STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2621.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി താലൂക്കുകളില്‍ 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; എത്ര അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്;
( ബി )
താലൂക്കുകളില്‍ നിന്നും സര്‍ക്കാര്‍ പ്രസ്സിലേയ്ക്ക് അയയ്ക്കുന്ന അപേക്ഷകള്‍ ഗസറ്റില്‍ പരസ്യം ചെയ്യുന്നതിന് താമസം നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടെന്നറിയിക്കുമോ;
( സി )
സര്‍ക്കാര്‍ പ്രസ്സിലേയ്ക്ക് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് പരസ്യം ചെയ്യാന്‍ അയയ്ക്കുന്ന അപേക്ഷകള്‍ ഓണ്‍ലെെനായി അയച്ചുകൊടുക്കുന്നതിനും എത്രാമത്തെ ഗസറ്റിലാണ് പരസ്യം ചെയ്യുന്നതെന്ന് അപേക്ഷകന്റെ മൊബെെല്‍ ഫോണിലേയ്ക്ക് സന്ദേശം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
2622.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ താലൂക്ക് വിഭജനവുമായി ബന്ധപെട്ട് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
2623.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 25 സെന്റില്‍ കുറവുള്ള പാടമോ, വയലോ സൗജന്യ ഫീസ് അടച്ച് പുരയിടമോ പറമ്പോ ആക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ അവ്യക്തതകള്‍ പരിഹരിക്കാൻ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനം ഇറക്കിയ ഭൂമി പോലും തരം മാറ്റത്തിന് നല്‍കിയാല്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന പരിശോധിക്കാമോ;
( സി )
ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കി വിജ്‍ഞാപനം ഇറക്കിയ ഭൂമി പോലും അനാവശ്യകാരണങ്ങള്‍ പറഞ്ഞ് ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍മാര്‍ മടക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം ലഭിക്കാതെ പോകുന്ന കാര്യം ഗൗരവമായി പരിശോധിക്കുമോ?
2624.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഗസറ്റില്‍ പരസ്യം വന്ന് ഒരു മാസം കഴിഞ്ഞാലും അച്ചടിച്ച ഗസറ്റ് ലഭ്യമാകാത്തതിനാല്‍ പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തു നില്‍ക്കുന്ന അപേക്ഷകര്‍ക്ക് കേരള ഗസറ്റ് വെബ്സെെറ്റില്‍ ലഭ്യമായത് പരിശോധിച്ച് പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2625.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവയുടെ പകർപ്പ് വിവരാവകാശ നിയമം 2005 പ്രകാരം നൽകിയ റവന്യൂ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായ വ്യക്തിക്കെതിരെ എന്തെങ്കിലും വകുപ്പുതല നടപടി സ്വീകരിച്ചിരുന്നോ;
( ബി )
പ്രസ്തുത വ്യക്തിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയിരുന്നോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
ഈ വ്യക്തിക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ?
2626.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവയുടെ പകർപ്പ് വിവരാവകാശ നിയമം, 2005 പ്രകാരം നൽകിയ റവന്യൂ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായ വ്യക്തിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ട് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 15.07.2021-ന് ഇറക്കിയ ഉത്തരവ് പുതുക്കി മറ്റൊരു ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
റവന്യൂ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായ വ്യക്തിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് ഇറക്കുന്നതിനു മുൻപ് അന്വേഷണം നടത്തിയിരുന്നോ;
( സി )
പ്രസ്തുത അന്വേഷണത്തിന്റെ കണ്ടെത്തൽ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ;
( ഡി )
ഭരണഘടനയ്ക്കും നിയമങ്ങൾക്കും അനുസൃതമായി ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ച റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2627.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ന് റവന്യു വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവയുടെ പകർപ്പ് വിവരാവകാശനിയമം, 2005 പ്രകാരം നൽകിയ റവന്യൂ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായ വ്യക്തിയുടെ ഗുഡ് സർവീസ് എൻട്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 15.07.2021-ന് പുറത്തിറക്കിയ ഉത്തരവിൽ റദ്ദാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ഉത്തരവിന് നിയമസാധുതയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് ഇറക്കിയത് വകുപ്പ് മന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കാമോ;
( സി )
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 15.07.2021- ന് ഇറക്കിയ ഉത്തരവിൽ I am of the view that she is not eligible for Good service Entry, Therefore I hereby cancel എന്ന വാചകങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉദ്യോഗസ്ഥന്റെ ഈ നടപടി നിയമവിരുദ്ധമാണോ എന്ന് പരിശോധിയ്ക്കുമോ; നിയമവിരുദ്ധമെങ്കിൽ ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കാമോ?
2628.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ പട്ടയ ഭൂമിയില്‍ വെച്ചു പിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതിനാല്‍ നിലവില്‍ പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല എന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി കൂടുതല്‍ വ്യക്തതയോടെ ഉത്തരവ് പുറപ്പെടുവിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2629.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ മരംമുറി കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നോ;
( ബി )
ഇവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇത് പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
2630.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഡി കെ മുരളി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സംയോജിത ഭൂവിവര സേവന വിനിമയ സംവിധാനം വികസിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ;
( ബി )
ഈ സംവിധാനം വഴി ഭൂമി കൈമാറ്റം നടക്കുമ്പോള്‍ തന്നെ ഭൂമി സംബന്ധമായ വിവരങ്ങളും പ്രമാണ സംബന്ധമായ വിവരങ്ങളും ഓണ്‍ലൈനായി തന്നെ പരിവര്‍ത്തനം ചെയ്യുകയും പുതുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് സാധിക്കുമോ;
( സി )
റവന്യൂ ഓഫീസുകളുടെ സേവനം സമഗ്രമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
2631.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരംമുറിയുമായി ബന്ധപ്പെട്ട ഫയലിൽ പ്രതികൂലമായി നോട്ടെഴുതിയ ഉദ്യോഗസ്ഥക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിക്കുകയോ പ്രസ്തുത ഉദ്യോഗസ്ഥയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥാലം മാറ്റുകയോ ചെയ്തിരുന്നോ;
( ബി )
മരം മുറി സംബന്ധിച്ച ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാവകാശ രേഖയിലൂടെ വെളിപ്പെട്ടതാണോ പ്രസ്തുത ഉദ്യോഗസ്ഥയ്ക്കെതിരെ ഇപ്രകാരം നടപടിയെടുക്കാന്‍ കാരണമെന്ന് അറിയിയ്ക്കാമോ;
( സി )
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവയുടെ പകർപ്പ് വിവരാവകാശ നിയമം 2005 പ്രകാരം നൽകിയ റവന്യൂ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായ ഉദ്യോഗസ്ഥയെ റവന്യൂ വകുപ്പിൽ നിന്നും മാറ്റിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ?
