STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*481.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശക്തമായ മഴയിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്രദേശത്ത് ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശം പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിരുന്നോയെന്ന് അറിയിക്കാമോ;
( സി )
കൂട്ടിക്കലിലുണ്ടായ ദുരന്തത്തിന് ക്വാറികളും കാരണമായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോ?
*482.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനം കയര്‍ വ്യവസായ മേഖലയ്ക്ക് ഏതെല്ലാം രീതിയില്‍ പ്രയോജനപ്പെടുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കയര്‍ വ്യവസായ രംഗത്ത് പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് യന്ത്രവല്‍ക്കരണത്തിന് പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( സി )
കയര്‍ മേഖലയുമായി ബന്ധപ്പെട്ട് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?
*483.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി വ്യവസായ മേഖലയിൽ സൃഷ്ടിച്ച തൊഴിൽ ദിനങ്ങൾ, നെയ്ത്തുകാരുടെ എണ്ണം, ഉല്പാദനക്ഷമത, മൊത്തം വിറ്റുവരവ് എന്നിവയില്‍ എന്തെല്ലാം മാറ്റങ്ങളാണ് കഴിഞ്ഞ സർക്കാര്‍ നടപ്പിലാക്കിയതെന്നും കൈത്തറി ഉല്പാദന, വിപണന രംഗത്ത് ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ എന്നും വിശദമാക്കാമോ;
( ബി )
പ്രാഥമിക കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളുടെ അപെക്സ് ബോഡിയെന്ന നിലയിൽ ഹാൻടെക്സ് എന്തെല്ലാം പ്രവർത്തനങ്ങളാണ് കൈത്തറി ഉല്പാദന, വിപണന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്നത്; വിശദമാക്കാമോ;
( സി )
അസംഘടിത മേഖലയിലെ പരമ്പരാഗത നെയ്ത്തുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായി സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങൾ നൽകാമോ?
*484.
ശ്രീ. എം.വിജിന്‍
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഊര്‍ജ്ജ കേരളം പദ്ധതി മുഖേന കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിലുണ്ടായ സാങ്കേതിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി കമ്പോളത്തില്‍ നടപ്പാക്കുന്ന പ്രതിലോമകരമായ നടപടികള്‍ അതിജീവിക്കുന്നതിനും കാലഘട്ടത്തിനനുസൃതമായ ആധുനികീകരണത്തിനും കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ പൊതു കാര്യക്ഷമത ഉയര്‍ത്തുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*485.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കാരണങ്ങളാല്‍ 2019-ല്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നവരോ മസ്റ്ററിംഗ് പരാജയപ്പെട്ടവരോ ആയ നിരവധി പേര്‍ക്ക് 2019 ഡിസംബര്‍ മുതല്‍ ഇരുപത് മാസത്തോളമായി സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നം എന്നത്തേയ്ക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
*486.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖല സ്വകാര്യവല്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയെ സഹായിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനനുസരിച്ച് കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി ഇല്ലാത്ത ആദിവാസി ഊരുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വിതരണ ശൃംഖലയുടെ പരിധിയില്‍പ്പെടാത്ത വീടുകളിലേയ്ക്ക് വൈദ്യുതി എത്തിക്കാന്‍ ഉചിതമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*487.
ശ്രീ. പി. ടി. എ. റഹീം
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച വാണിജ്യ മിഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കേരളത്തിലെ വാണിജ്യമേഖലയിൽ ആകര്‍ഷകമായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
*488.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി.അൻവർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കോവിഡ് മഹാമാരി മൂലം നേരിട്ട ആഘാതം കുറയ്ക്കുന്നതിനായി സംരംഭക സഹായ പദ്ധതി ഉദാരവല്‍ക്കരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എം.എസ്.എം.ഇ. യൂണിറ്റുകള്‍ കോവിഡ് കാലത്ത് എടുത്ത വായ്പകള്‍ക്ക് പലിശ സബ്‍സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ മലയാളികള്‍ക്കായി വ്യവസായ വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*489.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം. എം. മണി
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള ആധുനികീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി ആധാരമെഴുതുന്ന പദ്ധതി കൂടുതല്‍ ലളിതമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനും രേഖകളുടെ ഡിജിറ്റൈസേഷന്‍ നടപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ?
*490.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിര്‍ണ്ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഭൂമി കെെമാറ്റത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ന്യായവില നിര്‍ണ്ണയിച്ച് കിട്ടുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമോ?
*491.
