STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3654.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( ബി )
പുതുതായി രൂപീകരിക്കുന്ന കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സഹായം പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3655.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഗ്രാമീണമേഖലയിലെ സാധാരണ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ തുടരെയുള്ള ഇടപെടലുകള്‍ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിംഗ് നിയമഭേദഗതി മൂലം സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് എന്തെല്ലാം തരത്തിലെ വെല്ലുവിളിയാണ് നേരിടേണ്ടി വരിക എന്ന് അറിയിക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിംഗ് നിയമ ഭേദഗതി സഹകരണ മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം അറിയിക്കാമോ?
3656.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ തട്ടിപ്പ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം തട്ടിപ്പ് മൂലം നിക്ഷേപകര്‍ക്കും മറ്റ് ഗുണഭോക്താക്കള്‍ക്കും ഉണ്ടാകുന്ന ആശങ്ക ദൂരീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയുടെ ക്രയവിക്രയ ശേഷി കുറയുന്നത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിയ്ക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3657.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച് വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവ ഓരോ വര്‍ഷവും നല്‍കുന്ന മൊത്തം വായ്പയുടെ നിശ്ചിത ശതമാനം കാര്‍ഷിക വായ്പയായി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കില്‍ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാര്‍ഷിക വായ്പ നല്‍കുന്നതിന്റെ അളവ് കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
സഹകരണ മേഖലയിലെ കര്‍ഷക സേവന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
3658.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാ തരംഗിണി പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3659.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുറ്റത്തെ മുല്ല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എത്ര കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് സഹായം ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ; ഓരോ കുടുംബശ്രീ യൂണിറ്റിനും ലഭിക്കുന്ന സഹായം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
3660.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
മാരകമായ രോഗം ബാധിച്ചവര്‍ക്കും പക്ഷാഘാതം ബാധിച്ചവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
3661.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ ആകെ എത്ര വീടുകള്‍ നിര്‍മ്മിച്ചുവെന്ന് അറിയിക്കാമോ;
( ബി )
ഏതെല്ലാം സഹകരണ സ്ഥാപനങ്ങളാണ് ഇതിനായി ധനസഹായം നല്‍കിയത്; ഓരോ സ്ഥാപനവും എത്ര രൂപ വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
എത്ര വീടുകള്‍ക്കാണ് അനുമതി നല്‍കിയതെന്നും അവയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കാമോ?
3662.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കി വിവിധ വിഭാഗങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്താനുളള കര്‍മ്മപദ്ധതികള്‍ എന്തെല്ലാം; ഏതെല്ലാം വിഭാഗങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യുവാനാണ് ലക്ഷ്യമിട്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള ബാങ്ക് വഴി നിക്ഷേപ സമാഹരണത്തിനായും ആയത് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വളര്‍ച്ചയ്ക്കുമായി ഉപയോഗിക്കുന്നതിനായും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുന്നത്; വിശദമാക്കാമോ?
3663.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഏപ്രില്‍ 1ന് പ്രാബല്യത്തില്‍ വന്ന ബാങ്കിംഗ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ ബാങ്കിന്റെ സ്പെഷ്യല്‍ ഷെയറുകള്‍, പ്രിഫറന്‍സ് ഷെയര്‍, ഓര്‍ഡിനറി ഷെയര്‍ എന്നിവ സംസ്ഥാനത്തെ ഏതൊരു വ്യക്തിക്കും വില്‍ക്കുവാനുള്ള അധികാരം ഉണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രിഫറന്‍സ് ഷെയറുകള്‍ ആണെങ്കില്‍ ആ ഷെയറുകള്‍ക്ക് എല്ലാ വര്‍ഷവും ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഡിവിഡന്റ് കൊടുക്കുവാന്‍ ബാധ്യസ്ഥരാണോ;
( സി )
ഇത്തരത്തില്‍ കേരള ബാങ്കിന്റെ ഓഹരി വില്‍ക്കുവാനും അതില്‍ തന്നെ ചില ഷെയറുകള്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ലാഭവിഹിതം നല്‍കുവാനും വ്യവസ്ഥ ചെയ്ത സാഹചര്യത്തില്‍ കേരളാ ബാങ്കിന്റെ മൂലധനത്തില്‍ ബഹുഭൂരിഭാഗവും സംഭാവന നല്‍കിയിരിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് എന്ത് പ്രതിഫലം കിട്ടാനാണ് സാധ്യതയെന്ന് വ്യക്തമാക്കാമോ?
