STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2190.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പെടുത്തിയ ജലസംരക്ഷണ പ്രവൃത്തികള്‍ ഏതെല്ലാം; അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
2191.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി, കവളങ്ങാട്, പല്ലാരിമംഗലം അടക്കമുള്ള പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും വേനല്‍ക്കാലത്തുണ്ടാകുന്ന കുടിവെള്ളക്ഷാമവും വരള്‍ച്ചയും പരിഹരിക്കുവാന്‍ വേണ്ടി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുള്ള ആവോലിച്ചാല്‍ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി യഥാക്രമം 3.86, 4.65, 1.04 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത എസ്റ്റിമേറ്റില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( സി )
പദ്ധതിയുടെ അടങ്കല്‍ തുക 10 കോടി രൂപയ്ക്കും മുകളില്‍ ആയതിനാല്‍ സ്പെഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ അനുമതിയ്ക്കായി പ്രൊപ്പോസല്‍ പുനഃസമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സ്പെഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ അനുമതിയ്ക്കായി പദ്ധതി പുനഃസമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( ഇ )
പുനഃസമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ആയതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( എഫ് )
സ്പെഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ അനുമതിയ്ക്കായുള്ള പ്രൊപ്പോസല്‍ ജലസേചനവും ഭരണവും ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നും അടിയന്തരമായി ലഭ്യമാക്കി, തീരുമാനമെടുത്ത് പ്രസ്തുത പ്രവൃത്തി എത്രയും വേഗത്തില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2192.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതി നടപ്പാക്കുന്നതിന് 2019-20, 2020-21 വർഷങ്ങളിൽ കേന്ദ്ര വിഹിതമായി എത്ര തുക ലഭിച്ചു;
( ബി )
പ്രസ്തുത പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ കാലയളവില്‍ എത്ര തുക അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ?
2193.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. പി. ടി. തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം പ്രവൃത്തികളാണ് ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( ബി )
വെള്ളക്കെട്ട് മൂലം കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിച്ചുവരുന്ന ദുരിതങ്ങൾ അവസാനിപ്പിക്കുവാൻ പര്യാപ്തമായ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച്‌ നടപ്പാക്കി വരുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പാക്കേജിന് അനുവദിക്കുന്ന തുക സമയബന്ധിതമായി ചെലവഴിച്ച് കുട്ടനാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ എന്തെല്ലാം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2194.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി വിഭാവനം ചെയ്ത കാര്‍ഷിക ജലസേചന പദ്ധതി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2195.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജകമണ്ഡലത്തിൽ ജലസേചന വിഭാഗം മുഖാന്തിരം നടപ്പിലാക്കുന്നതിനായി 2019-20 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ പ്രവ‍ൃത്തികള്‍ ഏതെല്ലാമാണെന്ന് അവയുടെ നിലവിലെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ?
2196.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടന്നുവരുന്ന പഞ്ചായത്തുകളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പഞ്ചായത്തുകളില്‍ എത്ര ഉപഭോക്താക്കള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?
2197.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ഏതെങ്കിലും പദ്ധതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
( ബി )
ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനും അതിലേയ്ക്ക് വന്നുചേരുന്ന മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2198.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലിയാര്‍പുഴയെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ചാലിയാര്‍ നദീതട അതോറിറ്റി രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
2199.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര അമരവിള പുല്ലാമലയില്‍ പ്രളയത്തില്‍ തകര്‍ന്ന നെയ്യാര്‍ ബണ്ട് നിര്‍മ്മാണത്തിന് എന്ത് തടസ്സമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബണ്ടിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം അറിയിക്കാമോ;
( സി )
ബണ്ടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ വീഴ്ച വരുത്തിയവരുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കുമെന്നും വിശദമാക്കാമോ;
( ഡി )
ബണ്ടിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
2200.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും 2020 ജനുവരി മുതല്‍ നാളിതുവരെ ലഭിച്ച പുഴ സംരക്ഷണ ഭിത്തിയുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ എത്ര; ഇതില്‍ എത്ര എണ്ണം പരിശോധിച്ചു; അറിയിക്കുമോ;
( ബി )
ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എത്ര; ഇതില്‍ എത്ര എണ്ണത്തിന് ഭരണാനുമതി ലഭിച്ചു; വ്യക്തമാക്കുമോ;
( സി )
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ചീഫ് എഞ്ചിനിയര്‍ ഇറിഗേഷന്‍ ഭരണാനുമതി നല്‍കിയത്; ഭരണാനുമതിയ്ക്കായി ചീഫ് എഞ്ചിനീയര്‍ ഓഫീസിലുളള എസ്റ്റിമേറ്റുകള്‍ ഏതെല്ലാം; അറിയിക്കുമോ?
