UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
04.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ഏറനാട് മണ്ഡലത്തിലെ കാർഷികമേഖലയുടെ സമഗ്രവികസനം
1643.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം കാർഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷി വകുപ്പ് മുഖേന ഏറനാട് നിയോജകമണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളും പ്രത്യേക കർമ്മപരിപാടികളും സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും എന്താണെന്ന് അറിയിക്കുമോ?
തനത് കാര്‍ഷിക വിഭവങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍
1644.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തനത് കാര്‍ഷിക വിഭവങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ പുതിയ പദ്ധതികളാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി നിലവിൽ നൽകിവരുന്ന ആനുകൂല്യങ്ങളും സഹായങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഗുണനിലവാരമുളള മൂല്യവര്‍ദ്ധിത കാര്‍ഷികോല്പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നൽകുന്നതെന്ന് വ്യക്തമാക്കുമോ?
കാസര്‍ഗാഡ് ജില്ലയിലെ കൃഷി വകുപ്പിലെ ഒഴിവുകള്‍
1645.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാഡ് ജില്ലയിലെ കൃഷി വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി നിലവിൽ എത്ര തസ്തികകൾ ഒഴിവുണ്ട്;
( ബി )
പ്രസ്തുത ഒഴിവുകള്‍ എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇവ എന്നത്തേക്ക് നികത്താന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കാര്‍ഷികമേഖലയുടെ ഉന്നമനം
1646.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
നെൽകൃഷി സംരക്ഷിക്കുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനുമായി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
കാർഷിക മേഖലയിലെ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജലക്ഷാമവും കാലാവസ്ഥ വ്യതിയാനവും മൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ മറികടക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദമാക്കാമോ?
ആഭ്യന്തര പച്ചക്കറി ഉല്‍പാദനം
1647.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര പച്ചക്കറി ഉല്‍പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നു; ആയത് നിലവില്‍ എത്ര മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ ആവശ്യകതയുടെ എത്ര ശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്;
( സി )
സംസ്ഥാനത്തിന് പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ എപ്പോള്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്; വിശദാംശം ലഭ്യമാക്കുമോ?
കാർഷിക മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ
1648.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കാർഷിക മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
കർഷകർക്ക് ലഭിക്കേണ്ട സഹായങ്ങൾ തടയുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തിന്റെ നവീകരണം
1649.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വേങ്ങേരി കാർഷിക മൊത്തവിതരണ കേന്ദ്രത്തിന്റെ നവീകരണത്തിനും വികസനത്തിനുമായി 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
കോന്നി നിയോജകമണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികള്‍
1650.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തും 2016-21 സര്‍ക്കാരിന്റെ കാലത്തും കൃഷി വകുപ്പില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയും പ്രവൃത്തികളുടെ പേരും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവയുടെയും പൂര്‍ത്തീകരിക്കാന്‍ ഉള്ളവയുടെയും വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെ വിശദവിവരങ്ങളും പുരോഗതിയും വിശദമാക്കാമോ?
കോങ്ങാട് മണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
1651.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കോങ്ങാട് മണ്ഡലത്തില്‍ കൃഷി വകുപ്പ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിവരം, പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
'പൊലിമ പുതുക്കാട്' പദ്ധതി
1652.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുക്കാട് മണ്ഡലത്തില്‍ കാര്‍ഷിക പുരോഗതിക്കായി കൃഷി വകുപ്പ് മുഖേന നടപ്പാക്കിയിട്ടുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
'പൊലിമ' പുതുക്കാട് എന്ന പേരില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന നടപ്പാക്കിയ കാര്‍ഷിക വികസന പദ്ധതിയിലൂടെ നടത്തിയ പച്ചക്കറി-പൂ കൃഷികള്‍ക്ക് കൃഷി വകുപ്പ് എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
'പൊലിമ പുതുക്കാട്' പദ്ധതിക്കായി കൂടുതല്‍ ഫണ്ടും സഹായങ്ങളും നല്‍കുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി
1653.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ കാർഷിക മേഖല കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ശാസ്ത്ര-സാങ്കേതിക മേഖലയിലെ നൂതന കണ്ടുപിടുത്തങ്ങളും നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും കാർഷിക രംഗത്ത് പ്രയോജനപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
കാര്‍ഷിക മേഖലയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
കേരള കൃഷി ഹബ്
1654.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൃഷിയുടെ വിവിധ മേഖലകളിൽ നൂതന കൃഷിരീതികളും ഡിജിറ്റൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി കാർഷികമേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനായി കേരള കൃഷി ഹബ് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് കാര്‍ഷിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ടോ; എന്തൊക്കെ സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാവുന്നതെന്ന് വിശദമാക്കാമോ?
അങ്കമാലി മണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ പദ്ധതി
1655.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അങ്കമാലി മണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ കീഴില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് കൃഷിഭവന്‍ തിരിച്ച് പദ്ധതി തുക ഉള്‍പ്പെടെയുള്ള കണക്ക് ലഭ്യമാക്കാമോ?
ആലപ്പുഴ മണ്ഡലത്തില്‍ കൃഷി വകുപ്പ് അനുവദിച്ച പദ്ധതികൾ
1656.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കൃഷി വകുപ്പ് അനുവദിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും ഏതൊക്കെ പ‍ഞ്ചായത്തുകളില്‍, എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും; എത്ര കര്‍ഷകരാണ് ഗുണഭോക്താക്കളായിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കൃഷി വകുപ്പ് അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ വാര്‍ഡുകളില്‍, എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും എത്ര കര്‍ഷകരാണ് ഗുണഭോക്താക്കളായിട്ടുള്ളതെന്നും വിശദമാക്കാമോ?
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് അനുവദിച്ച പദ്ധതികള്‍
1657.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൃഷി വകുപ്പ് മുഖേന ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെയും പ്രത്യേക കര്‍മ്മപരിപാടികളുടെയും വിശദാംശം അറിയിക്കാമോ?
അഗ്രോ സര്‍വീസ് സെന്ററുകള്‍
1658.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി അഗ്രോ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുന്നുണ്ടോ; എങ്കില്‍ അവ ബ്ലോക്ക് കേന്ദ്രീകരിച്ചാണോ അനുവദിക്കുന്നത്; പുതിയ അഗ്രോ സര്‍വീസ് സെന്ററുകള്‍ അനുവദിക്കാന്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍
1659.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുക്കുന്നതിനായി പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാനുപൂരകമായ കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നതിലൂടെ എത്രത്തോളം കര്‍ഷകര്‍ക്ക് ഏതെല്ലാം തരത്തില്‍ പ്രയോജനം ലഭിക്കുന്നുണ്ട്; വിശദമാക്കാമോ;
( സി )
കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ട് നെല്ലിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ?
