UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
04.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


1906.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പി. എം. ജെ. വി. കെ.)- ല്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് തുക ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര രൂപയുടെ പ്രവൃത്തികള്‍ക്കുള്ള പദ്ധതികളാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്; ഇതില്‍ എത്ര രൂപയാണ് ഓരോ വര്‍ഷവും ഇതുവരെയായി അനുവദിച്ച് നല്‍കിയത്; വിശദമാക്കാമോ?
1907.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായങ്ങളും സ്കോളര്‍ഷിപ്പുകളും ഗ്രാന്റുകളും അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ന്യൂനപക്ഷ വിദ്യാര്‍ത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തുക കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്കോളര്‍ഷിപ്പുകള്‍ തടസ്സരഹിതമായി വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ?
1908.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ അധ്യാപക തസ്തികകൾ ഉണ്ടോ; എങ്കിൽ പ്രസ്തുത തസ്തികകളുടെ വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത അധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ടുണ്ടോ; ഇതിനാധാരമായ സാഹചര്യം വിശദമാക്കുമോ;
( സി )
കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന്റെ പ്രവർത്തനം വിശദമാക്കുമോ?
1909.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എം.ജെ.വി.കെ. (പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അംഗീകാരം ലഭിച്ച ഏതെങ്കിലും പ്രവൃത്തികള്‍ ആരംഭിക്കാത്തതായി ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തി ആരംഭിക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ എന്താണെന്നും വിശദമാക്കാമോ?
1910.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര തുക അനുവദിക്കുമെന്ന് വ്യക്തമാക്കാമോ; സബ്‌സിഡി ലഭ്യമാണോ; വിശദാംശങ്ങള്‍ നൽകാമോ;
( സി )
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ; മറ്റ് ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
1911.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയും അനുവദിച്ച തുകയും ചെലവഴിച്ച തുകയും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
2016 ന് ശേഷം നിര്‍ത്തലാക്കിയ ന്യൂനപക്ഷ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1912.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ഓരോ ബജറ്റിലും ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക,അതില്‍ അനുവദിച്ച തുക, അതില്‍ ചെലവഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായ തുക എന്നിവ എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ; ഓരോ പദ്ധതിയുടെയും വിശദാംശം വര്‍ഷം തിരിച്ചു ലഭ്യമാക്കുമോ;
( ബി )
ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ ഏതിലെങ്കിലും ധനസഹായങ്ങളും ആനുകൂല്യങ്ങളും നിലവിൽ കുടിശികയുണ്ടോ; എങ്കിൽ ഓരോ ഇനത്തിലുമുള്ള കുടിശികയുടെ വിശദാംശവും എന്നുമുതലാണ് കുടിശിക വന്നിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ വകയിരുത്തുന്ന തുക മുഴുവന്‍ അനുവദിക്കുന്നതിനും അവയുടെ പൂര്‍ണ്ണമായ വിനിയോഗം ഉറപ്പു വരുത്തുന്നതിനും ആനുകൂല്യങ്ങളും ധനസഹായവും കുടിശികയില്ലാതെ വിതരണം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1913.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -2022 മുതൽ 2025-2026 വരെ ഓരോ സാമ്പത്തിക വർഷവും ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി എത്ര രൂപയാണ് ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവിൽ ഇതിൽ നിന്നും ഏതെല്ലാം ഇനത്തിൽ എത്ര രൂപ ചെലവഴിച്ചു എന്ന് ഇനം, വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ?
1914.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ കോട്ടയം മണ്ഡലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍, അവയില്‍ പൂര്‍ത്തിയായവ, പൂര്‍ത്തിയാകാനുള്ളവ ഏതൊക്കെയെന്നും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ പുരോഗതിയും അറിയിക്കാമോ?
1915.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020–2021 സാമ്പത്തിക വർഷം മുതൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സർക്കാർ ഓരോ വർഷവും വകയിരുത്തിയിട്ടുള്ള ബജറ്റ് വിഹിതം എത്രയാണെന്നും അതിൽ ഓരോ വർഷവും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍, ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഓരോ പദ്ധതിയ്ക്കും നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും അറിയിക്കാമോ;
( സി )
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങളും സഹായങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇതിൽ കേന്ദ്ര സംസ്ഥാന വിഹിതങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
2020-2021 മുതൽ വിവിധ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ചെലവഴിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;അതിൽ ഓരോ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളൂം ഏതു മാസം വരെയുള്ളത് വിതരണം ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും കുടിശിക ആയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; എങ്കിൽ കാരണം വിശദമാക്കാമോ?
