STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*301.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ പ്രവര്‍ത്തനം എത്രത്തോളം സഹായകമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാര്യക്ഷമമായ പര്‍ച്ചേയ്സ് സംവിധാനത്തിലൂടെ സപ്ലൈകോ ഔട്ട്‍ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മാവേലി സ്റ്റോറുകള്‍ മാവേലി സൂപ്പര്‍ സ്റ്റോറാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഗാർഹിക ഉപകരണങ്ങളും വിപണനം ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;
( ഇ )
സപ്ലൈകോ വാതിൽപ്പടി സേവനം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*302.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകബാങ്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മാലിന്യ വസ്തുക്കളുടെ പുന:രുപയോഗത്തിനുള്ള നടപടികളും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച വസ്തുക്കൾ പുനരുപയോഗിച്ച് ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്ന മാതൃക പദ്ധതി ധർമ്മടം മണ്ഡലത്തിൽ നടപ്പിലാക്കിയിരുന്നോ; വിശദമാക്കാമോ;
( ഡി )
മാലിന്യ സംസ്കരണത്തിനും മാലിന്യങ്ങളുടെ പുനരുപയോഗത്തിനുമായി നവീന സാങ്കേതികവിദ്യാധിഷ്ഠിത പരിപാടികൾ ശുചിത്വ മിഷൻ വഴി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
മാലിന്യ സംസ്കരണത്തിനും ശുചിത്വ പരിപാലനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യയും സാങ്കേതിക സഹായവും ലഭ്യമാക്കുന്നതിന് ഹരിത കേരള മിഷൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*303.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീ ഒ . ആർ. കേളു
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ജനങ്ങളിലേക്കെത്തിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പതിനഞ്ച് ദിവസത്തിനകം തീര്‍പ്പാക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ; എല്ലാ ഓഫീസിലും പൊതുജന പരാതി പരിഹാരത്തിനായി സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടുന്നവര്‍ക്ക് അത് അടിയന്തരമായി ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
*304.
ശ്രീ മാത്യു ടി. തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നദികളും തോടുകളും കുളങ്ങളും ശുചീകരിക്കുന്നതിനും അവയുടെ ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷിക്കുന്നതിനും പരിസ്ഥിതി വകുപ്പിന് പ്രത്യേക പദ്ധതികളുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
നഗര പ്രദേശങ്ങളിലെ മാലിന്യം നിറഞ്ഞ കനാലുകള്‍ ശുചീകരിച്ചും സ്വതന്ത്രമായ നീരൊഴുക്ക് ഉറപ്പുവരുത്തിയും നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*305.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ 16-ന് മുൻപുള്ള കോവിഡ് മരണങ്ങളുടെ കണക്കിലെ അപാകത സംബന്ധിച്ച ആക്ഷേപം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ജൂൺ മാസത്തിൽ പ്രസ്തുത വിഷയത്തിൽ ആക്ഷേപം ഉയർന്നതിനെ തുടർന്ന് അണ്‍ഡിക്ലയേര്‍ഡ് കോവിഡ് ഡെത്ത്- ന്റെ കണക്കുകൾ അതതു ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നൽകിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഓരോ ജില്ലയിലെയും ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ നൽകിയ അണ്‍ഡിക്ലയേര്‍ഡ് കോവിഡ് ഡെത്ത്- ന്റെ കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
*306.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ലൈന്‍ പദ്ധതിയുടെ യഥാർത്ഥ തുക സംബന്ധിച്ച് നിതി ആയോഗ് നടത്തിയ വിലയിരുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ യഥാർത്ഥ തുക സർക്കാരിന്റെ എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിയോളം ആകുമെന്ന കണ്ടെത്തൽ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
എസ്റ്റിമേറ്റ് തുകയിൽനിന്ന് യഥാർത്ഥ തുക കൂടുതലായാൽ അധിക തുക എങ്ങനെ കണ്ടെത്തുമെന്നത് വിശദമാക്കാമോ;
( ഡി )
കെ-റെയിൽ പദ്ധതിയുടെ ആക്സിൽ ലോഡ് പതിനേഴ് ടൺ ആയതിനാൽ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ സാധിക്കില്ലെന്നും ഹൈബ്രിഡ് മോഡൽ നടപ്പിലാക്കി സാമ്പത്തിക ലാഭം നേടാൻ സാധിക്കില്ല എന്നും കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ഇ )
ചരക്ക് ട്രെയിനുകൾ കൂടി ഓടിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
*307.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആയുര്‍വേദ, അലോപ്പതി മരുന്നുകളുടെ ഉല്പാദനത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ സംവിധാനം ഒരുക്കുമോ;
( ബി )
മരുന്ന് ഗവേഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
മരുന്നുകളുടെ ഗവേഷണം, ഉല്പാദനം, വിതരണം എന്നിവയ്ക്ക് കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തുമോ?