3664.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് മൊബൈല്‍ എ.ടി.എം. കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ കോഴിക്കോട് ജില്ലയില്‍ എത്ര മൊബൈല്‍ എ.ടി.എം. കൗണ്ടറുകൾ സേവനം നല്‍കി വരുന്നു; വിശദമാക്കാമോ?
3665.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ അർബൻ ബാങ്കുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിൽ നിന്നും എടുത്തുമാറ്റുന്ന വിധത്തിൽ എന്തെങ്കിലും നിർദ്ദേശം റിസർവ് ബാങ്കിൽ നിന്നോ കേന്ദ്രസർക്കാരിൽ നിന്നോ ലഭിച്ചിട്ടുണ്ടോ;
( ബി )
ബാങ്കിംഗ് റഗുലേഷൻ ആക്ടിൽ വരുത്തിയ പുതിയ ഭേദഗതി മൂലം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഭാവിയിൽ ബാങ്ക് എന്ന പദം ഉപയോഗിക്കാനോ ചെക്ക് ഇടപാട് നടത്താനോ സാധിക്കാതെ വരുമോ; ഇതിനെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കേരളത്തിലെ സഹകരണ അർബൻ ബാങ്കുകളെ കേരള ബാങ്കിന്റെ ഭാഗമാക്കി മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
സഹകരണ അർബൻ ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കില്‍ നിന്നും എന്തെങ്കിലും നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
3666.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ രൂപീകരണ വേളയില്‍ കേരള ബാങ്കില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം അവരുടെ ഓഹരി മൂലധനത്തിന് പത്ത് ശതമാനം ഡിവിഡന്റ് നല്‍കുന്നതാണെന്ന മുന്‍ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2020-21 സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ ലാഭ നഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ലാഭ വിഹിതം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3667.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത് സംസ്ഥാനത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3668.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാനും തട്ടിപ്പുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തി കുറ്റമറ്റതാക്കാനും എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3669.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ മരവിപ്പിച്ച് അർബൻ സഹകരണ ബാങ്കുകളില്‍ റിസർവ്വ് ബാങ്ക് ഇടപെടൽ നടത്തുന്ന നയത്തിൽ നിലപാട് വ്യക്തമാക്കാമോ;
( ബി )
അർബൻ ബാങ്കുകളിൽ മാനേജിംഗ് ഡയറക്ടറെ നിയമിക്കണമെന്ന തീരുമാനം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?
3670.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക് ഡൗൺ മൂലം ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ജപ്തി നടപടികൾ പാടില്ല എന്ന നിർദ്ദേശം നിലനില്‍ക്കെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത സംഭവം പരിശോധിക്കുകയുണ്ടായോ;
( ബി )
കോവിഡ് മൂലം ജീവനോപാധി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായിട്ടുള്ള സാധാരണക്കാർ കരുവന്നൂർ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പയുടെ തിരിച്ചടവിന് സാവകാശം നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വായ്പാ തട്ടിപ്പ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായിട്ടുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം തിരികെ ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
3671.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സൊസെെറ്റികള്‍ കര്‍ഷക ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ?
