UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
24.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


2882.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്; വിശദാംശം സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര നിയമങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കിയെന്നും മറ്റു നിയമനങ്ങൾ ഉണ്ടെങ്കിൽ അത് നടത്തിയ ഏജൻസി ഏതാണെന്നും വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ ഈ കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപനം തിരിച്ച് വിശദമാക്കുമോ?
2883.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പാലക്കോട് ഫീഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പാലക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരണ പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നത് പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?
2884.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. ആൻസലൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗതവും യന്ത്രവൽകൃതവുമായ മത്സ്യബന്ധന മേഖലകളിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള നയപരമായ ഇടപെടലുകൾ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ബി )
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ ശാസ്ത്രീയ നിയന്ത്രണ നടപടികളുടെ നിലവിലെ പുരോഗതി എന്താണെന്ന് അറിയിക്കുമോ;
( സി )
ടി.ഇ.ഡി(ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്), വി.ടി.ഡി(വെസൽ ട്രാക്കിംഗ് ഡിവൈസ്) തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നൽകിവരുന്ന സഹായങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ നടപടികള്‍ മല്‍സ്യത്തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവിന് എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദമാക്കാമോ?
2885.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നിലവിലെ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുളള നടപടികൾ വിശദമാക്കാമോ?
2886.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പൂരി ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ ഡാം റിസര്‍വോയര്‍ കേന്ദ്രീകരിച്ച് നിലവില്‍ നടത്തിവരുന്ന കൂട് മത്സ്യകൃഷി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നിലവില്‍ എത്ര ഗ്രൂപ്പുകള്‍/വ്യക്തികള്‍ മത്സ്യകൃഷി നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് നല്‍കിവരുന്ന സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
കൂട് മത്സ്യകൃഷി വീപുലീകരിക്കുന്നതിനായി പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ;
( ഡി )
വന്യമൃഗശല്യം (പ്രത്യേകിച്ച് മുതലകളുടെ സാന്നിധ്യം) കാരണം കൂട് മത്സ്യകൃഷി നടത്തുന്നവര്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2887.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മണലൂർ മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ പ്രവൃത്തികളും പദ്ധതികളും എന്തെല്ലാമാണ്; പ്രസ്തുത പ്രവൃത്തികൾക്കും പദ്ധതികൾക്കും അനുവദിച്ച തുക അടക്കമുളള വിശദാംശം നൽകാമോ?
2888.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ എത്ര കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു എന്ന് വിശദമാക്കാമോ?
2889.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന മേഖലയിൽ മണ്ണെണ്ണയുടെ ദൗർലഭ്യവും വിലവർധനവും പരിഗണിച്ച് കൂടുതൽ പെട്രോൾ എഞ്ചിൻ ബോട്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2890.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സര്‍ക്കാര്‍ അനുവദിച്ച വീട് /ഫ്ലാറ്റ്കളില്‍ എത്രയെണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്; ഇതിനായി ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിവരം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2891.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ ഹാര്‍ബര്‍ എ‍ഞ്ചിനീയറിംഗ് വകുപ്പു മുഖേന മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളും അവയുടെ തല്‍സ്ഥിതിയും വിശദമാക്കുമോ?
2892.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ മത്സ്യബന്ധന വകുപ്പ് മുഖേന മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ പേരും തുകയും തല്‍സ്ഥിതിയും വിശദമാക്കാമോ?