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതി
1660.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തെ മുഴുവൻ ഉൾപ്പെടുത്തി പ്രഖ്യാപിച്ച സമഗ്ര കാർഷിക വികസന പദ്ധതിക്കായി (ഫയൽ നമ്പർ: അഗ്രി-പിബി1/250/2025, തീയതി: 03-10-2025, കമ്പ്യൂട്ടർ നമ്പർ: 3282142/25 പ്രകാരം) സമര്‍പ്പിച്ച പ്രൊപ്പോസലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഫയലിന്റെ അടിസ്ഥാനത്തിൽ, ബഹു. കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയും തലസ്ഥാനത്ത് ഉന്നതതല യോഗം വിളിക്കുകയും ചെയ്തതിന് ശേഷം, 11 പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ സംയുക്ത പരിശോധന നടത്തി നിയോജകമണ്ഡലം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പദ്ധതിയിൽ മാറ്റം വരുത്തിയിട്ടുണ്ടോ;
( സി )
03-10-2025 ലെ അഗ്രി-പിബി1/250/2025 നമ്പർ ഫയലുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി പദ്ധതി ബ്ലോക്ക് അടിസ്ഥാനത്തിലേക്ക് ചുരുക്കിയാൽ, കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ 8 പഞ്ചായത്തുകൾ പദ്ധതിക്ക് പുറത്താകുന്ന സാഹചര്യം കൃഷി വകുപ്പ് എങ്ങനെ വിലയിരുത്തുന്നു;
( ഡി )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കർഷക സംഘടനകളും കർഷകരും പദ്ധതി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ തന്നെ നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുള്ള സാഹചര്യത്തില്‍, പ്രസ്തുത ആവശ്യം പരിഗണിക്കാതിരുന്നത് ജനപക്ഷ സമീപനത്തിന് വിരുദ്ധമല്ലേ എന്ന് വ്യക്തമാക്കുമോ;
( ഇ )
കാർഷിക ഉൽപ്പാദന വർധന, കർഷക വരുമാന വർധന, തൊഴിലവസര സൃഷ്ടി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ അവലോകന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( എഫ് )
03-10-2025 ലെ ഫയൽ നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലം മുഴുവൻ ഉൾപ്പെടുത്തി സമഗ്ര കാർഷിക വികസന പദ്ധതി തുടരുന്നതിനുള്ള വ്യക്തമായ റിപ്പോര്‍ട്ട് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍, സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി
1661.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന എസ്. എസ്. ശാലുമോനെതിരെ പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരാതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
കൃഷി വകുപ്പ് മുഖേനയുള്ള പദ്ധതികൾ
1662.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് മുഖേന നടന്നു വരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് നിലവിലെ സർക്കാർ എന്തെല്ലാം പദ്ധതികൾക്കാണ് രൂപം നല്കിയിട്ടുള്ളതെന്നും ആയതിന് എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
കർഷകരെ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
നിലവിലെ സർക്കാരിന്റെ കാലത്ത് കാലവർഷത്തിന്റെയും വരൾച്ചയുടെയും സമയങ്ങളിൽ കർഷകർക്ക് ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നഷ്ടപ്പെട്ട തുക എത്രയെന്നും കർഷകർക്ക് നൽകിയിട്ടുളള തുക എത്രയെന്നും വിശദമാക്കാമോ?
ചേലക്കര കൃഷിഭവൻ പരിധിയിലെ കേരഗ്രാമം പദ്ധതി
1663.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ല ചേലക്കര കൃഷിഭവൻ പരിധിയിൽ 2025-ൽ അനുവദിച്ച കേരഗ്രാമം പദ്ധതി പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; എത്ര കേരകർഷകരെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുളളത്; കർഷകർക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകാൻ കഴിയുന്നത്; ഇതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ഭൂമി തരംമാറ്റി നൽകുന്നതിനുളള അപേക്ഷകൾ റവന്യൂ ഓഫീസിൽ സമർപ്പിച്ചത് പ്രകാരം കൃഷി ഓഫീസറുടെ റിപ്പോർട്ടിനായി വന്നിട്ടുളള എത്ര അപേക്ഷകളാണ് തൃശ്ശൂർ ജില്ല പഴയന്നൂർ കൃഷിഭവൻ ഓഫീസ് പരിധിയിൽ ഇനിയും സ്ഥലപരിശോധന നടത്തി തീർപ്പുകൽപ്പിക്കാനുളളത്; ഈ അപേക്ഷകളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ;
( സി )
തൃശ്ശൂർ ജില്ല ചേലക്കര നിയോജകമണ്ഡലത്തിലെ പരക്കാട് ജില്ലാ കൃഷിത്തോട്ടത്തിൽ 2012-ലെ നബാർഡ് പദ്ധതി പ്രകാരം നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കേരജൈവപാർക്ക് പ്രവൃത്തി ഏതുഘട്ടത്തിലാണ്; കെ. എല്‍. ഡി. സി. ക്ക് (കേരളാ ലാൻഡ് ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) നിർവഹണ ചുമതലയുളള ഈ പ്രവൃത്തിയിൽ ഇനി ഏതെല്ലാം പ്രവൃത്തികളാണ് പൂർത്തീകരിക്കാനുളളത്; ഇതുസംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
കേരള ഗ്രോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍
1664.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഗ്രോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വിപണനം കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ ബ്രാന്‍ഡിംഗിന്റെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രാദേശിക ഉൽപാദകരുടെ ഉൽപന്നങ്ങള്‍ കൂടുതല്‍ വിറ്റു പോകുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
വൈപ്പിൻ മണ്ഡലത്തിലെ ഹരിത കേരളം പദ്ധതി
1665.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പരിസ്ഥിതി സൗഹൃദ നെൽക്കൃഷി, ജൈവകൃഷി പ്രോത്സാഹനം എന്നിവയ്ക്കായി മണ്ഡലത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനായി അടുത്ത സാമ്പത്തിക വർഷം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
വൈഗയോടനുബന്ധിച്ച് നടക്കുന്ന ബി2ബി മീറ്റ്
1666.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈഗയോടനുബന്ധിച്ച് നടക്കുന്ന ബി2ബി (ബിസിനസ് റ്റു ബിസിനസ്) മീറ്റ് നാളിതുവരെ പുതിയ കാർഷിക സംരഭകത്വ മേഖലയിൽ എത്ര നിക്ഷേപം ഉണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
വൈപ്പിൻ മണ്ഡലത്തിലെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി
1667.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 2.07 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതും സമയബന്ധിതമായി ആയത് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുള്ളതുമായ സപ്ലൈ ഇന്‍സ്റ്റാലേഷന്‍ ആന്റ് വെര്‍ട്ടിക്കല്‍ ആക്സിയൽ ഫ്ളോ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോർ ഐക്യസമാജം പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിട്ടും ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
നാദാപുരം മണ്ഡലത്തിൽ കൃഷി വകുപ്പ് അനുവദിച്ച പദ്ധതികൾ
1668.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തില്‍ 2016 മുതൽ 2025 വരെയുള്ള കാലയളവിൽ കൃഷി വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
പുതുക്കാട് മണ്ഡലത്തിലെ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി
1669.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം കൃഷിഭവനുകളെയാണ് തെരഞ്ഞെടുത്തിട്ടുളളത് എന്നും നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും അറിയിക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍
1670.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശവും ചെലവഴിച്ച തുക സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ?
മലമ്പുഴ മണ്ഡലത്തിലെ കൃഷി വകുപ്പ് പ്രവര്‍ത്തനങ്ങള്‍
1671.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തില്‍ കൃഷി വകുപ്പ് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നീ വിശദാംശം ലഭ്യമാക്കാമോ?
