STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
461.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളില്‍ കൈപ്പാട് കൃഷിക്കായി ഇറിഗേഷന്‍ വകുപ്പ് എന്തൊക്കെ പ്രവൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളില്‍‍ കൈപ്പാട് കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
462.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിയൂര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി ജലസേചന പദ്ധതി വിഭാഗത്തിന്റെ ഭൂമി കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അപേക്ഷ കാെയിലാണ്ടി നഗരസഭ, കൊയിലാണ്ടി എം.എല്‍.എ എന്നിവരില്‍ നിന്ന് ജലസേചന വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭൂമി കെെമാറി ലഭിക്കാന്‍ വകുപ്പുതലത്തില്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്; വിശദമാക്കാമോ?
463.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രോജക്ടുകളുടെ വിശദവിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം ഫണ്ടുകള്‍ ഉപയോഗിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നിര്‍വ്വഹണം നിലവില്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ?
464.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്‍ കീഴില്‍ ആലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
465.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തില്‍പ്പെട്ട മോര്യകാപ്പ് ജലസേചന പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
466.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങളുടെ നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( സി )
ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകളുടെ വൈദ്യുതി ചാര്‍ജ് കുടിശ്ശിക പൂര്‍ണമായും ഒടുക്കുന്നതിന് വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
467.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ക്കു കീഴില്‍ 2016 ജൂണ്‍ മുതല്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ മൈനര്‍ ഇറിഗേഷനും മേജര്‍ ഇറിഗേഷനും കീഴില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
468.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ കൃഷിയ്ക്കും കുടിവെള്ള സ്രോതസ്സിനുമായുള്ള കുറ്റ്യാടി ജലസേചനപദ്ധതി ആരംഭിച്ചിട്ട് എത്ര വര്‍ഷമായി എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പദ്ധതി പ്രകാരമുള്ള കനാലുകള്‍ വ്യാപിച്ചുകിടക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള മണ്‍കനാലുകളുടെ പല ഭാഗങ്ങളും അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
( ഡി )
പ്രസ്തുത മണ്‍കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;
( ഇ )
പദ്ധതിയുടെ റിസര്‍വോയറിൽ മണ്ണും ചെളിയുമടിഞ്ഞതിനാല്‍ സംഭരണശേഷി പൂര്‍ണതോതിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
469.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി കല്ലായിപ്പുഴയിലെ ചെളി നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കല്ലായിപ്പുഴയിലെ കയ്യേറ്റം ഒഴിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ?
470.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിലെ മാലിന്യ നിക്ഷേപം തടയേണ്ടതിന്റെയും ഇതു സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതിന്റെയും ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നദികളിലെ മാലിന്യ നിക്ഷേപം തടയുന്നതിന് വകുപ്പ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിനായി നടപ്പുവർഷം എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
നദികളിൽ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
( ഇ )
ഹരിതകേരള മിഷൻ, ജലവിഭവ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ പുഴകളെയും തണ്ണീർത്തടങ്ങളെയും കുളങ്ങളെയും വീണ്ടെടുക്കാൻ ആവിഷ്ക്രിച്ച പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്താമോ?
471.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴയോര സംരക്ഷണത്തിനായി ജലവിഭവ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
മണ്ണാര്‍ക്കാട് മണ്ഡലത്തിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ തീരങ്ങള്‍ പലഭാഗങ്ങളിലും ഇടിഞ്ഞ് പോകുന്നത് തടയുവാൻ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നതിന്റെ വിശദാംശം നല്‍കുമോ?
472.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ പ്രഖ്യാപിച്ച വടക്കാഞ്ചേരിപുഴ സംരക്ഷണ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി എന്തായെന്ന് വ്യക്തമാക്കാമോ;
( ബി )
2017-ല്‍ പ്രഖ്യാപിച്ച പ്രസ്തുത പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും സാമ്പത്തിക അംഗീകാരം നേടുന്നതിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഈ പദ്ധതിയുടെ നടത്തിപ്പില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തുടര്‍ പരിശോധന നടത്തി പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമോയെന്ന് അറിയിക്കുമോ?
473.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ പഞ്ചായത്തിലെ കിളിമുക്ക് കടവത്ത് പാലത്തിന്റെ കിഴക്കൻ പ്രദേശങ്ങളില്‍ വേലിയറ്റസമയങ്ങളിൽ ചെളിയും മണ്ണും കയറുന്നത് കാരണം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് മുഖേന പ്രത്യേക പ്രതിരോധ പ്രവൃത്തികള്‍ നടപ്പിലാക്കുമോ;
( ബി )
ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
474.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കുറ്റ്യാടി പുഴയോരം ഇടിഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുഴയോരം സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
പുഴയോരം ഇടിയുന്നത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പരിസരവാസികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ചെയ്തുകൊടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അറിയിക്കാമോ?
