STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2154.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന ഗ്രീന്‍ ഗ്രാഫ് പദ്ധതിയുടെ വിശദാംശം നല്‍കുമോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2155.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന തോട്ടമേഖലയുടെ അതിര്‍ത്തികള്‍ സംബന്ധിച്ച് വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ദേശീയ ഉദ്യാനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തോട്ടം മേഖല ഏറ്റെടുത്ത് വനപ്രദേശത്തോട് ചേര്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഏറ്റെടുക്കുന്ന മേഖലയിലെ തോട്ടം ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2156.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ല്‍ സംസ്ഥാനത്തെ വനവിസ്തൃതി എത്ര ഹെക്ടര്‍ ആയിരുന്നുവെന്ന് അറിയിക്കുമോ; ആയത് 2021-ല്‍ എത്ര ഹെക്ടര്‍ ആണെന്ന് അറിയിക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചുവെന്ന് അറിയിക്കുമോ;
( സി )
വനം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിക്കാനുണ്ടെന്ന് അറിയിക്കുമോ; കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം അറിയിക്കുമോ;
( ഡി )
കയ്യേറ്റം തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ഇ )
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ നിലവില്‍ തീര്‍പ്പാകാതെ കിടക്കുന്നുവെന്ന് അറിയിക്കുമോ;
( എഫ് )
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാട്ടുതീമൂലം എത്ര ഹെക്ടര്‍ വനം കത്തി നശിച്ചുവെന്ന് അറിയിക്കുമോ?
2157.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വനമേഖലയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദീകരിക്കാമോ; ആയതിന്റെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?
2158.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിൽ റേഞ്ച് ഓഫീസർ, ഡി.എഫ്.ഒ. തസ്തികകളിൽ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
സമീപകാലത്തുണ്ടായ മരം വെട്ടും ചന്ദനമര മോഷണവും കണക്കിലെടുത്ത് ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2159.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ അനധികൃത മരം മുറിയിൽ പട്ടികവർഗക്കാർക്ക് എന്തെങ്കിലും വിധത്തിൽ പങ്കുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
മരം മുറിച്ചത് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് മാത്രമാണോ അതോ പട്ടികവർഗ്ഗക്കാർക്ക് വനാവകാശ നിയമ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ നിന്നാണോ എന്നുള്ള വിശദാംശങ്ങൾ നൽകാമോ?
2160.
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനഭൂമിയിൽ നിന്ന് എത്ര ഈട്ടി, കരിമരം, തേക്ക്, ചന്ദനം എന്നീ മരങ്ങൾ മുറിച്ചു മാറ്റിയെന്ന കണക്ക് ലഭ്യമാക്കാമോ?
2161.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് നടന്ന അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കേസുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ബാധ്യത വരാതെ കേസുകൾ കൈകാര്യം ചെയ്യാൻ വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ സർക്കുലർ ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
അനധികൃത മരം മുറിയിൽ വനം വകുപ്പിന്റെ നഷ്ടമായി കണക്കാക്കിയ പതിനഞ്ച് കോടി രൂപ എഴുതിത്തള്ളാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
2162.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര ഏക്കര്‍ വനഭൂമി വിതരണത്തിനായി സർക്കാരിന് ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ; ഈ ഭൂമി ഭൂരഹിതർക്ക് നൽകുവാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
2163.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് താലൂക്കില്‍ 01.01.1977 ന് മുമ്പ് മുതൽ വനഭൂമിയില്‍ താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ജോയിന്റ് വെരിഫിക്കേഷന്‍ സര്‍വ്വേ നടത്തിയിട്ടുണ്ടോ;
( ബി )
പട്ടയം ലഭിക്കുന്നതിന് അര്‍ഹരായവരുടെ പട്ടിക ഉള്‍പ്പെടെ പാലക്കാട് ജില്ല കളക്ടര്‍ 11.11.2020-ന് ഒലവക്കോട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്- ന് നല്‍കിയ ഫയലില്‍ (എന്‍.ആര്‍.എ 5‌- 2005/4455/9(1999/44665/9) സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( സി )
അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2164.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ അഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ ഭൂമിയില്‍ വൃക്ഷം നടീല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2165.
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ പരിസ്ഥിതിക്ക് ഗുണകരമല്ലാത്തതിനാല്‍ ഇവ നശിപ്പിച്ച് പകരം നാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പദ്ധതിയുണ്ടോ;
( ബി )
വൃക്ഷവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന് സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നടുന്ന ലക്ഷക്കണക്കിന് വൃക്ഷതൈകളുടെ അതിജീവന നിരക്ക് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( സി )
തടിയാവശ്യം നിറവേറ്റാന്‍ കാര്‍ഷിക വനവല്‍ക്കരണത്തിന് പദ്ധതിയുണ്ടോ; വിശദാംശം അറിയിക്കാമോ?
2166.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ; ഇതിന്റെ മാര്‍ഗ്ഗരേഖ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2167.
