STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1934.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലം ജലവൈദ്യുത പദ്ധതികളില്‍ നിന്നായി എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം എത്രയാണെന്നും ഇതില്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ലഭിക്കുന്നത് എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ?
1935.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ കെ.എസ്‍.ഇ.ബി പുതിയ വൈദ്യുതി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് പദ്ധതി ഉണ്ടോ; ഉണ്ടെങ്കിൽ പദ്ധതിയുടെ വിവരങ്ങളും നിലവിൽ ഇത് ഏതു ഘട്ടത്തിലാണെന്നും അറിയിക്കുമോ;
( ബി )
ഏതൊക്കെ പ്രദേശങ്ങളിലാണ് ഇത് സ്ഥാപിക്കുന്നത്; ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എത്ര ഭൂമിയാണ് ആവശ്യമായി വരുന്നത്; ഏത് രീതിയിലാണ് ഭൂമി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
പുതിയ സബ് സ്റ്റേഷന്‍ നിലവില്‍ വരുമ്പോള്‍ പൊതുജനങ്ങള്‍ക്കും കെ.എസ്‍.ഇ.ബി. യ്ക്കും എന്തൊക്കെ ഗുണങ്ങളാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ?
1936.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ കെ.എസ്.ഇ.ബി യുടെ സെക്ഷൻ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ എത്ര ഓഫീസുകള്‍ ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, വാടക ഇനത്തില്‍ ഓരോ വര്‍ഷവും ഇതിനായി എത്ര കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ?
1937.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ വളപട്ടണം 110 കെ.വി. സബ് സ്റ്റേഷന്‍ 220 കെ.വി. സബ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനു നടപടി കെെക്കൊള്ളുമോ ;ഇല്ലെങ്കില്‍ വിശദാംശം അറിയിക്കുമോ?
1938.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ വൈദ്യുതി വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയെന്തെന്നും അവയ്ക്ക് അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതികരണം നടപ്പിലാക്കുന്നതിനായി കെ.എസ്.ഇ.ബി. ചെലവഴിച്ച തുക എത്രയെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1939.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി ചെയ്യുമ്പോള്‍ ലൈന്‍ ഓഫാക്കിയാലും ജനറേറ്റര്‍, ഇന്‍വര്‍ട്ടര്‍ എന്നിവ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താറുണ്ടോ;
( ബി )
അപകട മരണങ്ങള്‍ സംഭവിക്കുന്നത് കണക്കിലെടുത്ത് വൈദ്യുതി വകുപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1940.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ മക്കരപ്പറമ്പ്,ആനക്കയം എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളിൽ എത്ര വൈദ്യുത ഉപഭോക്താക്കൾ നിലവിലുണ്ടെന്നും ഉപഭോക്താക്കളുടെ ബാഹുല്യം സെക്ഷന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും അറിയിക്കാമോ ;
( ബി )
നിലവിൽ ഈ സെക്ഷനുകളുടെ കീഴിലുള്ള കൂട്ടിലങ്ങാടി പഞ്ചായത്തിലെ വൈദ്യുത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വൈദ്യുത പദ്ധതികൾ നടപ്പിലാക്കുന്നതിനും ഈ ഉപഭോക്തൃ ബാഹുല്യം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നത് ജനപ്രതിനിധികൾ ഉൾപ്പെടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളത് പരിശോധിച്ചിട്ടുണ്ടോ;
( സി )
കൂട്ടിലങ്ങാടി ആസ്ഥാനമാക്കി ഒരു ഇലക്ട്രിക്കൽ സെക്ഷൻ ആരംഭിക്കണമെന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണെന്നത് പരിഗണിച്ച് ആയതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1941.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലക്കോട് പഞ്ചായത്തിലെ 110 കെ.വി സബ്‍സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത സബ്‌സ്റ്റേഷൻ നിർമ്മാണ പദ്ധതിക്കായി സ്‌ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സബ്‌സ്റ്റേഷൻ നിർമ്മാണം അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1942.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീറ്റര്‍ റീഡിംഗ് ദ്വെെമാസം നടത്തുന്നതിനാല്‍ സ്ലാബുകളില്‍ വരുന്ന മാറ്റം കൊണ്ട് വെെദ്യുതി ചാര്‍ജ് വര്‍ദ്ധിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ റീഡിംഗ് മാസംതോറുമാക്കി ഈ അപാകത പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1943.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച വീടുകള്‍ക്ക് കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷന്‍ നല്‍കാറുണ്ടോ ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ നടപടി ക്രമങ്ങള്‍ വിശദമാക്കാമോ ;
( സി )
ഓണ്‍-ലൈന്‍ പഠന സൗകര്യത്തിനായി കെ.എസ്.ഇ.ബി. എന്തൊക്കെ കര്‍മ്മ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട് ;
( ഡി )
കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാതെ ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്ത എത്ര വീടുകള്‍ക്ക് നാദാപുരം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് കണക്ഷന്‍ നല്‍കിയിട്ടുണ്ട് എന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ ?
