്ശേരി, താമരശ്ശേരി എന്നീ
പഞ്ചായത്തുകളിലെ ജനജീവിതം
ദുസ്സഹമാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്ലാന്റിന്റെ
പ്രവര്‍ത്തനം മൂലം
ദുരിതമനുഭവിക്കുന്നവരുടെ
ജനകീയ സമരത്തിന് നേരെ പോലീസ്
നടത്തിയ ബലപ്രയോഗത്തിലും,
കണ്ണീര്‍വാതക ഗ്രനേഡുകള്‍
പ്രയോഗിച്ചതിലും അനേകം
പേര്‍ക്ക് പരിക്ക് പറ്റിയ
സംഭവത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സമരത്തിനിടെ
മാലിന്യവാഹനങ്ങൾ
പ്ലാന്റിലേക്ക്
പ്രവേശിപ്പിക്കാൻ പോലീസ്
നടത്തിയ നീക്കമാണോ
സംഘർഷത്തിന് കാരണമായതെന്ന
കാര്യം പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംഭവത്തെത്തുടർന്ന്
അർദ്ധരാത്രിയിൽ പോലീസ്
പ്രദേശവാസികളുടെ വീടുകളിൽ
റെയ്ഡ് നടത്തിയെന്നും
നിരപരാധികളെ അറസ്റ്റ് ചെയ്ത്
ജയിലിലടച്ചുവെന്നുമുള്ള
പരാതികളിൽ വിശദമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
സമരവുമായി ബന്ധപ്പെട്ട് എത്ര
വ്യക്തികൾക്കെതിരെയാണ് കേസുകൾ
രജിസ്റ്റർ
ചെയ്തിട്ടുള്ളതെന്നും
ഏതെല്ലാം നിയമവകുപ്പുകൾ
പ്രകാരമാണ് നടപടി
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
കേസ്സുകള്‍
പിന്‍വലിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*163.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്ത്രീ
ശാക്തീകരണ പ്രസ്ഥാനമായ
കുടുംബശ്രീയുടെ
പ്രവർത്തനങ്ങളിൽ ഈ സർക്കാർ
എന്തെല്ലാം ഇടപെടലുകളാണ്
നടത്തിയതെന്ന് വിശദമാക്കാമോ;
(
ബി )
കുടുംബശ്രീ
ടെക്നോളജി അസൈൻമെന്റ്
പ്രോഗ്രാം മുഖേന ഇന്ത്യയിലെ
പ്രശസ്ത കാർഷിക സാങ്കേതിക
ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും
കുടുംബശ്രീ കരസ്ഥമാക്കിയ
സാങ്കേതികവിദ്യകൾ
ഏതെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
കുടുംബശ്രീ
സംരംഭമായ കേരള ചിക്കന്‍
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള
ബ്രോയ്‍ലര്‍ ഫാമുകളുടെയും
ഔട്ട്‍ലെറ്റുകളുടെയും
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
കുടുംബശ്രീ
ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി
വിറ്റഴിക്കുന്നതിനായി
എന്തെല്ലാം സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഇ )
സി.ഡി.എസ്.
(കമ്മ്യുണിറ്റി ഡെവലപ്മെന്റ്
സൊസൈറ്റി)കളുടെ
പ്രവര്‍ത്തനങ്ങള്‍
കാലാനുസൃതമായി
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്ത് നടപ്പിലാക്കി
വരുന്നതെന്ന് വ്യക്തമാക്കുമോ?
*164.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിതരണ
സംവിധാനം വഴി ഭക്ഷ്യധാന്യ
വിതരണ നടപടി
കാര്യക്ഷമമാക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇഷ്ടമുള്ള
റേഷൻകടയിൽനിന്നു ഭക്ഷ്യധാന്യം
വാങ്ങാനുള്ള പോർട്ടബിലിറ്റി
സംവിധാനം കേരളത്തിൽ
പൊതുജനങ്ങൾ വലിയ തോതിൽ
പ്രയോജനപ്പെടുത്തുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പോർട്ടബിലിറ്റി
വന്നതോടെ റേഷൻവ്യാപാരികളുടെ
പ്രവർത്തനം മത്സരാധിഷ്ഠിതമായി
മാറിയിട്ടുണ്ടോ;
വിശദമാക്കാമോ?