2632.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതിയും, പറമ്പിക്കുളവും ഉള്‍പ്പെടെ 10 പഞ്ചായത്തുകളും 14 വില്ലേജുകളും ഉള്‍പ്പെടുന്ന നെന്മാറ മണ്ഡലത്തില്‍ നെന്മാറ കേന്ദ്രമായി താലൂക്ക് രൂപീകരിക്കേണ്ട ആവശ്യകത സംബന്ധിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
താലൂക്ക് രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
നെന്മാറ താലൂക്ക് രൂപീകരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2633.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവർഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായി തീർന്ന റോഡുകളുടെയും മറ്റ് എടുപ്പുകളുടെയും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത് ചെയ്യാവുന്ന പ്രവൃത്തികൾ സംബന്ധിച്ച് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ എന്തെല്ലാമെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രവൃത്തികളുടെ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2634.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി ഓർഡിനൻസിലൂടെ തിരിച്ചെടുക്കണമെന്ന് സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ട് നിയമാനുസൃതം അല്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2635.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
‌പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത്‌ എന്തെല്ലാം പദ്ധതികളാണ് റവന്യൂ വകുപ്പില്‍ നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം ഓഫീസുകളിലാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയിട്ടുളളതെന്നും മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കുമോ;
( സി )
ഓൺലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വ്യാപകമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2636.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നിയോജകമണ്ഡലത്തില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് സൂര്യകാലടി മനയ്ക് സമീപം നിര്‍മ്മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം നീണ്ടുപോകാനുള്ള കാരണങ്ങള്‍ വിശദീകരിക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2637.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കിഴക്കേകോട്ട നോര്‍ത്ത് ബസ്റ്റാന്റിന് പുറകിലായി കോട്ടമതിലിന് ചുറ്റുമുള്ള കെ.എസ്.ആര്‍.ടി.സി.-യുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയത് തിരിച്ചുപിടിക്കുന്നതിനായി വിവിധ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
കൈയേറിയ ഭൂമിയില്‍ നിന്നും സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുവാന്‍ കഴിഞ്ഞ സര്‍ക്കാരിന്റേത് ഉള്‍പ്പെടെ എല്ലാ കാലങ്ങളിലും നടപടി സ്വീകരിച്ചിരുന്നെങ്കിലും പരിപൂര്‍ണ്ണമായി ഒഴിപ്പിക്കുവാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കുമോ;
( സി )
കൈയേറ്റക്കാരില്‍ നിന്നും പരിപൂര്‍ണ്ണമായി ഒഴിപ്പിച്ച് പ്രസ്തുത ഭുമി കെ.എസ്.ആര്‍.ടി.സി. -യ്ക്ക് എന്നത്തേക്ക് തിരികെ നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ?
2638.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരപ്രദേശങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമിയുടെ പട്ടയം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരത്തിൽ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2639.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു എത്ര പട്ടയം, കൈവശരേഖ എന്നിവ നല്‍കിയെന്ന പട്ടിക ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
2011 -16 കാലയളവിൽ എത്ര പട്ടയം, കൈവശരേഖ എന്നിവ നല്‍കിയെന്ന പട്ടിക ജില്ല തിരിച്ച് വിശദമാക്കാമോ?
2640.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര പട്ടയ ഭൂമിയില്‍ കോഴി കൃഷി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വന്യജീവി ആക്രമണം മൂലം വ്യാപകമായി കൃഷി നശിക്കുന്ന സാഹചര്യത്തില്‍ കോഴി വളര്‍ത്തല്‍ പോലുള്ള കാര്‍ഷിക അനുബന്ധ പ്രവൃത്തികളിലൂടെ ഉപജീവനം നടത്തുന്ന പട്ടയ ഉടമകളായ മലയോര നിവാസികള്‍ക്ക് ആയതിന് അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?
2641.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയും പട്ടയവും അനുവദിച്ചു നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ കരിമ്പുഴ-1 വില്ലേജിലെ കരിപ്പമണ്ണ ഭാഗത്തെ കൊണ്ടന്‍മലയില്‍ പട്ടയം ഇല്ലാതെ താമസിച്ചു വരുന്ന രണ്ട് കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന ഷെഡ്ഡ് ഇരിക്കുന്ന സ്ഥലം പതിച്ചു നല്‍കാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
2642.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മണ്ഡലത്തിൽ പട്ടയം നല്‍കുന്നതിന് ലഭിച്ച അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിന് കാലതാമസം ഉണ്ടായതിന്റെ കാരണം വിശദമാക്കാമോ?
2643.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ കള്ളിക്കാട്, അമ്പൂരി, വാഴിച്ചല്‍ വില്ലേജുകൾ ഉൾപ്പെട്ട അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നൽകാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ് എന്നറിയിക്കാമോ; ഇവര്‍ക്ക് എന്നത്തേയ്ക്ക് സ്ഥിരപട്ടയം നല്‍കാനാകും എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
അഞ്ചുചങ്ങല പ്രദേശത്ത് ആകെ എത്ര പേര്‍ക്കാണ് പട്ടയം നൽകേണ്ടത്; ഇതില്‍ താമസക്കാർ എത്രയാണെന്നും കൃഷിഭൂമി എത്രയാണെന്നും തരം തിരിച്ചിട്ടുണ്ടോ;
( ഡി )
എത്ര പേർക്ക് പട്ടയം നൽകാനുള്ള നടപടികള്‍ നിലവില്‍ പൂർത്തിയാക്കിയിട്ടുണ്ട് വില്ലേജ് അടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കി നല്‍കാമോ;
( ഇ )
പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ എന്നുമുതലാണ് ആരംഭിച്ചിട്ടുള്ളത്, ആയതിന്റെ മുഴുവന്‍ രേഖകളും റവന്യൂ വകുപ്പില്‍ ലഭ്യമാണോ, കൃത്യമായ റീസര്‍വ്വേ രേഖകള്‍ ഇല്ല എന്ന കാരണത്താല്‍ പട്ടയ നടപടികള്‍ അനന്തമായി നീണ്ടുപോകുന്നത് പരിഹരിക്കുന്നതിനായി ഏന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നു അറിയിക്കാമോ;
( എഫ് )
പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിലേയ്ക്കായി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് എത്രയും വേഗം അഞ്ചുചങ്ങല പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദാംശം നല്‍കാമോ?