2893.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം പൊഴിയില്‍ ഏകദേശം നൂറ് വര്‍ഷമായി പട്ടയത്തോടെ പ്രവര്‍ത്തിക്കുന്ന ഊന്നിവലകളുടെ രജിസ്ട്രേഷന്‍ ഫിഷറീസ് വകുപ്പ് പുതുക്കി നല്‍കാത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
രജിസ്ട്രേഷന്‍ പുതുക്കി ലൈസന്‍സ് ഫീസ് സ്വീകരിക്കാത്തതിനാല്‍ ഊന്നിവലകളുടെ ഉടമസ്ഥരായ മത്സ്യത്തൊഴിലാളികള്‍ക്ക് സിവില്‍ സപ്ലൈസില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ പെര്‍മിറ്റും വിവിധ ആനുകൂല്യങ്ങളും നിലച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കായംകുളം മേഖലയിലെ ഊന്നിവല ഉടമകളും തൊഴിലാളികളും ഈ ഊന്നിവലകളെ ആശ്രയിച്ച് കഴിയുന്നവരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
ആലപ്പുഴ മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍
2894.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുള്ള വിവിധ ആനുകൂല്യങ്ങള്‍/പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ആലപ്പുഴ മണ്ഡലത്തിലെ എത്രപേർ ഗുണഭോക്താക്കളായി എന്നും ആയത് ഏതൊക്കെ പദ്ധതികൾക്ക് ആണെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
2895.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിലെ ഫിഷറീസ് കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അനുവദിച്ച തുക എത്രയാണെന്നും അതിന്റെ തുടര്‍ടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടത്തിന്റെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്ന് അറിയിക്കാമോ;
( സി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ സ്ഥലപരിമിതി കാരണം പുതിയ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2896.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപകടം മൂലം മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് മത്സ്യതൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി പ്രകാരം നൽകുന്ന ക്ലെയിം തുക അഞ്ച് ലക്ഷം രൂപയിൽ നിന്നും പത്ത് ലക്ഷമായി വർധിപ്പിക്കുന്നതിന് അവര്‍ അടക്കുന്ന പ്രീമിയം തുക എത്ര ശതമാനമാണ് വർധിപ്പിച്ചതെന്ന് അറിയിക്കാമോ;
( ബി )
അഞ്ച് ലക്ഷം രൂപക്ക് നൽകിയിരുന്ന പ്രീമിയം തുകയുടെ ഇരട്ടിയിലധികം തുക പ്രീമിയം തുകയായി ഇൻഷ്വറൻസ് കമ്പനിക്ക് നൽകിയാണ് വര്‍ധനവ്‌ നടപ്പില്‍ വരുത്തിയത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മത്സ്യബന്ധനയാനങ്ങളുടെ വർധിപ്പിച്ച രജിസ്‌ട്രേഷൻ ഫീസും ലൈസൻസ് ഫീസും ക്ഷേമനിധി വിഹിതവും കുറവ് ചെയ്യണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിക്കുമോ?
2897.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് നൽകുന്ന വായ്പയ്ക്ക് നിശ്ചിത ശതമാനം പലിശ ഈടാക്കുന്നതിനോടൊപ്പം അവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വിലയിൽ നിന്നും ലേലകമ്മീഷൻ തുകയും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വായ്പ തുകയ്ക്ക് പലിശയും കമ്മീഷനും ഈടാക്കുന്ന പ്രവണത നിയമവിരുദ്ധവും പാവപ്പെട്ട മത്സ്യ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുമായതിനാല്‍ പ്രസ്തുത നടപടി പുനഃപരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ക്ക് വായ്പയായി നല്‍കുന്ന വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ തുകക്ക് പലിശ ഈടാക്കുന്നതോടൊപ്പം സഹകരണ സംഘം മുഖേന മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കൊണ്ട് വരുന്ന മത്സ്യത്തിന്റെ നിശ്ചിത ശതമാനം ലേലകമ്മീഷനും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ഇരട്ട പ്രതിഫലം ഈടാക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2898.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2026 വരെയുള്ള കാലയളവിൽ കോവളം നിയോജക മണ്ഡലത്തില്‍ ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകളിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ; പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
2899.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓരോന്നിലും എത്ര മാസത്തെ കുടിശ്ശിക വീതമാണ് നിലവിൽ വിതരണം ചെയ്യാൻ ബാക്കിയുള്ളത്; കണക്കുകള്‍ ലഭ്യമാക്കുമോ?
