STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4689.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
മൃഗസംരക്ഷണത്തിനായി പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
4690.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് ഡ്വാർഫ് പാർക്ക് എന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി എവിടെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനാവശ്യമായി ഫണ്ട് കണ്ടെത്തുന്നത് എവിടെ നിന്നാണെന്നും പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നേട്ടങ്ങള്‍ എന്തൊക്കെയാണ്; പദ്ധതി ടൂറിസം സാധ്യതയുള്ള പ്രോജക്ടാണോ; വിശദവിവരങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ പദ്ധതി ഏത് ഘട്ടത്തിലാണ്; ആയതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഭരണാനുമതിക്കായി ബന്ധപ്പെട്ടവര്‍ക്ക് പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടോ; പദ്ധതിക്ക് ഈ വര്‍ഷം തന്നെ ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4691.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള അങ്കമാലി മുയൽ പ്രജനന കേന്ദ്രത്തിൽ നിലവിൽ എത്ര മുയലുകളാണുള്ളത്; ഇവയെ പരിപാലിക്കാൻ എത്ര ജീവനക്കാരാണ് ഉള്ളത്; തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ മറ്റ് വളർത്തുമൃഗങ്ങൾക്ക് ചികിത്സയും കുത്തിവെയ്പ്പും നടത്തുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇവിടുത്തെ ജീവനക്കാർക്ക് ശമ്പള ഇനത്തിൽ ഒരു മാസം എത്ര രൂപയാണ് നൽകേണ്ടിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇവിടെ മൃഗഡോക്ടറും മറ്റ് ജീവനക്കാരും ഉള്ള സ്ഥിതിക്ക് മറ്റ് മൃഗങ്ങൾക്ക് കൂടി ചികിത്സ നൽകുന്ന സെന്റർ ആയി ഈ സ്ഥാപനത്തെ ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4692.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലൈവ് സ്റ്റോക്ക് ഡെവലെപ്‌മെന്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കണ്ടുവരുന്ന ആട്, പശു എന്നിവയുടെ ജനുസുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം ജനുസുകളെ സംരക്ഷിക്കുന്നതിനായി പ്രസ്തുത ബോർഡ് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4693.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര മേഖല വ്യവസായമായതോടെ പ്രതിരോധ ശേഷിയുള്ള നാടൻ പശു ഇനങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവയെ സംരക്ഷിക്കാനും വംശം നിലനിർത്താനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് കുള്ളൻ പശു, വെച്ചൂർ പശു തുടങ്ങിയ കേരളത്തിന്റെ തനതായ നാടൻ പശുക്കൾ വംശനാശ ഭീഷണി നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ അവയുടെ വംശവർദ്ധനവിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ;
( സി )
കാർഷിക മേഖലയായ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇത്തരം നാടൻ പശുക്കളെ വിതരണം ചെയ്ത് പരിപാലനം ഉറപ്പാക്കാൻ പ്രത്യേക പാക്കേജിന് രൂപം നൽകുമോ; എങ്കിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദീകരിക്കാമോ?
4694.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടേയും മറ്റ് ഇതര മാംസ വസ്തുക്കളുടേയും വിലയിൽ കോവിഡ് കാലത്തുണ്ടായ വര്‍ദ്ധന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മാംസ ഉത്പന്നങ്ങളുടെ സംസ്ഥാനത്തെ ദെെനംദിന ഉപയോഗവും ഉത്പാദനവും എത്രയെന്നും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അളവ് എത്രയെന്നും വ്യക്തമാക്കുമോ;
( സി )
ഇത്തരം മാംസ വിപണനത്തിന് ഒരു ഏകീകൃതവില നടപ്പാക്കി ആയത് പ്രകാരം വിപണനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ?
4695.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജകമണ്ഡ‍ലത്തില്‍ നിലവില്‍ വകുപ്പ് മുഖാന്തിരം നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
4696.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മുഖേന ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ ക്ഷീര സംഘങ്ങള്‍ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ; തദ്ദേശസ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ ക്ഷീര കര്‍ഷകരുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
4697.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദവിവരം നല്‍കാമോ; ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും വിശദമാക്കാമോ?
