STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
307.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പട്ടികജാതി കോളനികള്‍ ഉണ്ട് ;
( ബി )
പ്രസ്തുത കോളനികളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി വീട് ഉണ്ടോ;
( സി )
സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതിയ വീട് നിർമ്മിച്ച് നല്‍കിയിട്ടുണ്ടോ;
( ഡി )
പട്ടികജാതി കോളനികളില്‍ താമസിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു് പദ്ധതികള്‍ ഉണ്ടോ; എങ്കിൽ ഇത് നടപ്പാക്കിയതിന്റെ അവലോകനം കാലാകാലങ്ങളിൽ നടത്താറുണ്ടോ?
308.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ നിലവില്‍ ഭവനരഹിതരായ എത്ര പട്ടിക ജാതി/ വര്‍ഗ്ഗ കുടുംബങ്ങളാണ് ഉള്ളതെന്നും ഇതില്‍ ഭൂരഹിതരായ ഭവനരഹിതര്‍ എത്രപേര്‍ ഉണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കി നല്‍കാമോ;
( ബി )
ഇവരില്‍ എത്രപേര്‍ ലൈഫ് മിഷന്‍ പദ്ധതി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പട്ടികജാതി/വര്‍ഗ്ഗ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചതെന്നുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ?
309.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കുവാനുള്ള ഏതെല്ലാം പ്രോജക്ടുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം പദ്ധതികള്‍ക്ക് പൊതുവില്‍ സ്വീകരിച്ചു വരുന്ന മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ?
310.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവും കൂലി വര്‍ദ്ധനവും പരിഗണിച്ച് പട്ടികജാതി പട്ടികവർഗ്ഗ സമുദായക്കാര്‍ക്ക് നൽകി വരുന്ന ഭവന നിര്‍മ്മാണ ഗ്രാന്റ് വർദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കും ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; വ്യക്തമാക്കാമോ ?
311.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോങ്ങാട് മണ്ഡലത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകള്‍ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകരില്‍ എത്രപേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് ഉത്തരവായി എന്ന് വിശദമാക്കാമോ?
312.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദവിവരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ഏതെല്ലാം ഭവന പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുള്ളത്;
( സി )
ഇതില്‍ എത്രപേര്‍ക്ക് പ്രസ്തുത പദ്ധതികളുടെ പ്രയോജനം ലഭിച്ചെന്നും ഇനിയും പ്രയോജനം ലഭിക്കാത്ത എത്രപേര്‍ ഉണ്ടെന്നുമുള്ളതിന്റെ വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
313.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കായി ഭവനപദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പിന്നോക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുമോ;
( സി )
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാര്‍ പിന്നോക്ക വിഭാഗത്തില്‍പെട്ട എത്ര കുടുംബങ്ങള്‍ക്ക് വീട് നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചും താലൂക്ക് തിരിച്ചും വ്യക്തമാക്കുമോ;
( ഡി )
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഏറനാട് മണ്ഡലത്തില്‍ എത്ര ഭവനങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?
314.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളാണ് നിലവിലുള്ളത്; കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മങ്കട നിയോജകമണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കിയിട്ടുണ്ട്; വര്‍ഷം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
315.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ വികസനത്തിന് ഏതെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ആവിഷ്ക്കരിച്ച പദ്ധതികളില്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ വിവരങ്ങള്‍ വ്യക്തമാക്കാമോ?
316.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ അമ്പലക്കുന്ന് ആദിവാസി കോളനി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
317.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെ നവീകരണം സംബന്ധിച്ചുള്ള പുരോഗതി വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി കോളനികളില്‍ ഭവന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
318.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം അനുവദിച്ച പദ്ധതികള്‍ ഏതെല്ലാം;
( ബി )
ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും ബാക്കിയുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും അറിയിക്കാമോ?
319.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് വികസന പദ്ധതികള്‍ ആവിഷ്കരിച്ചതെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം വികസന പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നും അവയില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും വിശദമാക്കുമോ;
( സി )
പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ക്കുള്ള തടസ്സങ്ങളെന്തെന്നും ഇവ എന്നത്തേക്ക് പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കുമോ;
( ഡി )
കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കുന്നതിലെ തടസ്സങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമാകുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ഇ )
പദ്ധതി ഉന്നതതല മോണിറ്ററിംഗിന് വിധേയമാക്കുമോ; വ്യക്തമാക്കുമോ ?
320.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ ലക്ഷംവീട് കോളനി നിവാസികളുടെ സ്കൂള്‍ രേഖകളില്‍ 'മലമ്പണ്ടാരങ്ങള്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എസ്.റ്റി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരെ എസ്.റ്റി. വിഭാഗത്തിൽ ഉള്‍പ്പെടുത്തി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
എങ്കില്‍ ഇതിനായി എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണമെന്ന് വിശദീകരിക്കാമോ?
321.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍ ഏതൊക്കെയാണെന്നും, ഏതൊക്കെ കോളനികളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നുമുള്ള വിശദ വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കോളനികളുടെ നവീകരണത്തിനായി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നുള്ള വിശദവിവരം അറിയിക്കുമോ?
