STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
986.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം വിട്ടുനല്‍കിയെങ്കിലും കെട്ടിട നിര്‍മ്മാണത്തിന് ഭൂമി പരിവര്‍ത്തനം നടത്തുന്നതിന് വേണ്ടിയുളള ഫയല്‍ കൃഷി വകുപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തീരുമാനമാകാതെ കിടക്കുന്നതിനാല്‍ കേന്ദ്രീയ വിദ്യാലയം കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണുളളത് എന്നതിനാൽ പ്രസ്തുത ഫയലില്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളുമോ;
( ബി )
അഗ്രി എൻ.സി.എ. സെക്ഷനില്‍ മാസങ്ങളായി സ്റ്റേറ്റ് ലെവല്‍ സെലക്ഷന്‍ കമ്മിറ്റി വിളിച്ചുകൂട്ടാത്തതു കാരണം സംസഥാനത്തെ ഒരു കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തര പരിഹാരം കണ്ടെത്തുമോ;
( സി )
ഇതു സംബന്ധിച്ച് ബഹു. കൃഷി വകുപ്പുമന്ത്രിക്ക് ഫയല്‍ നമ്പര്‍ NCA 2/67/2019 ല്‍ അടിയന്തര തീരുമാനം കൈക്കൊള്ളണമെന്ന് കാണിച്ച് 9/6/2021 ല്‍ നൽകിയ കത്തിന്മേൽ എന്ത് തീരുമാനം കൈക്കൊണ്ടു എന്ന് വ്യക്തമാക്കാമോ?
987.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോള്‍ നിലങ്ങളിലെ വെള്ളം വറ്റിക്കുന്നതിനും മറ്റുമായി നല്‍കുന്ന പമ്പിംഗ് സബ്സിഡിയുടെ നിരക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പമ്പിംഗ് സബ്സിഡി ഇനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ കുടിശ്ശിക നിലവിലുണ്ടോ; ഉണ്ടെങ്കില്‍ കുടിശ്ശിക തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
മണലൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പാടശേഖരങ്ങള്‍ക്ക് പ്രസ്തുത ഇനത്തില്‍ കുടിശ്ശികയുണ്ടോ; വിശദാംശം നല്‍കുമോ?
988.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി കാർഷിക വികസന കർഷകക്ഷേമ വകുപ്പിനെ നവീകരിക്കുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വയനാട് പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജില്ലകളിലെ കർഷകർക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി പരിപാലിക്കുന്നതിനും മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി കണ്ടെത്തുന്നതിനും, കോൾഡ് സ്‌റ്റോറേജ്, മാർക്കറ്റിംഗ് എന്നിവ ഏകോപിപ്പിക്കുന്നതിനും വേണ്ടി പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കിഫ്ബിയുടെ സഹായത്തോടുകൂടി വയനാട് ജില്ലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
989.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പാട് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലയില്‍ എത്ര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തുവരുന്നുണ്ട്; കൂടുതലായി എത്ര ഏക്കര്‍ സ്ഥലത്ത് കൈപ്പാട് കൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
കൃഷി ചെയ്യാതെ കിടക്കുന്ന വയലുകളില്‍ വ്യാപിച്ചുകിടക്കുന്ന കണ്ടലുകളെ കൃഷി, വനം വകുപ്പുകളുടെ സഹകരണത്തോടെ പറിച്ചു നടത്തുന്നതിനും കൂടുതല്‍ സ്ഥലങ്ങളില്‍ കൈപ്പാട് കൃഷി ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
990.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണമേന്മയുള്ള വിത്തിനങ്ങള്‍ സമയബന്ധിതമായി കര്‍ഷകര്‍ക്ക് നല്‍കാന്‍ കുറ്റമറ്റ സംവിധാനം നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കെഎസ്എസ്ഡിഎ-യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഹൈബ്രിഡ് വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് സൗജന്യനിരക്കിൽ വിതരണം ചെയ്യാറുണ്ടോയെന്ന് വ്യക്തമാക്കുമോ?
991.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴയിലും പ്രളയത്തിലും വെള്ളം കെട്ടിക്കിടന്ന് കൃഷി നശിക്കുന്നതും, ഉയര്‍ന്ന കൂലിച്ചെലവും, തുടര്‍ച്ചയായി വിലയില്ലാതായതും മലയാളികളുടെ ഇഷ്ടഭക്ഷണമായ കപ്പ കൃഷി ചെയ്യുന്ന കര്‍ഷകരെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൊതു വിപണിയില്‍ 20 മുതല്‍ 25 രൂപ വരെ വിലയുള്ളപ്പോഴും ഇടനിലക്കാര്‍ ഒരു കിലോ കപ്പയ്ക്ക് എട്ട് മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന കാര്യം പരിശോധിക്കുകയുണ്ടായോ;
( സി )
കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായി 'വാട്ടുകപ്പ'യ്ക്കായുള്ള കപ്പ സംഭരണം ഏത് ഏജന്‍സി മുഖേനയാണ് നടത്തുന്നതെന്ന് അറിയിക്കാമോ;
( ഡി )
25 രൂപയെങ്കിലും വില കിട്ടിയെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് ഈ കൃഷി ലാഭകരമാകൂ എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുളള സംഭരണ വിലയായ 12 രൂപ എന്നത് ഉയര്‍ത്തുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് വിപണി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
992.
ശ്രീ. എം. എം. മണി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നിലവിലെ സ്ഥിതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
( ബി )
കോര്‍പ്പറേഷന്‍ ലാഭകരമാക്കുന്നതും ജീവനക്കാരുടെ ആവശ്യങ്ങളും സംബന്ധിച്ച് കൃഷി മന്ത്രിയുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാമോ;
( സി )
പതിനയ്യായിരത്തില്‍ പരം എണ്ണപ്പനകള്‍ കാട്ടാനകള്‍ നശിപ്പിക്കാനിട യായതു മൂലം കോര്‍പ്പറേഷനുണ്ടായിട്ടുള്ള നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത കോര്‍പ്പറേഷന്റെ കാസര്‍കോട് ഡിവിഷനില്‍ കശുമാങ്ങ ജ്യൂസ് കെട്ടിക്കിടക്കുന്നതും കാലടി ഡിവിഷനില്‍ മറിഞ്ഞു വീണ തേക്കുമരങ്ങള്‍ ലേലം ചെയ്യാത്തതും പരിഹരിക്കാന്‍ നടപടിയുണ്ടാകുമോ;
( ഇ )
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
993.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, വ്യാജ യോഗ്യത ഹാജരാക്കിയാണ് നിയമനം നേടിയത് എന്നാരോപിച്ച് സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഏതെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
994.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ പുതുക്കിയ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് അഗ്രോ പാര്‍ക്കുകള്‍ എവിടെയൊക്കെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; എതെല്ലാം കാര്‍ഷിക വിളകളെ ഉദ്ദേശിച്ചാണ് അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ മുണ്ടേരി ജില്ലാ വിത്തു കൃഷി തോട്ടത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന കോക്കനട്ട് അഗ്രോ പാര്‍ക്ക് പദ്ധതി ഇപ്പോഴും പരിഗണനയിലുണ്ടോ; കോക്കനട്ട് അഗ്രോ പാര്‍ക്കുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ നടപടികള്‍ വിശദീകരിക്കാമോ;
( സി )
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിത്തു കൃഷി തോട്ടമായ മുണ്ടേരിയില്‍ പുതുക്കിയ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് അഗ്രോ പാര്‍ക്കുകളിലൊന്ന് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
995.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്തേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനായി നടപടി സ്വീകരിക്കുമോ?
