STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
543.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരമേഖലയിലെ കടലോരത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ടായിരുന്നെന്ന് വ്യക്തമാക്കുമോ ;
( ബി )
അവര്‍ക്കായി ആവിഷ്കരിച്ച് നടപ്പിലാക്കിയ പുനര്‍ഗേഹം പദ്ധതി പ്രകാരം എത്ര കുടുംബങ്ങളെ വീട് വച്ച് മാറ്റി പാര്‍പ്പിച്ചുവെന്നറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര കുടുംബങ്ങള്‍ക്ക് കൂടി വീട് വച്ച് നൽകി മാറ്റി പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ ;
( ഡി )
പുനര്‍ഗേഹം'പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം വ്യക്തമാക്കുമോ;
( എഫ് )
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന തീരത്ത് മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദാംശം വ്യക്തമാക്കുമോ?
544.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ ഫിഷറീസ് വകുപ്പുമന്ത്രി 2018‌-ല്‍ ന്യൂയോര്‍ക്കില്‍ വച്ച് ഇ. എം. സി. സി. പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ എന്ന് അറിയിയ്ക്കുമോ ; പ്രസ്തുത കമ്പനിയുടെ അധികൃതര്‍ കേരളത്തില്‍ വന്ന്‌ മുന്‍ മന്ത്രിയുമായും സെക്രട്ടറിയുമായും ചര്‍ച്ച നടത്തി ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ സമര്‍പ്പിച്ചിരുന്നോ;
( ബി )
2019‌-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മത്സ്യ നയത്തിന്റെ ഭാഗമായി കോണ്ടിനെന്റല്‍ സ്ലാേപ്പില്‍ വിദേശ കമ്പനികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ അധികാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത മത്സ്യനയത്തില്‍ ഇപ്രകാരമൊരു വ്യവസ്ഥ ചേർക്കാനുളള സാഹചര്യം വെളിപ്പെടുത്താമോ;
( സി )
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇം.എം.സി.സി. കമ്പനി സര്‍ക്കാരിന് നല്‍കിയ പ്രൊപ്പോസലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
545.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ ഹാര്‍ബര്‍ നവീകരിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് നഗരസഭയിലെ പുത്തന്‍കടപ്പുറത്ത് മിനി ഹാര്‍ബര്‍ നിര്‍മ്മാണത്തിനുള്ള പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലുണ്ടോ; മത്സ്യതൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള പ്രസ്തുത ആവശ്യം പരിഗണിക്കുന്നതിന് സാധ്യതാ പഠനം നടത്തുമോ?
546.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന തലശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ആയത് പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും ഇവ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
547.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്ത് വേലിയേറ്റരേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വെെപ്പിന്‍ മുതല്‍ മുനമ്പം വരെ 24 Km കടല്‍ത്തീരമുള്ള വെെപ്പിന്‍ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍, 5 സെന്റ് ഭൂമിയില്‍ കൂടുതല്‍ കെെവശമുള്ളവര്‍, ആധാരം ബാങ്കില്‍ പണയപ്പെടുത്തിയിട്ടുള്ളവര്‍, ഭൂമിക്ക് പട്ടയം ലഭിക്കാനുള്ളവര്‍, പോക്കുവരവ് ചെയ്ത് ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് പദ്ധതി നിര്‍വഹണത്തില്‍ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സുരക്ഷിതമേഖലയിലേക്ക് മാറി താമസിക്കുവാന്‍ തയ്യാറാകുന്ന ഗുണഭോക്താവിന് നല്‍കുന്ന തുക അപര്യാപ്തമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
548.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രൂക്ഷമായ കടലാക്രമണത്താല്‍ ഓരോ വര്‍ഷവും തീരപ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കില്‍ 10 വര്‍ഷം മുമ്പ് തീരപ്രദേശത്തിന്റെ വിസ്തൃതി എത്രയായിരുന്നെന്നും നിലവില്‍ എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ നഷ്ടപ്പെടുന്ന തീരപ്രദേശങ്ങളെ സംരക്ഷിക്കുവാനും സമ്പുഷ്ടീകരിക്കുവാനും ഈ സര്‍ക്കാര്‍ എന്തൊക്കെ അടിന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും ആയതിന് എത്ര കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും എവിടെയൊക്കെ ആയതിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ ?
