UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
28.01.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

597.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കോര്‍ട്ട് കോംപ്ലക്സ് നിര്‍മ്മാണത്തിന് അനുവദിച്ച തുകയും ഇതില്‍ കേന്ദ്ര-സംസ്ഥാന വിഹിതം എത്രയെന്ന വിവരവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കേന്ദ്ര വിഹിതം ലഭ്യമായിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി 2026 ഫെബ്രുവരി 15 ന് മുന്‍പ് പൂര്‍ത്തീകരിക്കുവാനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
സിവിൽ കേസുകളിലെ കാലതാമസം ഒഴിവാക്കാൻ നടപടി
598.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിവിൽ കേസുകൾ തീർപ്പു കല്പിക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതു് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സിവിൽ കേസുകൾ വേഗം തീർപ്പു കല്പിക്കുന്നതിനു സ്ഥിരം അദാലത്തുകൾ നടത്താന്‍ നടപടികൾ ഉണ്ടാകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം കേസുകൾ വേഗം തീർപ്പു കല്പിക്കുന്നതിന് ആവശ്യമായ കൂടുതൽ ജീവനക്കാരെയും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
599.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റവാളികളായി ജയിലിലെത്തി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുന്നവർക്ക് യഥേഷ്ടം പരോൾ അനുവദിക്കുന്നതിൽ അനുവർത്തിക്കുന്ന വിവേചനങ്ങൾ നിയമ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ;
( ബി )
ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിനായി നിയമ വകുപ്പ് കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം
600.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തെ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം അറുപത് വയസ്സായി ഉയർത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ എതിർപ്പിനെ മറികടന്ന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ; വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സിന്റെ പകർപ്പ് ലഭ്യമാക്കാമോ?
601.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലാഭത്തിൽ പ്രവർത്തിക്കുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ ആണുള്ളത്; ഇവയുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് ലാഭവിഹിതം ലഭിക്കുന്നുണ്ടോ; എങ്കിൽ 2021 മുതൽ ഓരോ വർഷവും സർക്കാരിന് ലാഭവിഹിതം നൽകിയ സ്ഥാപനങ്ങളുടെയും ലാഭവിഹിതത്തിന്റെയും വിവരം നൽകാമോ?
602.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബു കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കും എത്രമാസമായി ശമ്പളം നല്‍കാനുണ്ടെന്നു വിശദമാക്കാമോ;
( ബി )
ജീവനക്കാരുടെയും തൊഴിലാളികളുടെയും ഡി. എ. കുടിശ്ശിക, വിരമിച്ചവര്‍ക്ക് പി. എഫ്. , ഗ്രാറ്റുവിറ്റി ഉള്‍പ്പെടെ നല്‍കുന്നതിനായി എത്ര തുക വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച കണക്ക് വകുപ്പിന്റെ പക്കല്‍ ഉണ്ടോ; വിശദംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കേണ്ട കുടിശ്ശിക എന്ന് കൊടുക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ജീവനക്കാരുടെയും തൊഴിലാളികളുടെയും ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് ബഹു. വ്യവസായ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളില്‍ എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നും അതില്‍ ഏതെല്ലാം തീരുമാനമാണ് നടപ്പിലാക്കിയത് എന്നും ഇനം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത യോഗത്തിന്റെ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത കോര്‍പ്പറേഷന്‍ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുതിയതായി നടപ്പിലാക്കിയ പദ്ധതികളുടെയും അനുവദിച്ച തുകയുടെയും വിവരം ലഭ്യമാക്കാമോ?
603.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ മുളങ്കുന്നത്തുകാവില്‍ കെല്‍ട്രോണ്‍ ഉപകമ്പനികളുടെ ലിക്വിഡേഷനിലുള്ള ഭൂമി വ്യവസായ വികസനത്തിന് ഉപയോഗപ്രദമാക്കുന്നതിനായി കെല്‍ട്രോണും സി-മെറ്റും സംയുക്ത സംരംഭമെന്ന നിലയില്‍ സെന്‍സര്‍ -ഇലക്ട്രോണിക് കംപോണന്റ്സ് എന്നിവയുടെ ഉത്പാദനത്തിനായി ഒരു കോമണ്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കാനുള്ള പ്രൊപ്പോസലിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ഒഫിഷ്യല്‍ ലിക്വിഡേറ്ററുടെ കൈവശത്തു നിന്നും ഭൂമി വിട്ടുകിട്ടുന്നതിനുള്ള കോടതി നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
604.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ആറാലുംമൂട് കേരളാ ആട്ടോമൊബൈല്‍സില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ ഏതൊക്കെ പദ്ധതികള്‍ക്കാണ് ഓരോ സാമ്പത്തിക വര്‍ഷത്തിലും ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ; ഫണ്ട് ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
605.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഞ്ചിക്കോട് വ്യവസായ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും റോഡുകളും നവീകരിക്കുന്നതിന് വ്യവസായ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ; ഇതിനായി അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശം ലഭ്യമാക്കാമോ?
