STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*241.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
പാതയിരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള സിഗ്നലിംഗ് നവീകരണ പ്രവൃത്തികള്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് പ്രതിബന്ധമായിരിക്കുന്നതിനാല്‍ ഇതിനായുള്ള പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയില്‍ കാര്യമായ പുരോഗതിയില്ലാത്തത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*242.
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായികക്ഷമതയുള്ള ജനതയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കി കായിക മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
ലോകനിലവാരത്തിലെത്താന്‍ സാധ്യതയുള്ള കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ പ്രത്യേകം പരിപാടി തയ്യാറാക്കിയിട്ടുണ്ടോ;
( സി )
കൂടുതല്‍ സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*243.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പക്ഷി മൃഗാദികൾ പരത്തുന്ന രോഗങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുവാൻ എന്തെല്ലാം രോഗനിർണ്ണയ സംവിധാനങ്ങളാണ് മൃഗസംരക്ഷണ വകുപ്പിനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
എന്‍. എ. ബി. എല്‍. അംഗീകാരമുള്ള രോഗനിർണ്ണയ സംവിധാനങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം രോഗനിർണ്ണയ കേന്ദ്രങ്ങളിൽ വിദഗ്ദ്ധരായ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാക്കുന്നുണ്ടോ;
( ഡി )
മുൻകാലങ്ങളെ അപേക്ഷിച്ച് രോഗനിർണ്ണയം വേഗത്തിൽ നടത്തി രോഗനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ ഈ സംവിധാനങ്ങൾ പര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
ആധുനിക രോഗനിർണ്ണയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
*244.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം രാജഗോപാലൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യായവില ഉറപ്പാക്കിക്കൊണ്ടും മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും നാളികേര കൃഷി ലാഭകരമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
( ബി )
ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും ഗണ്യമായ വര്‍ദ്ധനവ് ലക്ഷ്യമിട്ടു കൊണ്ട് നാളികേര വികസന കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
വിളവെടുപ്പിനും കീടനിയന്ത്രണത്തിനും ഉള്‍പ്പെടെ വേണ്ട വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ കേര കര്‍മ്മസേനകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*245.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡപകട മരണങ്ങളിൽ ഇരുപത്തിയെട്ട് ശതമാനം കാൽനട യാത്രക്കാരാണ് എന്ന് സർക്കാരിന്റെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് കുറയ്ക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പാതയോരങ്ങളിൽ ആവശ്യമുള്ള വെളിച്ചമില്ലാത്തതുമൂലമാണ് ഭൂരിഭാഗം കാൽനട യാത്രക്കാരും മരിക്കുന്നത് എന്ന കണ്ടെത്തൽ ഗൗരവമായി കാണുന്നുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ റോഡുകളിലെ അപകട മേഖലകള്‍ അടയാളപ്പെടുത്തിക്കഴി‍ഞ്ഞതിനാല്‍ ഈ സ്ഥലങ്ങളില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ടോ; ഇതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
*246.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറികളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടോ;
( ബി )
ഇതനുസരിച്ച് ഏതെല്ലാം ഏജന്‍സികളെയാണ് സംഭരണത്തിനായി നിയോഗിച്ചിരുന്നത്;
( സി )
സംഭരണ ഏജന്‍സികള്‍ കാര്‍ഷിക വിഭവങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*247.
ശ്രീ. ആന്റണി ജോൺ
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദന മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെയും സംരംഭകരെയും ആകര്‍ഷിക്കുന്നതിനായി മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള ക്ഷീരഗ്രാമത്തെക്കുറിച്ച് വിശദീകരിക്കാമോ;
( സി )
ഡയറി ഫാമിന്റെ നവീകരണം, യന്ത്രവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കി വരുന്നുണ്ടോ;
( ഡി )
മികച്ച കര്‍ഷകര്‍ക്കുള്ള ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതിയിലൂടെ നല്‍കുന്ന സഹായങ്ങളെക്കുറിച്ച് വിശദമാക്കാമോ?
