STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5255.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭാ കൈയ്യാങ്കളി കേസിൽ പ്രതിചേർക്കപ്പെട്ടവരെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയെ വരെ സമീപിച്ച വിഷയത്തിൽ അഭിഭാഷകർക്ക് ഫീസിനത്തിൽ നൽകിയ തുക ഉൾപ്പെടെ സർക്കാർ ഖജനാവിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കാമോ?
5256.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച എത്ര നോട്ടറി അഭിഭാഷക തസ്തികയാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള നോട്ടറി അഭിഭാഷക തസ്തികയില്‍ വര്‍ദ്ധന വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
നിലവില്‍ ഓരോ ജില്ലയിലും അനുവദിച്ചിട്ടുള്ള നോട്ടറി അഭിഭാഷക തസ്തികകളുടെ എണ്ണം വെളിപ്പെടുത്താമോ?
5257.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വക്കീല്‍ ഗുമസ്ഥന്മാരുടെ ക്ഷേമനിധി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ബി )
വക്കീല്‍ ഗുമസ്ഥന്മാരെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5258.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ എന്നാണ് രൂപീകൃതമായതെന്ന് അറിയിക്കുമോ; പ്രസ്തുത കോര്‍പ്പറേഷന്‍ എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അറിയിക്കുമോ;
( ബി )
കോര്‍പ്പറേഷന് ഇതേ വരെയായി ഓഹരി മൂലധനമായി എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ; ആയതിന്റെ വര്‍ഷം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( സി )
എത്ര തസ്തികകളാണ് പ്രസ്തുത കോര്‍പ്പറേഷനില്‍ നാളിതുവരെയായി സൃഷ്ടിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഇതുവരെ സേവനമനുഷ്ടിച്ച ചെയര്‍മാന്‍മാരുടെയും മാനേജിംഗ് ഡയറക്ടര്‍മാരുടെയും പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത വിഭാഗം ഉദ്യോഗസ്ഥര്‍ ശമ്പളം, ടി.എ., അലവന്‍സുകള്‍ എന്നീ ഇനങ്ങളില്‍ എത്ര രൂപ വീതം കൈപ്പറ്റിയിട്ടുണ്ടെന്ന് അറിയിക്കുമോ?
5259.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറമടകളും ജനവാസ കേന്ദങ്ങളും തമ്മിലുള്ള ദൂരം ഇരുന്നൂറ് മീറ്ററായി കൂട്ടണമെന്ന നിയമസഭ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശയിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ; ശിപാർശ നടപ്പാക്കുന്നതിൽ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
5260.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അതി സൂക്ഷ്മ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ അതി സൂക്ഷ്മ സംരംഭകത്വമേഖലകളിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്;
( സി )
കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നാനോ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കുമോ?
5261.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനരംഗത്തുള്ള കമ്പനികള്‍ ഏതൊക്കെയാണ്; ഇവയിൽനിന്ന് സംസ്ഥാനത്തിന് പ്രതിദിനം ലഭിയ്ക്കുന്ന ഓക്സിജന്റെ അളവ് എത്രയാണ്;
( ബി )
കെ.എം.എം.എല്‍. പ്രതിദിനം ഉത്പാദിക്കുന്ന ഓക്സിജന്റെ അളവ് എത്രയാണ്; ഇതില്‍ കമ്പനിയുടെ ഉപയോഗത്തിന് വേണ്ടിവരുന്ന ഓക്സിജന്റെ അളവ് എത്രയാണ്;
( സി )
സംസ്ഥാനത്തിന്റെ വിവിധ ആശുപത്രികള്‍ക്കായി എത്ര അളവ് ഓക്സിജന്‍ വിതരണം ചെയ്യുന്നുണ്ട്; ഏത് നിരക്കിലാണ് ആശുപത്രികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത്;
( ഡി )
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ പൊതുമേഖലാസ്ഥാപനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെ ഏതെല്ലാം രീതിയില്‍ സഹായിക്കാന്‍ കെ.എം.എം.എല്ലിന് കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
5262.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവമാറ്റശസ്ത്രക്രിയക്ക് ശേഷം രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള കെ.എസ്.ഡി.പി. പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
5263.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്വാസകോശ രോഗം, അവയവ മാറ്റ ശസ്ത്രക്രിയ, ഹൃദയാഘാതം എന്നിവയുടെ ചികിത്സക്കുളള മരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള കെ.എസ്.ഡി.പി. പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ?