അരുവിക്കര മണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികൾ
1672.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തില്‍ കൃഷി വകുപ്പിന് കീഴില്‍ അനുവദിച്ച പദ്ധതികളുടെ വിവരങ്ങൾ, ഭരണാനുമതി തുക, ഇപ്പോഴത്തെ സ്ഥിതി എന്നിവ അറിയിക്കുമോ?
ഒറ്റപ്പാലം മണ്ഡലത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
1673.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃഷി വകുപ്പ് മുഖേന ഒറ്റപ്പാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍
1674.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി ഓരോ വര്‍ഷവും നീക്കിവെച്ച തുക എത്രയാണ് , ഇതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്, പദ്ധതികളുടെ നിലവിലെ പുരോഗതി എന്നിവ വ്യക്തമാക്കാമോ;
( സി )
ഈ കാലയളവില്‍ മണ്ഡലത്തിലെ നെല്‍കൃഷി വികസനം, പച്ചക്കറി കൃഷി പ്രോത്സാഹനം എന്നിവയ്ക്കായി നടപ്പിലാക്കിയ പ്രത്യേക പദ്ധതികള്‍ (ഉദാഹരണത്തിന് തരിശുരഹിത ഗ്രാമം) ഏതെല്ലാമാണ്; ഇതിലൂടെ എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമായിട്ടുണ്ട്;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതികളുടെയും സംസ്ഥാന പദ്ധതികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
മഞ്ചേരി നിയോജകമണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികൾ
1675.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ കൃഷി വകുപ്പിലെ വിവിധ പദ്ധതികൾക്ക് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ തുക സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ മഞ്ചേരി നിയോജകമണ്ഡലത്തിൽ അനുവദിച്ചവയും അവയുടെ അടങ്കൽ തുകയും പദ്ധതികൾക്ക് ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
ഓരോ സാമ്പത്തിക വർഷവും കൃഷി വകുപ്പിലെ വിവിധ പദ്ധതികൾക്ക് സംസ്ഥാനത്ത് ആകെ എത്ര കോടി രൂപ അനുവദിച്ചുവെന്നും എത്ര രൂപ ചെലവഴിച്ചുവെന്നും വിശദമാക്കാമോ;
( ഡി )
സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ മൂന്ന് വർഷമായി കർഷകർക്ക് സഹായം ലഭ്യമാക്കാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
ലോകബാങ്ക് സഹായം ഉപയോഗിച്ച് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തിയതല്ലാതെ കേര കർഷകർക്ക് സഹായം നൽകിയോ എന്ന് വിശദമാക്കാമോ; വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( എഫ് )
ലോകബാങ്ക് സഹായം ഏതൊക്കെ കാര്യങ്ങൾക്ക് ചെലവഴിച്ചുവെന്നത് ഓരോ ഇനത്തിലും ചെലവഴിച്ച തുക അടക്കം വിശദീകരിക്കുമോ; ആയതിൽ മഞ്ചേരി നിയോജകമണ്ഡലത്തിൽ അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദാംശങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കാമോ?
പി.എം. കിസാൻ പദ്ധതി
1676.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം മുതൽ നാളിതുവരെ പി.എം. കിസാൻ (പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി) പദ്ധതിയിൽ അംഗമായ കേരളത്തിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണവും ഓരോ സാമ്പത്തിക വർഷവും അനുവദിച്ചുകിട്ടിയ ഫണ്ടും ധനസഹായം ലഭിച്ച കർഷകരുടെ എണ്ണവും വർഷം തിരിച്ചു വ്യക്തമാക്കാമോ?
ഹരിതം ഹരിപ്പാട് പദ്ധതി
1677.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹരിതം ഹരിപ്പാട് പദ്ധതിയുടെ ആദ്യഘട്ട നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എതെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചതെന്നും ഇനി ഏതെല്ലാം ഘടകങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും അറിയിക്കാമോ ;
( ബി )
ഹരിതം ഹരിപ്പാട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പ്രസ്തുത വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ടോയെന്നും വിശദമാക്കാമോ?
കാട്ടാക്കട മണ്ഡലത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികൾ
1678.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൃഷി വകുപ്പ് വഴി നടപ്പിലാക്കിയ പ്രവൃത്തികൾ, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
ചങ്ങനാശ്ശേരിയില്‍ കൃഷി വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍
1679.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖാന്തരം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
ഇരിക്കൂര്‍ മണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികൾ
1680.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മുതല്‍ നാളിതുവരെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
കർഷകർക്ക് കേന്ദ്ര സർക്കാർ നൽകാനുള്ള കുടിശ്ശിക ലഭിക്കാൻ നടപടി
1681.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കർഷകർക്ക് കേന്ദ്ര സർക്കാർ നൽകാനുള്ള വിവിധ ഇനങ്ങളിൽ ഉള്ള കുടിശ്ശിക ലഭിക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
ഓരോ ഇനത്തിലും കാർഷിക മേഖലയിൽ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കുവാനുള്ള തുകകൾ എത്ര എന്ന് വ്യക്തമാക്കുമോ?
നെന്മാറ നിയോജക മണ്ഡലത്തിലെ പച്ചക്കറി ഉല്‍പ്പാദനം
1682.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
ഒരു വര്‍ഷം എത്ര ടണ്‍ പച്ചക്കറിയാണ് നെന്മാറ മണ്ഡലത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നതെന്നും ഈ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഇടപെടലുകള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍
1683.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഇതിലൂടെ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാം; വിശദമാക്കാമോ?
പച്ചക്കറികളിലെ കീടനാശിനി ഉപയോഗം
1684.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയിൽ വിൽപന നടത്തുന്ന പച്ചക്കറികളിൽ അനുവദനീയമായ പരിധിക്ക് മുകളിൽ കീടനാശിനിയുടെ അംശം ഉളളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ജൈവ പച്ചക്കറികൾ എന്ന ലേബലിൽ വിപണനം നടത്തുന്ന പച്ചക്കറികളിലും കീടനാശിനിയുടെ അംശം ഉളളതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതു തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
നെൽകൃഷി വികസനം
1685.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നെൽകൃഷി വികസനത്തിനുവേണ്ടി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
തരിശിടുന്ന നെൽവയലുകൾ പുനരുദ്ധരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
പാലക്കാട് നെല്‍കൃഷി സ്വയംപര്യാപ്തത
1686.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് നെല്‍കൃഷിയെ സ്വയംപര്യാപ്തമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതികൾ ആവിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
നെല്‍കൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം
1687.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി രൂപീകരിച്ച നെല്‍കൃഷി വികസന ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
യുവതലമുറയെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനായി പ്രത്യേകമായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
എറണാകുളം ജില്ലയിലെ തരിശ് പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് നടപടി
1688.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ പാടശേഖരങ്ങള്‍ ഏതെല്ലാമാണെന്ന് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാടശേഖരങ്ങളില്‍ തരിശായി കിടക്കുന്നവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
വര്‍ഷങ്ങളായി കൃഷി ചെയ്തിരുന്നതും എന്നാല്‍ കാര്യക്ഷമമായ യാതൊരു പ്രവർത്തനങ്ങളും പിന്നീട് നടത്താത്തതിനാൽ കൃഷിയോഗ്യമല്ലാതായി തീര്‍ന്നതുമായ പാടശേഖരങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരം പാടശേഖരങ്ങള്‍ കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ഇ )
വൈപ്പിന്‍, കൊച്ചിന്‍ കോര്‍പ്പറേഷന്‍ എന്നീ പ്രദേശങ്ങളില്‍ നിലവിൽ കൃഷി ചെയ്യാത്ത പാടശേഖരങ്ങള്‍ ഏതൊക്കെയെന്നും പ്രസ്തുത പാടശേഖരങ്ങള്‍ കൃഷിക്ക് അനുയോജ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെന്നും വിശദമാക്കാമോ?