322.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ഫാമിങ് സൊസൈറ്റിയുടെ കൈവശമുള്ള വരടിമല ഫാമിൽ എത്ര ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചിരുന്നത്; ഇവര്‍ക്കായി എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്;
( ബി )
ഈ ഇനത്തില്‍ എത്ര രൂപയാണ് സര്‍ക്കാരിന് ചെലവായത് ; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
നിലവില്‍ ഇവിടെ എത്ര കുടുംബങ്ങളാണ് സ്ഥിരതാമസമുളളത്; ഈ ഫാം ഇപ്പോള്‍ തകര്‍ച്ചയിലാണോ; എങ്കില്‍ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
ഫാമിന്റെ തകര്‍ച്ച സംബന്ധിച്ച് അന്വേഷണങ്ങളെന്തെങ്കിലും നടത്തുകയുണ്ടായോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
വരടിമല പുനരധിവാസ കേന്ദ്രത്തിലെ എത്ര ഏക്കർ ഭൂമിയാണ് പാട്ടത്തിന് നൽകുന്നതിന് ഉത്തരവായിരുന്നത്; പ്രസ്തുത ഭൂമി ഇടപാടില്‍ നിയമലംഘനങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ; എങ്കില്‍ നിയമലംഘകരായ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കുമോ?
323.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ എത്ര പട്ടികജാതി/ പട്ടികവർഗ്ഗ കോളനികൾ നിലവിലുണ്ടെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനികളിൽ ഓരോന്നിലും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷക്കാലം അനുവദിച്ച പദ്ധതികൾ ഏതാണെന്നും തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
അപ്രകാരം അനുവദിച്ച തുക മുഴുവൻ വിനിയോഗിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ അതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം കോളനികളിൽ ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ച പദ്ധതികൾ പ്രകാരം ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇനിയും ചെയ്തുതീർക്കേണ്ട പ്രവൃത്തികൾ ഏതൊക്കെയാണെന്ന് കോളനികള്‍ തിരിച്ചു വ്യക്തമാക്കാമോ; പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ ഏതെല്ലാം ഫണ്ടുകൾ ഉപയോഗിച്ച് പ്രസ്തുത പ്രവൃത്തികൾ ചെയ്യാൻ കഴിയുമെന്ന് വിശദമാക്കാമോ?
324.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പോത്തുകല്ലു ഗ്രാമപഞ്ചായത്തിലെ ഇരുട്ടുകുത്തിക്കടവില്‍ ആദിവാസി കോളനികളിലേക്ക് എത്തിച്ചേരുന്നതിനായി നിര്‍മ്മിച്ചിരുന്ന നടപ്പാലം 2019-ലെ പ്രളയത്തില്‍ ഒലിച്ചുപോയ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
നടപ്പാലം ഇല്ലാത്തതിനാല്‍ ഉള്‍വനത്തിനുള്ളിലെ മൂന്ന് ആദിവാസി കോളനികളിലെ 60 കുടുംബങ്ങള്‍ ഒറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇരുട്ടുകുത്തിക്കടവില്‍ ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് ഇരുമ്പു തൂക്കുപാലം നിര്‍മ്മിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കാനാകുമോ എന്ന് അറിയിക്കാമോ;
( ഡി )
ഇരുട്ടുകുത്തിക്കടവില്‍ തൂക്കുപാലം നിര്‍മ്മിക്കണമെന്നഭ്യര്‍ത്ഥിച്ച് എം.എല്‍.എ. നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
325.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം പദ്ധതിയില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ എത്ര കോളനികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ്;
( സി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനകും എന്നാണ് പ്രതീക്ഷിക്കുന്നത്?
326.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്ക്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പട്ടികജാതി സങ്കേതങ്ങളുടെ/കോളനികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
327.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കല്ലിശ്ശേരി മണ്ഡലത്തിലെ പട്ടുവം മുതുകുട കോളനിയുടെ നവീകരണത്തിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
328.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
അനുവദിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
329.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി./എസ്. ടി. വിഭാഗങ്ങൾക്കെതിരെരെയുള്ള അതിക്രമങ്ങൾ നിരോധിക്കുന്ന നിയമം പ്രകാരം 2016 മുതൽ 2021 വരെ എത്ര കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വർഷങ്ങളിൽ ഈ കേസുകളിലെ കൺവിക്ഷൻ റേറ്റ് എത്രയാണെന്ന് വർഷം തിരിച്ചു നൽകാമോ?
330.
