STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*541.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ടെണ്ടര്‍ നടപടികളില്‍ ഉള്‍പ്പെടെ സമഗ്രമായ പരിഷ്കാരം നടപ്പാക്കുമോ; വിശദമാക്കാമോ?
*542.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ് നൽകുന്ന നടപടി പ്രതിസന്ധിയിലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ലാപ് ടോപ്പോ മറ്റ് പഠനോപകരണങ്ങളോ ഇല്ലാത്ത കുട്ടികൾക്ക് അടിയന്തരമായി ഇത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
വിദ്യാകിരണം പദ്ധതിയുടെ ടെൻഡർ നടപടികൾ പരാജയപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
*543.
ശ്രീ. പി. ടി. എ. റഹീം
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കി യാത്ര സുഗമവും വേഗത്തിലുമാക്കണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ബൈപാസ് റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എവിടെയെല്ലാമാണ് പുതുതായി ബൈപാസ് റോഡുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
വിഴിഞ്ഞം-പാരിപ്പള്ളി ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണം ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*544.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന അതിതീവ്ര മഴയും പ്രളയവും ഈ വര്‍ഷം പൊതുമരാമത്ത് റോഡുകള്‍ക്കുണ്ടാക്കിയിട്ടുള്ള നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തകര്‍ന്ന റോഡുകള്‍ സത്വരമായി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
മഴക്കെടുതിയെ അതിജീവിക്കുന്ന തരത്തില്‍ റോഡുകളുടെ രൂപകല്പനയും നിര്‍മ്മാണ രീതിയും പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; അനുയോജ്യ നൂതന സാങ്കേതികവിദ്യകളും നിര്‍മ്മാണ രീതിയും നിര്‍മ്മാണ സാമഗ്രികളും വ്യാപകമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
*545.
ശ്രീ എം മുകേഷ്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനങ്ങളെ തൊഴിലിന് പ്രാപ്തരാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലകളില്‍ ആരംഭിച്ച എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യം കൈവരിക്കുന്നതിന് എത്രമാത്രം സാധ്യമായിട്ടുണ്ട് എന്ന് അറിയിക്കാമോ ;
( സി )
ഇടനിലക്കാരില്ലാതെ കഴിവിനനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താന്‍ സഹായകമാകും വിധം കെയിസ് പ്രത്യേക സ്കില്‍ രജിസ്ട്രി ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*546.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എച്ച്. സലാം
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്തു റോഡുകളുടെ നിര്‍മ്മാണത്തിലെയും പരിപാലനത്തിലെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗിനെ ജനകീയവല്‍ക്കരിച്ച് കരാറുകാരന്റെയും മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ന്യൂനത പരിഹാര ബാധ്യത കാലയളവ് സംബന്ധിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റിൽ  നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പൊതുമരാമത്തു പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും കാലാവസ്ഥക്കനുസൃതമായി മാത്രം നിര്‍മ്മാണം നടത്തുന്നതിനും പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*547.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
മഴക്കെടുതികളും പ്രകൃതി ദുരന്തങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ അവയെ നേരിടുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി എന്തൊക്കെ സജജീകരണങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്നും എന്തൊക്കെയാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ദുരന്ത നിവാരണ, ലഘൂകരണ സംവിധാനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
*548.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങള്‍ അവലോകന വിധേയമാക്കിയിട്ടുണ്ടോ; എന്തെല്ലാം പ്രവർത്തനങ്ങൾക്കാണ് പ്രസ്തുത അതോറിറ്റി നേതൃത്വം നൽകുന്നതെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമയാസമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
2021 ഒക്ടോബർ മാസത്തില്‍ ന്യൂനമർദ്ദത്തെത്തുടർന്ന് ശക്തമായ മഴയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉണ്ടായ ഉരുൾപൊട്ടലിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയുന്നതിനുള്ള ഉപകരണങ്ങൾ അതോറിറ്റിയുടെ നിയന്ത്രണത്തിൽ ഉണ്ടോ; അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഇ )
കൂടുതൽ ആധുനിക ദുരന്ത നിവാരണ ഉപകരണങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*549.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലേജ് ഓഫീസ് മുതല്‍ കളക്ട്രേറ്റ് വരെയുള്ള ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-ഓഫീസ് സംവിധാനത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന കമ്പ്യൂട്ടര്‍ നമ്പര്‍ ഉപയോഗിച്ച് ഫയലുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ കഴിയുംവിധം പ്രസ്തുത ഇ-ഓഫീസ് സംവിധാനം വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
ഇ-ഓഫീസ് സംവിധാനം വിപുലീകരിക്കുന്നതിനായി മറ്റെന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
*550.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ലേബര്‍ കോ‍ഡില്‍ ഐ.എല്‍.ഒ. കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തൊഴിലെടുക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