2201.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍വ്വതി പുത്തനാര്‍ ശുചീകരിച്ചുവെങ്കിലും പോളയും പായലും മാലിന്യങ്ങളും വീണ്ടും വന്ന് നിറയുന്ന അവസ്ഥയ്ക്ക് പരിഹാരമായി സ്ഥിരം ശുചീകരണസംവിധാനം പരിഗണനയിലുണ്ടോ;
( ബി )
ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2202.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ കീഴിലുള്ള തൂണേരി-വേറ്റുമ്മൽ ടെയിലെൻഡ് പദ്ധതിയുടെ പ്രവർത്തനക്ഷമതയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കനാൽ പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പുനർനിർമ്മിക്കാൻ പദ്ധതി ഉണ്ടോ;
( സി )
പ്രസ്തുത പദ്ധതി കായപ്പനച്ചി വരെ നീട്ടാൻ വേണ്ടി ഏറ്റെടുത്ത സ്ഥലം പലരും കൈയ്യേറിയതിനാൽ ആയത് തിരിച്ചുപിടിച്ച് പദ്ധതി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
പദ്ധതി പൂർത്തീകരണത്തിന് വേണ്ടി എം.എൽ.എ. നൽകിയ കത്തിന്മേൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?
2203.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര ചാനൽ സബ്ഡിവിഷനിൽപ്പെട്ട വിഴിഞ്ഞം ബ്രാഞ്ച്, ചൊവ്വര ബ്രാഞ്ച് എന്നീ കനാലുകളിലേക്ക് വെള്ളം തുറന്നുവിടുന്നതിൽ വിവേചനപരമായ സമീപനം കാണിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മറ്റ് ബ്രാഞ്ചകളിൽ വെള്ളം തുറന്നു വിടുന്നതിനു തുല്യമായ പരിഗണന ഈ കനാലുകൾക്കും നൽകാൻ നിർദേശം നൽകുമോ?
2204.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം കനാല്‍ റോഡുകള്‍ നവീകരിക്കുന്നതിനാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ നവീകരിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാമോ?
2205.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി.) കനാലിലെ പോള നീക്കി ആഴം കൂട്ടി ഗതാഗത യോഗ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
എ.സി. കനാല്‍ ബണ്ടില്‍ താമസിക്കുന്നവരെ സംരക്ഷിച്ച് കൊണ്ട് എ.സി. കനാല്‍ പരിഷ്ക്കരണം സാദ്ധ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
2206.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ, പ്രളയത്തില്‍ തകര്‍ന്ന പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി ഡാം പുനര്‍നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കാമോ; പ്രസ്തുത ഡാമിന്റെ പുനര്‍നിര്‍മ്മാണത്തിന് എത്ര രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുവാന്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് ബാക്കിയുള്ളത് എന്ന് അറിയിക്കാമോ?
2207.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡാമുകളില്‍ അടിഞ്ഞ് കൂടിക്കിടക്കുന്ന മാലിന്യങ്ങളും ചെളിയും മണലും പോളയും നീക്കം ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഡാമുകളിലും ചെറുകിടജലസേചന പദ്ധതി പ്രദേശങ്ങളിലും പോള നീക്കം ചെയ്യാന്‍ ആവശ്യമായ വീഡ് കട്ടറുകള്‍ ജലവിഭവ വകുപ്പിന് കീഴില്‍ ഇല്ലാത്തതിനാലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഡാമുകളിലെ ചെളിയും മണലും എക്കലും നീക്കം ചെയ്യുവാനും ഡാമിന്റെ സംഭരണശേഷി കൂട്ടുന്നതിനും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഇതിനായി തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2208.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പാടിക്കൽ ചിത്രമൂല ചെക്ക് ഡാം നിർമ്മാണത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ചെക്ക് ഡാം നിർമ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2209.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നഗരസഭയിലെ നാമ്പ്രാണി ചെക്ക്ഡാം ചോർച്ച പരിഹരിക്കുന്നതിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം ലഭിച്ച പദ്ധതി നാളിതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മലപ്പുറം നഗരസഭയിലെ കുടിവെള്ളപ്രശ്നങ്ങൾക്കുള്ള പരിഹാരമായ പ്രസ്തുത പദ്ധതി എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2210.