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതിവിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുളള വിവാഹ സഹായം, പഠനമുറി, സ്കോളര്‍ഷിപ്പ് എന്നിവയ്ക്കുളള ഫണ്ട്എന്നിവ തട്ടിപ്പുനടത്തുന്നതായ വിവരം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
പ്രസ്തുത സംഭവങ്ങള്‍ എവിടെ നിന്നെല്ലാമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി രിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ഇതുസംബന്ധിച്ച കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
331.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലെെന്‍പഠനം ഉറപ്പാക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
332.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എസ്. സി./എസ്.റ്റി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെല്ലാം മത്സര പരീക്ഷകള്‍ക്കാണ് സൗജന്യപരിശീലനം നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മത്സര പരീക്ഷകള്‍ക്കായി സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്ന എസ്. സി./എസ്.റ്റി ഉദ്യോഗാര്‍ത്ഥികളുടെ പരിശീലന ചെലവ് വകുപ്പ് ഏറ്റെടുക്കാറുണ്ടോ;
( സി )
മുന്‍സിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള ജുഡീഷ്യല്‍ ടെസ്റ്റുകള്‍ക്ക് വേണ്ടി എസ്. സി./എസ്.റ്റി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരിശീലനം നടപ്പിലാക്കാന്‍ പദ്ധതിയുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
333.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഉൾപ്രദേശങ്ങളിലെ പട്ടികവർഗ്ഗ കോളനികളിലെ വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിന് പുറത്തായത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?
334.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്തതിലുള്ള മാനസ്സിക സമ്മർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം സംജാതമായിട്ടുണ്ടോ; എങ്കിൽ ഈ അവസ്ഥ പരിഹരിക്കുവാനും കുട്ടികൾക്ക് ആത്മധൈര്യം പകരാനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
335.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍, എഞ്ചിനീയറിംഗ് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( സി )
സര്‍ക്കാര്‍ ക്വാട്ടയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എം.ബി.ബി.എസ്.-ന് പ്രവേശനം നേടിയ എസ്.സി./എസ്.റ്റി. വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ് അനുവദിക്കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ പ്രസ്തുത തടസ്സങ്ങൾ നീക്കാന്‍ നടപടി സ്വീകരിക്കാമോ?
336.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗം പൊതുവിദ്യാഭ്യാസ ധാരയില്‍ നിന്നും ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന്; വിശദമാക്കുമോ?
337.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റർനെറ്റ്, ഡി.ടി.എച്ച്. സംവിധാനങ്ങൾ ലഭ്യമല്ലാത്ത പട്ടികവർഗ്ഗ കോളനികളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം അപ്രാപ്യമായത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
338.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുളളവ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
നെറ്റ് കണക്ഷന്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ അവ ലഭ്യമാക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തുമോ; വിശദമാക്കുമോ?
339.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊറോണ രോഗ വ്യാപന ഭീഷണിയെത്തുടര്‍ന്ന് തുടര്‍പഠനങ്ങള്‍ ഓൺലൈന്‍ ആക്കിയ സാഹചര്യത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും മോബൈല്‍ കണക്ടിവിറ്റിയും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എല്ലാ വിദ്യാർത്ഥികള്‍ക്കും ഓൺലൈൻ പഠന സൗകര്യം ലഭിക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുമോ; വിശദമാക്കുമോ ?
340.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൂന്യവേതന അവധിയെടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുമ്പോള്‍ അവര്‍ക്ക് ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ 30.4.1980 തീയതിയിലെ നോട്ടിഫിക്കേഷന്‍ 11 പ്രകാരം 2009 വരെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നോ;
( ബി )
പട്ടികജാതി /പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 02.07.2009 ലെ സ.ഉ(പി) നം.50/2009/പജപവവിവ ഉത്തരവ് പ്രകാരം പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൂന്യവേതന അവധിയെടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുമ്പോള്‍ അവര്‍ക്ക് നല്‍കിയിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ടോ;
( സി )
പട്ടിജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൂന്യവേതന അവധിയെടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുമ്പോള്‍ അവര്‍ക്ക് ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ 30.4.1980 തീയതിയിലെ നോട്ടിഫിക്കേഷൻ 11 പ്രകാരം 2009 വരെ നല്‍കിയ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുന സ്ഥാപിക്കുന്നതിന് പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപടി സ്വീകരിക്കുമോ?
341.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ ടീച്ചര്‍ ട്രെയിനിംഗ് കോളേജുകളിലെ എസ്. സി./എസ്. ടി./ഒ. ഇ.സി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുളള 2020-21 ലെ ട്യൂഷന്‍ ഫീസ് ഇ-ഗ്രാന്റ്സ് മുഖാന്തിരം നല്‍കിയിട്ടുണ്ടോ; ഓരോ ജില്ലയിലെയും ഏതെല്ലാം സ്ഥാപനങ്ങളിലുളള എത്ര കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ട്യൂഷന്‍ ഫീസ് നല്‍കുവാനുളളത്; ട്യൂഷന്‍ ഫീസ് നാളിതുവരെയും നല്‍കിയിട്ടില്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കാമോ?
342.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് രൂപം കൊണ്ട കുന്നംകുളം താലൂക്കില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള എം.ആര്‍.എസ്. കളില്‍ ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ ഇത്തരം കോഴ്സുകള്‍ കൂടി പഠിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
343.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച 02.07.2009 ലെ സ.ഉ(പി) നം. 50/2009/പജപവവിവ ഉത്തരവില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ജെ. ആര്‍. എഫ്- ന് പ്രായപരിധി നിശ്ചയിച്ചു കൊണ്ട് യു.ജി.സി പുറപ്പെടുവിച്ച ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിച്ചിട്ടുണ്ടോ;
( സി )
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപരിധി നിശ്ചയിച്ച വകുപ്പിന്റെ തീരുമാനം പുനഃപരിശോധിച്ച് പ്രായഭേദമന്യേ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
344.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിനാവശ്യമായ സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദ വിവരം ലഭ്യമാക്കാമോ ?