സംഭരിച്ച നെല്ലിന്റെ തുക ലഭിക്കുന്നതിനുള്ള കൃഷിവകുപ്പ് ഇടപെടലുകള്‍
1689.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെലല്‍കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും കർഷകർക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് നടത്തിയ ഇടപെടലുകൾ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ല അടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
വളളിക്കുന്ന് മണ്ഡലത്തിലെ പരപ്പനങ്ങാടി കാര്‍ഷിക ബ്ലോക്കിലെ പെരുവളളൂര്‍ പഞ്ചായത്തിലെ 101 നെല്‍കര്‍ഷകര്‍ക്ക് 80 ഹെക്ടര്‍ പാട ശേഖരത്തില്‍ നിന്ന് 2,85,050 കിലോ നെല്ല് സപ്ലൈകോ സംഭരിച്ച വകയില്‍ അനുവദിക്കേണ്ട തുക കർഷകർക്ക് ലഭിക്കുന്നതിന് കൃഷി വകുപ്പ് നടത്തിയ ഇടപെടലുകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
പിറവം മണ്ഡലത്തിലെ കേരഗ്രാമം പദ്ധതി
1690.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതുവഴി എന്തെല്ലാം പുരോഗതിയാണ് പിറവം മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍ക്ക് കെെവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര തുകയാണ് പ്രസ്തുത പദ്ധതികള്‍ക്കുവേണ്ടി അനുവദിച്ചിരുന്നതെന്നും നാളിതുവരെ എത്ര തുക ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
കേരകർഷകര്‍ക്ക് ഏറെ പ്രയോജനകരമായ പ്രസ്തുത പദ്ധതി കൂടുതല്‍ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
റബ്ബറിന്റെ തറവില
1691.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബറിന്റെ തറവില ഉയര്‍ത്താത്തത് മൂലം കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ കഷ്‍ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബ്ബറിന്റെ തറവില 250 രൂപയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
റബ്ബര്‍ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമവും റബ്ബറിന്റെ വിലയിടിവും വളത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ധനവും മൂലം റബ്ബര്‍ കൃഷി കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ വന്നിട്ടുള്ള കുറവ് എത്രയെന്ന് ഹെക്ടര്‍ അടിസ്ഥാനത്തില്‍ വിശദമാക്കാമോ ?
ഉദുമ മണ്ഡലത്തില്‍ കൃഷിനാശത്തിന് നല്‍കിയ നഷ്ടപരിഹാരം
1692.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച എത്ര കര്‍ഷകര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
അനുവദിച്ച തുകയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇനി നഷ്ടപരിഹാരം നല്‍കുന്നതിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ നെല്ല് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി
1693.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിൽ ഉൾപ്പെടെ കുട്ടനാട്ടിലെ നെല്‍കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിവകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കൊയ്ത നെല്ല് എടുക്കുന്നതിൽ കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
നെല്ല് കർഷകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ച് നെല്ല് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
കാസര്‍ഗാഡ് ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍
1694.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാഡ് ജില്ലയിലെ അടയ്ക്കാ കര്‍ഷകര്‍ അടക്കം കൃഷിക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രയാസങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതു പരിഹരിക്കുന്നതിന് ബന്ധപ്പെട്ട കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യോഗം എപ്പോഴെങ്കിലും വിളിച്ചു ചേര്‍ത്തിരുന്നുവോ; എങ്കില്‍ വിശദാംശം നല്‍കാമോ?
കിഴങ്ങുവർഗ വിളകളുടെ വില സ്ഥിരത
1695.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഴങ്ങുവർഗ വിളകൾക്ക് മെച്ചപ്പെട്ട വില ലഭിക്കാത്തതിനാൽ പ്രസ്തുത വിളകൾ കൃഷി ചെയ്ത കർഷകർ വലിയ പ്രതിസന്ധി നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
കിഴങ്ങുവർഗ വിളകളുടെ വില സ്ഥിരത ഉറപ്പാക്കുന്നതിനും കർഷകർ ഉത്പാദിപ്പിക്കുന്ന ഇത്തരം വിളകൾ സംഭരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്കുളള ഡിജിറ്റൽ സേവനങ്ങള്‍
1696.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങളും മറ്റ് കാർഷിക സേവനങ്ങളും ഒരേ കേന്ദ്രത്തിലൂടെ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങൾ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
കൃഷി വകുപ്പിന്റെ വിവിധ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനായ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റിപ്പോസിറ്ററി) പോർട്ടലിലൂടെയും അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലിലൂടെയും കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ സേവനങ്ങൾ ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ഡി )
ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പിന്നാക്കം നിൽക്കുന്ന ചെറുകിട കർഷകരെയും വയോധികരായ കർഷകരെയും ഉൾപ്പെടുത്തി പ്രത്യേക ബോധവത്കരണ/പരിശീലന പരിപാടികൾ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ?
ചെറുകിട കര്‍ഷകര്‍ക്കായി ഇന്‍കം ഗ്യാരണ്ടി സ്‌കീം
1697.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട കര്‍ഷകര്‍ക്കായി ഇന്‍കം ഗ്യാരണ്ടി സ്‌കീം നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
ചെറുകിട കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന വിഭവങ്ങളുടെ വില അവര്‍ക്ക് ആദായകരമാകുന്ന നിലവാരത്തിൽ നിലനിർത്താൻ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്കീമിലെ ആനുകൂല്യങ്ങൾ പര്യാപ്തമല്ല എന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത് വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
കര്‍ഷക ആത്മഹത്യാ നിരക്ക്
1698.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യ തടയുന്നതിനായി എന്തെല്ലാം ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിൽ ആയത് വ്യക്തമാക്കാമോ;
( സി )
2011-2016, 2016-21, 2021-25 കാലയളവുകളിലെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
വിള ഇന്‍ഷുറന്‍സ് പദ്ധതി
1699.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലെ കര്‍ഷകരുടെ പങ്കാളിത്തം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നഷ്ടപരിഹാര തുക അപര്യാപ്തമായതിനാല്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകുവാന്‍ കര്‍ഷകര്‍ വിമുഖത കാണിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കൂടുതല്‍ വിളകളെ ഉള്‍പ്പെടുത്തിയും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചും പ്രസ്തുത പദ്ധതി ആകര്‍ഷകമായി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലെ കാലവര്‍ഷക്കെടുതിയും നഷ്ടപരിഹാരവും
1700.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24, 2024-25 വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ ചെറുവണ്ണൂര്‍ കൃഷി ഭവന്‍ പരിധിയില്‍ അപ്രതീക്ഷിതമായുണ്ടായ കാലവര്‍ഷക്കെടുതിയില്‍ കര്‍ഷകരുടെ വിളവെടുക്കാറായ വാഴകൃഷി പൂര്‍ണ്ണമായും നശിച്ചുപോയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാലവര്‍ഷക്കെടുതിയില്‍ നശിച്ചുപോയ, മുന്‍കൂറായി ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട പ്രസ്തുത വിളകള്‍ക്ക് അര്‍ഹമായ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന പരാതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഏതെല്ലാം കര്‍ഷകരില്‍ നിന്നാണ് പരാതി ലഭ്യമായിട്ടുള്ളതെന്നും ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പേരാമ്പ്ര മണ്ഡലത്തില്‍ 2023 മുതല്‍ 2025 വരെ കാലവര്‍ഷക്കെടുതിയില്‍ വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക്, കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട ആനുകൂല്യം ലഭിക്കാത്തതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
വിള ഇൻഷുറൻസ് പദ്ധതി
1701.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ വിള ഇൻഷുറൻസിന് വേണ്ടി ലഭ്യമായിട്ടുള്ള അപേക്ഷകളുടെ എണ്ണം എത്രയാണെന്ന് ജില്ലതിരിച്ച് അറിയിക്കാമോ;
( ബി )
2016 മുതൽ നാളിതുവരെ വിള ഇൻഷുറൻസിന് വേണ്ടി അപേക്ഷ നൽകിയവരിൽ ഇനി എത്രപേർക്ക് ഇൻഷുറൻസ് തുക നൽകാൻ ഉണ്ടെന്ന് ഓരോ ജില്ലയിലെയും കണക്ക് വർഷം തിരിച്ച് അറിയിക്കാമോ?