475.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴാനി ഡാമില്‍ നിന്ന് ആരംഭിച്ച് വടക്കാഞ്ചേരി - കേച്ചേരി - ഏനാമാവ് അവസാനിക്കുന്ന കേച്ചേരി പുഴയുടെ പുനരുദ്ധാരണത്തിനും സൗന്ദര്യവത്ക്കരണത്തിനും വിവിധ പദ്ധതികളിലായി ഇതുവരെ സര്‍ക്കാര്‍ എത്ര കോടി രൂപ അനുവദിച്ചു;
( ബി )
ഏതെല്ലാം പ്രവ‍ൃത്തികളാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു എന്ന് അറിയിക്കുമോ;
( ഡി )
എത്ര കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു എന്ന് വെളിപ്പെടുത്തുമോ;
( ഇ )
ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത ഏതെല്ലാം പദ്ധതികള്‍ ഉണ്ടെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ?
476.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതപ്പുഴയുടെ സംരക്ഷണത്തിന് നദീജലസംരക്ഷണ പദ്ധതി പ്രകാരം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാലവര്‍ഷം ശക്തിപ്പെടുന്നവേളയിൽ ഭാരതപ്പുഴ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയുവാനായി പുഴയിൽ അടിഞ്ഞുകൂടിയ മണലും മണല്‍ത്തിട്ടകളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
477.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനോലി കനാല്‍ വീതികൂട്ടുന്നത് സംബന്ധിച്ച പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാമോ?
478.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ വിവരം ലഭ്യമാക്കുമോ;
( ബി )
പൂങ്ങോട്ടുകുളം നവീകരണം സംബന്ധിച്ച നിലവിലെ അവസ്ഥ അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
479.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി വെഞ്ചാലി പാടശേഖരത്തിലെ വെഞ്ചാലി മുതല്‍ ചെറുമുക്ക് വരെയുള്ള എക്സ്പ്രസ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
480.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശരിയായ പരിപാലനമില്ലാത്തതുമൂലം ജലസംഭരണശേഷി നഷ്ടപ്പെട്ട കുളങ്ങളേയും ടാങ്കുകളേയും സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ജലസ്രോതസ്സുകളെ പുനരുദ്ധരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി മതിയായ രീതിയിലുള്ള ഫണ്ട് ലഭ്യമല്ലാത്തതും അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായും വിനിയോഗം നടത്താത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
481.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ മെയിന്‍ കനാല്‍ നിര്‍മ്മാണ പ്രവൃത്തി നടത്തിയ കരാറുകാരനായ ശ്രീ. കെ. വി. പൗലോസിന്റെ ബില്‍ തുക പാസ്സാക്കി നല്‍കിയിട്ടുണ്ടോ;
( ബി )
ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ്സുണ്ടോ; ആയതില്‍ ജഡ്ജ്മെന്റ് ആയിട്ടുണ്ടോ; ഇതില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കോടതി വിധി വന്ന ശേഷം ഈ ഫയലില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ; പ്രസ്തുത ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണ്; ഫയലിന്റെ നമ്പരും കമ്പ്യൂട്ടര്‍ നമ്പറും ലഭ്യമാക്കാമോ;
( ഡി )
ഈ ഫയല്‍ എന്നാണ് പ്രോസ്സസ് ചെയ്തതെന്നും ഇതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോയെന്നും എങ്കില്‍ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഫയല്‍ ധനകാര്യ വകുപ്പിലേക്ക് അയച്ചിട്ടുണ്ടോ; എങ്കില്‍ എന്നയച്ചുവെന്നും ആയതിന്റെ നമ്പരും തീയതിയും നല്‍കാമോ; ധനകാര്യ വകുപ്പ് ഫയലില്‍ എന്ത് തീരുമാനമെടുത്തു എന്ന് വ്യക്തമാക്കാമോ;
( എഫ് )
ചീഫ് എഞ്ചിനീയര്‍ ഓഫീസ് മോസ്റ്റ് അര്‍ജന്റ് എന്ന് നല്‍കിയ 24/3/21-ലെ ഇ.പി.41317/2021 നമ്പര്‍ കത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നറിയിക്കാമോ;
( ജി )
ഈ പ്രവൃത്തിക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് പാസ്സാക്കി നല്‍കിയിട്ടുണ്ടോ; ആയതിന് കാലതാമസം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?
