STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
255.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം സഹകരണ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന നിയമനിർമ്മാണം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമായിട്ടും ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയതും പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിനെതിരെ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നത്; ഇതിനെ നിയമപരമായി നേരിടാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
256.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമിത പലിശ ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളെ നേരിടാന്‍ സഹകരണ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളെകുറിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
257.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
258.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സംസ്ഥാനത്തെ സഹകരണ മേഖലയെ ഏതെല്ലാം തരത്തിലാണ് സ്വാധീനിക്കുന്നത്; വിശദവിവരം നല്‍കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍ സംസ്ഥാനത്തെ സഹകരണ മേഖല ദുര്‍ബലപ്പെടുന്നതിന് കാരണമാകുമോ; വിശദമാക്കുമോ?
259.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തെ അതിജീവിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സഹകരണ വകുപ്പ് ചെയ്തുവരുന്നതെന്ന് വ്യക്തമാക്കാമോ?
260.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര സഹകരണ സ്ഥാപനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അവയുടെ ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ?
261.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂലൈ 6 ന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സഹകരണ മന്ത്രാലയം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളതും വര്‍ഗ്ഗീയവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കരുതുന്നുണ്ടോ;
( ബി )
എങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ;
( സി )
ഭരണഘടന പ്രകാരം പൂര്‍ണ്ണമായും സംസ്ഥാന വിഷയമായിരിക്കെ പുതിയ മന്ത്രാലയം രൂപീകരിച്ചത് വഴി എന്തു സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് കണക്കാക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിലവില്‍ എത്ര കോടിയുടെ നിക്ഷേപമാണുള്ളതെന്ന് അറിയിക്കാമോ?
262.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സഹകരണ മേഖലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
ലോക്ക്ഡൗണ്‍ കാലത്ത് ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
263.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വീടുകള്‍ക്ക് എത്ര രൂപ വീതമാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?
264.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ 1 മുതല്‍ 2021 മേയ് 31 വരെ റിസ്ക് ഫണ്ട്, ക്ഷേമ വികസന പദ്ധതികള്‍ പ്രകാരം ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ എത്ര പേര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചുവെന്നും ആകെ എത്ര തുക അനുവദിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം സാമ്പത്തിക സഹായം ലഭിച്ചവരുടെ പേരുവിവരങ്ങളും നല്കിയ തുകയും പ‍ഞ്ചായത്ത് തിരിച്ച് നല്‍കാമോ?
265.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മെമ്പര്‍ റിലീഫ് പദ്ധതി പ്രകാരം ഏത് വിഭാഗത്തില്‍പെട്ടവര്‍ക്കാണ് സാമ്പത്തിക സഹായം അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര അംഗങ്ങള്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
266.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ വിവിധ സഹകരണ സംഘങ്ങള്‍ വഴി എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതിയിട്ടിട്ടുള്ളത്;
( ബി )
30.06.2021 വരെ എത്ര വീടുകള്‍ പ്രസ്തുത പദ്ധതി പ്രകാരം പണിപൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ട്;
( സി )
ബാക്കി വീടുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി ഗുണഭോക്താക്കളെ ഏല്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
267.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പല സഹകരണ സംഘങ്ങളും ബാങ്കുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനായുള്ള വിദ്യാതരംഗിണി പലിശ രഹിത വായ്പ നിരസിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
അ‍ഞ്ച് ലക്ഷം രൂപ വരെ ഈ ഇനത്തില്‍ വായ്പ നല്‍കാമെന്നിരിക്കെ എ ക്ലാസ് സംഘങ്ങള്‍/ബാങ്കുകള്‍ പോലും പരമാവധി പതിനായിരം രൂപ വീതം അഞ്ച് പേര്‍ക്ക് മാത്രമേ വായ്പ നല്‍കൂ എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്തരം സഹകരണ സംഘങ്ങള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് അറിയിക്കുമോ;
( സി )
അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പോലും ചില സംഘങ്ങള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് കിട്ടിയ അപേക്ഷകളുടെയും നല്‍കിയ വായ്പയുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെടുമോ; ഇതിനായി അവലോകന യോഗം ചേരുന്നതിന് ശ്രമം നടത്തുമോ;
( ഡി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഇതുവരെ ലഭിച്ച അപേക്ഷകളുടെയും അനുവദിച്ച വിദ്യാതരംഗിണി വായ്പയുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ?
268.