549.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഹരിപ്പാട് മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന റോഡ് നി‍ർമ്മാണ പ്രവൃത്തികളുടെ നിർവ്വഹണം, പുരോഗതി, ഇനി ടെൻഡർ ചെയ്യാനുള്ള പ്രവൃത്തികൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
550.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകള്‍ നവീകരിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷം ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ എത്ര തീരദേശ റോഡുകള്‍ നവീകരിക്കുന്നതിന് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്; പ്രസ്തുത റോഡുകളുടെ പേര് വിവരങ്ങള്‍ നല്‍കാമോ?
551.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂരില്‍ ആരംഭിച്ച ഉള്‍നാടന്‍ മത്സ്യ ഭവനില്‍ നിന്നും മത്സ്യ കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ; ഏതെല്ലാം പഞ്ചായത്തുകളിലാണ് നിലമ്പൂര്‍ മത്സ്യഭവന്റെ സേവനങ്ങള്‍ ലഭ്യമാകുന്നത് ;
( ബി )
നിലമ്പൂര്‍ നഗരസഭയില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് ആരംഭിക്കണമെന്നഭ്യര്‍ത്ഥിച്ച് എം.എല്‍.എ. മത്സ്യഫെഡ് ചെയര്‍മാന് നല്‍കിയ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടും നിലമ്പുരില്‍ ഫിഷ് മാര്‍ട്ട് തുടങ്ങാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് നിലവില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് ഉള്ളതെന്നും ഇവിടങ്ങളിലേക്ക് ഏതു കേന്ദ്രത്തില്‍ നിന്നാണ് മത്സ്യം വിതരണം ചെയ്യുന്നതെന്നും അറിയിക്കാമോ?
552.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ കീഴിലുള്ള ഞാറക്കല്‍, മാലിപ്പുറം അക്വാ ടൂറിസം സെന്ററുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ;
( ഇ )
ഇല്ലെങ്കില്‍ പ്രാധാന്യം കണക്കിലെടുത്ത് തുക വകയിരുത്തി പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
553.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മാങ്കംകുഴി, താമരക്കുളം, പുതിയകാവ് മത്സ്യമാര്‍ക്കറ്റുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തര ഭരണാനുമതി ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തിലെ പാലമേല്‍ ആദിക്കാട്ടുകുളങ്ങര മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും നാളിതുവരെയായി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
554.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ പനച്ചമൂട് പബ്ലിക്ക് മാര്‍ക്കറ്റിന്റെ നവീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ രൂപരേഖയില്‍ എന്തൊക്കെ പ്രവൃത്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിനായി 30% തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ലഭ്യമാക്കി നല്‍കണം എന്നുള്ള വ്യവസ്ഥ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉള്‍പ്പെടുത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പനച്ചമൂട് പബ്ലിക്ക് മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
555.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നഗരസഭയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി തയ്യാറാക്കിയ ഡി.പി.ആര്‍.-ന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ?
556.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ പയ്യന്നൂര്‍ ഫിഷ് മാര്‍ക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രോജക്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
557.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മത്സ്യലേല വിപണന ഗുണനിലവാര പരിപാലന നിയമം ഓർഡിനൻസായി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തിന്റെ ആദ്യവിൽപ്പനാവകാശം ഉറപ്പു വരുത്തുന്നതിനും മത്സ്യത്തിന് ന്യായവില ലഭ്യമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിന്റെ ബ്ലൂ ഇക്കോണമി പരിപോഷിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ട്രോളിംഗ് കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചു വരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി സബ് സിഡി നിരക്കിൽ ഇന്ധനം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
558.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ പേമാരിയും കടലേറ്റവും കാരണവും യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലും കൊച്ചി മണ്ഡലത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതക്കയത്തിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കില്‍ ചെല്ലാനം തീരത്തെ ഇത്തരം കുടുംബങ്ങളുടെ സഹായത്തിനായി സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങള്‍ നല്‍കിയെന്നും ആയതിന് എത്ര കോടി രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