996.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ 03.03.2017 ലെ സ.ഉ.(കൈയ്യെഴുത്ത്) 28/2017/കൃഷി നമ്പര്‍ ഉത്തരവ് പ്രകാരം തടഞ്ഞുവെച്ച കര്‍ഷക ക്ഷേമനിധി പെന്‍ഷൻ തടഞ്ഞുവെച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തടഞ്ഞുവച്ച പെൻഷൻ നല്‍കേണ്ടിവരുന്നതിന് വേണ്ട ആകെ തുക എത്രയാണ്;
( സി )
പ്രസ്തുത ഉത്തരവു പ്രകാരം തടഞ്ഞു വെച്ച പെന്‍ഷന്‍ നല്‍കുന്നതിന് എന്തു നടപടിയാണ് നാളിതുവരെയായി സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
997.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായാതെ കേന്ദ്രസര്‍ക്കാര്‍ മുന്‍വര്‍ഷം പാസ്സാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ മൂലം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉളവായിട്ടുളള പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
കുറഞ്ഞ താങ്ങുവില ഉറപ്പു നല്‍കാതെ കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കുന്ന സാഹചര്യം മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിരുന്നോ എന്ന് വ്യക്തമാക്കുമോ;
( സി )
കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ ഭാഗമായി കര്‍ഷകരുടെ ഉല്പന്നങ്ങള്‍ കുറഞ്ഞ ഗ്രേഡിലേക്ക് മാറ്റി വിലകുറയ്ക്കുന്നതിനുളള സാധ്യതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കര്‍ഷക താല്പര്യങ്ങള്‍ ഹനിയ്ക്കുന്ന പ്രസ്തുത നിയമത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നതിന് നിയമനടപടി സ്വീകരിച്ചിരുന്നോ; എങ്കില്‍ വിശദാംശം നല്‍കുമോ?
998.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള കൂത്താളി ജില്ലാ കൃഷി ഫാമിന്റെ ഭൂമിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമായി ഒരു കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന് സ്ഥലം വിട്ടുനല്‍കുന്നതിന് അപേക്ഷ ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ?
999.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാരണം കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നഷ്ടവും കര്‍ഷകരുടെ ദുരിതാവസ്ഥയും സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കടുത്ത ഗതാഗത നിയന്ത്രണവും രോഗബാധ തുടരുന്നതും മൂലം ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വരുന്നതുകൊണ്ട് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇവര്‍ക്ക് സംരക്ഷണവും സഹായവും നല്‍കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും വ്യക്തമാക്കുമോ?
1000.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്‍കൃഷി വിപുലീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും, എന്തൊക്കെ ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും വിശദമാക്കുമോ;
( ബി )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ;
( സി )
നെല്‍കൃഷിയിലും പച്ചക്കറി ഉല്പാദനത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷമുണ്ടായ നേട്ടങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
ഭക്ഷ്യോല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നു വിശദമാക്കുമോ?
1001.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ പച്ചക്കറിക്ക് താങ്ങു വില നിശ്ചയിക്കുമെന്നും അത് ലഭിക്കാത്തവര്‍ക്ക് അക്കൗണ്ടിൽ നൽകുമെന്നും അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ എത്രപേർക്കാണ് അപ്രകാരം തുക കിട്ടിയിട്ടുളളത് ; വ്യക്തമാക്കുമോ?
1002.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി സ്കൂള്‍ സിലബസ്സിന്റെ ഭാഗമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ആയതിലേക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
1003.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡാറ്റാ ബാങ്കുകളിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് അനുബന്ധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പുരയിടങ്ങളെ ഒഴിവാക്കി ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ?
1004.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ബ്ലോക്കിലെ പയ്യന്നൂര്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ വിപുലപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നോ;
( ബി )
പ്രസ്തുത പ്രോജക്ടിന് അംഗീകാരം നല്‍കിയിരുന്നോ; അതിന്റെ തുടര്‍ നടപടികള്‍ എന്തെല്ലാമായെന്ന് വിശദമാക്കാമോ?
1005.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ കെെപ്പാട് നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള പ്രോജക്ട് തയ്യാറായിട്ടുണ്ടോ; എങ്കില്‍ ആരാണ് തയ്യാറാക്കിയിരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രസ്തുത കൃഷി രീതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മണ്ഡലത്തിൽ തയ്യാറാക്കിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്കാവശ്യമായ ഫണ്ട് ഏതു രീതിയില്‍ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്; പ്രസ്തുത പദ്ധതിക്കായി ഇനി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ?
1006.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫലവൃക്ഷ തൈകളും ചെടികളും വില്‍പ്പന നടത്തുന്ന നേഴ്സറികളില്‍ നിന്നും അവ വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനെതിരെ എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
1007.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആയഞ്ചേരി വേളം കോള്‍ നിലം പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എല്‍.ഡി.സി. ഏറ്റെടുത്ത പ്രവൃത്തിയില്‍, തോടിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
സി.ഡബ്ല്യൂ.ആര്‍.ഡി.എം. സര്‍വ്വേ പ്രകാരമാണോ പ്രസ്തുത പ്രോജക്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ഡി )
ഉപ്പുവെള്ളം കയറാതിരിക്കാന്‍ വെന്റഡ് ക്രോസ്സ് ബാർ നിര്‍മ്മാണം പ്രസ്തുത പ്രൊജക്ടില്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
വെള്ളമൊഴുക്ക് നിലനിര്‍ത്താനായി എന്തൊക്കെ കാര്യങ്ങള്‍ പ്രൊജക്ടില്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത ഭൂമി കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് അറിയിക്കാമോ?