1916.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
1917.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ന്യൂനപക്ഷക്ഷേമ വകുപ്പ് മാവേലിക്കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1918.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ എന്തെല്ലാമാണ്; ഓരോന്നിനും സംസ്ഥാനത്തിന് ആകെ എത്ര തുക വീതം അനുവദിച്ചിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ചെലവഴിക്കാതെ എത്ര തുക ബാക്കിയുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഓരോന്നിലുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എത്രയായിരുന്നുവെന്നും വകയിരുത്തേണ്ട പദ്ധതികളില്‍ യഥാസമയം വിഹിതം വകയിരുത്താത്തതിനാല്‍ ഏതെങ്കിലും തരത്തിലുള്ള തുക ഈ കാലയളവില്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാന ന്യൂനപക്ഷക്ഷേമ ബോർഡിന് കീഴിലുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി 2021-2026 വരെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്നും അവയുടെ വിനിയോഗം സംബന്ധിച്ച വിശദാംശവും നൽകാമോ;
( ഡി )
വിവിധ പദ്ധതികൾക്കായി നടപ്പുവര്‍ഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ എത്ര ശതമാനം 2025 ഡിസംബര്‍ 31 വരെ വിനിയോഗിച്ചുവെന്നും ഏതെല്ലാം പദ്ധതികള്‍ക്കാണ് തുക ചെലവഴിച്ചതെന്നുമുള്ള വിശദാംശം നൽകുമോ?
1919.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസാദ്ധ്യപക ക്ഷേമനിധിയില്‍ നിന്നും അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേമനിധിയില്‍ നിന്ന് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ ആയത് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
അറുപത് വയസ്സ് പൂര്‍ത്തീകരിച്ച ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1920.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷക്ഷേമ ബോർഡിന് കീഴിലുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി 2021-22 മുതല്‍ 2025–2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ബജറ്റുകളിൽ വകയിരുത്തിയ തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദാംശം നൽകുമോ;
( ബി )
സംസ്ഥാന ന്യൂനപക്ഷക്ഷേമ ബോർഡിന് കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾ നാളിതുവരെയും വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ കീഴിൽ വിവിധ പദ്ധതികൾക്കായി 2025-26 ലെ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ 2025 ഡിസംബർ 31 വരെയുള്ള വിനിയോഗ ശതമാനം എത്ര; വിശദാംശം നൽകുമോ;
( ഡി )
ബജറ്റ് വിഹിതം നഷ്ടപ്പെടുത്താതെ അനുവദിച്ച മുഴുവൻ തുകയും 2026 മാർച്ച് 31 നകം വിനിയോഗിക്കുവാൻ സാധിക്കുമോ എന്ന് വെളിപ്പെടുത്തുമോ?
1921.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിസ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണപുരം പഞ്ചായത്തിൽ കളിസ്ഥലം നിർമ്മാണത്തിന് തുക വകയിരുത്തിയിട്ടുള്ള സാഹചര്യത്തിൽ ആയതിന്റെ നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
1922.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രദേശങ്ങളില്‍ ഒരു പഞ്ചായത്തില്‍ ഒരു കളി സ്ഥലം പദ്ധതിയിയുടെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
1923.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തിലെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ;
( ബി )
തൃക്കരുവ പഞ്ചായത്തിലെ മിനിസ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തിയില്‍ വലിയതോതിലുള്ള കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കൊല്ലം ആശ്രാമം മൈതാനത്തിലെ വാക് വേയ്ക്ക് സമീപം ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന് അനുമതി നല്‍കുമോ; വ്യക്തമാക്കാമോ?
1924.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശമംഗലം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായ ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഏതെല്ലാം ഫണ്ടുകളിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയും; വിശദമാക്കുമോ?
1925.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി പ്രകാരമുള്ള ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഏതെല്ലാം ഫണ്ടുകളിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1926.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം മണ്ഡലത്തിൽ കായിക വകുപ്പ് നടപ്പാക്കിയതും തുടരുന്നതുമായ വിവിധ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവ്വഹണ ഏജൻസി, പദ്ധതികളുടെ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
1927.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കോട് ഗ്രാമപഞ്ചായത്ത് കളിക്കളം നവീകരണ പ്രവൃത്തിയുടെ പുരോഗതി നിലവില്‍ ഏതു ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എപ്പോഴേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1928.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം ജില്ലയില്‍ കായിക വകുപ്പിന്റെ പ്ലാന്‍, നോണ്‍ പ്ലാന്‍, കിഫ്ബി ഫണ്ടുകള്‍ വിനിയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏതെല്ലാമാണെന്ന വിശദാംശം ലഭ്യമാക്കുമോ?