അടിക്കടി ഉണ്ടാകുന്ന രൂക്ഷമായ കടല്‍ക്ഷോഭത്താല്‍ ചെല്ലാനം തീരദേശവാസികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ 'മാതൃക മത്സ്യഗ്രാമം' ഉള്‍പ്പെടെയുള്ള മാതൃക തീരദേശ പ്രദേശമാക്കി മാറ്റുന്നതിന് ഈ സര്‍ക്കാര്‍ എന്തൊക്കെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
559.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ തീരപ്രദേശത്ത് ടൗട്ടേ, യാസ് എന്നീ ചുഴലിക്കാറ്റുകള്‍ മൂലമുണ്ടായ കടൽ ക്ഷോഭത്തിൽ ആയിരത്തിലേറെ കുടുംബങ്ങൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സർക്കാർ സ്കൂളുകളിലും മറ്റ് ക്യാമ്പുകളിലും കഴിയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് കൊറോണ വൈറസിന്റെ തീവ്രത കുറയാത്ത സാഹചര്യത്തിലും കോവിഡ് മൂന്നാം തരംഗം കേരളത്തെ രൂക്ഷമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചിട്ടുള്ള സാഹചര്യത്തിലും ഇത്തരം ക്യാമ്പുകളില്‍ ഒരു മുറിയിൽ ഒന്നിലേറെ കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്നത് കൊറോണ വ്യാപനം അതിരൂക്ഷമാക്കാനുള്ള സാധ്യതയുണ്ടെന്ന് കരുതുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ വീടുകൾ പൂർണമായും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെയും ഭാഗികമായി തകർന്ന് താമസയോഗ്യമല്ലാതായ വീടുകളിൽ കഴിയുന്നവരെയും പ്രതിമാസം പതിനായിരം രൂപ നിരക്കില്‍ മുൻകൂര്‍ വാടക നൽകി വാടക വീടുകളിലേക്ക് അടിയന്തരമായി മാറ്റി പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് അറിയിക്കാമോ?
560.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരമായ കടലാക്രമണവും കേന്ദ്രസര്‍ക്കാരിന്റെ തീരസംരക്ഷണ നിയമവും മൂലം തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും ഇതര വിഭാഗത്തിലുള്ളവരുടേയും സുരക്ഷിത ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി പ്രത്യേകമായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഇതുവരെ ചെയ്ത കാര്യങ്ങള്‍ അറിയിക്കാമോ;
( സി )
മത്സ്യത്തൊഴിലാളികള്‍ക്ക് സമീപ പ്രദേശങ്ങളിലും ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗകര്യപ്രദമായ മറ്റിടങ്ങളിലും പുനരധിവാസം ഒരുക്കുന്നതിന് ആലോചിക്കുന്നുണ്ടോ;എങ്കില്‍ വെളിപ്പെടുത്താമോ?
561.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണത്തിന്റെ ഫലമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികളും വീടും നഷ്ടപ്പെടുന്നത് ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍, തീരപ്രദേശത്ത് അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനാകുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തീരദേശത്തുനിന്ന് മാറി താമസിക്കുന്നതിനായി എത്ര കുടുംബങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുവാന്‍ സാധിച്ചിട്ടുണ്ടെന്നും എത്ര കുടുംബങ്ങള്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് ഭവനനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( സി )
തീരദേശത്തുനിന്ന് മാറി താമസിക്കുവാന്‍ സന്നദ്ധരായ കുടുംബങ്ങളില്‍ എത്ര ശതമാനംപേര്‍ക്ക് നാളിതുവരെ ഭൂമി കണ്ടെത്തി രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അറിയിക്കുമോ;
( ഡി )
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുളള ഈ പദ്ധതി മന്ദഗതിയിലായിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;
( ഇ )
തീരദേശത്തുനിന്ന് മാറി താമസിക്കുവാന്‍ സന്നദ്ധരായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
562.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്ക് ലാഭവിഹിതം നല്‍കുന്നതില്‍ നിലവില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന വായ്പാ സര്‍വ്വീസ് ചാര്‍ജ്ജ് എന്നിവയുടെ വിതരണം നിലവില്‍ നടത്തുന്നുണ്ടോയെന്ന് അറിയിക്കുമോ;
( സി )
മത്സ്യബന്ധനത്തിനുള്ള വള്ളം, വല, എഞ്ചിന്‍ തുടങ്ങിയവ മത്സ്യഫെഡ് സ്റ്റോറുകളില്‍ നിന്നും വാങ്ങുമ്പോള്‍ നല്‍കിയിരുന്ന സബ്സിഡി നിലവില്‍ നിര്‍ത്തലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
വള്ളിക്കുന്ന് മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മേല്‍സൂചിപ്പിച്ച മേഖലകളില്‍ നല്‍കേണ്ട ആനുകൂല്യങ്ങളില്‍ നിലവില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
563.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചെന്ന് വ്യക്തമാക്കാമോ; ഓരോ കുടുംബത്തിനും ലഭ്യമാക്കിയ റേഷന്റെ അളവ് എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്‍പത് ദിവസ കാലയളവില്‍ റേഷന്‍ വിതരണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
റേഷന്‍ വിഹിതം ലഭിക്കാത്തത് സംബന്ധിച്ച് വ്യക്തികളോ, ജനപ്രതിനിധികളോ, സംഘടനകളോ പരാതി നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
564.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവരുടെ വരുമാന വര്‍ധനവിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
565.