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേജര്‍ ഇറിഗേഷന്‍ വഴി 2019/8626/റ്റി. എ. നമ്പരായി 2021-22 എഫ്. ഡി. വര്‍ക്ക് പ്രയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നാര്‍ ഗുരുഭവന്‍ ഹോട്ടലിന് സമീപമുള്ള കോളനി തോടിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണപ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2211.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ജിഡയുടെ ഫണ്ട് വകയിരുത്തിയിട്ടുള്ളതും ഇറിഗേഷന്‍ വകുപ്പിനെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളതുമായ വല്ലാര്‍പാടം ദ്വീപിന് ചുറ്റും സംരക്ഷണ ഭിത്തിയും ബണ്ട് റോഡ് നിര്‍മ്മാണവും സംബന്ധിച്ച പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് എന്നാണ് ഭരണാനുമതി നല്‍കിയതെന്നും ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്നും വിശദമാക്കാമോ;
( സി )
ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ എന്തുകൊണ്ട് കാലതാമസം നേരിടുന്നുവെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
2212.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ മഴക്കാലത്തും ബണ്ട് പൊട്ടിയും കരകവിഞ്ഞും വെള്ളം കയറി അടിക്കടി കൃഷിക്കും വീടുകൾക്കും നാശനഷ്ടം സംഭവിക്കുന്നത് തടയാനായി കല്ലിയൂർ പഞ്ചായത്തിലെ കന്നുകാലിച്ചാൽ 6 മാസത്തിലൊരിക്കൽ വൃത്തിയാക്കുകയും പണ്ടാരക്കരി പാടശേഖരത്തിന്റെ പുറംബണ്ട് നിർമാണം നടത്തുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
തലയൽ തോടിന്റെ തേമ്പാമുട്ടം മുതൽ പൊളിഞ്ഞു പോയ ഭാഗത്തും അന്തിയൂർ തോടിന്റെ ബണ്ട് പൊളിഞ്ഞ ഭാഗത്തും പാർശ്വഭിത്തികൾ നിർമ്മിക്കുന്നതിനും ഗംഗയാർ തോടിന്റെ മുക്കോല ഭാഗത്ത് ബണ്ടുയർത്തുകയും പൊളിഞ്ഞഭാഗത്ത് പാർശ്വഭിത്തി നിർമ്മിക്കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കോട്ടുകാൽ വലിയ തോട്ടിലെ ചെളി നീക്കുകയും തലയൽ തോട്, അന്തിയൂർ തോട് എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
2213.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടല്‍ തീരം സംരക്ഷണത്തിനായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
കടല്‍ഭിത്തി നിര്‍മ്മാണത്തിന് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?
2214.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പള്ളി സ്പില്‍ വേയിലേക്കുള്ള ഡ്രെഡ്‌ജിങ്‌ പദ്ധതി അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നാണ് തുടങ്ങിയതെന്നും ഇതിന്റെ അടങ്കല്‍ തുക എത്രയാണെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; ഇതുവരെ പൂര്‍ത്തിയാക്കിയ ഈ പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ?
2215.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2216.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരഞ്ഞിപ്പറമ്പ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് എന്നായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ കരാര്‍ ലഭിച്ചത് ആര്‍ക്കാണ്;
( സി )
പ്രസ്തുത പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എഗ്രിമെന്റ് വച്ച പ്രവൃത്തി ഇതുവരെയും ആരംഭിക്കാത്ത കരാറുകാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇത് ആരംഭിക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണം വിശദമാക്കാമോ?
2217.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉളിയം കടവ് റെഗുലേറ്റര്‍ കം ബ്രി‍ഡ്ജ് നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് ഐ.ഡി.ആര്‍.ബി.യില്‍ അയച്ച ഡിറ്റെയില്‍സ് ഉപയോഗിച്ച് ഡിസൈന്‍ പൂര്‍ത്തീകരിക്കാന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെട്ട ഈ പ്രവൃത്തിയുടെ ഡി.പി.ആര്‍. 2021 ജൂലൈ മാസം തന്നെ ലഭിയ്ക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2218.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡല പരിധിയില്‍ ചെറുകിട ജലസേചന വിഭാഗം മുഖാന്തിരം നടപ്പിലാക്കുന്നതിനായി 2019-20, 2020-21 കാലയളവില്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ?