5264.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ആട്ടോമൊബൈയില്‍സ് ലിമിറ്റഡ് നിലവില്‍ പ്രതിമാസം നിര്‍മ്മിച്ചുവരുന്ന ഇലക്ട്രിക് ഓട്ടോകളുടെ എണ്ണമെത്രയെന്ന് അറിയിക്കുമോ; നാളിതുവരെ എത്ര ഇലക്ട്രിക് ഓട്ടോ നിർമ്മിച്ച് വിതരണം ചെയ്യുന്നതിന് സാധിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഇ-ഓട്ടോ പദ്ധതി വിജയകരമാണെന്ന് വിലയിരുത്തുന്നണ്ടോ; വ്യക്തമാക്കുമോ ?
5265.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ആട്ടോ മൊബൈല്‍സില്‍ 2010 മുതലുള്ള നാലര കോടി രൂപയുടെ ഇ.പി.എഫ്. കുടിശിക അടച്ചു തീര്‍ക്കുന്നതിന് വ്യവസായ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇ.പി.എഫ്. കുടിശിക തീര്‍പ്പാക്കുവാന്‍ കെ.എസ്.ഐ.ഡി.സി. മുഖേന വായ്പ എടുക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ?
5266.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് വ്യാവസായിക നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വ്യാവസായിക നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
5267.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് എന്നാണ് നിലവില്‍ വന്നതെന്ന് പറയാമോ; ഇത്തരത്തില്‍ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
( സി )
തൊഴില്‍ വകുപ്പിന് കീഴില്‍ രൂപീകരിക്കേണ്ട പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് വ്യവസായ വകുപ്പിന് കീഴിലേയ്ക്ക് മാറ്റുന്നതിനുണ്ടായ സാഹചര്യമെന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്ലാന്റേഷന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ വകുപ്പ് തൊഴില്‍ വകുപ്പിന് കീഴില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ;
( ഇ )
വ്യവസായ വകുപ്പിന് കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചത് നിലവിലെ പ്ലാന്റേഷന്‍, ലേബര്‍ ആക്ടുകളുടെ ലംഘനമായിട്ടുണ്ടോ എന്നും, തൊഴിലാളി വിരുദ്ധ തീരുമാനമായിട്ടുണ്ടോ എന്നും പരിശോധിക്കുമോ?
5268.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര കൊച്ചാലുമ്മൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമെന്നും അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ഭൂമി/കെട്ടിടം എന്നിവ വിട്ടുനല്‍കിയതിന് പരിഗണിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
( സി )
ഇവിടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങള്‍/ അംഗീകാരമില്ലാത്തവ ഏതൊക്കെയെന്ന് വിശദമാക്കുമോ?
5269.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തില്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥലംവാങ്ങി വ്യവസായ വകുപ്പിന് കൈമാറിയ സ്ഥലത്ത് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
5270.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ വ്യവസായ എസ്റ്റേറ്റുകളുടെയും മിനിവ്യവസായ യൂണിറ്റുകളുടെയും നവീകരണത്തിനായി ഏതെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വ്യവസായ എസ്റ്റേറ്റുകളുടെ വിപുലീകരണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വകുപ്പിന് പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ; ഏതെല്ലാം വ്യവസായ എസ്റ്റേറ്റുകള്‍ക്ക് സ്ഥലപരിമിതി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5271.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തടി വ്യവസായത്തിന് കേള്‍വി കേട്ട നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ വ്യവസായ വകുപ്പിന്റെ പദ്ധതികളൊന്നും ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമായി നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ; ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ടോ;
( ബി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; എത്ര ഏക്കര്‍ ഭൂമിയാണ് വ്യവസായ എസ്റ്റേറ്റിന് അനുയോജ്യമെന്ന് കണ്ടെത്തിയതെന്നും ഇത് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയാണോ എന്നും അറിയിക്കാമോ;പ്രസ്തുത ഭൂമിയുടെ വില്ലേജും സര്‍വ്വേ നമ്പരുമടക്കമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം ഉടമകളുമായി വ്യവസായ വകുപ്പ് രേഖാ മൂലം ബന്ധപ്പെട്ടിരുന്നോ; സ്ഥലം ഉടമസ്ഥര്‍ താല്പര്യപത്രം വ്യവസായ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോ; സ്ഥലം ഉടമകളുടെ ഇക്കാര്യത്തിലെ താല്‍പ്പര്യം ആരാണ് അറിയിച്ചതെന്നും എന്താണ് താല്‍പ്പര്യമെന്നും അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിലകൊടുത്ത് വാങ്ങാനാണോ അതോ പി.പി.പി. മോഡലില്‍ ലഭ്യമാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; നിലമ്പൂരില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന് അറിയിക്കുമോ; ഇതിനുള്ള ഫണ്ട് കിഫ്ബി-യില്‍ നിന്നും ലഭ്യമാക്കാന്‍ സാധിക്കുമോ; ഇതിനായി നടപടികള്‍ സ്വീകരിക്കുമോ?