*165.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മരുന്നുകളുടെ
ഗുണനിലവാരം എന്നത്
എന്താണെന്ന് വ്യക്തമാക്കാമോ;
ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ
ഉപയോഗിക്കുന്നത് മൂലം
ഉണ്ടാകാനിടയുള്ള
ആരോഗ്യപ്രശ്നങ്ങൾ
വിശദമാക്കാമോ;
(
ബി )
വ്യാജ
മരുന്നുകൾ എന്നത് എന്താണെന്ന്
വ്യക്തമാക്കാമോ; ഇവ വിപണിയിൽ
വ്യാപകമാകുന്നതിന്റെ കാരണങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
വ്യാജമരുന്നുകളുടെ
ഉപയോഗം രോഗികളെയും
പൊതുജനാരോഗ്യ സംവിധാനത്തെയും
എപ്രകാരമാണ് ദോഷകരമായി
ബാധിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിൽ
കേന്ദ്ര-സംസ്ഥാന സർക്കാരുകളും
ഡ്രഗ്സ് കൺട്രോൾ വകുപ്പും
നിർവ്വഹിക്കുന്ന സുപ്രധാന
ചുമതലകൾ എന്തെല്ലാമാണ്;
(
ഇ )
മരുന്നുകളുടെ
വിലവർധനവിന് കാരണമാകുന്ന
ഘടകങ്ങൾ എന്തൊക്കെയാണ്; ഇത്
സാധാരണ ജനങ്ങളെ എങ്ങനെ
ബാധിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
മരുന്നുകളുടെ
വില നിയന്ത്രിക്കുന്നതിനായി
നിലവിലുള്ള ഡ്രഗ് പ്രൈസ്
കൺട്രോൾ ഓർഡർ ഉൾപ്പെടെയുള്ള
നിയമങ്ങളും നയങ്ങളും
എത്രമാത്രം ഫലപ്രദമാണെന്ന്
വിശദമാക്കാമോ;
(
ജി )
ഉയർന്ന
ഗുണമേന്മയുള്ള മരുന്നുകൾ
മിതമായ നിരക്കിൽ
ലഭ്യമാക്കുന്നതിന് സർക്കാർ,
ഫാർമസ്യൂട്ടിക്കൽ കമ്പനികൾ,
ഉപഭോക്താക്കൾ എന്നിവർ ചേർന്ന്
സ്വീകരിക്കേണ്ട നടപടികൾ
എന്തെല്ലാമാണ്; വിശദമാക്കാമോ?
*166.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ
മാലിന്യമുക്ത നവകേരളം
പദ്ധതിയുടെ ഭാഗമായി നിലവിൽ
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പ്രധാന പ്രവർത്തനങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
വീടുകളിൽ
നിന്നും സ്ഥാപനങ്ങളിൽ നിന്നും
അജൈവ മാലിന്യങ്ങൾ
ശേഖരിക്കുന്ന
ഹരിതകർമ്മസേനയുടെ പ്രവർത്തനം
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും പൂർണ്ണതോതിൽ
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിനായി നൽകുന്ന യൂസർ ഫീ
കുടിശ്ശിക
വരുത്തുന്നവർക്കെതിരെ
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
ഉറവിട
മാലിന്യ സംസ്കരണത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് സർക്കാർ
നൽകുന്ന സാമ്പത്തിക സാങ്കേതിക
സഹായങ്ങൾ എന്തെല്ലാമാണ്;
വിശദമാക്കുമോ;
(
ഡി )
പൊതുസ്ഥലങ്ങളിൽ
മാലിന്യം തള്ളുന്നത്
തടയുന്നതിനായി സ്ഥാപിച്ച
നിരീക്ഷണ ക്യാമറകളുടെയും പിഴ
ഈടാക്കുന്ന
സംവിധാനത്തിന്റെയും നിലവിലെ
പുരോഗതി വ്യക്തമാക്കാമോ?