ശ്രീ എം രാജഗോപാലൻ
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന യാനങ്ങളും മറ്റ് ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിന് നിലവില്‍ സര്‍ക്കാര്‍ നല്‍കി വരുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
ഇത് കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി മേഖലയിലെ ക്ഷേമ നടപടികൾ
566.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി താരതമ്യേന പിന്നോക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളി മേഖലയിലെ ക്ഷേമത്തിനു വേണ്ടി 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ആകെ എത്ര കോടി രൂപയാണ് ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തീരദേശ വികസനം, ഫിഷിങ്ഹാര്‍ബറുകളുടെ വികസനം, കടല്‍ഭിത്തി നിര്‍മ്മാണം, ആശുപത്രികളും സ്ക്കൂളുകളും സ്ഥാപിക്കല്‍, മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് എത്ര കോടി രൂപ വീതം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ മത്സ്യമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വികസനപദ്ധതികള്‍ എന്തെല്ലാമാണ്; പ്രവൃത്തികള്‍ നടന്നു വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും അവയുടെ പുരോഗതി എന്തെന്നും വിശദമാക്കാമോ?
567.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികള്‍ എത്രയാണെന്നറിയിക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ നേരിട്ടാണോ മറ്റേതെങ്കിലും എജന്‍സി മുഖാന്തിരമാണോ ആനുകൂല്യം നല്‍കിവരുന്നത്; ആണെങ്കിൽ ഏതൊക്കെ ഏജൻസികൾ; ജില്ല തിരിച്ചുള്ള കണക്ക്‌ ലഭ്യമാക്കുമോ?
568.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എത്ര തുക വീതമാണ് ഒരോ പദ്ധതിക്കും വകയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതികളുടെ ബഡ്ജറ്റ് അലൊക്കേഷന്‍, ഭരണാനുമതി എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ വടകര നിയോജക മണ്ഡലത്തില്‍ ചെലവാക്കിയ തുക എത്രയാണ്; ഏതൊക്കെ പദ്ധതികളിലായാണ് ഈ തുക ചെലവാക്കിയത്; വിശദാംശങ്ങള്‍ നല്‍കുമോ?
569.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന വകുപ്പ് മുഖേന ആലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
570.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂലൈ 4-ന് കാസർകോട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്ന് മൽസ്യത്തൊഴിലാളികൾ മരണപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
വള്ളം മറിഞ്ഞ് എത്ര മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇതിനുവേണ്ടി നടത്തിയ തിരച്ചിൽ പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നുവെന്നും ഏത് രീതിയിലായിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കുകളോടെ രക്ഷപ്പെട്ട നാലുപേർക്കും എന്തെങ്കിലും സഹായം നൽകിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
മരണപ്പെട്ട മൂന്നുപേരുടെയും കുടുംബങ്ങളുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം രീതിയിലാണ് ഈ കുടുംബങ്ങളെ സഹായിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
571.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ദെലീമ
ശ്രീ എം നൗഷാദ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം ആദ്യം ബാധിക്കുന്നത് തീരദേശ മത്സ്യത്തൊഴിലാളികളെയായതിനാല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ ദിവസവും മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നവരെയും തിരികെ വരുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോരുത്തര്‍ക്കും കാലാവസ്ഥ അറിയിപ്പും സുരക്ഷാ മുന്നറിയിപ്പും നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
കടലില്‍ അപകടത്തില്‍പെടുന്നവരുടെ രക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം അറിയിക്കാമോ; കടല്‍ സുരക്ഷ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?
572.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി മുന്‍ സർക്കാർ തുടങ്ങിവച്ച പരിപാടികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പുതിയ പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
മറൈൻ ആംബുലൻസുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ;
( ഇ )
പുറം കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അപകടഘട്ടങ്ങളില്‍ അധികാരികളുമായി ബന്ധപ്പെടാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( എഫ് )
മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ നിലവിലുണ്ടോ; വിശദമാക്കാമോ?