5272.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ ഭൂമി അനുവദിക്കുന്നത് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്ന മാനദണ്ഡമനുസരിച്ചാണോ; എങ്കില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം ഭൂമി അനുവദിക്കുന്നതിനായി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്നും പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാവശ്യമായ യോഗ്യതകള്‍ എന്തെല്ലാമാണെന്നുമുള്ളതിന്റെ വിശദവിവരം നല്‍കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ഗണനാ ലിസ്റ്റ് മറികടന്ന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ എവിടെയെല്ലാം ഭൂമി അനുവദിച്ചിട്ടുണ്ടെന്നും ആര്‍ക്കെല്ലാമാണ് ഭൂമി അനുവദിച്ചതെന്നുമുള്ളതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
ഇപ്രകാരം ഭൂമി അനുവദിച്ചത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
5273.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മിനി വ്യവസായ എസ്റ്റേറ്റില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ; അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ എസ്റ്റേറ്റിന്റെ കോമ്പൗണ്ട് വാള്‍ ഉള്‍പ്പെടെ ഉളളവയുടെ നവീകരണത്തിന് നടപടി സ്വീകരിക്കാമോ?
5274.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായകരമാകും വിധം പദ്ധതികള്‍ ആസൂത്രണം ചെയ്യണമെങ്കില്‍ ഇക്കാര്യത്തില്‍ സമഗ്രമായ വിവരശേഖരണം നടത്തണമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംരംഭങ്ങളുടെ ബാഹുല്യം നിമിത്തം കൃത്യമായ വിവരം ശേഖരിക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് വിവരശേഖരണത്തിനായി വ്യവസായ ജാലകം എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമോ;
( ഡി )
ചെറുകിട വ്യവസായ സംരംഭങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യവസായ ഭൂപടം സജ്ജീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5275.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സംസ്കരണ മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രാധാന്യം കണക്കാക്കി പ്രസ്തുത മേഖലയുടെ വികസനത്തിനായി എന്തെല്ലാം നടപടികള്‍ വ്യവസായ വകുപ്പ് സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഉല്പന്ന വിതരണ ശൃംഖല മെച്ചപ്പെടുത്താനായി സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ മേഖലയില്‍ കേരള ബ്രാന്‍ഡ് സൃഷ്ടിച്ച് ആയതുവഴി കേരള ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ എന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
5276.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി നിലവിൽ വന്ന മഞ്ചേശ്വരം താലൂക്കിൽ താലൂക്കിൽ വ്യവസായ കേന്ദ്രം ഇല്ലാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അവിടെ വ്യവസായ കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ ഉണ്ടോ എന്ന് വിശദമാക്കുമോ;ഈ വർഷം തന്നെ താലൂക്ക് വ്യവസായ കേന്ദ്രം ആരംഭിയ്ക്കാന്‍ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
5277.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത വ്യവസായം സംസ്ഥാന പുരോഗതിക്കായി എപ്രകാരം ഉപയോഗപ്രദമാക്കാമെന്നും അതിനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ ഏതെല്ലാം വ്യവസായങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും എത്ര പേര്‍ അപേക്ഷകരായി എത്തിയെന്നും അറിയിക്കാമോ; ആയത് സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
5278.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റേയും നിലവിലെ സർക്കാരിന്റെയും കാലയളവിൽ വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന പൊതുമേഖലാസ്ഥാപനങ്ങളില്‍ എവിടെയെങ്കിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ ആരെയൊക്കെ സ്ഥിരപ്പെടുത്തി എന്നും അവരുടെ തസ്തിക, ശമ്പള സ്കെയില്‍, സ്ഥിരപ്പെടുത്തിയ തീയതി തുടങ്ങിയ വിശദാംശങ്ങളും അറിയിക്കാമോ;
( സി )
ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം നല്‍കുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തിന് അനുസൃതമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
5279.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെറുകിട ഇടത്തരം സൂക്ഷ്മസംരംഭങ്ങളിലെ ഉത്പന്നങ്ങളുടെ വിപണി സാധ്യത പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ;വിശദാംശം നൽകുമോ?
