STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2986.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ മൃഗസംരക്ഷണത്തിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2987.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം സംബന്ധിച്ച കേന്ദ്രനിയമം കര്‍ശനമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
വളര്‍ത്തുനായകളുടെ കുത്തിവയ്പിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
വളര്‍ത്തുനായകളുടെ കുത്തിവയ്പിനായി മൊബൈല്‍ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
കൂടുതല്‍ മൊബൈല്‍ യൂണിറ്റുകള്‍ രൂപീകരിച്ച് തെരുവുനായകള്‍ ഉള്‍പ്പെടെയുള്ളവയുടെ കുത്തിവയ്പ് ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2988.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഏതൊക്കെയെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
2989.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര മോഡലിൽ ആട് കര്‍ഷകസംഘങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ജനകീയാസൂത്രണ പദ്ധതി പ്രകാരം ആട് കര്‍ഷകര്‍ക്ക് ആവശ്യമായ ആടുകളെ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2990.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം പാലിന്റെ ഉപഭോഗം കുറഞ്ഞുവരുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ വളരെയേറെ കഷ്ടപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
കാലിത്തീറ്റയുടെ ക്രമാതീതമായ വിലക്കയറ്റവും പാലിന് അര്‍ഹമായ വില കിട്ടാത്തതും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലായിരിക്കുന്നതിനാല്‍ സബ്സിഡി നിരക്കില്‍ കാലിത്തീറ്റ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും ക്രമാതീതമായ വില വര്‍ദ്ധനവ് നിയന്ത്രിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
പാലുല്പാദനം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതുസംബന്ധിച്ചുള്ള നയം വ്യക്തമാക്കാമോ; ക്ഷീരകര്‍ഷകര്‍ കോവിഡ് കാലഘട്ടത്തില്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിയ്ക്കുമോ?
2991.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ വില വർദ്ധനവ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നു എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കാലിത്തീറ്റയുടെ വില വർദ്ധനവ് തടയുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു കാലിത്തീറ്റ ഫാക്ടറി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നതിനുവേണ്ടി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2992.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ ബോര്‍ഡ് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ ആയതിന്റെ ഘടന അറിയിക്കാമോ;
( ബി )
വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് സംസ്ഥാനത്ത് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കുമോ; മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള നടപടി കൈക്കൊള്ളുമോ;
( സി )
മൃഗങ്ങളെ കൊല്ലുന്നത് ശാസ്ത്രീയ മാര്‍ഗത്തിലൂടെ നടത്തുന്നതിന് സംസ്ഥാനത്തെ അറവുശാലകള്‍ ആധുനികവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?
2993.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആട് വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതിയും മാനദണ്ഡങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2994.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മിതമായ വിലയില്‍ ഗുണനിലവാരമുള്ള ഇറച്ചിക്കോഴികള്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഏജൻസികളെ ഏതുരീതിയിൽ പ്രാപ്തരാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2995.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് ഉത്സവ സീസണിലെ ഇറച്ചിക്കോഴികളുടെ വില വര്‍ദ്ധനവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും പൊതു വിപണിയില്‍ ഇടപെടുന്നതിനും എന്താെക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( സി )
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇറച്ചിക്കോഴികളെ വളര്‍ത്തി പൊതുവിപണിയില്‍ എത്തിക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നതിന് തയ്യാറാകുമോയെന്നറിയിക്കുമോ ?
2996.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുട്ടക്കോഴി/ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിൽ ഏർപ്പെടുന്ന കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ?
2997.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ നഷ്ടപ്പെടുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനും നല്ല ഇനം നാടന്‍ താറാവ് കുഞ്ഞുങ്ങളെ നല്‍കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
2998.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിപണിയില്‍ ഇറച്ചിക്കോഴിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിപണിയില്‍ ഇടപെട്ട് ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്കുമോ?
2999.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന മൃഗാശുപത്രികള്‍ ഏതെല്ലാം തരത്തിലുള്ള സേവനങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഓരോ ബ്ലോക്ക് കേന്ദ്രങ്ങളിലും ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( സി )
നിലവില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഓണ്‍ലൈന്‍ ചികിത്സാസൗകര്യം ലഭ്യമാണോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3000.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തില്‍ പുതുതായി ഒരു വെറ്ററിനറി പോളിക്ലിനിക്ക് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3001.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുപതോളം ആനകളുടെ ചികിത്സ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി ആധുനിക ചികിത്സാകേന്ദ്രം പരിഗണനയിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3002.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകളത്തെ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയില്‍ മുൻസര്‍ക്കാരിന്റെ കാലയളവില്‍ കാലാവധി കഴിഞ്ഞ മീറ്റ് ഒഴിവാക്കിയതിലൂടെ എത്ര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് അറിയിക്കാമോ; വിശദാംശം നല്‍കുമോ;
( ബി )
2011-2016 ലെ സര്‍ക്കാരിന്റെ കാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കോഴിത്തീറ്റ/ കാലിത്തീറ്റ ഫീഡ് മില്ല്, പ്രവര്‍ത്തനം നിര്‍ത്താൻ ഇടയായ കാരണമെന്തെന്ന് വിശദമാക്കാമോ;
( സി )
ഏരൂര്‍ വിളക്കുപാറ പഞ്ചായത്തില്‍ പുതിയ പ്ലാന്റ് ആരംഭിക്കുന്നതിനായി മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പുതിയ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മീറ്റ് ടെക് എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കമ്പനിയുമായി കേസ് നിലവിലുണ്ടോ; വിശദമാക്കാമോ?