1944.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വൈദ്യുതി ബോര്‍ഡ് എത്ര കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നറിയിക്കാമോ;
( ബി )
2018, 2019 വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയം, ഉരുള്‍പൊട്ടൽ, മഹാമാരിയായ കോവിഡിന്റെ ഭാഗമായുണ്ടായ ഇളവുകള്‍ എന്നിവ മൂലം വൈദ്യുതി ബോര്‍ഡിന് എത്ര രൂപയുടെ നഷ്ടമാണ് നാളിതുവരെ ഉണ്ടായിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( സി )
നിലവില്‍ വൈദ്യുതി ബോര്‍ഡിന് എത്ര കോടി രൂപ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ട്;
( ഡി )
ഇതില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനം, സ്വകാര്യ സ്ഥാപനം എന്നിവ ഏതെല്ലാമാണെന്നും എത്ര തുകയുടെ കുടിശ്ശികയാണ് ഇത്തരത്തില്‍ ഓരോ സ്ഥാപനവും വരുത്തയിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
1945.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടി പവര്‍ പ്ലാന്റ് പൂട്ടിയിട്ട് എത്ര വര്‍ഷമായി;
( ബി )
കമ്പനിയുമായുള്ള കെ.എസ്.ഇ.ബി യുടെ കരാര്‍ കാലാവധി അവസാനിച്ചുവോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പവര്‍ പ്ലാന്റ് എത്ര ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്;
( ഡി )
പവര്‍ പ്ലാന്റ് പൂട്ടിയ സ്ഥിതിയ്ക്ക് എന്‍.എച്ച് 66 നോട് ചേര്‍ന്നുള്ള ഈ സ്ഥലം പ്രയോജനപ്പെടുത്താന്‍ കെ.എസ്.ഇ.ബി എന്തെങ്കിലും പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1946.
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണത്തിലെ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ്;
( ബി )
വൈദ്യുത മേഖലയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാമോ?
1947.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദ്വൈമാസ മീറ്റർ റീഡിങ് സ്ലാബുകളിൽ വരുത്തുന്ന മാറ്റം വൈദ്യുതി ചാർജിൽ വർദ്ധനവ് ഉണ്ടാക്കുന്നത് സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് ലഘൂകരിക്കുന്നതിനായി മാസത്തിലൊരിക്കൽ മീറ്റർ റീഡിങ് എടുക്കുന്ന കാര്യം പരിഗണിക്കുമോയെന്നും അത് എപ്രകാരം നടപ്പിലാക്കുമെന്നും വ്യക്തമാക്കാമോ?
1948.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി പ്രോജക്ട് ആരംഭിച്ചത് ഏത് വര്‍ഷത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജലവൈദ്യുത പദ്ധതിയുടെ ഇന്നത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
1949.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളായ നൂറനാട് പടനിലം ക്ഷേത്രം, ചുനക്കര ക്ഷേത്രം എന്നിവയുടെ പരിസര പ്രദേശങ്ങളില്‍ എ. ബി. സി. ലെെനുകളും അണ്ടര്‍ ഗ്രൗണ്ട് ലെെനുകളും സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി. എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കാവശ്യമായ തുക അനുവദിക്കുമോ; വിശദമാക്കുമോ?
1950.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മൂന്ന് ജലവൈദ്യുത പ്രോജക്ടുകളിൽ വിലങ്ങാട്,ചാത്തങ്ങോട്ട്നട എന്നീ പ്രോജക്ടുകളിൽ പ്രാദേശികമായി വൈദ്യുതി വിതരണം ലഭ്യമാണെങ്കിലും, പഴയ പദ്ധതിയായ പൂഴിത്തോട് പദ്ധതിയില്‍ നിന്നും വൈദ്യുതി പ്രാദേശികമായി നേരിട്ട് ലഭിക്കുക എന്ന പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ;
( ബി )
വൈദ്യുതി നേരിട്ട് വിതരണം ചെയ്യുന്നതില്‍ നിലവില്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കാമോ?