5280.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി എം.എസ്.എം.ഇ. യൂണിറ്റുകളുടെ ഉല്പാദന വികസനത്തിനും നവീകരണത്തിനും ഉതകുന്ന രീതിയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഇന്‍ഡസ്ട്രി-വാഴ്സിറ്റി ലിങ്കേജ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5281.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ മേഖലയുടെ വികസനത്തിനായി എന്തെല്ലാം നൂതന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയുടെ പുനരുദ്ധാരണത്തിനായി നടപ്പ് ബജറ്റില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നിലവില്‍ എന്തെല്ലാം ധന സഹായങ്ങളാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ?
5282.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രകൃതിദത്ത റബ്ബര്‍ അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തി വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5283.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്ക വ്യവസായത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രസ്തുത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പരമ്പരാഗത രീതിയില്‍ കക്ക വാരി ഉപജീവനം നടത്തുന്ന ഇത്തരം തൊഴിലാളികള്‍ക്കു കക്ക വാരാനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5284.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പ്രാവർത്തികമാക്കാൻ നാളിതുവരെയായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ആയതിന്റെ പുരോഗതിയും അറിയിക്കാമോ?
5285.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകളും വ്യവസായ ശാലകളും സൃഷ്ടിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായുള്ള ഭൂമി ഏറ്റെടുപ്പ് നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും ഇതിനകം എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും വെളിപ്പെടുത്താമോ?
5286.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ വ്യവസായ പാർക്ക് നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത മണ്ഡലത്തിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നറിയിക്കുമോ?
5287.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ പാര്‍ക്കുകളില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ടി സ്ഥലം ലഭിച്ചവരില്‍ പലരും ഭൂമിയും കെട്ടിടവും ഒഴിച്ചിട്ടിരിക്കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
5288.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഇന്റര്‍ഗ്രേറ്റഡ് റൈസ് ടെക്നോളജി പാര്‍ക്കില്‍ എന്തെല്ലാം സൗകര്യങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്ക് എന്ന് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുമെന്ന് അറിയിക്കാമോ?
5289.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയില്‍ ഫാക്ടില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയില്‍ കിന്‍ഫ്ര ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ നേരിടുന്ന തടസ്സങ്ങളെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലായാല്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
5290.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ മണിമലയില്‍ നാളികേര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലം കാടുവെട്ടി മതില്‍ നിര്‍മ്മിച്ച് സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് ഏജന്‍സിയാണ് പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5291.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ മിനി വ്യവസായ എസ്റ്റേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിലുളള ഓരോ മിനിവ്യവസായ എസ്റ്റേറ്റിന്റെയും വിസ്തീര്‍ണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( സി )
ഓരോ മിനിവ്യവസായ എസ്റ്റേറ്റിലുമായി ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
മിനിവ്യവസായ പാര്‍ക്കുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വ്യവസായ വകുപ്പ് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
5292.
ശ്രീ. പി.വി.അൻവർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കെ.എസ്.ഐ.ഡി.സി. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ഐ.ഡി.സി.യുടെ കീഴിലുള്ള വ്യവസായ പാര്‍ക്കുകളും ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളും എവിടെയൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
വ്യവസായ പുരോഗതിയോടൊപ്പം റബ്ബര്‍ കര്‍ഷകര്‍ക്കും ഏറെ പ്രയോജനപ്രദമായേക്കാവുന്ന റബ്ബറില്‍ നിന്ന് മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സിയാല്‍ മോഡല്‍ കമ്പനി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമോ; വ്യക്തമാക്കുമോ;
( ഡി )
ചേര്‍ത്തലയിലെ മെഗാ ഫുഡ് പാര്‍ക്ക് വികസിപ്പിക്കുന്നതിലുള്ള തടസ്സം ഒഴിവാക്കാനായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
5293.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി റിഫെെനറിയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കാമോ?