2219.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീര്‍ത്തട സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജല സേചന പ്രവ‍ൃത്തികള്‍ക്കായി മൈനര്‍ ഇറിഗേഷന്‍ വഴി സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ (ഫയല്‍ നം. M13/15/2021 /WRD) നിലവിലെ സ്ഥിതി വിശദമാക്കാമോ;പ്രസ്തുത പദ്ധതിയ്ക്ക് അനുമതി ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണ്;ആയതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2220.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ 2016 ജൂൺ മുപ്പത് മുതൽ 2021 ജൂൺ മുപ്പത് വരെ ഭരണാനുമതി ലഭിച്ച ഇറിഗേഷൻ പ്രോജക്ടുകൾ ( മൈനർ / മേജർ ) ഏതൊക്കെയാണെന്ന് ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് സഹിതം വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചവയിൽ ഏതെല്ലാം പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചതില്‍ പൂർത്തിയാക്കിയിട്ടില്ലാത്ത പ്രവൃത്തികളുടെ വിശദവിവരം പ്രോജക്ട് സ്റ്റാറ്റസ് സഹിതം ലഭ്യമാക്കാമോ?
2221.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലേസേചന വകുപ്പുമായി ബന്ധപെട്ട് മലപ്പുറം മണ്ഡലത്തിൽ നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങൾ നൽകുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദീകരിക്കാമോ;
( സി )
തോട് നവീകരണം, പാർശ്വഭിത്തി സംരക്ഷണം, തടയണ നിർമ്മാണം, കനാൽ നിർമ്മാണം എന്നിവയിൽ പ്രൊപ്പോസലുകൾ സമർപ്പിച്ച പുതിയ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
2222.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിലെ മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴില്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ; ഇതില്‍ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍ എന്നിങ്ങനെ തരം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിലെ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴില്‍ നിലവില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ; ഇതില്‍ ഭരണാനുമതി ലഭിച്ചിട്ടും തുടങ്ങിയിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍ എന്നിങ്ങനെ തരം തിരിച്ച് നല്‍കാമോ?
2223.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന, ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്ന് ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ജലസേചനം ചെയ്യാന്‍ സാധിച്ച കൃഷി ഭൂമിയുടെ വിസ്തൃതി എത്രയെന്ന് അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ വിവിധ കനാലുകള്‍ പുരുദ്ധരിക്കുന്നതിന് എന്തൊക്കെ പദ്ധതികള്‍ ആണ് തയ്യാറാക്കിയിട്ടുള്ളത് എന്നത്, പ്രദേശവും തുകയും തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് എത്ര വി.സി.ബി. കള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട് എന്നറിയിക്കാമോ; തകരാറുള്ള വി.സി.ബി. കള്‍ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
മണ്ഡലത്തിലെ ഇറിഗേഷന്‍ വകുപ്പിന് കീഴിലെ ഭൂരിഭാഗം അക്വാ ഡക്ടുകളും തകരാറിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത അക്വാ ഡക്ടുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2224.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 2020, 2021 വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ അംഗീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ഭരണാനുമതി ലഭിക്കാനുളള പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ?
2225.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴാനി ഇറിഗേഷന്‍ കോമ്പൗണ്ടില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണ പ്രവൃത്തിക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ് വെച്ചിട്ടും സ്ഥലം ജലസേചന വകുപ്പ് വിട്ടുനല്‍കാത്തതിന്റെ കാരണം വിശദീകരിക്കാമോ?
2226.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകള്‍ നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍,വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ക്ക് സബ് ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഓഫീസുകള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2227.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ എത്ര കരാറുകാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ കരാറുകാർക്ക് നിർണ്ണയിച്ച് കൊടുക്കുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്നും അതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
വാട്ടർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ ഒരു കരാറുകാരന് വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
വാട്ടർ അതോറിറ്റിയിലെ കരാറുകാർക്ക് ബിൽത്തുക നൽകുന്നതിൽ കുടിശ്ശിക ഉണ്ടോയെന്നും എത്രയാണ് കുടിശ്ശിക എന്നും എത്ര കാലമായി ഏതെല്ലാം കരാറുകാർക്കാണ് കുടിശ്ശിക ഉള്ളതെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
കുടിശ്ശിക ഉണ്ടെങ്കിൽ എപ്പോൾ കൊടുത്തുതീർക്കുമെന്ന് വ്യക്തമാക്കാമോ?
2228.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കരിമ്പ പഞ്ചായത്തില്‍ റെസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിന് ജലസേചന വകുപ്പിന്റെ സ്ഥലം കെെമാറുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?
2229.
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിതീവ്ര കടലാക്രമണം ഉണ്ടാകുന്ന ഏതെല്ലാം സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിൽ കടലാക്രമണപ്രതിരോധത്തിന് എന്തുസംവിധാനം ഒരുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്;
( സി )
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദീകരിക്കുമോ?