4698.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ നഷ്ടപ്പെട്ട് സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും കോഴി വളർത്തൽ യൂണിറ്റുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
കോഴി വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്ന നവസംരംഭകർക്ക് എന്തെല്ലാം പ്രോത്സാഹനങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
4699.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രോയിലര്‍ ചിക്കന്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
മത്സ്യ ലഭ്യത കുറയുന്ന സാഹചര്യത്തിൽ ബ്രോയിലര്‍ ചിക്കന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് അറിയിക്കാമോ;
( സി )
കേരള ചിക്കന്‍ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ഡി )
എം.എസ്.എം.ഇ. മുഖേന ബ്രോയിലര്‍ ചിക്കന്‍ ഉല്പാദിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ എത്ര തൊഴിലവസരങ്ങള്‍ ഈ മേഖലയിൽ ഇതുകാരണം സൃഷ്ടിക്കാന്‍/വര്‍ദ്ധിപ്പിക്കാന്‍ ആകും എന്ന് വ്യക്തമാക്കാമോ?
4700.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി വെറ്ററിനറി ആശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കാക്കി ഉയര്‍ത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4701.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെറ്ററിനറി നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഇത്തരത്തിലുളള നഴ്സിംഗ് കോളേജുകള്‍ ഏതൊക്കെ ജില്ലകളില്‍ എവിടെയൊക്കെയാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നതെന്ന് അറിയിക്കുമോ;
( സി )
വാമനപുരം നിയോജക മണ്ഡലത്തിലെ പാലോട് എന്ന സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഈ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?
4702.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തിലെ ചൊക്ലി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയുടെ കെട്ടിട നിര്‍‍മ്മാണത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4703.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂര്‍ വെറ്ററിനറി പോളിക്ലിനിക്കിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4704.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
പുല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് അറിയിക്കുമോ;
( സി )
പുല്‍കൃഷി വ്യാപനത്തിന്റെ ചുമതല ആർക്കാണ് നൽകിയിരിക്കുന്നത്; ആയതിനായി ക്ഷീരകര്‍ഷകർക്ക് സബ്സിഡി നല്‍കിവരുന്നുണ്ടോ; എങ്കിൽ ഇതിന്റെ മാനദണ്ഡം എന്താണ്; വിശദമാക്കുമോ;
( ഡി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ഇതിനു വേണ്ടിയുളള പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
4705.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരമേഖല വ്യവസായമായതോടെ പ്രതിരോധ ശേഷിയുള്ള നാടൻ പശു ഇനങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നത് സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കാനും വംശം നിലനിർത്താനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് കുള്ളൻ പശു, വെച്ചൂർ പശു തുടങ്ങിയ കേരളത്തിന്റെ തനതായ നാടൻ പശുക്കൾ വംശനാശ ഭീഷണി നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ അവയുടെ വംശവർദ്ധനവിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ;
( സി )
കാർഷിക മേഖലയായ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇത്തരം നാടൻ പശുക്കളെ വിതരണം ചെയ്ത് പരിപാലനം ഉറപ്പാക്കാൻ പ്രത്യേക പാക്കേജിന് രൂപം നൽകുമോ; എങ്കിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദീകരിക്കാമോ?
4706.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ക്ഷീരഗ്രാമം പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര ഗുണഭോക്താക്കള്‍ ഉണ്ടെന്നും അവര്‍ക്ക് പദ്ധതി മുഖേന ലഭിക്കുന്ന ഗുണഫലങ്ങള്‍ എന്തെല്ലാമെന്നും അറിയിക്കുമോ?
4707.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയില്‍ സംസ്ഥാനത്തെ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇതിനായി സര്‍ക്കാര്‍ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ക്ഷീരഗ്രാമം പദ്ധതി പ്രകാരം കായംകുളം മണ്ഡലത്തില്‍ എന്തെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4708.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷീരഗ്രാമം പദ്ധതി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത് വഴി എന്തെല്ലാം കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയിക്കുമോ?