1929.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ 2016-17 മുതല്‍ കായിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പദ്ധതികൾക്ക് അനുവദിച്ച തുകയും അവയുടെ തല്‍സ്ഥിതിയും വിശദമാക്കുമോ?
1930.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും പദ്ധതികളുടെ അടങ്കല്‍ തുകയും നിലവിലെ സ്ഥിതിയും സഹിതം വിശദമാക്കാമോ; പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ;
( ബി )
കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ നിർമ്മാണ പ്രവൃത്തികൾ വളരെ മന്ദഗതിയിൽ നടക്കുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍
1931.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ 2021 ന് ശേഷം കായിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രവര്‍ത്തികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
ഹരിപ്പാട് മണ്ഡലത്തിലെ സ്പോര്‍ട്സ് പദ്ധതികള്‍
1932.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പള്ളിപ്പാട് നടുവെട്ടം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നെറ്റ്ബോൾ കോർട്ട് സ്ഥാപിക്കുന്നതിനായി സമർപ്പിച്ച പ്രൊപ്പോസലിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വിശദമാക്കാമോ; നിലവിൽ പ്രസ്തുത പ്രൊപ്പോസൽ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന വിവരം അറിയിക്കാമോ?
പാറശാല മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍
1933.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ എന്നിവ മുഖേന പാറശാല മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വികസന പദ്ധതികളും നിർമ്മാണ പ്രവൃത്തികളും ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയാണെന്നും അവയിൽ എത്രയെണ്ണം പൂർത്തീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഗ്രാമീണ കളിസ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
ഇനിയും പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1934.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാവുമെന്ന് വിശദമാക്കുമോ?
1935.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കായിക വകുപ്പ് വഴി കുന്നത്തുനാട് മണ്ഡലത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര വീതമാണെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും പദ്ധതി തിരിച്ച് വ്യക്തമാക്കാമോ?
1936.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തിന് ആദ്യമായി കായികനയം രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത കായികനയ രൂപീകരണത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാവർക്കും സ്പോർട്സ്, സ്കൂൾ തലം മുതൽ കായിക വികസനം, ഉന്നത നിലവാരമുള്ള കായികതാരങ്ങളെ വളർത്തൽ, കായിക സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിന് പ്രസ്തുത കായികനയം എത്രത്തോളം സഹായകരമാണെന്ന് വ്യക്തമാക്കാമോ?
1937.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ 2021-26 കാലത്ത് കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവൃത്തികളുടെ വിശദമായ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂർത്തിയായവ, പുരോഗമിക്കുന്നവ, ആരംഭിക്കുന്നവ എന്നിവ വിശദമായി തരംതിരിച്ച് തുക ഉൾപ്പടെ രേഖപ്പെടുത്തി ലഭ്യമാക്കാമോ?
1938.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കായിക വകുപ്പിന് കീഴിൽ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയും പ്രവര്‍ത്തികളുടെ പേരും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തികളില്‍ പൂര്‍ത്തീകരിച്ചവയും പൂര്‍ത്തീകരിക്കാന്‍ ഉള്ളവയുടെയും വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തികളില്‍ കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെ വിശദ വിവരങ്ങളും പുരോഗതിയും വിശദമാക്കാമോ?
1939.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം കേരളത്തിലെ സ്കൂളുകളില്‍ കായിക അധ്യാപകരായി കായിക താരങ്ങളെ നിയമിക്കുന്നതിന് വകുപ്പ് മുന്‍കെെ എടുക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ജോലി ലഭിക്കുന്ന കായിക താരങ്ങള്‍ സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ?
1940.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വിശദമാക്കുമോ?
1941.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ അനുവദിക്കുന്ന കളിക്കളങ്ങള്‍ സ്കൂളുകളുടെ നിയന്ത്രണത്തില്‍ ഉള്ളതാണെങ്കില്‍ അവ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്നതിന് കായിക വകുപ്പ് നടപടി സ്വീകരിക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ?