ഭൂഗര്‍ഭജലശോഷണം
2230.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുവരുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഭൂഗര്‍ഭജലം അപകടകരമായ നിലയില്‍ താഴുന്നതിന്റെ കാരണം പഠനവിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ബഹുനില കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും വലിയ തോതിലുള്ള ഭൂഗര്‍ഭജലോപയോഗം മൂലം ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതായി ഏതെങ്കിലും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
വന്‍തോതിലുള്ള ഉപഭോഗം മൂലം ഉണ്ടാകുന്ന ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2231.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതിനെപ്പറ്റി ജലവിഭവ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പഠന റിപ്പോര്‍ട്ടിലുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഭൂഗര്‍ഭ ജലത്തിന്റെ അളവ് സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?
2232.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് മുഖേന അരൂര്‍ മണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികളുടെ പട്ടിക ലഭ്യമാക്കുമോ;
( സി )
ആരംഭിക്കാത്ത പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2233.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് മുഖേന ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
2234.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് ജല ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കുന്നതെന്നും ഈ പദ്ധതികളുടെ നിര്‍വ്വഹണത്തിന് കണക്കാക്കിയ മതിപ്പുതുക എത്രയെന്നും വിശദമാക്കാമോ;
( ബി )
ഏതെല്ലാം ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നും എത്ര ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് പദ്ധതി വഴി നല്‍കാനാകുകയെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
മേല്‍ പദ്ധതികള്‍ക്കായി ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഏതെങ്കിലും ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതിയോട് വിമുഖത കാണിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
സ്റ്റേറ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്‍ അപ്പെക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി മേല്‍ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; പ്രസ്തുത കമ്മിറ്റി അടുത്ത യോഗം ചേരുന്നത് എന്നാണെന്ന് അറിയിക്കാമോ;
( എഫ് )
ജല ജീവന്‍ മിഷന്‍ പ്രകാരമുള്ള പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2235.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തൃക്കരിപ്പൂരും സമീപ പഞ്ചായത്തുകളും ഉൾപ്പെടുത്തി ജലജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി എന്നാരംഭിക്കാന്‍ കഴിയുമെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണെന്നും എത്രകുടുംബങ്ങള്‍ക്ക് പദ്ധതി വഴി ശുദ്ധജലം ലഭിക്കുമെന്നും വ്യക്തമാക്കാമോ?
2236.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിറവം മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് ഏതെല്ലാം പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കിയതെന്നറിയിക്കുമോ;
( ബി )
ജലജീവന്‍ പദ്ധതി പ്രകാരം ഏതെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഗാര്‍ഹിക കണക്ഷനുകള്‍ മണ്ഡലത്തില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിലേക്ക് എത്ര രൂപ ചെലവായെന്ന് അറിയിക്കുമോ;
( സി )
പുതിയ ഏതെല്ലാം പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; അതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ ?
2237.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നടപ്പിലാക്കി വരുന്ന ഞാങ്കടവ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തൃക്കരുവ,പനയം,പെരിനാട്, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകള്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍ നടപ്പിലാക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പ്രസ്തുത കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2238.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍-ഇരിട്ടി കുടിവെള്ള പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ മട്ടന്നൂർ നഗരസഭാതിർത്തിയിൽപ്പെടുന്ന എത്ര ഗുണഭോക്താക്കള്‍ ഉണ്ടെന്നും പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
2239.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണമേഖലയിലെ കുടിവെള്ളപദ്ധതിയായ ജലജീവന്‍ മിഷനുമായി കരാറിലേര്‍പ്പെടുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്ന സാഹചര്യം നിലവിലുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പിനായി കണക്ഷനുകള്‍ നല്‍കുമ്പോഴുള്ള വിഹിതം ഉള്‍പ്പെടെ എന്തൊക്കെ അടിസ്ഥാനസൗകര്യങ്ങളാണ് തദ്ദേശസ്ഥാപനങ്ങള്‍ ചെയ്തുനല്‍കേണ്ടി വരുന്നത്;
( സി )
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് വെള്ളക്കരം പിരിക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളില്‍ വന്നുചേരുന്ന സാഹചര്യം നിലവിലുണ്ടോ;
( ഡി )
കൂടാതെ ജലവിതരണം, പരിപാലനം, അറ്റകുറ്റപ്പണികള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലായിരിക്കുമോ നടപ്പാക്കുക എന്നറിയിക്കാമോ;
( ഇ )
പദ്ധതി നടത്തിപ്പ് സംബന്ധിച്ച തദ്ദേശസ്ഥാപനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
2240.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എന്നാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണോ; എങ്കില്‍ പദ്ധതിയില്‍ കേന്ദ്രവിഹിതം, സംസ്ഥാനവിഹിതം, തദ്ദേശസ്ഥാപനവിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി ഗ്രാമീണമേഖലകള്‍ക്കായി മാത്രമുള്ളതാണോ; ഏങ്കില്‍ നഗരമേഖലകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ?
