STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*331.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവ വൈവിധ്യങ്ങളുടെ കലവറയായ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമി​ന്റെ ഭാഗമായി സ്വകാര്യ കണ്ടൽ കാടുകൾ ഏറ്റെടുക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഇപ്രകാരം ഏറ്റെടുത്തിട്ടുള്ള കണ്ടൽ വനങ്ങളിൽ എന്തൊ​​ക്കെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് അറിയിക്കാമോ;
( ഡി )
കണ്ടൽ വനങ്ങളുടെ സംരക്ഷണത്തി​ന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ?
*332.
ശ്രീ. പി.വി.അൻവർ
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവിൽ   പട്ടിണി കൊണ്ടും ആരോഗ്യപരിപാലന സംവിധാനത്തിന്റെ അപര്യാപ്തത കൊണ്ടും അട്ടപ്പാടിയില്‍ പട്ടികഗോത്രങ്ങളില്‍പ്പെട്ട നിരവധി ശിശുക്കൾ  ‍ മരിക്കാനിടയായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യഥാസമയം ആധുനിക ചികിത്സാ സമ്പ്രദായ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കാന്‍ അവസരമൊരുക്കുന്നതിനും സൗജന്യമായി ചികിത്സ നല്‍കുന്നതിനുമുള്ള പദ്ധതിയുടെ കാര്യക്ഷമത വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ഇടയില്‍ പോഷകാഹാര കുറവുകൊണ്ടുള്ള മാതൃ-ശിശു മരണങ്ങള്‍ ഇല്ലാതാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*333.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് കര്‍ഷകരെ അനുവദിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിധി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെയും മറ്റ് മൃഗങ്ങളെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*334.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോക ബാങ്ക് സഹായത്തോടെയുള്ള ജലനിധിയുടെ രണ്ടാം ഘട്ട പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്ര കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ജലനിധി രണ്ടാം ഘട്ടത്തിന്റെ തുടര്‍ച്ചയായി ലോക ബാങ്കിന്റെ ധനസഹായം അഭ്യര്‍ത്ഥിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നോ എന്ന് അറിയിക്കുമോ;
( സി )
ജലനിധി ഒന്നാം ഘട്ടത്തിലെ പദ്ധതികളില്‍ മൂന്നിലൊന്ന് പ്രവര്‍ത്തനരഹിതമായെന്നതിനാല്‍ ഇവയുടെ പുനരുദ്ധാരണത്തിന് പദ്ധതിയുണ്ടോ; പദ്ധതികള്‍ പ്രവര്‍ത്തനരഹിതമാകാനുള്ള കാരണങ്ങളില്‍ മുഖ്യം സ്ഥായിയായ ജല സ്രോതസ്സുകളുടെ അഭാവമായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഡി )
മഴവെള്ള സംഭരണവും ഭൂജല പോഷണവും ജലനിധി പദ്ധതിയുടെ ഭാഗമായിരുന്നോ; എങ്കില്‍ ഇത് എത്രമാത്രം യാഥാര്‍ത്ഥ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ?