2900.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് മത്സ്യഗ്രാമങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് നിലവിലുള്ള മാനദണ്ഡം വ്യക്തമാക്കാമോ;
( സി )
മാതൃകാ മത്സ്യഗ്രാമം പദ്ധതിക്കായി ആകെ എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; അതില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ നിര്‍വ്വഹണത്തിനായി ആകെ എത്ര തുകയാണ് ഇതിനോടകം ചെലവഴിച്ചതെന്നും പ്രസ്തുത പദ്ധതി എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
2901.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് പൊമ്പാനോ ഫിഷ് ഹാച്ചറിയിൽ പൊമ്പാനോ മത്സ്യത്തിന്റെ വിത്തുല്പാദനത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫിഷ് ഹാച്ചറിയിൽ ഉല്പാദിപ്പിക്കുന്ന മത്സ്യകുഞ്ഞുങ്ങളെ റെയറിംഗ് ചെയ്യുന്നതിനായി ആവശ്യമായ ടാങ്കുകളുടെ അപര്യാപ്തത നിലവിലുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി റെയറിംഗിന് അനുയോജ്യമായ അധിക ടാങ്കുകൾ പ്രസ്തുത ഹാച്ചറിയിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
മേൽപ്പറഞ്ഞ ഹാച്ചറിയിൽ ഉല്പാദിപ്പിക്കുന്ന മത്സ്യകുഞ്ഞുങ്ങളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതടക്കം വിപുലമായ വിപണന സാധ്യതകൾ സൃഷ്ടിക്കാൻ കഴിയുമെന്ന കാര്യം സർക്കാർ വിലയിരുത്തിയിട്ടുണ്ടോ?
2902.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഫിഷറീസ് വകുപ്പിന്റെ ധനവിനിയോഗത്തിൽ അഴിമതി നടന്നതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര കോടി രൂപയുടെയാണെന്നും അവ ഏതൊക്കെ പദ്ധതികളില്‍ ഏതൊക്കെ രീതിയില്‍ നടന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
2903.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം ഇനം തിരിച്ച് ലഭ്യമാക്കാമോ?
2904.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിനിലെ ഓഷ്യനേറിയം പദ്ധതിക്കായി 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ ബജറ്റിലും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2905.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ഒരു ജനവിഭാഗമെന്ന നിലയിൽ മത്സ്യത്തൊഴിലാളികൾക്ക് വളരെ ആശ്വാസമായ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം വിപുലീകരിക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ 2025 വരെയുള്ള വിവിധ കടാശ്വാസ അപേക്ഷകൾ സ്വീകരിച്ചു നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2906.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ എത്ര പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; ഇതുവഴി എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും പരോക്ഷമായും ഗുണം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2021 മുതല്‍ നാളിതുവരെ ഫിഷറീസ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് ലഭ്യമാണോ; അറിയിക്കുമോ;
( സി )
ഇന്‍ലാന്‍ഡ് ഫിഷറീസ് മേഖലയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ മൂലം മത്സ്യോല്‍പ്പാദനത്തിലുണ്ടായ വര്‍ദ്ധനവ് എത്രയെന്ന് വ്യക്തമാക്കാമോ?
2907.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമുദ്രസമ്പത്ത് വിദേശ കപ്പലുകൾ കൊള്ളയടിക്കുന്നത് തടയാൻ രൂപീകരിച്ച കോസ്റ്റൽ സർവൈലൻസ് യൂണിറ്റുകൾ ആധുനികവൽക്കരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 'നീല സമ്പദ്‌വ്യവസ്ഥ'നയത്തിൽ ലഭിക്കേണ്ട പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന കേന്ദ്ര നയത്തിനെതിരെ സ്വീകരിച്ച നിയമപരമായ നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2908.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവില്‍ മത്സ്യബന്ധന വകുപ്പ് വര്‍ക്കല മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിലേക്കായി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
മത്സ്യബന്ധന വകുപ്പ് മുഖേന വർക്കല മണ്ഡലത്തില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
2909.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ വികസനത്തനായി 2025-26 ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി രൂപയുടെ ജിയോട്യൂബ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച മാതൃകാപഠന റിപ്പോര്‍ട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
കടലാക്രമണത്താല്‍ വൈപ്പിന്‍ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത മാതൃകാ പഠന റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാനും തുടര്‍നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനും നടപടി സ്വീകരിക്കുമോ?
2910.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തിലെ തീരദേശ റോഡുകള്‍ എതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ഇവയില്‍ ഭരണാനുമതി ലഭിച്ച് പ്രവൃത്തി പൂർത്തീകരിച്ച റോഡുകള്‍, പ്രവൃത്തി പൂർത്തീകരിക്കാത്ത റോഡുകള്‍ എന്നിവ എതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
മണ്ഡലത്തിൽ ഭരണാനുമതി ലഭിക്കേണ്ട തീരദേശ റോഡുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ആയതിന്റെ വിവരം ലഭ്യമാക്കാമോ;
( ഡി )
മണ്ഡലത്തിൽ പുതിയതായി തീരദേശ റോഡുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവയുടെ നിലവാരമുയർത്തുന്നതിനും ഫണ്ട് നീക്കി വെച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദവിവരം ലഭ്യമാക്കാമോ?