3003.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള നായ്ക്കാപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ക്ഷീരപരിശീലന കേന്ദ്രത്തില്‍ എന്തെല്ലാം അടിസ്ഥാന ഭൗതിക സൗകര്യങ്ങളാണ് സര്‍ക്കാരും ജില്ലാ പഞ്ചായത്തും ഏര്‍പ്പെടുത്തിയത്; ഇതിനായി എത്ര തുക ചെലവഴിച്ചു; പദ്ധതിയുടെ നിര്‍വ്വഹണം നടത്തിയത് ഏത് ഏജന്‍സിയാണ്; വിശദമാക്കുമോ;
( സി )
പ്രസ്തുത ക്ഷീരപരിശീലന കേന്ദ്രത്തില്‍ എത്ര തസ്തികകളാണ് ആവശ്യമായിട്ടുള്ളതെന്നും നിലവില്‍ എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ഒഴിവുള്ള തസ്തികകള്‍ ഏതൊക്കയാണ്; ആവശ്യമായ മുഴുവന്‍ തസ്തികകള്‍ അനുവദിച്ചും നിയമനം നടത്തിയും ഈ കേന്ദ്രത്തെ പരിപൂര്‍ണ്ണമായ നിലയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഇവിടെ സ്ഥിതി ചെയ്യുന്ന റീജ്യണല്‍ ഡയറി ലാബ് നിലവില്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് വ്യക്തമാക്കുമോ; ഏതൊക്കെ പരിശോധനകളാണ് ഇവിടെ നടക്കുന്നതെന്ന് വിശദമാക്കുമോ; ഏതൊക്കെ പരിശോധനകള്‍ നടത്തുന്നതിനാണ് ഈ ലാബ് സജ്ജീകരിച്ചിട്ടുള്ളത്; പ്രസ്തുത പരിശോധനകളെല്ലാം ഇവിടെ നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ; ഇവിടെ നിലവില്‍ എത്ര തസ്തികകളാണ് ഉള്ളത്; ഇപ്പോള്‍ എത്ര പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്; ആവശ്യമായ എല്ലാ തസ്തികകളിലും നിയമനം നടത്തി പ്രസ്തുത ലാബ് പൂര്‍ണ്ണസജ്ജമാക്കാൻ നടപടി സ്വീകരിക്കുമോ;
( ഇ )
മേല്‍സ്ഥാപനത്തില്‍ നിലവില്‍ എത്ര താല്‍ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ; തസ്തികകളുടെ പേരുവിവരങ്ങളും വേതനവിവരങ്ങളും ലഭ്യമാക്കുമോ; ഇവരുടെ നിയമനാധികാരി ആരാണെന്ന് അറിയിക്കാമോ?
3004.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം കുളമ്പ് രോഗം മൂലം മണലൂര്‍ മണ്ഡലത്തില്‍ എത്ര വളര്‍ത്തു മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു എന്ന് അറിയിക്കാമോ;
( ബി )
കുളമ്പ് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കുളമ്പ് രോഗപ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
3005.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ ക്ഷീരവികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
3006.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ കൊയ്ത്ത് കഴിഞ്ഞ് ഏക്കറുകണക്കിന് സ്ഥലത്തെ വൈക്കോല്‍ പാഴായിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ക്ഷീരവികസന വകുപ്പ് വഴി വൈക്കോല്‍ ശേഖരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
3007.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തില്‍ ക്ഷീരവികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഏതൊക്കെയെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കാമോ?
3008.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ബ്ലോക്കിന്റെ മലയോരമേഖലയില്‍ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ ചെറുപുഴ കേന്ദ്രീകരിച്ച് ക്ഷീരവികസന ഓഫീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3009.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആരംഭിച്ച ക്ഷീരഗ്രാമം പദ്ധതി ഇരിക്കൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായുള്ള ഏതെങ്കിലും പദ്ധതികള്‍ പ്രസ്തുത മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്യം പരിഗണയിലുണ്ടോ എന്നറിയിക്കാമോ?
3010.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തിലെ ചൊക്ലി ഗ്രാമ പഞ്ചായത്തിനെ ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി എന്തെല്ലാം പ്രവർത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3011.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതി സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കോങ്ങാട് നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3012.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണമേന്മയുള്ള കറവപ്പശുക്കളെ പ്രാദേശികമായി ലഭ്യമാക്കുവാനായി ക്ഷീരവികസന വകുപ്പ് സ്ഥാപിച്ച കിടാരി പാര്‍ക്കുകള്‍ അതിന്റെ പൂര്‍ണ്ണമായ ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ചുള്ള വിശദവിവരം നല്‍കുമോ?
