STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*451.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡിന് വര്‍ഷങ്ങളായി കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കാര്യക്ഷമമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇത് ഫലപ്രദമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
വരുമാനക്കുറവ് നികത്താന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം കുടിശ്ശിക പൂര്‍ണ്ണമായും പിരിച്ചെടുക്കാന്‍ ക്രിയാത്മകമായ മറ്റ് നടപടികളെടുക്കാന്‍ തയ്യാറാകുമോയെന്ന് അറിയിക്കുമോ?
*452.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാശ്രീ പദ്ധതി മുഖേന നൽകിയ കൊക്കോണിക്സ് ലാപ്‌ടോപ്പ് പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അടച്ച തുക ആവശ്യപ്പെടുന്ന പക്ഷം തിരിച്ച് നല്കാൻ കെ. എസ്. എഫ്. ഇ. തയ്യാറാകുമോ;
( ബി )
ലാപ്‌ടോപ്പ് പ്രവർത്തനരഹിതമായിട്ടും തവണ മുടക്കിയാൽ പിഴപ്പലിശ ഈടാക്കുമെന്ന അറിയിപ്പ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതായുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നിരവധി തവണ മാറ്റി നൽകിയ ലാപ്‌ടോപ്പുകൾ പോലും പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
*453.
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കിന്‍ഫ്ര നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കിന്‍ഫ്ര പൂര്‍ത്തിയാക്കിയിട്ടുള്ളതും പുതുതായി നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സൗകര്യം വിനിയോഗിക്കുകയെന്ന ഉദ്ദേശ്യത്തോടെ മട്ടന്നൂരില്‍ വിവിധോദ്ദേശ്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ വികസനത്തിനായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
കര്‍ഷകരുടെ താല്പര്യംകൂടി പരിരക്ഷിക്കുന്നതിനായി സംയോജിത റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കിന്‍ഫ്ര നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ?
*454.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയുടെ കാര്യത്തില്‍ നാനോ വ്യവസായ സംരംഭങ്ങളുടെ സാധ്യത പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും സാമൂഹിക ചുറ്റുപാടും പരിഗണിക്കുമ്പോള്‍ നാനോ വ്യവസായ സംരംഭകത്വത്തിന് എന്തെല്ലാം അനുകൂല ഘടകങ്ങളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
നാനോ വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( ഡി )
നാനോ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ?
*455.
ശ്രീമതി ഒ എസ് അംബിക
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാഭത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ ഉത്തരവാദിത്തം തുടങ്ങിയവയ്ക്കുകൂടി പ്രാധാന്യം നല്‍കുന്ന ഉത്തരവാദിത്ത വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളുടെ പരിശോധന ഏകോപിതവും സുതാര്യവുമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പരിസ്ഥിതിക്ക് നാശം സൃഷ്ടിക്കാത്തതും തൊഴിലാളി സൗഹൃദം പുലര്‍ത്തുന്നതും ജനങ്ങളുടെ ക്ഷേമം പരിഗണിക്കുന്നതുമായ ഇത്തരം വ്യവസായങ്ങള്‍ക്ക് നക്ഷത്ര പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സംസ്ഥാനത്തിന്റെ മികച്ച അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും ബോധ്യപ്പെടുത്തി വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ വ്യവസായ വകുപ്പിന് പരിപാടിയുണ്ടോ; വിശദമാക്കാമോ?
*456.
ശ്രീ. എ. രാജ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ വിവിധ വാണിജ്യ കരാറുകളിൽ ഏര്‍പ്പെട്ടത് സംസ്ഥാനത്തെ തോട്ടം മേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സര്‍ക്കാര്‍ നടപ്പാക്കുന്ന ആശ്വാസ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
തോട്ടം വ്യവസായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്ലാന്റേഷന്‍ ഡയറക്ടറേറ്റിനെ വ്യവസായ വകുപ്പിന് കീഴിലാക്കിയിട്ടുണ്ടോ;
( സി )
വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം തോട്ടം വ്യവസായത്തിനും നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
അടഞ്ഞ് കിടക്കുന്ന തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*457.