2911.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡില്‍ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ അതിനായി എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ആകെ എത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( സി )
മത്സ്യഫെഡില്‍ ആകെ എത്ര അംഗീകൃത തസ്തികകളാണ് നിലവിലുള്ളതെന്ന് തസ്തികയും എണ്ണവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
മത്സ്യഫെഡില്‍ ആകെ എത്ര ജീവനക്കാരാണ് നിലവിലുള്ളതെന്ന് തസ്തിക, ജീവനക്കാരുടെ എണ്ണം, താൽക്കാലികം, സ്ഥിരം, കോൺട്രാക്ട് എന്നിങ്ങനെ തരംതിരിച്ച കണക്ക് ലഭ്യമാക്കുമോ;
( ഇ )
മത്സ്യഫെഡിലെ നിയമനങ്ങൾ പി.എസ്‌.സി. മുഖേനയാണോ നടത്തേണ്ടതെന്ന് അറിയിക്കുമോ; പി.എസ്.സി. മുഖേന അല്ലാതെ നിയമനം നടത്താൻ കഴിയുന്ന തസ്തികകളുണ്ടെങ്കില്‍ അവയുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ?
2912.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
31.01.2026 തീയതി പ്രകാരം മത്സ്യഫെഡിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെയും എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
താത്കാലിക ജീവനക്കാരിൽ എത്ര പേരെ സ്ഥിരപ്പെടുത്തുന്നതിനാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
മത്സ്യഫെഡിലെ ജീവനക്കാർ നടത്തിയ പണാപഹരണവുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്; ഈ കേസുകളിലുൾപ്പെട്ട ജീവനക്കാരുടെ പേരുവിവരങ്ങൾ വ്യക്തമാക്കുമോ;
( ഡി )
എത്ര കോടി രൂപയാണ് ഈയിനത്തിൽ നഷ്ടപെട്ടത്; ഇതിൽ എത്ര രൂപ തിരികെ ലഭിച്ചു; കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ഇ )
മത്സ്യഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; ഇവയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പേരു വിവരങ്ങളും ലാഭനഷ്ട കണക്കുകളും ലഭ്യമാക്കാമോ?
2913.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 2021 മെയ് മാസം മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്ന് അടങ്കല്‍ തുക സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കിയത് വഴി മത്സ്യ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2914.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തില്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന ഫിഷ് മാര്‍ക്കറ്റ് നവീകരണ പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
2915.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി ജോയി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി ഈ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പിലാക്കിയ സമഗ്ര ക്ഷേമ വികസന പദ്ധതികള്‍ ഏതൊക്കെയാണ്; ഈ പദ്ധതികളുടെ ഫലമായി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും സാമൂഹ്യ സുരക്ഷയിലും ഉണ്ടായ മുന്നേറ്റങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
സുസ്ഥിര മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയ സമീപനങ്ങള്‍ അടിസ്ഥാനമാക്കി സ്വീകരിച്ച പ്രായോഗിക ഇടപെടലുകള്‍ എന്തെല്ലാമാണ്; ഇവ മത്സ്യസമ്പത്ത് സംരക്ഷണത്തിനും ദീര്‍ഘകാല മത്സ്യബന്ധനത്തിലും എത്രത്തോളം സഹായകരമായിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
മത്സ്യസംസ്കരണ മേഖലയെ ആധുനികവല്‍ക്കരിച്ച് മൂല്യവര്‍ദ്ധനവ് ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