*167.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവീന
ആശയങ്ങളെയും നവസംരംഭങ്ങളെയും
വാർത്തെടുക്കുന്ന
സ്റ്റാർട്ടപ്പ് മേഖലയിലെ
അവസരങ്ങൾ പ്രയോജനപ്പെടുത്താൻ
നടപടികള്‍
സ്വീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ആഗോളവിപണിയിൽ
ആധിപത്യം സ്ഥാപിക്കാൻ
ശേഷിയുള്ള ബിസിനസ്
സ്‌റ്റാർട്ടപ്പുകൾ
കേരളത്തില്‍
വളര്‍ത്തിയെടുക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
സ്റ്റാര്‍ട്ടപ്പുകളുടെ
ഉല്‍പ്പന്നങ്ങളും സേവനങ്ങളും
കോര്‍പ്പറേറ്റ് മേഖലയെ
പരിചയപ്പെടുത്തുന്നതിനും
അതുവഴി സ്റ്റാര്‍ട്ടപ്പുകളുടെ
വിപണി വിപുലീകരിക്കുന്നതിനും
നിക്ഷേപം ആകര്‍ഷിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ലോകോത്തര
നിലവാരമുള്ള ഉൽപ്പന്നങ്ങൾ
കേരളത്തിൽ വികസിപ്പിക്കാൻ
സ്റ്റാർട്ടപ്പ് സംരംഭകർക്ക്
ധനസഹായം നൽകുന്ന ബിൽഡ് ഇറ്റ്
ബിഗ് ഫോർ ബില്യൺസ് എന്ന
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*168.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍
നല്‍കുന്ന പദ്ധതി വിഹിതവും
നിര്‍വ്വഹണവും ഫണ്ട്
വിനിയോഗവും സംബന്ധിച്ച്
വിശകലനം നടത്താറുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
2011-16
വരെയുള്ള സര്‍ക്കാരിന്റെ
കാലത്ത് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ആകെ
തുക എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
2016-21
വരെയുള്ള സര്‍ക്കാരിന്റെ
കാലത്ത് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് പദ്ധതി
വിഹിതമായി നല്‍കിയ തുകയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
2021-26
വരെയുള്ള സര്‍ക്കാരിന്റെ
കാലത്ത് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുകയാണ് വിതരണം ചെയ്തതെന്ന്
അറിയിക്കാമോ?
*169.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂർ
എം. എൽ. എ.ക്കെതിരെ
ഭരണകക്ഷിയുടെ മുൻ ഏരിയ
സെക്രട്ടറി നടത്തിയ
വെളിപ്പെടുത്തലിനെ തുടർന്ന്
നടന്ന മാർച്ചിനെതിരെ ഭരണകക്ഷി
പ്രവർത്തകർ ആക്രമണം നടത്തിയ
സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പയ്യന്നൂരിലെ
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ
പ്രതിഷേധിച്ച് നടന്ന
പ്രകടനത്തിന് നേരെ ഭരണകക്ഷി
പ്രവർത്തകർ നടത്തിയ
അക്രമങ്ങൾക്കെതിരെ പോലീസ്
കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കേസ് രജിസ്റ്റർ ചെയ്യാൻ
തയ്യാറാകുമോ?
*170.
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരിമല
ഗ്രീൻഫീൽഡ്
വിമാനത്താവളത്തിനായി ഭൂമി
ഏറ്റെടുക്കാനുളള വിജ്ഞാപനവും
അനുബന്ധ റിപ്പോർട്ടുകളും
ഹൈക്കോടതി റദ്ദാക്കിയ കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഭാവിവികസനത്തിന്
ഇത്രയേറെ ഭൂമി വേണ്ടിവരുമെന്ന
കാര്യം കോടതിയെ
ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ശബരിമല
വിമാനത്താവളം സാധ്യമാക്കാൻ
എന്തെല്ലാം തുടർനടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*171.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
മെഡിക്കൽ കോളേജ് അടക്കമുള്ള
ആശുപത്രികളിലെ വാർഡുകളിൽ ഒരു
കട്ടിലിൽ ഒന്നിലധികം രോഗികൾ
കിടക്കുന്നു എന്ന ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രതിസന്ധി പരിഹരിക്കാൻ
കൈക്കൊണ്ട നടപടികൾ
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
സർക്കാർ ആശുപത്രികളിൽ
നഴ്സിംഗ് അടക്കമുള്ള
സ്റ്റാഫുകളുടെ കുറവ്
രോഗികൾക്ക് പ്രതിസന്ധി
സൃഷ്ടിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ?
