STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3813.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വന സംരക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
3814.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുതീ കെടുത്തുന്നതിന് വേണ്ടി എത്ര യന്ത്രവല്‍കൃത വാഹനങ്ങളാണ് 2016 മുതല്‍ നാളിതുവരെയായി വാങ്ങിയതെന്നും ഇതിന് എത്ര രൂപ ചെലവായെന്നും വ്യക്തമാക്കാമോ;
( ബി )
ഇവ വാങ്ങുന്നതിനുമുമ്പ് ഇവയുടെ ഉപയോഗം സംബന്ധിച്ച് ഏതെങ്കിലും പഠനമോ വിലയിരുത്തലോ നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് കാട്ടുതീ തടയുന്നതിന് യന്ത്രവല്‍കൃത വാഹനം പ്രായോഗികമാണോ; വിശദാംശം ലഭ്യമാക്കാമോ?
3815.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്ര കോടി രൂപയുടെ മരം അനധികൃതമായി മുറിച്ചുമാറ്റിയതായാണ് കണ്ടെത്തിയിട്ടുള്ളത്;
( ബി )
ഇതുമായി ബന്ധപ്പെട്ടു വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ;
( സി )
അനധികൃത മരം മുറി തടയുന്നതിൽ വീഴ്ച വരുത്തിയ എത്ര ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?
3816.
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരംമുറി കേസ്സുകളില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ;
( ബി )
വയനാട് മരം മുറിയുമായി ബന്ധപ്പെട്ട് കേസ്സെടുത്ത റേഞ്ച് ഓഫീസറെ കുടുക്കാന്‍ ശ്രമിച്ച ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ വിശദാംശം അറിയിക്കുമോ?
3817.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത തടികളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
3818.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിയാവാക്കി വനങ്ങള്‍ സൃഷ്ടിക്കുവാന്‍ വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന ഔഷധ സസ്യങ്ങള്‍ മിയാവാക്കി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി വളര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തരിശായി കിടക്കുന്ന ഒരു ഏക്കര്‍ ഭൂമി മിയാവാക്കി സമ്പ്രദായത്തിലൂടെ വനമാക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ?
3819.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ്വ്, ഷെഡ്യൂള്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത് സംബന്ധിച്ച് അന്വേഷിക്കുവാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചിരുന്നുവോ;
( ബി )
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
3820.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കണ്ടല്‍ക്കാടുകള്‍ എവിടെയെല്ലാമാണുള്ളതെന്ന് ജില്ല തിരച്ച് വ്യക്തമാക്കാമോ;
( ബി )
കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കുമോ; ഇവയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ?
3821.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണൊലിപ്പ് തടയുന്നതിനും കയ്യേറ്റങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും കായലോരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
3822.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമം നിലവില്‍ വന്നതിനുശേഷം പാലക്കാട് ജില്ലയില്‍ ഇതുവരെ എത്ര ഹെക്ടര്‍ വനഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്; ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത നിയമം വഴി ഏറ്റെടുത്ത വനഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഹെക്ടര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത നിയമപ്രകാരം വനഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ നിലവിലുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ; ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് എന്താണെന്ന് വിശദമാക്കുമോ?
3823.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ചതും വനഭൂമി ലഭ്യമാകാത്തതിന്റെ പേരില്‍ അനുമതി തടസ്സപ്പെട്ടതുമായ ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് അറിയിക്കുമോ;
( ബി )
വനഭൂമി വിട്ടുകിട്ടാത്തത് കാരണം മുടങ്ങിക്കിടക്കുന്നതും ഭരണാനുമതി ലഭിച്ചതുമായ പ്രവൃത്തികള്‍ക്ക് നിയമാനുസരണം ഭൂമി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3824.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീര സംരക്ഷണത്തിനായി നടപ്പിലാക്കുന്ന സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയെ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്ന ചെടികൾ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ചെടികൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
3825.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കുള്ള വൃക്ഷത്തൈ ഉല്പാദനം നിര്‍ത്തുവാൻ സോഷ്യല്‍ ഫോറസ്ട്രി തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
വൃക്ഷത്തൈ ഉല്‍പ്പാദനത്തില്‍ നിന്ന് സര്‍ക്കാര്‍ പിൻവാങ്ങുന്നത് വനസമ്പത്ത് കുറയാനും പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കാനും കാരണമാകുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത തീരുമാനം പുന:പരിശോധിക്കുവാനും വൃക്ഷത്തൈ ഉല്പാദനം വർധിപ്പിക്കുവാനും തയ്യാറാകുമോ?
3826.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക വനവത്കരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;
( ബി )
വിദ്യാ‍ർഥികളെ ഉള്‍പ്പെടുത്തി കൊണ്ട് വനവത്കരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3827.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പ്രവൃത്തികളെ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
ഇൗ ജില്ലയില്‍ കാവുകളുടെ നവീകരണത്തിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്; വിശദമാക്കാമോ?
3828.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ തീരപ്രദേശങ്ങളില്‍ വനംവകുപ്പ് വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളിൽ നശിച്ചുപോയവയ്ക്ക് പകരം പുതിയ കാറ്റാടി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയിലെ കാറ്റാടി മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടില്ലാത്ത തീരപ്രദേശങ്ങളില്‍ കടലേറ്റം തടയുന്നതിനായി കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ പരിഗണിക്കുമോ?