*335.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി അയ്യായിരം പേര്‍ക്കെങ്കിലും ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യാധിഷ്ഠിത മൂല്യവര്‍ദ്ധിതോല്പന്നങ്ങൾ വ്യാപകമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
ഇതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കാന്‍ മത്സ്യഫെഡ് വഴി നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( സി )
കുടുംബശ്രീ മാതൃകയില്‍ തീരശ്രീ രൂപീകരിച്ച് മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സാമ്പത്തികോന്നമനത്തിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന് പദ്ധതിയുണ്ടോ; ഇതിനായി സബ്സിഡിയോടുകൂടി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വായ്പ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*336.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവസ്വങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂസ്വത്തുക്കള്‍ അളന്ന് തി‌ട്ടപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ദേവസ്വങ്ങളുടെ ഭൂസ്വത്തുക്കള്‍ ആരെങ്കിലും അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
പട്ടണങ്ങളില്‍ സ്ഥിതി ചെയ്യുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദേവസ്വം ബോര്‍ഡുകളുടെ ഭൂമിയില്‍ കെട്ടിട സമുച്ചയവും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*337.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി പുതുതായി ആരംഭിച്ച അക്വാ ലൂം എന്ന പദ്ധതിയിലൂടെ ഏതെല്ലാം സേവനങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുകയെന്ന് വിശദീകരിക്കുമോ;
( ബി )
വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതതെന്ന് വിശദീകരിക്കുമോ;
( സി )
കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ഗതാഗത തടസ്സമുൾപ്പെടെയുള്ള സാഹചര്യമുണ്ടാകുന്നതിനാല്‍ ആയതി​ന്റെ കാരണം വേഗത്തിൽ കണ്ടെത്തി പരിഹാരമുണ്ടാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*338.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യനയം പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
( ബി )
പാരമ്പര്യമായി മത്സ്യത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമായി കടല്‍ മത്സ്യബന്ധനത്തിനുള്ള അനുവാദം നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( സി )
നവ ലിബറല്‍ നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനം സ്വദേശ, വിദേശ മൂലധന ശക്തികള്‍ക്ക് അടിയറവ് വച്ചതായി പറയപ്പെടുന്ന നടപടി തിരുത്താന്‍ ആവശ്യപ്പെടുമോയെന്നറിയിക്കാമോ;
( ഡി )
ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മത്സ്യബന്ധന രീതി നവീകരിക്കുന്നതിനും മത്സ്യസമ്പത്തിന്റെ നാശത്തിനിടയാക്കുന്ന തരത്തിലുള്ള മത്സ്യബന്ധനം തടയുന്നതിനും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം മത്സ്യനയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് പരിശോധിക്കുമോ?
*339.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനശോഷണത്തിന് കാരണമാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
വനത്തിനുള്ളിലും വനത്തിന് പുറത്തും വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമാക്കുന്നുണ്ടോ; സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയില്‍ കാര്‍ഷിക വനവല്‍ക്കരണം ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ദേശീയ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വന സംരക്ഷണ സമിതികള്‍ വഴി സംസ്ഥാനത്ത് വന വികസന ഏജന്‍സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*340.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നിലവിലെ സാമ്പത്തിക, സാമൂഹിക സ്ഥിതിയെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏത് ഏജന്‍സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പഠനത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന തുകയും കേന്ദ്രവിഹിതവും സമയബന്ധിതമായി ചെലവഴിക്കുവാന്‍ കഴിയാത്ത സാഹചര്യമുണ്ടോ; എങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
*341.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യനയം വൻകിട കുത്തക സ്വകാര്യ കമ്പനികൾക്ക് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് സഹായകരമാകുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നയത്തിന്റെ ഭാഗമായിട്ടാണോ അമേരിക്കൻ കമ്പനിയായ ഇ. എം. സി. സി. യുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യനയത്തില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
*342.
ശ്രീ. എ. രാജ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നെെപുണ്യശേഷി വികസനത്തിനും തൊഴില്‍ പരിശീലനത്തിനുമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്; പ്രസ്തുത വിഭാഗക്കാര്‍ക്ക് സംരംഭകത്വ വികസന പരീശീലനവും സംരംഭങ്ങള്‍ക്ക് മൂലധന പിന്തുണയും നല്‍കി വരുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിത്തീര്‍ക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗം കരസ്ഥമാക്കുന്നതിനുള്ള പരിശീലന പരിപാടിയെക്കുറിച്ച് അറിയിക്കാമോ?
*343.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം രാജഗോപാലൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികഗോത്ര സമൂഹങ്ങളില്‍ കാണുന്ന സിക്കിള്‍സെല്‍ അനീമിയ രോഗബാധയ്ക്ക് ഫലപ്രദമായ എന്തെല്ലാം ചികിത്സകളാണ് നിലവിൽ നല്‍കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രത്തോട് അടുത്തുകഴിയുന്നവരായ ആദിവാസികള്‍ക്കിടയില്‍ ജന്തുജന്യ രോഗങ്ങള്‍ ഉണ്ടാകാറുണ്ടോ; ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തരം രോഗനിവാരണത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമോ;
( സി )
ആദിവാസി ഗോത്രസമൂഹങ്ങളില്‍ ആധുനിക ചികിത്സാ സമ്പ്രദായം അനുവര്‍ത്തിക്കുന്നതിനും കൂടുതല്‍ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
*344.