606.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2021 മെയ് മാസം മുതല്‍ നാളിതുവരെയായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കുറ്റ്യാടി മണ്ഡലത്തിലെ വ്യവസായ രംഗത്ത് ഉണ്ടായ പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
607.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെയായി വ്യവസായ വകുപ്പിന്റെ സഹായത്തോടെ പയ്യന്നൂര്‍ മണ്ഡലത്തില്‍ പുതുതായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവയുടെ പേര് വിവരവും വിശദമാക്കാമോ;
( ബി )
ഇതില്‍ ആകെ എത്ര കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ടെന്നും എത്ര പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കാമോ;
( സി )
ഈ കാലയളവില്‍ പുതുതായി ആരംഭിച്ച സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി എത്രകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
608.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വാമനപുരം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്നും എത്ര പേര്‍ക്ക് ആയതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
ചന്തിരൂർ ട്രീറ്റ്മെന്റ് പ്ലാന്റ്
609.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിൽ അരൂർ പഞ്ചായത്തിലെ ചന്തിരൂർ ട്രീറ്റ്മെന്റ് പ്ലാന്റിന് വ്യവസായ വകുപ്പ് നിർവ്വഹണ ഏജൻസിയായി ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപയുടെ പ്രവ‍ൃത്തികൾ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഡി.പി.ആർ. തയ്യാറാക്കിയോ എന്ന് വിശദമാക്കാമോ?
610.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് സ്ഥാപിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് വ്യവസായ പാർക്കുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും; ഇനിയും എന്തൊക്കെ നടപടികൾ പൂർത്തീകരിക്കാനുണ്ടെന്നും വിശദമാക്കാമോ?
611.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാലൂരിൽ വ്യവസായ പാർക്ക് നിർമ്മിക്കുന്നതിന് സർക്കാർ ചെലവഴിച്ച തുക എത്രയാണെന്നും, ആകെ എത്ര വ്യവസായ സംരംഭങ്ങളാണ് കിനാലൂരിൽ നിലവിലുള്ളതെന്നും, ഈ സംരംഭങ്ങളില്‍ നിന്നും സർക്കാരിന് ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന പൊതുമേഖലാ വ്യവസായങ്ങൾ ഏതൊക്കെയാണെന്നും, ഇവ പുനരുജ്ജീവിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുളള പുനരുജ്ജീവന നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
കോഴിക്കോട് കോമൺ വെൽത്ത് ഫാക്ടറിയുടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്നും, എങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്നും വിശദമാക്കുമോ;
( ഡി )
കോമൺ വെൽത്ത് ഫാക്ടറിക്കെട്ടിടത്തിലെ വിലപിടിപ്പുള്ള മെഷീനുകളും മരഉരുപ്പടികളും മറ്റ് സാധനങ്ങളും മഴയും വെയിലും കൊണ്ട് നശിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പൈതൃക സംരക്ഷിത സ്മാരക പട്ടികയിൽ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ ?
612.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ?
613.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായ വകുപ്പ് മുഖാന്തിരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കാമോ?
614.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ വ്യവസായ വകുപ്പ് മുഖേന പാറശ്ശാല നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അവയ്ക്ക് നീക്കിവച്ചിട്ടുള്ള തുക സഹിതം ലഭ്യമാക്കാമോ;
( ബി )
ഈ കാലയളവില്‍ പ്രസ്തുത നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെ നടപ്പാക്കാന്‍ കഴിയാത്തതും, ആരംഭിച്ച ശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തിലെ പരമ്പരാഗത വ്യവസായ മേഖലകളായ കൈത്തറി, പനമ്പ് നെയ്ത്ത്, കശുവണ്ടി വ്യവസായം എന്നിവയുടെ പുനരുദ്ധാരണത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തിലെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ (MSME) പ്രോത്സാഹിപ്പിക്കുന്നതിനായി 'സംരംഭക വര്‍ഷം' പദ്ധതിയുടെ എത്ര യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചുവെന്നും എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്നും വിശദമാക്കാമോ;
( ഇ )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ വേഗത്തിൽ പൂർത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
615.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരളത്തില്‍ ആരംഭിച്ച മെഗാ ഇന്‍ഡസ്ട്രിയല്‍ പ്രൊജക്ടുകളുടെ ജില്ല തിരിച്ചുള്ള കണക്കും വിശദാംശവും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ഓരോ ജില്ലയിലും എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്ന കണക്ക് ലഭ്യമാക്കുമോ?
616.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയ പ്രധാന വ്യവസായ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതികളിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ വ്യവസായ പദ്ധതികളിലൂടെ സര്‍ക്കാരിനുള്ള നേട്ടങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?
617.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായ വകുപ്പു മുഖേന കോട്ടയം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2021 മുതല്‍ നാളിതുവരെ സ്വയം സംരംഭകര്‍ക്കായി കോട്ടയം മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ സഹായ പദ്ധതികള്‍ ഏതൊക്കെയെന്നും അതിനായി എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ?