482.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനായി ഗാര്‍ഡന്‍ ഫണ്ട് വിനിയോഗിച്ച് 2016 മുതല്‍ 2021 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ എന്തെല്ലാം പ്രവ‍ൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവ‍ൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
483.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ കീഴില്‍ റൂള്‍ കര്‍വ് തയ്യാറാക്കിയിട്ടില്ലാത്ത ഡാമുകള്‍ ഉണ്ടോ; എങ്കില്‍ അവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം ഡാമുകളില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള എന്തെങ്കിലും ശാസ്ത്രീയ സംവിധാനങ്ങള്‍ നിലവിലുണ്ടോ;
( സി )
രണ്ട് പ്രളയങ്ങള്‍ അഭിമുഖീകരിച്ചതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് റൂള്‍ കര്‍വുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
പ്രളയ സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലായി സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
484.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ഡാമിലെ മണലും മണ്ണും ചളിയും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നെയ്യാര്‍ഡാമിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; ആയതിന്റെ പുരോഗതി അറിയിക്കാമോ;
( സി )
നെയ്യാര്‍ഡാമില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ടെന്നും അതില്‍ സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും എത്രവീതമെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത താല്‍ക്കാലിക ജീവനക്കാർക്ക് ലഭിക്കേണ്ട വേതനം സംബന്ധിച്ച വിശദവിവരങ്ങളും അവർക്ക് ഏതുമാസം വരെ ശമ്പളം നല്‍കിയിട്ടുണ്ടെന്ന വിവരവും അറിയിക്കാമോ; ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നതിന് എന്താണ് തടസ്സം എന്നറിയിക്കാമോ;
( ഇ )
എല്ലാ ജീവനക്കാര്‍ക്കും കുടിശ്ശിക വരാതെ ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
485.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വാണിയംകുളം പഞ്ചായത്തില്‍ മാന്നന്നൂരിലെ ഉരുക്ക് തടയണയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന്റെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‍കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണ് മാറ്റിവെച്ചിട്ടുള്ളത്; അറിയിക്കുമോ;
( സി )
ഈ പദ്ധതി ഏത് എജന്‍സി മുഖാന്തരമാണ് ചെയ്യുന്നത്;
( ഡി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് അറിയിക്കുമോ?
486.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് പ്രദേശത്തെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി അഴിമുഖം വീതികൂട്ടാന്‍ തീരുമാനിച്ചിരുന്നോ; ;
( ബി )
എങ്കില്‍ ഈ പ്രവൃത്തി ചെയ്യുന്നതിന് ആരെയാണ് നിയോഗിച്ചതെന്ന് അറിയിക്കാമോ;
( സി )
വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി വന്‍തോതില്‍ ധാതുമണല്‍ കടത്തുന്നതിന് അനുമതി നല്‍കിയാല്‍ ആയത് പരിസരവാസികളെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പരിശോധിക്കുമോ?
487.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെമണ്ണ നെച്ചിക്കുറ്റി ഭാഗത്ത് കടലുണ്ടി പുഴയുടെ അരിക് തകര്‍ന്ന് സമീപത്തെ വീടുകളും വസ്തുക്കളും അപകട ഭീഷണിയിലായതിനാല്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വീടുകള്‍ ഉള്‍പ്പെടെ അപകടഭീഷണിയിലായതിനാല്‍ സമയബന്ധിതമായി സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കിയില്ലെങ്കില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുമോ?
488.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോടുകള്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ ;
( ബി )
പാര്‍ശ്വഭിത്തി ഇടിയുന്നതുമൂലം തീരത്ത് താമസിക്കുന്ന ആള്‍ക്കാരുടെ വീടുകള്‍ക്കും മറ്റ് വസ്തു വകകള്‍ക്കും നാശനഷ്ടം സംഭവിക്കുന്നത് തടയുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെപ്പറ്റി വിശദമാക്കാമോ;
( സി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ നഗരസഭയിലെ എലിത്തോട് പാര്‍ശ്വഭിത്തി കെട്ടി സംരംക്ഷിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
തോടിന്റെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നത് കൊണ്ട് കൂടുതല്‍ പ്രദേശങ്ങള്‍ കൃഷി യോഗ്യമാക്കി മാറ്റാമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ ?
489.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ മടവീഴ്ച സാദ്ധ്യത കൂടുതലുള്ള പാടശേഖരങ്ങള്‍ കണ്ടെത്തി അവയുടെ പുറംബണ്ടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൈഡ് കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മടവീഴ്ച തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ പ്രത്യേക സര്‍വ്വേ നടത്തുന്നതിന് നടപടി ഉണ്ടാകുമോ; അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമോ?