ശ്രീ ഒ . ആർ. കേളു
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിഭവ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡാമുകളെയും സംബന്ധിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ;
( ബി )
തുടരെയുണ്ടാകുന്ന കനത്തമഴയും പ്രകൃതി ദുരന്തങ്ങളും കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
ഡാമുകളോട് അനുബന്ധിച്ച് നടത്തിവരുന്ന ടൂറിസം പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ഡി )
ഡാമുകളോട് അനുബന്ധിച്ച് സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് ടൂറിസം പദ്ധതികള്‍ വ്യാപിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?
*345.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കമ്മീഷന്‍ പുന:സംഘടിപ്പിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കമ്മീഷന്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ?
*346.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
അശുദ്ധ ജലം കുടിക്കാനിടയാകുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ജല ഗുണനിലവാര പരിശോധന കുറ്റമറ്റ നിലയിലാക്കുന്നതിനായി ആധുനിക സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*347.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഗ്രാമീണ, നഗര മേഖലകളില്‍ സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍ എന്നത്തേക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
ജലവിഭവ വകുപ്പ് സജ്ജമാക്കുന്ന കണ്‍സ്യൂമര്‍ പോര്‍ട്ടല്‍ വഴി എന്തെല്ലാം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വിശദമാക്കുമോ?
*348.
ശ്രീ എം രാജഗോപാലൻ
ശ്രീ. എം.വിജിന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രാവബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ ഒരു സാംസ്കാരിക നയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സാംസ്കാരിക സംഘടനകളുടെ പേരില്‍ നടത്തുന്ന പിന്തിരിപ്പന്‍ ആശയങ്ങളുടെ പ്രചാരണം നിഷ്‍ഫലമാക്കാന്‍ നടപടിയുണ്ടാകുമോ;
( സി )
സാമൂഹിക ഐക്യത്തിന് പ്രാമുഖ്യം നല്‍കുന്ന തരത്തില്‍ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് വകുപ്പ് മുന്‍കൈയ്യെടുക്കുമോ?
*349.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനസംരക്ഷണം ഉറപ്പാക്കുന്നതിനായി വനാതിര്‍ത്തി വേര്‍തിരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ നടപടി പൂര്‍ത്തിയാക്കാത്തതിനാല്‍ വനശോഷണം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
നശിച്ചുപോയ വനഭാഗങ്ങളില്‍ പുതുതായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും കാട്ടുതീ മൂലമുള്ള വനനാശം തടയുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
*350.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളവും സുരക്ഷിതമായ ടോയ് ലെറ്റുകളും ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനങ്ങളും മികച്ച ശുചിത്വ ബോധവും പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ശുചിത്വ തീരം പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പദ്ധതിയുടെ ഭാഗമായി തീരദേശങ്ങളിൽ നിന്നും ഖരമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടോ;
( സി )
ഏതൊക്കെ ഏജൻസികൾ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങൾ നൽകുമോ;
( ഡി )
തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റും മഴയും കടലാക്രമണങ്ങളും ലോക്ക്ഡൗണും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
*351.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു ടാപ്പുകളില്‍ നിന്നുള്ള കുടിവെള്ളം വാഹനങ്ങള്‍ കഴുകുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പൊതു ടാപ്പുകളിലെ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*352.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തുന്നതിനായി പട്ടികഗോത്രങ്ങളില്‍പ്പെട്ട യുവജനങ്ങള്‍ക്ക് സ്വയം തൊഴിലിനും നൈപുണ്യ വികസന പരിശീലനത്തിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ;
( ബി )
ആധുനിക തൊഴില്‍ മേഖലകളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഇവർക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴില്‍ തേടാന്‍ സഹായം നല്‍കിവരുന്നുണ്ടോ;
( സി )
ഇവർക്കായി വരുമാനദായകമായ രീതിയില്‍ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*353.