618.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് നടപ്പിലാക്കിയ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞു എന്നതിന്റെ കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു; ഇതിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപം ഉണ്ടായി; വ്യക്തമാക്കാമോ;
( സി )
സംരഭക വര്‍ഷത്തില്‍ ആരംഭിച്ച എം. എസ്. എം. ഇ. കളെ വ്യവസായപരമായി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ലക്ഷ്യമിട്ട് "മിഷന്‍ 1000 പദ്ധതി" വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടോ; എങ്കിൽ അതിന്റെ പുരോഗതി വ്യക്തമാക്കാമോ?
619.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കോങ്ങാട് നിയോജക മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നാളിതുവരെ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ?
620.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെല്‍ക്കിന്റെ 2015-16 ലെ നെറ്റ്‍വർത്ത് വാല്യു എത്ര കോടിയായിരുന്നെന്ന് വ്യക്തമാക്കാമോ; 2016-17 മുതല്‍ 2022-23 വര്‍ഷം വരെയുള്ള ടേണ്‍ ഓവറും അറ്റാദായവും എത്രയെന്ന് സാമ്പത്തികവര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ടെല്‍ക്കില്‍ 2021-22, 2022-23 വർഷത്തില്‍ എത്ര കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നെന്നും അതില്‍ എത്രയാണ് പൂര്‍ത്തീകരിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
ടെല്‍ക്കിന് നാളിതുവരെയായി പിരിഞ്ഞ് കിട്ടാനുള്ള തുക എത്രയാണെന്ന് കണക്ക് ലഭ്യമാണോ; എങ്കില്‍ പ്രസ്തുത തുക എത്രയാണെന്നും പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( ഡി )
ടെല്‍ക്കിലെ ജീവനക്കാരുടെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കുടിശ്ശികയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ടെല്‍ക്കിലെ ജീവനക്കാരുടെ മാസ പ്രൊഡക്ഷന്‍ ഇന്‍സെന്‍റീവ്, മറ്റ് ഇന്‍സെന്‍റീവ് എന്നിവ നല്‍കുന്നത് തടഞ്ഞ് വച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ?
621.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനും പ്രാദേശികമായ വളർച്ച ലക്ഷ്യം വയ്ക്കുന്നതിനും ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇങ്ങനെ ആരംഭിക്കുന്ന എല്ലാ വ്യവസായ പാർക്കിലും ഐ.ടി. യ്ക്ക് പ്രത്യേക പ്രാധാന്യം കൊടുക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം വ്യവസായ പാർക്കുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം ആരംഭിക്കുന്നതിനു നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
622.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുന്നത്തറ ടെക്സ്റ്റയില്‍സിന്റെ കൈവശമുള്ള ഭൂമിയും കെട്ടിടവും മറ്റേതെങ്കിലും വ്യവസായ പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമിയും കെട്ടിടവും വ്യവസായ വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്?
623.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
624.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വ്യവസായ വകുപ്പ് വഴി കുന്നത്തുനാട് മണ്ഡലത്തിൽ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
625.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ പുതുതായി എത്ര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
626.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനോട് അനുബന്ധിച്ചുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
627.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിഡ്കോയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ; കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സിഡ്കോയുടെ പ്രവര്‍ത്തന ലാഭം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സിഡ്കോയില്‍ 2013-ല്‍ അവസാനിച്ചിട്ടുള്ള തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നാളിതുവരെ പുതുക്കുകയോ തൊഴിലാളികളുടെ വേജ് റിവിഷൻ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുത സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് സിഡ്കോ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയം പരിശോധിച്ച് തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ പുതുക്കാനും വേജ് റിവിഷൻ നടപ്പിലാക്കാനും നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 01.07.2014 മുതല്‍ പ്രാബല്യത്തില്‍ അനുവദിച്ചു നല്‍കിയ പത്താം ശമ്പള പരിഷ്കരണവും 01.07.2019 മുതല്‍ പ്രാബല്യത്തില്‍ അനുവദിച്ചു നല്‍കിയ പതിനൊന്നാം ശമ്പള പരിഷ്കരണവും സിഡ്കോയിലെ ജീവനക്കാര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് സിഡ്കോ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയം പരിശോധിച്ച് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
628.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിഡ്കോയുടെ കീഴില്‍ കോഴിക്കാട് ഒളവണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍ യൂണിറ്റിന്റെ നവീകരണത്തിനായി എന്തൊക്കെ പ്രവൃത്തികള്‍ ആണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റില്‍ മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഉള്‍പ്പെടെ സ്ഥിരം ജീവനക്കാരുടെ കുറവ് കാരണം, ഐ. എസ്. ആര്‍. ഒ. യില്‍ നിന്നും ഉള്‍പ്പെടെ ഏറ്റെടുത്തിട്ടുള്ള കരാറുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല എന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് യൂണിറ്റിന്റെ സ്റ്റാഫ് പാറ്റേണ്‍ പുന:ക്രമീകരിച്ചു ആവശ്യം വേണ്ട തസ്തികകളില്‍ സ്ഥിരം നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