ശ്രീ. പി.പി. സുമോദ്
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റിസ്ക് ഫണ്ട് പദ്ധതിയില്‍ നിന്നും എത്ര തുക ചെലവഴിച്ചുവെന്നും എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
വായ്പയെടുത്ത ശേഷം കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് റിസ്ക് ഫണ്ടിന് അര്‍ഹതയുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*492.
ശ്രീ എം മുകേഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ നടപ്പിലാക്കി വരുന്ന മുഖ്യമന്ത്രിയുടെ സഹായ വായ്പ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ; കോവിഡ് കാലത്ത് നിരാശ്രയരായവര്‍ക്ക് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമായിട്ടുണ്ടന്ന് വിശദമാക്കാമോ;
( ബി )
ഹ്രസ്വകാല കാര്‍ഷിക ഉല്പാദനത്തിനും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതിനായി സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*493.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിര്‍ണ്ണയിക്കാത്തത് മൂലം ഭൂമി കൈമാറ്റം വൈകുന്നത് തടയുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഒരു സ്ഥലത്തിന്റെ ന്യായവില പുതുതായി നിര്‍ണ്ണയിച്ച് കിട്ടുവാനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; ന്യായവില നിശ്ചയിച്ച് കിട്ടുന്നതിനായുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഭൂമിയുടെ ന്യായവില നിര്‍ണ്ണയിച്ച് കിട്ടുന്നതിനായുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*494.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിത പ്രകൃതി ദുരന്തം ഏല്‍പ്പിച്ച ആഘാതം അതിജീവിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*495.
ശ്രീ വി ജോയി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇടത്തരം, വൻകിട വ്യവസായങ്ങൾക്കായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പ്രത്യേകമായ ധനസഹായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി. സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
നിലവിലുള്ള വനിതാ സംരംഭകർക്ക് അവരുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ.എസ്.ഐ.ഡി.സി. പ്രത്യേകമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*496.
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ വികസനം സാധ്യമാക്കുന്നതിൽ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്തെല്ലാം സേവനങ്ങളും സംവിധാനങ്ങളുമാണ് സജ്ജമാക്കുന്നത്; വിശദമാക്കാമോ ;
( ബി )
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് കിന്‍ഫ്ര സജ്ജമാക്കിയ ഡിഫൻസ് പാർക്കിൽ പ്രതിരോധ മേഖലയ്ക്കും വ്യവസായ വികസനത്തിന്റെ ഭാഗമായി ചെറുകിട സംരംഭകർക്കും ആവശ്യമായ എന്തെല്ലാം സൗകര്യങ്ങളാണ് ലഭ്യമാക്കുക എന്ന് വിശദമാക്കാമോ;
( സി )
കർഷകരുടെ ഉല്പന്നങ്ങൾക്ക് മികച്ച വിപണന സാധ്യതകളും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണപദാർത്ഥങ്ങളും ലഭ്യമാക്കുന്നതിന് കിൻഫ്ര പാലക്കാട് ആസ്ഥാനമായി തയ്യാറാക്കിയ മെഗാ ഫുഡ് പാർക്കിന്റെ പ്രവർത്തനം വിശദമാക്കാമോ; ഇത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിശദമാക്കാമോ?
*497.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിന് മറ്റേതെങ്കിലും ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക തിരിമറികൾക്ക് ഇടയാക്കുമെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*498.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി നൂലിനുള്ള റോവിംഗ് മെറ്റീരിയല്‍ പ്ലാന്‍റ് പൂട്ടിയതുമൂലം സംസ്ഥാനത്തെ ഖാദി മേഖല സ്തംഭിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്ലാന്റില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ; സംസ്ഥാനത്ത് ഒരു റോവിംഗ് മെറ്റീരിയല്‍ പ്ലാന്റ് കൂടി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇത്തരം പ്ലാന്റുകളില്‍ വിദഗ്ധ തൊഴിലാളികളെ നിയമിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
*499.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കനത്ത മഴയിലും പ്രകൃതി ദുരന്തങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ കാര്യക്ഷമമായി ഇടപെടുന്നതിന് കെ.എസ്.ഇ.ബി. ക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിനായി കെ.എസ്.ഇ.ബി. ലിമിറ്റഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രകൃതി ദുരന്തത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ ആയത് പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിശദമാക്കുമോ?
*500.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018, 2019 എന്നീ വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ മണ്ണും ചെളിയും നിറഞ്ഞതുമൂലം വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഡാമുകളുടെ സംഭരണ ശേഷിയില്‍ കുറവുണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2018-ല്‍ ഡാമുകളില്‍ അടിഞ്ഞ മണ്ണും ചെളിയും പൂർണമായും നീക്കാന്‍ സാധിച്ചിരുന്നോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെ മണ്ണും ചെളിയും നീക്കാത്തത് 2021-ലെ മഴക്കെടുതിയുടെ ആഘാതത്തിന്റെ ആക്കം കൂട്ടിയതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*501.