ശ്രീ ജി സ്റ്റീഫന്‍
ഡോ.കെ.ടി.ജലീൽ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീബില്‍ഡ് കേരള-യില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പദ്ധതികളാണ് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്; അതിനായി നീക്കിവച്ചിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതികളുടെ മേല്‍നോട്ടത്തിനായി സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയും നടത്തിപ്പിനായി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റും രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നുവന്ന പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ?
*354.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഉപ്പുജല തടാകങ്ങൾ മലിനീകരണം മൂലമുള്ള ആവാസ വ്യവസ്ഥാ തകർച്ച നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തടാകങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നതും ജലജീവികളുടെ നശീകരണവും കണക്കിലെടുത്ത് തടാകങ്ങളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കായലുകളുടെ ശുചീകരണത്തിനായി ഒരു ജനകീയ ക്യാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉപ്പുജല തടാകങ്ങളോടനുബന്ധിച്ചുള്ള ചതുപ്പ് പ്രദേശങ്ങളിൽ കണ്ടൽ കാടുകൾ വച്ചു പിടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*355.
ശ്രീ എ കെ എം അഷ്റഫ്
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന് മതിപ്പുവില മാത്രം നല്‍കി മത്സ്യവ്യാപാരികള്‍ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യത്തിന്റെ വില നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*356.
ഡോ.കെ.ടി.ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി എത്ര ഹാര്‍ബറുകള്‍ കമ്മീഷന്‍ ചെയ്തുവെന്നും ഏതെല്ലാം ഹാര്‍ബറുകളാണ് നവീകരിച്ചതെന്നും അറിയിക്കുമോ;
( ബി )
കഴി‍ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമുദ്ര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സൗകര്യാര്‍ത്ഥം അടിസ്ഥാനസൗകര്യ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്ന് എന്ന് അറിയിക്കുമോ;
( സി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടിയിലും ചെത്തിയിലും നിര്‍മ്മിക്കുന്ന പുതിയ മത്സ്യബന്ധന തുറമുഖങ്ങളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
*357.
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നോ;
( ബി )
പ്രസ്തുത നിവേദനത്തിന്മേല്‍ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുവാദം നൽകുന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിൽ എന്തൊക്കെ നിബന്ധനകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിബന്ധനകൾ ലഘൂകരിക്കാൻ തയാറാകുമോ എന്ന് വ്യക്തമാക്കാമോ?
*358.
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തീരദേശ വികസന കോർപ്പറേഷ​ന്റെ സാമൂഹ്യ സാമ്പത്തിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പരിവർത്തനം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മത്സ്യത്തിന്റെയും അതി​ന്റെ മൂല്യവർധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി സംസ്ഥാനത്തുടനീളം വിൽപ്പനശാലകളും ഓൺലൈൻ ഹോം ഡെലിവറിയും ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പരിവർത്തനം എന്ന പദ്ധതി പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് സഹായകമാവുന്ന വിധത്തിലും ഹരിത സാങ്കേതികവിദ്യ പ്രാത്സാഹിപ്പിക്കുന്ന തരത്തിലും നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
*359.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി സമൂഹം പരമ്പരാഗതമായി ആര്‍ജിച്ച വെെദ്യചികിത്സാ സമ്പ്രദായം അന്യം നിന്ന് പോകാതിരിയ്ക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിലെ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നേടിയിട്ടുളളവര്‍ക്കും ആദിവാസി വെെദ്യ ചികിത്സാ സമ്പ്രദായം കെെമാറുന്നതിനും പരിശീലിപ്പിക്കുന്നതിനും പരമ്പരാഗത ആദിവാസി വെെദ്യ പഠന കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമോ;
( സി )
പരമ്പരാഗത വെെദ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഔഷധ സസ്യ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
*360.
ശ്രീ. പി. ടി. തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ മത്സ്യത്തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത നിയമം നടപ്പാക്കുന്നത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് പ്രസ്തുത വിഷയത്തില്‍ എന്തൊക്കെ തുടർനടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.