2644.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി താലൂക്കില്‍ വിവിധ വില്ലേജുകളിലായി പട്ടയം ലഭിക്കുന്നതിനും, കൈവശാവകാശ രേഖ ലഭിക്കുന്നതിനുമായി എത്ര അപേക്ഷകള്‍ ഉണ്ടെന്ന വിവരം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ അപേക്ഷയിന്മേലും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2645.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാർ കാലയളവില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണവും ഭൂവിസ്തൃതിയും ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
എത്ര കൈവശ കൃഷിക്കാര്‍ക്കും എത്ര ഭൂരഹിതര്‍ക്കുമാണ് പട്ടയം നല്‍കിയതെന്ന് വിശദമാക്കാമോ;
( സി )
പട്ടയം നല്‍കിയ ഇനത്തിൽ എത്ര തുക സര്‍ക്കാരിന് ലഭിച്ചു എന്നു വിശദമാക്കാമോ?
2646.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ കാരണം കഷ്ടത അനുഭവിച്ചവര്‍ക്ക് എത്ര തുക നഷ്ടപരിഹാരമായി നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിന്മേലാണ് പ്രസ്തുത തുക അനുവദിച്ചതെന്നും അറിയിക്കാമോ;
( ബി )
വീടിന്റെ സുരക്ഷയ്ക്ക് കെട്ടിയ മതിലുകള്‍, റീ-ടെയിനിംഗ് വാളുകള്‍ എന്നിവ കനത്ത മഴയില്‍ തകര്‍ന്ന്, വീടിനു കനത്ത ഭീഷണി നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമോ; എങ്കില്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ഉയര്‍ന്ന പ്രദേശങ്ങളില്‍ സംഭവിക്കുന്ന ഇത്തരം അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുഉളള പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്ക് തയ്യാറാക്കുന്നതിനായി ഏതൊക്കെ സാങ്കേതിക വിഭാഗങ്ങള്‍ക്കാണ് കെെമാറുന്നത് എന്നറിയിക്കാമോ?
2647.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ ദുരന്ത ലഘൂകരണം ലക്ഷ്യം വെച്ചു ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം ആശുപത്രികളാണ് കരട് രേഖ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ആസൂത്രണ രേഖ തയ്യാറാക്കി വരുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2648.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19, 2019-20, 2020-21 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ച നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ നാളിതുവരെ നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2649.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ മൊടവണ്ണക്കടവ് നടപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടോ;
( ബി )
19.11.2015-ലെ ജി.ഒ.(ആര്‍.റ്റി) നമ്പര്‍ 6032/15/ആര്‍.ഡി. ഉത്തരവ് പ്രകാരം ഭരണാനുമതിയ്ക്കായി സമർപ്പിച്ചിട്ടും പ്രസ്തുത പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഇതോടൊപ്പം അനുവദിച്ചതും റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ആയതുമായ ഏതെല്ലാം പ്രവൃത്തികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയെന്നും പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്നും അറിയിക്കുമോ;
( ഡി )
മൊടവണ്ണക്കടവ് നടപ്പാലം നിര്‍മ്മാണത്തിന് അടിയന്തരമായി അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2650.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിലവില്‍ നീക്കിയിരിപ്പുള്ള തുകയെത്രയാണ്;
( ബി )
മലപ്പുറം ജില്ലയിൽ റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ചു ഏറനാട് മണ്ഡലത്തിന്റെ വികസനത്തിനായി 2016 ‌- 21 കാലയളവില്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( സി )
ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രൊപ്പോസലുകളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമെന്നും അവയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കി അടിയന്തരമായി പണി പൂര്‍ത്തീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2651.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019, 2020 വര്‍ഷങ്ങളില്‍ കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും പുഴയുടെ സംരക്ഷണഭിത്തി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
റിവർ മാനേജ്‍മെന്റ്‌ ഫണ്ടില്‍ നിന്നും 2019, 2020, 2021 വര്‍ഷങ്ങളില്‍ പുഴ സംരക്ഷണഭിത്തിയുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
2020 -ല്‍ സംസ്ഥാനതല സമിതിയിലേയ്ക്ക് കളക്ടര്‍ ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കൂമോ;
( ഡി )
2020, 2021 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
2652.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കുന്ന ഡേറ്റാ ബാങ്കില്‍ നിന്നും കൃഷിഭൂമിയെ ഒഴിവാക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ അധികാരം സംസ്ഥാനത്ത് എവിടെയെങ്കിലും ദുർവിനിയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ വിശദാംശം നൽകുമോ?