4709.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീരഗ്രാമം പദ്ധതി ആരംഭിക്കണമെന്ന പ്രൊപ്പോസല്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ പ്രകാരമുള്ള നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4710.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി വയനാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കാലിത്തീറ്റ ഫാക്ടറി ആരംഭിക്കുന്ന കാര്യം പരിഗണിക്കാമോ;
( ബി )
നിലവില്‍ കാലിത്തീറ്റ വില കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
കാലിത്തീറ്റ വില ഏകീകരിക്കുന്നതിലും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിലും നടത്തുന്ന ഇടപെടല്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4711.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൈക്കൊണ്ടിട്ടുളള നടപടികള്‍ വിശദമാക്കുമോ;
( ബി )
ക്ഷീര കര്‍ഷകര്‍ക്ക് കോവിഡ് രോഗബാധയുണ്ടാവുമ്പോള്‍ അവരുടെ കന്നുകാലികളെയും കറവപ്പശുക്കളെയും സംരക്ഷിക്കുന്നതിന് ക്ഷീരസംഘങ്ങള്‍ വഴി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; ഇതിന് സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സംവിധാനമുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ഷീരകര്‍ഷകര്‍ക്ക് സഹായധനം ലഭ്യമാക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
4712.
ശ്രീ. പി.വി.അൻവർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഒ . ആർ. കേളു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരകൃഷി വ്യാപകമാകുന്നതിനനുസൃതമായി തീറ്റപ്പുല്‍കൃഷിയിൽ വർദ്ധനവുണ്ടാകേണ്ടത് അത്യാന്താപേക്ഷിതമാണെന്ന കാര്യം ഗൗരവമായി പരിഗണിക്കുമോ;
( ബി )
തീറ്റപ്പുല്‍കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമാണോ എന്നതുസംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ തീറ്റപ്പുല്‍കൃഷി ഒരു തൊഴിലായി സ്വീകരിച്ചു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡി അടക്കമുള്ള സഹായ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി വ്യാപകമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4713.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി ആരംഭിക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4714.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനങ്ങൾ പി. &എ.ആർ.ഡി. പഠനവിധേയമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ്‌ ലഭ്യമാക്കുമോ;
( ബി )
എഫ്.എസ്.എസ്.എ. നിയമപ്രകാരമുള്ള പാൽ പരിശോധന അധികാരം, വകുപ്പിന് നൽകാൻ പി. &എ.ആർ.ഡി. പഠനറിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ടോ; ശിപാർശ നടപ്പിൽ വരുത്തുന്നത് പരിഗണനയിലുണ്ടോ;
( സി )
എഫ്.എസ്.എസ്.എ. നിയമപ്രകാരമുള്ള പാൽ പരിശോധന അധികാരങ്ങൾ ക്ഷീരവികസനവകുപ്പിലെ ടെക്നിക്കൽ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4715.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉത്പാദനവും ഉപഭോഗവും സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതിലെ അന്തരം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; അറിയിക്കാമോ;
( സി )
പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; ഇതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര രൂപയാണ് ചെലവഴിച്ചത്; ഇത് മൂലം പാല്‍ ഉത്പാദനത്തില്‍ ഉണ്ടായ വളര്‍ച്ച എത്ര എന്ന് വ്യക്തമാക്കാമോ;
( ഡി )
ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കുംവിധം സംസ്ഥാന ക്ഷീര വികസന നയം കാതലായ മാറ്റങ്ങളും സമീപനങ്ങളും ഉള്‍പ്പെടുത്തി പരിഷ്കരിക്കുമോ; വെളിപ്പെടുത്തുമോ?