345.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ പഠനമുറി പദ്ധതിയുടെ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേയ്ക്കാണോ നല്‍കുന്നത്; യഥാര്‍ത്ഥ ഗുണഭോക്താവ് തന്നെയാണ് ആനുകൂല്യം കെെപ്പറ്റുന്നതെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
346.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ പഠനമുറി പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ആരാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുളള ധനസഹായം നല്‍കുന്നതിന്റെ നടപടിക്രമം വ്യക്തമാക്കുമോ?
347.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ശ്രീനിവാസപുരം പട്ടികജാതി ഐ.ടി. ഐ. ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുടിവെളള പെെപ്പ് ലെെന്‍ കടന്നു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ആയത് മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ള തുക പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്നും നല്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
348.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാ അയ്യൻ‌കാളി സ്ഥാപിച്ച ശ്രീ. അയ്യൻ‌കാളി യു.പി.എസ്, വെങ്ങാനൂർ, ഏറ്റെടുത്തു മോഡൽ റെസിഡെന്‍ഷ്യൽ സ്കൂൾ ആക്കും എന്ന മുൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ ?
349.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ പഠനമുറി പദ്ധതിക്ക് കേന്ദ്രസഹായം ലഭിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഫണ്ട് വിതരണം ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ് എന്നറിയിക്കാമോ?
350.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
പഠനത്തിൽ ഏറെ പിന്നോക്കം നില്‍ക്കുന്ന പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം താലൂക്കില്‍ ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?
351.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകുമോ?
352.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേ ക്കുയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒട്ടാകെയുള്ള 20 എം.ആര്‍.എസ്. കളില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയും ഓരോ പ്രവൃത്തിക്കും ചെലവഴിച്ച തുകയും ടെന്‍ഡര്‍ നടപടികളുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ?
353.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠനം നടത്തുന്നതിനുളള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയില്‍ സഹായം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ?
354.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
355.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ പട്ടികജാതി വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസനിധി, ഇ-ഗ്രാന്റ്സ് ആനുകൂല്യം എന്നീ ഇനങ്ങളില്‍ 2016 - 17 വര്‍ഷം മുതല്‍ നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ പഞ്ചായത്ത്/ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വിശദാംശം നല്‍കുമോ;
( സി )
എത്ര അപേക്ഷകള്‍ക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
356.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണക്ടിവിറ്റി വളരെക്കുറഞ്ഞ മലയോര പ്രദേശങ്ങളിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലെെന്‍ പഠനത്തിന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
357.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ മുതുകാട് എന്ന സ്ഥലത്ത് റവന്യൂ വകുപ്പില്‍ നിന്നും പട്ടികജാതി ക്ഷേമ വകുപ്പിന് അഞ്ച് ഏക്കര്‍ സ്ഥലം കൈമാറി കിട്ടിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്നും 16.48 കോടി രൂപ അനുവദിച്ച് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് പ്രവൃത്തി ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദാംശം ലഭ്യമാക്കാമോ?
358.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ ആതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ എക്സ് സര്‍വ്വീസ് മെന്‍ കോളനി സൊസൈറ്റി വിട്ടു നല്‍കിയ സ്ഥലത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
ഇതിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ?
359.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി കവളങ്ങാട് സ്റ്റേറ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും നാളിതുവരെയും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാതെ അടച്ചിട്ടിരിക്കുന്നതിനാൽ ഹോസ്റ്റൽ പ്രവര്‍ത്തനമാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
360.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയെല്ലാം ആദിവാസി തൊഴില്‍ പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പരമ്പരാഗത തൊഴിലുകളില്‍ പരിശീലനം നല്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ആദിവാസി മേഖലയായ നരിക്കോട് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സാംസ്കാരിക നിലയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സാംസ്ക്കാരിക നിലയത്തില്‍ ആദിവാസികള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത സാംസ്കാരിക നിലയത്തില്‍ ആദിവാസികള്‍ക്കായി ഏതൊക്കെ തൊഴിലുകളിലാണ് പരിശീലനം നല്‍കുന്നതെന്ന് വിശദമാക്കാമോ?
361.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗ കുടുംബത്തിലെ ഒരാള്‍ക്ക് ഒരു ജോലി എന്ന പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിന്റെ പരിധിയില്‍ എത്ര പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട് എന്നറിയിക്കാമോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തുള്ള എല്ലാ പട്ടിക വര്‍ഗ്ഗ കുടുംബങ്ങളിലും ഈ പദ്ധതി പ്രകാരം ജോലി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് എത്ര പേര്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം ജോലി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും എത്ര പേര്‍ക്ക് ജോലി നല്‍കാനുണ്ടെന്നും അറിയിക്കാമോ?