*248.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ കുടുതലായി നിരത്തിലിറക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വാഹന നികുതിയില്‍ ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് വായ്പയെടുക്കുന്നവര്‍ക്ക് പലിശ സബ്സിഡി നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*249.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. പി. ടി. തോമസ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ പരീക്ഷാഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കോവിഡ് കാലത്തുപോലും പരീക്ഷ സമയബന്ധിതമായി പൂർത്തിയാക്കാൻ നിഷ്കർഷിക്കുന്ന സർവ്വകലാശാലകൾ പരീക്ഷാഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം എന്നിവയില്‍ എല്ലാ സര്‍വ്വകലാശാലകളിലും ഏകീകൃത സ്വഭാവം വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
സര്‍വ്വകലാശാലകള്‍ക്ക് പൊതു അക്കാദമിക് കലണ്ടറും പരീക്ഷാകലണ്ടറും തയ്യാറാക്കുന്ന നടപടിയുടെ പുരോഗതി അറിയിക്കാമോ?
*250.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. പി.വി.അൻവർ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക വെെദഗ്ദ്ധ്യം ഉള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുകയെന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച് നെെപുണ്യ ശേഷിയുള്ളവരെ സൃഷ്ടിക്കുന്നതിന് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സാധ്യമാകുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നോ;
( ബി )
കോഴ്സുകള്‍ വ്യവസായത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചുള്ളവ ആക്കുന്നതിനും വ്യവസായവുമായി ആശയ വിനിമയം നടത്തുന്നതിനും സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് സംവിധാനം ഉണ്ടോ;
( സി )
തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള നവീകരണം ഉറപ്പാക്കാന്‍ പ്രമുഖ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?
*251.
ശ്രീ എം മുകേഷ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹന സാന്ദ്രതയോടൊപ്പം അനുചിതവും അപകടകരവുമായ ഡ്രൈവിംഗ് സംസ്കാരവും വലിയ തോതില്‍ വാഹനാപകടം സൃഷ്ടിക്കുന്നത് നിയന്ത്രിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എന്‍ഫോഴ്സ്മെന്റ് കര്‍ക്കശമാക്കുന്നതിനോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനം വിപുലീകരിക്കാനും നടപടിയെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി റോഡ് സേഫ്റ്റി അതോറിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*252.
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നെല്‍കൃഷി വിസ്തൃതിയിലും ഉല്പാദനത്തിലും ആശങ്കാജനകമാം വിധം പുറകോട്ടു പോകുന്നത് പരിഹരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഫലം വിലയിരുത്തിയിരുന്നോ;
( ബി )
തരിശിട്ടിരുന്ന കൃഷിയോഗ്യമായ ഭൂമിയില്‍ കൃഷിയിറക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു;
( സി )
നെല്‍കൃഷി ലാഭകരമാക്കുന്ന തരത്തില്‍ വില മെച്ചപ്പെടുത്തുന്നതിനും നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിനും നടപടിയെടുത്തിരുന്നോയെന്ന് വ്യക്തമാക്കാമോ?
*253.
ശ്രീ ഒ . ആർ. കേളു
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ സാമ്പത്തിക പുനരുജ്ജീവനത്തിന് നൂറ് ദിന പരിപാടിയിലുള്‍പ്പെടുത്തി എന്തെല്ലാം പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ജൈവകൃഷിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇരുപത്തി അയ്യായിരം ഹെക്ടറില്‍ കൂടി ഇത്തരത്തിലുള്ള കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ;
( സി )
ഉപഭോക്താക്കള്‍ വ്യാപക രീതിയില്‍ കബളിപ്പിക്കപ്പെടുന്നതിനാല്‍ ജൈവകൃഷി രീതിയിലൂടെയുള്ള ഉല്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനും ഉല്പാദകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*254.
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളത്തിന്റെയും കൃഷിക്കാവശ്യമായ രാസവസ്തുക്കളുടെയും വില വർദ്ധനവ് കോവിഡ് കാരണം പ്രതിസന്ധിയിലായ കർഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൃഷിക്കാവശ്യമായ വളവും രാസവസ്തുക്കളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ എന്തെങ്കിലും ഇടപെടൽ നടത്തുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
കൃഷിക്കാവശ്യമായ വളത്തിന്റെയും രാസവസ്തുക്കളുടെയും വില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമോയെന്ന് വ്യക്തമാക്കാമോ; ഇതിനായി ഇതുവരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിയ്ക്കാമോ?
