STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*331.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളുടെ സുരക്ഷയെ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഡാമുകളുടെ നിലവിലെ സംഭരണ ശേഷി പുനര്‍നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്താമോ;
( സി )
വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇപ്പോള്‍ നടത്തിവരുന്ന പരിശോധനകള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ; ഇതിനായി ഡാം സേഫ്റ്റി അതോറിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഡാമുകളോടനുബന്ധിച്ച് ടൂറിസം പ്രോജക്ടുകള്‍ നടപ്പാക്കുന്നത് എവിടെയെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത പ്രോജക്ടുകള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*332.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകര്‍ക്ക് പാട്ടഭൂമി അനുവദിക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശം എന്താണെന്ന് അറിയിക്കാമോ;
( സി )
കരട് വ്യവസ്ഥ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ വ്യവസായ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*333.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഭെല്‍-എമെല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായോ; സമാന രീതിയില്‍ ഏതെല്ലാം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയാണ് സംസ്ഥാനം ഏറ്റെടുക്കുകയോ ഏറ്റെടുക്കാന്‍ ശ്രമം നടത്തുകയോ ചെയ്യുന്നതെന്ന് അറിയിക്കാമോ;
( ബി )
കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ മഹാരത്ന പദവിയിലുള്ള ബി.പി.സി.എല്‍. വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം പെട്രോ കെമിക്കല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളെയും പാചകവാതക ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രസ്തുത നീക്കത്തില്‍ നിന്നും പിന്മാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമോ;
( സി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ?
*334.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി വ്യവസായ ഇടനാഴികള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത ഇടനാഴിയില്‍ ഏതൊക്കെ വ്യവസായങ്ങളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്; ഇതിലൂടെ സംസ്ഥാനത്ത് തൊഴില്‍ ലഭ്യതയുടെ വര്‍ദ്ധന ഉറപ്പുവരുത്താന്‍ സാധിക്കുമോ; വ്യക്തമാക്കുമോ;
( സി )
എല്ലാ നിയോജകമണ്ഡലത്തിലും മിനി വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് സ്ഥാപിക്കുന്ന വ്യവസായ പാര്‍ക്കുകളില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത പാര്‍ക്കുകള്‍ മുഴുവനും സര്‍ക്കാര്‍ മേഖലയില്‍ തന്നെ നിലനിര്‍ത്താനാണോ ഉദ്ദേശിക്കുന്നത്; സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പാര്‍ക്കുകളില്‍ പരമ്പരാഗത വ്യവസായങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മേഖലയിലെ വ്യവസായങ്ങളും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
*335.
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ സിമന്റിന്റെ എത്ര ശതമാനമാണ് പൊതുമേഖലയില്‍ ഉല്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന നിര്‍മ്മാണ മേഖലയെ സിമന്റ് വിലവര്‍ദ്ധന വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ സിമന്റ് പരമാവധി സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായുള്ള പദ്ധതി ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*336.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണ് പ്രധാന കണ്ടെത്തലുകള്‍ എന്ന് വിശദമാക്കുമോ; ഈ മേഖലയെ കോവിഡ് എങ്ങിനെ ബാധിച്ചുവെന്ന് പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വ്യാജ കൈത്തറി വസ്ത്രങ്ങളുടെ കടന്നുകയറ്റം പ്രസ്തുത മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മറ്റ് സംസ്ഥാനത്ത് നിന്നും യന്ത്രത്തറികളില്‍ നിര്‍മ്മിച്ചതും ഗുണനിലവാരം കുറഞ്ഞതുമായ ഉല്പന്നങ്ങള്‍ കൈത്തറിയാണെന്ന പേരില്‍ വില്‍പ്പന നടത്തുന്നത് കണ്ടെത്തുന്നതിനും തടയുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഡി )
യഥാര്‍ത്ഥ കൈത്തറി വസ്ത്രങ്ങള്‍ തിരിച്ചറിയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഹാന്‍ഡ്‍ലൂം മാര്‍ക്കിന്റെ മാതൃകയില്‍ ഒരു തിരിച്ചറിയല്‍ അടയാളം കെെത്തറി വസ്ത്രങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*337.
ശ്രീ. എം.വിജിന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്ത് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതുവരെ വൈദ്യുതി ഉപഭോഗത്തില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധി നേരിടുന്നതിനായി സ്വീകരിക്കുന്ന നടപടികളും ഭാവിയില്‍ ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മുന്‍കരുതലുകളും വിശദമാക്കുമോ?