ശ്രീ വി ജോയി
ശ്രീ. എ. രാജ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവന നിര്‍മ്മാണ മേഖലയില്‍ സഹകരണ വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രാഥമിക ഭവനനിര്‍മ്മാണ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അവയ്ക്ക് ഓഹരി മൂലധനസഹായം നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഈ രംഗത്ത് കേരള സംസ്ഥാന സഹകരണ ഭവനനിര്‍മ്മാണ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദമാക്കാമോ ?
269.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ  പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം സേവനങ്ങളാണ് പുതിയതായി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
ഏതു കമ്പനിക്കാണ് ഇത് സംബന്ധിച്ച കരാർ നൽകിയിട്ടുള്ളത്;
( സി )
ഏതൊക്കെ കമ്പനികളാണ് ഇതു സംബന്ധിച്ച ടെണ്ടറിൽ പങ്കെടുത്തിട്ടുള്ളത്; വിശദമാക്കുമോ?
270.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശസാല്‍കൃത-വാണിജ്യ-ന്യൂജനറേഷന്‍ ബാങ്കുകളോട് മത്സരിക്കാന്‍ കഴിയുന്ന രീതിയില്‍ കേരള ബാങ്കിനെ മാറ്റിയെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?
271.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് മുഖേന കർഷകർക്കും ചെറുകിട വ്യവസായ സംരഭകർക്കും ഏർപ്പെടുത്തിയിട്ടുള്ള വായ്പ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;
( ബി )
ജില്ല സഹകരണ ബാങ്കുകൾ കേരള ബാങ്ക് ആക്കി മാറ്റിയതിനു ശേഷം കർഷകർക്കും വ്യാപാരികൾക്കും നൽകിവരുന്ന ഏതെങ്കിലും ലോൺ നിർത്തലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
വയനാട് ജില്ലയില്‍ കേരള ബാങ്കിൽ നിന്നും അനുവദിച്ചു വന്നിരുന്ന വ്യാപാർ സുലഭ് വായ്പ നിർത്തലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
272.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊലൂഷന്‍ വികസനത്തിനായും സാങ്കേതികവിദ്യ നിലവാരം ഉയര്‍ത്തുന്നതിനുമായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ദേശീയതലത്തിലുള്ള ഐ.ടി. വിദഗ്ധരെ കേരള ബാങ്കില്‍ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കേരള ബാങ്കിനെ പ്രൊഫഷണലാക്കുന്നതിനുവേണ്ടി പ്രമുഖ ഐ.ടി. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര കോടി രൂപയുടെ കരാര്‍; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കരാര്‍ മുഖാന്തരം എന്തെല്ലാം സേവനങ്ങളാണ് കേരള ബാങ്കിന് ലഭ്യമാകുന്നത് ; വ്യക്തമാക്കുമോ;
( ഇ )
കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
273.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവര്‍ത്തനരഹിതമായ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനായി എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം സംഘങ്ങള്‍ക്ക് സഹായം അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇല്ലെങ്കില്‍ ഇതിനായി ഒരു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമോ?
274.
ശ്രീ. പി. ടി. തോമസ്
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ‌-ഓപ്പറേറ്റീവ് സൊസെെറ്റികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം സൊസെെറ്റികളുടെ നിയന്ത്രണത്തിനായി പ്രത്യേക നിയമങ്ങള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിലൂടെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റിയുടെ പേരില്‍ സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ കടന്നു കയറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിലയിരുത്തുന്നുണ്ടോ;
( ഡി )
ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
275.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എത്ര സഹകരണ സംഘങ്ങള്‍ നിലവിലുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ബി )
ഇത്തരം സഹകരണ സംഘങ്ങള്‍ അധിക പലിശ നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ഇപ്രകാരം അധിക പലിശ നല്‍കുന്നത് സംസ്ഥാന സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ആകുവാന്‍ സാധ്യത ഉണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ഇത്തരം സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ സുരക്ഷിതമാണോ;
( ഇ )
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം ഉണ്ടോ;
( എഫ് )
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ സംസ്ഥാനത്തെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
276.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രസ്തുത പ്രോജക്ടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ; നിലവില്‍ ഇവ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
277.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ശതമാനം അധിക പലിശ നല്‍കി സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് അനുമതി നല്‍കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
ഈ സാമ്പത്തികവര്‍ഷവും പ്രസ്തുത അനുമതി നല്‍കിയിട്ടുണ്ടോ;
( സി )
സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഊരാലുങ്കല്‍ സൊസൈറ്റി നല്‍കുന്ന പലിശ നിരക്ക് എത്രയാണെന്ന് കാലയളവ് ഉള്‍പ്പെടെ വിശദമാക്കാമോ;
( ഡി )
2020-21 കാലയളവില്‍ ഊരാലുങ്കല്‍ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപത്തില്‍ എത്ര കോടിയുടെ വര്‍ദ്ധനവ് ഉണ്ടായെന്ന് അറിയിക്കുമോ;
( ഇ )
31.3.2021 ല്‍ ഊരാലുങ്കല്‍ സൊസൈറ്റിയിലെ സ്ഥിരനിക്ഷേപം എത്രയാണ്?