2653.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോര്‍പ്പറേഷന്‍ 2021-ല്‍ പുറത്തിറക്കിയ ഡേറ്റ ബാങ്കുകളില്‍ നിന്നും ഒഴിവാക്കിയ ഭൂമികളില്‍ പരിവര്‍ത്തനം നടത്തുന്നതിന് ഉടമകള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കാമോ;
( ബി )
25 സെന്റിന് താഴെ പരിവര്‍ത്തനം നടത്തുന്ന, ഡേറ്റ ബാങ്കുകളില്‍ നിന്നും ഒഴിവാക്കിയ ഭൂമിയില്‍ കല്‍പ്പ വൃക്ഷങ്ങള്‍ അടക്കം ഉണ്ടെങ്കില്‍ കൃഷി ഓഫീസർമാരുടെ അധിക സര്‍ട്ടിഫിക്കറ്റ് തരം മാറ്റലിന് ആവശ്യമുണ്ടോ;
( സി )
ഡേറ്റ ബാങ്കുകളില്‍ നിന്നും ഒഴിവാക്കിയ ഭൂമി തരം മാറ്റം നടത്തുന്നതിന് കൃഷി ഓഫീസര്‍മാരുടെ അധിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അറിയിക്കാമോ;
( ഡി )
ഇത്തരത്തില്‍ നിരസിക്കുന്ന അപേക്ഷകളിന്മേൽ അപ്പീല്‍ അപേക്ഷ ആര്‍ക്കാണ് നല്‍കേണ്ടത്; വിശദമാക്കാമോ;
( ഇ )
ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടുത്താത്ത ഭൂമി തരംമാറ്റലിന് അനുവദിക്കാതെ നിരസിക്കുന്ന സാഹചര്യത്തില്‍ ഭൂമി തരംമാറ്റലിന് ആവശ്യമായ നിയമപരമായ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2654.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ടക്കാലവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത നടപടിയുടെ ഭാഗമായി എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരിക്കുന്നതും പാട്ടകുടിശ്ശിക വരുത്തിയതുമായ ഭൂമിയുടെ പാട്ടകുടിശ്ശിക തീര്‍ത്ത് കരാര്‍ പുതുക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്ര തോട്ടം ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2655.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25 സെന്റിൽ താഴെയുള്ള ഭൂമിയുടെ തരം മാറ്റം സൗജന്യമായി നടത്തിക്കൊടുക്കണമെന്ന ഉത്തരവ് പ്രാബല്യത്തിലുണ്ടോ;
( ബി )
ഭൂമിയുടെ തരം മാറ്റത്തിന് തുക അടച്ചാലും അനുമതി നൽകുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2656.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു വില്ലേജില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയും ജുഡീഷ്യല്‍ ഓഫീസര്‍ ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുന്നതിനായി 0.75 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്യുവാന്‍ 22.04.2019 ലെ കത്ത് പ്രകാരം കാസര്‍കോട് ജില്ലാ ജഡ്ജി റവന്യൂ വകപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി കൈമാറുന്നത് സംബന്ധിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച DCKSGD/6081/2019-C2 നമ്പര്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷ പ്രകാരം ജുഡീഷ്യല്‍ വകുപ്പിന് 0.75 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ഇല്ലെങ്കിൽ ജുഡീഷ്യല്‍ വകുപ്പിന് പ്രസ്തുത ഭൂമി എപ്പോള്‍ അനുവദിച്ച് ഉത്തരവിറക്കുമെന്ന് വിശദമാക്കുമോ ?
2657.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം പ്ലാന്റേഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ച് കൊടുക്കുന്നതിനായി ഭൂമിയുടെ പ്ലോട്ടിംഗ് ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചിരുന്ന വടക്കേക്കളം പ്ലാന്റേഷന്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
മനവക, കാണം, വെറുംപാട്ടം എന്നീ വിഭാഗങ്ങളിലുള്ള ഭൂമി ജന്മമാക്കി മാറ്റാന്‍ സമര്‍പ്പിച്ച മുപ്പതിനായിരത്തോളം അപേക്ഷകള്‍ തലപ്പിള്ളി താലൂക്കില്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാഹചര്യം മൂലം സ്വന്തം പേരിലുള്ള ഭൂമിയുടെ നികുതി അടക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ വിശദീകരിക്കാമോ?
2658.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്ന തോട്ടഭൂമിയുടെ പാട്ട തുക കൃത്യമായി സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആരൊക്കെ എന്നു മുതല്‍ കുടിശിക വരുത്തിയിട്ടുണ്ടെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2659.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടഭൂമിയിൽ കൃഷി ഇറക്കാൻ മാത്രമാണ് പാട്ടക്കാരന് അവകാശം എന്നും ഭൂമിക്കുമേൽ പ്രത്യേക അവകാശമോ മരം മുറിക്കുന്നതിന് അവകാശമോ ഇല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി വിധി ഉണ്ടായിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
2660.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര ഫ്ലഡ് റോഡുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവിടെ ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത ഫ്ലഡ് റോഡുകളുടെ പേരും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഫ്ലഡ് റോഡിന് നിലവില്‍ അനുവദിക്കുന്ന പരമാവധി തുകയായ പത്ത് ലക്ഷം രൂപ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
2661.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വെട്ടിയാര്‍, പൊയൂതെക്കതില്‍, ശാന്തമ്മയുടെ വീട് 2018-ലെ പ്രളയത്തില്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടുംബത്തിന് അനുവദിച്ച തുക അക്കൗണ്ട് മാറി നല്‍കിയതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കുടുംബത്തിന് പ്രളയ സഹായം (D210250664) ലഭിക്കുന്നതിനു വേണ്ടി നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
സഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
2662.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് വിഭജിച്ച് തുരുത്തി വില്ലേജ് ഓഫീസ് ആരംഭിച്ചതിനു ശേഷം, തുരുത്തി വില്ലേജിനകത്തെ അപേക്ഷകര്‍ക്ക് സി.എം.‍ഡി.ആർ.എഫ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാതെ വരുന്നത് തുരുത്തി വില്ലേജ് എന്ന ഓപ്ഷൻ സൈറ്റില്‍ ഇല്ലാത്തതിനാല്‍ ആണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വില്ലേജ് അധികൃതരെ ഇതറിയിച്ചിട്ടും ഈ ഓപ്ഷൻ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വരുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
2663.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചാവക്കാട്,മണത്തല വില്ലേജ് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോയെന്ന് അറിയിക്കുമോ?
2664.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളായ കുളത്തുമ്മല്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ്, വിളപ്പില്‍ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും നിര്‍മ്മാണ ചുമതല ആർക്കാണെന്നും, ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2665.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരവാരം, കിളിമാനൂര്‍, വെള്ളല്ലൂര്‍, പുളിമാത്ത് എന്നീ വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2666.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് വഴി നല്‍കുന്ന സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നല്‍കുന്നതിനു നടപടി സ്വീകരിക്കുമോ;
( സി )
വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി പ്രവര്‍ത്തിക്കുന്നതിനു നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
2667.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍പ്പെടുന്ന കുറ്റിപ്പുറം, നടുവട്ടം,കോട്ടക്കല്‍ എന്നീ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പ്ലാൻഫണ്ടിലോ മറ്റേതെങ്കിലും ഫണ്ടിലോ ഉള്‍പ്പെടുത്തി അവ പുനരുദ്ധരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ നിന്നും ജില്ലാധികൃതര്‍ തയ്യാറാക്കുന്ന പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മലപ്പുറം ജില്ലാകളക്ടര്‍ 2020-21, 2021-22 എന്നീ വര്‍ഷങ്ങളിലേയ്ക്ക് തയ്യാറാക്കിയ പ്രൊപ്പോസലില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ വില്ലേജുകള്‍ ഏതെല്ലാമാണ്; വ്യക്തമായ വിവരം ലഭ്യമാക്കുമോ?