*172.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതരായ
ചില പോലീസ് ഉദ്യോഗസ്ഥർക്ക്
ഗുണ്ടകളുമായി ബന്ധമുളളതായും
പലരും ബിനാമി ബിസിനസ്
നടത്തുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പോലീസ്-ഗുണ്ടാ
ബന്ധം നിലനിൽക്കുന്നതിനാൽ
ഗുണ്ടകൾക്കെതിരെ
നടപടിയെടുക്കുന്നതിനും, കാപ്പ
നിയമം നടപ്പാക്കുന്നതിനും
വീഴ്ച ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരം
പോലീസുകാരെ കണ്ടെത്തി
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
*173.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ഡി കെ മുരളി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ ശബരിമല മണ്ഡല
മഹോത്സവം സുഗമമായി
നടത്തുന്നതിനും
തീര്‍ത്ഥാടകര്‍ക്ക്
ആയാസരഹിതമായും സമയബന്ധിതമായും
ദര്‍ശന സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി വിവിധ
സര്‍ക്കാര്‍ വകുപ്പുകളെ
ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(
ബി )
തീര്‍ത്ഥാടകരുടെ
തിരക്ക്
നിയന്ത്രിക്കുന്നതിനും അവരെ
സഹായിക്കുന്നതിനും അവര്‍ക്ക്
ആവശ്യമായ
സംരക്ഷണമൊരുക്കുന്നതിനുമായി
സംസ്ഥാനത്തെ പോലീസ് സേന
നടത്തിയ അഭിനന്ദനീയമായ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
തീര്‍ത്ഥാടന
കാലത്ത് ഇടതടവില്ലാതെ
വൈദ്യുതിയും ജലവും വിതരണം
ചെയ്യുന്നതിനും ആരോഗ്യ
ചികിത്സാ സഹായം
ലഭ്യമാക്കുന്നതിനും
അപകടങ്ങള്‍
ഉണ്ടാകാതിരിക്കാനും അഗ്നിശമന
സേന നടത്തിയ ഇടപെടലും
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
മേഖലയില്‍ ഓരോ വകുപ്പും
നടത്തിയ പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ പ്രത്യേകമായി
ലഭ്യമാക്കാമോ?
*174.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ തരം പനികൾ പടർന്ന്
പിടിക്കുന്ന കാര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
2026-ൽ
നാളിതുവരെ 1.2
ലക്ഷത്തിലധികംപേർ പനി
പിടിച്ചു ആശുപത്രികളിൽ
ചികിത്സ തേടിയെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
പനി പടർന്ന് പിടിക്കുന്നത്
തടയാൻ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*175.
ശ്രീമതി
ദെലീമ
ഡോ.
കെ. ടി. ജലീൽ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രവാസികളുടെ വിവിധ
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്
നോര്‍ക്ക നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
കോവിഡ്,
യുക്രൈന്‍ യുദ്ധം, സുഡാന്‍,
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം,
കുവൈറ്റ് തീപിടുത്തം തുടങ്ങിയ
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം
കേരള പ്രവാസികളെ
സുരക്ഷിതരാക്കുന്നതില്‍
നോര്‍ക്ക നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രവാസി
കേരളീയരുടെ ഭാവിയിലേയ്ക്കുള്ള
ദിശാസൂചികയായി നോര്‍ക്ക
വിഷന്‍ 2031 എന്ന പേരില്‍
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(
ഡി )
നവകേരള
നിര്‍മ്മാണത്തില്‍
പങ്കാളിത്തം ഉറപ്പാക്കുന്ന
തരത്തില്‍ പ്രസ്തുത
പദ്ധതിയ്ക്ക് ഏറെ
പങ്കുവഹിക്കാന്‍ കഴിയുമെന്ന്
കരുതുന്നുണ്ടോ;
(
ഇ )
പ്രവാസികളുടെ
ക്ഷേമ-വികസനകാര്യത്തിൽ
നോര്‍ക്ക വിഷന്‍ 2031 ന്
എന്തെല്ലാം പങ്കുവഹിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
*176.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങൾ മുതൽ
ജില്ലാ ജനറൽ ആശുപത്രി
വരെയുള്ള ബലക്ഷയമുളള
കെട്ടിടങ്ങളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
അത്തരം
കെട്ടിടങ്ങൾ
ഉപയോഗിക്കുന്നില്ലെന്ന്
ഉറപ്പു വരുത്താൻ വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ബലക്ഷയമുളള
കെട്ടിടങ്ങൾക്കു പകരം പുതിയ
കെട്ടിടങ്ങൾ
നിർമ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*177.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
യുവാക്കളില്‍ മയക്കുമരുന്ന്
ഉപയോഗം വർദ്ധിക്കുന്നത് തടയാൻ
കൂടുതൽ നടപടികൾ
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
വിമുക്തി
പദ്ധതി വ്യാപകമാക്കുന്നതിനും
സ്‌കൂൾ, കോളേജ് തലങ്ങളിൽ
നിർബന്ധിത ബോധവൽക്കരണം
നടപ്പാക്കുന്നതിനും എന്തൊക്കെ
പുതിയ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*178.
