UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
03.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


1624.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആധാരങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന സാഹചര്യത്തിൽ, ഭൂമി സംബന്ധമായ രേഖകളുടെ സുരക്ഷ ഉറപ്പാക്കാൻ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1625.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തിലെ ടീം ബേ‍ഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീ എന്നിവ ഒഴിവാക്കി നല്‍കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷ പരിഗണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീ എന്നിവ ഒഴിവാക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1626.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പ് വസ്തു കൈമാറ്റ പ്രമാണം/ആധാരം തയാറാക്കുന്നതിന് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത് ആര്‍ക്കൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
ആധാരം തയാറാക്കല്‍ സ്റ്റേറ്റ് ലൈസൻസിനുള്ള എക്സാമിനേഷൻ നടത്തുന്നത് ആരാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത എക്സാമിനേഷൻ നടത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണോ; എങ്കില്‍ എന്നുമുതലെന്നും അതിന് കാരണമെന്തെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പരീക്ഷ ഒരു അപേക്ഷകന് എത്ര തവണ എഴുതാൻ കഴിയുമെന്ന് അറിയിക്കാമോ;
( ഇ )
ആധാരം തയാറാക്കല്‍ പരീക്ഷ വിജയിച്ച ആള്‍ക്ക് ആധാരം എഴുതി തയാറാക്കുന്നതിന് കൈപ്പട ലൈസൻസ് പരീക്ഷയും പാസാകേണ്ടതുണ്ടോ;
( എഫ് )
ആധാരം തയാറാക്കല്‍ സ്റ്റേറ്റ് ലൈസൻസിനുള്ള എക്സാമിനേഷൻ ഈ വര്‍ഷം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
രജിസ്ട്രേഷൻ വകുപ്പിന് കീഴിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ
1627.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ പരിശോധനയിലും ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ പരിശോധനയിലും രജിസ്ട്രേഷൻ വകുപ്പിന് കീഴിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ ക്രമക്കേടിലും കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
ആധാരമെഴുത്തുകാരുടെ ക്ഷേമനിധി
1628.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരമെഴുത്തുകാരുടെ ക്ഷേമനിധിയില്‍ അംഗമാകുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് കാലതാമസമുണ്ടാകുന്നുണ്ടോ; എങ്കില്‍ എന്ന് വരെ ലഭിച്ച അപേക്ഷകളിന്മേലാണ് നടപടി പൂര്‍ത്തീകരിച്ച് വരിസംഖ്യ കൈപ്പറ്റി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ആധാരമെഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, പ്രസ്തുത ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള നടപടി ക്രമങ്ങൾ, സബ്& ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, ഐ.ജി. ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷകളിന്മേല്‍ സ്വീകരിക്കുന്ന തുടര്‍നടപടികൾ എന്നിവ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
സേവനാവകാശ നിയമ പ്രകാരം പ്രസ്തുത നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലയളവ് എത്രയാണെന്ന് അറിയിക്കാമോ; നിർദിഷ്ട കാലയളവിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാനാകാത്തതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1629.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന ഇ-ഗവേണൻസ് പരിഷ്കാരങ്ങൾ മൂലം ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
എന്റെ ഭൂമി പോർട്ടൽ നടപ്പിലാക്കുമ്പോൾ ആധാരമെഴുത്തുകാരുടെ തൊഴിലിനെ ബാധിക്കാതിരിക്കാൻ, ഈ മേഖലയിലുള്ളവർക്ക് ഇതിനെക്കുറിച്ച് പരിശീലനം നൽകുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വാണിജ്യ ബാങ്കുകളിൽ നിന്നും ചെറുകിട വ്യവസായ വായ്പകൾക്കും വ്യക്തിഗത വായ്പകൾക്കുമുള്ള കരാറുകൾ ഡിജിറ്റൽ രൂപത്തിലാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണം
1630.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിൽ കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സമായി നില്‍ക്കുന്ന നിലവിലെ സാഹചര്യം എന്തെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തടസ്സം മാറ്റുന്നതിന് രജിസ്ട്രേഷന്‍ വകുപ്പ് നടപ്പിലാക്കിയ നടപടികള്‍ എന്തെന്ന് വിശദീകരിക്കാമോ?