278.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും സ്ഥിരനിക്ഷേപങ്ങളിന്‍മേലുള്ള പലിശ നിരക്കും കാലയളവും വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം സഹകരണ സംഘങ്ങളാണ് അധിക പലിശ നല്‍കി സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് ; വിശദമാക്കുമോ?
279.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ നിര്യാതരായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വായ്പകള്‍ റിസ്ക്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തി വായ്പാ ബാധ്യത ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളതിനാല്‍ മുഴുവന്‍ സഹകരണ വായ്പകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
യുവ സംരംഭകര്‍ക്കും സേവനദാതാക്കള്‍ക്കും വേണ്ടി രൂപീകരിക്കുന്ന പുതിയ സഹകരണ സംഘങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
280.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ 2020-ലെ ബാങ്കിംഗ് റഗുലേഷന്‍ (ഭേദഗതി) നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ സഹകരണ മേഖലയില്‍ ഉളവായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
281.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന കുടുംബനാഥന്‍ മരണപ്പെട്ട് കഴിഞ്ഞാല്‍ തിരിച്ചടക്കാന്‍ കഴിയാത്ത ലോണുകള്‍ വായ്പ എടുത്ത സഹകരണ സംഘത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിന്റെ ഭാഗമായി റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തി ലോണ്‍ ഒഴിവാക്കുന്നതിന് കഴിയാത്ത സാഹചര്യം നിലവിലുള്ളതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
282.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്മാരുടെ സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
283.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ മുഖേന സഹകരണ സ്ഥാപനങ്ങള്‍ക്ക് കാര്‍ഷിക ഉപയോഗ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാനും സംസ്കരണം, വിതരണം, സംഭരണം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കും വേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി സാമ്പത്തിക സഹായം ലഭിച്ചത് എന്നാണെന്നും ഏതൊക്കെ ഇനങ്ങള്‍ക്കാണെന്നും വ്യക്തമാക്കുമോ;
( ബി )
ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ കാര്‍ഷിക അനുബന്ധ മേഖലകളിലെ സമഗ്ര വികസനത്തിനും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റികളായി വികസിപ്പിക്കുന്നതിനും ചെറുകിട നാമമാത്ര കര്‍ഷകരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എത്രമാത്രം സാധ്യമായി എന്ന് വിശദമാക്കുമോ;
( സി )
ഐ.സി.ഡി.പി. പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്നും ജില്ലകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും അറിയിക്കുമോ;
( ഡി )
ഐ.സി.ഡി.പി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജില്ലകളില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
284.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതി വഴി എത്ര കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ ഏതെല്ലാം; വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
285.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഏകീകൃത സോഫ്റ്റ്‍വെയര്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സോഫ്റ്റ്‍വെയര്‍ മുഖേന ഏതൊക്കെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
286.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അതിജീവിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
സഹകരണ മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
287.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന പലിശ നല്‍കിയും വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കിയും സാമ്പത്തിക മേഖലയില്‍ നടത്തുന്ന അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഭദ്രത സംബന്ധിച്ച് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുവാന്‍ പ്രാപ്തമായ എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കുമോ ?