4716.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശവിപണി ലക്ഷ്യമിട്ട് മില്‍മ മുഖേന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
മില്‍മയെ ശക്തിപ്പെടുത്തുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4717.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 വ്യാപനം മൂലം സംസ്ഥാനം ലോക്ഡൗണിലേക്ക് പോയ സാഹചര്യത്തില്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജോ ആനുകൂല്യങ്ങളോ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4718.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്‍നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് എത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ശരാശരി എത്ര ലിറ്റര്‍ പാല്‍ ആണ് പ്രതിദിനം തമിഴ്‍നാട്ടില്‍ നിന്നും എത്തുന്നത്;
( സി )
ഇടുക്കി ജില്ലയില്‍ അതിര്‍ത്തി കടന്ന് എത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
പരിശോധനയിൽ പാല്‍ ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തിയാൽ എന്തൊക്കെ ശിക്ഷാനടപടികളാണ് സ്വീകരിക്കാന്‍ സാധിക്കുന്നതെന്ന് അറിയിക്കുമോ; വിശദമാക്കാമോ;
( ഇ )
ഗുണമേന്മ ഇല്ലാത്ത പാല്‍ കൊണ്ടുവരുന്നതിന്റെ പേരില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
4719.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്ഷീര മേഖലയില്‍ എന്തെല്ലാം നേട്ടങ്ങളാണ് കെെവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സംഘങ്ങളുടെ ഓഡിറ്റ് പ്രവൃത്തികള്‍ യഥാസമയങ്ങളില്‍ പൂര്‍ത്തീകരിക്കാറുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ഡി )
ക്ഷീര മേഖലയില്‍ ആരംഭിച്ചിട്ടുള്ള മില്‍ക്ക് ഷെഡ് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഇ )
പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്ന സംഘങ്ങള്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ?
4720.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ മില്‍മയെ കൂടാതെ മാതൃകാ ക്ഷീരസംഘങ്ങളുടെ നേതൃത്വത്തില്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
മാതൃകാ ക്ഷീരസംഘങ്ങളുടെ ഉല്‍പാദനശ്രേണി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
4721.
ശ്രീ എം രാജഗോപാലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാല്‍ ഉല്പാദനം വര്‍ദ്ധിക്കുന്നതിന് അനുസൃതമായി സംഭരണം വര്‍ദ്ധിപ്പിക്കുന്നതിന് ക്ഷീര സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുണ്ടോ;
( ബി )
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സഹകരണ സംഘങ്ങള്‍ മുഖേനയുള്ള പാല്‍ സംഭരണം എത്രത്തോളം വര്‍ദ്ധിച്ചു എന്നതിന്റെ കണക്ക് ലഭ്യമാണോ?
4722.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ ഒന്‍പത് ഗ്രാമ പഞ്ചായത്തുകളിലായി എത്ര ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സംഘങ്ങളുടെ പേര്, നമ്പര്‍, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓരോ സംഘത്തിനും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക എത്രയെന്ന് അറിയിക്കാമോ?
4723.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാറനല്ലൂര്‍ ക്ഷീരോത്പാദക വ്യവസായ സഹകരണ സംഘം ഇപ്പോള്‍ നിലവിലുണ്ടോ; പ്രസ്തുത സഹകരണ സംഘത്തില്‍ എത്ര ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുമോ; നിലവില്‍ എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ;
( ബി )
പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് നിയമപരമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; ജീവനക്കാരില്‍ നിന്നും ഇ.പി.എഫ്., ഇ.എസ്.ഐ., ഗ്രാറ്റുവിറ്റി ഇനത്തില്‍ പിരിച്ചെടുത്ത തുക മടക്കി നല്‍കിയിട്ടുണ്ടോ;
( സി )
ഈ സംഘം ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടോ; സംഘത്തില്‍ നിയമാനുസ‍ൃതമായ ഓഡിറ്റിംഗ് നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് വര്‍ഷം വരെ ഓഡിറ്റിംഗ് നടത്തിയെന്ന് അറിയിക്കുമോ;
( ഡി )
ക്ഷീരോത്പാദക സംഘത്തിന്റെ പേരില്‍ ഇപ്പോള്‍ പാല്‍ വിതരണവും സംസ്കരണവും നടക്കുന്നുണ്ടോ; സംഘത്തിന്റെ പേരിലുണ്ടായിരുന്ന കാലിത്തീറ്റ ഫാക്ടറിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.