2916.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ മണ്ഡലത്തില്‍ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി തീരദേശ വേലിയേറ്റരേഖയ്ക്ക്‌ 50 മീറ്ററിനുള്ളിലുള്ളവരെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി, സമ്പാദ്യ സമാശ്വാസം പദ്ധതി, വിദ്യാഭ്യാസ ധനസഹായം പദ്ധതി, വിദ്യാതീരം പദ്ധതി, മാതാപിതാക്കൾ മരിച്ചുപോയ കുട്ടികളുടെ ദത്തെടുക്കൽ പദ്ധതി, പ്രതിഭാ തീരം പദ്ധതി, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക്‌ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി തുടങ്ങിയവയിൽ ഉൾപ്പെടുത്തുന്നതിനായി 2021 മുതൽ ലഭിച്ച അപേക്ഷകളുടെ എണ്ണം, ഈ പദ്ധതികളിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം, ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എന്നീ വിവരങ്ങൾ സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ; ബാക്കിയുള്ള അപേക്ഷകളിൽ തീരുമാനമെടുത്ത് ഇവരെകൂടി പ്രസ്തുത പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ കടല്‍ക്ഷോഭം കാരണം നാശനഷ്ടം ഉണ്ടായ മത്സ്യത്തൊഴിലാളികളിൽ നഷ്ടപരിഹാത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം, നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണം, നഷ്ടപരിഹാരമായി നൽകിയ തുക എന്നീ വിവരങ്ങൾ എത്രയാണെന്ന് 2021 മുതല്‍ സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ; ബാക്കിയുള്ള അപേക്ഷകളിൽ തീരുമാനമെടുത്ത് ഇവര്‍ക്ക് കൂടി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2917.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
20 മീറ്ററിലധികം നീളമുള്ള മത്സ്യബന്ധനയാനങ്ങളും അനുബന്ധ ഉപകരണങ്ങളും സംസ്ഥാന സർക്കാരിന്റെ യാനങ്ങൾ ഇൻഷ്വർ ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
മത്സ്യഫെഡിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും സംഘമായി വായ്പ എടുത്ത് യാനങ്ങൾ വാങ്ങി മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലാക്രമണവും മറ്റും മൂലം നാശനഷ്ടം ഉണ്ടാകുമ്പോൾ ഭീമമായ തുക ബാധ്യത വരുന്നത് ഒഴിവാക്കാൻ 20 മീറ്ററിലധികം നീളമുള്ള യാനങ്ങളും അനുബന്ധ ഉപകരണങ്ങളും സർക്കാരിന്റെ യാനങ്ങൾ ഇൻഷ്വർ ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
2918.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടമായവര്‍ക്ക് വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2919.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവ ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ?
2920.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന വര്‍ക്കല മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്നും ആയതിലേക്ക് അനുവദിച്ച തുകയെത്രയെന്നും വിശദമാക്കാമോ;
( ബി )
മേല്‍ പറഞ്ഞ ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വിശദമാക്കാമോ?
2921.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ ഇതുവരെയായി ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നേത‍ൃത്വത്തില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് പദ്ധതിയുടെ അടങ്കല്‍ തുകയും പുരോഗതിയും സഹിതം വിശദമാക്കാമോ?
2922.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോട് ജില്ലയിലെ നീലേശ്വരം തൈക്കടപുരം മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍പ്പെടുത്തി പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നതിന് എപ്പോള്‍ അനുമതി കിട്ടുമെന്ന് വ്യക്തമാക്കാമോ?
2923.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോ‍‍ഡ് മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര രൂപ ചെലവഴിച്ചാണ് ഈ തുറമുഖം നിര്‍മ്മിക്കുന്നതെന്നും ഇതിനാവശ്യമായ ഫണ്ടിന്റെ ​സ്രോതസ്സ് ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി തുടങ്ങിയതെപ്പോഴാണെന്നും അനന്തമായി നീണ്ടു പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തുറമുഖം എപ്പോള്‍ നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഇ )
ടി തുറമുഖത്ത് മിനി ലോ-ലെവല്‍ ജെട്ടി നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ വിശദാംശം നല്‍കാമോ?