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുന്നതിന്റെ ഭാഗമായി ചകിരി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കയര്‍ മേഖലയുടെ ആധുനികീകരണത്തിനായി നടപ്പാക്കി വരുന്ന രണ്ടാം പുന:സംഘടനയുടെ ആദ്യഘട്ടം ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കുമ്പോള്‍ എന്തൊക്കെയാണ് ലക്ഷ്യമിടുന്നതെന്നും അവ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
*502.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബർ മാസത്തെ അതിതീവ്ര മഴയുടെ സാഹചര്യത്തിൽ വൈദ്യുതി വകുപ്പിന്റെ ഡാമുകളുടെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
അതിതീവ്ര മഴയെ തുടർന്ന് കെ.എസ്.ഇ.ബി. യുടെ ഏതൊക്കെ ഡാമുകൾ തുറന്നുവെന്ന് തീയതി സഹിതം വ്യക്തമാക്കാമോ;
( സി )
ഡാം തുറക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നോ; എങ്കില്‍ പ്രസ്തുത മുന്നറിയിപ്പിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്താമോ;
( ഡി )
മഴ മാത്രമല്ല ഡാമുകളുടെ മിസ് മാനേജ്‍മെന്റും സംസ്ഥാനത്ത് 2018-ലെ പ്രളയം രൂക്ഷമാകാൻ കാരണമായെന്ന കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേലുള്ള വെെദ്യുതി ബോര്‍ഡിന്റെ നിലപാട് വിശദമാക്കാമോ?
*503.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് ജില്ലകൾ തോറും സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാക്കനാട് കിൻഫ്ര പാർക്കിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇന്നവേഷൻ പാർക്കിന്റെ ആദ്യഘട്ടം എന്നത്തേക്ക് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യവസായ നിക്ഷേപം ഉറപ്പ് വരുത്തുന്നതിനായി കഴക്കൂട്ടം കിൻഫ്ര പാർക്കിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രമുഖ ഡിസൈൻ ടെക്നോളജി സേവന ദാതാക്കളായ ടാറ്റാ എലക്സിയുടെ സംരംഭത്തിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*504.
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വൈദ്യുതി പദ്ധതികളില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നതെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
വൈദ്യുതി ഉല്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*505.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ജല വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്പാദനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര പൂളിലേക്ക് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*506.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത ഉല്പന്നങ്ങള്‍ക്ക് വിപണി സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പരമ്പരാഗത ഉല്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഒരുക്കുന്നതിനായി വിവിധോദ്ദേശ്യ പ്രോത്സാഹന കേന്ദ്രങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രത്തില്‍ പരമ്പരാഗത ഉല്പന്നങ്ങളുടെ വിപണനത്തിനായി ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
പരമ്പരാഗത ഉല്പന്നങ്ങളുടെ വിപണനത്തിനായി എന്തെല്ലാം പുതിയ പരിപാടികളാണ് പരിഗണനയിലുള്ളത്; വിശദമാക്കാമോ?
*507.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹരിത വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ; ഇതിന്റെ നേട്ടങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഹരിത വൈദ്യുതി ഉല്പാദനം വ്യാപകമാക്കുന്നതിന് ഏതൊക്കെ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഹരിത വൈദ്യുതി ഉല്പാദനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിയന്ത്രണമോ മാര്‍ഗനിര്‍ദേശമോ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹരിത വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*508.
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ മാസത്തിലെ തീവ്രമഴയെ നേരിടാൻ വൈദ്യുതി വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഡാമുകൾക്ക് റൂൾ കർവ് നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
2021 ഒക്ടോബർ മാസത്തിലെ തീവ്രമഴയെ നേരിടാൻ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഡാമുകൾ റൂൾ കർവ് പാലിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*509.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റും മഴയും മൂലം വൈദ്യുത മേഖലയില്‍ ഉണ്ടായ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട തകരാറുകള്‍ മാറ്റി വിതരണം എപ്പോള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ?
*510.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭങ്ങളുടെ വാണിജ്യ വികസനം ലക്ഷ്യമാക്കി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച അഗ്രോ ഫുഡ് പ്രോ, മെഷീനറി എക്സ്പോ എന്നീ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഇവ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എം.എസ്.എം.ഇ. മേഖലയില്‍ ഒരു സ്ഥിരം പ്രദര്‍ശന വിപണന സമുച്ചയത്തിന് രൂപം കൊടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് വാണിജ്യ മേഖലയുടെ പ്രോത്സാഹനത്തിനായി വാണിജ്യ മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.