1008.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ രാമച്ച കൃഷിയുടെ പ്രോത്സാഹനത്തിന് എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സബ്സിഡി മാര്‍ഗ്ഗരേഖയില്‍ രാമച്ച കൃഷിക്ക് പ്രത്യേക സബ്സിഡി അനുവദിക്കുന്നത് പരിഗണിക്കുമോ?
1009.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകർക്ക് ഏതൊക്കെ കൃഷികൾക്കാണ് സൗജന്യ വൈദ്യുതി കണക്ഷൻ നൽകുന്നത് ;
( ബി )
സംസ്ഥാനത്ത് ആകെ എത്ര കാര്‍ഷിക വെെദ്യുതി കണക്ഷനുകള്‍ ഉണ്ടെന്നും ആയതിൽ കൃഷിവകുപ്പ് പണം അടക്കുന്ന കണക്ഷനുകള്‍ എത്രയാണെന്നും വ്യക്തമാക്കുമോ?
1010.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയുടെ കഴിഞ്ഞ 5 വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോവിഡുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തളര്‍ന്ന കാര്‍ഷികമേഖലയെ സഹായിക്കുന്നതിന് പ്രാദേശിക കാര്‍ഷിക ഉല്പാദനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചു കാര്‍ഷിക മേഖലയ്ക്ക് സ്വയം പര്യാപ്തത ഉറപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1011.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ആര്‍.കെ.വി.വൈ., ആര്‍.ഐ.ഡി.എഫ്. XXVI എന്നീ പദ്ധതികൾ പ്രകാരം കെ.എൽ.ഡി.സി. നടപ്പിലാക്കി വരുന്ന പ്രവൃത്തികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സംബന്ധിച്ച വിശദാംശങ്ങളും അവയുടെ നിലവിലെ അവസ്ഥയും വ്യക്തമാക്കുമോ ?
1012.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ;
( ബി )
കോട്ടയം ജില്ലയില്‍ എവിടെയെല്ലാമാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1013.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ഫാമുകളില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എവിടെയൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഇല്ലായെങ്കില്‍ അത്തരം പദ്ധതിയെക്കുറിച്ച് ആലോചിക്കുമോ;
( ഡി )
ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് വാമനപുരം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം, ബനാന നഴ്സറി എന്നിവയെ പരിഗണിക്കുമോ?
1014.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരമുളള ഡേറ്റാ ബാങ്ക് പൂര്‍ണ്ണമാക്കി വിജ്ഞാപനം ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ;
( ബി )
ഇതിനകം എത്ര പ്രദേശങ്ങളിലെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു; ഇനി ശേഷിക്കുന്നവ എത്രയാണ് ;
( സി )
ഡേറ്റാ ബാങ്ക് പൂര്‍ണ്ണമായി വിജ്ഞാപനം ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ ?
1015.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതിയില്‍ ഉള്‍പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇതുവരെയായി ആകെ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
2020-21 സാമ്പത്തിക വര്‍ഷം പുതിയ തദേശസ്വയംഭരണ സ്ഥാപനങ്ങളെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ തദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
1016.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ;
( ബി )
കൃഷിയുടെ ആധുനികവത്കരണത്തിനായി എന്തൊക്കെ പുതിയ പദ്ധതികളാണ് മുന്‍ സർക്കാർ നടപ്പിലാക്കിയിരുന്നത്; ഈ സർക്കാർ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1017.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ സീസണില്‍ നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍ വഴി നല്‍കിയ നെല്‍വിത്ത് ഒരേ ചാക്കില്‍ തന്നെ വ്യത്യസ്ത കാലയളവ് മൂപ്പുള്ള വിത്തായിരുന്നുവെന്നും തന്മൂലം കര്‍ഷകര്‍ക്ക് കൊയ്ത്തിന് വളരെയേറെ പ്രയാസങ്ങള്‍ നേരിട്ടുവെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സീസണില്‍ ഗുണമേന്മയുള്ള മൂപ്പ് കുറഞ്ഞ നെല്‍വിത്തുകള്‍ സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1018.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയുടെ ഭാഗമായി സംസ്ഥാനത്ത് മണ്ണ് പരിശോധന, വളങ്ങളുടെ പരിശോധന എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ടോ ;
( ബി )
ഉല്പാദന മേഖലയെ സാരമായി ബാധിക്കുന്ന ഇത്തരം ഇടപെടലുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിലും നടത്താന്‍ നടപടികള്‍ ഉണ്ടാകുമോ?
1019.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതം ഹരിപ്പാട് കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഏതെല്ലാം പദ്ധതികള്‍ ഇനി ടെണ്ടര്‍ ചെയ്യാനുണ്ടെന്നും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഉദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1020.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1021.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് അറിയിക്കുമോ;
( ബി )
പച്ചക്കറി ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരം ഒഴിവാക്കുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
കാര്‍ഷിക കര്‍മ്മസേനകളുടെ സഹായത്തോടെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിര്‍ബന്ധമാക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കാന്‍ തയ്യാറാവുമോ?
1022.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 , 2016-17, 2020-21 എന്നീ വര്‍ഷങ്ങളിലെ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം എത്ര മെട്രിക് ടണ്‍ വീതം ആയിരുന്നുവെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
1023.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരോധിച്ച കീടനാശിനികളുടെ വിപണനവും ഉപയോഗവും തടയുന്നതിന് സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
1024.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്ലുല്‍പ്പാദനം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവ് കൈവരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ നെല്ലുല്‍പ്പാദനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
നെല്ലുസംഭരണം കാര്യക്ഷമമായി നടന്നുവരുന്നുണ്ടോ; കിലോഗ്രാമിന് എത്ര രൂപ നിരക്കിലാണ് സംഭരിക്കുന്ന നെല്ലിന് കര്‍ഷകന് നല്‍കുന്നത്;
( ഡി )
എന്നുവരെയുള്ള, സംഭരിച്ച നെല്ലിന് വില നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1025.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന ഈ ധനസഹായം വെട്ടിക്കുറച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1026.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എത്ര ഹെക്ടര്‍ നെല്‍കൃഷി ഉണ്ടെന്ന വിവരം നല്‍കാമോ;
( ബി )
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് മണ്ഡലത്തില്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്; ഇവയുടെ കണക്ക് നല്‍കാമോ;
( സി )
മണ്ഡലത്തിലെ നെല്‍കൃഷി നാശത്തെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമാണോ; എങ്കിൽ എത്രയാണ് എന്ന് അറിയിക്കാമോ?