2668.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂര്‍ പഞ്ചായത്തിലെ പരയ്ക്കാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി എന്താണെന്നും പ്രവൃത്തിയുടെ അടങ്കല്‍ തുക എത്രയാണെന്നും വിശദമാക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണം എന്നേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
2669.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വിവിധ വില്ലേജ് ആഫീസുകളുടെയും മാവേലിക്കര താലൂക്ക് ആഫീസിന്റെയും നിര്‍മ്മാണത്തിന് റീബില്‍‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2670.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ നിലവില്‍ ഏതൊക്കെ വില്ലേജ് ഓഫീസുകളുടെ നവീകരണം, പുതിയ കെട്ടിടം നിര്‍മ്മിക്കല്‍ എന്നിവ നടന്നുവരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഈ പ്രവൃത്തികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2671.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് സിവില്‍ സ്റ്റേഷന്റെ വസ്തു നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അടക്കുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
2672.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ തെക്കൻ ജില്ലകളിലെ റവന്യൂ ജീവനക്കാരുടെ ഓരോ സ്ഥാനക്കയറ്റത്തിനും, വടക്കൻ ജില്ലകളിൽ വർഷങ്ങളോളം നിർബ്ബന്ധിത അന്തർജില്ലാ ട്രാൻസ്‌ഫർ സേവനം അനുഷ്ടിക്കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വളരെയധികം മാനസിക സംഘർഷങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും നേരിടുന്ന തെക്കൻ ജില്ലകളിലെ വനിതാ ജീവനക്കാർക്ക്, ഓരോ സ്ഥാനക്കയറ്റത്തിനും വടക്കൻ ജില്ലകളിലേക്ക് പോകേണ്ടി വരുമ്പോൾ വടക്കൻ ജില്ലകളിലെ വനിതാ ജീവനക്കാർക്ക് സ്വന്തം ജില്ലയിൽ തന്നെ അന്തർജില്ലാ ട്രാൻസ്ഫറില്ലാതെ സേവന കാലാവധി പൂർത്തിയാക്കാൻ കഴിയുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സോഫ്ട് വെയർ സഹായത്താൽ വനിതാ ജീവനക്കാർക്ക് സ്വന്തം ജില്ലയിൽ പരമാവധി 40 കിലോമീറ്റർ ചുറ്റളവിൽ സേവനം അനുഷ്ടിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങൾ സ്വീകരിക്കുമോ;
( ഡി )
റവന്യൂ ജീവനക്കാരുടെ ട്രാൻസ്ഫർ മാനദണ്ഡങ്ങളെ സംബന്ധിച്ചും വനിതാ ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ചും വകുപ്പ് തല സമിതിയെ കൊണ്ട് പഠനം നടത്തുവാൻ സർക്കാരിന് പദ്ധതിയുണ്ടെങ്കിൽ വിശദമാക്കാമോ?
2673.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ (സി) വകുപ്പിന്റെ 26.08.2020-ലെ 2723/2020 നമ്പര്‍ ഉത്തരവ് പ്രകാരം ഒഴിവ് ഇല്ലാത്ത കാരണത്താല്‍ ,സ്വന്തം ജില്ലയില്‍/ഓപ്റ്റ് ചെയ്ത ജില്ലയില്‍ നിന്നും സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ, തിരികെ സ്ഥലം മാറ്റം നല്‍കുന്നതിന്, സ്ഥലം മാറ്റം ലഭിച്ച ജില്ലയില്‍ ആറ് മാസം സേവനം പൂര്‍ത്തിയാക്കണം എന്ന വ്യവസ്ഥ നിലവിലുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 25.02.2017-ലെ സ.ഉ.(പി)3/2017 നമ്പര്‍ ഉത്തരവിന്റെ വ്യവസ്ഥകള്‍ക്ക് എതിരാണെന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( സി )
പ്രസ്തുത ഉത്തരവിന്റെ 2(ii)-ൽ ഉദ്യോഗകാല ദൈര്‍ഘ്യത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് ഒഴിവില്ലാത്ത കാരണത്താല്‍ സ്വന്തം/ഓപ്റ്റ് ചെയ്ത ജില്ലയില്‍ നിന്നും സ്ഥലം മാറ്റപ്പെട്ട ജീവനക്കാരന് അവരുടെ സ്വന്തം/ഓപ്റ്റ് ചെയ്ത ജില്ലയില്‍ ഉണ്ടാകുന്ന ആദ്യ ഒഴിവില്‍ തന്നെ തിരികെ സ്ഥലം മാറ്റം നല്‍കേണ്ടതാണെന്ന വ്യവസ്ഥ റവന്യൂ വകുപ്പ് പാലിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
റവന്യൂ വകുപ്പിന്റെ ഉത്തരവ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരം സ്വന്തം ജില്ലയില്‍ ഉണ്ടാകുന്ന ആദ്യ ഒഴിവില്‍ തന്നെ പരിഗണിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
2674.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാന്ത്വന സ്പർശം അദാലത്തിലേയ്ക്ക് ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
കുണ്ടറ നിയോജകമണ്ഡലത്തില്‍ നിന്നും സാന്ത്വന സ്പർശം അദാലത്തിലേയ്ക്ക് ലഭിച്ചിട്ടുളള അപേക്ഷകളിൽ എത്രയെണ്ണത്തിനാണ് തീർപ്പ് കൽപ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് സാന്ത്വന സ്പർശം അദാലത്തുകൾ ആരംഭിച്ചതും അവസാനമായി നടത്തിയതുമായ തീയതികൾ അറിയിക്കുമോ?
2675.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദിയന്നൂര്‍, തൃക്കരിപ്പൂര്‍ സൗത്ത് എന്നീ വില്ലേജുകളെ വിഭജിച്ച് വലിയപറമ്പ് വില്ലേജ് രൂപീകരിച്ചപ്പോള്‍ പ്രസ്തുത വില്ലേജിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ സൈറ്റുകളില്‍ വലിയപറമ്പ് വില്ലേജ് എന്ന ഓപ്ഷന്‍ ഇല്ലാത്തതുകാരണം പല അപേക്ഷകളും നല്‍കാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് അടിയന്തരമായി പരിഹരിക്കുമോ?