06.11.2020 തീയതിയില്‍ മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനപ്രകാരം ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍ സ്റ്റാഫ് പാറ്റേണ്‍ സിഡ്കോയുടെ സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്തുന്നതിനും, സിഡ്കോ ജീവനക്കാര്‍ക്ക് അനുവദിച്ചു നല്‍കിയ 2009-ലെ ശമ്പള പരിഷ്കരണം ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍ ജീവനക്കാര്‍ക്കും അനുവദിച്ചു നല്‍കുന്നതിനും റിയാബ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ റിയാബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍ സ്റ്റാഫ് പാറ്റേണ്‍ സിഡ്കോയുടെ സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്തുന്നതിനും, സിഡ്കോ ജീവനക്കാര്‍ക്ക് അനുവദിച്ചു നല്‍കിയ 2009-ലെ ശമ്പള പരിഷ്കരണം ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
629.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം വ്യവസായ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കൈതോല കൃഷി വ്യാപനവും, പുനരുദ്ധാരണവും എന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
630.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുന്നത്തറ ടെക്സ്റ്റൈല്‍സിന്റെ ഭൂമി ഏറ്റെടുക്കുന്നതില്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ നിലവിലെ ബാധ്യത തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള കുന്നത്തറ ടെക്സ്റ്റൈലിന്റെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് വിറ്റു പോകാന്‍ കോടതി നടപടി സ്വീകരിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പുതിയ വ്യവസായ സംരംഭകര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രസ്തുത ഭൂമി കെ.എസ്.ഐ.ഡി.സി.-യ്ക്ക് ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് വിശദമാക്കാമോ?
631.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ 2025 ഡിസംബർ വരെ കൊണ്ടോട്ടി മണ്ഡലത്തിൽ എത്ര വ്യവസായ സംരംഭങ്ങൾ പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പുതുതായി തുടങ്ങിയ സംരംഭങ്ങൾക്ക് എത്ര രൂപയുടെ നിക്ഷേപമാണ് ഉണ്ടായതെന്നും ഇതിലൂടെ നേരിട്ട് എത്ര പേർക്ക് തൊഴിൽ കിട്ടി എന്നുമുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
സംരംഭം തുടങ്ങിയതിന് സബ്സിഡി ഇനത്തിൽ മണ്ഡലത്തിലെ സംരംഭകർക്ക് എത്ര രൂപ കൊടുക്കാനുണ്ടെന്നും അവ എന്നത്തേക്ക് അനുവദിക്കാനാവുമെന്നും വ്യക്തമാക്കുമോ?
632.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ പരമ്പരാഗത വ്യവസായത്തിന്റെ പുരോഗതിക്കായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും ചെലവഴിച്ചതുമായ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പനയോല, ഈറ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുള്ള പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധിയും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഈ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
പരമ്പരാഗത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ മാറ്റുന്നതിനായി വനം വകുപ്പുമായി ചേർന്ന് എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
633.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കയര്‍, കൈത്തറി, കശുവണ്ടി, ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിനും ഈ മേഖലകളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിപുലമായ പിന്തുണ നൽകാനും, സ്ത്രീ സംരംഭകർ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ടു പദ്ധതികളിൽ ഉചിതമായ ഒറ്റത്തവണ സഹായം നൽകാനും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പുതിയ തലമുറയെ പരമ്പരാഗത വ്യവസായ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
634.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര മണ്ഡലത്തിലെ കശുവണ്ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്നും അനുവദിച്ച തുകയും വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ കശുവണ്ടി വ്യവസായ മേഖലയില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുവെന്നും അവ ഏതൊക്കെയെന്നും വിശദമാക്കുമോ?
635.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടം വരെയായെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
636.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ സംഘടിപ്പിച്ച കോൺക്ലേവുകളും വ്യവസായ സംഗമങ്ങളും സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് എത്രത്തോളം സഹായകരമായിട്ടുണ്ടെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലൈഫ് സയന്‍സസ് മേഖലയില്‍ സംഘടിപ്പിച്ച ബയോ കണക്‌ടിന്റെ ആദ്യ രണ്ട് എഡിഷനുകള്‍ക്കു ശേഷം തോന്നയ്‌ക്കൽ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ 180 കോടിയോളം രൂപയുടെ നിക്ഷേപവും ആയിരത്തോളം തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ലൈഫ് സയന്‍സസ് മേഖലയില്‍ ബയോ കണക്‌ട്‌ അന്താരാഷ്‌ട്ര കോൺക്ലേവ് മൂന്നാം എഡിഷന്‍ സംഘടിപ്പിച്ചിട്ടുണ്ടോ; കോൺക്ലേവിൽ രോഗനിര്‍ണയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളില്‍ നിക്ഷേപത്തിന് താത്പര്യപത്രം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ബയോ കണക്‌ട്‌ അന്താരാഷ്‌ട്ര കോൺക്ലേവിൽ ജീവശാസ്‌ത്രരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ സജ്ജീകരിക്കുന്ന ‘ക്ലിപ് ഡിഎന്‍എ ഇന്‍ക്യുബേഷന്‍ സെന്റർ’ സംബന്ധിച്ച പ്രഖ്യാപനം നടന്നിട്ടുണ്ടോ; വിശദമാക്കാമോ?