2924.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാളം സിനിമാ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം രൂപീകരിച്ച 'സിനിമാ നയത്തിൽ' ജൂനിയർ ആർട്ടിസ്റ്റുകളുടെ വേതന സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2925.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2926.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി കള്‍ച്ചറല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
2927.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ല്‍ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിനും ഹേമ കമ്മിറ്റി റിപ്പോർട്ടിനും ശേഷം മലയാള സിനിമാ മേഖലയില്‍ വീണ്ടും പരാതികള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സിനിമാ കോൺക്ലേവ് നടക്കുകയും നയരൂപീകരണത്തിന് നടപടികൾ സ്വീകരിക്കുകയും ചെയ്തതിനുശേഷവും രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായി നടന്ന ഡോക്യുമെന്ററി സ്ക്രീനിംഗിനെത്തിയ സംവിധായകയെ നിർമ്മാതാവും സംവിധായകനും രാഷ്ട്രീയപ്രവർത്തകനുമായ വ്യക്തി അധിക്ഷേപിച്ചുവെന്ന പരാതി പരിശോധിക്കുകയുണ്ടായോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
രാജ്യാന്തര ചലച്ചിത്ര മേളകള്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍ നിലവിലുണ്ടോ; സംസ്ഥാനത്തെ സിനിമ മേഖലയിൽ പോഷ് ആക്റ്റ്-2013 ശക്തമായി നടപ്പാക്കാൻ കഴിയാത്തതാണോ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതിന് തടസ്സമാകുന്നത്;
( ഇ )
ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി ഉണ്ടായിരുന്നുവെങ്കില്‍ പ്രസ്തുത സംഭവം തടയപ്പെടുന്നതിനും നേരത്തേ തന്നെ പരാതി നല്‍കുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും കഴിയുമായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞത് പരിശോധിച്ചിട്ടുണ്ടോ;
( എഫ് )
സിനിമ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ജി )
ഈ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങള്‍, സ്ത്രീ സുരക്ഷ, ലിംഗനീതി, തൊഴിൽ കരാറുകൾ, വേതനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശക്തമായ നിയമനിര്‍മ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2928.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശിപാർശകളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി 'നല്ല സിനിമ നല്ല നാളെ' എന്ന ആപ്‌തവാക്യവുമായി ഏറെ മുന്നൊരുക്കങ്ങൾക്ക് ശേഷം നടത്തിയ സിനിമാ കോണ്‍ക്ലേവില്‍ ഉയര്‍ന്നു വന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാ നയം രൂപീകരിച്ചിരുന്നോ;
( ബി )
ഹേമ കമ്മിറ്റി റിപ്പോർട്ട് സമര്‍പ്പിച്ച തീയതി, സിനിമാ കോണ്‍ക്ലേവ് നടന്ന തീയതി എന്നിവ അറിയിക്കാമോ;
( സി )
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നിയമനിർമ്മാണം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ഡി )
സിനിമ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിനായി ഒരു സ്ഥിരം സംവിധാനമോ (ട്രൈബ്യൂണല്‍) പ്രത്യേക സെല്ലോ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഇ )
മലയാള സിനിമ മേഖലയിലെ തൊഴിൽ കരാറുകൾ, വേതനം, അടിസ്ഥാന സൗകര്യങ്ങൾ, സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ, ലിംഗ നീതി, സുരക്ഷിതമായ താമസം, ശുചിമുറി തുടങ്ങി ഡബ്ല്യു. സി. സി. പോലുള്ള സംഘടനകള്‍ ഉന്നയിച്ചിട്ടുള്ള വിവിധ വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നയരൂപീകരണത്തിലോ നിയമ നിര്‍മ്മാണത്തിലോ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
ചലച്ചിത്ര നയരൂപീകരണവും നിയമനിര്‍മ്മാണവും എന്നത്തേയ്ക്ക് നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
2929.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ പള്ളിച്ചല്‍ വില്ലേജില്‍ ശ്രീ. ചട്ടമ്പി സ്വാമികളുടെ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി എത്ര ഭൂമിയാണ് ഏറ്റെടുത്തത്; ഇതിനായി ആകെ എത്ര തുകയാണ് ചെലവായിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്മാരകം നിര്‍മ്മിക്കുന്നതിന് എത്ര തുകയാണ് അനുവദിച്ചത്; ആയതിന്റെ നിലവിലെ സ്ഥിതിയും തുടര്‍ നടപടികളും വിശദമാക്കാമോ?
2930.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവില്‍ സാംസ്കാരിക വകുപ്പ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
2931.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വിവരം ലഭ്യമാക്കാമോ?