2676.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തില്‍ ആസ്തിവികസന പദ്ധതി പ്രകാരം നിര്‍വ്വഹിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള,വാര്‍ഡ് 1 -ലെ കഴുവേറ്റം കുന്നേല്‍ ഭാഗത്തെ പിച്ചിംഗ് നിര്‍മ്മാണ പ്രവൃത്തിക്ക് പ്രസ്തുത സ്ഥലത്തെ അതിരുകള്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കാന്‍ ചിങ്ങോലി വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അടിയന്തര പ്രധാന്യവും, ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത് മേൽപ്പറഞ്ഞ സ്ഥലത്തെ അതിരുകള്‍, എല്‍.എസ്.ജി .ഡി മുതുകുളം ബ്ലോക്ക് എ.എക്‌സ്.ഇ ആവശ്യപ്പെട്ട പ്രകാരം, അളന്ന് തിരിച്ച് നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ചിങ്ങോലി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ?
2677.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്ക് ഭൂമിയും എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തിലെ ഓരോ വില്ലേജുകളിലും എത്ര സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി അളന്ന് തിരിച്ച് കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുളള നടപടി സ്വീകരിക്കുമോ?
2678.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.വി.ടി. കമ്പനിയുടെ കൈവശമുള്ള കൊല്ലം ജില്ലയിലെ രാജഗിരി, ചാലിയക്കര തോട്ടങ്ങളിൽ പലതും സർക്കാർ ഭൂമിയാണെന്ന് സ്പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം റിപ്പോർട്ട് നൽകിയിരുന്നോ; എങ്കിൽ ഇതിന്മേൽ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കുമോ?
2679.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയ്ക്ക് സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് അനുവദിയ്ക്കേണ്ട തുക സ്ഥലത്തിന്റെ കാണാവകാശം ജന്മാവകാശമാക്കി മാറ്റിയിട്ടില്ല എന്ന കാരണത്താല്‍ തടഞ്ഞുവെക്കുന്ന സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ട്; സ്ഥല ഉടമകളുടെ വിവരങ്ങള്‍ അറിയിക്കുമോ;
( ബി )
കേരളത്തിലെ ഏതൊക്കെ ജില്ലകളില്‍ ഇതേ കാരണത്താല്‍ സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് തുക അനുവദിയ്ക്കാതിരുന്നുവെന്ന് വ്യക്തമാക്കാമോ; ഓരോ ജില്ലകളിലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
2680.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം പ്രഖ്യാപിക്കാനും ഒഴിപ്പിക്കാനും ഉള്ള അധികാരം സ്പെഷ്യൽ ഓഫീസർക്ക് ഇല്ല എന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2681.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാന്‍സര്‍ രോഗികള്‍ക്കും ക്ഷയരോഗികള്‍ക്കും അനുവദിച്ചിട്ടുള്ള പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതുപോലെ എല്ലാ മാസവും ഈ പെന്‍ഷനും നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2682.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്ത്‌ ‌ ഭൂമിയുടെ അളവുകൾ ഹെക്ടറിൽ കണക്കാക്കാൻ തുടങ്ങിയത് എന്നു മുതലാണെന്ന് അറിയിക്കാമോ;
( ബി )
1923-ൽ തയ്യാറാക്കിയതായി ഹാരിസൺസ് മലയാളം ലിമിറ്റഡ് അവകാശപ്പെടുന്ന ഭൂമിയുടെ ആധാരത്തിൽ ഹെക്ടർ കണക്ക് വന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2683.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1923-ൽ തയ്യാറാക്കിയതായി ഹാരിസൺസ് മലയാളം ലിമിറ്റഡ് അവകാശപ്പെടുന്ന ആധാരത്തിൽ ആധുനിക മലയാളം ലിപികൾ കടന്നുകൂടിയിട്ടുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2684.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തില്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുറമ്പോക്ക് പ്രദേശങ്ങള്‍ സംബന്ധിച്ച് വിവര ശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ;
( സി )
നിലവില്‍ ഏതെങ്കിലും പുറമ്പോക്ക് ഭൂമി വകുപ്പ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2685.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർവ്വേ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും സാങ്കേതികവിദ്യാധിഷ്ഠിതമായും ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വകുപ്പിന്റ പ്രവർത്തനം സുതാര്യമായും കാര്യക്ഷമമായും നിർവ്വഹിക്കുന്നതിന് മുന്‍ സർക്കാർ സ്വീകരിച്ച പ്രധാന നടപടികൾ വിശദീകരിക്കുമോ;
( സി )
ആധുനിക സാങ്കേതിക വിദ്യാ സൗകര്യങ്ങൾ സർവ്വേ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ ഈ സർക്കാരി​ന്റെ നിലപാട് വ്യക്തമാക്കാമോ;
( ഡി )
സർവ്വേ വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുത്ത് മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2686.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ വില്ലേജില്‍ ഉള്‍പ്പെടുന്ന മണികണ്ഠംചാല്‍, കല്ലേലിമേട് എന്നീ പ്രദേശങ്ങളില്‍ 01.01.1977-ന് മുൻപ് കുടിയേറി താമസിച്ചിട്ടുള്ള കൃഷിക്കാര്‍ക്ക് നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റീസര്‍വ്വേയ്ക്കു ശേഷം തയ്യാറാക്കിയ ലിത്തോ മാപ്പില്‍ പ്രസ്തുത പ്രദേശങ്ങള്‍ ഹില്‍മെന്‍ സെറ്റില്‍മെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രദേശങ്ങളില്‍ ഒരു ട്രൈബല്‍ കുടുംബം പോലും അധിവസിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
01.01.1977-ന് മുന്‍പ് കുടിയേറി കൃഷി ചെയ്ത് താമസിച്ച് വരുന്ന മേല്‍ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ഹില്‍മെന്‍ സെറ്റില്‍മെന്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണ് പട്ടയം നല്‍കുവാനുള്ള തടസ്സം എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
മേല്‍ സാഹചര്യത്തില്‍ പ്രസ്തുത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനായി ഹില്‍മെന്‍ സെറ്റില്‍മെന്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഒഴിവാക്കി ഇവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2687.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സംയോജിത ഭൂവിവര സേവന വിനിമയ സംവിധാനം വികസിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളെയും ഈ സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
എറണാകുളം ജില്ലയിലെ ഏതൊക്കെ വില്ലേജ് ഓഫീസുകളിലാണ് 2021-22 വര്‍ഷത്തില്‍ പ്രസ്തുത സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2688.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കമ്പംമെട്ട് - വണ്ണപ്പുറം റോഡിന്റെ വീതി,സര്‍വ്വേ വിഭാഗം അളന്ന് തിട്ടപ്പെടുത്തി നല്‍കാത്തതിനാല്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍വ്വേയര്‍മാരുടെ അഭാവത്തില്‍ പ്രസ്തുത നടപടികള്‍ തടസപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍/ ഇടുക്കി കളക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടോ; പ്രസ്തുത വിഷയത്തില്‍ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