5294.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അത്താണി സിഡ്കോ പാര്‍ക്കിന്റെ അധീനതയിലുള്ള ഭൂമി കൈയ്യേറ്റം മൂലം അന്യാധീനപ്പെട്ട സാഹചര്യം നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ അത് തിരിച്ച് പിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇപ്രകാരം ഭൂമി അന്യാധീനപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത പ്ലോട്ടുകള്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് അലോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5295.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്ന പദ്ധതി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
5296.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ?
5297.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ സുലഭമായി ലഭിക്കുന്ന നെല്ല്, കായല്‍ മത്സ്യം, താറാവ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ സ്വദേശ വിദേശ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇവയുടെ ഉത്പാദനത്തിനും സംസ്ക്കരണത്തിനും വിതരണത്തിനും എന്തൊക്കെ പ്രത്യേക വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു നടപടികള്‍ ഉണ്ടാകും എന്ന് വ്യക്തമാക്കാമോ?
5298.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ ഉള്ളതുപോലെ വ്യവസായാധിഷ്ഠിതമായ പ്രായോഗിക ഗവേഷണ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5299.
ശ്രീ . പി . ഉബൈദുള്ള
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രണ്ടാം തരംഗത്തില്‍ തകര്‍ന്ന ഹോട്ടല്‍, ടൂറിസം, കാറ്ററിംഗ്, വസ്തു വ്യാപാരികള്‍, ഫൂട്ട്‍വെയര്‍, ചെറുകിട സംരംഭകര്‍, ഗൃഹോപകരണ വിപണി മറ്റു അനുബന്ധ വ്യവസായ മേഖലകള്‍ എന്നിവയെ പുനരുജ്ജീവിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;പ്രസ്തുത മേഖലകളെ സംരക്ഷിക്കുവാന്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമോ;
( ബി )
വാടക, വൈദ്യുതി, നികുതി, വെള്ളക്കരം എന്നീ ഇനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമോ;
( സി )
വ്യാപാരികള്‍ക്ക് സബ്സിഡിയോടു കൂടിയ വായ്പകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?
5300.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ സംരംഭകര്‍ക്ക് അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള പ്രോല്‍സാഹനം നല്‍കുവാനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
സ്ത്രീ സംരംഭകരുടെ രജിസ്ട്രേഷൻ നടത്തുന്നതിനും മറ്റ് സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്നതിനും വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( സി )
സ്ത്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സര്‍ക്കാര്‍ നൽകുന്ന സഹായങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5301.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റ് എതിര്‍പ്പുകളും മൂലം ഏതെങ്കിലും വ്യവസായ പദ്ധതികൾ നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വിവിധ വ്യവസായ സംരംഭങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
കൽപ്പറ്റ നിയോജകമണ്ഡലത്തിൽ എന്തെങ്കിലും വ്യവസായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5302.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ കൊറ്റാമം കെല്‍പ്പാം ഫാക്ടറിയില്‍ 2016 മുതല്‍ 2021 വരെ എത്ര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വിശദമാക്കാമോ;
( ബി )
കെല്‍പ്പാമില്‍ പുതിയതായി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
2016 ജനുവരി മുതല്‍ 2021 ജൂലൈ മാസം വരെ ഓരോ വര്‍ഷവും കെല്‍പ്പാമിന്റെ വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ?
5303.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ചക്ക, കപ്പ (മരച്ചീനി) പോലുള്ളവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് വകുപ്പ് പ്രോത്സാഹനം നല്‍കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇവ കാര്‍ഷിക ഉല്‍പ്പന്നങ്ങളായി അയല്‍ സംസ്ഥാനങ്ങളിലേക്ക് എത്തുകയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം ഉത്പാദന മേഖലയിലേക്ക് സംരംഭകരെ ആകര്‍ഷിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5304.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം തൊഴില്‍രഹിതരായി മടങ്ങിവരുന്ന സംസ്ഥാനത്തെ പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ പ്രവാസികളുടെ പുനരധിവാസവും തൊഴിലും ഉദ്ദേശിച്ച് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ പ്രവാസികള്‍ ഏറെയുള്ള വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ഇത്തരത്തിലുള്ള പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കാമോ; വ്യക്തമാക്കുമോ?