2932.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമുഖ സിനിമാ ഗാന രചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മയ്ക്കായി സാംസ്കാരിക വകുപ്പിന്റെ കീഴില്‍ സ്മാരക മന്ദിരം നിലവിലില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഒരു മ്യൂസിക് പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുമോ; വ്യക്തമാക്കാമോ?
2933.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 മുതല്‍ നാളിതുവരെ സാംസ്കാരിക വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ വിവിധ പദ്ധതികൾ മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2934.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രശസ്ത ചിത്രകാരൻ കെ. ജി. സുബ്രഹ്മണ്യന്റെ സ്മരണാർത്ഥം ജന്മനാടായ കൂത്തുപറമ്പിൽ സാംസ്ക്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
2935.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പ് മുഖേന തരൂര്‍ നിയോജക മണ്ഡലത്തില്‍ 2021 മുതൽ 2025 വരെയുള്ള കാലയളവിൽ പദ്ധതികള്‍/ഗ്രാന്‍ഡ് ഇനങ്ങളിലായി എത്ര രൂപയാണ് അനുവദിച്ചിട്ടുളളത്; വ്യക്തമാക്കാമോ;
( ബി )
2016 മുതല്‍ 2020 വരെ എത്ര രൂപയാണ് സാംസ്കാരിക വകുപ്പ് പ്രസ്തുത മണ്ഡലത്തില്‍ അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2936.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക ക്ഷേമനിധിയില്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട കലാകാരന്മാരെയാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്നും എന്തുകൊണ്ടാണെന്നും വിശദമാക്കുമോ;
( സി )
സാംസ്കാരിക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ബഡ്ജറ്റില്‍ എന്ത് തുക നീക്കിവച്ചിട്ടുണ്ടെന്നും ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ?
2937.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അന്യം നിന്നു പോകുന്ന ജനകീയ കലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി 2021 മുതൽ 2026 വരെ നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം ഡിജിറ്റല്‍ രീതിയില്‍ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2938.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുപത് വർഷങ്ങളായി നിലമ്പൂരിൽ നടക്കുന്ന മഹാടൂറിസം ഫെസ്റ്റിവൽ ആയ പാട്ടുത്സവ് ജന പങ്കാളിത്തം കൊണ്ട് മലബാറിലെ ഒരു പ്രധാന ഉത്സവമായി മാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പാട്ടുത്സവിന് പ്രാദേശിക അവധി നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ?
2939.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കയ്യൂരില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ ഉജ്ജ്വല അധ്യായം കുറിച്ച കയ്യൂര്‍ രക്തസാക്ഷികള്‍ക്കായി ആരംഭിച്ച കയ്യൂര്‍ സ്മാരക പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2940.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് മുഖേന ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് നല്‍കിയിട്ടുണ്ടെന്ന് സ്ഥാപനങ്ങളുടെ പേര് ഉള്‍പ്പെടെ വിശദമാക്കാമോ?
2941.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ കാലയളവിൽ ആലപ്പുഴ മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
ആലപ്പുഴ ഗൗരിയമ്മ സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഗൗരിയമ്മ സ്മാരക നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
2942.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുമുഖ സംവിധായകര്‍ക്ക് സിനിമ ചിത്രീകരിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ടോ മറ്റേതെങ്കിലും ഏജന്‍സികള്‍ വഴിയോ ലഭ്യമാക്കുന്ന സഹായങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ സഹായം ലഭ്യമാക്കുന്ന ചലച്ചിത്രങ്ങളുടെ പകര്‍പ്പവകാശം സംബന്ധിച്ച് എന്തെങ്കിലും പ്രത്യേക നിബന്ധനകള്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ ഇത്തരത്തില്‍ ലഭ്യമാക്കിയ സഹായങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2943.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ആമ്പല്ലൂര്‍ തിയേറ്റർ സമുച്ചയ നിര്‍മ്മാണം നിലച്ചിട്ട് ഏറെ മാസങ്ങള്‍ പിന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണപൂര്‍ത്തീകരണത്തിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്നും നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്നും എപ്പോൾ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
2944.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എച്ച്. സലാം
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവതലമുറയില്‍ കലാ-സാംസ്കാരിക ബോധം വളര്‍ത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കലോത്സവങ്ങൾ, സാംസ്കാരിക മേളകള്‍ എന്നിവയുടെ നടത്തിപ്പിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് ലഭിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( സി )
സാംസ്കാരിക മേഖലയിലെ സ്ത്രീകളുടേയും പിന്നാക്ക വിഭാഗങ്ങളുടേയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2945.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യുവജനകാര്യ വകുപ്പ് മുഖേന ആലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര വീതമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
2946.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ വകുപ്പിലെ ഫണ്ട് ഉപയോഗിച്ച് മലപ്പുറം ജില്ലയിൽ ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ?