3672.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ 2011 മുതല്‍ 2014 വരെയുള്ള അഡ്മിനിസ്ട്രേറ്റര്‍ ഭരണ കാലത്ത് ബാങ്കില്‍ എ ക്ലാസ് അംഗങ്ങളെ ചേര്‍ത്തിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കില്‍ എത്ര പേര്‍ക്ക് അംഗത്വം നല്‍കിയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്രപേര്‍ക്ക് ബാങ്കില്‍ നിന്ന് വായ്പയോ മറ്റ് സേവനങ്ങളോ നല്‍കിയിട്ടുണ്ട്;
( സി )
വായ്പയോ മറ്റ് നിയമപരമായ സേവനങ്ങളോ നല്‍കുന്നതിനല്ലാതെ സഹകരണ ബാങ്കുകളില്‍ എ ക്ലാസ് അംഗത്വം നല്‍കുന്നതിന് അഡ്മിനിസ്ട്രേറ്ററെ നിയമം അനുവദിക്കുന്നുണ്ടോ;
( ഡി )
ഇക്കാര്യത്തില്‍ ബാങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
3673.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്കിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എന്തൊക്കെ അന്വേഷണങ്ങളാണ് നടത്തിയതെന്ന് വിശദമാക്കാമോ; ഇതിൽ ഏതെങ്കിലും അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ നിയമത്തിന് വിപരീതമായി തൃശൂർ ജില്ലയ്ക്ക് പുറത്തുള്ള നിരവധി പേർക്ക് അംഗത്വം നൽകിയെന്നും ലോൺ നൽകിയതിന്റെ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്ററുകൾ ഇല്ല എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത ബാങ്കിൽ നടന്ന ഓഡിറ്റ്, അന്വേഷണം എന്നിവയുടെ റിപ്പോർട്ടുകള്‍ പൂഴ്ത്തിവച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3674.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വകുപ്പുതല അന്വേഷണത്തിന്റെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
ബാങ്കില്‍ നിന്നും വായ്പ എടുത്ത ശേഷം കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ച സാഹചര്യം എന്തുകൊണ്ടാണെന്ന് അറിയിക്കാമോ; എത്ര രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ; സഹകരണ നിയമം സെക്ഷന്‍ 65 പ്രകാരം പരിശോധനകള്‍ നടത്തുവാനും ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനും നടപടി സ്വീകരിക്കുമോ?
3675.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലാണെന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുമോ;
( ബി )
എങ്കിൽ ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണബാങ്ക് ഏത് രാഷ്ട്രീയപാർട്ടിയുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബാങ്കിൽ അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പും ക്രമക്കേടും നടന്നതായ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും തട്ടിപ്പിനവലംബിച്ച മാർഗ്ഗം എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടോ; എങ്കിൽ ഏത് പോലീസ് സ്റ്റേഷനിലാണ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പ്രതികൾ ആരൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഇ )
മേൽപ്പറഞ്ഞ ബാങ്ക് സ്ഥാപിച്ചതെപ്പോഴാണെന്നും ഏതെങ്കിലും ജനപ്രതിനിധി ഇപ്പോഴത്തെ ഭരണസമിതിയിൽ ഉണ്ടോയെന്നും മുൻകാലങ്ങളിൽ ഉണ്ടായിരുന്നിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( എഫ് )
ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി ഉടമകളുടെ എണ്ണം എത്രയാണെന്നും ഓഹരി മൂലധനം എത്രയാണെന്നും വ്യക്തമാക്കാമോ?
3676.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
ഇതിനായി കേരള ബാങ്ക് പ്രതിനിധി, കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ പുതുതായി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർ, സഹകരണ സംഘം ജില്ല ജോയിന്റ് രജിസ്ട്രാർ എന്നിവരുടെ നേതൃത്വത്തിൽ പഠനം നടത്തി പാക്കേജ് തയ്യാറാക്കാൻ ആലോചിക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നത് തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
നിലമ്പൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രസ്സ്
3677.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മുത്തേടം പഞ്ചായത്തിലെ കാരപ്പുറത്ത് നിലമ്പൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രസ്സ് (നിറ്റ്കൊ) എന്ന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ; അനുമതി നല്‍കിയ വര്‍ഷമടക്കമുള്ള വിവരങ്ങളും രേഖകളുടെ പകര്‍പ്പും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ആരെല്ലാമാണെന്ന വിവരവും സംഘത്തിന്റെ നിയമാവലിയുടെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും പകര്‍പ്പും ലഭ്യമാക്കാമോ;
( സി )
ഈ സഹകരണ സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നും അതിനുള്ള കാരണവും വിശദമാക്കാമോ;
( ഡി )
ഈ സംഘത്തിന് ഏതെങ്കിലും സഹകരണ ബാങ്കുകളില്‍ നിന്നോ സഹകരണ സംഘങ്ങളില്‍ നിന്നോ വായ്പ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അനുവദിച്ച വായ്പ തുക, അനുവദിച്ച വര്‍ഷം, തിരിച്ചടവ് വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനം എത്ര തുകയാണ് പൊതു ജനങ്ങളില്‍ നിന്നും ഓഹരിയിനത്തില്‍ പിരിച്ചെടുത്തതെന്നും ഏതെല്ലാം സഹകരണ സംഘങ്ങള്‍ക്ക് സംഘത്തില്‍ എത്ര രൂപയുടെ ഓഹരിയുണ്ടെന്നും സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ ആസ്തികള്‍ എത്രയെന്നും അറിയിക്കാമോ;
( എഫ് )
ഈ സ്ഥാപനത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം എത്രയെന്നും ഇപ്പോള്‍ ആരുടെ കൈവശമാണെന്നും വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത സ്ഥലം വില്‍പന നടത്താന്‍ സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
3678.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ടൂറിസം സൊസൈറ്റികള്‍ സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്നറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടൂറിസം സൊസൈറ്റികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ടൂറിസം സൊസൈറ്റികളുടെ രജിസ്ട്രേഷന് സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ; വിശദമാക്കാമോ?
