STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*271.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ സ്കൂള്‍ വാഹനങ്ങളില്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഗതാഗത വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സ്കൂള്‍ വാഹനങ്ങളില്‍ സാമൂഹിക അകലവും തെര്‍മല്‍ സ്‌കാനർ, സാനിറ്റൈസർ തുടങ്ങിയവയും ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഒരു വർഷത്തോളം പ്രവർത്തിക്കാതിരുന്ന സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താൻ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാർ, ബസ് അറ്റന്‍ഡര്‍മാർ തുടങ്ങിയ ജീവനക്കാർ സ്വീകരിക്കേണ്ട നടപടികൾ നിഷ്കർഷിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
*272.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പാഠ്യപദ്ധതിയും പഠനക്രിയകളും കൃത്യമായി അപഗ്രഥിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും കോഴ്സുകള്‍ കൂടുതല്‍ തൊഴിലധിഷ്ഠിതമാക്കുവാനും സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
എന്‍ജിനീയറിംഗ് വിദ്യാഭ്യാസം കൂടുതല്‍ വ്യവസായ ബന്ധിതമാക്കുന്നതിനും വെെവിദ്ധ്യവല്‍ക്കരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
വെെജ്ഞാനിക സമൂഹ നിര്‍മ്മിതിക്ക് ആവശ്യമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുവാനും നിലവിലെ കോഴ്സുകളുടെ ന്യൂനതകള്‍ പരിഹരിച്ച് കാലോചിതമായി നവീകരിക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*273.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പഠനനിലവാരത്തില്‍ തകര്‍ച്ചയുണ്ടായതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ പ്രധാന കാരണം യോഗ്യരായ അദ്ധ്യാപകരുടെ അഭാവമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
സാങ്കേതിക സര്‍വ്വകലാശാല ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
യോഗ്യതയുള്ള അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*274.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത തീരുമാനത്തിലൂടെ കോളേജുകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കിൽ എപ്രകാരമെന്ന് വ്യക്തമാക്കാമോ;
( സി )
2012 -ല്‍ അന്നത്തെ സർക്കാർ കേരളത്തില്‍ ഓട്ടോണമസ് കോളേജുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഡോ. എന്‍.ആര്‍. മാധവമേനോന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നോ;
( ഡി )
എങ്കില്‍ പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് എപ്പോൾ ലഭിച്ചുവെന്നും പ്രധാനപ്പെട്ട ശിപാർശകൾ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കാമോ?
*275.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ഡോ.കെ.ടി.ജലീൽ
ശ്രീ വി ജോയി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി കായികക്ഷമത മിഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എന്തെല്ലാം കാര്യങ്ങളാണ് ഇതുവഴി നേടാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സ്പോര്‍ട്സുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകളിലെ കണ്ടുപിടുത്തങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി കായിക മേഖലയെ മെച്ചപ്പെടുത്തുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*276.
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം രാജഗോപാലൻ
ശ്രീ ഡി കെ മുരളി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉപസമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ഉപസമിതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുമോ?
*277.
ശ്രീ. പി.വി.അൻവർ
ശ്രീമതി യു പ്രതിഭ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ഹരിത ഇന്ധനത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി ഡീസല്‍ ബസ്സുകള്‍ എല്‍.എന്‍.ജി.യിലേയ്ക്കും സി.എന്‍.ജി.യിലേയ്ക്കും മാറ്റുന്ന പ്രവൃത്തി ഏതുവരെയായെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. യുടെ എത്ര ബസ്സുകള്‍ എല്‍.എന്‍.ജി.യിലേയ്ക്ക് മാറ്റുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്; ഇതിന്റെ നടപടികള്‍ വിശദമാക്കാമോ;
( സി )
ആദ്യഘട്ടത്തില്‍ ഡീസല്‍ ബസ്സുകള്‍ സി.എന്‍.ജി.യിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് 2021-22 ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നറിയ്ക്കുമോ?
*278.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിഭവനുകളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കൃഷിഭവനുകളെ സര്‍ക്കാര്‍ ഓഫീസ് എന്നതിലുപരി കര്‍ഷകരുടെ സഹായകേന്ദ്രങ്ങള്‍ എന്ന തലത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
*279.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യാത്രാ ക്ലേശം പരിഹരിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.യുടെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സര്‍വ്വേയിലെ നിഗമനങ്ങള്‍ എന്തെല്ലാമാണ്;
( സി )
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍ പുന:ക്രമീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*280.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറി സംഭരണത്തില്‍ ഹോര്‍ട്ടികോര്‍പ്പിന് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല എന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പലപ്പോഴും ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നതെന്ന ആക്ഷേപത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പച്ചക്കറി സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എന്നത്തേക്ക് കൊടുത്തുതീര്‍ക്കുമെന്ന് അറിയിക്കുമോ?