നല്ല ഇനം നെല്‍ വിത്തുകള്‍ നല്കാന്‍ നടപടി
1027.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് കുട്ടനാട്ടിലെ കൃഷിക്കാര്‍ക്ക് നല്ല ഇനം നെല്‍വിത്ത് നല്‍കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അങ്ങനെ നല്‍കുന്ന നെല്‍വിത്തുകള്‍ ഗുണമേന്മ ഏറിയതും നല്ല വിളവു നല്‍കുന്നതും ആയിരിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകുമോ;
( സി )
നെല്‍വിത്ത്‌, കര്‍ഷര്‍ക്ക് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ പ്രത്യേക അനുമതി നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1028.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നെല്ല് സംഭരണം നടത്താന്‍ തുടങ്ങിയത് എന്ന് മുതലാണ് ; ഇപ്പോള്‍ ഒരു കിലോ നെല്ലിന് എന്ത് വില നല്‍കിയാണ് സംഭരണം നടത്തുന്നത്; ഏതൊക്കെ ഏജന്‍സികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പാലക്കാടിനെ അപേക്ഷിച്ച് മണ്ണിന് നനവ് കുട്ടനാടന്‍ മേഖലയില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇവിടെ നിന്നും സംഭരിക്കുന്ന നെല്ലിന് നനവ് കൂടുതല്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നെല്ലിന്റെ നനവിന്റെ മറയില്‍ സ്വകാര്യ മില്ലുടമകള്‍ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരുടെ നെല്ലിന് കുറവ് വില നല്‍കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
മണ്ണിന്റെ പ്രത്യേകത കണക്കിലെടുത്തുള്ള ഈ ചൂഷണത്തില്‍ നിന്നും കുട്ടനാടന്‍ മേഖലയിലെ നെല്‍കര്‍ഷകരെ സംരക്ഷിക്കും വിധം നെല്ല് സംഭരണത്തില്‍ കുട്ടനാട് മേഖലയ്ക്ക് പ്രത്യേക പാക്കേജ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1029.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷമായി എത്ര ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ഉണ്ടായിരുന്നത്; വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഓരോ വര്‍ഷവും നെല്ല് സംഭരണം നടത്തിയതിന്റെ കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പൊതു - സഹകരണമേഖലയില്‍ എത്ര റൈസ് മില്ലുകൾ വീതമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്വകാര്യ മില്ലുകളെ മാത്രമാശ്രയിച്ച് നെല്ല് സംഭരണം നടത്തുന്നതുമൂലം നെല്‍കര്‍ഷകര്‍ ചൂഷണത്തിന് ഇരയാകുകയും ന്യായമായ വില കിട്ടാതെ പോകുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഇതിന് പരിഹാരമെന്നോണം ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റൈസ് മില്ലിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ;
( എഫ് )
ഇത് പരിഹരിച്ച് റൈസ് മില്ല് സ്ഥാപിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1030.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയകൃഷി വികാസ് യോജനയുടെ ഭാഗമായ പ്രൊഡക്റ്റിവിറ്റി ഇംപ്രൂവ്മെന്റ് ഓഫ് റൈസ് ഇൻ കേരള പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്‍കൃഷി വികസന പദ്ധതിയിലൂടെ സുസ്ഥിര നെല്‍കൃഷി വികസനത്തിനായി കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
നെല്ല് സംഭരിച്ച വകയില്‍ നിലവിൽ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയാണെന്നും പ്രസ്തുത കുടിശ്ശിക നല്‍കുന്നതിന് സ്വീകരിക്കുന്ന നടപടി എന്താണെന്നും അറിയിക്കുമോ?
1031.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേരത്തിന്റെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്ര നാളികേര കൃഷി വികസനത്തിനുമായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കേര ഗ്രാമം പദ്ധതിയിലുടെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
കേര ഗ്രാമം പദ്ധതിയില്‍ തിരൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതിയില്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് അറിയിക്കുമോ;
( ഡി )
നാളികേര സംഭരണത്തിലൂടെ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക എത്രയെന്ന് വ്യക്തമാക്കുമോ; കുടിശിക നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
നാളികേരത്തിന്റെ താങ്ങുവിലയും നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുകയും വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( എഫ് )
2018-2019, 2019-2020 - ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലത്താണ് നാളികേര കൃഷി ചെയ്യുന്നതെന്നുള്ള വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
1032.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘകാല വിളയായ തെങ്ങിന്റെ നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ നഴ്സറികളും അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നു എന്ന് പരിശോധിക്കുന്നതിനുള്ള എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നിലവിലുള്ളതെന്ന് വിശദീകരിക്കാമോ ;
( ബി )
ഗുണ നിലവാരമില്ലാത്ത തെങ്ങിന്‍ തൈകള്‍ പലപ്പോഴും വിപണിയില്‍ എത്തുന്നതും കര്‍ഷകര്‍ അത്തരം പരസ്യങ്ങളില്‍ ആക‍ൃഷ്ടരായി അവ ഉപയോഗിക്കുന്നതും തെങ്ങ് എന്ന ദീര്‍ഘകാല വിളയുടെ കാര്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഗുണനിലവാരമുള്ള തൈകള്‍ മാത്രം വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1033.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ സംഭരണ വില നിലവിൽ എത്രയാണ് ; കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ പച്ചത്തേങ്ങയുടെ സംഭരണ വില എത്ര രൂപ വർധിപ്പിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പച്ചത്തേങ്ങയുടെ സംഭരണ വില വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1034.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1035.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്കായുളള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത കാര്‍ഷികാനുകൂല്യങ്ങള്‍ കര്‍ഷകന് ലഭ്യമാക്കുന്നതിനുളള നിബന്ധനകളും നടപടിക്രമങ്ങളും വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേനയും മറ്റ് ഏജന്‍സികള്‍ മുഖേനയും കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ?
1036.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ ; വിശദാംശം നൽകുമോ ?