1631.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മാനാഞ്ചിറയിൽ സ്ഥിതിചെയ്യുന്ന രജിസ്ട്രേഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും അവിടെ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് നേരിടുന്ന തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞ തടസ്സങ്ങൾ നീക്കി പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1632.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ വാമനപുരം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണെന്നും നടപടി ക്രമങ്ങളുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
വെള്ളറട ഗ്രാമപഞ്ചായത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരം
1633.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളറട ഗ്രാമപഞ്ചായത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സ്ഥലം ലഭ്യമാക്കി രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പറും സ്ഥലത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മന്ദിര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണെന്നും നിലവില്‍ ഈ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( സി )
മന്ദിര നിര്‍മ്മാണത്തിനായി ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭ്യമായിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട വകുപ്പുതല ഫയല്‍ നമ്പറുകള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ; ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1634.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികൾ അട്ടപ്പാടിയിൽ ഇതുവരെ എത്ര ഏക്കർ ഭൂമി വിൽപ്പന നടത്തിയെന്നും ഈ കേസിൽ രജിസ്ട്രേഷൻ വകുപ്പ് ഇതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും വിശദമാക്കാമോ;
( ബി )
കേരള ഹൈക്കോടതിലെ ഒ.പി നമ്പർ. 2313/1965 കേസിലെ സിംഗിൾ ബഞ്ച് ഉത്തരവ് അനുസരിച്ചാണോ മൂപ്പിൽ നായരുടെ അവകാശികൾ ഭൂമി രജിസ്ട്രേഷൻ നടത്തിയതെന്ന് വിശദമാക്കുമോ?
1635.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്തും മുൻ സർക്കാരിന്റെ കാലത്തും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു- പുരാരേഖ വകുപ്പുകളിൽ നിന്നും വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയും പ്രവൃത്തികളുടെ പേരും അവയുടെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിച്ചവയുടെയും പൂർത്തീകരിക്കാൻ ഉളളവയുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
അവയില്‍ കിഫ്ബി പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദ വിവരങ്ങളും പുരോഗതിയും വിശദമാക്കാമോ?
1636.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ ട്രാംവേ റെയില്‍ മ്യൂസിയം സജ്ജീകരിക്കുന്ന പ്രവൃത്തിയുടെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് മറികടക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മ്യൂസിയം സജ്ജീകരണ പ്രവൃത്തികള്‍ക്കായി കേരള മ്യൂസിയവുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( സി )
മ്യൂസിയം എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1637.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ മ്യൂസിയത്തിന്റെ സംരക്ഷണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടും പ്രദര്‍ശന സംവിധാനം ആരംഭിക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രദർശന സംവിധാനം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
വി.കെ. കൃഷ്ണമേനോൻ മ്യൂസിയത്തോടനുബന്ധിച്ച് പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1638.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ബുദ്ധസ്മാരകവും ബുദ്ധ ജംഗ്ഷനും കേന്ദ്രമാക്കി മ്യൂസിയം സ്ഥാപിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ;
( ബി )
പ്രസ്തുത പ്രദേശത്ത് ബുദ്ധമത പഠനങ്ങള്‍ക്ക് വേണ്ടി ഒരു കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കുമോയെന്ന് അറിയിക്കുമോ?
1639.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദിന്നൂര്‍ ക്ഷേത്രപാലക ക്ഷേത്രം, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവിടങ്ങളിലെ ചുമര്‍ ചിത്രങ്ങളും കൊത്തുവേലകളും സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1640.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ആര്‍ക്കിയോളജി വകുപ്പ് മുഖാന്തരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
1641.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടത്തിയ പുരാവസ്തു ഖനനങ്ങളുടെ എണ്ണം, അവയുടെ പ്രധാന കണ്ടെത്തലുകള്‍ എന്നിവ വിശദമാക്കാമോ; പുതിയ ഖനനങ്ങള്‍ ആരംഭിക്കാന്‍ വകുപ്പ് പരിഗണിക്കുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
1642.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുനലൂർ മണ്ഡലത്തിലെ തൂക്കുപാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അനുമതി നൽകിയ പ്രവൃത്തികളുടെ എണ്ണം, ഓരോ പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ച തീയതി, അനുവദിച്ച തുക, ചെലവഴിച്ച തുക, പൂർത്തീകരിച്ച പ്രവൃത്തികൾ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പുനലൂർ നിയോജകമണ്ഡലത്തിൽ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ/സ്ഥാപനങ്ങൾ എന്നിവ ഏതൊക്കെയാണെന്നും, അവയുടെ സ്ഥലം, നിലവിലെ സംരക്ഷണ സ്ഥിതി, ഇതുവരെ നടത്തിയ സംരക്ഷണ/ നവീകരണ പ്രവൃത്തികൾ, എന്നിവയുടെ വിശദാംശങ്ങൾ അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.