3679.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ നവീകരണത്തിനും ആധുനികവത്കരണത്തിനുമായി നബാര്‍ഡ് മുഖാന്തിരം എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതികളുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അറിയിക്കാമോ?
3680.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കോങ്ങാട് മണ്ഡലത്തിലെ മങ്കര പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനും കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ആവശ്യമായ സാമ്പത്തികസഹായം അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
3681.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ റൂള്‍ 156 അനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് അവരുടെ ക്ലാസ്സിഫിക്കേഷന്‍ ബാധകമാക്കാതെ ഓഡിറ്റ് സ്റ്റാഫുകളെ ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലാതെ നിയമിക്കാം എന്നത് ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കുമോ;
( ബി )
സഹകരണ സംഘങ്ങള്‍ക്ക് അവരുടെ ക്ലാസ്സിഫിക്കേഷന്‍ അനുസരിച്ച് ഗ്രേഡ് തിരിച്ച് ഓഡിറ്റര്‍മാരെ നിയമിക്കാമെന്ന ഭേദഗതി നടപ്പിലാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
3682.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവാക്കൾക്ക് തൊഴിൽ നൽകാൻ സഹകരണ വകുപ്പിന് കീഴിൽ സ്റ്റാർട്ട് അപ്പ് സഹകരണ സംഘങ്ങൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
സ്റ്റാർട്ട് അപ്പ് സഹകരണ സംഘങ്ങൾക്കായുള്ള നിയമാവലി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏതെല്ലാം മേഖലകളാണ് സ്റ്റാർട്ട് അപ്പ് സഹകരണ സംഘങ്ങൾക്കായി ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്; വിശദാംശം നൽകാമോ;
( ഡി )
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹകരണ വകുപ്പുവഴി സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാനുള്ള പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
3683.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലെ കാന്റീനുകള്‍ നടത്തുന്നതില്‍ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ചട്ടം നിലവിലുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സ്ഥാപനങ്ങളിൽ ജീവനക്കാര്‍ക്കായുള്ള കാന്റീന്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ എന്നിവയുടെ നടത്തിപ്പിന് എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ?
3684.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതിനായി സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ മുഖേനയും പ്രാഥമിക സഹകരണ സംഘങ്ങളുടെ നീതി സ്റ്റോറുകളിലൂടെയും നടത്തുന്ന വിപണി ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
3685.
ശ്രീ. എം. എം. മണി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ജി സ്റ്റീഫന്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവില്‍ 450 കോടിയോളം രൂപ നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ ഫെഡിനെ ലാഭകരമാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ കൂടുതല്‍ ആധുനിക മെഗാമാര്‍ട്ടുകള്‍ ആരംഭിച്ചും വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിച്ചും ഉപഭോക്തൃ സേവനം വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പര്‍ച്ചേസ് സംവിധാനം സുതാര്യവും കൂടുതല്‍ കാര്യക്ഷമവുമാക്കിക്കൊണ്ടും സംഭരണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും ന്യായവിലയ്ക്ക് ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3686.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ കോളേജിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;
( ബി )
ആകെ എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത കോളേജിന് ഉള്ളതെന്ന് അറിയിക്കുമോ; ഇതിന്റെ ഉടമസ്ഥത ആര്‍ക്കാണ് ; പ്രസ്തുത സ്ഥലത്തിന്റെ പേരില്‍ ബാധ്യതകളുണ്ടോ; എങ്കില്‍ എത്ര രൂപയാണ് ബാധ്യതയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സ്ഥലത്ത് പാട്ട വ്യവസ്ഥയില്‍ ചെറുകിട വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുന്നതിനായി സ്ഥലം കൈമാറുന്നതിന് നടപടി സ്വീകരിക്കാമോ?