*255.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തിലൂടെ ദൈനംദിന വരുമാനം കണ്ടെത്തുന്ന ധാരാളം കുടുംബങ്ങള്‍ ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടോ; പാലുല്പാദന മേഖലയില്‍ സുസ്ഥിരത കൈവരിക്കുന്നതിന് പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( സി )
പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*256.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജലഗതാഗത വകുപ്പിനെ ആധുനികീകരിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം തരത്തിലുള്ള യാത്രാബോട്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് അറിയിക്കാമോ; യാത്രാവേഗത വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
( സി )
ബോട്ടുകളുടെ എണ്ണത്തിനനുസൃതമായി ജീവനക്കാരെ വിന്യസിക്കുന്നതിനുള്ള തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; നിലവിലുള്ള ബോട്ട് സര്‍വ്വീസുകള്‍ക്ക് ജീവനക്കാരുടെ എണ്ണം പര്യാപ്തമാണോ;
( ഡി )
വേണ്ടത്ര ബോട്ടുകള്‍ വാങ്ങുന്നതിനും ജീവനക്കാരെ നിയമിച്ച് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
*257.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന ലെറ്റ്സ് ഗോ ഡിജിറ്റല്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും ഏതൊക്കെ ഏജന്‍സികളാണ് ഇതില്‍ പങ്കാളികളാകുന്നതെന്നും വിശദമാക്കാമോ;
( സി )
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതുസംബന്ധിച്ച് പരിശീലനപരിപാടി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
*258.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കായിക വികസനവുമായി ബന്ധപ്പെട്ട് ഒളിമ്പിക് അസോസിയേഷന്‍ നിര്‍വ്വഹിക്കുന്ന പങ്ക് എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കായിക വികസനത്തിന് സഹായകരമായ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നിലവില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
അസോസിയേഷന്റെ സംസ്ഥാന-ജില്ലാതല ഭരണ സമിതിയുടെ ഘടന എങ്ങനെയാണ്; പ്രസ്തുത സമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ഡി )
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സ്രോതസ് എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*259.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവ് കെെവരിക്കുന്നതിനും സര്‍വ്വകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ ശാക്തീകരണത്തിനുമുള്ള പരിപാടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ലോകത്തെ മികച്ച സര്‍വ്വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ബന്ധം വ്യാപിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ലോക റാങ്കിംഗില്‍ മുന്നിലുള്ള ദേശീയ-അന്തര്‍ദ്ദേശീയ സര്‍വ്വകലാശാലകളുമായി ട്രെയിനിംഗ് പ്രോഗ്രാമിന് സാങ്കേതികശാസ്ത്ര സര്‍വ്വകലാശാല ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ മാതൃക മറ്റ് സര്‍വ്വകലാശാലകള്‍ കൂടി പിന്തുടരുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ പ്രഗത്ഭരായ അക്കാഡമീഷ്യന്‍മാരുടെ ജ്ഞാനവും അനുഭവവും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള എറെെസ് എത്ര മാത്രം ഫലപ്രദമായിട്ടുണ്ടെന്ന് അറിയിക്കാമോ?
*260.
ശ്രീ എം രാജഗോപാലൻ
ശ്രീ എം മുകേഷ്
ശ്രീ. എച്ച്. സലാം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് ജലഗതാഗത വകുപ്പ് ബോട്ട് സര്‍വ്വീസ് നടത്തുന്നതെന്ന് അറിയിക്കാമോ;
( ബി )
കോവിഡ് മൂലം നിര്‍ത്തിവെച്ച ബോട്ട് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് സാധിച്ചിട്ടുണ്ടോ;
( സി )
കൊല്ലം-ആലപ്പുഴ ബോട്ട് സര്‍വ്വീസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പ്രസ്തുത റൂട്ടില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കുമോ;
( ഡി )
സ്റ്റോപ്പുകളുടെ എണ്ണം കുറച്ചുകൊണ്ട് ദീര്‍ഘദൂര-അതിവേഗ ജലഗതാഗത സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമോ;
( ഇ )
സര്‍വ്വീസ് ബോട്ടുകള്‍ക്കുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഡോക്കുകളിലെ സൗകര്യങ്ങള്‍ പര്യാപ്തമാണോ;വിശദമാക്കാമോ?
*261.
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുസൃതമായ വിളകളുടെ വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദീകരിക്കുമോ;
( ബി )
പരമ്പരാഗതമായ കൃഷി അറിവ് പരിപോഷിപ്പിക്കുന്നതിനും വിത്തുകളുടെ സംരക്ഷണത്തിനും പദ്ധതിയുണ്ടോ; വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്ത് കൃഷി വകുപ്പ് നൽകുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ;
( ഡി )
പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റി ആന്റ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട്, 2001 കർഷകർക്ക് നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ സീഡ് ബില്ലിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നോ; വ്യക്തമാക്കാമോ?