573.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി ആശയവിനിമയ ഉപകരണങ്ങള്‍ ഫിഷറീസ് വകുപ്പ് വഴി ലഭ്യമാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ഉപകരണങ്ങളാണ് അവയെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര ശതമാനമാണ് സബ്സിഡി എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഉപകരണങ്ങള്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എത്ര വള്ളങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെയാണെന്നും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍, മാനദണ്ഡങ്ങള്‍ എന്നിവ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
574.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത മത്സ്യത്തൊഴിലാളികളെ മാത്രമാണോ എഫ്.ഐ.എം.എസ്. ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തുന്നത്; വിശദമാക്കാമോ;
( ബി )
എഫ്.ഐ.എം.എസ്. ഡാറ്റാ ബേസില്‍ പേര് രേഖപ്പെടുത്താത്ത എത്ര മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
തുടര്‍ന്നുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ സഹായ വിതരണം നടത്തുന്നത് എഫ്.ഐ.എം.എസ്. ഡാറ്റാ ബേസിനെ അടിസ്ഥാനമാക്കി മാത്രമാണോയെന്ന് വിശദമാക്കാമോ;
( ഡി )
പേര് ഉള്‍പ്പെടാത്തവരെ എഫ്.ഐ.എം.എസ്. ല്‍ ഉള്‍പ്പെടുത്തുന്നതിനായി വകുപ്പ് മുന്‍കെെയ്യെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഇ )
ഇനിയും പേര് ചേര്‍ക്കാനായി കഴിയാത്തവര്‍ക്ക് അവസരം നല്‍കുമോയോന്നും സമയം നീട്ടി നല്‍കുമോയെന്നും വിശദമാക്കാമോ?
575.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2020-21 വരെ തീരദേശ പാക്കേജായി എത്ര കോടി രൂപയാണ് ബഡ്ജറ്റ് പ്രഖ്യാപനം നടത്തിയതെന്ന് അറിയിക്കാമോ;
( ബി )
ഇതിൽ എത്ര തുകയാണ് ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയിരുന്നതെന്നും അതിൽ എത്ര തുക ചെലവഴിച്ചെന്നും വിശദമാക്കാ​മോ?
576.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ആറ് ബഡ്ജറ്റുകളിലായി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി എത്ര കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്; വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ; ഇതില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; ഇനം തിരിച്ച് നല്‍കാമോ;
( ബി )
പുനര്‍ഗേഹം പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര കോടി വിഹിതം നല്‍കിയിട്ടുണ്ട്; എത്ര വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
577.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം കടലേറ്റം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ കടലാക്രമണ പ്രതിരോധത്തിനു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ ജലവിഭവ വകുപ്പുമായി ചേര്‍ന്ന് കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവരെ സുരക്ഷിത ദൂരത്തേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ബൃഹത് പദ്ധതിയായ 'പുനര്‍ഗേഹം' സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
578.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സബ്‍സിഡി നിരക്കില്‍ മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‍സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ ബഡ്ജറ്റില്‍ തുക നീക്കിവെച്ചെങ്കിലും അവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കുമോ; വിശദമാക്കാമോ;
( സി )
മത്സ്യമേഖലയുടെ സംരക്ഷണാര്‍ത്ഥം പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ?
579.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട-പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
580.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യം പ്രജനനത്തിനായി ആശ്രയിക്കുന്ന ഉള്‍നാടന്‍ ജലാശയങ്ങളില്‍ ട്രോളിങ് കാലത്ത് മണലൂറ്റുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ ;
( ബി )
വ്യാപകമായ മണലൂറ്റല്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ കോട്ടം ഉണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
581.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശങ്ങളില്‍ തുടരെ ഉണ്ടാകുന്ന കടലാക്രമണങ്ങളില്‍ നിന്നും മറ്റ് പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും തീരദേശത്തെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണന്നറിയിക്കുമോ;
( ബി )
എന്തൊക്കെ ഘടകങ്ങളാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
വേ സൈഡ് സൗകര്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഘടകങ്ങളെന്തെല്ലാമാണ്; ഏതൊക്കെ മേഖലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; ഇതിനായി മാനദണ്ഡങ്ങളെന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട് വടകര നിയോജക മണ്ഡലത്തിലെ തീരദേശത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ?