3013.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസന വകുപ്പ് കഴിഞ്ഞ 5 വർഷം ക്ഷീരകർഷകർക്കായി നടപ്പിലാക്കിയ പദ്ധതികളും അവർക്ക് നൽകിയ ആനുകൂല്യങ്ങളും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്ഷീര കർഷകർക്ക് നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ ;
( സി )
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഓരോ ജില്ലയിലും എത്ര ഓഫീസുകൾ ഉണ്ടെന്നും പ്രസ്തുത ഓഫീസുകളിൽ ഡോക്ടർമാരുടേതടക്കം എത്ര തസ്തികകൾ ഉണ്ടെന്നും ഏതെങ്കിലും തസ്തികകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ?
3014.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രതിസന്ധി ഘട്ടങ്ങളില്‍ പാല്‍ സംഭരണത്തിന് സർക്കാർ സംവിധാനം ഒരുക്കേണ്ടതിന്റെ പ്രധാന്യം ഗൗരവമായി കാണുന്നുണ്ടോ;
( സി )
എങ്കിൽ ക്ഷീരമേഖലയെ കോവിഡ് കാലത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3015.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ പ്രതിദിനം എത്ര ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നുവെന്നും ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ബ്ലോക്ക് ഏതാണെന്നുമുള്ള വിവരം അറിയിക്കാമോ ;
( ബി )
വയനാട് ജില്ലയില്‍ എത്ര ക്ഷീരകര്‍ഷകര്‍ ഉണ്ടെന്ന കണക്ക് ക്ഷീരവികസന വകുപ്പിൽ ലഭ്യമാണോയെന്ന് വ്യക്തമാക്കുമോ ;
( സി )
വയനാട് ജില്ലയിലെ ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3016.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്; വ്യക്തമാക്കാമോ ?
3017.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഒരു ദിവസത്തെ ശരാശരി പാൽ ഉപഭോഗം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
ഇതിൽ കവർ പാലായും നേരിട്ട് കർഷകരിൽ നിന്നും സൊസൈറ്റികളിൽ നിന്നും മറ്റു പ്രാദേശിക വിതരണക്കാർ മുഖേനയും വിതരണം ചെയ്യപ്പെടുന്ന പാലിന്റെ അളവ് എത്രയാണെന്ന വിവരം ലഭ്യമാക്കുമോ;
( സി )
ഗ്രാമീണമേഖലയിലും നഗരമേഖലയിലും വിതരണം ചെയ്യപ്പെടുന്ന കവർ പാലിന്റെ അളവ് വേർതിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ഗ്രാമീണമേഖലയിലെ വിതരണത്തിന് ശേഷം മിച്ചമുള്ള പാൽ മാത്രം നഗരങ്ങളിൽ എത്തിച്ച് വിതരണം ചെയ്താൽ പാക്കിംഗ് - വിതരണ ചെലവുകളും കാർബൺ എമിഷനും കുറയ്ക്കാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കിൽ ഗ്രാമീണമേഖലയിലെ പാൽ സംഭരണ വിതരണ സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കുമോ?
3018.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ എന്തൊക്കെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ?
3019.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മില്‍മയുടെ ഫുഡ്ട്രക്ക് സംവിധാനം ഇപ്പോള്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് ലഭ്യമാക്കിയിട്ടുള്ളത്; പ്രസ്തുത സംവിധാനം കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3020.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരവികസനവുമായി ബന്ധപ്പെട്ട് മില്‍മ എത്ര ലിറ്റര്‍ പാല്‍ ആണ് അധികമായി സംഭരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിനകത്ത് നിന്നും അധികമായി സംഭരിക്കുന്ന പാല്‍ ഇവിടെത്തന്നെ വെെവിധ്യവല്‍ക്കരണത്തിലൂടെ പാല്‍പ്പൊടി ഉള്‍പ്പെടെയുളള ഉല്പന്നങ്ങള്‍ ആക്കാന്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
3021.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താവ് ക്ഷീര കർഷക ക്ഷേമനിധിയില്‍ അംഗമാണെങ്കില്‍ ക്ഷീര കർഷക പെന്‍ഷന് അപേക്ഷിക്കാന്‍ കഴിയുമോ എന്നറിയിക്കാമോ?
3022.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ പ്രയാസങ്ങള്‍ നേരിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കന്നുകാലികള്‍ക്ക് നല്‍കുന്ന തീറ്റയുടെ വില നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3023.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ക്ഷീരസഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സംഘങ്ങള്‍ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന പാലിന്റെ അളവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാലിന്റെ അളവും എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;
( സി )
ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പ്രസ്തുത സംഘങ്ങള്‍ ശേഖരിച്ച പാല്‍ ഉപയോഗയോഗ്യമല്ലാതെ നശിപ്പിക്കേണ്ടതായി വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എല്ലാ ജില്ലയിലും പാല്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3024.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ സംഘങ്ങള്‍ പാലിന് (ലിറ്ററിന്) വിവിധ വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇങ്ങനെ വിവിധ വില ഈടാക്കുന്നതിനുള്ള കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ക്ഷീര സഹകരണ സംഘങ്ങളില്‍ പാലിന്റെ വിലവിവരം പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഉണ്ടെങ്കില്‍ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.