*281.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസരംഗത്ത് അന്തര്‍ സര്‍വ്വകലാശാല സ്വയംഭരണ സ്ഥാപനങ്ങളായി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പഠനത്തോടൊപ്പം വരുമാനം കണ്ടെത്താന്‍ കഴിയുന്ന പദ്ധതികളിലൂടെ തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കാനുതകും വിധം ഉന്നതവിദ്യാഭ്യാസത്തെ മാറ്റിയെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*282.
ശ്രീമതി യു പ്രതിഭ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്-ന്റെ ലക്ഷ്യവും നിലവില്‍ ഏറ്റെടുത്തിട്ടുള്ള ദൗത്യങ്ങളും അവയുടെ പുരോഗതിയും അറിയിക്കാമോ;
( ബി )
റെയില്‍വേ വികസനം വേഗത്തിലാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കെ-റെയില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
*283.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയമായ കൃഷിരീതികൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സംസ്ഥാനത്തെ വിവിധ അഗ്രോ സോണുകളായി തിരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ എന്തൊക്കെ ഘടകങ്ങൾ പരിഗണിച്ചാണ് ഇങ്ങനെയൊരു തരംതിരിക്കൽ നടത്തുന്നതെന്ന് അറിയിക്കാമോ;  
( സി )
അഗ്രോ സോണുകളായി തരംതിരിക്കുന്നതിന്റെ ഭാഗമായി കാർഷിക മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
കൃഷിഭവനുകളെ സർക്കാർ ഓഫീസ് എന്നതിലുപരി കർഷകരുടെ സഹായ കേന്ദ്രങ്ങൾ എന്ന നിലയിലേക്ക് ഉയർത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
*284.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ആവശ്യമായ കോഴിമുട്ടകളില്‍ ഗണ്യമായ എണ്ണം അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതായ സാഹചര്യം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുട്ട ഉല്പാദന മേഖലയില്‍ പ്രവർത്തിക്കുന്ന കര്‍ഷകരുടെ വരുമാന വര്‍ദ്ധനവും കാര്‍ഷികമേഖലയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
മിതമായ നിരക്കിൽ ഗുണമേന്മയുള്ള കോഴിത്തീറ്റ ആഭ്യന്തരമായി ഉല്പാദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
സർക്കാരിന്റെ വ്യവസായ വികസന നയത്തിന്റെ ഭാഗമായി കോഴിത്തീറ്റ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പുമായി സഹകരിച്ച് പദ്ധതികൾ തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
*285.
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാ ഫിനാന്‍സിംഗ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; ഈ പദ്ധതി നടപ്പാക്കുന്നത് കാരണം കൃഷിക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവർക്ക് എന്തെല്ലാം ഗുണഫലങ്ങള്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*286.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പല സ്റ്റേഡിയങ്ങളും ശോച്യാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം സ്റ്റേഡിയങ്ങള്‍ പുനരുദ്ധരിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ളവയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
*287.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനും വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ദീര്‍ഘനാളുകളായി പ്രവർത്തനരഹിതമായ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി എന്തെല്ലാം പരിശോധനകൾ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇതിനായി മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി.യുടെ ബോണ്ട് സർവീസ് ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*288.
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാറായ സാഹചര്യത്തില്‍ ഉൾപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിലെത്താന്‍ ഗതാഗത സൗകര്യം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് -19 ന്റെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസ് സര്‍വ്വീസുകള്‍ കുറവായതിനാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
*289.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനി രൂപീകരണത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
*290.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപയോഗിക്കുന്ന കൊയ്ത്ത് യന്ത്രങ്ങളിൽ നല്ലൊരുപങ്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതാണെന്നുളളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാർഷിക മേഖലയിലെ വിത മുതൽ സംസ്കരണം വരെയുളള ഘട്ടങ്ങളില്‍ യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
കാർഷിക യന്ത്രങ്ങളുടെ വികസനത്തിനായി ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ;
( ഡി )
കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്നതിനുള്ള സ്മാം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*291.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് മുന്തിയ ഇനം നാളികേര തൈകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
നാളികേര കൃഷിയുടെ ഗുണഫലങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിന് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ?
*292.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുരക്ഷിത ഭക്ഷ്യോല്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയിലൂടെ ഉല്പാദിപ്പിച്ച പച്ചക്കറികളുടെ സംഭരണം, വിപണനം എന്നിവക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പച്ചക്കറികളുടെ വിപണനത്തിനായി നഗര വഴിയോര കാര്‍ഷിക വിപണികള്‍ ആരംഭിച്ചിട്ടുണ്ടോ; നഗര വഴിയോര കാര്‍ഷിക വിപണിയിലൂടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് സ്ഥിരം വിപണി ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന വകുപ്പുതല നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*293.