ശ്രീ.
കെ.വി.സുമേഷ്
ഡോ.
കെ. ടി. ജലീൽ
ശ്രീ.
ആന്റണി ജോൺ
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്താദ്യമായി
തദ്ദേശസ്വയംഭരണ റോഡുകളുടെ
ജി.ഐ.എസ്. അധിഷ്ഠിത
വിവരശേഖരണം സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
എന്തെല്ലാം സാങ്കേതിക
സൗകര്യങ്ങളാണ്
പ്രയോജനപ്പെടുത്തിയതെന്ന്
വെളിപ്പെടുത്താമോ;
(
സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ റോഡുകളുടെ
ആസ്തി വിവരങ്ങള്‍
ശേഖരിച്ചതില്‍ മുനിസിപ്പല്‍
കോര്‍പ്പറേഷന്‍,
മുനിസിപ്പാലിറ്റികള്‍,
ജില്ലാപഞ്ചായത്തുകള്‍,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവകളുടെ അധീനതയില്‍
ഓരോന്നും എത്ര കിലോമീറ്റര്‍
വീതമെന്ന് പ്രത്യേകം
വിവരങ്ങള്‍ ലഭ്യമാക്കുമോ?
*179.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലഹരി
വ്യാപനം തടയുന്നതിന് പോലീസ്,
എക്സൈസ്, ബന്ധപ്പെട്ട മറ്റ്
വകുപ്പുകള്‍, സന്നദ്ധ
സംഘടനകൾ, പൊതുജനങ്ങൾ
എന്നിവരുടെ കൂട്ടായ
പ്രവര്‍ത്തനങ്ങള്‍
നിര്‍ണ്ണായകമാണ് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മയക്കുമരുന്ന്
വിതരണവും ഉപയോഗവും പൂർണമായി
തടഞ്ഞ് സംസ്ഥാനത്തെ
ലഹരിമുക്തമാക്കുന്നതിനുള്ള
സമഗ്രപദ്ധതിക്ക് സർക്കാർ രൂപം
നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ലഹരിയില്‍
നിന്നും സാധാരണ
ജീവിതത്തിലേക്ക് മടങ്ങി
വരുന്നവരെ ഉൾക്കൊള്ളുന്ന
തരത്തിൽ സമൂഹത്തെ
മാറ്റിയെടുക്കുന്നതിനും അവർ
വീണ്ടും ലഹരിയിലേക്ക്
തിരിയാതിരിക്കാനുമുള്ള ജാഗ്രത
പുലര്‍ത്തുന്നതിനും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ലഹരിക്കടത്തിന്
കുട്ടികളെ ഉൾപ്പെടെ ദുരുപയോഗം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തൊക്കെ
പ്രതിരോധ നടപടികളാണ് എക്സൈസ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
*180.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
പയ്യന്നൂർ എം.എൽ.എ. ഏരിയ
സെക്രട്ടറി ആയിരിക്കെ ധനരാജ്
രക്തസാക്ഷി ഫണ്ട്, ഏരിയ
കമ്മിറ്റി ഓഫീസ് നിർമാണ
ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്
എന്നിവയിൽ തിരിമറി
നടത്തിയെന്ന സി. പി. ഐ. എം
കണ്ണൂർ ജില്ലാ കമ്മിറ്റി
അംഗവും മുൻ പയ്യന്നൂർ ഏരിയ
സെക്രട്ടറിയുമായിരുന്ന
വ്യക്തിയുടെ വെളിപ്പെടുത്തൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തിൽ പോലീസ് കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വെളിപ്പെടുത്തലിൽ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
|
|
|
|
|
|
|
|
|