288.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ നല്‍കിയ പലിശരഹിത ഹ്രസ്വകാല വായ്പകളുടെ സബ്സിഡി ഇനത്തില്‍ ഇതുവരെയായി എത്ര കോടി രൂപ അനുവദിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അ‌‌‌‌‍‍‍‍‍ഞ്ച് കോടി രൂ പ വരെ പ്രസ്തുത ഇനത്തില്‍ ലഭിക്കാനുള്ള സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായതിനാല്‍ ടി തുക എന്നനുവദിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
മറ്റ് ജില്ലകളില്‍ പ്രസ്തുത ഇനത്തില്‍ എത്ര കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
289.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികളുടെ ഡിജിറ്റല്‍ പഠനം ഉറപ്പുവരുത്തുവാനായി സഹകരണ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാ തരംഗിണി പദ്ധതി പ്രകാരം എത്ര കുട്ടികള്‍ക്ക് എത്ര തുക വായ്പയായി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കാലാവധി നീട്ടുന്നതിനും വിപുലീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
290.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് റിസ്ക് ഫണ്ട് സ്കീമില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണത്തിന് സഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
291.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസ്ക് ഫണ്ട് മുഖേന സഹായം അനുവദിയ്ക്കുന്നതിനുള്ള നടപടിക്രമം വിശദമാക്കാമോ;
( ബി )
റിസ്ക് ഫണ്ട് ആനുകുല്യങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിയ്ക്കുമെന്ന് വ്യക്തമാക്കുമോ?
292.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സഹകരണമേഖലയെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വിട്ട് കൊടുക്കാനും ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും വിധം കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭരണഘടനാ പ്രകാരം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലുള്ള സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നതിന്റെ സൂചനയായി ഇതിനെ കാണുന്നുണ്ടോ;
( സി )
ഇതിനെതിരെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
293.
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിംഗ് നിയമഭേദഗതി മൂലം സഹകരണ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ നിയമഭേദഗതി മൂലം സഹകരണ മേഖലയിലുണ്ടാകുന്ന പ്രതിസന്ധി എപ്രകാരം തരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
294.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ സംസ്ഥാനത്തെ ഏതുതരത്തില്‍ ബാധിക്കും എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണ മന്ത്രാലയ രൂപീകരണം സംസ്ഥാന സഹകരണ മേഖലയെ ഏതുതരത്തിലാണ് ബാധിക്കുക എന്ന് വ്യക്തമാക്കാമോ?
295.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സഹകരണ മേഖല തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
296.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന വിനോദസ‍‍‍ഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ടൂര്‍ഫെഡ് എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
297.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ തഴക്കരയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് സഹകരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
298.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഭൂമിയുടെ ന്യായവിലയെക്കാള്‍ കുറച്ച് വസ്തു കൈമാറ്റ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന സാഹചര്യം നിലവിലുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ മുഖേന അണ്ടര്‍ വാലുവേഷന്‍ നോട്ടീസ് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അണ്ടര്‍ വാലുവേഷന്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികളെകുറിച്ച് വ്യക്തമാക്കുമോ?
299.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എ. രാജ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിനെ ആധുനികീകരിക്കാന്‍ കഴി‍ഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ സാരമായ പങ്ക് നല്‍കുന്ന രജിസ്ട്രേഷന്‍ വകുപ്പില്‍ ഉള്ളതായി പറയപ്പെടുന്ന അഴിമതി അവസാനിപ്പിക്കുന്നതിനും പ്രവര്‍ത്തനം ജനസൗഹൃദമാക്കുന്നതിനും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പില്‍ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം കാര്യക്ഷമവും സുതാര്യവും അതോടൊപ്പം സുരക്ഷിതവുമായിരിക്കുമെന്ന് ഉറപ്പുവരുത്താന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം; അറിയിക്കുമോ?
300.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷിതത്വമില്ലായ്മ കമ്പ്യൂട്ടര്‍വത്കൃത രജിസ്ട്രേഷന്‍ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
301.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ സബ് രജിസ്ട്രാര്‍ ആഫീസുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളും ആയതിന്റെ പുരോഗതിയും അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം ഓഫീസുകളിലാണ് മോഡേണ്‍ റിക്കാര്‍ഡ്റൂം സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അവയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശവും അറിയിക്കാമോ?
302.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസിന് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
303.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
ഈ ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ?
304.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിമിതമായ സൗകര്യത്തോടെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പൂവാർ, ബാലരാമപുരം സബ് ‌രജിസ്ട്രാർ ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ ?
305.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസ് കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലായ കെട്ടിടത്തിലാണ് പ്രവ‍ര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പഴയ കെട്ടിടം പൊളിക്കാതെ തന്നെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മതിയായ സ്ഥലമുള്ളതിനാല്‍ ഇവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?
306.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന വെങ്ങാനൂർ വില്ലേജിനെ സമീപത്തുള്ളതും താരതമ്യേന രജിസ്ട്രേഷൻ കുറവുള്ളതുമായ വെങ്ങാനൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.