ശ്രീ എം രാജഗോപാലൻ
ശ്രീ എം മുകേഷ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ നിലവിലെ ആകെ ബിസിനസ് എത്രയെന്ന് അറിയിക്കാമോ; ആയത് മൂന്ന് കൊല്ലം കൊണ്ട് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം നേടാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ബി )
ആധുനികീകരണത്തിനും നവീകരണത്തിനും ശേഷവും കേരള ബാങ്ക് മറ്റ് വാണിജ്യ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇടപാടുകാരന്റെ സ്ഥാപനം എന്ന നിലയില്‍ നിലവിലുള്ള ജനകീയത നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുമോ;
( സി )
കൊവിഡ് അതിജീവനത്തിനായി സര്‍ക്കാര്‍ പുതുതായി പ്രഖ്യപിച്ച തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ബാങ്കിന് പദ്ധതിയുണ്ടോ;
( ഡി )
തൊഴിലധിഷ്ഠിത പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാരം, കാര്‍ഷികോല്പന്നാധിഷ്ഠിത മൂല്യ വര്‍ദ്ധിത വ്യവസായം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടോ?
*458.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ ഗ്രാമത്തിലും ഒരു വ്യവസായ സംരംഭമെങ്കിലും ആരംഭിക്കുന്നതിന് സഹായമേകുക എന്ന ലക്ഷ്യത്തോടെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജ് ഒരു സംരംഭം എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഖാദി മേഖലയുടെ സമഗ്ര പുരോഗതിക്കായി പ്രസ്തുത ബോര്‍ഡ് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
ഖാദി ഉല്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിനും ഖാദി വ്യവസായത്തിന്റെ നവീകരണത്തിനും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കാമോ?
*459.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിനെ തുടര്‍ന്ന് സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാൻ നിയമ ഭേദഗതിക്ക് ആലോചിക്കുന്നുണ്ടോ;
( ബി )
വായ്പ തട്ടിപ്പ്, സ്വര്‍ണപ്പണയ തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; ഇതിനായി നിയമനിർമ്മാണം നടത്താൻ തയ്യാറാകുമോ;
( സി )
ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് സഹകരണ നിയമത്തിൽ വ്യവസ്ഥയുണ്ടോ; എങ്കിൽ കരുവന്നൂര്‍ സഹകരണ ബാങ്കിൽ 2018-19 വർഷത്തിലെ ഓഡിറ്റിൽ ക്രമേക്കേട്‌ കണ്ടെത്തിയിട്ടും പോലീസിനെ അറിയിക്കുന്നതിൽ വീഴ്‌ചവരുത്തിയതായി പറയപ്പെടുന്ന സാഹചര്യം വിശദമാക്കാമോ?
*460.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ വിതരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ സഹകരണ ബാങ്കുകള്‍ മുഖേനയാക്കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏതെല്ലാം സ്ഥാപനങ്ങളുടെ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി എന്ന് മുതല്‍ നല്‍കി തുടങ്ങി എന്ന് അറിയിക്കുമോ;
( സി )
കിടപ്പുരോഗികളും ഗുരുതരമായ രോഗം ബാധിച്ചവരും ബാങ്കില്‍ നേരിട്ടെത്തി പെന്‍ഷന്‍ വാങ്ങുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇവർക്ക് എ. ടി. എം. സൗകര്യമോ ചെക്ക് ലീഫോ ഉപയോഗിച്ച് പെന്‍ഷന്‍ തുക പിന്‍വലിക്കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
*461.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം രാജഗോപാലൻ
ശ്രീ വി ജോയി
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ ആവശ്യത്തിന് ഭൂമി പാട്ടത്തിനു നല്‍കുന്നതു സംബന്ധിച്ച് ഏകീകൃത നയത്തിന് രൂപം കൊടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*462.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വെയര്‍ നിലവിലുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
സഹകരണ ബാങ്കുകള്‍ക്കായി ഏകീകൃത സോഫ്റ്റ്‌വെയര്‍ നിർമ്മിക്കുന്നതിന് ഏതെങ്കിലും കമ്പനിയെ തിരഞ്ഞെടുത്തിരുന്നോ; വിശദമാക്കാമോ; എങ്കില്‍ ഈ കരാർ ടെണ്ടർ വഴിയാണോ നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ സഹകരണ ബാങ്കിൽ സോഫ്റ്റ്‌വെയറിലെ ന്യൂനതകൾ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*463.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ സാധ്യതയ്ക്കനുസരിച്ച് പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
സൗരോര്‍ജ്ജ സ്ഥാപിത ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഊര്‍ജ്ജ കേരള മിഷന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി എന്തെല്ലാം പരിശീലന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനത്തിനും അവയുടെ പ്രചരണത്തിനും സൗരോര്‍ജ്ജ ഉല്പന്നങ്ങളുടെ നിര്‍മ്മാണ, വിപണനത്തിനും സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമോ എന്നറിയിക്കാമോ?