വയനാട് ഉരുൾപൊട്ടലിൽ ഉണ്ടായിട്ടുള്ള കൃഷിനാശം
1702.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച ആകെ കൃഷിനാശം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ പുന:രുപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ നഷ്ടപ്പെട്ടുപോയ കൃഷി ഭൂമിയുടെ അളവ് എത്രയാണെന്നറിയിക്കാമോ;
( സി )
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോയെന്നും നഷ്ടപ്പെട്ടുപോയ കൃഷി ഭൂമിക്ക് പകരം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
അങ്കമാലി നിയോജകമണ്ഡലത്തില്‍ ഉണ്ടായിട്ടുള്ള വിളനാശം
1703.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അങ്കമാലി നിയോജകമണ്ഡലത്തില്‍ വിളനാശം, കാറ്റ് വീഴ്ച ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കൃഷി നശിച്ചവരുടെ നഷ്ടപരിഹാരത്തിനായി ലഭ്യമായ അപേക്ഷയില്‍ എത്ര രൂപ മണ്ഡലത്തില്‍ ചെലവഴിച്ചുവെന്നും എത്ര അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്നതിന്റെ കണക്കും കൃഷിഭവന്‍ തിരിച്ച് ലഭ്യമാക്കുമോ?
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം
1704.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ 2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 സാമ്പത്തികവര്‍ഷം വരെ പെരുമ്പഴുതൂര്‍, നെയ്യാറ്റിന്‍കര, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ കൃഷിഭവന്‍ പരിധിയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ചതില്‍ ഓരോ സാമ്പത്തികവര്‍ഷവും എത്ര കര്‍ഷകര്‍ക്കാണ് കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കിയതെന്ന് വിശദമാക്കാമോ; എത്ര തുകയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവില്‍ ഏതൊക്കെ കൃഷിഭവനുകളിലാണ് നഷ്ടപരിഹാര തുക കുടിശ്ശികയുള്ളതെന്ന് വിശദമാക്കാമോ; ഓരോ കൃഷിഭവനിലും എത്ര കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് വ്യക്തമാക്കാമോ;
( സി )
നഷ്ടപരിഹാരം നല്‍കാനുണ്ടെങ്കില്‍ 2026 മാര്‍ച്ചിന് മുന്‍പ് നല്‍കാന്‍ കഴിയുമോ എന്ന് വിശദമാക്കാമോ?
കോഴിക്കോട് ജില്ലയിൽ വിളനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം
1705.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കോഴിക്കോട് ജില്ലയിലെ കർഷകർക്ക് ഏത് വർഷം വരെയാണ് നിലവിൽ നഷ്ടപരിഹാരം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇനി ഏത് വർഷത്തെ നഷ്ടപരിഹാരമാണ് തീർപ്പാക്കാനുള്ളതെന്നും ആയത് നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
നിലമ്പൂർ മുണ്ടേരി സീഡ്ഫാമിലെ ഒഴിവുകൾ നികത്തുന്നതും തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
1706.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ മുണ്ടേരി സീഡ് ഫാമിൽ 356 തൊഴിലാളികൾ വേണ്ടിടത്ത് നിലവിൽ 298 തൊഴിലാളികൾ മാത്രമേയുള്ളൂവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത 58 ഒഴിവുകളിൽ കൂടി തൊഴിലാളികളെ നിയമിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച ഫാമിലെ തൊഴിലാളികൾക്ക് എസ്.എൽ.ഐ., ജി.ഐ.എസ്. തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ഫാമുകളിൽ നിയമിതരായിട്ടുള്ള തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
മുണ്ടേരി സീഡ്ഫാമിൽ നിലവിലുള്ള വിളകൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി
1707.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ മുണ്ടേരി സീഡ് ഫാമിൽ നിലവിലുള്ള വിളകൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും ആധുനികമായ രീതിയിലുള്ള വിളകൾ കൃഷി ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
ഫാമിലെ ഉല്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
കൃഷി ഫാമുകളിലെ കാഷ്വൽ തൊഴിലാളികളുടെ ശമ്പള പരിഷ്കരണ കുടിശ്ശിക
1708.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന് കീഴിലുളള കൃഷി ഫാമുകളിൽ ജോലി ചെയ്തു വരുന്ന കാഷ്വൽ തൊഴിലാളികളുടെ 2019 ജൂലൈ മാസം മുതൽ 2022 ഒക്ടോബർ 31 വരെയുളള 40 മാസക്കാലത്തെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കുടിശ്ശിക അനുവദിച്ചു നൽകുന്നതിനാവിശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കൃഷി
1709.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിൽ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2025–26 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ മൊത്തം തുക, ചെലവഴിച്ചതും വിതരണം ചെയ്തതുമായ തുക എന്നിവ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2025 – 26 സാമ്പത്തിക വര്‍ഷം കുട്ടനാട് മേഖലയിലെ എത്ര ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി നടത്തിയിട്ടുണ്ടെന്നും ഇതിന് സര്‍ക്കാര്‍ നല്‍കിയ പിന്തുണാ പദ്ധതികള്‍ ഏതൊക്കെയാണെന്നും വിശദീകരിക്കാമോ?