ശ്രീ എം രാജഗോപാലൻ
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും തീരസംരക്ഷണത്തിനും മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ തീരവനം പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
തീരവനത്തിന്റെ പരിപാലന-സംരക്ഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ആരെയാണ്;
( സി )
തീരവനം കെെയ്യേറ്റം നടക്കുന്നതായോ നശിപ്പിക്കപ്പെടുന്നതായോ ഉളള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പദ്ധതി സംസ്ഥാനത്തെ തീരപ്രദേശങ്ങളിലാകെ വ്യാപിപ്പിക്കുന്നതിനും അവ കൃത്യമായി പരിപാലിക്കുന്നതിനും ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2168.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറസ്റ്റ് ഡിപ്പോ വാച്ചർ തസ്തികയിലെ ഒഴിവുകളുടെ എണ്ണം എത്രയെന്നറിയിക്കുമോ; ഒഴിവുകള്‍ യഥാസമയം പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിലവിൽ ജോലി ചെയ്തു വരുന്നവർക്ക് യഥാസമയം സ്ഥാനക്കയറ്റം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2169.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി 31.07.2008-ല്‍ റിട്ടയര്‍ ചെയ്ത ശ്രീ. വിശ്വനാഥന് ഇതുവരെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്ന് വിശദമാക്കാമോ;
( ബി )
കൈയും കാലും തളര്‍ന്ന് കിടപ്പിലായ ടിയാന് പെന്‍ഷന്‍ ലഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
2170.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍സെന്റീവ് ഇനത്തില്‍ വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് 2020-21 വര്‍ഷം സാമ്പത്തിക സഹായം നല്‍കിയിരുന്നോ; വിശദാംശം വ്യക്തമാക്കുമോ?
2171.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വനാശ്രിതര്‍ അംഗങ്ങളായ ഇക്കോ ടൂറിസം പദ്ധതിയെ കോവിഡ് മഹാമാരി ഗുരുതരമായി ബാധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരുടെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കാമോ;
( ഡി )
ഇവരുടെ തൊഴില്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ഇ )
ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ?
2172.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-ൽ സംസ്ഥാനത്ത് ചരിഞ്ഞ ആനകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് ഇരുനൂറ്റി അൻപത്തിയേഴ് ആനകൾക്ക് ജീവൻ നഷ്ടമാകുകയുണ്ടായോ; ഇതിൽ സ്വാഭാവികമായി ചരിഞ്ഞതും അപകടത്തിലും സാമൂഹ്യവിരുദ്ധരാലും കൊല്ലപ്പെട്ടതും എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ആനകളുടെ ഈ മരണനിരക്ക് ദേശീയ ശരാശരിയിലും കൂടുതലാണോ;
( ഡി )
ആനകളുടെ മരണത്തിന് കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത് എന്തെല്ലാമാണ്; ഇതിൽ മരണത്തിന് ഏറ്റവും കൂടുതൽ കാരണമായിട്ടുള്ളത് എന്താണ്; ഇത് തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ?
2173.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തടയുന്നതിനും കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും വേണ്ട ഒരു സമഗ്ര പാക്കേജ് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2016 മുതൽ 2021 വരെ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ എത്ര കർഷകർക്ക് നഷ്ടപരിഹാരം അവദിച്ചുവെന്നും ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
2174.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ശല്യം നേരിടാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
കാട്ടുപന്നി ഉള്‍പ്പെടെ കൃഷി നശിപ്പിക്കുന്ന ശല്യ ജീവികളെ കൊന്നൊടുക്കുന്നതിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കൃഷി നശിപ്പിക്കുന്ന ശല്യ ജീവികളെ കൊന്നൊടുക്കാന്‍ കര്‍ഷകര്‍ക്ക് അധികാരമുണ്ടോ; സംസ്ഥാന സര്‍ക്കാര്‍ ശല്യ ജീവിയായി പ്രഖ്യാപിച്ച കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ?
2175.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2176.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളില്‍ നീര്‍നായ ശല്യം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ ഒരു വർഷം ഇവയുടെ ആക്രമണം മൂലം സംഭവിച്ച അത്യാഹിതങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇങ്ങനെ അപകടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഡി )
നീര്‍നായ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2177.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്- കണ്ണൂർ അതിർത്തിയിലെ വനപ്രദേശത്ത് നിന്ന് ആനകൾ ഇറങ്ങി നാദാപുരം നിയോജക മണ്ഡലത്തിലെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കാൻ ഫെൻസിംഗ്/കിടങ്ങ് നിർമ്മിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
ഇല്ലങ്കിൽ അടിയന്തര പരിഗണന നൽകി ഫെൻസിംഗ്/കിടങ്ങ് നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2178.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി, കീരംപാറ, കവളങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ മൂലമുള്ള കൃഷി നാശവും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി റെയില്‍ ഫെന്‍സിങ്ങും ട്രഞ്ചും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2179.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2180.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ശാന്തന്‍പാറ, രാജകുമാരി ദേവികുളം മണ്ഡലത്തിലെ ചിന്നക്കനാല്‍, ബൈസണ്‍ വാലി പഞ്ചായത്തുകളിൽ കാട്ടാന ശല്യം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാട്ടാനകള്‍ കൃഷി സ്ഥലങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് ഇപ്പോള്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചു വരുന്നത്;
( സി )
കാട്ടാനകൾ ജനവാസ മേഖലകളില്‍ എത്തുന്നത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കാമോ?