2947.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂത്ത് വെൽഫയർ ബോർഡിൽ ജോലി ചെയ്യുന്ന താത്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ; ഉണ്ടെങ്കിൽ ഇത് നിയമപ്രകാരം ആണോ എന്ന് വ്യക്തമാക്കാമോ; ഫയൽ നമ്പർ ഇ1 4159/19/വൈ. ഡബ്ല്യൂ. ബി. ന്റെ പകർപ്പ് ലഭ്യമാക്കാമോ?
2948.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇതുവരെ യുവജനകാര്യ വകുപ്പിന്റെ കീഴില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളും തുകയും അവ ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2949.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ യുജന ക്ഷേമ ബോര്‍ഡ് വഴി ഈ സർക്കാരിന്റെ കാലയളവിൽ നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാം; വിശദീകരിക്കാമോ;
( ബി )
നിലവില്‍ നടപ്പിലാക്കി വരുന്ന ഓരോ പദ്ധതിയുടെയും പുരോഗതിയുടെയും വിശദാംശം ലഭ്യമാക്കുമോ; ഈ സാമ്പത്തിക വർഷം പ്രസ്തുത മണ്ഡലത്തിൽ വകുപ്പ് വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും പ്രോഗ്രാമുകളും ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വൻതോതിലുള്ള ഉപയോഗവും കുറ്റകൃത്യങ്ങളുടെ എണ്ണവും കുറയ്ക്കുന്നതിനായി യുവജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും മലപ്പുറം ജില്ലാ ആസ്ഥാനത്ത് ഒരു ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2950.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ യുവജനകാര്യ വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര വീതമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
2951.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന യുവജനക്ഷേമ ബോർഡിന് കിഴിൽ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം കുടിശ്ശിക ഉള്ളതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് എത്ര മാസത്തെ ഓണറേറിയം കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഓണറേറിയം കുടിശ്ശിക ഉൾപ്പടെ നൽകുന്നതിന് നടപടി സ്വികരിക്കുമോ;
( സി )
ഓണറേറിയം സമയബന്ധിതമായി കൊടുക്കാൻ കഴിയാത്തതിന്റെ കാരണം അറിയിക്കുമോ;
( ഡി )
ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
2952.
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തം ആശയങ്ങൾ പ്രവൃത്തിപഥത്തിലേക്ക് പരിവർത്തനം ചെയ്യുന്ന തരത്തിൽ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കി യുവാക്കളെ മാറ്റേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളത്തിലെ യുവജനങ്ങളെ സാമ്പത്തികമായി ഉല്പാദനക്ഷമതയുള്ളവരും സ്വന്തം ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്നവരുമാക്കി മാറ്റുന്നതിന് യൂത്ത് ഫെസിലിറ്റേഷൻ പ്രോഗ്രാമുകൾ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി യുവജനങ്ങളുടെ നൈപുണ്യശേഷി വികസനത്തിന് ശക്തമായ ഊന്നൽ ഈ പദ്ധതിയിൽ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നൈപുണ്യ വികസനത്തോടൊപ്പം അവരുടെ കായിക മാനസികശേഷി മെച്ചപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2953.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനക്ഷേമ വകുപ്പ് മുഖേന യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനോ പദ്ധതികൾ നിലവിലുണ്ടോ; വിശദമാക്കുമോ?
2954.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് യുവജനകാര്യവകുപ്പ് മുഖേന വടക്കാ‍ഞ്ചേരി മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
2955.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യുവാക്കളിലും കുട്ടികളിലും ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇത് കുറച്ചു കൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കാമോ;
( സി )
ഇത് പരിഹരിക്കുന്നതിനായി കേരളത്തിലെ യുവാക്കളുടെയും കുട്ടികളുടെയും മാനസികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.