490.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രതിഫലനമായുണ്ടായ കടല്‍ ക്ഷോഭത്തില്‍ കൊയിലാണ്ടി മണ്ഡലത്തിലെ കടല്‍ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എത്രകോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
കടല്‍ സുരക്ഷാഭിത്തികള്‍ക്ക് ശോഷണം സംഭവിച്ചയിടങ്ങളില്‍ അവ ബലപ്പെടുത്താനുള്ള എന്തെല്ലാം നടപടികളാണ് കെെക്കൊണ്ടുവരുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലുള്‍പ്പെടുന്ന കാപ്പാട് പ്രദേശങ്ങള്‍ ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന ഹോട്ട് സ്പോട്ടുകളിലൊന്നായി സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ; ഇവിടങ്ങളില്‍ കടല്‍ക്ഷോഭം നേരിടുന്നതിന് അടിയന്തരമായ നടപടികള്‍ കെെക്കൊള്ളുമോ; വിശദമാക്കാമോ?
491.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലിയാര്‍ പുഴയുടെ തീരം ഇടി‍ഞ്ഞ് പുഴയ്ക്കും സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ബി )
പുഴയ്ക്ക് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നിലവില്‍ പദ്ധതികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ പുഴയ്ക്ക് പാര്‍ശ്വഭിത്തി കെട്ടുന്നതിന് നിലവില്‍ എന്തെല്ലാം പദ്ധതികള്‍ ഉണ്ട് എന്ന് വിശദമാക്കുമോ?
492.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുളള കടല്‍ഭിത്തി /പുലിമുട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
493.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന് കീഴില്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പ്ര‍സ്തുത വകുപ്പിന് കീഴില്‍ മണ്ഡലത്തില്‍ ചെലവാക്കിയിട്ടുള്ള ആകെ തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
പ്ര‍സ്തുത മണ്ഡലത്തിലെ തീരങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണം നേരിടുന്നതിനുള്ള ശാശ്വത പരിഹാരമെന്ന നിലയില്‍ നിശ്ചിത ഇടവേളകളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
കടലാക്രമണം നേരിടുന്നതിനായി കേരള തീരത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയവും ശാശ്വതവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് ആധികാരിക പഠനങ്ങളെന്തെങ്കിലും നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
ഇല്ലെങ്കില്‍ പ്ര‍സ്തുത മണ്ഡലത്തിലെ തീരദേശത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കടലാക്രമണങ്ങളെ നേരിടുന്നതിനായി കടലാക്രമണ ഭീഷണി കൂടുതലുള്ള പ്രദേശങ്ങളിലെങ്കിലും അടിയന്തരമായി പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
494.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ അരിയല്ലൂര്‍ ബീച്ചില്‍ തീര സംരക്ഷണ പ്രവൃത്തി ‍ഡിസൈന്‍ ചെയ്യുന്നതിനുള്ള ഹൈഡ‍്രോളിക് മോഡല്‍ പഠനം നടത്തുന്നതിനുള്ള ഫണ്ട് അനുവദിച്ചു നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഹൈഡ്രോളിക് മോഡല്‍ പഠനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
495.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ഇറിഗേഷന്‍ പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ കുട്ടനാട്ടില്‍ നടപ്പാക്കി വരുന്ന ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി എന്തെന്ന് വ്യക്തമാക്കുമോ?
496.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പ് വെള്ളം കാരണം ബുദ്ധിമുട്ടുന്ന കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മാടായി, മാട്ടൂൽ, കണ്ണപുരം, ചെറുകുന്ന്, ഏഴോം, കുഞ്ഞിമംഗലം, പട്ടുവം, കല്ല്യാശ്ശേരി, ചെറുതാഴം ഗ്രാമപഞ്ചായത്തുകളില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇറിഗേഷന്‍ വകുപ്പ് മുഖേന സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
497.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കരീച്ചാല്‍ കടവ് റഗുലേറ്റര്‍-കം- ബ്രിഡ്ജ് നിര്‍മ്മാണം തടസപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കാലതാമസം എന്തുകൊണ്ടാണുണ്ടായതെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതി പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
498.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏനാമാക്കല്‍, ഇടിയഞ്ചിറ റഗുലേറ്ററുകള്‍ കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റഗുലേറ്ററുകളുടെ നവീകരണത്തിന് ഇതുവരെ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
നവീകരണപ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
499.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോള്‍ നിലങ്ങളില്‍ ഇക്കൊല്ലത്തെ കൃഷി ഇറക്കുന്നതിനും ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നത് ഒഴിവാക്കുന്നതിനുമായി മണലൂര്‍ മണ്ഡലത്തിലെ ഏനാമാക്കല്‍, ഇടിയഞ്ചിറ റഗുലേറ്ററുകളുടെ താല്‍ക്കാലിക റിംഗ് ബണ്ടുകള്‍ യഥാസമയം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
താല്ക്കാലിക റിംഗ് ബണ്ടുകള്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത താല്ക്കാലിക റിംഗ് ബണ്ടുകളുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്നും എന്ന് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ?