362.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
അനുവദിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
363.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ ഭരണിക്കാവ് , മാവേലിക്കര ബ്ലോക്ക് പഞ്ചായത്തുകളില്‍ അനുവദിച്ച കോര്‍പ്പസ് ഫണ്ടുകളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
കോര്‍പ്പസ് ഫണ്ടിലുള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
ഇവയുടെ നിലവിലെ സ്ഥിതിവിവരം വ്യക്തമാക്കുമോ?
364.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് വീട് നല്‍കിയിട്ടുണ്ട്; വിശദവിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി വികസന വകുപ്പ് ലൈഫ് ഭവന പദ്ധതിയിലേക്ക് ഇതുവരെ എത്ര തുക നല്‍കിയിട്ടുണ്ട്; വര്‍ഷാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ?
365.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭൂമി നഗരസഭയ്ക്ക് കെെമാറുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏത് പ്രോജക്ട് നടപ്പാക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരമൊരു ഭൂമി കെെമാറ്റം നടത്തുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ഭൂമി എന്ത് അടിസ്ഥാനത്തിലാണ് ഇപ്രകാരം കെെമാറുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭൂമി കെെമാറുന്നത് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭാവി വികസനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഈ നടപടി റദ്ദാക്കുമോ?
366.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ടിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ടിന്റെ വിതരണം ട്രഷറി മുഖേനയാണോ നടക്കുന്നത് ; എങ്കില്‍ ഫണ്ട് വിതരണത്തില്‍ തിരിമറി നടക്കാന്‍ കാരണമായ സാഹചര്യം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ തട്ടിയെടുത്ത പണം ഏതെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയിലെ നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
ഇപ്രകാരം പട്ടികജാതി ക്ഷേമ ഫണ്ടില്‍ തിരിമറി നടത്തി പാര്‍ശ്വവല്‍കൃത ജനസമൂഹത്തിന്റെ സാമൂഹ്യ പുരോഗതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
367.
ശ്രീ. എം. എം. മണി
ശ്രീ. പി.വി.അൻവർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെ സാമൂഹ്യക്ഷേമത്തിനായി ക്ഷേമ പരിപാടികളോടൊപ്പം സാമ്പത്തിക സ്വയം പര്യാപ്തതയ്ക്കും ആധുനിക തൊഴില്‍ മേഖലയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേകം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയിലും ഡിജിറ്റല്‍ ഇക്കോണമിയിലും ഇവര്‍ക്ക് അര്‍ഹമായ അവസരം ഉറപ്പാക്കുന്നതിന് നൈപുണ്യശേഷിയും കര്‍മ്മശേഷിയും ഉറപ്പ് വരുത്തുന്നതിനുള്ള മാര്‍ഗം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇവരുടെ സംരംഭകത്വശേഷി വികസനത്തിനുള്ള പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?
368.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വർഗ്ഗ വികസന വകുപ്പിൽ ഇ-ഫയൽ സംവിധാനം നടപ്പിലാക്കി വകുപ്പിൻെറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുതാര്യമാക്കുന്നതിനും വേണ്ട പദ്ധതികൾ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പട്ടിക വർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും പ്രസ്തുത പദ്ധതികളുടെ ഗുണം ആദിവാസി വിഭാഗത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പട്ടിക വർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളിലെ വീഴ്ച്ചകളും അഴിമതികളും അന്വേഷിക്കാൻ ഒരു സ്വതന്ത്ര അന്വേഷണ സംവിധാനം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
369.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ പട്ടികവർഗ്ഗ വികസന വകുപ്പിന് നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ച തുക ചെലവഴിക്കാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ ഈ പോരായ്മ പരിഹരിക്കുവാനും ഫണ്ട് ലാപ്സാകാതിരിക്കാനും എന്തൊ​ക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
370.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെസ നിയമം നടപ്പാക്കുന്നതിനായി വിജ്ഞാപനം ചെയ്യേണ്ട പട്ടികവർഗ്ഗ പ്രദേശങ്ങൾ തെരഞ്ഞെടുക്കുവാൻ നിയോഗിച്ച ഹയർ ലെവൽ കമ്മിറ്റിയുടെ നാളിതുവരെയുള്ള പ്രവർത്തനം വ്യക്തമാക്കുമോ?
371.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
372.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മുഖാന്തരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ; ഇതില്‍ ഓരോ പദ്ധതിക്കും അനുവദിച്ച തുകയും പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
373.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര കുടുംബങ്ങൾ നിലവിലുണ്ട് എന്ന് അറിയിക്കാമോ?
374.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷം ആദിവാസി പുനരധിവാസ മിഷൻ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തി; ഓരോ പുനരധിവാസ മേഖലയിലും വികസനത്തിന് നീക്കിവെച്ച തുക എത്രയാണ്; അതിൽ എത്ര രൂപ ചെലവഴിച്ചു; വിശദമാക്കുമോ;
( ബി )
പട്ടിക ജാതി -പട്ടിക വർഗ വിഭാഗങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ തയാറാക്കുന്നതിന് വേണ്ടി കിർത്തഡ്സിന് സർക്കാർ എത്ര തുക നൽകി; എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചു; ഏതെല്ലാം റിപ്പോർട്ടുകളാണ് സമർപ്പിച്ചത്;
( സി )
കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ആറളം ഫാമിലും ആറളം ഫാമിങ് കോർപ്പറേഷനിലും എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കി; പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ ?