1942.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക മേഖലയുടെ സംഭാവന നിലവിൽ ഒരു ശതമാനം മാത്രമാണെന്നുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സംഭാവന വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കായിക പരിശീലനങ്ങൾക്കും വിനോദങ്ങൾക്കും ശാരീരിക ക്ഷമതാപ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഏതെങ്കിലും ഏജൻസികളെ എസ്. പി. വി.കളായി ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുളള വിഭവസമാഹരണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1943.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായികവകുപ്പിന് കീഴില്‍ അരുവിക്കര മണ്ഡലത്തില്‍ അനുവദിച്ച വിവിധ പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ ഫണ്ട് വിവരവും നിലവിലെ സ്ഥിതിയും അറിയിക്കുമോ?
1944.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖാന്തിരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും വിശദമാക്കാമോ?
തില്ലങ്കരി അന്താരാഷ്ട്ര യോഗ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സെന്റര്‍
1945.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കരി വില്ലേജില്‍ അന്താരാഷ്ട്ര യോഗ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സെന്റര്‍ സ്ഥാപിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിൽ പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് അക്കാദമി
1946.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമാക്കി സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1947.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2021 മെയ് മുതൽ 2025 ഡിസംബർ വരെ മഞ്ചേരി നിയോജകമണ്ഡലത്തിൽ സ്പോർട്സ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്നും ആയതിലേക്കായി എത്ര തുക അനുവദിച്ചു എന്നും ഏതൊക്കെ പദ്ധതികൾ പൂർത്തിയായി എന്നും ഇനി ഏതൊക്കെ പദ്ധതികളാണ് പൂർത്തിയാകാൻ ഉള്ളതെന്നും വർഷം തിരിച്ചുള്ള കണക്കുകൾ വിശദമാക്കാമോ;
( ബി )
മഞ്ചേരി ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം ഗ്രൗണ്ടിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് പരിഹരിക്കാനായി ഗ്രൗണ്ടിൽ മണ്ണിട്ട് ഉയർത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
മഞ്ചേരി പയ്യനാട് സ്റ്റേഡിയം വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് ആവശ്യമായ 25 ഏക്കർ സ്ഥലം വിട്ടു നല്കിയ മുനിസിപ്പാലിറ്റി നിർദേശിക്കുന്ന പ്രാദേശിക ക്ലബ്ബുകൾക്ക് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കാൻ അവസരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
മഞ്ചേരി നിയോജകമണ്ഡലത്തിൽ സ്പോർട്സ് വകുപ്പിന്റെ പുതിയ പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1948.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി, അരിമ്പൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ആകെ എത്ര രൂപ വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഏതെല്ലാം ഫണ്ടുകളാണ് ഇതിലേക്കായി വകയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ;
( ഇ )
ഓരോ പദ്ധതിയുടെയും പുരോഗതി സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കാമോ?
1949.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കായികനയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിലെ വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതല സ്പോർട്സ് കൗൺസിൽ അംഗങ്ങൾക്ക് നിശ്ചയിച്ചു നൽകാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടോ; എങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1950.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തികൾ എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?
1951.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം
1952.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ഫുട്ബോൾ മത്സരങ്ങൾക്കായി വികസിപ്പിച്ചെടുത്ത കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം (ഇ. എം. എസ്. സ്റ്റേഡിയം) മറ്റേതെങ്കിലും മത്സരത്തിനായി വിട്ടുകൊടുത്തിട്ടുണ്ടോ;
( ബി )
മറ്റ് മത്സരങ്ങൾക്കായി വിട്ടു കൊടുത്ത സ്റ്റേഡിയത്തില്‍ കാര്യമായ മാറ്റങ്ങൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
മൈതാനം എന്നത്തേക്ക് പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
1953.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പച്ചടിയില്‍ പണി കഴിപ്പിക്കുന്ന ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കി 2026 ഫെബ്രുവരി മാസം സ്റ്റേഡിയം ഉദ്ഘാടനം നടത്തത്തക്ക നിലയിലുളള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1954.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ കിഫ്ബി ഫണ്ട് വഴി അനുവദിച്ച കാസര്‍ഗോഡ് ജില്ലാ സ്റ്റേഡിയം പണി പൂര്‍ത്തീകരിച്ചതിനാല്‍ ഇതിന്റെ ഉദ്ഘാടന പരിപാടികള്‍ എന്ന് നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1955.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഏതെല്ലാം സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനാണ് കായിക വകുപ്പ് തുക വകയിരുത്തിയിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്റ്റേഡിയങ്ങളോരോന്നിന്റെയും നിർമ്മാണ നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത നടപടികള്‍ വേഗത്തിലാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1956.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
തടസ്സങ്ങൾ നീക്കി സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1957.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ മുക്കം മാമ്പറ്റയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടന്നുവെന്നും ഇനി എന്തെല്ലാം പ്രവൃത്തികളാണ് അവശേഷിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
അനിശ്ചിതമായി പ്രവൃത്തി നീണ്ടുപോകാനിടയായ കാരണം വ്യക്തമാക്കാമോ;
( സി )
സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ ടര്‍ഫ് എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ചുമതല ആര്‍ക്കാണെന്നും ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?