500.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ അപ്രോച്ച് റോഡില്‍ നിരവധി ഗര്‍ത്തങ്ങള്‍ ഉണ്ടായതും തന്മൂലം റോഡ് ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെയും റോഡിന്റെയും നിര്‍മ്മാണത്തില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇതുസംബന്ധിച്ച് വിശദമായി പരിശോധന നടത്തി അപാകതകളും ന്യൂനതകളും പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
501.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ കാപ്പില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ഐ.ആര്‍.ഡി.പി യില്‍ സമര്‍പ്പിച്ച ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസൈന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
502.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള കാലടി കുന്ന് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രൊജക്ടിന്റെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാമോ; പദ്ധതി നടപ്പിലാക്കുന്നതിനു സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
503.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ ചാലിയാറിന് കുറുകെ കളത്തില്‍ കടവില്‍ റഗുലേറ്റര്‍ കം ഫൂട്ട് ബ്രിഡ്ജ് എന്ന പ്രവൃത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ നടപടികള്‍ക്കായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; ഈ ഏജന്‍സിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
കിഫ്ബിയുടെ അംഗീകാരം മേല്‍ പദ്ധതിക്ക് ലഭിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടോയെന്ന് അറിയിക്കാമോ?
504.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ മാവുള്ളപൊയില്‍ വി.സി.ബി. എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഏത് വര്‍ഷമാണ് പ്രസ്തുത എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഭരണാനുമതി നല്‍കാന്‍ കാലതാമസം നേരിടുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേയ്ക് ഭരണാനുമതി ലഭ്യമാക്കാൻ സാധിക്കുമെന്നറിയിക്കാമോ?
505.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിയൂര്‍, കരിവെള്ളൂര്‍, കുണിയന്‍, മാണിയാട്ട്, തലിച്ചാലം വയലുകളിലേക്ക് വ്യാപകമായി ഉപ്പ് വെള്ളം കയറി കൃഷിനാശം സംഭവിക്കുന്നത് ശാശ്വതമായി തടയാന്‍ ഉളിയം കടവില്‍ വിഭാവനം ചെയ്ത റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയിൽ ജലസേചനത്തിന് വലിയ മുതല്‍ക്കൂട്ടാകുന്ന പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
506.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിലെ ഓവര്‍സിയര്‍ ഗ്രേഡ്-III മുതൽ ചീഫ് എഞ്ചിനിയര്‍ വരെയുള്ള സാങ്കേതിക തസ്തികകളില്‍ 2021 മേയ് മുതല്‍ 2024 ജൂണ്‍ വരെ സൂപ്പറാനുവേഷൻ മുഖേന വിരമിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഇപ്രകാരമുണ്ടാകുന്ന ഒഴിവുകളില്‍ എത്രയെണ്ണം വീതമാണ് നേരിട്ട് നിയമനം ലഭിക്കുന്ന ഒരോ എൻട്രി കേഡർ തസ്തികയിലേയ്ക്കും ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
2021 ജനുവരി മുതല്‍ നാളിതുവരെ ഏതൊക്കെ തീയതികളില്‍ ഓവര്‍സിയര്‍ ഗ്രേഡ്- III തസ്തികയില്‍ എത്ര വീതം ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
507.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഭരണാനുമതി നല്കിയ പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ ആരംഭിക്കേണ്ടതായിട്ടുണ്ടെന്നും ആയതിന് സ്വീകരിച്ചിട്ടുള്ള നടപടികളും വിശദമാക്കാമോ?
508.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ആരംഭിക്കാനുള്ളത്, പൂര്‍ത്തികരിക്കാനുള്ളത്, പൂര്‍ത്തികരിച്ചത്, പദ്ധതി തുക എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ?