375.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി പുനരധിവാസ വികസന മിഷൻ രൂപീകരിക്കുമ്പോൾ സർക്കാർ മുന്നോട്ട് വച്ച ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു; വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആദിവാസി പുനരധിവാസ വികസന മിഷൻ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് മേഖലയും വർഷവും തിരിച്ച് വ്യക്തമാക്കാമോ;
( സി )
പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വേണ്ടി ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ചെലവഴിച്ച തുക എത്രയെന്ന് വർഷം തിരിച്ചും ഏതെല്ലാം ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കാമോ?
376.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ എല്ലാ പട്ടികവർഗ്ഗക്കാർക്കും ഒരേക്കർ ഭൂമി നൽകു​മെന്ന തീരുമാനം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
377.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുമതി നൽകിയ പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?
378.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങൾക്കായുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വ്യവസായ പരിശീലനത്തിനായി കേന്ദ്രസഹായ പദ്ധതികൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങൾക്കായുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലികരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പുതിയ കാലത്തിന്റെ തൊഴിലവസരങ്ങളും വ്യവസായ സാധ്യതകളും കണക്കിലെടുത്ത് ഈ വിഭാഗങ്ങൾക്കായുള്ള വ്യവസായ പരിശീലന പരിപാടികൾ പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
379.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ നടന്ന ശിശുമരണങ്ങള്‍ സംബന്ധിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
മുൻ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ശിശുമരണം അട്ടപ്പാടിയില്‍ സംഭവിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?
380.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമ വകുപ്പ് മുഖേന മങ്കട നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം മങ്കട നിയോജകമണ്ഡലത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ?
381.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ​പെൺകുട്ടികൾക്കായി നടപ്പാക്കിയ വാത്സല്യനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കു​മോ;
( ബി )
ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി രണ്ട് വയസ്സായി ഉയർത്തുവാൻ നടപടി സ്വീകരിക്കുമോ?
382.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ആവിഷ്കരിച്ച നിലവിലെ പദ്ധതികള്‍ ഏതൊക്കെ; ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി വകയിരുത്തിയ തുക എത്രയെന്നു വ്യക്തമാക്കാമോ;
( ഡി )
ഇതുവരെ നിര്‍മ്മിച്ച പഠനമുറികളുടെ എണ്ണവും, ചെലവഴിച്ച തുകയും എത്രയെന്നു വ്യക്തമാക്കാമോ?
383.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലം പട്ടികജാതി /വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എത്ര അപേക്ഷകള്‍ നിലവില്‍ പെന്‍ഡിംഗ് ഉണ്ടെന്ന് വ്യക്തമാക്കാമോ?
384.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന ഏതൊക്കെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;
( ബി )
പദ്ധതികള്‍ക്ക് അനുവദിച്ച തുക ഉള്‍പ്പെടെ വ്യക്തമാക്കാമോ?
385.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ പഠനമുറി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്താണ്; 2019-20, 2020-21 വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതിയില്‍ എത്ര സാമൂഹ്യ പഠനമുറികള്‍ സ്ഥാപിച്ചു; ഇവ എവിടെയൊക്കെയെന്ന് വ്യക്തമാക്കുമോ?
386.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മുഖാന്തരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പദ്ധതിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
387.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദിവാസി പുനരധിവാസ മിഷൻ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്തെല്ലാം ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; ഓരോ പുനരധിവാസ മേഖലയുടെയും വികസനത്തിനായി നീക്കിവെച്ച തുക എത്രയാണ്; അതിൽ എത്ര രൂപ വീതം ചെലവഴിച്ചു; വിശദമാക്കുമോ;
( സി )
പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ച് ഏതൊക്കെ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനാണ് കിർത്താഡ്സിന് സര്‍ക്കാര്‍ തുക അനുവദിച്ചത്; ഇവയിൽ ഏതൊക്കെ റിപ്പോർട്ടുകളാണ് ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുള്ളത് ?
388.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിലെ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി 2016 ജൂൺ 30 മുതൽ 2021 ജൂൺ 30 വരെ വിവിധ പദ്ധതികൾക്കായി അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദാംശങ്ങൾ പദ്ധതി തിരിച്ച് പട്ടികയായി ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പട്ടികവർഗ്ഗക്കാർക്കും ആദിവാസി ജനതയ്ക്കുമായി നടപ്പിലാക്കിയ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നിലവിലെ സ്ഥിതി സഹിതം ലഭ്യമാക്കാമോ;
( സി )
ഈ കാലയളവിൽ റാന്നി നിയോജക മണ്ഡലത്തിലെ പട്ടിക വർഗ്ഗ / ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദാംശങ്ങൾ പട്ടികയായി ലഭ്യമാക്കാമോ?