2241.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികള്‍ ഈ മിഷന്റെ കീഴില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ജലനിധി പദ്ധതി പൂര്‍ണ്ണമായും ഭാഗികമായും നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളില്‍ ഈ പദ്ധതി എപ്രകാരമാണ് നടപ്പിലാക്കുക; വിശദമാക്കാമോ?
2242.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ചെറുകിട ജലസേചന വിഭാഗം മുഖേന എത്ര തുകയുടെ പദ്ധതികളാണ് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ചെറുകിട ജലസേചന വിഭാഗം മുഖേന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
2243.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തില്‍ ജല ജീവൻ മിഷൻ ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മിഷന് വകയിരുത്തിയിട്ടുള്ള ആകെ തുക എത്രയാണെന്നും പദ്ധതികൾ പൂർണ്ണമായും എന്ന് നടപ്പിലാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
2244.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
2245.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തലശ്ശേരി മണ്ഡലത്തിലെ ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ന്യൂമാഹി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് ഉള്ളതെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
2246.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുമ്പിളിയം-എടയൂര്‍-വളാഞ്ചേരി കുടിവെളള പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
2247.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരള വാട്ടര്‍ അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധന ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
നിലവിലുളള ലാബുകളില്‍ എൻ.എ.ബി.എല്‍.ന്റെ അംഗീകാരമുളളത് ഏതിനെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
2021-2022 കാലയളവില്‍ എൻ.എ.ബി.എല്‍.ന്റെ അക്രഡിറ്റേഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച ലാബുകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കൂടുതല്‍ ലാബുകള്‍ക്ക് അക്രഡിറ്റേഷന്‍ എടുക്കുന്നതിനും മുഴുവന്‍ ലാബുകളെയും ആധുനികവല്‍ക്കരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
2248.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി 2011-12, 2012-13, 2013-14, 2014-15, 2015-16 വര്‍ഷങ്ങളില്‍ എത്ര ഗാര്‍ഹിക കണക്ഷനുകളും ഗാര്‍ഹികേതര കണക്ഷനുകളും നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
2016-17, 2017-18, 2018-19, 2019-20, 2020-21 കാലയളവില്‍ നല്‍കിയ ഗാര്‍ഹിക-ഗാര്‍ഹികേതര കണക്ഷനുകളുടെ എണ്ണം താരതമ്യേന കുറഞ്ഞുവരുന്നത് ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
2249.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ ശുദ്ധവും തടസ്സം കൂടാതെയുമുള്ള ജലം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പൈപ്പ് ലൈന്‍ ഇടയ്ക്കിടെ പൊട്ടുന്നത് ശാസ്ത്രീയമായി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2250.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും അടുത്തകാലത്ത് പൂര്‍ത്തീകരിച്ചതും ആയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ; ഭരണാനുമതി ലഭിച്ച കുടിവെള്ള പദ്ധതികള്‍ ഏതൊക്കെയാണ്;
( ഡി )
മണ്ഡലത്തില്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ പദ്ധതികളുടെയും കുടിവെള്ളപദ്ധതികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2251.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത കേരള മിഷന്റെ ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി ജലവിഭവ വകുപ്പ് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയത്; ആയതിലേക്ക് നാളിതുവരെയായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പുതിയ എന്തെല്ലാം പദ്ധതികളാണ് ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
2252.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനോറിറ്റി കുടിവെള്ള പദ്ധതി പ്രകാരം ഏറനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ആയത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണമെന്താണെന്നും വ്യക്തമാക്കുമോ;
( ബി )
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് കൃത്യമായ മോണിറ്ററിംഗ് നടത്താത്തതാണ് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിയ്ക്കാത്തതിന് കാരണമെന്ന കാര്യം ഗൗരവമായി കണ്ട് ഈ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2253.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നഗരമേഖലകളിൽ ഉൾപ്പെടുന്ന തീരദേശ മേഖലകൾക്കായി പ്രത്യേക കുടിവെള്ള പദ്ധതികൾ ഒന്നും നിലവിലില്ല എന്ന കാര്യം പരിശോധിക്കുകയുണ്ടായോ;
( സി )
എങ്കിൽ നഗര മേഖലകളിൽ ഉൾപ്പെടുന്ന തീരദേശമേഖലകളിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ?