3687.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലും സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം, ഇന്ധന ക്ഷമതയുള്ള അടുക്കള തുടങ്ങിയവ നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്താണെന്ന് വിശദമാക്കുമോ;
( ബി )
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3688.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ വിശദമാക്കുമോ; പദ്ധതിയിലൂടെ എത്ര തുക വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റികള്‍ എത്രയെന്നും ഏതെല്ലാമെന്നും വിശദമാക്കുമോ; ഇവയുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3689.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ പ്രത്യേക ഇളവ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3690.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ജപ്തി നടപടികൾ പാടില്ല എന്ന നിബന്ധന നിലനില്‍ക്കെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ബാങ്കിൽ നിക്ഷേപിച്ച പണം സംബന്ധിച്ച് നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാൻ എന്തൊക്കെ ഇടപെടലുകളാണ് നടത്തിയിരിക്കുന്നതെന്നറിയിക്കുമോ;
( സി )
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തവരും കോവിഡ് പ്രതിസന്ധിയിൽ ജീവനോപാധിപോലും നഷ്ടപ്പെട്ടവരുമായ സാധാരണക്കാർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകാൻ തയ്യാറാകുമോ; വിശദമാക്കാമോ?
3691.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങള്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് ധനസഹായം നല്‍കുന്നതിന് കാര്‍ഷിക വായ്പാതോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
കര്‍ഷക പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും കര്‍ഷക സംരംഭകര്‍ക്കും ഉദാരമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നതിന് സഹകരണ ബൈലോകള്‍ ഭേദഗതി ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
( സി )
കര്‍ഷകരറിയാതെ അവരുടെ പേരില്‍ കാര്‍ഷിക വായ്പ എടുത്ത് തട്ടിപ്പ് നടത്തുന്നത് തടയുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കുമോ?
3692.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവ് പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആശ്വാസ നടപടികളുടെ ഭാഗമായി സഹകരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ നല്‍കാനുണ്ടെന്ന് വെളിപ്പെടുത്താമോ;
( ബി )
ഈ തുക എന്നേക്ക് നല്‍കുമെന്ന വിശദാംശം നല്‍കാമോ;
( സി )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ എത്ര സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇപ്രകാരം തുക നല്‍കാനുണ്ട്; വിശദാംശം നല്‍കാമോ?
3693.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2020 കാലയളവില്‍ വാമനപുരം മണ്ഡലത്തില്‍ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി എത്ര തുക വിനിയോഗിച്ചുവെന്ന് അറിയിക്കാമോ?
3694.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്രപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കി എന്ന് ബാങ്ക് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
ഇതുവരെയും ആനുകൂല്യം അനുവദിക്കാത്ത അപേക്ഷകളുടെ കാര്യത്തിൽ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
അര്‍ഹരായവര്‍ക്കെല്ലാം പ്രസ്തുത ആനുകൂല്യം അടിയന്തരമായി ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3695.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ പെന്‍ഷന്‍ ബോര്‍ഡില്‍ അടച്ച ആകെ തുക നാല് ലക്ഷം രൂപ ഉണ്ടെങ്കില്‍ മാത്രമേ അവർക്ക് പെന്‍ഷന്‍ ലഭിക്കുകയുള്ളു എന്ന വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍ ഇത് പുനഃപരിശോധിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
3696.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ല സഹകരണ ബാങ്കില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
തസ്തികകളുടെ പേര്, ഒഴിവുകൾ നിലവിൽ വന്ന തീയതി എന്നിവ തരം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇവയിൽ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകള്‍ എത്രയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത നിയമനം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ്സുകള്‍ നിലവിലുണ്ടോ; വിശദാംശം നൽകാമോ?