1958.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവശ്ശേരി കെ. സി. പി. എച്ച്. എസ്. സ്കൂള്‍ ഗ്രൗണ്ട് നിർമ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്നും; ആയത് എന്നേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1959.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴമ്പാലക്കോട് എസ്. എം. എച്ച്. എസ്. എസ്. സ്കൂള്‍ ഗ്രൗണ്ട് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ആയത് എപ്പോൾ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
1960.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ച് ജനകീയ കമ്മിറ്റി വാങ്ങി നല്കിയ സ്ഥലത്ത് ബജറ്റില്‍ നിന്നും അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചെറുവാഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
സമയബന്ധിതമായി പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നതോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം ബാക്കിവരുന്ന സ്ഥലത്ത് മറ്റ് സ്പോര്‍ട്സ് കോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമോ; വിശദമാക്കുമോ?
1961.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 4 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ പാലക്കാട് പോളിടെക്നിക് കോളേജ് സ്റ്റേഡിയം നിര്‍മ്മാണ പ്രവ്യത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1962.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ഹോക്കി സ്റ്റേഡിയത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിനും വികസനത്തിനും സഹായകരമായി നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ആയതിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
1963.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിന് എത്ര രൂപയുടെ ഡി.പി.ആർ. ആണ് തയ്യാറാക്കിയിട്ടുള്ളത്;
( സി )
ആയതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ഡി )
ഹജ്ജ് ഹൗസ് നിര്‍മ്മാണത്തിന് എത്ര സ്ഥലമാണ് ലഭ്യമാക്കിയിട്ടുള്ളത്; വിശദാംശം നല്‍കാമോ?
1964.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ എന്തെല്ലാം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1965.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് (മംഗലാപുരം) ഭാഗത്തേക്ക് ഉച്ചക്ക് ശേഷം 2.37 നുള്ള മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്സിന് ശേഷം രാത്രി 7 മണിക്ക് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
യാത്രാക്ലേശം പരിഹരിക്കുന്നതിന് പ്രസ്തുത ട്രെയിൻ സമയങ്ങൾക്കിടയിൽ ഒരു ട്രെയിന്‍ സർവീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ടോ; വിശദമാക്കാമോ?
പുള്ളിക്കട കോളനി നിവാസികളുടെ പുനരധിവാസം
1966.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുള്ളിക്കട കോളനി നിവാസികളുടെ പുനരധിവാസത്തിനായി റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൊല്ലം കോര്‍പ്പറേഷന് വിട്ട് നല്‍കുന്ന കാര്യം സംബന്ധിച്ച് റെയില്‍വേയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഊര്‍ജ്ജിതമായി നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
ഗുരുവായൂര്‍- തിരുനാവായ റെയില്‍ പദ്ധതി
1967.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍- തിരുനാവായ റെയില്‍ പദ്ധതി പുനരാരംഭിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
റെയില്‍വേ നേരിട്ട് നടപ്പാക്കുമെന്ന് അറിയിച്ച തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1968.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി–അഴുത ശബരി റെയിൽപാതയുടെ നിർമ്മാണം പുനരാരംഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിർമ്മാണത്തിനായി പദ്ധതി ചെലവിന്റെ 50% സംസ്ഥാനം വഹിക്കുമെന്നതിനുള്ള ഉറപ്പ് നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ;
( സി )
കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ശബരിപാതയുടെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എറണാകുളം ജില്ലയിലെ സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് തുടങ്ങിയ തൊഴിൽ മേഖലകളുമായി തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവയെ ബന്ധിപ്പിക്കാൻ ശബരി പാതയിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.