1951.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ വൈദ്യുതി വകുപ്പ് നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട പ്രവൃത്തികളുടെ വിശദാംശം അറിയിക്കുമോ;
( ബി )
ദ്യുതി 2021 പദ്ധതി പ്രകാരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ?
1952.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌, തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര തദ്ദേശ സ്ഥാപനങ്ങള്‍ ‌ കെ. എസ്. ഇ. ബി. യുമായി എഗ്രിമെന്റ് വച്ചിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ?
1953.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ പിറവം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( സി )
അനുമതി ലഭിച്ചിട്ടും നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളുടെ തടസ്സമെന്താണെന്ന് അറിയിക്കാമോ;
( ഡി )
പുതിയ ഏതെല്ലാം പദ്ധതികളാണ് വൈദ്യുതി വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1954.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്തുള്ള വിവിധ വൈദ്യുത നിലയങ്ങളില്‍ നിന്നും ലഭ്യമായ വൈദ്യുതിയില്‍ ഏറ്റവും ലാഭകരമായത് ഏതാണ്;
( ബി )
ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ശരാശരി മൂലധന ചെലവ് എത്ര രൂപയാണെന്നും ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും എത്ര മെഗാവാട്ട് വരെയുള്ള വൈദ്യുതോല്‍പ്പാദനമാണ് നടത്തുന്നതെന്നും അറിയിക്കാമോ;
( സി )
നിര്‍ദ്ദിഷ്ട ആനക്കയം ജലവൈദ്യുത പദ്ധതിയില്‍ നിന്ന് എത്ര മെഗാവാട്ട് ഊര്‍ജ്ജത്തിന്റെ വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
പ്രസ്തുത പദ്ധതിക്കായി എത്ര രൂപയാണ് മൂലധനചെലവ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ എന്നും അറിയിക്കാമോ?
1955.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
( ബി )
ഏതെല്ലാം പുതിയ ജലവൈദ്യുത പദ്ധതികളാണ് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത്;
( സി )
നിലവിലുള്ള സോളാര്‍ പദ്ധതികള്‍ ശാസ്ത്രീയമായി പുനസംഘടിപ്പിച്ച് വ്യാപകമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്; വിശദ വിവരം നല്‍കുമോ?
1956.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നിലവിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
1957.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയം വിശദീകരിക്കുമോ?
1958.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ മേഖലയില്‍ സംസ്ഥാനത്ത് ഏതൊക്കെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( സി )
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വൈദ്യുതി വകുപ്പ് എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1959.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ ചെറായി മുതല്‍ ഞാറക്കല്‍ വരെ 110 കെ.വി ലെെനിന്റെ നിര്‍മ്മാണത്തിനും 66 കെ.വി ഞാറക്കല്‍ സബ്സ്റ്റേഷന്‍ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തിയെയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നാണ് ഭരണാനുമതി ലഭ്യമായതെന്നും ഇതിനായി അനുവദിച്ച തുക എത്രയെന്നും പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ?
1960.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സംസ്ഥാനം വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏതെല്ലാം സ്ഥാപനങ്ങളുമായി എത്ര രൂപ നിരക്കില്‍ എത്ര വര്‍ഷത്തേക്ക് ഒപ്പ് വെച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പുറമേ നിന്നും വൈദ്യുതി വാങ്ങുന്നതിന് പകരം സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കാനും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍, പ്രകൃതി വാതകം എന്നിവ വഴി വൈദ്യുതി ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും പദ്ധതികള്‍ ആവിഷ്കരിക്കുമോ?