1037.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‍സിഡി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1038.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
( ബി )
ഈ കുടുംബങ്ങള്‍ക്ക് ഏതെല്ലാം തരത്തിലുളള സഹായം സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ പുതിയതായി എന്തെല്ലാം നടപടികള്‍ സ്വീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
1039.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ധനസഹായം നൽകുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന കർഷകർക്ക് കോവിഡ് കാലഘട്ടത്തിൽ വായ്പ തിരിച്ചടക്കുന്നതിന് സാവകാശം നൽകുന്നതിനും കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
വാഴ, മരച്ചീനി എന്നീ കാർഷിക വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
വയനാട് ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന നേന്ത്രക്കുലയ്ക്ക് ഏർപ്പെടുത്തിയ താങ്ങുവില മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കിൽ വയനാട് ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന നേന്ത്രക്കുലയുടെ താങ്ങ് വില വർദ്ധിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ?
1040.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്ഡൗൺ കാരണം കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്തൊക്കെ ഇടപെടലുകളാണ് നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സാഹചര്യത്തിൽ കർഷകർ കൃഷി ചെയ്യുന്ന പൈനാപ്പിൾ അടക്കമുള്ള പഴങ്ങൾ കേരളത്തിനകത്തു തന്നെ വിപണനം ചെയ്യാൻ സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമോ; വിശദാംശങ്ങൾ നൽകാമോ?
1041.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലമട മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മുതലമട മാംഗോ ഹബ്ബുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
നെന്മാറ നിയോജക മണ്ഡലത്തിലെ മാവ് കര്‍ഷകരുടെ ചിരകാല സ്വപ്നമായ മാംഗോ ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1042.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ വ്യാപനവും വിലയിടിവും കാരണം പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കാനും വിളകള്‍ സംരക്ഷിക്കാനും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;
( ബി )
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിനായി അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( സി )
ഇതിന് വേണ്ടി പ്രീ - ഫീസിബിലിറ്റി പഠനം നടത്താന്‍ നാബ്കോണ്‍സിനെ (NABCONS) ഏല്‍പ്പിച്ചിരുന്നോ; ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
1043.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷക പെന്‍ഷനു വേണ്ടി സ്വീകരിച്ച എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
1044.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ കാര്‍ഷിക മേഖലയില്‍ എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മേഖലയുടെ പ്രളയ പുനരധിവാസത്തിനായി ഇതുവരെ എത്ര തുക സർക്കാർ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
1045.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കാവാലം പഞ്ചായത്തില്‍ മാണിക്യമംഗലം കായല്‍ പാടശേഖരത്തില്‍ രണ്ടായിരത്തി ഇരുപതില്‍ ഉണ്ടായ മടവീഴ്ചയുടെ ഫലമായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം നല്‍കുന്നതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;
( ബി )
വീണ്ടും കൃഷി ഇറക്കുന്നതിനു യുദ്ധകാലടിസ്ഥാനത്തില്‍ മടകുത്തിയ വകയില്‍ നല്‍കാനുള്ള തുക എത്രയാണ്; ആയതു നല്‍കുന്നതിലെ കാലതാമസത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ഈ പാടശേഖരത്തിന്റെ മടകുത്തിയ വകയില്‍ നല്‍കാനുള്ള തുക എപ്പോഴത്തേക്ക് നല്‍കും എന്ന് വ്യക്തമാക്കുമോ?
1046.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ജ്ജനി പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകുന്നത് എന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സാധിച്ചു എന്ന് വിശദമാക്കാമോ?
1047.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം മൂലം വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ലഭ്യമാക്കാൻ എത്ര അപേക്ഷകളാണ് നാളിതുവരെ സർക്കാരിന് ലഭിച്ചിരിക്കുന്നതെന്നറിയിക്കുമോ;
( ബി )
ഇതിൽ എത്ര പരാതികൾ തീർപ്പാക്കി;
( സി )
ഇതിനായി പുതിയ സോഫ്റ്റ്‌വെയർ നിര്‍മ്മിച്ചിരുന്നോ ; ഉണ്ടെങ്കിൽ സോഫ്റ്റ്‌വെയർ ഉപയോഗത്തിന് ശേഷവും പരാതികൾ തീർപ്പുകല്പിക്കാതെ ഇരിക്കുന്ന സാഹചര്യം എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
1048.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൃഷി വകുപ്പ് കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശവും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ബി )
2021 - 22 സാമ്പത്തിക വര്‍ഷം കൃഷി വകുപ്പ് കുന്നത്തുനാട്ടില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന കൃഷിനാശത്തിനുള്ള ധനസഹായത്തിനായി കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് 2020 - 21 മുതല്‍ നാളിതുവരെയുള്ള അപേക്ഷകരുടെയും അവർക്ക് അനുവദിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1049.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെയും 2019-ലെയും പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര അപേക്ഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കി എന്ന് വ്യക്തമാക്കാമോ?
1050.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായം വയനാട് ജില്ലയില്‍ ഇനിയും നല്‍കാന്‍ ബാക്കിയുണ്ടോ എന്നറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ എത്ര രൂപ ഈ വകയില്‍ ഇനിയും വിതരണം ചെയ്യാനുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഇത് അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1051.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വേനല്‍ മഴയിലും, ടൗട്ടെ ചുഴലിക്കാറ്റിലും കൃഷിനാശം ഉണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര രൂപയുടെ നഷ്‍ടമാണ് കണക്കാക്കിയിട്ടുള്ളത്;
( സി )
ഇത്തരത്തില്‍ കാര്‍ഷിക വിള നശിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കുമോ?
1052.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലുള്ള നെയ്യാറ്റിന്‍കര നഗരസഭ, പെരുമ്പഴുതുര്‍, അതിയനൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ കൃഷിഭവനുകളില്‍ 2019-20, 2020-21 വര്‍ഷങ്ങളില്‍ കൃഷിനാശം സംഭവിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം എത്രയെന്ന് കൃഷി ഭവന്‍ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം എപ്പോള്‍ നല്‍കാന്‍ കഴിയും; വിശദമാക്കുമോ?
1053.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതി, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയില്‍ നാശം സംഭവിക്കുന്ന തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നഷ്ടപരിഹാരത്തുകയില്‍ കാലാനുസൃതമായ വര്‍ദ്ധനവ് വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാമോ?
1054.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏതൊക്കെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്കാണ് വിലയിടിവ് നേരിടുന്നതെന്നറിയിക്കാമോ; വിശദാംശം നല്‍കുമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തിൽ കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും, കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ?
1055.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈനാപ്പിളിന്റെ വിലസ്ഥിരത ഉറപ്പാക്കുന്നതിന് കഴിഞ്ഞ സർക്കാർ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ ഈ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് സബ്സിഡി ലഭ്യമാക്കാനായി പൈനാപ്പിള്‍ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതി നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ ?