3697.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വീടുകളിലെത്തി നടത്തുന്ന ഭൂമി രജിസ്ട്രേഷന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ വൃദ്ധരും, ഭിന്നശേഷിക്കാരും രോഗികളുമായവര്‍ സ്വത്തുക്കള്‍ കൈമാറുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമാക്കിയതുമൂലം കിടപ്പുരോഗികള്‍ ഉൾപ്പെടെയുള്ള ഇത്തരക്കാർക്ക് ഭൂമി കൈമാറ്റം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിട്ടുള്ളത് പരിഹരിക്കുന്നതിന് എന്തെങ്കിലും പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3698.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ചാരിറ്റബിള്‍ സൊസെെറ്റി രജിസ്ട്രേഷന് ഏതൊക്കെ നിയമങ്ങളാണ് നിലവിലുളളത്;
( ബി )
ചാരിറ്റബിള്‍ സൊസെെറ്റി രജിസ്ട്രേഷന് സംസ്ഥാനത്ത് ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് രജിസ്ട്രേഷന്‍ വകുപ്പില്‍ എന്തെങ്കിലും പ്രൊപ്പോസല്‍ ഉണ്ടോ ; വിശദമാക്കാമോ?
3699.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിനും രജിസ്ട്രേഷന്‍ നടപടികള്‍ സുതാര്യമാക്കുന്നതിനും ഓരോ രജിസ്ട്രേഷനും നിശ്ചയിച്ചിട്ടുള്ള ഫീസ് വിവരം ഓഫീസുകളിൽ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആധാരമെഴുത്തുകാരുടെ സേവനം ഏകീകരിക്കുന്നതിന് ആധാരമെഴുത്തുകാര്‍ക്ക് നല്‍കേണ്ട ഫീസ് സംബന്ധിച്ച് വ്യക്തത വരുത്തുമോ;
( സി )
വസ്തു കൈമാറ്റത്തിന് ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി രജിസ്ട്രേഷന്‍ നടപടികള്‍ നടത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ സാധ്യമാണോ എന്ന് പരിശോധിക്കുമോ; വ്യക്തമാക്കുമോ?
3700.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞ് പത്ത് മാസമായിട്ടും കാഞ്ഞിരംകുളം സബ്‌രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം വാടക കെട്ടിടത്തിൽ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഓഫീസ് അടിയന്തരമായി പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ?
3701.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ജില്ല രജിസ്ട്രാര്‍ ഓഫീസ് നിലവില്‍ വാടക കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ എത്ര തുക പ്രതിമാസം വാടക ഇനത്തില്‍ ചെലവാകുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പിന് വയനാട് ജില്ലയില്‍ എവിടെയെങ്കിലും സ്വന്തമായി ഭൂമിയുണ്ടോ;
( ഡി )
സ്വന്തം സ്ഥലത്ത് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പണിയുന്ന കാര്യം പരിഗണിക്കുമോ?
3702.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഓഫീസ് നിലവില്‍ പ്രവ‍ര്‍ത്തിക്കുന്ന കെട്ടിടത്തിന് വാടകയിനത്തില്‍ എത്ര രൂപ ചെലവ് വരുന്നുവെന്ന് വ്യക്തമാക്കാമോ?
3703.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ജില്ലയിലെ ഏതെല്ലാം രജിസ്ട്രേഷന്‍ ഓഫീസുകളാണ് നവീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ; ഇതിനായി അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
3704.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ ഏതൊക്കെയെന്നും അവ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളുടെ കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ;
( സി )
മതിയായ സൗകര്യമില്ലാത്ത കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3705.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തിലെ രജിസ്ട്രേഷന്‍ ഓഫീസുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളുടെ നവീകരണത്തിനായി എത്ര തുക അനുവദിച്ചു; അതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; ഓരോ പ്രവൃത്തിയുടെയും പുരോഗതി വ്യക്തമാക്കാമോ?
3706.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിലെ സബ് രജിസ്ട്രാര്‍ തസ്തികയില്‍ 2021 വര്‍ഷത്തില്‍ വിരമിക്കല്‍ മൂലം ഉണ്ടായിട്ടുള്ള ഒഴിവുകളുടെ എണ്ണം അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് സെലക്ട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത ഒഴിവുകളിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കിവരുന്നുണ്ടോ;
( ഡി )
പ്രസ്തുത സ്ഥാനക്കയറ്റം വഴി എന്‍ട്രി കേഡറില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി.-യെ അറിയിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.