582.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബ്ലൂ ഇക്കോണമി കരടു നയം ഈ സർക്കാർ പഠന വിധേയമാക്കിയിരുന്നോ എന്ന് വെളിപ്പെടുത്താമോ;
( ബി )
ജീവനോപാധിയായി കടല്‍ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവരുടെ സാമ്പത്തിക സാമൂഹ്യ താല്പര്യത്തെ അവഗണിക്കുന്നതും വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനുദ്ദേശിച്ചു കൊണ്ടുള്ളതുമാണ് കരട് നയത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്ന ആശങ്ക ഉയര്‍ന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കരടു നയത്തില്‍ ഉചിതമായ തിരുത്തല്‍ വരുത്തുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കാമോ;
( സി )
തീരക്കടല്‍ മത്സ്യബന്ധനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ വേണ്ട നടപടി ഉണ്ടാകുമോയെന്ന് അറിയിക്കാമോ?
583.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൂതന മത്സ്യകൃഷി രീതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മത്സ്യകൃഷി രീതികള്‍ നടപ്പിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഏതൊക്കെ മേഖലയില്‍ നിന്നുള്ള സേവനങ്ങളാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരം മത്സ്യകൃഷി രീതികള്‍ നടപ്പാക്കുന്ന ഫാമുകള്‍ക്ക് സബ്സിഡികള്‍ നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
യുവതീയുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ഇത്തരത്തിലുള്ള മത്സ്യകൃഷി പ്രോത്സാഹിപ്പിച്ച് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
584.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴാനി ജലസംഭരണിയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് വനംവകുപ്പ് അനുമതി നിഷേധിക്കുന്നത് ഉള്‍നാടന്‍ മത്സ്യോത്പാദനത്തെ ദോഷകരമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ തടസ്സം നീക്കാന്‍ നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?
585.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മാര്‍ക്കറ്റ് കണ്ടെത്തുന്നതിനും ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
586.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയാനന്തരം ശുദ്ധജല ആവാസ വ്യവസ്ഥകളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിക്കാമോ;
( ബി )
തദ്ദേശീയ മത്സ്യങ്ങൾക്കും ജലജീവികൾക്കും ഭീഷണിയാകുന്ന തരത്തില്‍ അധിനിവേശ മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളും നദികളിലും ജലാശയങ്ങളിലും വ്യാപിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തദ്ദേശീയ മത്സ്യങ്ങളെയും ജലജീവികളെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
മലപ്പുറം ജില്ലയില്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
587.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കൂരികുളം മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
എന്തെല്ലാം പ്രവൃത്തികളാണ് ഹാച്ചറിയില്‍ നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഇതില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചെന്നും പൂര്‍ത്തീകരിക്കാത്തവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ഇ )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( എഫ് )
മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഹാച്ചറി പൂര്‍ണ്ണതോതില്‍ മത്സ്യോല്പാദനത്തിന് എന്നത്തേക്ക് സജ്ജമാക്കുവാന്‍ കഴിയും എന്ന് വിശദമാക്കാമോ?
588.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ മത്സ്യഫെഡിന് കീഴിലുള്ള ഞാറക്കല്‍, മാലിപ്പുറം ഫിഷ് ഫാമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനും മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പുനരുദ്ധരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
589.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
4 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വീതം പുഴയില്‍ നിക്ഷേപിക്കുന്ന പദ്ധതിയനുസരിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് പൊതു കുളങ്ങളിലോ പൊതുജലാശയങ്ങളിലോ ആണെങ്കില്‍ മത്സ്യ സമ്പത്ത് തിരികെ കിട്ടാന്‍ സാധ്യത കൂടുതല്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ നദികള്‍ക്ക് പകരം പൊതുകുളങ്ങളോ പൊതു ജലാശയങ്ങളോ തെരഞ്ഞെടുക്കാന്‍ സാധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
590.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ പൂവാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കടലാക്രമണ ഭീഷണി നേരിടാൻ പുലിമുട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
591.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ അഴീക്കൽ ബീച്ചിന്റെ വികസനത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
592.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് മുഖാന്തരം തീരദേശ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏതെല്ലാം റോഡുകള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
ഈ റോഡുകളില്‍ ഇതുവരെയും പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത റോഡുകള്‍ ഉണ്ടെങ്കില്‍ അവ ഏതൊക്കെയാണെന്നും ആയതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ?