509.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയവും വരള്‍ച്ചയും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന പട്ടാമ്പിയില്‍ ചെറുകിട ജലസേചന വിഭാഗത്തിന്റെ സബ് ഡിവിഷണല്‍ ഓഫീസ് ഇല്ലാത്തത് വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
ചെറുകിട ജലസേചനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഷോര്‍ണൂര്‍ സബ് ഡിവിഷനെ ആശ്രയിക്കേണ്ടി വരുന്നതു മൂലം അടിയന്തരമായി നടപ്പിലാക്കേണ്ട അറ്റകുറ്റപ്പണികള്‍ വൈകുന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത സബ്ഡിവിഷന്‍ ഓഫീസ് പട്ടാമ്പിയില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
510.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചീനീയറുടെ സാങ്ഷന്റ് പോസ്റ്റ് എത്രയെന്നും ആയതില്‍ ഡിഗ്രി ക്വാട്ടായില്‍ നേരിട്ട് നിയമനം നടത്തുന്നത് എത്രയെന്നും ഇതില്‍ നിലവില്‍ എത്ര എണ്ണം ഒഴിഞ്ഞുകിടക്കുന്നുവെന്നും അറിയിക്കാമോ;
( ബി )
ഡിപ്ലോമ ക്വാട്ടയില്‍ ഫസ്ററ് ഗ്രേഡ് ഓവര്‍സീയര്‍ പ്രമോഷന്‍ മുഖേനയുള്ള സാങ്ഷന്റ് അസിസ്റ്റന്റ് എഞ്ചീനീയര്‍ പോസ്റ്റുകള്‍ എത്രയെന്നും ആയതില്‍ എത്രയെണ്ണം നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും അറിയിക്കാമോ;
( സി )
സര്‍ട്ടിഫിക്കറ്റ് ക്വാട്ടയില്‍ ഫസ്ററ് ഗ്രേഡ് ഓവര്‍സീയര്‍ പ്രമോഷന്‍ മുഖേനയുള്ള സാങ്ഷന്റ് അസിസ്റ്റന്റ് എഞ്ചീനീയര്‍ പോസ്റ്റുകള്‍ എത്രയെന്നും ആയതില്‍ എത്രയെണ്ണം നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നു എന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത വകുപ്പില്‍ ഫസ്ററ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയില്‍ ആകെയുള്ള അംഗീകൃത ഒഴിവുകള്‍ എത്രയെന്നും അതില്‍ ഡിപ്ലമോ യോഗ്യതയുള്ളവര്‍ എത്രയെന്നും സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ നിലവില്‍ എത്ര പേരുണ്ടെന്നും അറിയിക്കാമോ;
( ഇ )
സെക്കന്റ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയില്‍ നിന്നും ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് പ്രത്യേകം ക്വാട്ട നിലവിലുണ്ടോ; ഇതുമായി ബന്ധപ്പെട്ട നിലവിലെ സര്‍വ്വീസ് ഉത്തരവ് ഏതാണെന്ന് അറിയിക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
511.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജലസേചന പദ്ധതിയുടെ പേരാമ്പ്രയിലുള്ള ഭൂമിയില്‍ നിന്നും ചലച്ചിത്രവികസന കോര്‍പ്പറേഷന് വേണ്ടി മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ നിര്‍മ്മിക്കുന്നതിന് അറുപത് സെന്റ് ഭൂമി പാട്ടത്തിന് ലഭിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി അപേക്ഷ ലഭിച്ചിരുന്നോ;
( ബി )
പ്രസ്തുത അപേക്ഷ എന്നാണ് ലഭിച്ചതെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
512.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഭൂഗര്‍ഭ ജലത്തിന്റെ സ്രോതസ്സ് കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഭൂഗര്‍ഭ ജലത്തിന്റെ സ്രോതസ്സ് സംരക്ഷിക്കുന്നതിനായി കുളങ്ങള്‍ പോലുള്ള വിവിധ ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കാനും അവ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നിലവിലുണ്ടോ; എങ്കില്‍ അവ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ അത്തരം നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ പദ്ധതി രൂപീകരിക്കുമോയെന്ന് അറിയിക്കാമോ?
513.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലശുദ്ധീകരണ ശാലകള്‍ ഇല്ലാത്ത ഗ്രാമീണ മേഖലകളില്‍ വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുവാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ?
514.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ പമ്പ് ഹൗസുകളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്ന എത്ര ജീവനക്കാർ ഉണ്ട്; ഇ​പ്പോൾ ഓട്ടോമാറ്റിക് മെഷീൻ സമ്പ്രദായം ആയപ്പോൾ അവരുടെ നഷ്ടപ്പെട്ട തൊഴിൽ സംരക്ഷിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ?
515.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്‍ മുഖേന വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിലവില്‍ ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലത്തിലെ ശുദ്ധജല വിതരണത്തിനുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?
516.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി ഉളളണം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കുമോ?