*464.
ശ്രീ. എം. എം. മണി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം ഉല്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി കണ്ടെത്തുക എന്നത് ആയതിനാല്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച വാണിജ്യ മിഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കാമോ;
( ബി )
കേരള ഇ-മാര്‍ക്കറ്റ് എന്ന പേരില്‍ ആരംഭിച്ച ബിസിനസ് ടു ബിസിനസ് വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തന ഫലം വിലയിരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
ഇത്തരം സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കായി കൊച്ചിയില്‍ സ്ഥിരം അന്താരാഷ്ട്ര പ്രദര്‍ശന, വിപണന കേന്ദ്രം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി റീട്ടെയില്‍ വ്യാപാരികളെ കൂടി വാണിജ്യ മിഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
*465.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം കൈവരിച്ചതിന്റെ തുടര്‍ച്ചയായി ആവശ്യമുള്ള വൈദ്യുതിയുടെ ആഭ്യന്തര ഉല്പാദനം സാധ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത്‌ കൃഷിക്കും വ്യവസായത്തിനും സഹായകരമാവുന്ന പ്രത്യേക പദ്ധതികള്‍ വകുപ്പ് ആവിഷ്ക്കരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
വൈദ്യുതി മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ ഏതെല്ലാം വിധത്തില്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് വ്യക്തമാക്കാമോ?
*466.
ശ്രീ വി ശശി
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി മേഖല പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ഉല്പാദന രീതികളുടെ നവീകരണവും ഉല്പന്ന വൈവിധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിദഗ്ധ നെയ്ത്തുകാരെക്കൊണ്ട് ആധുനിക ഡിസൈനിൽ തുണി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി കൈത്തറി സുരക്ഷ എന്ന പദ്ധതി ഹാന്‍ടെക്സ് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കൈത്തറി മേഖലയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കൈത്തറി മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഡിസൈൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കൈത്തറി സഹകരണ സംഘങ്ങള്‍ പുന:സംഘടിപ്പിക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ?
*467.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് തകര്‍ത്ത സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനും പ്രളയ നാശം അതിജീവിക്കുന്നതിനുമായി സഹകരണമേഖല ഇപ്രാവശ്യത്തെ സഹകരണ ദിന സന്ദേശമായ 'ഒരുമിച്ചു നിന്ന് മികവാര്‍ന്ന പുനര്‍നിര്‍മാണം' അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിക്കുമോ;
( ബി )
നെല്‍കൃഷി, ഹൈടെക് കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ സംഘങ്ങള്‍, വനിത സംഘങ്ങള്‍ എന്നിവയെ പരിപോഷിപ്പിക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( സി )
സഹകരണ മേഖലയില്‍ കെട്ടിക്കിടക്കുന്ന നിക്ഷേപം കാര്‍ഷിക, വ്യവസായ, സേവന മേഖലകളിലെ പുതിയ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനായി വിനിയോഗിച്ച് വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകുമോ?
*468.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുത അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പല അപകടങ്ങളും മരണ കാരണമാകുന്നതിനാല്‍ വൈദ്യുത അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വൈദ്യുത ഉപകരണം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*469.