*551.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി ലാപ് ടോപ് നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള ടെണ്ടര്‍ നടപടി റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ ലാപ് ടോപ് നല്‍കാന്‍ കഴിയുമോ; എങ്കില്‍ ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*552.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ സ്കൂള്‍ കെട്ടിടങ്ങള്‍ ബലക്ഷയം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*553.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സഹായകരമാവുന്ന വിധത്തില്‍ പഠന പ്രവര്‍ത്തനം കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നവ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ ക്ലാസിലേക്കും അനിവാര്യമായ ഡിജിറ്റല്‍ പഠന വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് രൂപം കാെടുത്ത എഡ്യുക്കേഷണല്‍ ടെക്നോളജി ലാബിന്റെ പ്രവർത്തനം വിശദമാക്കാമോ;
( സി )
ആരോഗ്യ ജീവിതശൈലി അനുവർത്തിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും നെെപുണ്യ വികസനത്തിനും ഉപയുക്തമായ ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് പദ്ധതി നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
*554.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.വി.അൻവർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി നല്‍കുന്നതില്‍ ഉദ്യാേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഏറ്റെടുത്ത പ്രവൃത്തികളില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*555.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുമ്പോള്‍ ബയോ ബബിള്‍ സംവിധാനം ഏർപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഓരോ ബയോ ബബിള്‍ വിഭാഗത്തെയും നിശ്ചയിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുക എന്ന് വിശദമാക്കുമോ;
( ബി )
ഓരോ ബയോ ബബിളിലും ഉൾപ്പെടുന്ന ശാരീരിക മാനസിക വൈകല്യങ്ങളുള്ള വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകുമോ; വിശദീകരിക്കുമോ;
( സി )
രോഗവ്യാപനം ഒഴിവാക്കുന്നതിന് പ്രസ്തുത സംവിധാനം എത്രത്തോളം സഹായകമാണെന്നും ഈ സംവിധാനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്വീകരിച്ചിട്ടുളള നടപടികളും വിശദമാക്കുമോ;
( ഡി )
വിദ്യാർത്ഥികള്‍ക്ക് സ്കൂളുകളിലേക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന യാത്രാനിരക്ക് കുറയ്ക്കുന്നതിന് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?
*556.
ശ്രീ. എ. രാജ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഉപാധിരഹിത പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ; ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നോ;
( ബി )
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനനുസൃതമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*557.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബർ മാസത്തിലുണ്ടായ ശക്തമായ മഴയിൽ പൊതുമരാമത്ത് റോഡുകള്‍ക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കനത്ത മഴയിലും ഉരുൾപൊട്ടലിലും ഗതാഗതം മുടങ്ങിയ പൊതുമരാമത്ത് റോഡുകളിൽ ഗതാഗതം പുന:സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് പ്രളയവും ഉരുൾപൊട്ടലും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രളയത്തെയും ഉരുൾപൊട്ടൽമൂലമുള്ള നാശനഷ്ടങ്ങളെയും അതിജീവിക്കുന്ന തരത്തിലുള്ള റോഡ് നിർമ്മാണത്തിന്റെ സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രളയത്തെ അതിജീവിക്കുന്ന നിർമ്മാണ രീതികൾ സ്വായത്തമാക്കുന്നതിന് ദേശീയ, അന്തര്‍ദേശീയ തലത്തിലുളള ഗവേഷണ സ്ഥാപനങ്ങളുമായും സർവ്വകലാശാലകളിലെ ഗവേഷണ വിഭാഗവുമായും സഹകരിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമോ; വിശദമാക്കുമോ?
*558.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പരിപാടികളെ കുറിച്ച് അറിയിക്കാമോ;
( ബി )
വിദ്യാര്‍ത്ഥി കേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള പഠന, ബോധന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ;
( സി )
പ്രസ്തുത വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ പ്രസക്തിയും പ്രാധാന്യവും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വിശദമാക്കാമോ?
*559.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭരണാനുമതി നല്‍കിയ ടൂറിസം പദ്ധതികളും അവയുടെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
വിദേശ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന വിധം ടൂറിസം പദ്ധതികള്‍ നൂതനവും കാലികവുമാക്കാന്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
*560.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് നിലവില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
നദികളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും കാരണം നദികളുടെ ജല വാഹകശേഷി കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ ശക്തമായ മഴയില്‍ നദികള്‍ നിറഞ്ഞും ഗതിമാറിയും ഒഴുകിയ കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
നദികളിലെ മണലും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
*561.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അദ്ധ്യാപക വിദ്യാഭ്യാസം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം പരിഷ്ക്കരണ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
അദ്ധ്യാപക വിദ്യാഭ്യാസ ഘടകങ്ങളുടെ പാഠ്യപദ്ധതി പരിഷ്കരണം നടത്തിയിട്ടുണ്ടോ; പാഠ്യപദ്ധതിയുടെ സമീപനം, ഉള്ളടക്കം, ദാര്‍ശനികവും ചരിത്രപരവുമായ വശങ്ങള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രീ പ്രെെമറി പാഠ്യപദ്ധതി, ഡി.എല്‍.എഡ്. പാഠ്യപദ്ധതി എന്നിവയില്‍ ഗവേഷണ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*562.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി തരംമാറ്റുന്നതിന് അനാവശ്യ കാലതാമസം ഒഴിവാക്കി ഉപഭോക്താവിന് നിയമാനുസൃതം ഭൂമി തരംമാറ്റി ലഭിക്കാന്‍ വേണ്ട നടപടിക്രമങ്ങളില്‍ കാലോചിത മാറ്റം വരുത്തുമോ എന്ന് അറിയിക്കാമോ?