5305.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഭക്ഷ്യവസ്തുക്കളായ കാര്‍ഷികോല്‍പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും ധനസഹായവും നല്‍കന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5306.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ സംരംഭകരുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പ്രസ്തുത സംരംഭകരെ പ്രോത്സാഹിപ്പിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
5307.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് സംസ്ഥാനത്ത് ധാരാളം വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനങ്ങള്‍ തുറന്നു പ്രവർത്തിക്കാത്തതുമൂലം ഉളവായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തെ ഏത് രീതിയിലാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ വ്യാപാരി സൗഹൃദനയം സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായം വിശദീകരിക്കാമോ?
5308.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടർച്ചയായുള്ള ലോക്ക്ഡൗൺ മൂലം സിമന്റ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ള നഷ്ടവും പ്രസ്തുത മേഖലയിലെ പ്രതിസന്ധിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
5309.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൂലം എത്ര വ്യാപാരസ്ഥാപനങ്ങൾ അടച്ചു പൂട്ടിയിട്ടുണ്ട്; അതിൽ ചെറുകിടസ്ഥാപനങ്ങൾ എത്രയെന്നും വൻകിടസ്ഥാപനങ്ങൾ എത്രയെന്നുമുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ അടച്ചുപൂട്ടേണ്ടിവന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് എന്തെല്ലാം സഹായങ്ങൾ സർക്കാർ നൽകുന്നുണ്ടെന്ന് അറിയിക്കുമോ?
5310.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശങ്ങളിലേക്ക് കയറ്റുമതി-ഇറക്കുമതി വ്യാപാരം നടത്തുന്ന പ്രവാസി മലയാളികള്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്കാന്‍ പദ്ധതി ഉണ്ടോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
കേരളത്തിന്റെ സുഗന്ധ ദ്രവ്യങ്ങളും,കയര്‍, കുട്ടനാടന്‍ അരി മുതലായവ കൂടുതലായി കയറ്റി അയക്കുന്നതിനു പ്രത്യേക സഹായങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ?
5311.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ മേഖലയിലെ അവശ്യ വസ്തുക്കളായ മണല്‍, പാറ, ചെളി, സാധാരണ മണ്ണ് എന്നിവ ഖനനം ചെയ്യുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
മൈനിംഗ് & ജിയോളജി വകുപ്പില്‍ ഖനനാനുമതിക്കായി നല്‍കുന്ന അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളെ ഖനനമേഖലയില്‍ കൊണ്ടുവന്ന് പൊതുജനങ്ങള്‍ക്കും വന്‍കിട നിര്‍മ്മാണങ്ങൾക്കും നിര്‍മ്മാണവസ്തുക്കള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
5312.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‍ലൂം ടെക്‌നോളജി-കണ്ണൂർ എന്നാണ് സ്ഥാപിതമായത്; പ്രസ്തുത സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഐ.ഐ.എച്ച്.ടി. കണ്ണൂരിൽ നടത്തുന്ന കോഴ്സുകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത കോഴ്സുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
2016 മുതൽ 2021 വരെ ഐ.ഐ.എച്ച്.ടി.ക്ക് സർക്കാർ ധനസഹായമായി എത്ര തുക നൽകി; പ്രസ്തുത സർക്കാർ ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ; ഈ തുക സ്ഥാപനം പൂർണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത വിനിയോഗ പത്രത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഐ.ഐ.എച്ച്.ടി.യിൽ നിലവിൽ എത്ര ജീവനക്കാരുണ്ട്; സ്ഥിരം, താത്കാലികം എന്നിങ്ങനെ ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
5313.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കെെത്തറി വ്യവസായത്തിന് ബഡ്ജറ്റില്‍ എത്ര തുക അനുവദിച്ചു; സ്കീമുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
5314.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂരില്‍ പ്രവര്‍ത്തിയ്ക്കുന്ന പവ്വര്‍ലൂം ഫാക്ടറിയ്ക്ക് 2016 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെ ഏതൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പവ്വര്‍ലൂം ഫാക്ടറിയ്ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുതിയതായി ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5315.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ പ്രസ്തുത ഇനത്തില്‍ എത്ര രൂപ അനുവദിച്ചു നല്‍കിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( സി )