ശ്രീ. എം.വിജിന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.വി.അൻവർ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യവസായ സംരംഭകരുടെ പ്രശ്നങ്ങള്‍ കെെകാര്യം ചെയ്യുന്നതിന് സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സംരംഭകരുടെ പരാതികൾ പരിഹരിക്കാനായി നടത്തുന്ന 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയുടെ ഭാഗമായി ലഭിച്ച പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് പരിഗണനയിലുള്ളത്; വ്യക്തമാക്കാമോ?
*470.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. സുമോദ്
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് സ്തംഭനാവസ്ഥയിലാക്കിയ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരത്തി അറുനൂറ്റിയൻപത് കോടി രൂപയുടെ മൂന്നാം പാക്കേജ് ഏതെല്ലാം തരത്തിലുള്ള സാമ്പത്തിക ഉത്തേജനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാനായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നും രണ്ടും പാക്കേജുകള്‍ സാമ്പത്തികോത്തേജനത്തിന് എത്ര മാത്രം ഗുണം ചെയ്തെന്ന് വിലയിരുത്തിയിരുന്നോ എന്ന് അറിയിക്കുമോ;
( സി )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രെെസസ് തുടങ്ങിയ സംസ്ഥാന സർക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടല്‍ ജനോപകാരപ്രദമാക്കുന്നതിന് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ?
*471.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്ന ബാങ്കിംഗ് വിദഗ്ധരുടെ ആവശ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സഹകരണ ബാങ്കുകളിൽ വായ്പയ്ക്കായി ഈട് നൽകുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്ന നിലവിലെ രീതി വിശദീകരിക്കാമോ; കരുവന്നൂർ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഇതിന് മാറ്റം വരുത്താൻ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വസ്തുവിന്റെ മൂല്യം നോക്കി വായ്പ നൽകുന്നതിന് പകരം വായ്പയുടെ ഉദ്ദേശ്യവും അതിന്റെ സാധ്യതകളും പരിശോധിച്ച് വായ്പ നൽകാനുള്ള രീതി അവലംബിക്കാൻ തയ്യാറാകുമോ?
*472.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന നികുതി കൃത്യമായി ഖജനാവില്‍ തന്നെ എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് നികുതി ഭരണം ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
നികുതി വകുപ്പിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ജി. എസ്. ടി. രജിസ്ട്രേഷന്‍ എടുക്കാതെ വ്യാപാരം നടത്തുന്നവരെ കണ്ടെത്തുന്നതിനും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായ സാഹചര്യത്തില്‍ നികുതി വെട്ടിപ്പ് തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത് കാര്യക്ഷമമായിട്ടുണ്ടോയെന്ന് പരിശോധന നടത്താനുള്ള സംവിധാനമുണ്ടോ; വ്യക്തമാക്കാമോ?
*473.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മറികടക്കാൻ അയ്യായിരത്തി അറുനൂറ്റിയന്‍പത് കോടി രൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് അയ്യായിരത്തി അറുനൂറ്റിയന്‍പത് കോടി രൂപയുടെ ബാധ്യതയുണ്ടാകുമോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ യഥാർത്ഥ ബാധ്യത വിശദമാക്കാമോ;
( സി )
ചെറുകിട വ്യപാരികൾക്കായി പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായി സർക്കാരിന് പരമാവധി നാൽപത് കോടി രൂപയുടെ ബാധ്യത മാത്രമേ വരുകയുള്ളൂ എന്നത് വസ്തുതയാണോ;
( ഡി )
സർക്കാർ നൽകിവരുന്ന സാമൂഹ്യ പെൻഷൻ തുക പാക്കേജിന്റെ ഭാഗമാകുന്നത്‌ എങ്ങിനെ എന്ന് വ്യക്തമാക്കാമോ?
*474.