517.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18-ലെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയായ തലശ്ശേരി-കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതിയില്‍ ചൊക്ലി കോളേജിന്റെ സ്ഥലത്ത് ജലസംഭരണി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉപയോഗാനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച ഫയലിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജലസംഭരണി നിര്‍മ്മിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉപയോഗാനുമതി ലഭ്യമാക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ; ആയത് അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
518.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയതും അനുവദിച്ചതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
519.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കുന്നുമ്മല്‍ കുടിവെള്ള പദ്ധതി ഏതുഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും എന്നറിയിക്കാമോ; പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാകും എന്നറിയിക്കാമോ;
( ഡി )
പദ്ധതിയുടെ ആവശ്യത്തിലേക്കായി വെട്ടിമുറിച്ച റോഡുകള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കുമോ?
520.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ പ്രകാരം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിവരം ലഭ്യമാക്കാമോ ?
521.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ച ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
522.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കുടിവെള്ള ലഭ്യത കുറവ് പരിഹരിക്കുന്നതിന് നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദാംശം ലഭ്യമാക്കുമോ ;
( ബി )
ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ചെയ്തു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ;
( സി )
ഈ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ എന്തെല്ലാം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
523.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിവരുന്ന ചെലവ് എത്രയാണെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ആകെ ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് നല്‍കാമോ;
( ഡി )
പ്രസ്തുത പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
524.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 31.03.2021 വരെ മങ്കട നിയോജകമണ്ഡലത്തിലെ എത്ര ഗ്രാമപഞ്ചായത്തുകളില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം എത്ര ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്; ഇതിനായി ഈ മണ്ഡലത്തിലേയ്ക്ക് എത്ര തുക നീക്കിവച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
525.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ മുഖേന ഏറനാട് മണ്ഡലത്തില്‍ എത്ര കുടിവെളള കണക്ഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി മണ്ഡലത്തിന് അനുവദിച്ച തുകയും ചെലവഴിച്ച തുകയും പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( സി )
പദ്ധതി പ്രകാരം മണ്ഡലത്തില്‍ ഇനിയും എത്ര കുടിവെളള കണക്ഷന്‍ അനുവദിച്ചു നല്‍കാന്‍ കഴിയുമെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ?
526.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലസ്ഥാനത്ത് ജലവിതരണസംവിധാനം നിയന്ത്രിക്കുന്നതിന് നിലവിലുളള ക്രമീകരണങ്ങള്‍ എന്തെല്ലാം ,വിശദമാക്കുമോ ;
( ബി )
ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ജലവിതരണസംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?
527.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് വാട്ടർ മീറ്റർ റീഡിംഗ് രണ്ടുമാസക്കാലത്തേയ്ക്ക് നിർത്തിവയ്ക്കുകയുണ്ടായോ; എങ്കിൽ പ്രസ്തുത കാലയളവിലേക്ക് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുകയുണ്ടായോ;
( ബി )
കോവിഡ് കാലത്ത് ജലഅതോറിട്ടി മീറ്റർ റീഡിംഗ് സ്വയം നിർത്തിവച്ച കാലത്തേയ്ക് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നത് ന്യായമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ആയത് പിൻവലിക്കാനോ തിരിച്ചുനൽകാനോ ജലഅതോറിറ്റി തയ്യാറാകുമോ?
528.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ക്ലാപ്പന, ആലപ്പാട്, ഓച്ചിറ എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ എന്തെല്ലാം പദ്ധതികൾ ആണ് നടപ്പിലാക്കാൻ പോകുന്നത് എന്നു വിശദമാക്കാമോ?
529.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടിവെള്ളവിതരണം മുടങ്ങാതെ നടത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
നിലവിലുള്ള ജല ശുദ്ധീകരണശാലയുടെ സ്ഥാപിതശേഷി പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് അവലംബിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പുതിയ പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്കായി മറ്റു വകുപ്പുകളില്‍ നിന്നുള്ള അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ടോ; പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
530.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര കുടിവെള്ള പദ്ധതിക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കുറിഞ്ഞിക്കാട് കുടിവെള്ള പദ്ധതി അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
531.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡ, ഹഡ്കോ, ചൊവ്വര തുടങ്ങിയ നിരവധി ജലവിതരണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും പൂര്‍ണ്ണമായും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇതുപരിഹരിക്കാനായി സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തെല്ലാമെന്നും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ പ്രധാന ശുദ്ധജലവിതരണ പദ്ധതിയായ ചൊവ്വര കുടിവെള്ള പദ്ധതി പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കുമോ?
532.