389.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പട്ടികജാതി ക്ഷേമ ഫണ്ട് സംസ്ഥാനത്ത് വിനിയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ടുകളുടെ വിനിയോഗത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യാേഗസ്ഥര്‍ ആരൊക്കെയാണെന്നും ഫണ്ട് വിതരണം ചെയ്യുന്ന രീതി എന്താണെന്നും അറിയിക്കുമോ;
( സി )
എസ്.സി. പ്രമോട്ടര്‍മാരെ സ്വാധീനിച്ച് ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിയെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി അറിയിക്കുമോ;
( ഡി )
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് സംഭവത്തില്‍ എന്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?
390.
ശ്രീ. പി. ടി. തോമസ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമത്തിനായുള്ള കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ തിരിമറി നടത്തി ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവിന്റെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം മാറ്റിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
എങ്കില്‍ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പാര്‍ശ്വവല്‍കൃത ജനസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കേണ്ട പണം തട്ടിയെടുക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കുന്നതിനും അര്‍ഹതപ്പെട്ടവരിലേക്ക് സഹായങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും കര്‍മ്മപദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കുമോ?
391.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ നിലവിലുള്ള ഒഴിവുകള്‍ എത്രയാണ് ; അത് നികത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പല ഓഫീസുകളിലും വികസന പദ്ധതികള്‍ നിര്‍വഹണം നടത്തുന്നതിന് ഉദ്യോഗസ്ഥർ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തിരമായി ഒഴിവുകള്‍ നികത്തുന്നതിനു നടപടി സ്വീകരിക്കുമോ;
( സി )
മലപ്പുറം നഗരസഭയില്‍ പട്ടിക ജാതി വികസന ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ ?
392.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികവിഭാഗത്തില്‍പ്പെട്ട പെണ്‍ക്കുട്ടികള്‍ക്കായി നടപ്പിലാക്കിയിരുന്ന വാത്സല്യനിധി പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന ഗുണഭോക്താക്കളുടെ എണ്ണം പരിമിതിപ്പെടുത്തിയിട്ടുണ്ടോ; വാത്സല്യനിധി പദ്ധതിയുടെ ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദവിവരം ലഭ്യമാക്കാമോ?
393.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ വരടിമല പുനരധിവാസ മേഖലയിൽ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; ഇവിടെ ഫാമിങ് സൊസൈറ്റി ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് പട്ടികവർഗവകുപ്പ് അനുമതി നൽകിയിട്ടുണ്ടോ;
( ബി )
ആദിവാസികളുടെ പുനരധിവാസത്തിനും കൃഷിക്കും അനുവദിച്ച ഭൂമിയിൽനിന്ന് അവരെ ഒഴിപ്പിച്ച് പ്രസ്തുത ഭൂമി ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുന്നതിന് എന്തെല്ലാം തടസങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
അട്ടപ്പാടിയിൽ വിദ്യാധിരാജ ട്രസ്റ്റ് ആദിവാസി ഭൂമി കൈയ്യേറിയതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
394.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള ചികിത്സാ സഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രമാക്കിയത് പുന:പരിശോധിക്കുമോ;
( ബി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് വേണ്ടി അപേക്ഷ സ്വീകരിക്കുന്നത് പോലെ പട്ടികജാതി/ വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും എം. .എൽ.എ മാര്‍ മുഖേന നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വകരിക്കുമോ?
395.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഭൂരഹിതരായ 14 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്ന പദ്ധതി പ്രകാരം 2 ഏക്കര്‍ 60 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്നതിന് ജനകീയ കമ്മിറ്റി കെെക്കൊണ്ട തീരുമാനത്തിനെ തുടര്‍ന്നുള്ള നടപടി എന്തായി എന്നറിയിക്കാമോ;
( ബി )
ജനകീയ കമ്മിറ്റി തീരുമാനം എടുത്തത് എന്നാണ്;
( സി )
ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ഏത് ഓഫീസിലാണ് ഉള്ളതെന്ന് ഫയല്‍ നമ്പര്‍ സഹിതം അറിയിക്കാമോ?
396.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലയളവില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
397.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവർഗ്ഗ മേഖലകളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണോ;
( ബി )
പട്ടികവർഗ്ഗ മേഖലയിൽ ​രോഗബാധ പടരാതിരിക്കാൻ എന്തൊക്കെ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
398.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് പട്ടിക ജാതി വികസന വകുപ്പ് മുഖാന്തിരം ചികിത്സാസഹായം അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അവയില്‍ എ​ത്ര അപേക്ഷകള്‍ക്ക് തുക അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?
399.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് അവരുടെ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ വില്ക്കു‍ന്നതിനുമായി തരൂര്‍ മണ്ഡലത്തില്‍ ഒരു ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കണ്ണമ്പ്ര പഞ്ചായത്തില്‍ 33 കോടി രൂപ വിനിയോഗിച്ച് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പ്രസ്തുത ക്രാഫ്റ്റ് വില്ലേജിന് അഞ്ചര ഏക്കര്‍ ഭൂമി വിട്ട് നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
400.