1961.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര യൂണിറ്റ് വൈദ്യുതിയാണ് ശരാശരി പ്രതിദിന ഉപഭോഗത്തിന് വേണ്ടിവരുന്നത്;
( ബി )
എത്ര യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്;
( സി )
എത്ര യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം കേന്ദ്ര പൂളില്‍ നിന്നും ലഭിക്കേണ്ടതെന്നും എന്നാല്‍ നിലവില്‍ എത്ര യൂണിറ്റ് വൈദ്യുതിയാണ് ലഭ്യമാകുന്നതെന്നും അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ എത്ര ശതമാനം വീതമാണ് ഓരോ സ്രോതസ്സുകളില്‍ നിന്നും പ്രതിദിനം ലഭ്യമാകുന്നത്;
( ഇ )
ഓരോ സ്രോതസ്സിൽ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ശരാശരി പ്രതിദിന ഉല്പാദന ചെലവ് യൂണിറ്റ് അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
1962.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതു മൂലം വരുമാനം നഷ്ടപ്പെട്ട് കടക്കെണിയിലായിരിക്കുന്ന വ്യാപാരികള്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ബി )
കെട്ടിട വാടക,ലോണ്‍ തിരിച്ചടവ്, മൂലധന വായ്പ തിരിച്ചടവ് തുടങ്ങിയവക്കൊന്നും ഇളവ് ലഭിക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന വ്യാപാരികള്‍ക്ക് വൈദ്യുതി ഫിക്സഡ് ചാര്‍ജ്, മീറ്റര്‍ വാടക തുടങ്ങിയ ഇനങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
1963.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം ആദിവാസി ഊരുകളില്‍ വെെദ്യുതി ലഭിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ മേഖലയില്‍ ഭൂഗര്‍ഭ വെെദ്യുത ലെെന്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1964.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ വെെദ്യുതീകരണം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര പുതിയ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വെെദ്യുതീകരണത്തിന്റെ ഭാഗമായി ഇനി കണക്ഷന്‍ നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ വെെദ്യുതി പ്രസരണ രംഗം ശക്തിപ്പെടുത്തുന്നതിനും ലെെന്‍ നീട്ടുന്നതിനും ട്രാന്‍സ്ഫോമറുകളുടെ ശേഷി കൂട്ടുന്നതിനും അനുവദിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1965.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ നിലവില്‍ വൈദ്യുതിയുടെ പ്രസരണ വിതരണ നഷ്ടം എത്ര ശതമാനമാണ്;
( ബി )
മുൻ വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളതെന്നും ഇതുവഴി സര്‍ക്കാരിന് പ്രതിവര്‍ഷം എത്ര യൂണിറ്റ് വൈദ്യുതി ലാഭിക്കാനായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1966.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചു കൊണ്ട് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബോർഡിനു തന്നെ തിരിച്ചു നൽകാൻ കഴിയുന്ന പദ്ധതി നിലവിലുണ്ടോ;
( ബി )
ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകുന്നതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതിയ്ക്ക് സർക്കാർ സബ്സിഡി നൽകി വരുന്നുണ്ടോ; അറിയിക്കാമോ?
1967.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്നറിയിക്കാമോ;
( ബി )
വൈദ്യുതി നിരക്ക് സംബന്ധിച്ച് കെ.എസ്.ഇ.ബി.യുമായി കരാറിൽ ഏർപ്പെട്ട കമ്പനി ധാരണയില്‍ എത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കാമോ; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിർദ്ദേശിച്ച നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഐ.ഡി.സി.യുടെ മേല്‍നോട്ടത്തിലാണോ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എങ്കില്‍ എവിടെയൊക്കെണെന്നും എത്ര മെഗാവാട്ടിന്റെ പദ്ധതികളാണ് ഇവയെന്നും വിശദമാക്കാമോ?