2181.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണത്തിലും പാമ്പുകളുടെ ദംശനത്താലും ഗുരുതരമായ പരിക്ക് പറ്റുന്നവർക്കും മരണമടയുന്നവർക്കും ഏതെല്ലാം രീതിയിലുള്ള നഷ്ടപരിഹാരമാണ് വനം വകുപ്പ് നൽകുന്നതെന്ന് അറിയിക്കാമോ?
2182.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് അറിയിക്കാമോ;
( ബി )
വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുന്നതിന് ശാശ്വത സംവിധാനം എന്ന നിലയില്‍ റെയില്‍ ഫെന്‍സിംങ് സംവിധാനം ഒരുക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
2183.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിൽ വരുത്തുന്ന നാശനഷ്ടം വര്‍ദ്ധിക്കുന്നതിനാല്‍ ആയത് പരിഹരിക്കാന്‍ കിഫ്ബി മുഖേന നടത്തുന്ന വന്യജീവി-മനുഷ്യ സംഘര്‍ഷ ലഘൂകരണ പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ആന, കടുവ, പുലി തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് എന്തെല്ലാം രക്ഷാമാര്‍ഗങ്ങളാണ് അവലംബിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
വനത്തിനുള്ളില്‍ കുടിവെള്ളത്തിന്റെയും തീറ്റയുടെയും ലഭ്യത വര്‍ദ്ധിപ്പിച്ചും ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തിയും വന്യമൃഗങ്ങള്‍ വനത്തിന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാന്‍ പദ്ധതിയുണ്ടോ?
2184.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് തടയാൻ വൈദ്യുത വേലികൾ ഇല്ലാത്ത ഭാഗത്ത് സൗരവേലികൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മണ്ഡലത്തിലെ കോരുത്തോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മാങ്ങാപ്പേട്ട പ്രദേശത്ത് ശേഷിക്കുന്ന 2 കി.മീ. ഭാഗത്ത് വൈദ്യുതിവേലി സ്ഥാപിക്കുന്ന നടപടിയുടെ പുരോഗതി വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
2185.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങാനുള്ള കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് കാട്ടാനകളുടെ പരമ്പരാഗത സഞ്ചാര മാര്‍ഗ്ഗങ്ങള്‍ക്ക് എന്തെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ടോ;
( സി )
കാട്ടാനകള്‍ക്ക് തടസ്സം കൂടാതെ സഞ്ചരിക്കാൻ കഴിയും വിധം ഇടനാഴികള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?
2186.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങി കൃഷി-സ്വത്ത്- ആള്‍ നാശം വരുത്തുന്നതെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2016 മുതല്‍ ജനവാസ മേഖലയില്‍ വന്യമൃഗശല്യം സംബന്ധിച്ച് എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു; വന്യമൃഗങ്ങളുണ്ടാക്കിയ നാശനഷ്ടത്തിന്റെ കണക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ വന്യമൃഗ ശല്യം തടയുന്നതിന് 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി ധനാനുമതി നല്‍കിയ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് രണ്ട് വര്‍ഷമായിട്ടും ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; ഇതു സംബന്ധിച്ച ഫയല്‍ നടപടികളുടെ നിലവിലെ അവസ്ഥയും ടി ഫയല്‍ ഏത് കാര്യാലയത്തിലാണെന്നും ഇന്‍വാര്‍ഡ് രജിസ്റ്റര്‍ പ്രകാരം ഈ ഫയല്‍ മേല്‍ കാര്യാലയത്തില്‍ എന്നാണ് എത്തിയതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് നിര്‍വ്വഹിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ; ടി പദ്ധതി വനം വകുപ്പ് ഉപേക്ഷിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
2187.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ശല്യം മൂലം വ്യാപകമായി കൃഷിനാശം സംഭവിച്ച മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ 5 വര്‍ഷം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് വനം വകുപ്പ് നല്‍കിയ നഷ്ടപരിഹാരതുകയുടെ കണക്ക് ലഭ്യമാക്കുമോ;
( സി )
ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ മൂലം കൃഷിനാശം ഒഴിവാക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
2188.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ അമേരിക്കന്‍പാറ, മണിപ്പാറ എന്നീ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം മൂലം നിരവധി കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണം മൂലം ദുരന്തം നേരിട്ട കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
വന്യജീവി ആക്രമണം തടയുന്നതിന് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അറിയിക്കാമോ?
2189.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരണം സംഭവിച്ചവരുടെ ആശ്രിതര്‍ക്കും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും സഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഈ ഇനത്തില്‍ എത്ര തുക നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഈ ഇനത്തില്‍ ജില്ലയില്‍ കുടിശ്ശിക എന്തെങ്കിലും നല്‍കാനുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇപ്പോള്‍ നല്‍കിവരുന്ന തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.