ആയിരത്തിലധികം വരുന്ന കെെത്തറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പൂവത്തൂര്‍ കേന്ദ്രമായി ഒരു ഹാന്‍ഡ് ലൂം ഹബ് സ്ഥാപിക്കണം എന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
പ്രസ്തുത യൂണിറ്റ് കേന്ദ്രമാക്കി ഒരു ഹാന്‍ഡ് ലൂം ടൂറിസം വില്ലേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5316.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ബോർഡ് പുറത്തിറക്കുന്ന തുണിത്തരങ്ങൾക്ക് ബ്രാൻഡ് നെയിം ഉപയോഗിക്കാറുണ്ടോ; എങ്കിൽ നിലവിൽ ഉപയോഗിക്കുന്ന ബ്രാൻഡ് നെയിംമുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സഖാവ് എന്ന പേരിൽ ഖാദി ബോർഡ് ഷർട്ടുകൾ ഇറക്കിയിരുന്നോ;എങ്കിൽ ഈ പേരിലുള്ള ഒരു ഷർട്ടിന്റെ വില എത്രയായിരുന്നുവെന്നറിയിക്കാമോ;
( സി )
എത്ര രൂപയുടെ വിൽപ്പനയാണ് സഖാവ് എന്ന പേരിലുള്ള ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും നിലവിൽ എത്ര രൂപയാണ് ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിച്ചതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ എത്ര ലാഭം കിട്ടിയെന്നും തുടർന്നും ഈ ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഖാദി ബോർഡ് ഉദ്ദേശിക്കുന്നുണ്ടോയെന്നുമുള്ള വിശദാംശം വ്യക്തമാക്കാമോ?
5317.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി പ്രകാരമുള്ള കൈത്തറി തുണികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലുള്ള ഏതെല്ലാം മില്ലുകളെയാണ് തുണി ഡെെയിംഗിനായി ചുമതലപ്പെടുത്തിയതെന്ന് അറിയിക്കുമോ; ഓരോ മില്ലുകള്‍ക്കും ഡെെയിംഗിനായി എത്ര മീറ്റര്‍ തുണി നല്‍കുന്നുണ്ട്; വിശദ വിവരം നല്‍കാമോ?
5318.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5319.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി മേഖലയില്‍ പരമ്പരാഗത തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതിനും മെച്ചപ്പെട്ട കൂലി ഉറപ്പുവരുത്തുന്നതിനും സാധിക്കുന്ന രീതിയിൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
5320.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി - ഖാദി മേഖലകള്‍ക്ക് റിബേറ്റ് ഇനത്തില്‍ സര്‍ക്കാര്‍ അനുവദിക്കേണ്ടതായ തുക കുടിശ്ശികയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പൂട്ടി കിടക്കുന്ന കൈത്തറി - ഖാദി നെയ്ത്തു സംഘങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
5321.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയുടെ രണ്ടാം പുനസംഘടനയുടെ ഭാഗമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്; അത് പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
5322.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കയര്‍ വകുപ്പിന്റെ കീഴില്‍ നടക്കുന്ന വികസന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പത്ത് കയര്‍ഫെഡിന്റെ കീഴിലുള്ള സ്ഥലത്ത് പിത്ത് സംസ്ക്കരണത്തിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
5323.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിലൂടെ കയര്‍ ഭൂവസ്ത്ര പദ്ധതി നടപ്പിലാക്കുന്നതിന് ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവസ്ത്രങ്ങള്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ടോ; ഇതിലൂടെ എത്ര കോടി രൂപ ലഭിച്ചുവെന്ന് അറിയിക്കുമോ?
5324.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കശുവണ്ടി സംസ്ക്കരണ ഫാക്ടറികള്‍ നവീകരിക്കുന്നതിനും യന്ത്രവത്കരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5325.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് എത്ര ടണ്‍ കശുവണ്ടി ആവശ്യമുണ്ട്; സംസ്ഥാനത്ത് എത്ര ടണ്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്നുണ്ട്; അറിയിക്കാമോ;
( ബി )
കശുമാവ് കൃഷി സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?
5326.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാൻന്റേഷൻ ഡയറക്ടറേറ്റ് മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്ലാൻന്റേഷൻ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രസ്തുത ഡയറക്ടറേറ്റ് മുഖേന എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
തോട്ടവിളകൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും വിപണി കണ്ടെത്തുന്നതിനും വേണ്ടി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.