637.
ശ്രീ വി ജോയി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് ആഗോള ലോജിസ്റ്റിക് കമ്പനികള്‍ തയ്യാറായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ലോജിസ്റ്റിക് പാര്‍ക്കുകളുടെ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
വിഴിഞ്ഞം തുറമുഖം സൃഷ്ടിച്ചിട്ടുള്ള അവസരങ്ങള്‍ ലോജിസ്റ്റിക് മേഖലയിലുണ്ടാക്കുന്ന വളര്‍ച്ച കണക്കിലെടുത്ത് സർക്കാർ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
2023-ല്‍ പുറത്തിറക്കിയ വ്യവസായ നയത്തിനു പുറമെ പ്രഖ്യാപിച്ച ഉപമേഖലാ നയങ്ങളിലും ചട്ടക്കൂടിലും ലോജിസ്റ്റിക് പാര്‍ക്കുകളുടെ വികസനത്തിന് ഗതിവേഗം നല്‍കുന്ന എന്തൊക്കെ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
638.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ പുതുവൈപ്പിന്‍ മെഗാ ഫുഡ് പാര്‍ക്കിന്റെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ചതും നിര്‍മ്മാണം നിലച്ചിരുന്നതുമായ പ്രാഥമിക മത്സ്യസംസ്കരണ പ്ലാന്റിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കരാര്‍ ആരാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചുമുള്ള വിശദാംശം ലഭ്യമാക്കാമോ?
639.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി പഞ്ചായത്തിൽ വ്യവസായ പാര്‍ക്ക് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അതിന്‍മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം പഞ്ചായത്ത് നല്‍കിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ വ്യവസായ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പാര്‍ക്ക് എന്നത്തേക്ക് ആരംഭിക്കാനാകും എന്ന് വിശദമാക്കാമോ?
640.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പാലാ കേന്ദ്രമാക്കി കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണത്തിനും, സംസ്കരണത്തിനും, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ വിപണനത്തിനുമായി ഒരു ഫുഡ് പാര്‍ക്ക് തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
641.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നാളികേര പാര്‍ക്കില്‍ വ്യവസായങ്ങള്‍ ക്ഷണിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
2021 വര്‍ഷം മുതല്‍ ഇതുവരെയായി കുറ്റ്യാടി നാളികേര പാര്‍ക്കില്‍ നടത്തിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അടങ്കല്‍ തുക സഹിതം വിശദമാക്കാമോ;
( സി )
കുറ്റ്യാടി നാളികേര പാര്‍ക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തി സംബന്ധിച്ച പുരോഗതി വിശദമാക്കാമോ?
642.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ തരൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് (300 ഏക്കര്‍) നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
643.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ നിര്‍ദിഷ്ട സ്വകാര്യ വ്യവസായ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സജ്ജമായോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വ്യവസായ പാര്‍ക്കില്‍ എന്തൊക്കെയാണ് വിഭാവനം ചെയ്യുന്നതെന്നും തൊഴിലവസരങ്ങള്‍ എത്രമാത്രം പ്രതീക്ഷിക്കുന്നുണ്ടെന്നും വിശദമാക്കാമോ?
644.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ റൈസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
റൈസ് പാര്‍ക്കിനായി നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
റൈസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
645.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലുള്ള നെടുവാന്‍വിള വീവേഴ്സ് കോളനിയില്‍ നിലവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് വ്യവസായ വകുപ്പിന്റെ അനുമതി/എന്‍.ഒ.സി ആവശ്യമുണ്ടോ; എങ്കില്‍ ഇത് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ലഭിച്ചിട്ടുള്ള അപേക്ഷകളിന്മേൽ/നിവേദനങ്ങളിന്മേൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികള്‍ വിശദമാക്കാമോ?
646.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം നാളിതു വരെയായി മഞ്ചേശ്വരം മണ്ഡലത്തിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
647.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ഒരു ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള ഡെവലപ്പർ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം തുടർ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
എപ്രകാരമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നും എന്നത്തേയ്ക്ക് പ്രസ്തുത പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുമോ?
648.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ മാറനല്ലൂര്‍ പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഈറ ഉല്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനും വൈവിദ്ധ്യവത്കരണത്തിനുമായുള്ള കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എങ്ങനെ, എന്ന് പൂര്‍ത്തീകരിക്കാനാകും എന്നും ആയതിന്റെ നടത്തിപ്പും തുടര്‍നടപടികളും എങ്ങനെ സാധ്യമാക്കാനാകും എന്നും വിശദമാക്കാമോ?
649.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരിയിലും മഞ്ചേരിയിലും ഉള്ള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകളെ സാങ്കേതിക സേവനങ്ങളുടെയും സംരഭകത്വത്തിന്റെയും മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ?