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്ട്രേഷന്‍ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ വിരലടയാളം ഉപയോഗപ്പെടുത്തുന്നതിനും രജിസ്ട്രേഷന്‍ പ്രക്രിയയുടെ കാലതാമസം ഒഴിവാക്കുന്നതിനും ആധാരങ്ങളുടെ പകര്‍പ്പ് സ്കാന്‍ ചെയ്ത് അപേക്ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും പര്യാപ്തമായ സോഫ്റ്റ് വെയര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
നിലവിലുളള സോഫ്റ്റ് വെയറിന്റെ ന്യൂനതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
*475.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണം സംസ്ഥാന വിഷയമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഹകരണത്തെ പൊതു പട്ടികയിലേക്ക് മാറ്റാന്‍ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?
*476.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഓട്ടോ മൊബെെൽസിന്റെ ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിലായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
വിറ്റുപോയ ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണത്താൽ വിതരണക്കാർ ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ;
( സി )
ഇ-ഓട്ടോ പ്രവർത്തിക്കാത്തത് മൂലം പ്രതിസന്ധിയിലായ ഡീലർഷിപ്പുക്കാർക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകുമോ; വിശദമാക്കാമോ;
( ഡി )
കേരള ഓട്ടോ മൊബെെൽസിന്റെ ഇ-ഓട്ടോ വിദേശരാജ്യങ്ങളിലേക്ക് ഇതിനോടകം കയറ്റി അയച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*477.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഘങ്ങൾക്കായി ഏകീകൃത ബാങ്കിംഗ് സോഫ്റ്റ് വെയർ നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കമ്പ്യൂട്ടറൈസ് ചെയ്തിട്ടില്ലാത്ത സംഘങ്ങളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹോസ്പിറ്റൽ സൊസൈറ്റികളുടെ ആധുനികവൽക്കരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ഐ. സി. ഡി. പ്രോജക്റ്റിൽ ഉൾപ്പെടുത്തി പ്രാഥമിക സഹകരണ ബാങ്കുകളിലെ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*478.
ഡോ.കെ.ടി.ജലീൽ
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡ് കാരണം പ്രതിസന്ധിയിലായ സൂക്ഷ്മ, ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച ആയിരത്തി നാനൂറ്റി പതിനാറ് കോടി രൂപയുടെ പ്രത്യേക പാക്കേജിന്റെ വിശദാംശം ലഭ്യമാക്കുമോ; മുന്‍ഗണനാ മേഖലയിലെ വ്യവസായ സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടോ;
( ബി )
കെ.എസ്.ഐ.ഡി.സി.യില്‍ നിന്ന് വായ്പയെടുത്ത് സംരംഭങ്ങള്‍ നടത്തിയവര്‍ക്ക് ആശ്വാസ പദ്ധതിയുണ്ടോ;
( സി )
കൊവിഡിനെത്തുടര്‍ന്ന് ഇരുപതിനായിരത്തോളം വ്യാപാരികള്‍ കച്ചവടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭ്യമാക്കാന്‍ കഴിയുമോ എന്നു പരിശോധിക്കുമോ?
*479.
ശ്രീ ഒ . ആർ. കേളു
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കി മാറ്റുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പാദന സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യയുടെയും കാലാനുസൃതമായ നവീകരണം, വിപണന സാദ്ധ്യതയുള്ള ഉല്പന്നങ്ങളുടെ വെെവിദ്ധ്യവല്‍ക്കരണം, വിപുലീകരണം, കാര്യക്ഷമമായ മാനേജ്‍മെന്റ് സംവിധാനം എന്നിവ സാധ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
*480.
ശ്രീ. പി.പി. സുമോദ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് പ്രവര്‍ത്തിച്ച സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കി ആദരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത അവാര്‍ഡിന്റെ പരിഗണന വിഷയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും ഏതെല്ലാം വിഭാഗങ്ങളിലുള്ള സംഘങ്ങള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
സഹകരണമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സഹകാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ വര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ പദ്ധതിയുണ്ടോ;
( ഡി )
കൊവിഡ് പ്രതിരോധത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവര്‍ക്കും പുത്തന്‍ ആശയം നടപ്പാക്കുന്നവര്‍ക്കും പ്രത്യേക പുരസ്കാരം നല്‍കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.