പൊതുവികസന പ്രവൃത്തികള്‍ സര്‍വ്വേ വിഭാഗം ഉദ്യോഗസ്ഥരുടെ അഭാവം നിമിത്തം തടസപ്പെടുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കമ്പംമെട്ട് -വണ്ണപ്പുറം കിഫ്ബി റോഡിന്റെ ആദ്യ റീച്ചായ കമ്പംമെട്ട് - എഴുകും വയല്‍ റോഡിന്റെ വീതി അടിയന്തരമായി അളന്ന് തിട്ടപ്പെടുത്തി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2689.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ആധാരം വ്യാജമാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2690.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ താലൂക്കിലെ ഒഴലപ്പതി വില്ലേജില്‍ മല്ലമ്പതി പട്ടികവർഗ്ഗ കോളനി നിവാസികള്‍ക്ക് 1998-1999 വർഷങ്ങളിൽ പട്ടയമായി അനുവദിച്ചുകിട്ടിയ ഭൂമി മറ്റു വിഭാഗക്കാർ അനധികൃതമായി കൈവശപ്പെടുത്തിയത് റവന്യു വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമി അന്യാധീനപ്പെട്ട പട്ടികവർഗ്ഗക്കാരുടെ പേര് വിവരങ്ങൾ, ഭൂമിയുടെ വിസ്തീർണ്ണം, സർവ്വേ നമ്പർ തുടങ്ങിയ വിവരങ്ങളും ഭൂമി കൈവശപ്പെടുത്തിയത് ആരെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
1999 -ലെ പട്ടികവർഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമ പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് പട്ടികവർഗ്ഗക്കാർക്ക് നൽകുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?
2691.
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റീസര്‍വ്വേ നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സെന്‍ട്രല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
റീ സര്‍വ്വേ നടപടികള്‍ എന്നത്തേക്ക് പൂ‍ര്‍ത്തിയാക്കാന്‍ കഴിയും; വിശദാംശം അറിയിക്കുമോ?
2692.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ റീസര്‍വ്വെ നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
കൊയിലാണ്ടി താലൂക്കില്‍ എത്ര വില്ലേജുകളില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായെന്നും, അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
കൊയിലാണ്ടി താലൂക്കിലെ സര്‍വ്വെ വിഭാഗത്തില്‍ എത്ര ജീവനക്കാരുണ്ടെന്നും, ഓരോരുത്തര്‍ക്കും ചാർജുള്ള വില്ലേജുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
2019 മുതല്‍ 2021 വരെ അതിര്‍ത്തി തര്‍ക്കം, കോടതി കമ്മീഷൻ, മിച്ചഭൂമി, റീസര്‍വ്വെ അദാലത്ത് എന്നിങ്ങനെ കൊയിലാണ്ടി താലൂക്ക് സര്‍വ്വെ വിഭാഗത്തില്‍ എത്ര ഫയലുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
കൊയിലാണ്ടി താലൂക്കില്‍ ഭൂമി തരംമാറ്റുന്നതിന് വേണ്ടി ഫീസ് അടച്ച എത്ര അപേക്ഷകള്‍ ഉണ്ടെന്ന് അറിയിക്കാമോ ;
( എഫ് )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും, ആയത് എപ്പോൾ പൂര്‍ത്തിയാകുമെന്നും അറിയിക്കാമോ?
2693.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവ്വേ പൂർത്തീകരിച്ച വില്ലേജുകൾ ഏതെല്ലാമാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ;
( ബി )
ഇനിയും റീസർവ്വേ പൂർത്തിയാക്കാത്ത വില്ലേജുകളിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ; റീസർവ്വേ എന്നത്തേക്ക് പൂർത്തിയാക്കാമെന്നും, വൈകുന്നതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
റീസർവ്വേ പ്രവർത്തനങ്ങൾക്ക് വേണ്ട സംവിധാനങ്ങളും സൗകര്യങ്ങളും എന്തൊക്കെയാണെന്നും, ഇതിനായി എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ ;
( ഡി )
റീസർവ്വേ പ്രവർത്തനങ്ങൾക്ക് വേണ്ട ചെലവ് എത്രയാണെന്നും, ഓരോ ജില്ലയ്ക്കും അനുവദിച്ച തുക എത്രയാണെന്നും , ഇതിനകം ഓരോ ജില്ലയും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ;
( ഇ )
റീസർവ്വേ പ്രവർത്തനങ്ങൾക്കാവശ്യമായ സ്റ്റാഫിന്റെ അപര്യാപ്തത ഉണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ജില്ല തിരിച്ചുള്ള വിശദാംശം നൽകാമോ ?
2694.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ റീസര്‍വ്വേ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റീസര്‍വ്വേ നടക്കുന്നതില്‍ തന്നെ പാകപ്പിഴകള്‍ വരുന്നത് പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റീസര്‍വ്വേ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനും പാകപ്പിഴകള്‍ ഒഴിവാക്കുന്നതിനും വകുപ്പ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമാക്കാമോ?
2695.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീ സര്‍വ്വേ ആരംഭിച്ചത് എന്നാണ്;
( ബി )
റീ സര്‍വ്വേ നടപടികള്‍ നാളിതുവരെ എത്ര വില്ലേജുകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( സി )
റീ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ ഇനിയും എത്ര സമയം വേണ്ടി വരുമെന്ന് അറിയിക്കാമോ;
( ഡി )
റീ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2696.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്ത് റീസർവ്വേ നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണ്;
( ബി )
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവ്വേ രേഖകൾ ഡിജിറ്റൽ വൽക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
റീസർവ്വേ നടത്തിയ സ്ഥലങ്ങളിൽ വ്യാപകമായി ഉണ്ടായിട്ടുള്ള പരാതികൾ പരിഹരിക്കുന്നതിന് സാറ്റലൈറ്റ് മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2697.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജുകളിലാണ് റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതെന്ന് അറിയിക്കാമോ; ഇതു മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വില്ലേജുകളില്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; റീ സര്‍വ്വേ പൂര്‍ത്തീകരിക്കുവാന്‍ എന്തു നടപടികളാണ് സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്നതെന്നും എന്നത്തേക്ക് റീ സര്‍വ്വേ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കുമോ;
( സി )
നിലമ്പൂര്‍ താലൂക്കില്‍ റീ സര്‍വ്വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യാേഗസ്ഥരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( ഡി )
റീ സര്‍വ്വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ ഉദ്യാേഗസ്ഥരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയോഗിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ഇ )
നിലമ്പൂര്‍ മണ്ഡലത്തിലെ റീ സര്‍വ്വേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളതെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ ?