*262.
ശ്രീ. പി.പി. സുമോദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിജ്ഞാന സമ്പദ്ഘടനയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ പരിവര്‍ത്തനം ചെയ്യുകയെന്ന നയത്തിനനുസൃതമായി ഉന്നത, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നടത്താനുദ്ദേശിക്കുന്ന നവീകരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കരിക്കുലം പരിഷ്കരണം ഉള്‍പ്പെടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നുതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാമോ;
( സി )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ ഒരു ഇന്നവേഷന്‍ സമൂഹമായി വരണമെന്നത് ലക്ഷ്യമിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*263.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഭ്യസ്തവിദ്യരുടെ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവരെ ഡിജിറ്റല്‍ ഇക്കോണമിയുടെ ഭാഗമാക്കുന്നതിനും അസാപ് മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
അസാപ് കമ്പനിയാക്കി മാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ അതുവഴി ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( സി )
അധിക വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; പദ്ധതിയുടെ നിക്ഷേപ പ്രയോജനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
*264.
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
സര്‍വ്വകലാശാലകളില്‍ ഗവേഷണ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ടോ;
( സി )
സംസ്ഥാനത്ത് ഗവേഷണം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഗവേഷണ വിഷയങ്ങള്‍ ഗുണകരമായി പ്രയോജനപ്പെടുത്താൻ ആലോചിക്കുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*265.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയില്‍ ജലഗതാഗതം സാധ്യതകള്‍ക്കനുസരിച്ച് പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വ്വീസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;
( സി )
മലബാര്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാധ്യതകള്‍ക്കനുസരിച്ച് പുതിയ സര്‍വ്വീസുകളും സര്‍വ്വീസ് സ്റ്റേഷനുകളും ആരംഭിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്യുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മേഖലയിലെ ജലഗതാഗത വികസനം പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുക വഴി ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഗുണകരമാകുമെന്നതും ഇത് പ്രാദേശിക വികസനത്തിനു കൂടി വഴിതെളിക്കുമെന്നതും പരിഗണിച്ച് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കുമോ?
*266.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് കെ. എസ്. ആർ. ടി. സി. യില്‍ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കെ. എസ്. ആർ. ടി. സി. യുടെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കുന്നതിന് ഈ സർക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്;
( സി )
സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നടത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിതമായതുള്‍പ്പെടെയുള്ള നവീകരണങ്ങളെക്കുറിച്ച് അറിയിക്കാമോ?
*267.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന പ്രക്രിയ ഡിജിറ്റൽ സാങ്കേതിക വിദ്യാധിഷ്ഠിതമായി ക്രമീകരിക്കേണ്ട നിലവിലെ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സ്, പരീക്ഷ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലെറ്റ്സ് ഗോ ഡിജിറ്റല്‍ പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി ഡിജിറ്റൽ സർവ്വകലാശാലയുടെ സഹായത്തോടെ കേന്ദ്രീകൃത ക്ലാസ് സ്പേയ്സ് ഒരുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ;
( ഡി )
പദ്ധതിയുമായി സർവ്വകലാശാല ലൈബ്രറികളെ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*268.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. രാജ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരോല്പാദന മേഖലയില്‍ കര്‍ഷകരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചും ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും വിശദമാക്കാമോ; ക്ഷീര സാന്ത്വനം പദ്ധതിയില്‍ എന്തെല്ലാം ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷക ഭവനങ്ങളില്‍ ജിയോമാപ്പിംഗ് നടത്തുന്നുണ്ടോ; ഇതുകൊണ്ട് ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;
( സി )
മൃഗചികിത്സാ സൗകര്യങ്ങള്‍ പര്യാപ്തമായ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടിയെടുത്തിട്ടുണ്ടോ എന്നറിയിക്കാമോ?
*269.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങൾ, വിലത്തകര്‍ച്ച, കൃഷി നാശം എന്നിവ മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധിയും പ്രളയവും കാരണം ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; ഈ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
റബ്ബറിന്റെ താങ്ങുവില ഇരുനൂറ്റി അന്‍പത് രൂപയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദവിവരം വെളിപ്പെടുത്തുമോ?
*270.
ശ്രീമതി ഒ എസ് അംബിക
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
അനുയാത്ര പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയിലൂടെ ഇതിനകം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികളുടെ പുനരധിവാസത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ നൽകാമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.