1056.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതി ഗവ: ഓറഞ്ച് & വെജിറ്റബിള്‍ ഫാമിന്റെ വിപുലീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നിലവിൽ ഫാമില്‍ ഏതെല്ലാം തരത്തിലുള്ള കൃഷിയാണ് നടത്തുന്നതെന്നും മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് നടത്തുന്നതെന്നും വിശദമാക്കുമോ?
1057.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളുടെയും പുറംബണ്ടിലൂടെ ട്രാക്ടര്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൃഷിക്കാവശ്യമായ ഉപകരണങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതിനും നെല്ല് സംഭരിക്കുന്നതിനും മറ്റും അത്യന്താപേക്ഷിതമായ ട്രാക്ടര്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുകയോ അല്ലെങ്കില്‍ രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനോ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1058.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്‌ കുടിവെള്ളപദ്ധതിയുടെ പൂർത്തീകരണം എന്ന് സാധിക്കുമെന്നാണ് കരുതുന്നത് ; ഇതിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ ;
( ബി )
ഇതിനായി കഴിഞ്ഞ അഞ്ചു വർഷം എത്ര തുകയാണ് മാറ്റിവച്ചിരുന്നത്; അതില്‍ എത്ര തുക ചിലവഴിച്ചു എന്ന് വ്യക്തമാക്കാമോ ?
1059.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജില്‍ കൃഷിമേഖലയില്‍ എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഒന്നാം കുട്ടനാട് പാക്കേജിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് പ്രസ്തൂത പദ്ധതികള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;
( സി )
കാര്‍ഷിക മേഖലയില്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന മടവീഴ്ച തടയല്‍, എല്ലാ പാടശേഖരങ്ങളിലും സ്ഥിരം മോട്ടോര്‍ സംവിധാനം തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കുമോ;എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1060.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്ത് കുട്ടനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാൻ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ;
( ബി )
കുട്ടനാട്ടിലെ പ്രധാന പ്രശ്നങ്ങളായ മടവീഴ്ചയും വെള്ളപ്പൊക്കവും പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ ;
( സി )
വെള്ളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍, പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കാനുള്ള പദ്ധതികൾ എന്നിവ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കുട്ടനാട്ടിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനായി എന്തൊക്കെ പരിപാടികളാണ്‌ കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയിരുന്നത്; വിശദാംശം നൽകുമോ ;
( ഇ )
സർക്കാർ നടപ്പിലാക്കി വരുന്ന രണ്ടാം കുട്ടനാട്‌ പാക്കേജിന്റെ പുരോഗതി വെളിപ്പെടുത്തുമോ ?
1061.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് സഹായം നല്‍കുന്നതില്‍ നേരിടുന്ന കാലതാമസം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട് പ്രസ്തുത ഇന്‍ഷ്വറന്‍സിന്റെ പ്രീമിയത്തിലേക്കുള്ള സംസ്ഥാന വിഹിതം വകയിരുത്തി നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മഴയും പ്രകൃതി ദുരന്തങ്ങളും കാരണം വിള നശിച്ചുപോയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
1062.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പുതിയ കൃഷിയിനങ്ങള്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
നെല്‍കൃഷിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ?
1063.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കാര്‍ഷിക വിപണന കേന്ദ്രം വിപുലീകരിക്കാന്‍ സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാര്‍ഷിക വിപണന കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
1064.
ശ്രീ എം രാജഗോപാലൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ ഉല്പാദകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തത് കാരണം യുവതലമുറ കൃഷി ജീവിതമാര്‍ഗ്ഗമാക്കാന്‍ മടിക്കുന്ന പശ്ചാത്തലത്തില്‍ മൂല്യ വര്‍ദ്ധിതോല്പന്നങ്ങള്‍ വ്യാപിപ്പിച്ച് ന്യായവില ഉറപ്പാക്കുന്നതിനും വിപണി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം കാണുന്നതിനും പദ്ധതിയുണ്ടോ;
( ബി )
സംസ്ഥാനത്തെ ഓരോ ജില്ലയിലേയും മുഖ്യവിളകളെ ആസ്പദമാക്കി മൂല്യ വര്‍ദ്ധിതോല്പന്ന നിര്‍മ്മാണത്തിനുള്ള ഒരു ജില്ല ഒരുല്പന്നം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; പദ്ധതി ഫലപ്രദമായി പ്രാവര്‍ത്തികമാക്കുന്നതിനു സ്വീകരിച്ചു വരുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
കാര്‍ഷികോല്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധനവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ വര്‍ഷം തോറും നടത്തി വന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1065.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ്പ് മുഖേന കര്‍ഷകരില്‍ നിന്നും സംഭരിച്ച കാര്‍ഷികോത്പന്നങ്ങളുടെ വില ദീര്‍ഘകാലമായി കുടിശ്ശികയായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കുടിശ്ശിക തുക അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1066.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് കേരള ബാങ്ക് മുഖേന താഴ്ന്ന പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്ന കാര്യം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
താഴ്ന്ന പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത വായ്പക്ക് കര്‍ഷകര്‍ നല്‍കേണ്ട പലിശ എത്രയായിരിക്കുമെന്ന് വ്യക്തമാക്കുമോ?
1067.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം കർഷകർക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ; വ്യക്തമാക്കുമോ;
( ബി )
2020,2021 വർഷങ്ങളിൽ കടക്കെണി മൂലം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടോ; വിശദാംശം നൽകാമോ ?
1068.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ കെ.എല്‍.ഡി.സി. മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ടി പദ്ധതികളില്‍ ആര്‍.ഐ.ഡി.എഫ്. XXIV-ലും ആര്‍.ഐ.ഡി.എഫ്. XXV-ലും ഉള്‍പ്പെട്ട പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തെ തരിശുരഹിതമാക്കുന്നതിന് കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ?