650.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ എത്ര ചെറുകിട സംരംഭങ്ങള്‍ക്ക് അനുമതിയും സഹായവും ലഭിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
651.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതൽ 2021 ഏപ്രിൽ മാസം വരെയും 2021 മെയ് മാസം മുതൽ നാളിതുവരെയും വ്യവസായ വകുപ്പ് ചാത്തന്നൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമെന്നും ആയതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ കാലയളവിൽ ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ച പുതിയ സംരംഭങ്ങൾ എന്തെല്ലാമെന്നും ആയതു വഴി എത്രപേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
ചാത്തന്നൂർ വഞ്ചി ക്ലേ മൈൻസിലെ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി നിലവിൽ വ്യവസായ ആവശ്യങ്ങൾക്കായി നൽകിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തെല്ലാം വ്യവസായ ആവശ്യങ്ങൾക്കാണ്‌ നൽകിയിട്ടുള്ളതെന്നും അതുവഴി വ്യവസായ വകുപ്പിന് ലഭിക്കുന്ന വരുമാനം സംബന്ധിച്ചും വിശദമാക്കാമോ?
652.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന സംരംഭകത്വ വികസന ക്ലബ്ബുകള്‍ (ഇ.ഡി. ക്ലബ്ബുകള്‍) ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് ഉള്ളതെന്നും അവയ്ക്കായി എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചിട്ടുളളതെന്നും സ്ഥാപനങ്ങള്‍ തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് അനുവദിക്കുന്നതെന്നും ഇനി പ്രസ്തുത സ്ഥാപനങ്ങളില്‍ എത്ര തുക അനുവദിച്ചു നല്‍കുവാന്‍ ഉണ്ടെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ലബ്ബുകള്‍ മുഖേന ആലപ്പുഴ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് സംരംഭകത്വ ശീലം വളര്‍ത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
653.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സ്പിന്നിംഗ് മില്ലിൽ തൊഴിലാളികളുമായി നിലവിലുണ്ടായിരുന്ന ദീർഘകാല വേതന കരാർ അവസാനിച്ച്‌ ഒരു വർഷമായിട്ടും, ഓഫീസർ തസ്തികകളിൽ ഒന്നര വർഷമായി വേതനവർദ്ധനവ് നടത്തിയിട്ടും നാളിതുവരെ തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിച്ചു നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തൊഴിലാളികളുടെ ശമ്പള വർദ്ധനവ് അഞ്ച് വർഷത്തിലധികമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ശമ്പള കരാർ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ശമ്പള കരാർ അന്തിമമാകുന്നതുവരെ തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായി വേതന വർദ്ധനവ് അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
654.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായിരുന്ന കളിമണ്‍-ഓട്ടുകമ്പനി മേഖല നേരിടുന്ന പ്രതിസന്ധികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും അവ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പൂട്ടിക്കിടക്കുന്ന ഓട്ടുകമ്പനികളുടെ സ്ഥലം പരിവര്‍ത്തനം നടത്തുന്നതിനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിയ്ക്കുന്നതിനും സഹായകരമായ നടപടികള്‍ സ്വീകരിക്കാമോ?
വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ഭൂമി
655.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ഭൂമി നല്‍കുന്നതിന് വ്യവസായ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഭൂമി അനുവദിക്കുന്നതിനായി എവിടെയെല്ലാമാണ് വകുപ്പ് ഭൂമി തയ്യാറാക്കി വച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
656.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പുതിയ സംരഭം തുടങ്ങുന്നവര്‍ക്കായി ആരംഭിച്ചിരിക്കുന്ന കെ-സ്വിഫ്റ്റ് പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് സ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു പ്രകാരം ലഭിക്കുന്ന താല്‍ക്കാലിക ലൈസന്‍സിന്റെ കാലാവധി എത്രയാണെന്ന് അറിയിക്കാമോ;
( സി )
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ലൈസന്‍സിന് തുല്യമായ ലൈസന്‍സ് ആണോ ഇത്തരത്തില്‍ ലഭിക്കുന്നത്; വിശദാംശം നല്‍കാമോ?
657.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാലയളവില്‍ വടക്കാഞ്ചേരി മണ്ഡലത്തിലെ അയ്യന്‍കുന്ന്, മുണ്ടൂര്‍, വേളക്കോട്, അത്താണി എന്നീ വ്യവസായ എസ്റ്റേറ്റുകളിലായി വിവിധ പദ്ധതികള്‍ക്ക് എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ഐ. എഫ്. എല്‍. (Steel & Industrial Forgings Limited), എസ്. ഐ. എല്‍. കെ. (Steel Industries Kerala Limited) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ ?
658.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ രണ്ട് വ്യവസായ സ്ഥാപനങ്ങളായ എടരിക്കോട് ടെക്സ്റ്റൈൽസ്, എടരിക്കോട് കെ.ഇ.എല്‍. യൂണിറ്റ് എന്നിവയുടെ നിലവിലെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ രണ്ടുസ്ഥാപനങ്ങളെയും പ്രവർത്തനമികവിലേക്ക് നയിക്കുന്നതിനും കൂടുതൽ ലാഭകരമാക്കുന്നതിനും എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നല്കാൻ ബാക്കിയുണ്ടോ; വിശദമാക്കാമോ?