1968.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി കെ.എസ്.ഇ.ബി. ആവിഷ്ക്കരിച്ച നിലാവ് പദ്ധതി നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാമോ; എത്ര സ്ട്രീറ്റ് ലൈറ്റുകളാണ് വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും സ്ഥാപിച്ചതെന്നും വിശദമാക്കാമോ;
( ബി )
ഏറ്റവും ചുരുങ്ങിയത് എത്ര തെരുവ് വിളക്കുകളാണ് നിലാവ് പദ്ധതിയില്‍ സ്ഥാപിക്കാനാവുകയെന്നും ഇതിനായി എത്ര തുകയാണ് തദ്ദേശ സ്ഥാപനം അടവാക്കേണ്ടതെന്നും അറിയിക്കാമോ; സ്വകാര്യ കമ്പനികളുടെ വില നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലാവ് പദ്ധതിയുടെ തുക കുടുതലാകുമോ എന്നറിയിക്കാമോ;
( സി )
ഇത് പ്രകാരം കേടായ സ്ട്രീറ്റ് ലൈറ്റുകളെക്കുറിച്ച് പരാതി ലഭിച്ചാല്‍ എത്ര സമയത്തിനകത്താണ് പുന:സ്ഥാപിക്കാനാകുക എന്നറിയിക്കാമോ; കെ.എസ്.ഇ.ബി. യ്ക് എത്ര വര്‍ഷത്തേക്കാണ് പരിപാലന കരാര്‍ ഉള്ളതെന്നും അറിയിക്കാമോ;
( ഡി )
കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിലാവ് പദ്ധതിയുടെ സ്ലാബുകളില്‍ ആകര്‍ഷകമായ കുറവ് വരുത്തുന്നതിന് കെ.എസ്.ഇ.ബി. തയ്യാറാകുമോ; ഇതിനായി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന്റെ സര്‍ക്കാര്‍ - സ്വകാര്യ ചെലവുകളുടെ താരതമ്യ പഠന റിപ്പോ‌‍ര്‍ട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
നിലാവ് പദ്ധതിയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ ഗ്രാമങ്ങള്‍ക്കാണോ നഗരപ്രദേശങ്ങള്‍ക്കാണോ ഊന്നല്‍ നല്‍കുക എന്ന് അറിയിക്കാമോ; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ?
1969.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോണ്‍ 110 കെ.വി. സബ്സ്റ്റേഷന് റവന്യൂ വകുപ്പ് 1.5 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ട് എത്ര മാസമായെന്ന് വിശദമാക്കാമോ;
( ബി )
റവന്യൂ വകുപ്പ് സ്ഥലം കെെമാറിയിട്ടും ഇതിന്റെ അനുബന്ധ രേഖകള്‍ റവന്യൂ വകുപ്പില്‍ നിന്ന് കെ.എസ്.ഇ.ബി. കെെമാറി വാങ്ങി കെ.എസ്.ഇ.ബി. യുടെ ആസ്ഥിയാക്കി മാറ്റിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
തറക്കല്ലിടല്‍ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും മേല്‍ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
നടപടികള്‍ പൂര്‍ത്തീകരിച്ച് മേല്‍ 110 കെ.വി. സബ്സ്റ്റേഷന്റെ പണി എന്ന് തുടങ്ങാനാവും എന്ന് അറിയിക്കാമോ?
1970.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ നഗരസഭാ പരിധിയില്‍ ഭരണാനുമതി ലഭിച്ച 11 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ആകെ എത്ര കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്;
( ബി )
ഇതിന്റെ പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രവൃത്തി ഏത് തീയതിക്കകം ടെണ്ടര്‍ ചെയ്ത് ആരംഭിക്കാമെന്നാണ് കരുതുന്നത് എന്ന് വിശദമാക്കാമോ?
1971.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പുളിക്കല്‍, കാരാട്, മുണ്ടക്കുളം, കൊണ്ടോട്ടി വൈദ്യുതി സെക്ഷനുകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗാര്‍ഹികം, വ്യവസായികം, വാണിജ്യം, കൃഷി എന്നീ ആവശ്യങ്ങള്‍ക്കായി പ്രതിമാസം ശരാശരി എത്ര കെ.വി.എ. ലോഡ് കെ.എസ്.ഇ.ബി.യുടെ നെറ്റ് വര്‍ക്കിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
വേനല്‍ കാലങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടിയ സന്ദര്‍ഭങ്ങളില്‍ പ്രസ്തുത സെക്ഷനുകളില്‍ ഉള്ള ഭൂരിഭാഗം 11 കെ.വി. ഫീഡറുകളും ഓവര്‍ ലോഡ് ആയി ട്രിപ്പാകുകയും ലോഡ് കുറയ്ക്കാതെ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തിട്ടുണ്ടോ;
( സി )
പ്രസ്തുത സെക്ഷനുകളില്‍ നിന്നും പ്രതിമാസം ബോര്‍ഡിന് ശരാശരി എത്ര രൂപ വരുമാനം ലഭിക്കുന്നു എന്ന് വിശദമാക്കാമോ;
( ഡി )
ബോര്‍ഡിന് ലാഭകരമായ വരുമാനം നല്‍കുന്ന പ്രസ്തുത സെക്ഷനുകളില്‍ മതിയായ അളവില്‍ വൈദ്യുതി ലഭിക്കുന്നതിന് ശാശ്വത പരിഹാരം ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1972.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, പെരിങ്ങണ്ടൂരില്‍ ഉള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഉദ്ദേശിച്ചുകൊണ്ട് തുടങ്ങിയ പെരിങ്ങണ്ടൂര്‍ മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കൽ സെക്ഷനോഫീസ്, മെഡിക്കല്‍ കോളേജില്‍ നിന്ന് അകലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിക്കല്‍കോളേജിന്റെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെയും സമീപത്ത് പുതിയകെട്ടിടം നിര്‍മ്മിച്ച് സെക്ഷനോഫീസിന്റെ പ്രവര്‍ത്തനം മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടിലോ, മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലോ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോമ്പൗണ്ടിലോ, നിലവിലെ 110 കെ.വി സബ്സ്റ്റേഷന്‍ കോമ്പൗണ്ടിലോ ഇതിനു വേണ്ടി സ്ഥലം കണ്ടെത്തി ഉപയോഗപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കാമോ?