593.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കുന്നപ്പുഴ ഫിഷ് ലാന്റിംഗ് സെന്റര്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണമെന്തെന്ന് വിശദമാക്കാമോ;
( സി )
ഇതിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
594.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗം നിര്‍വ്വഹണം നടത്തുന്നതും ഭരണാനുമതി ലഭിച്ചതുമായ പദ്ധതികള്‍ ഏതൊക്കെയാണ്;
( ബി )
ഇതില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെയും നിര്‍വ്വഹണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെയും വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
നിർവ്വഹണം നടത്തേണ്ടതും ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളതുമായ പദ്ധതികളുടെ വിശദ വിവരങ്ങള്‍ നല്‍കുമോ?
595.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും നിർവ്വഹണം പൂര്‍ത്തിയാക്കാത്തവ ഏതൊക്കെയാണെന്നും പ്രസ്തുത പ്രവൃത്തികൾ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അവ എന്ന് പൂർത്തീകരിക്കാനാകുമെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
596.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിൽ ഏതൊക്കെ തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തുന്നതിനാണ് കഴി‍ഞ്ഞ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കിയിട്ടുള്ളവയില്‍ ഏതെല്ലാം പ്രവർത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കിയവയില്‍ ടെൻഡ‍ർ നടപടി പൂര്‍ത്തിയാക്കുവാനുള്ള പ്രവർത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
597.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര-സാംസ്കാരിക വകുപ്പുകളില്‍ എത്ര താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന വിവരം അറിയിക്കുമോ;
( ബി )
കോവിഡ് മഹാമാരിമൂലം തൊഴില്‍ നഷ്ടമായ കലാകാരന്‍മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
598.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത റിപ്പോർട്ടിലെ ഏതൊക്കെ ശിപാർശകളാണ് സർക്കാർ ഇതുവരെ നടപ്പാക്കിയിരിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ?
599.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 ബജറ്റില്‍ തലശ്ശേരി മണ്ഡലത്തില്‍ അനുവദിച്ച മൊയ്യാരത്ത് ശങ്കരന്‍ ചരിത്ര ഗാലറിയുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ; ഗാലറി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
600.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കാനുള്ള പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
നാട്ടരങ്ങ് പദ്ധതി പ്രകാരം എത്ര തുകയാണ് സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്നത്; വിശദവിവരങ്ങള്‍ നല്‍കാമോ?
601.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ നടന്‍ കലാഭവന്‍ മണിക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
( സി )
സ്മാരകത്തോടനുബന്ധിച്ച് കേരള ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
602.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സാംസ്‍കാരിക വകുപ്പ് മുഖേന മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും ആയതിന് അനുവദിച്ച തുകയും വിശദമാക്കാമോ?
603.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലബാറിലെ തെയ്യം കലാകാരന്മാരെ സഹായിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
അനുഷ്‌ഠാന കലയായ തെയ്യം ജീവിതോപാസനയാക്കിയ ഇവര്‍ക്ക് മറ്റ് തൊഴിലുകള്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഈ കലാകാരന്മാര്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിക്കുമോ?
604.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 - 17 ലെ ബഡ്ജറ്റില്‍ നവോത്ഥാന നായകന്മാരുടെ നാമധേയത്തിലുള്ള സാംസ്ക്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആലപ്പുഴ ജില്ലയില്‍ പി. കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
605.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
606.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സിനിമാ മേഖലയിലെ സ്ത്രീകള്‍ തൊഴില്‍പരമായ വിവേചനവും ലിംഗ വിവേചനവും നേരിടുന്നതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടോ;
( സി )
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച്, ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവതരമായ നിരീക്ഷണങ്ങളുള്ള പ്രസ്തൂത റിപ്പോര്‍ട്ടിന്മേല്‍ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിക്കുമോ?
607.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജന ക്ഷേമത്തിനും ഉന്നമനത്തിനുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നൂതന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2016 മുതൽ മലപ്പുറം ജില്ലയില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പിന്നാക്ക, ന്യൂനപക്ഷ, തീരദേശ മേഖലകളില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?
608.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂത്ത് ക്ലബ്ബുകളെ ശാക്തീകരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ദുരന്ത നിവാരണം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപീകരിച്ചിട്ടുള്ള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്സ് വിപുലീകരിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
609.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ യുവജന ക്ലബ്ബുകളെയും മറ്റു യുവജന സംഘടനകളെയും പങ്കെടുപ്പിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
610.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ യുവജനക്ഷേമത്തിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ യുവജനങ്ങള്‍ക്ക് പ്രയോജനകരമായിട്ടുള്ള ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.