1069.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് XX -ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുള്ള ജൈവവൈപ്പിന്‍ പദ്ധതിയുടെ കാലാവധി എന്നുവരെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
13.03.2015 ന് ഭരണാനുമതി ലഭിച്ച പദ്ധതി പ്രകാരം എന്തൊക്കെ പ്രവൃത്തികളാണ് നാളിതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;
( സി )
ഇനി എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഈ പ്രവൃത്തി നിര്‍ത്തിവയ്ക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;
( ഇ )
ഈ പദ്ധതിക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; ആയതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1070.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത കരുംകുളം, കോട്ടുകാൽ കൃഷി ഭവനുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1071.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിൽ സ്പെഷ്യൽ റൂൾസ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ ;
( ബി )
കൃഷി അസിസ്റ്റന്റുമാർക്ക് കൃഷി ഓഫീസർ തസ്തികയിലേക്കുള്ള പ്രൊമോഷൻ ലഭിക്കുന്നതിന് സ്യൂട്ടബിലിറ്റി പരീക്ഷ പാസ്സാകണമെന്ന നിബന്ധനയുണ്ടോ; എങ്കിൽ അതൊഴിവാക്കി മറ്റ് വകുപ്പുകളിലെ പോലെ സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി പ്രൊമോഷൻ നൽകുവാന്‍ നടപടി സ്വീകരിക്കുമോ ;
( സി )
കൃഷി അസിസ്റ്റന്റുമാരുടെ ജോബ് ചാർട്ട് കൃത്യമായി നടപ്പിലാക്കുമോ; കൃഷി ഓഫീസർ അവധിയിലായാല്‍ കർഷകർക്ക് നൽകേണ്ട വിവിധ സർട്ടിഫിക്കറ്റുകൾ നൽകുവാൻ അസിസ്റ്റന്റ് കൃഷി ഓഫീസർക്ക് അധികാരം നൽകുമോ?
1072.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ കൃഷി വകുപ്പിൽ ഏതെല്ലാം തസ്തികകളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഒഴിവുകളുണ്ടോയെന്നും എങ്കിൽ എത്രകാലമായി ഈ അവസ്ഥ തുടരുന്നുവെന്നും തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഇപ്പോൾ ജോലിയിലുള്ളവർ അതത് തസ്തികകളിൽ എത്രകാലമായി തുടരുന്നവരാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കാസർഗോഡ് ജില്ലയിൽ നിന്നും ഏതെങ്കിലും ഉദ്യോഗസ്ഥർ വർക്കിംഗ് അറേഞ്ച്മെന്റില്‍ മറ്റു ജില്ലകളിൽ സേവനം ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ഇതര ജില്ലകളിൽ നിന്നുള്ള എത്ര ജീവനക്കാർ കാസർഗോഡ് ജില്ലയിൽ കൃഷിവകുപ്പിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവരുടെ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
1073.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കൃഷി ഓഫീസുകളില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1074.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൃഷി ഭവനുകളിലെ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ;
( ബി )
നഗരസഭ/കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകളില്‍ കൃഷി അസിസ്റ്റന്റുമാരുടെ കുറവ് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
മട്ടുപ്പാവ് കൃഷി, ഹൈടെക്ക് കൃഷി, ഗ്രീന്‍ഹൗസ് കൃഷി, മഴമറ - തരിശ് കൃഷി എന്നിവ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്തുകളിലെ കൃഷിഭവനുകളിലെ സ്റ്റാഫ് പാറ്റേണ്‍ നഗരസഭ/കോര്‍പ്പറേഷന്‍ മേഖലകളിലെ കൃഷിഭവനുകളിലും അനുവദിക്കാന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?
1075.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കൃഷി ഓഫീസര്‍മാര്‍ സ്ഥിരമായി ഇല്ലാത്ത എത്ര കൃഷി ഭവനുകള്‍ ഉണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഒഴിവുള്ള കൃഷി ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1076.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെ അപര്യാപ്തത മൂലം സംസ്ഥാനത്തെ പല കൃഷി ഓഫീസുകളുടെയും ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള കൃഷി ഓഫീസർമാരുടെയും കൃഷി അസിസ്റ്റന്റുമാരുടെയും ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഈ ഒഴിവുകള്‍ നികത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;ഇതില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്;
( ഡി )
വടകര മണ്ഡലത്തിൽ നിലവില്‍ കൃഷി ഓഫീസർമാരും കൃഷി അസിസ്റ്റന്റുമാരും ഉള്‍പ്പടെ പതിനഞ്ചോളം ഉദ്യോഗസ്ഥർ വേണ്ടിടത്തു നാലുപേരാണുള്ളതെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ഒഴിവുകളില്‍ അടിയന്തിരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1077.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കൃഷിയോഗ്യമായ എത്ര ഹെക്ടര്‍ തരിശു ഭൂമികളാണ് ഉള്ളത്; ഇവ ഏതെല്ലാം കൃഷി ഭവനങ്ങളുടെ കീഴിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത്തരം തരിശുഭൂമികളുടെ ഉടമസ്ഥരെ സംബന്ധിച്ച വിവരം കൃഷി ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇത്തരത്തിലുള്ള കൃഷി ഭൂമികളില്‍ കൃഷി ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1078.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ തോട്ടവിളകളുടെ വൈവിദ്ധ്യവത്ക്കരണത്തിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്ക്കക്കിച്ചിട്ടുണ്ടോ ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വാണിജ്യവിളകൾ ഉൾപ്പെടെയുള്ള തോട്ടവിളകൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1079.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ കൃഷിയോഗ്യമായ പാടശേഖരങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാടശേഖരങ്ങളില്‍ കൃഷിയുടെ അഭിവൃദ്ധിക്കായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പാടശേഖരങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
1080.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 ജൂണ്‍ മാസത്തിനുശേഷം നെല്‍കൃഷി, എള്ള് കൃഷി, ഇടവിളക‍ൃഷി എന്നിവയുടെ വിസ്തൃതിയില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍, ഉത്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1081.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര കുടിവെള്ള പദ്ധതിയുടെ ശുദ്ധജല ടാങ്ക് നിര്‍മ്മിക്കുന്നതിന് തഴക്കരയില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി തോട്ടത്തിന്റെ സ്ഥലം അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിനുള്ള എന്‍.ഒ.സി ലഭ്യമാക്കിയോയെന്ന് വ്യക്തമാക്കുമോ?