ശ്രീ ഡി കെ മുരളി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശ്രവണ, സംസാര പരിമിതികള്‍ അനുഭവിക്കുന്നവരുടെ കുറവുകള്‍ പരിഹരിച്ച് മുന്നേറുന്നതിന് സ്ഥാപിതമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് -ല്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതൊക്കെ കോഴ്സുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ കോഴ്സുകളും അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളും പ്രവേശനം, ഫീസ് ഘടന, സംവരണം എന്നിവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും അദ്ധ്യാപക പരിശീലനത്തിന്റെയും ഭാഗമായി മറ്റു യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്നുള്ള പ്രോഗ്രാമുകള്‍ നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*294.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കുന്നതിനായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതുരീതിയില്‍ നടപ്പാക്കണമെന്നതില്‍ കര്‍ഷക പ്രതിനിധികളുടെ അഭിപ്രായം തേടിയിട്ടുണ്ടോ; കര്‍ഷകർക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയ്ക്ക് പ്രൊഫഷണല്‍ സഹായം ഉണ്ടാകുമോയെന്നും കമ്പനി വഴി കാര്‍ഷിക മേഖലയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാകുമോയെന്നും വിപണി വിപുലപ്പെടുത്തുമോയെന്നും വ്യക്തമാക്കാമോ?
*295.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്ഡൗണ്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച കടുത്ത പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കൃഷി വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുമോ;
( ബി )
കാര്‍ഷിക സുരക്ഷയ്ക്ക് അനിവാര്യമായ ജലസേചന പദ്ധതികള്‍ കൂടി ഇതോടൊപ്പം ഉറപ്പാക്കുന്നതിന് കൃഷിവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?
*296.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യവില്പന നടത്തുന്ന വനിതകള്‍ക്കായി കെ.എസ്.ആര്‍.ടി.സി.യും ഫിഷറീസ് വകുപ്പും സംയുക്തമായി ആരംഭിച്ച സമുദ്ര സൗജന്യ ബസ് സര്‍വ്വീസിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ബസ് സര്‍വ്വീസ് എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
ഡീസല്‍, സ്പെയര്‍പാര്‍ട്സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തില്‍ ഇത്തരത്തിലുള്ള ഒരു ബസിന് പ്രതിവര്‍ഷം എത്ര തുക ചെലവാകുമെന്നും ഈ തുക നല്‍കുന്നത് ഏത് വകുപ്പാണെന്നും എത്ര പേര്‍ക്ക് പ്രസ്തുത ബസില്‍ യാത്രചെയ്യുവാന്‍ കഴിയുമെന്നും വിശദമാക്കുമോ;
( ഡി )
സമുദ്ര ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
*297.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ഉല്പാദന വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഉല്പാദന വര്‍ദ്ധനവിനനുസരിച്ച് ഉല്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കാര്‍ഷികോല്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രൂപീകരിക്കുന്ന കമ്പനിയിൽ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്പനി നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് എന്തെല്ലാം പ്രയോജനങ്ങള്‍ ലഭ്യമാകും; വിശദാംശങ്ങള്‍ നല്‍കുമോ?
*298.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികൾക്ക് ഉണ്ടാകുന്ന രോഗബാധ മൂലം കർഷകർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കന്നുകാലികളിലെ രോഗബാധകൾക്ക് ശാസ്ത്രീയമായ പരിശോധന സംവിധാനങ്ങളും ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് കുളമ്പ് രോഗവ്യാപന സാധ്യതയുണ്ടെന്ന് ദേശീയ എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ ഈ സാഹചര്യം പ്രതിരോധിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ;
( ഇ )
ആറുമാസത്തെ ഇടവേളകളിൽ കർഷകരുടെ വീടുകളിൽ എത്തി കുളമ്പുരോഗ വാക്സിൻ നൽകുന്നത് കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിയിട്ടുണ്ടോയെന്നും എങ്കില്‍ ഇത് രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; വാക്സിനേഷന്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*299.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രം ആക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ലെറ്റ്സ് ഗോ ഡിജിറ്റൽ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഇതിലേക്കായി ലേണിങ് മാനേജ്മെൻറ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനായി സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*300.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ്‌ പശ്ചാത്തലത്തില്‍ ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളെയും ഇതര സംസ്ഥാനങ്ങളെയും ആശ്രയിക്കുവാനുള്ള സാധ്യതകള്‍ കുറഞ്ഞ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.