3829.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടോ;
( ബി )
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷലതാദികളുടെയും ജന്തുജാലങ്ങളുടെയും സംരക്ഷണത്തിന് വേണ്ടി എന്തെല്ലാം പരിപാടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പ്രകൃതി മിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3830.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വന്യജീവി വകുപ്പിന്റെ അധീനതയില്‍ പരിസ്ഥിതി പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ അവയുടെ കര്‍ത്തവ്യങ്ങളും പ്രവർത്തനങ്ങളും എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കണ്ണവം റെയ്ഞ്ചിലുള്ള പി.ആർ. കുറുപ്പ് സ്മാരക പ്രകൃതി പഠന കേന്ദ്രത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രം നവീകരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കിൽ ഇതിനായി എന്തെല്ലാം പ്രവൃത്തികളും നടപടികളുമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3831.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച ഫോറസ്റ്റ് സ്റ്റേഷനുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നിലവിലുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
3832.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( സി )
ജില്ലയില്‍ ഫോറസ്റ്റ് സ്റ്റേഷൻ ഇല്ലാത്ത സാഹചര്യത്തില്‍ ആയത് എത്രയും പെട്ടെന്ന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കൽ
3833.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി കണക്കാക്കി വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുത്ത നടപടി റദ്ദ് ചെയ്തുകൊണ്ട് കോടതി വിധികള്‍ ഉണ്ടായിട്ടുണ്ടോ;
( ബി )
എത്ര കേസുകളില്‍ പരാതിക്കാര്‍ക്ക് ഭൂമി തിരികെ നല്‍കിയിട്ടുണ്ട്;
( സി )
എത്ര കേസുകളില്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ?
പാലക്കാട് ശിരുവാണിയിൽ ഇക്കോ ടൂറിസം പദ്ധതികള്‍
3834.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ശിരുവാണി വനമേഖലയില്‍ ഇക്കോ-ടൂറിസം പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തെ വന സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം വിശദീകരിക്കാമോ?
3835.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിൽ വന സംരക്ഷണത്തിനായുള്ള തസ്തികകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് പ്രത്യേക നിയമനം നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്നും ഓരോ തസ്തികകളിലും എത്ര ഒഴിവുകള്‍ നികത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിന്റെ കീഴില്‍ വരുന്ന വനം മേഖലയില്‍ മണ്ഡലത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നു തന്നെ നിയമനം നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3836.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വാച്ചര്‍മാരുടെ എണ്ണം എത്രയെന്ന് ഫോറസ്റ്റ് റേഞ്ചുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ഇരുപത് വര്‍ഷം താല്‍ക്കാലിക വാച്ചര്‍മാരായി ജോലി ചെയ്ത് സ്ഥിരപ്പെടുത്തല്‍ പട്ടികയിലുള്ള മലപ്പുറം ജില്ലയിലെ വ്യക്തികളുടെ പേര് വിവരങ്ങള്‍ ഫോറസ്റ്റ് സ്റ്റേഷന്‍, ഡിവിഷന്‍ അടിസ്ഥാനത്തില്‍ അറിയിക്കാമോ; ഇരുപത് വര്‍ഷം ജോലി ചെയ്ത താല്‍ക്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ;
( സി )
താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് ഒരു മാസം മുഴുവന്‍ ജോലി ചെയ്താലും മാസത്തില്‍ നാലു മുതല്‍ പത്ത് ദിവസം വരെയുള്ള മസ്റ്റര്‍റോള്‍ മാത്രം അനുവദിക്കുന്നത് ശ്രദ്ധയിലുണ്ടോ; ഇതിനുള്ള കാരണം വിശദമാക്കാമോ; ഇത് എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് മാസത്തില്‍ ഇരുപത്തിഅഞ്ച് മസ്റ്റര്‍റോള്‍ അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ; ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുമോ?
3837.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തിയോട് ചേര്‍ന്നതും കൈവശാവകാശമുള്ളതുമായ ഭൂമിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അവര്‍ നട്ടുവളര്‍ത്തിയതോ അല്ലാത്തതോ ആയ പ്ലാവ്, ആഞ്ഞിലി, ഈട്ടി എന്നീ മരങ്ങള്‍ സ്വന്തം ആവശ്യത്തിനായി മുറിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോ; നേരത്തേ പുറപ്പെടുവിച്ചിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ നമ്പരും തീയതിയും വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3838.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തം ഭൂമിയിലെ തേക്ക് മരങ്ങള്‍ മുറിച്ച് ഭവന നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതിന് അനുവാദമുണ്ടോ; എങ്കില്‍ ആയതിന് വനം വകുപ്പിന്റെ സമ്മതം ആവശ്യമുണ്ടോ; പ്രസ്തുത അനുവാദം ലഭിക്കുന്നതിനുള്ള നടപടിക്രമം വിശദമാക്കാമോ?