659.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ പഞ്ചായത്തില്‍ ഗിഫ്റ്റ് സിറ്റിക്കായി ഏറ്റെടുത്ത ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കിയോ; ഇല്ലെങ്കില്‍ തുക എന്ന് നല്‍കുമെന്ന് വ്യക്തമാക്കാമോ;
( ബി )
അയ്യമ്പുഴ പഞ്ചായത്തില്‍ പ്രസ്തുത പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് ലഭിക്കാത്തതിനാല്‍ അവര്‍ക്കുണ്ടായിട്ടുള്ള പ്രയാസവും ദുരിതവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരെ പള്ളിവികാരി ഉള്‍പ്പെടെ സ്ഥല ഉടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നോയെന്ന് വ്യക്തമാക്കാമോ; നാളിതുവരെയായി കേസ് പിന്‍വലിക്കാതെയിരിക്കുകയും ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില നല്‍കാതിരിക്കുകയും ചെയ്യുന്നത് ഭൂവുടമകളോട് കാണിക്കുന്ന നീതിനിഷേധമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കേസുകള്‍ പിന്‍വലിക്കാനും ഭൂമിയുടെ വില എത്രയും വേഗം നല്‍കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തുമോ; ഭൂവുടമകള്‍ക്ക് എന്ന് മുതല്‍ ഭൂമിയുടെ വില നല്‍കി തുടങ്ങുമെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
660.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ പി.എം.ഇ.ജി.പി. മുഖാന്തിരമുളള സബ്സിഡി സഹായം ഇപ്പോള്‍ ലഭ്യമാകുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആര്‍ക്കെല്ലാമാണ് സഹായധനം ലഭിച്ചിരുന്നതെന്നും, എത്ര കുടിശ്ശികയാണ് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളതെന്നും, എന്ന് മുതല്‍ക്കാണ് ഇവ ലഭ്യമാകാതെ വന്നതെന്നും അറിയിക്കാമോ?
661.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാണിജ്യ-വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമായി ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ്സ് റീഫോംസില്‍ സംസ്ഥാനം നേടിയെടുത്ത പുരോഗതി നിക്ഷേപ സമാഹരണ രംഗത്ത് ഗുണകരമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച വ്യവസായ വികസന പരിപാടികളുടെ ഭാഗമായി ഐ.ടി., ഐ.ടി. ഇതര, നൂതന സാങ്കേതിക വിദ്യാ മേഖലകളില്‍ നിരവധി ആഭ്യന്തര-വിദേശ കമ്പനികള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുവാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
662.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്വാറി/ക്രഷർ മേഖലയിലെ പ്രതിസന്ധി സംസ്ഥാനത്തെ നിർമ്മാണ മേഖലയെ സാരമായി ബാധിക്കുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ക്വാറി/ക്രഷർ പ്രവർത്തനങ്ങളുടെ മേൽ അമിതമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഈ മേഖലയിൽ വൻ വിലക്കയറ്റത്തിനും നിർമ്മാണ സാമഗ്രികള്‍ ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നുവെന്ന വിഷയം പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
663.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മണൽ, ചെമ്മണ്ണ് എന്നിവ ഖനനം ചെയ്യുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
664.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൈനിംഗ് & ജിയോളജി ഡയറക്ടറേറ്റിലെ എം. സി. കിഷോർ എന്ന ഉദ്യോഗസ്ഥൻ ഏതെല്ലാം ജില്ലാ ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്; അവിടങ്ങളിൽ ജോലി ചെയ്ത വർഷം വ്യക്തമാക്കുമോ;
( ബി )
മേൽ പറഞ്ഞ ഉദ്യോഗസ്ഥനെതിരെ ഏതൊക്കെ ജില്ലകളിലായി എത്ര വിജിലൻസ് കേസുകൾ ഉണ്ട്‌; നിലവില്‍ ജോലി ചെയ്യുന്ന തസ്തിക അറിയിക്കാമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥന് ഏറ്റവും ഒടുവിൽ പ്രൊമോഷൻ കൊടുത്ത തീയതി അറിയിക്കാമോ; ഇത്രയും കേസ്സുകൾ ഉണ്ടായിട്ടും പ്രൊമോഷൻ കൊടുക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ?
665.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ അനുവദിച്ചിട്ടുളള ഖനന ലൈസന്‍സുകളുടെ എണ്ണം എത്രയാണ്; ഇതില്‍ പാലക്കാട് ജില്ലയില്‍ മാത്രം എത്ര എണ്ണം; എവിടെയൊക്കെ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഖനനാനുമതി നല്‍കുന്നതില്‍ കാലതാമസം സംഭവിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ ?