*563.
ശ്രീമതി യു പ്രതിഭ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചരക്ക് കൈകാര്യം ചെയ്യുന്നതിന് സംവിധാനമുള്ള ഇന്റര്‍മീഡിയറ്റ് തുറമുഖങ്ങള്‍ ഏതൊക്കെയാണ്; ഇവയുടെ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിവര്‍ഷ ശേഷിയും ഉപയോഗവും തമ്മില്‍ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിച്ച് ഉപയോഗം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; തുറമുഖങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടുണ്ടോ; വരുമാന വര്‍ദ്ധനവ് ഉണ്ടാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*564.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ കെ ആൻസലൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത മേഖലയിലെ തൊഴില്‍പരമായ ചൂഷണം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതൊക്കെ തൊഴില്‍ മേഖലകളില്‍ മിനിമം വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന കാര്യക്ഷമമാക്കിയിട്ടുണ്ടോ; നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കേസും ക്ലെയിം പെറ്റീഷനും ഫയല്‍ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*565.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തില്‍ അടച്ചിട്ടിരുന്ന സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിഷ്കര്‍ഷിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ;
( സി )
സ്കൂളുകളുടെ അറ്റകുറ്റപണികള്‍ നടത്തി ക്ഷമത ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
*566.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യത മേഖലകൾ വർദ്ധിക്കുന്നതായി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മണ്ണ് പൂർണമായും ഉറയ്ക്കാത്തതിനാൽ തുടർന്നുള്ള വർഷങ്ങളിലും അപകട സാധ്യത കൂടുതലാണെന്ന റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
*567.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി ദുർബലമായ മേഖലകളില്‍ ഉള്‍പ്പെടെ റവന്യൂ ഭൂമിയിലടക്കം നടത്തുന്ന അനധികൃത കരിങ്കല്‍ ഖനനം പരിസ്ഥിതിക്ക് വിനാശകരമായ തോതില്‍ വ്യാപകമായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പഠനവിധേയമാക്കിയിട്ടുണ്ടോ; ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണത്തോടെ ഖനനം നടത്താന്‍ എന്ത് പദ്ധതിയാണുള്ളതെന്ന് അറിയിക്കുമോ;
( ബി )
പരിസ്ഥിതിക്ക് വിനാശകരമാകാതെ നിർമ്മാണ മേഖലയക്ക് പാറ ലഭ്യമാക്കുന്നതും കരിങ്കല്‍ ഖനനം പൊതുമേഖലയിലാക്കുന്നതും സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ;
( സി )
മറ്റേതെങ്കിലും തരത്തില്‍ ഖനനത്തിൽ നിയന്ത്രണം സാധ്യമാകുമോ; എങ്കില്‍ വിശദമാക്കുമോ?
*568.
ശ്രീ. എം.വിജിന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷം സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഉത്കണ്ഠയും ആശങ്കയും മാറ്റിയെടുക്കുന്നതിന് പ്രത്യേകം പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
പഠന നിലവാരത്തില്‍ പിന്നാക്കം പോയി എന്ന ആശങ്കയും മടിയും കൊണ്ട് സ്കൂളിലെത്താത്തവരെയെല്ലാം കണ്ടെത്തി സ്കൂളിലെത്തിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കാമോ;
( സി )
സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ സ്കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ ലേണിംഗ് സര്‍വ്വേ പ്രകാരം ഓണ്‍ലൈനില്‍ സ്ഥിരമായി പഠിക്കുന്ന കുട്ടികള്‍ നഗരങ്ങളില്‍ 24 ശതമാനവും ഗ്രാമങ്ങളില്‍ 8 ശതമാനവും മാത്രമാണെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ സംസ്ഥാനത്ത് ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ പോരായ്മ കണ്ടെത്താന്‍ മാർഗ്ഗം ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പഠന നിലവാരം കോവിഡ് കാലത്തിന് മുൻപുള്ളത് പോലെയാക്കാൻ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*569.
ശ്രീ. ആന്റണി ജോൺ
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. സുമോദ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയപ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
*570.
ശ്രീ . പി . ഉബൈദുള്ള
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 ഒക്ടോബര്‍ മാസം ഉണ്ടായ കനത്തമഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ എന്നത്തേക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.