രണ്ടാം കുട്ടനാട് പാക്കേജിൽ കാർഷിക മേഖലയിൽ നടപ്പാക്കി വരുന്ന പദ്ധതികൾ
1710.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ നടപ്പാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാട്ടിലെ മടവീഴ്ച തടയാനും കാർഷിക ഉപകരണങ്ങളും നെല്ലും കൊണ്ടുപോകുന്നതിന് പുറം ബണ്ടുകൾ ബലപ്പെടുത്തിയ ട്രാക്ടർ റോഡുകൾ നിർമ്മിക്കുവാൻ രണ്ടാം കുട്ടനാട് പാക്കേജിൽ നടപടികൾ ഉണ്ടാകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
രണ്ടാം കുട്ടനാട് പാക്കേജ് സമയബന്ധിതമായി പൂർത്തീകരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
വിള ഇന്‍ഷ്വറന്‍സ്
1711.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 2021 മുതൽ നാളിതുവരെ ഓരോ ജില്ലയിലും എത്ര ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതില്‍ തീർപ്പുകല്പിച്ചത് എത്രയെന്നും വിശദമാക്കാമോ;
( ബി )
ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ അകാരണമായ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രകൃതിക്ഷോഭത്തില്‍ നശിക്കുന്ന ഏതെല്ലാം വിളകള്‍ക്കാണ് പ്രസ്തുത ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ളത്; പ്രകൃതിക്ഷോഭത്തിലല്ലാതെ നശിക്കുന്ന വിളകള്‍ക്ക് പരിരക്ഷ ലഭിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്?
വിള ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങള്‍
1712.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ നടപ്പിലാക്കി വരുന്ന വിള ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ; നിലവിൽ ഏതെല്ലാം വിളകളാണ് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്; അറിയിക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ വിള ഇൻഷുറൻസിൽ ചേർന്ന കർഷകരുടെ എണ്ണം എത്രയാണെന്ന കണക്ക് വർഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
വിവിധ വിളകൾക്കായി കർഷകർ അടയ്ക്കേണ്ട പ്രീമിയം നിരക്കുകളും സർക്കാർ നൽകുന്ന സബ്സിഡിയുടെ ശതമാനവും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കാലാവസ്ഥ വ്യതിയാനം, പ്രളയം, വരൾച്ച, കീടബാധ തുടങ്ങിയവ മൂലമുള്ള വിളനാശം കൃത്യമായി കണക്കാക്കുന്ന സംവിധാനം നിലവിലുണ്ടോയെന്നും വിളനാശം നിർണ്ണയിക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ലഭിച്ച ക്ലെയിം അപേക്ഷകളുടെ എണ്ണം എത്രയാണെന്നും ഇതിൽ എത്ര ക്ലെയിമുകൾ തീർപ്പാക്കിയിട്ടുണ്ടെന്നും എത്ര എണ്ണം ഇപ്പോഴും കുടിശ്ശികയാണെന്നും വ്യക്തമാക്കുമോ;
( ഇ )
വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയുന്നതിനുണ്ടായ തടസ്സം പരിഹരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി
1713.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നിരവധി കർഷകർക്ക് രജിസ്റ്റർ ചെയ്യുവാൻ കഴിയാത്തതിനാൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയിലേയ്ക്ക് സംസ്ഥാനം നൽകേണ്ട പകുതി വിഹിതം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞവർഷത്തെ നഷ്ടപരിഹാരം കർഷകർക്ക് വിതരണം ചെയ്തിട്ടില്ല എന്ന് പറയപ്പെടുന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുന്നതിനായി സർക്കാർ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
2025-ലെ കീടനാശിനി നിയന്ത്രണ ബിൽ
1714.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ 2025-ലെ കീടനാശിനി നിയന്ത്രണ ബില്ലിന്റെ കരടിൽ, കീടനാശിനികൾ നിയന്ത്രിക്കുന്നതിനും മനുഷ്യര്‍ക്ക് ഹാനികരമായ ഉല്പന്നങ്ങൾ നിരോധിക്കുന്നതിനും കീടനാശിനികള്‍ മൂലമുള്ള വിളനാശത്തിന് ഉല്പാദകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ലയെന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പരിഷ്കരിക്കേണ്ടത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ ?
രാസവളക്ഷാമം പരിഹരിക്കാന്‍ നടപടി
1715.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രൂക്ഷമായ രാസവളക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
രാസവളത്തിന് കേന്ദ്രസർക്കാർ നൽകുന്ന സബ്സിഡിയിൽ കുറവ് വരുത്തിയത് കർഷകരെ ദോഷകരമായി ബാധിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സബ്‌സിഡി നൽകുവാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
ഭൗമ സൂചിക പദവി സംബന്ധിച്ച്
1716.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി തേങ്ങാ, അരൂര്‍ ഒളോര്‍ മാങ്ങ എന്നിവയ്ക്ക് ഭൗമ സൂചിക പദവി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങള്‍ക്ക് കാലതാമസമെടുക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമോ; വിശദമാക്കാമോ;
( സി )
കുറ്റ്യാടി തേങ്ങ, അരൂർ മാങ്ങ എന്നിവയ്ക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും, ഇനി പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളും വിശദമാക്കാമോ?
കൈപ്പമംഗലം മണ്ഡലത്തിലെ അഗ്രോ സെന്ററിന്റെ പ്രവര്‍ത്തനം
1717.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ വളരെ നല്ല രീതിയിൽ നടന്നുവരുന്ന മതിലകം അഗ്രോ സെന്ററിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണെങ്കിൽ ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായി മാറ്റാന്‍ കഴിയും എന്നത് ശ്രദ്ധയിലുണ്ടോ; എങ്കില്‍ ആയതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
അരിമ്പൂരിലെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍
1718.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ അരിമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ കൃഷി സംബന്ധമായ ഏതെല്ലാം യന്ത്ര സാമഗ്രികള്‍ നിലവിലുണ്ടെന്നും, അവ പ്രവര്‍ത്തനക്ഷമമാണോയെന്നും അറിയിക്കുമോ;
( സി )
കേടുപാടുകള്‍ വരുന്ന യന്ത്ര സാമഗ്രികള്‍ നന്നാക്കാനുള്ള സൗകര്യങ്ങള്‍ പ്രസ്തുത സ്ഥാപനത്തില്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അവ നന്നാക്കുന്നതിന് നിലവിൽ എന്തുമാര്‍ഗ്ഗമാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
എത്രകാലമായി പ്രസ്തുത സ്ഥാപനം അരിമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് ചെയ്യുന്നതിന് നിലവില്‍ സംവിധാനമുണ്ടോയെന്നും അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമാക്കാമോ?