1973.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ എസ് ഇ ബി യുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മസ്ദൂര്‍ ഉള്‍പ്പെടെ ഉള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പി. എസ്. സി. വഴി മസ്ദൂര്‍ നിയമനം ഇപ്പോള്‍ നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പി. എസ്. സി. വഴി മസ്ദൂര്‍ നിയമനം നടത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
1974.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ടോ;
( സി )
കക്കയം ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി അനുമതി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്ന് അറിയിക്കാമോ?
1975.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളത്താല്‍ ചുറ്റപ്പെട്ട കുട്ടനാടിന്റെ പ്രത്യേകതകള്‍ പരിഗണിച്ചു കുട്ടനാട്ടില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ ;
( ബി )
കുട്ടനാട്ടില്‍ വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം എത്രയാണെന്നും ഇവര്‍ക്ക് എന്നത്തേക്ക് കണക്ഷന്‍ നല്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ;
( സി )
ടൂറിസം ഉള്‍പ്പെടെ ഉള്ള മേഖലകള്‍ക്ക് വൈദ്യുതി അത്യന്താപേക്ഷിതമായിരിക്കെ പവര്‍ കട്ട് ഉണ്ടാകാതിരിക്കാന്‍ കുട്ടനാട്ടില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
1976.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ പ്രവൃത്തികൾ തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ സ്റ്റേയോ, ഉത്തരവോ, ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സ്റ്റോപ്പ് മെമ്മോയോ നിലനില്‍ക്കുന്ന കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ / ഉത്തരവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് നല്‍കാമോ?
1977.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി കണക്ഷൻ ഇല്ലാത്തതു കാരണം ഓൺലൈൻ പഠനം മുടങ്ങുന്ന വിദ്യാർഥികളുടെ വീടുകളിൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ലഭിച്ച അപേക്ഷകളിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയിക്കാമോ;
( ബി )
വീട്ടുനമ്പർ ലഭിക്കാത്തതു കാരണം വൈദ്യുതി കണക്ഷൻ ലഭിക്കാത്ത വീടുകളിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് വൈദ്യുതി സൗകര്യം ഒരുക്കുന്നതിന് എന്തെല്ലാം നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്;
( സി )
ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യം വിലയിരുത്തി വൈദ്യുതീകരിക്കാത്ത വീടുകളിൽ വിദ്യാർത്ഥികളുടെ പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എന്തെങ്കിലും നിർദ്ദേശം സർക്കാർ കെഎസ്ഇബിക്ക് നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
1978.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടുതലായി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി എവിടെയൊക്കെയാണ് സ്ഥല പരിശോധനകള്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1979.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് കമ്പനിക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം സ്ഥാപനങ്ങള്‍ എത്രവീതം കുടിശ്ശിക വരുത്തിയിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, വന്‍കിട/ചെറുകിട കെട്ടിട സ്ഥാപനങ്ങള്‍, വന്‍കിട കെട്ടിട സമുച്ചയങ്ങള്‍ എന്നിവയില്‍ നിന്നും പിരിഞ്ഞുകിട്ടുവാനുള്ള കുടിശ്ശിക തുക എത്രയെന്ന് വിശദമാക്കുമോ;
( ഡി )
സ്വകാര്യ സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും കുടിശ്ശിക തുക പിരിച്ചെടുക്കുവാന്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.