2254.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജല വിതരണം കാര്യക്ഷമമാക്കാന്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ചും അവയുടെ പുരോഗതിയെക്കുറിച്ചും അറിയിക്കാമോ;
( ബി )
കാലപ്പഴക്കം മൂലമുള്ള ചോര്‍ച്ച കൊണ്ട് ജലവിതരണത്തില്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ കിഫ്ബി മുഖേന പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ;
( സി )
തലസ്ഥാനം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ സദാസമയവും കുടിവെള്ളം ലഭ്യമാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2255.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നു എന്ന ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രളയം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡാമുകളില്‍ ഉണ്ടായിട്ടും അത് പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണ് പ്രളയം അതിരൂക്ഷമാക്കിയത് എന്ന പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലെ കണ്ടെത്തൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള എല്ലാ ഡാമുകൾക്കും റൂൾ കേർവ് നിലവിലുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ; ?
2256.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ എത്ര കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്; അറിയിക്കുമോ;
( ബി )
വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള തുക എത്ര;
( സി )
ഗാര്‍ഹിക പൈപ്പ് കണക്ഷനുകളില്‍ എത്രയെണ്ണം മീറ്ററുകള്‍ പ്രവര്‍ത്തിക്കാത്തവയാണെന്നാണ് കരുതുന്നത്; ഇതുമൂലം പ്രതിവര്‍ഷം എത്ര രൂപയുടെ വരുമാന നഷ്ടമാണ് വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാവുന്നത്;
( ഡി )
പൈപ്പ് കണക്ഷനുകളുടെ ചോര്‍ച്ചമൂലം പ്രതിദിന വിതരണത്തിനായി തയ്യാറാക്കുന്ന വെള്ളത്തിന്റെ എത്ര ശതമാനമാണ് കണക്കില്‍പ്പെടാതെ നഷ്ടപ്പെടുന്നത്; ഇതുമൂലം പ്രതിവര്‍ഷം എത്ര തുകയുടെ വരുമാന നഷ്ടമാണ് വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാവുന്നത്; അറിയിക്കുമോ;
( ഇ )
ഇത്തരത്തിലുള്ള വരുമാന നഷ്ടം ഒഴിവാക്കിയും അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍ ഒഴിവാക്കിയും വാട്ടര്‍ അതോറിറ്റിയെ ലാഭത്തിലാക്കാനുമായി സര്‍ക്കാര്‍ എന്തൊക്കെ നൂതനമായ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
2257.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാരിന്റെ സ്ഥലംമാറ്റ മാനദണ്ഡം കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കുന്നതിനെതിരെ ഏതെങ്കിലും കാറ്റഗറി സംഘടന പരാതി സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത സംഘടനയുടെ പേരുവിവരം നല്‍കാമോ;
( സി )
സ്ഥലംമാറ്റ മാനദണ്ഡത്തിലെ സുതാര്യതക്കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ഡബ്ള്യു.എ.യിലെ ഓഫീസര്‍മാരുടെ അംഗീകൃത സംഘടനയായ എ.കെ.ഡബ്ള്യു.എ.ഒ. സമര്‍പ്പിച്ചിട്ടുളള നിവേദനത്തിന് നല്‍കിയ മറുപടിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
ഒരു മാസത്തില്‍ക്കുറവ് മാത്രം സ്വന്തം ജില്ലവിട്ട് ജോലി ചെയ്തിട്ടുളള എത്ര എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ കെ.ഡബ്ള്യു.എ. ഹെഡ് ഓഫീസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയിക്കാമോ;
( ഇ )
മാനദണ്ഡത്തിന് വിരുദ്ധമായി ചില ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്നതിന് മാറ്റം വരുത്താൻ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
2258.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ 25.02.2017ലെ സ.ഉ.(പി) നം.3/2017/ഉഭപവ. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുളള സ്ഥലംമാറ്റ മാനദണ്ഡം ഓണ്‍ലെെന്‍ വഴി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം അറിയിക്കാമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കുന്ന ഓണ്‍ലെെന്‍ സ്ഥലംമാറ്റ മാനദണ്ഡം വഴി പ്രസിദ്ധീകരിച്ച സിസ്റ്റം ജനറേറ്റഡ് ലിസ്റ്റും ഡി.ഡി.എഫ്.എസ്. പ്രകാരമുളള എല്ലാ തസ്തികകളുടെയും ലിസ്റ്റും നല്‍കാമോ;
( സി )
ജി-സ്പാര്‍ക്ക് വഴിയുളള സ്ഥലംമാറ്റ മാനദണ്ഡം കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കുമ്പോള്‍ തിരുവനന്തപുരത്ത് സ്റ്റേഷന്‍ പരിധി 5 കിലോമീറ്റര്‍ ആയി ചുരുക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സര്‍ക്കാര്‍ ഉത്തരവിനനുസൃതമായിട്ടുള്ളതാണോ; വ്യക്തമാക്കാമോ?