2025 ലെ വിത്ത് നിയമ ഭേദഗതി ബില്ലിലെ കർഷക വിരുദ്ധ വ്യവസ്ഥകൾ
1719.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച 2025 ലെ വിത്ത് നിയമ ഭേദഗതി ബില്ലിൽ കർഷക വിരുദ്ധമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമഭേദഗതി കാർഷിക മേഖലയെയും കർഷകരെയും ഏതൊക്കെ രീതിയിൽ ദോഷകരമായി ബാധിക്കുവാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
2025 ലെ വിത്ത് നിയമ ഭേദഗതി
1720.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച 2025 ലെ വിത്ത് നിയമ ഭേദഗതി ബില്ലിൽ വിത്തുകളുടെ വില നിയന്ത്രിക്കുന്നതിനും വ്യാജ വിത്തിനങ്ങൾ മൂലം കർഷകർക്ക് ഉണ്ടാകുന്ന കൃഷിനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ വസ്തുത ഉൾപ്പെടെ ബില്ലിലുള്ള കർഷകവിരുദ്ധ വ്യവസ്ഥകളെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കായംകുളം മണ്ഡലത്തില്‍ കെ. എല്‍. ഡി. സി. മുഖേന പുനരുദ്ധരിച്ച കുളങ്ങള്‍
1721.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കൃഷി വകുപ്പ് കെ. എല്‍. ഡി. സി. (കേരളാ ലാൻഡ് ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) മുഖേന പുനരുദ്ധരിച്ച കുളങ്ങള്‍ ഏതൊക്കെയെന്നും അതിനായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
കൂത്തുപറമ്പ് മണ്ഡലത്തിലെ വലിയവെളിച്ചം കാംകോ യൂണിറ്റ്
1722.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിൽ 2015-ൽ ആരംഭിച്ച കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന്റെ (കാംകോ) യംഗ് ജനറേഷൻ പവർ ടില്ലർ ഉല്പാദന യൂണിറ്റിന്റെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;
( ബി )
കാര്‍ഷിക മേഖലയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാനുള്ള യന്ത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കുന്ന ഏറെ സൗകര്യപ്രദമായ പ്രസ്തുത യൂണിറ്റ് കാര്യക്ഷമമാക്കി ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
സ്വകാര്യ കമ്പനികളുടെ യന്ത്രത്തിന് പകരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍മ്മിക്കുന്ന യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് വിലക്കുറവില്‍ ലഭ്യമാക്കാന്‍ കൂത്തുപറമ്പിലെ കാംകോ യൂണിറ്റിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
കോട്ടയം ജില്ലാ ലേല കേന്ദ്രം (സംഘമൈത്രി) വഴി കർഷകർക്ക് അടിസ്ഥാനവില നിര്‍ണയം
1723.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ പ്രവർത്തിക്കുന്ന ജില്ലാ ലേല കേന്ദ്രത്തില്‍ (സംഘമൈത്രി) കർഷകർക്ക് അടിസ്ഥാന വിലയേക്കാൾ താഴ്ന്ന വില ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന് കാരണമായ ഘടകങ്ങൾ, കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്നിവ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തെ (സംഘമൈത്രി) 'നോട്ടിഫൈഡ് മാർക്കറ്റ്' പദ്ധതിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിർദ്ദേശങ്ങളോ ശിപാർശകളോ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ നിലവിലെ സ്ഥിതിയും മന്ത്രിസഭാതലത്തിൽ തീരുമാനം കൈക്കൊള്ളുന്നതിനുള്ള സമയപരിധിയും അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അഡീഷണൽ ഡയറക്ടർ ഓഫീസിൽ തയ്യാറാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തിയുടെ ടെൻഡർ നടപടികൾ എപ്പോൾ പൂർത്തിയാക്കുമെന്നും നിർമ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്നും സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ ഉൽപ്പന്നങ്ങൾ ലേലം ചെയ്യുന്ന കർഷകർക്ക് നൽകേണ്ട ട്രാൻസ്പോർട്ടേഷൻ ചാർജ്ജ്, ലേലകേന്ദ്രത്തിന്റെ പ്രവർത്തനത്തിനാവശ്യമായ 10 ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ട്, 2 ലക്ഷം രൂപയുടെ കൈകാര്യ ചെലവ് എന്നിവ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അനുവദിക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
മലമ്പുഴ മണ്ഡലത്തിലെ സ്മാര്‍ട്ട് കൃഷി ഭവനുകള്‍
1724.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഓഫീസുകളെയാണ് സ്മാര്‍ട്ട് കൃഷി ഭവനുകളാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ കൃഷി ഭവന്റെയും നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
തിരുവമ്പാടി കൃഷി ഭവന്‍ കെട്ടിടം നിര്‍മ്മാണം
1725.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി കൃഷി ഭവന്‍ - രണ്ടാം ഘട്ടം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ; നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
വാമനപുരം മണ്ഡലത്തിലെ കൃഷി ഭവനുകള്‍ മുഖേന നടപ്പാക്കിയ പദ്ധതികള്‍
1726.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാമനപുരം മണ്ഡലത്തിലെ കൃഷി ഭവനുകള്‍ മുഖേന നടപ്പാക്കിയ പ്രധാന പദ്ധതികള്‍ എന്തെല്ലാമാണെന്നും, എത്ര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും, ഓരോ പദ്ധതിക്കും ചെലവാക്കിയ തുക എത്രയാണെന്നും സംബന്ധിച്ച വിവരങ്ങൾ കൃഷിഭവന്‍ തിരിച്ച് നല്‍കാമോ?
നിരണം, പെരിങ്ങര കൃഷിഭവൻ നിർമ്മാണം
1727.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരണം, പെരിങ്ങര കൃഷിഭവനുകളുടെ നിർമ്മാണം തടസപ്പെടുവാൻ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
മുൻപ് കൃഷിഭവനുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചു കളഞ്ഞ സാഹചര്യത്തിൽ കൃഷിഭവനുകൾക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
തിരൂരങ്ങാടി മണ്ഡലത്തിലെ കൃഷിഭവന്‍ ജീവനക്കാരുടെ ഒഴിവുകൾ
1728.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്‌ളാരി, എടരിക്കോട് എന്നീ കൃഷിഭവനുകളിൽ നിലവിലുള്ള തസ്തികകൾ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
ഈ തസ്തികകളിൽ ഏതെല്ലാം തസ്തികകളിൽ സ്ഥിരം ജീവനക്കാരുണ്ട്; ഏതെല്ലാം തസ്തികകൾ ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത കൃഷിഭവനുകളിൽ ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ സ്ഥിരം ജീവനക്കാർ ഇല്ലാതായിട്ട് എത്ര കാലമായെന്നും; ഒഴിവ് നിലവില്‍ വന്ന തീയതിയും തസ്തികകളും കൃഷിഭവനുകളും ഇനം തിരിച്ചു വിശദമാക്കാമോ;
( ഡി )
ജീവനക്കാരെ നിയമിക്കുന്നതിനു തിരൂരങ്ങാടി നിയമസഭാംഗം നൽകിയ കത്ത് പ്രകാരം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ?
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ റീജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ ജീവനക്കാരുടെ നിയമനം
1729.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പീലിക്കോട് പ്രവര്‍ത്തിക്കുന്ന റീജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ എത്ര ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ; ഈ തസ്തികകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കാര്‍ഷികോത്പാദനം സംബന്ധിച്ച്
1730.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 വര്‍ഷ കാലയളവില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നെല്ല്, തേങ്ങ എന്നിവയുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ നെല്ല്, തേങ്ങ എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് അടങ്കല്‍ തുക സഹിതം വിശദമാക്കാമോ?
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെൽകൃഷി രോഗബാധയും നഷ്ടപരിഹാരവും
1731.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പാടശേഖരങ്ങളിലെ നെൽകൃഷിക്ക് വ്യാപകമായി രോഗബാധ ഉണ്ടായി കൃഷി നശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കൃഷിനാശത്തിന് കാരണമായ ഘടകങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത രോഗബാധ മൂലം ഏകദേശം എത്ര ഏക്കര്‍ പാടശേഖരത്തിലെ കൃഷി നശിച്ചുപോയിട്ടുണ്ട്; എത്ര കര്‍ഷകര്‍ക്ക് എത്ര രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്; നഷ്ടം കണക്കാക്കിയിട്ടില്ലെങ്കിൽ അടിയന്തരമായി തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കര്‍ഷകര്‍ക്കെല്ലാം വിള ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലുണ്ടോ; എങ്കില്‍ ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രദേശത്ത് രോഗവ്യാപനം തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഭാവിയില്‍ സമാനമായ രോഗബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
കാട്ടാക്കട മണ്ഡലത്തിലെ പ്ലാവ് ക‍ൃഷി
1732.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാവ് ക‍ൃഷി ആരംഭിച്ചത് എന്ന് മുതലാണെന്ന് വ്യക്തമാക്കുമോ; ഓരോ പഞ്ചായത്തിലും ഓരോ വര്‍ഷവും എത്ര സ്ഥലത്താണ് പ്ലാവ് കൃഷി നടന്നതെന്ന് തരംതിരിച്ച് വിശദമാക്കാമോ?