ശ്രീ . എൻ . ഷംസുദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡുകള്‍ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( ബി )
ദേവസ്വം ബോര്‍ഡുകള്‍ക്ക് എന്തെല്ലാം സാമ്പത്തികസഹായങ്ങള്‍ നല്‍കിയിട്ടുണ്ട്;
( സി )
ദേവസ്വം ബോര്‍ഡുകളെ സ്വയം പര്യാപ്തമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
401.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡുകളുടെ പരിധിയില്‍ വരാത്ത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും അത്തരം ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കുന്നതിനുമായി എന്തെങ്കിലും വിവരശേഖരണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
402.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായിക്കാവില്‍ പ്രവ‍ര്‍ത്തിക്കുന്ന ക്ഷേത്രകല അക്കാദമിക്ക് സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിക്കുവാൻ സ്ഥലം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
403.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2016 ജൂണ്‍ 1 മുതല്‍ 2021 ജൂൺ 30 വരെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( ബി )
കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
റാന്നി നിയോജക മണ്ഡലത്തിൽ ശബരിമല വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുവാൻ ഉദ്ദേശിക്കുന്ന റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
404.
ശ്രീ വി കെ പ്രശാന്ത്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ദര്‍ശനം സുഗമമാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
നിലവില്‍ ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലെെന്‍ സംവിധാനമായ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനെ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഭക്തജനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതിനാല്‍ വെര്‍ച്വല്‍ ക്യൂ ലഭിക്കുന്നവരില്‍ ഏറെയും ഇതര സംസ്ഥാനക്കാരാണ് എന്ന പരാതി പരിശോധിക്കുമോ;
( ഡി )
പോലീസ് നിയന്ത്രണത്തിലുള്ള ബുക്കിംഗ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനും വെര്‍ച്വല്‍ ക്യൂവിന് പുതിയ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കുന്നതിനും ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
405.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിനെകുറിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നുവോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ;
( സി )
കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നോ;
( ഡി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ ദേവസ്വം നിയമം കൊണ്ടുവരുന്നതിന് നടപടികള്‍ കൈകൊണ്ടിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഇ )
മലബാര്‍ ദേവസ്വം നിയമം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
406.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദായ ക്ഷേത്രങ്ങളും കുടുംബക്ഷേത്രങ്ങളുമുൾപ്പെടെ എത്ര ഹിന്ദു ആരാധനാലയങ്ങൾ സംസ്ഥാനത്തുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ദേവസ്വം ബോർഡുകളുടെ പട്ടികയിൽ സംസ്ഥാനത്ത് ആകെ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ദേവസ്വം ക്ഷേത്രങ്ങളെ എത്ര ബോർഡുകളാക്കി തിരിച്ചിട്ടുണ്ടെന്നും ഈ ക്ഷേത്രങ്ങളിൽ അതത് ക്ഷേത്രത്തിലെ വരുമാനത്തിൽ നിന്നാണോ ജീവനക്കാർക്ക് ശമ്പളം നൽകുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
ദേവസ്വം ബോർഡിന്റെ കീഴിൽ അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തി, കീഴ്ശാന്തിമാർക്ക് ക്ഷേത്ര കമ്മിറ്റിക്കാർ നൽകുന്നത് നാമമാത്ര തുകയാണെന്നതും നിത്യവും ഭക്തരിൽ നിന്ന് കിട്ടുന്ന ദക്ഷിണയാണ് ഇവർക്കാശ്വാസമെന്നതും ലോക്കഡൗണിൽ ക്ഷേത്രങ്ങൾ അടച്ചതോടെ വരുമാനം ഇല്ലാതായ ഇവർ ദുരിതജീവിതമാണ് നയിക്കുന്നതെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സർക്കാർ സ്വീകരിച്ച പരിഹാര നടപടികൾ എന്താണെന്ന് വിശദമാക്കാമോ?
407.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം മൂലം വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായ മലബാര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മുഴുവന്‍ ക്ഷേത്ര ജീവനക്കാര്‍ക്കും ക്ഷേത്രങ്ങളുടെ വരുമാന പരിധി മാനദണ്ഡമാക്കാതെ ശമ്പളം കൃത്യമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധിയില്‍ ആവശ്യമായ ഫണ്ട് ഇല്ലാത്തതുകൊണ്ട് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന വസ്തുത കണക്കിലെടുത്ത് ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ക്ഷേമനിധിയില്‍ നിന്ന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
408.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രക്കുളം നിര്‍മ്മാണത്തിന് അനുവദിച്ച തുകയുടെ വിശദവിവരം ലഭ്യമാക്കുമോ; നിര്‍മ്മാണം അടിയന്തരമായി അരംഭിക്കുമോ; വ്യക്തമാക്കാമോ;
( ബി )
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വേലകുളവും, വലിയ കുളവും നവീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കുളങ്ങള്‍ നവീകരിക്കുന്നതിനാവശ്യമായ തുക അനുവദിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കുളങ്ങള്‍ നവീകരിക്കണമെന്നാവശ്യപ്പട്ട് എം.എല്‍.എ നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
409.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന അമ്പലങ്ങളുടെ കാവുകളും, കുളങ്ങളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; വിശദമാക്കാമോ ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.