*308.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിൽ തുടരെയുണ്ടാകുന്നതായി പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നടപടിക്രമങ്ങളിലെയും ആഡിറ്റിംഗ്, ട്രഷറി, ബാങ്ക് വെരിഫിക്കേഷൻ എന്നിവയിലെയും പാളിച്ചകളാണ് പ്രസ്തുത ക്രമക്കേടുകൾ നടത്താൻ അവസരമൊരുക്കുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം ക്രമക്കേടുകൾ നടത്തുന്നവർക്ക് ചില സംഘടനകളുടെ സംരക്ഷണം ലഭിക്കുന്നതാണ് ഇവ ആവർത്തിക്കപ്പെടാന്‍ കാരണമാകുന്നതെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*309.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തില്‍ എക്സൈസിന് കൂടുതല്‍ അധികാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടോ;
( ബി )
ഇതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം പരിഗണിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ഇതുസംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*310.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എയര്‍ലൈന്‍ കമ്പനികള്‍ ചില സമയങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് പ്രവാസി മലയാളികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ആഭ്യന്തര, വിദേശ വിമാന യാത്ര നിരക്കുകള്‍ എകീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
*311.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പ്രധാന പദ്ധതികള്‍ എന്തെല്ലാമായിരുന്നു; ഇക്കാര്യത്തിലുള്ള കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ആവശ്യപ്പെട്ടവയില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെയും നടപ്പിലാക്കാത്ത പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; ഇവ നേടിയെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
*312.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളിലെ ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുമോ;
( ബി )
കുട്ടികളിലെ ലഹരി ഉപയോഗം ശാരീരികവും മാനസികവും സാമൂഹ്യവുമായ വളര്‍ച്ചയ്ക്ക് വിഘാതമുണ്ടാക്കുകയും ഇത് സാമൂഹ്യ വിരുദ്ധതയിലേക്ക് നയിക്കുകയും കുറ്റകൃത്യങ്ങള്‍ കൂട്ടുകയും ചെയ്യുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കുവാന്‍ ഫലപ്രദമായ പദ്ധതി തയ്യാറാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*313.
ശ്രീ. എം.വിജിന്‍
ശ്രീ ഡി കെ മുരളി
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
സിറ്റിസണ്‍ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാവുന്നതോടെ പ്രാദേശിക സര്‍ക്കാരുകളുടെ സേവന, പ്രവര്‍ത്തന മേഖലകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
*314.
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.വി.സുമേഷ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുമായി കുടുംബശ്രീ പ്രത്യേകമായ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മറ്റെന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*315.
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ കെ-റെയിൽ പദ്ധതി സംബന്ധിച്ച് ജനങ്ങളിൽ ഉടലെടുത്തിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
*316.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങളിലും നവകേരള നിര്‍മ്മിതിയിലും കുടുംബശ്രീക്ക് ഫലപ്രദമായ പങ്ക് വഹിക്കാനായിട്ടുണ്ടോ;
( സി )
അസമത്വം നേരിടുന്ന സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിനുതകുക എന്ന ലക്ഷ്യത്തോടെയാണോ പുതുതായി യുവതികളുടെ സഹായക ഗ്രൂപ്പുകള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഈ ഗ്രൂപ്പുകള്‍ മുഖേന നടത്താനുദ്ദേശിക്കുന്ന ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
*317.
ശ്രീ ഐ ബി സതീഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയെ ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിരുന്നെന്നും എത്രപേരെ വിവിധ തസ്തികകളില്‍ പുതുതായി നിയമിച്ചിരുന്നെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( ബി )
ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിച്ചതും ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ. മാരായി നിയമിച്ചതും പോലീസിന്റെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടോ; ഇക്കാര്യത്തില്‍ പുതുതായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പരാതിയുമായെത്തുന്നവരോടും സഹായം തേടുന്നവരോടും പൊതുജനങ്ങളോടും പോലീസ് സേനയിലെ ഒരു വിഭാഗം അപമര്യാദയായി പെരുമാറുകയും കുറ്റവാളികളുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രവണത അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*318.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ അഴിമതിരഹിതമായും സമയബന്ധിതമായും നല്‍കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഈടാക്കിയിരുന്ന ഫീസ് നിര്‍ത്തലാക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
*319.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിമാസം ആയിരം കോടി രൂപയുടെ മരുന്നുകള്‍ വിറ്റഴിക്കുന്ന സാഹചര്യത്തില്‍ അവയുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ മതിയായ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കമ്പനികളില്‍ നിന്നും ഉല്പാദിപ്പിച്ചവയല്ലാത്തതും എന്നാല്‍ പ്രസ്തുത വിവരം തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധ്യമല്ലാത്തതുമായ മരുന്നുകളുടെ വില്പന തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ?
*320.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് അനായാസം ലഭ്യമാക്കുന്നതിന് ഇ-സേവനം എന്ന ഏകീകൃത പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടുപിടിക്കുന്നതിനുമായി സേവനങ്ങളെ തരംതിരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കൂടാതെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലറുകള്‍, ഉത്തരവുകള്‍, അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍ തുടങ്ങിയവ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുളളത്; വിശദമാക്കാമോ?