3839.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവാധിനിവേശം വർദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
സസ്യ-ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയെ ഇത് എത്തരത്തില്‍ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഇവ കാരണം പല പ്രദേശങ്ങളിലും കൃഷികൾ നശിക്കുന്നതായിട്ടുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് കണ്ടുവരുന്ന വിവിധയിനം ജൈവാധിനിവേശ സസ്യങ്ങളും ജന്തുജാലങ്ങളും ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3840.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പൊന്‍മുടിയില്‍ വില്ലേജ് ഇലക്ട്രിസിറ്റി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി രണ്ട് ബി.പി.എൽ. കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് ഇലക്ട്രിക് ലൈന്‍ വലിക്കുന്നതിനുള്ള അനുമതിക്കായി പ്രൊപ്പോസൽ നം. FP/KL/VELEC/51441/2020 പ്രകാരം വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
3841.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എഫ്.ഡി.സി.യ്ക്ക് കീഴില്‍ വയനാട് ജില്ലയിലെ കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന തോട്ടത്തില്‍ എത്ര സ്ഥിരം തൊഴിലാളികള്‍ ഉണ്ടെന്നും എത്ര പേർ താത്കാലികമായി ജോലി ചെയ്യുന്നു എന്നുമുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ തോട്ടത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെങ്കിലും പ്രതിസന്ധി ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ഏതെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോയെന്ന് അറിയിക്കുമോ?
3842.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജക മണ്ഡലത്തില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങളുടെ പരിസ്ഥിതി സൗഹൃദ സംരക്ഷണത്തിനായി വനം വകുപ്പ് ഇതിനോടകം സ്വീകരിച്ചതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
3843.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപജീവന മാര്‍ഗ്ഗത്തിന്റെ ഭാഗമായി തത്തകളെ വളര്‍ത്തുന്നതിന് നിയമപരമായ വിലക്കുണ്ടോ; വിശദമാക്കാമോ;
( ബി )
ഈവിധം വളര്‍ത്തുന്നതിന് നിയമപരമായി തടസ്സമുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3844.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ വാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനാശവും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
വന്യമൃഗങ്ങളുടെ ആക്രമണം നേരിടേണ്ടി വന്നവര്‍ക്ക് നഷ്ടപരിഹാരംനൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3845.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി പട്ടികയില്‍ ഏതെല്ലാം മൃഗങ്ങളും ജീവികളുമാണ് ഉള്‍പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
വന്യജീവി ആക്രമണത്താല്‍ മരണപ്പെട്ടാല്‍ എത്ര രൂപയാണ് നഷ്ട പരിഹാരമായി നല്‍കുന്നത്;
( സി )
ഇങ്ങനെ മരണപ്പെട്ടവരുടെ ആശ്രിതര്‍ നല്‍കിയ അപേക്ഷകളില്‍ ഏത് വര്‍ഷം വരെ ഉള്ളവര്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇനി എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളതെന്ന് അറിയിക്കാമോ?
3846.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുമൃഗങ്ങളുടെ ശല്യം നിമിത്തം ജനങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്‍വാങ്ങുന്നത് ഈമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിള നശിപ്പിക്കുന്ന കാട്ടു മൃഗങ്ങളെ നിയന്ത്രിക്കുന്നതിനു എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വിള നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലുന്നതിനുള്ള അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
3847.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുളളന്‍പന്നി ശല്യം കാരണം കൃഷിനാശം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുളളന്‍പന്നി ശല്യം നിയന്ത്രിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
കാട്ടുപന്നി ശല്യം സംബന്ധിച്ച് ബഹു. ഹെെക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ മുളളന്‍പന്നി ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
3848.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരുടെയും കൃഷിയിടങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ കാട്ടുപന്നിയെ കൊല്ലാൻ കേരള ഹൈക്കോടതി അനുവാദം നല്‍കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സർക്കാർ നടപടികൾ പര്യാപ്തമല്ല എന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ഹൈക്കോടതി ഉത്തരവിന്റെ അന്ത:സത്ത ഉൾക്കൊണ്ട് കാട്ടുപന്നി ശല്യം പരിഹരിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
3849.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയെ സംരക്ഷിത മൃഗമായി പ്രഖ്യാപിച്ചിട്ടുണ്ടോ; കാട്ടുപന്നിയെ കേന്ദ്ര വന നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ക്ഷുദ്രജീവി ആയി പരിഗണിക്കാൻ സാധിക്കുമോ; വ്യക്തമാക്കുമോ?
3850.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്ക് പറ്റുന്നവർക്കും സമയബന്ധിതമായി നഷ്ടപരിഹാര തുക നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ ഏത് മാസം വരെയുള്ള അപേക്ഷകളാണ് തീര്‍പ്പാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
3851.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിന് ഹൈക്കോടതിയെ സമീപിച്ച രണ്ട് കര്‍ഷകര്‍ക്ക് അനുകൂലമായ വിധി ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന അനുമതിയില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഹൈക്കോടതി വിധിയില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഹൈക്കോടതി വിധി കൂടുതൽ കര്‍ഷകര്‍ക്ക് ബാധകമാക്കുന്ന കാര്യം പരിശോധിക്കുമോ; അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.