ശ്രീ ഐ ബി സതീഷ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം അടക്കമുള്ള പട്ടണങ്ങളിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും ജലവിതരണ പൈപ്പുകൾ അടിക്കടി പൊട്ടുന്നതുമൂലം ഉണ്ടാകുന്ന വന്‍തോതിലുളള കുടിവെള്ള ചോര്‍ച്ചയും തന്മൂലമുളള ബുദ്ധിമുട്ടുകളും ഗൗരവമായി കാണുന്നുണ്ടോ;
( ബി )
കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലാണ് നിരന്തരം ചോര്‍ച്ചയുണ്ടാകുന്നതെന്ന അഭിപ്രായം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
533.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും കാര്‍ഷിക വൃത്തി സുഗമമാക്കുന്നതിനായി പുതിയൊരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി തണ്ണീര്‍മുക്കം ഷട്ടറുകള്‍ പ്രവൃത്തിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള കുടിവെള്ള പദ്ധതികള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
534.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം, കുഞ്ഞിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ച കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും;
( സി )
ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ പല പഞ്ചായത്ത് റോഡുകളും പൈപ്പ് ലൈന്‍ ഇട്ടതിനാല്‍ തകര്‍ന്നു കിടക്കുന്നത് കണക്കിലെടുത്ത് പ്രസ്തുത റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഫണ്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വാട്ടർ അതോറിറ്റിക്ക് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
535.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണഭോക്തൃ വാട്ടര്‍മീറ്ററുകള്‍ക്കു പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ; എത്ര ശതമാനം ഗുണഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
536.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചൽ ബാലരാമപുരം വിളവൂർക്കൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ബാലരാമപുരം പഞ്ചായത്തിൽ കുടിവെള്ള ടാങ്കും പൈപ്പ് ഇടലും പൂർത്തിയായെങ്കിലും റെയിൽവേക്ക് വാട്ടർ അതോറിറ്റി നൽകാനുള്ള കുടിശ്ശിക നൽകാത്തത് കാരണം ബാലരാമപുരം തേമ്പാമുട്ടത്ത് റെയിൽവേ ലൈൻ ക്രോസ്സ് ചെയ്ത് പൈപ്പ് ഇടുന്നതിന്‌ അനുമതി ലഭിക്കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
കുടിശ്ശിക അടച്ച് റയിൽവെയുടെ അനുമതി നേടി പ്രസ്തുത കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
537.
ശ്രീ ഐ ബി സതീഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും അപേക്ഷകൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
ആയിരം ലിറ്റര്‍ ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യാന്‍ വേണ്ടിവരുന്ന ചെലവും ആയതിന് കുടിവെള്ള ചാര്‍ജായി ഈടാക്കുന്ന തുകയും എത്ര വീതമെന്ന് അറിയിക്കുമോ;
( ഡി )
വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക സുസ്ഥിരതയ്ക്കായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ?
538.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ജല ജീവന്‍ മിഷന്‍ (ജെ ജെ എം ) പദ്ധതികളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
പൂക്കോട്ടൂര്‍, മൊറയൂര്‍ ,പുല്‍പ്പറ്റ സമഗ്ര കുടിവെള്ള പദ്ധതി, കോടൂര്‍ പഞ്ചായത്ത്‌ കുടിവെള്ള പദ്ധതി എന്നിവയ്ക്ക് സംസ്ഥാന തല കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്രയും വേഗം അംഗീകാരം നല്‍കുമോ;
( സി )
കൂടുതല്‍ ചെറുകിട കുടിവെള്ള പദ്ധതികളും ഗാര്‍ഹിക കണക്ഷനുകളും ജെ ജെ എം പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
539.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തിലെയും കോട്ടക്കല്‍ നഗരസഭയിലെയും കുടിവെള്ള പദ്ധതി സംബന്ധിച്ച് കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
പദ്ധതി സംബന്ധിച്ച് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം ജില്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
540.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ വന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
541.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുക ഡെപ്പോസിറ്റ് ചെയ്തിട്ടും പ്രവൃത്തി ആരംഭിയ്ക്കാത്ത എത്ര പദ്ധതികള്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നാട്ടിക കുടിവെള്ള പദ്ധതി, ജലജീവന്‍ പദ്ധതി എന്നിവയുടെ പുരോഗതിയും മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ബാക്കിയുള്ള പദ്ധതികളെ സംബന്ധിച്ചുമുള്ള വിശദാംശം നൽകാമോ?
542.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മണ്ഡലത്തില്‍ നടന്നുവരുന്ന സ്വീവറേജ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കുമോ;
( സി )
കരിക്കകം, ശ്രീകാര്യം, ലയോള എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പുതുകുന്ന് വാട്ടര്‍ ടാങ്കിൽ നിന്ന് എല്ലാ ദിവസവും ഹൈലെവല്‍ പമ്പിംഗ് നടത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഇ )
2021-22 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കഴക്കൂട്ടം-ശ്രീകാര്യം-ആക്കുളം സ്വീവറേജ് പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.