2259.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥലംമാറ്റത്തിന് മാനദണ്ഡം നിലവിലുണ്ടോ;
( ബി )
അഞ്ച് വര്‍ഷത്തിലധികമായി ഒരു ജില്ലയിലും മൂന്ന് വര്‍ഷത്തിലധികമായി ഒരു സീറ്റില്‍ ജോലി ചെയ്യുന്ന എത്ര ഓഫീസര്‍മാര്‍ തിരുവനന്തപുരം ജില്ലയിലെ പ്രസ്തുത ഓഫീസുകളിലുണ്ട്;
( സി )
കേരള സര്‍ക്കാര്‍ പൊതുസ്ഥലം മാറ്റത്തിനായി ഇറക്കിയിട്ടുളള ഉത്തരവിലെ ഏതെല്ലാം വ്യവസ്ഥകളാണ് കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പിലാക്കാത്തത്; അറിയിക്കുമോ;
( ഡി )
അപ്രകാരമുളള തീരുമാനം എടുക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയിക്കുമോ?
2260.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ മതിയായ എണ്ണം ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അവിടങ്ങളിലെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഫീല്‍ഡ് തലത്തിലുള്ള ഓഫീസര്‍മാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര ഓഫീസുകളില്‍ നിന്നും തസ്തിക ഷിഫ്റ്റ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സെക്ഷന്‍ ഓഫീസ് മുതല്‍ എം.ഡി. വരെ കേരള വാട്ടര്‍ അതോറിറ്റിയില്‍ എത്ര തലങ്ങളിലാണ് ഓഫീസുകള്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇക്കാരണത്താല്‍, തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കുവാന്‍ ഓഫീസ് തലങ്ങളുടെ എണ്ണം കുറക്കേണ്ടതാണെന്ന ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2261.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ 2021 ഡിസംബറോടെ നടക്കേണ്ട പ്രമോഷനുകള്‍ ഏതൊക്കെയാണെന്ന് വിഭാഗം തിരിച്ച് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മറ്റിയുടെ 2021-ലെ ഗസറ്റ് വിജ്ഞാപനങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2021 ഡിസംബറോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നീ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;
( സി )
അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കുമോ; എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒഴിവുകള്‍ നികത്തുന്ന കാര്യം പരിശോധിക്കുമോ?
2262.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ഡബ്ള്യു.എസ്.എസ്. പ്രകാരം 2018-ല്‍ ഭരണാനുമതി ലഭിച്ച വടക്കാഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലുമുള്ള പഴയതും തകരാറിലായതുമായ പെെപ്പുകളുടെ നവീകരണപ്രവൃത്തികള്‍ക്കായി 5 കോടി രൂപ അനുവദിച്ചിരുന്നതിൽ നിന്ന് നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
2263.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തിലെ മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍, എലവഞ്ചേരി, പല്ലശ്ശന എന്നീ പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയ്ക്കും കുടിവെളള പ്രശ്നത്തിനും ശാശ്വത പരിഹാരം കാണുന്നതിനുളള സീതാര്‍കുണ്ട് മിനി ഡെെവേര്‍ഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
2264.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ കേരളാ വാട്ടർ അതോറിറ്റിയുടെ കീഴില്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഭരണാനുമതി ലഭിച്ചിട്ടും തുടങ്ങിയിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍ എന്നിങ്ങനെ തരം തിരിച്ച് വിവരം നല്‍കാമോ?
2265.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പില്‍ കുടിവെള്ള പദ്ധതിയുടെ അനുമതി സംബന്ധിച്ചും നിലവിലെ സ്ഥിതി സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള തുടര്‍നടപടികള്‍ എന്തൊക്കെയാണെന്നും എന്ന് പൂര്‍ത്തിയാക്കാനാകുമെന്നും വിശദമാക്കാമോ;
( ബി )
വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ബാലരാമപുരം കുടിവെള്ള പദ്ധതിയുടെ അനുമതി, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് വിശദമാക്കാമോ; പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സത്വര നടപടി സ്വീകരിക്കാമോ; പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കാമോ?
2266.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഈ പദ്ധതി നടപ്പിലാക്കുന്നതോടു കൂടി ഏതെല്ലാം പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.