1082.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിക്കാര്‍ക്ക് ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് കുളങ്ങളും ജലസ്രോതസ്സുകളും നവീകരിക്കുന്നതിന് കൃഷി വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് അറിയിക്കാമോ;
( ബി )
കുളങ്ങള്‍ നവീകരിക്കുന്ന പദ്ധതിക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ആയത് വിശദമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മലമ്പുഴ മണ്ഡലത്തിലെ കുളങ്ങള്‍ കൃഷി വകുപ്പ് മുഖേന നവീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1083.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറെ കാർഷിക വിഭവങ്ങളുടെയും നാണ്യവിളകളുടെയും നാടായ റാന്നിയിലെ ഉൽപന്നങ്ങളെ റാന്നി ബ്രാൻഡ് എന്ന ജ്യോഗ്രഫിക് പ്രതീകത്തിൽ ലോക കമ്പോളത്തിലെത്തിക്കുന്നതിനെകുറിച്ച് പഠിക്കുവാനും റാന്നിയിൽ മിനി അഗ്രോ പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുവാനും നടപടി സ്വീകരിക്കുമോ;
( ബി )
റാന്നിയിലെ കർഷകരിൽ നിന്ന് നേരിട്ട് കാർഷിക ഉൽപന്നങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിച്ച് വിപണനം ചെയ്യുന്നതിനും കൂടുതൽ മാർക്കറ്റിംഗ് സാധ്യതകൾക്കായും റാന്നി ബ്രാൻഡ് ഔദ്യോഗികമാക്കുവാൻ വേണ്ട അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുമോ എന്നറിയിക്കാമോ?
1084.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കൃഷി വകുപ്പ് മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും അറിയിക്കാമോ?
1085.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ ജീവനി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദിവാസി കോളനികള്‍, സ്കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ ഏതെല്ലാമാണെന്നു പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കുമോ?
1086.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ആവശ്യത്തിന് വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;
( ബി )
പുതിയതായി പ്രസ്തുത പദ്ധതിയില്‍ ചേരുന്നതിന് എന്തൊക്കെ നിബന്ധനകള്‍ ആണ് നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്; വിശദമാക്കാമോ?
1087.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിലെ എത്ര കൃഷിഭവനുകൾക്കു സ്വന്തമായി ഓഫിസ് കെട്ടിടമുണ്ട് ; വ്യക്തമാക്കുമോ;
( ബി )
സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത കൃഷിഭവനുകൾക്കു കെട്ടിടം നിർമ്മിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
1088.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക രംഗത്തേക്ക് കടന്ന് വരുന്ന യുവാക്കളെ പരിശീലിപ്പിച്ച്, അവരുടെ കഴിവിനനുസൃതമായി പ്രോത്സാഹനം നല്‍കാന്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദമാക്കാമോ;
( ബി )
ഈ രംഗത്ത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1089.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തങ്ങൾ എന്തെല്ലാം എന്ന് അറിയിക്കാമോ ?
1090.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാപഞ്ചായത്തിലെ കൂത്താളി കൃഷി ഭവനു കീഴില്‍ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നും ഇതില്‍ എത്ര ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
നിലവില്‍ എന്തൊക്കെ കൃഷികളാണ് ഇവിടെ ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
ഇവിടെ എത്ര ഉദ്യോഗസ്ഥരും എത്ര സ്ഥിരം തൊഴിലാളികളും എത്ര കരാര്‍ തൊഴിലാളികളും ഉണ്ട് എന്ന് വിശദമാക്കുമോ;
( ഡി )
കൃഷിഫാമിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി 27.07.2020 ല്‍ കൃഷിവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നോ; പ്രസ്തുത യോഗത്തില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത യോഗത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ തീരുമാനിച്ചുവെന്നും, ആയതനുസരിച്ച് നടന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
1091.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണുപര്യവേക്ഷണ - മണ്ണുസംരക്ഷണ വകുപ്പില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ എം-ബുക്കില്‍ രേഖപ്പെടുത്തുന്ന ജീവനക്കാരുടെ പദവികള്‍ എന്തെല്ലാമാണെന്നും അവരുടെ സാങ്കേതിക യോഗ്യതകള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിലെ പ്രവൃത്തികള്‍ എം-ബുക്കില്‍ രേഖപ്പെടുത്തുന്നതിനാവശ്യമായ ജീവനക്കാര്‍ ലഭ്യമാണോയെന്നും ഇല്ലെങ്കില്‍ അത് എങ്ങനെ പരിഹരിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
ഈ വകുപ്പില്‍ മൊത്തം എത്ര സാങ്കേതിക വിഭാഗം ജീവനക്കാരുണ്ടെന്നും അവര്‍ക്ക് അതത് സമയങ്ങളില്‍ ലഭ്യമാകേണ്ട പ്രൊമോഷൻ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
1092.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ്‌ നാദാപുരം മണ്ഡലത്തിൽ എന്തൊക്കെ പ്രവൃത്തികളാണ് നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
തൂണേരി ബ്ലോക്കില്‍പ്പെട്ട എടച്ചേരി ഗ്രാമ പഞ്ചായത്തിലെ മണ്ണ്-ജല സംരക്ഷണത്തിന് സമര്‍പ്പിക്കപ്പെട്ട പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
1093.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഫാമുകളിലെ ഫാം സ്റ്റാഫിന്റെ നിയമനം വര്‍ഷങ്ങളായി നടക്കാറില്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ അഭാവം സര്‍വ്വകലാശാലയുടെ റവന്യൂ വരുമാനത്തേയും ഗവേഷണ പ്രവര്‍ത്തനങ്ങളേയും ബാധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
1094.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ 3.3.2016- ലെ GA/K1/34376/2012 നം. നോട്ടിഫിക്കേഷന്‍ പ്രകാരം ഇന്റര്‍വ്യൂ കഴിഞ്ഞ വിവിധ കാര്‍ഷിക കോളേജുകളിലെ അഗ്രികള്‍ച്ചറല്‍ എന്റമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എത്രപേരുടെ റാങ്ക് പട്ടികയാണ് നിലവില്‍ തയ്യാറാക്കിയതെന്നും എത്രപേരെ നിലവില്‍ വിവിധ കോളേജുകളില്‍ നിയമിച്ചിട്ടുണ്ടെന്നും ഇനി എത്ര പേരെ നിയമിക്കുമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എപ്പോള്‍ അവസാനിക്കുമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്താന്‍ കഴിയുമോയെന്നും വ്യക്തമാക്കാമോ ?
1095.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫാം സ്റ്റാഫ് ജീവനക്കാരുടെ ഡ്യൂട്ടിയും ഉത്തരവാദിത്വങ്ങളും വിശദമാക്കാമോ; പ്രസ്തുത തസ്തികകളില്‍ അവസാനമായി നിയമനങ്ങള്‍ നടന്നത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ജീവനക്കാരുടെ അഭാവം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
ഈ തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
1096.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാർഷിക സർവകലാശാല വി. സി. യുടെ യോഗ്യത വ്യാജമാണെന്ന ആക്ഷേപം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്‍മേൽ എന്ത് അന്വേഷണമാണ് നിലവിൽ നടക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
നിലവിലെ കേരള കാർഷിക സർവകലാശാല വി. സി. യുടെ വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്താമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.