എറണാകുളം ജില്ലയിലെ പൊക്കാളി പാടശേഖരങ്ങള്‍
1733.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ പൊക്കാളി പാടശേഖരങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാടശേഖരങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കിവരുന്നതും നാളിതുവരെ നടപ്പിലാക്കാത്തതുമായ പാടശേഖരങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
കൃഷിക്ക് അനുയോജ്യമല്ലെന്ന് കൃഷി ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം മുഴുവന്‍ കെട്ടുകള്‍ മാത്രം നടത്തുന്ന പൊക്കാളി പാടശേഖരങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
യാതൊരു അനുമതിയും ലൈസന്‍സും ഇല്ലാതെ കെട്ടുകള്‍ മാത്രം നടത്തുന്ന പാടശേഖരങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഇ )
ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കാതെ വര്‍ഷം മുഴുവന്‍ കെട്ടുകള്‍ മാത്രം നടത്തി ജനവാസ കേന്ദ്രങ്ങളിലും സമീപത്തെ റോഡുകളിലും ഓരുവെള്ളം ക്രമാതീതമായി കയറ്റി ജനങ്ങളുടെ സ്വത്തിനും റോഡുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആസ്തികള്‍ക്കും വൃക്ഷലതാതികള്‍ക്കും നാശനഷ്ടം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പാടശേഖരങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( എഫ് )
എറണാകുളം ജില്ലയിലെ പൊക്കാളി പാടശേഖരങ്ങളില്‍ നെല്‍കൃഷി, മത്സ്യകൃഷി, ഓരുജലം ക്രമപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് പൊക്കാളി നില വികസന ഏജന്‍സി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പാടശേഖരങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ജി )
കൊച്ചി താലൂക്ക് തല നിരീക്ഷണ സമിതി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികള്‍
1734.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ കൃഷി വകുപ്പ് നടപ്പാക്കിയതും തുടരുന്നതുമായ വിവിധ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവ്വഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ നിർവഹണ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
കാട് കയറി കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതി
1735.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും കാട് കയറി കിടക്കുന്നതുമായ ഭൂമിയില്‍ കാട്ടു പന്നികള്‍ ആവാസ വ്യവസ്ഥ കണ്ടെത്തുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്തരം ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വസ്തു ഉടമകളുടെ സഹകരണത്തോടെ നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
1736.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റേ ശേഷം നാളിതുവരെ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്ക് അനുവദിച്ച തുകയും, അവയുടെ നിലവിലെ പ്രവർത്തന പുരോഗതിയും വിശദമാക്കാമോ?
മങ്കട മണ്ഡലത്തിലെ കൃഷിയിടങ്ങള്‍
1737.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എത്ര കൃഷിയിടങ്ങളുണ്ടെന്നും ഏതൊക്കെ കൃഷിയിനങ്ങളാണ് ഉള്ളതെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ഈ മണ്ഡലത്തിലെ കര്‍ഷകരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; അവയുടെ വിസ്തൃതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
ചാത്തന്നൂർ മണ്ഡലത്തിലെ കൃഷി വകുപ്പ് പ്രവർത്തനങ്ങൾ
1738.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മാസം മുതൽ നാളിതുവരെ ചാത്തന്നൂർ മണ്ഡലത്തിൽ കൃഷി വകുപ്പ് വിവിധ ഫണ്ടുകൾ വിനിയോഗിച്ച് നടത്തിയ പ്രവർത്തനങ്ങൾ എന്തെല്ലാമെന്നും പ്രസ്തുത പ്രവൃത്തികൾക്കോരോന്നിനും ചെലവായ തുക എത്രയെന്നും സാമ്പത്തികവർഷം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ കൃഷിവകുപ്പ് എന്തെങ്കിലും പ്രത്യേക പദ്ധതികൾ ചാത്തന്നൂർ മണ്ഡലത്തിലേക്ക് മാത്രമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ?
കോവളം നിയോജക മണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികളുടെയും പ്രവൃത്തികളുടെയും വിവരങ്ങള്‍
1739.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജക മണ്ഡലത്തില്‍ 2016-21, 2021-26 കാലയളവിൽ കൃഷി വകുപ്പിന്റെ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അവയ്ക്ക് അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾ വർഷം തിരിച്ച് വിശദമാക്കാമാേ?
തരിശുരഹിത സംസ്ഥാനമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി
1740.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ തരിശു രഹിത സംസ്ഥാനമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പ‍ഞ്ചായത്തുകളെയാണ് തരിശുരഹിത പഞ്ചായത്താക്കി ഉയര്‍ത്തുന്നതിന് തെര‍ഞ്ഞെടുത്തിട്ടുള്ളതെന്നും ഏതെല്ലാം പ്രവ‍ൃത്തികളാണ് ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
കേരള അഗ്രോ ബിസിനസ് കമ്പനി
1741.
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. സുമോദ്
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്ക് ദേശീയ-അന്തര്‍ദേശീയ വിപണി കണ്ടെത്തുന്നതിനായി രൂപീകരിച്ച കേരള അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്ക്കോ) പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; കമ്പനിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നേടുന്നതിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന എക്സ്പോ & അഗ്രി പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ്; മറ്റെന്തെല്ലാം നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് കമ്പനിയുടെ ഭാഗമായി നടന്നുവരുന്നത്; കാര്‍ഷിക വിപണനത്തിന് ഇത് എത്രത്തോളം ഉപകാരപ്രദമാണ്; വിശദമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍
1742.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്ര വീതമെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിൽ കൃഷി വകുപ്പ് നടപ്പാക്കിയ പദ്ധതികൾ
1743.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കല്ല്യാശ്ശേരി മണ്ഡലത്തിൽ കൃഷി വകപ്പ് മുഖാന്തിരം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
കായംകുളം മണ്ഡലത്തില്‍ കൃഷി വകുപ്പ് അനുവദിച്ച പ്രവൃത്തികള്‍
1744.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പ് വഴി 2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍, അനുവദിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ?
കൃഷിഫാമുകളിലെ കാഷ്വൽ തൊഴിലാളികളുടെ സ്ഥിരപ്പെടുത്തൽ
1745.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ കൃഷി ഫാമുകളിലെ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികൾ
1746.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലത്ത് കല്ല്യാശ്ശേരി മണ്ഡലത്തിൽ മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ആകെ എത്ര അടങ്കൽ തുകയുടെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ കോഴ്സുകള്‍
1747.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം സ്ഥാപനങ്ങളിലാണ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ എന്നീ കോഴ്സുകള്‍ നടത്തിവരുന്നത്;
( ബി )
പ്രസ്തുത കോഴ്സുകള്‍ ഏതെല്ലാം തസ്തികകൾക്കുള്ള അടിസ്ഥാനയോഗ്യതയാണ് എന്ന് വ്യക്തമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.