2698.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വലിയൊരു ഭാഗം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതിനാല്‍ അവിടുത്തെ ഭൂവിനിയോഗം സംബന്ധിച്ച് പഠനം നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?
2699.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം മുഴുവന്‍ ബാധകമാക്കുന്ന രീതിയില്‍ ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ പദ്ധതി നടപ്പിലാക്കുന്നതിന് 12.02.2020-ലെ സ.ഉ.(സാധാ) നം. 552/20/റവ. നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
2700.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലങ്ങളും കെട്ടിടങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ സ്ഥലങ്ങളിലാണ് ഹൗസിംഗ് ബോര്‍ഡിന് ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉള്ളതെന്നും ഇവയില്‍ ഒഴിഞ്ഞ് കിടക്കുന്നതും പണി പൂര്‍ത്തിയാകാതെ കിടക്കുന്നതുമായ ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഏതെല്ലാമെന്നും അറിയിക്കാമോ;
( സി )
ഇവ പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇവ പൂര്‍ത്തീകരിച്ച് വാടകയ്ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ഹൗസിംഗ് ബോര്‍ഡ് നടപ്പിലാക്കുന്ന പ്രോജക്ടുകള്‍ക്കുള്ള സ്ഥലങ്ങള്‍ എവിടെയൊക്കെയാണെന്നും, ഇപ്പോള്‍ നടന്നു വരുന്ന പ്രോജക്ടുകളുടെ എണ്ണമെത്രയെന്നും, അവ എതെല്ലാമെന്നും വ്യക്തമാക്കാമോ;
( ഇ )
ഉപയോഗശൂന്യമായി കിടക്കുന്ന ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലങ്ങള്‍ പുതിയ പ്രോജക്ടുകള്‍ക്കായി ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
2701.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -2016 കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലായി മൊത്തം എത്ര വീടുകൾ വച്ച് നൽകിയെന്ന് വ്യക്തമാക്കുമോ ?
2702.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി റവന്യു ടവറില്‍ വാഹനങ്ങളു‌ടെ പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യു ടവ്വറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് നവീകരിച്ച് അവിടെ പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ, ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2703.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് റവന്യൂ ടവറിന്റെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2704.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ ഹൗസിംഗ് ബോർഡ് നൽകിയിട്ടുള്ള ഇരട്ട വീടുകളുടെ കോളനികൾ ഒറ്റ വീടുകളാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് ഹൗസിംഗ് ബോർഡ് സ്വീകരിച്ചു വരുന്നത്;
( ബി )
ഇത് സംബന്ധിച്ച് എന്തെങ്കിലും അപേക്ഷകൾ ഹൗസിംഗ് ബോർഡിന് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ ;
( സി )
കൈപ്പമംഗലം മണ്ഡലത്തിൽ ഹൗസിംഗ് ബോർഡിന്റെ വീട് നിർമ്മിക്കുന്നതിന് നിലവിൽ പദ്ധതികൾ ഏതെങ്കിലുമുണ്ടോ; ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ നൽകാമോ;
( ഡി )
ഹൗസിംഗ് ബോർഡിന്റെ എന്തെല്ലാം പുതിയ പദ്ധതികളാണ് കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2705.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വൈപ്പിരിയം എന്ന സ്ഥലത്ത് ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിരുന്നുോ; വ്യക്തമാക്കാമോ;
( ബി )
എത്ര പേര്‍ക്കാണ് വീട് അനുവദിച്ചു കൊടുത്തതെന്ന് അറിയിക്കാമോ;
( സി )
അതില്‍ എത്രപേര്‍ക്കാണ് പട്ടയം അനുവദിച്ചു കൊടുത്തിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
അനുവദിച്ചു നല്‍കിയ വീടുകളില്‍ നിലവില്‍ എത്ര വീടുകളിലാണ് ആളുകൾ താമസിക്കുന്നത്; ആളുകൾ താമസിക്കാന്‍ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
2706.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത് എന്നറിയിക്കാമോ;
( ബി )
ഗൃഹശ്രീ പദ്ധതി പ്രകാരം സംസ്ഥാനത്താകെ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( സി )
2020-21 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ ഗൃഹശ്രീ പദ്ധതി പ്രകാരം എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട്; ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2707.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എന്തെല്ലാം ഭവന പദ്ധതികളാണ് ദുര്‍ബല വിഭാഗങ്ങള്‍ക്കായി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്;
( ബി )
2016 -2021 കാലയളവിൽ വാമനപുരം മണ്ഡലത്തില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ വര്‍ഷം തിരിച്ച് അറിയിക്കാമോ?
2708.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിര്‍മ്മാണ ബോര്‍ഡ് വഴി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതി വഴി എത്ര പേര്‍ക്ക് സ്വപ്ന ഭവനം സ്വന്തമാക്കാനായി എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
2709.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവനരഹിതരായ എത്ര കുടുംബങ്ങളുണ്ട്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ബാങ്കുകള്‍ മറ്റിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ ജപ്തിമൂലം വീട് നഷ്ടപ്പെട്ടവര്‍ എത്ര; വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
ജപ്തി വഴി കിടപ്പാടം നഷ്ടപ്പെടുന്നത് തടയുവാനും ഒരു സെന്റിലും അര സെന്റിലും പ്ലാസ്റ്റിക് ഷീറ്റും മറ്റു മറകളുമായി താമസിയ്ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ സ്വന്തമായൊരു വീട് നല്കുന്നതും പരിഗണിച്ച് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കഴിഞ്ഞ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും വ്യക്തമാക്കുമോ?
2710.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ പദ്ധതികളിലായി മൊത്തം എത്ര വീടുകൾ നിർമ്മിച്ച് നൽകി; പഞ്ചായത്തടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ ?
2711.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം എന്നാണ് പൂര്‍ത്തീകരിച്ചത് എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.