666.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാന്‍വീവ് ജീവനക്കാര്‍ക്ക് ശമ്പളം കുടിശ്ശികയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തെയെന്ന് വ്യക്തമാക്കുമോ; കുടിശിക കൊടുത്തുതീര്‍ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
സ്ഥാപനത്തില്‍ നിന്നും വിരമിച്ച എത്ര ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ; വിരമിച്ച ജീവനക്കാരുടെ പി.എഫ്. അടച്ചുതീര്‍ക്കാനുണ്ടോ; ഉണ്ടെങ്കില്‍ എന്ന് മുതലുള്ളതെന്ന് വ്യക്തമാക്കുമോ; ആയത് അടച്ചുതീര്‍ക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
( സി )
പുതിയ തസ്തിക അനുവദിക്കാന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്ഥാപനത്തിന് സ്റ്റാറ്റ്യൂട്ടറി ആവശ്യങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുമോ; വിശദമാക്കാമോ; സര്‍ക്കാര്‍ ഹാന്‍വീവിന് നല്‍കാനുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
667.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ ആലംകോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വീക്ഷണം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
668.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ ടെക്സ്റ്റൈൽ മില്ലിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുകയും അടച്ചുപൂട്ടപ്പെടുകയും ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രസ്തുത സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായി ഏതെങ്കിലും ഇടപെടലുകളോ നടപടികളോ സർക്കാർ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എൻ.ടി.സി.ക്ക് കൈമാറിയ പ്രസ്തുത സ്ഥലം തിരിച്ചെടുത്ത് കിൻഫ്ര പാർക്ക് പോലുള്ള സംരംഭങ്ങൾ അവിടെ സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകരമായ നടപടികൾ സ്വീകരിക്കുമോ?
669.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ടെക്സ്റ്റൈൽസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ കാരണമായ സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സർക്കാർ നടത്തിയ പരിശോധനകളുടെ വിശദാംശം വിവരിക്കുമോ;
( ബി )
ഐ. എന്‍. 1250800204 നമ്പർ നിവേദനത്തിൽ ഉന്നയിച്ച പരാതികളിന്മേൽ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സമർപ്പിക്കേണ്ട റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ റിപ്പോർട്ട് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
സൊസൈറ്റിയിലെ നിക്ഷേപകരുടെ തുക തിരികെ നൽകുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; എത്ര നിക്ഷേപകർക്ക് എത്ര തുകയാണ് കുടിശികയായിട്ടുള്ളതെന്നതും അറിയിക്കുമോ;
( ഡി )
സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി തയ്യാറാക്കിയ ഹ്രസ്വകാല–ദീർഘകാല പദ്ധതികൾ എന്തൊക്കെയെന്നും ഇതിനായി ബജറ്റിൽ വകയിരുത്തൽ പരിഗണിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഇ )
നിക്ഷേപകരുടെ തുക നഷ്ടപ്പെടാൻ കാരണമായ ഭരണപരമായ വീഴ്ചകളോ അഴിമതിയോ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ?
670.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് മതിയായ ഈറ്റ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ പണിയെടുക്കുന്ന പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളില്‍ ഈറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ?
671.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, പുനലൂർ നിയോജക മണ്ഡലത്തിലെ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് മേഖലയിൽ അനുവദിച്ച വിവിധ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ?
672.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകള്‍ വിട്ടു നല്കിയ സ്ഥലത്ത് പ്രവൃത്തിച്ചുവരുന്ന ഖാദി യൂണിറ്റുകള്‍ പലതും പ്രവര്‍ത്തനം നിലച്ച് കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായും സ്ഥലം കാടുപിടിച്ചും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം ഖാദി-വ്യവസായ യൂണിറ്റുകള്‍ പുനര്‍ജീവിപ്പിക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കുമോ;
( സി )
ഖാദി യൂണിറ്റുകളുടെ പുനര്‍ജീവനം സാധ്യമല്ലാത്ത സാഹചര്യത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത സ്ഥലങ്ങള്‍ പഞ്ചായത്തുകള്‍ക്ക് തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
673.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ മേഖലയില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കയര്‍ വ്യവസായം സംരക്ഷിക്കുന്നതിന് പ്രസ്തുത മേഖലയില്‍ ഈ നല്‍കുന്ന സാമ്പത്തിക സഹായം എത്രയെന്ന് വിശദമാക്കാമോ?
674.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയർ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസവേതനം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് അവസാനമായി പരിഷ്കരിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
കയർ മേഖലയിലെ തൊഴിലാളി വേതനം പരിഷ്കരിക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
675.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുനലൂർ നിയോജക മണ്ഡലത്തിൽ പ്ലാന്റേഷന്‍ മേഖലയില്‍ വകുപ്പ് അനുവദിച്ച വിവിധ പ്രവ്യത്തികളുടെ/പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവ്യത്തികളുടെ പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
സംസ്ഥാന ബജറ്റുകളിൽ തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച തുക ചെലവഴിച്ചിട്ടുണ്ടോ; മേല്‍ വിഷയത്തില്‍ എന്തെങ്കിലും പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രൊപ്പോസലുകള്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.