*321.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവ്വഹണ നടപടികളും സേവനങ്ങളും ജനങ്ങള്‍ക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി സിറ്റിസൺ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സംവിധാനത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഐ.എൽ.ജി.എം.എസ്. പദ്ധതി വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവ്വഹണ നടപടികളും സേവനങ്ങളും സാങ്കേതികവിദ്യാധിഷ്ഠിതമായി പരിഷ്കരിക്കുക എന്നത് മുൻഗണന കര്‍മ്മപദ്ധതിയായി നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*322.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് എത്ര ഗർഭിണികൾ മരിച്ചിട്ടുണ്ട് എന്നും എത്ര രോഗികൾ ആത്മഹത്യ ചെയ്തു എന്നതും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
കോവിഡ് വന്ന വ്യക്തി ഒരു ഡോസ് കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചാൽ രണ്ട്‌ ഡോസ് സ്വീകരിച്ച വ്യക്തിയേക്കാൾ പ്രതിരോധ ശേഷിയുണ്ടാകും എന്ന പഠനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാം ഡോസ് വാക്‌സിൻ വിതരണം പുനഃക്രമീകരിക്കാൻ ഉദ്ദേശിക്കുണ്ടോ?
*323.
ശ്രീ ഒ . ആർ. കേളു
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജന്തുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പരിസ്ഥിതിയുടെ ആരോഗ്യം, ജനങ്ങളുടെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം എന്നിവ സംയോജിപ്പിച്ച് വണ്‍ ഹെല്‍ത്ത് പോളിസി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*324.
ഡോ.കെ.ടി.ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അലോപ്പതി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്വകാര്യ മേഖലയിലെ മെഡിക്കല്‍ ഷോപ്പുകള്‍, ക്ലിനിക്കുകള്‍, ആശുപത്രി എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍ വഴിയല്ല മരുന്ന് വിതരണം നടത്തുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് മരുന്ന് വിതരണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നടപടി സ്വീകരിക്കുമോ?
*325.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. പി. ടി. തോമസ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാര്‍ നടത്തിയ സിറോ സർവൈലൻസ് ശാസ്ത്രീയ പഠനത്തിലെ കണ്ടെത്തൽ ഐ.സി.എം.ആർ. നടത്തിയ പഠനത്തിൽ നിന്നും വ്യത്യസ്‍തമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പഠനത്തിനായി വാക്സിൻ സ്വീകരിച്ചവരുടെ എത്ര സാമ്പിളുകള്‍ ശേഖരിച്ചെന്നും സര്‍വേയില്‍ ഇതുസംബന്ധിച്ച പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
വാക്സിൻ സ്വീകരിക്കാത്തവരുടെ എത്ര സാമ്പിളുകള്‍ ശേഖരിച്ചെന്നും പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
*326.
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി.അൻവർ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് പുതുതായി പ്രാവര്‍ത്തികമാക്കിയിട്ടുള്ള പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് മുഖേന നടത്തുന്ന പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
പോലീസിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*327.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ രജിസ്റ്റർ ചെയ്ത് പ്രവര്‍ത്തിക്കുന്ന അരി, എണ്ണ മില്ലുകള്‍ക്ക് ഭക്ഷ്യസുരക്ഷ വിഭാഗത്തിൽ നിന്നും ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത വ്യവസ്ഥ ചെറുകിട മില്ലുടമകളെ പ്രതിസന്ധിയിലാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലൈസൻസിനായി വര്‍ഷംതോറും വന്‍തുക ഈടാക്കുന്നത് ചെറുകിട മില്ലുടമകളെ പ്രതിസന്ധിയിലാക്കുമെന്നതിനാൽ പ്രസ്തുത നീക്കം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
*328.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം ഐ.എസ്.ഒ. അംഗീകാരം നേടാനായിട്ടുണ്ടോ; എങ്കില്‍ ഇവയുടെ അംഗീകാരം തുടര്‍ന്നും നിലനിർത്തുന്നതിനായി എന്തെല്ലാം സേവന, ശാക്തീകരണ, ആധുനികീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം സമയബന്ധിതവും അഴിമതിരഹിതവുമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( സി )
പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ള സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പ്രധാന സേവനങ്ങള്‍ എന്തെല്ലാമാണ് എന്ന് അറിയിക്കുമോ?
*329.
ഡോ. എം.കെ . മുനീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച നയം വിശദമാക്കുമോ;
( ബി )
മദ്യോപയോഗം വര്‍ദ്ധിച്ചുവരുകയും ലോക്ഡൗണ്‍ കാലഘട്ടത്തിലുള്‍പ്പെടെ മദ്യ വിപണനത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഗൗരവപൂര്‍വ്വം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മദ്യ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ച് മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?
*330.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കുമോ;
( ബി )
തലസ്ഥാന മെട്രോയുടെയും കോഴിക്കോട് മെട്രോയുടെയും സഞ്ചാരപഥ നിര്‍ണ്ണയം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തലസ്ഥാന മെട്രോയുടെയും കോഴിക്കോട് ലെെറ്റ് മെട്രോയുടെയും പദ്ധതികള്‍ പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രതിദിന യാത്രക്കാരുടെ കുറവ് മൂലമുളള കൊച്ചി മെട്രോയുടെ നഷ്ടം വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നഷ്ടം എത്രയെന്നും അത് നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.