*338.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിലും ജനോപകാരപ്രദമാക്കുന്നതിലും ഈ സര്‍ക്കാരിന്റെ നിലപാടുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പുറത്തുവരുന്ന അഴിമതി ആരോപണങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതായി കരുതുന്നുണ്ടോ; വിശദമാക്കാമോ?
*339.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും സഹകരണ മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനും കഴിഞ്ഞ സർക്കാരും ഈ സർക്കാരും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ക്രമക്കേട് നടന്ന സ്ഥാപനങ്ങളിലെ സഹകാരികള്‍ക്ക് അവരുടെ നിക്ഷേപങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നിലവിലുള്ള സംവിധാനമെന്താണെന്ന് വ്യക്തമാക്കാമോ?
*340.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്ര വൈദ്യുതി വിഹിതം അധികമായി ലഭിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ ;
( ബി )
കൂടംകുളം ഉള്‍പ്പെടെ കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
*341.
ശ്രീമതി ദെലീമ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ വ്യവസായം വിപുലീകരിക്കുന്നതിനായി പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികീകരണം എന്ന വികസന തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഭാഗമായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കയര്‍ പിത്തിന്റെ വിപണി വിപുലീകരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;7229;
( സി )
ക്രയവില സ്ഥിരതാ പദ്ധതി പരമ്പരാഗത കയര്‍ വ്യവസായ മേഖലയ്ക്ക് ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുന്നു എന്ന് വിശദമാക്കാമോ?
*342.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി കൺസൾട്ടൻസി സർവീസ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിനകത്ത് കിഫ്ബിയുടേതല്ലാത്ത പദ്ധതികൾക്കും സംസ്ഥാനത്തിന് പുറത്ത് എല്ലാ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കും വിദഗ്ദ്ധോപദേശം, പ്രൊഫഷണൽ പരിശീലനം എന്നീ സേവനങ്ങള്‍ നല്‍കാന്‍ കിഫ്ബി ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി വിതരണ, പ്രസരണ രംഗത്ത് കിഫ്ബി ഏറ്റെടുത്ത പദ്ധതികൾക്കായി നവരത്ന പൊതുമേഖലാ സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് വായ്പ നൽകുവാൻ ധാരണയായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് നൽകുന്ന വായ്പയുടെ പലിശനിരക്ക്, തിരിച്ചടവ് കാലയളവ് എന്നിവയിൽ തീരുമാനമായിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കിഫ്ബിയുടെ പ്രവർത്തനങ്ങളിലൂടെ ആഭ്യന്തര വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക രംഗം സജീവമാക്കാൻ പര്യാപ്തമായ നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*343.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് വെയ്ക്കുന്നതിനും മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വേണ്ടി നീക്കം ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി ജിയോളജി വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്നതായി പറയപ്പെടുന്ന തടസ്സങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത വകുപ്പിൽ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*344.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഐ ബി സതീഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം സംസ്ഥാന സര്‍ക്കാരിനുണ്ടായ നികുതി ചോര്‍ച്ച സംബന്ധിച്ച് പഠനം നടത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ജി.എസ്.ടി. സംവിധാനം നിലവില്‍ വന്നശേഷം ചെക്ക്പോസ്റ്റുകളില്‍നിന്നുള്ള വരുമാനത്തേക്കാള്‍ നികുതി വരവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*345.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006-2011 കാലയളവില്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഓരോ വര്‍ഷവും എത്ര ശതമാനം വീതം വളര്‍ച്ച നേടിയിരുന്നുവെന്ന് അറിയിക്കുമോ;
( ബി )
ജി.എസ്.ടി. പ്രാബല്യത്തില്‍ വന്നതിനുശേഷം പ്രതിവര്‍ഷ ജി.എസ്.ടി. വളര്‍ച്ച എത്ര ശതമാനം വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
നികുതി വളര്‍ച്ചയില്‍ പ്രകടമായ മുരടിപ്പ് അനുഭവപ്പെടുന്നതിനാല്‍ 14 ശതമാനം വര്‍ദ്ധനവ് കണക്കാക്കി അനുവദിച്ചു വരുന്ന നഷ്ടപരിഹാരം 2022 ജൂണ്‍ മാസത്തിന് ശേഷവും തുടരേണ്ടതിന്റെ അനിവാര്യത കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ നടപടിയെടുത്തിരുന്നോ?
*346.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ അർബൻ ബാങ്കുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിൽ നിന്നും മാറ്റുന്ന വിധത്തിൽ ഏതെങ്കിലും നിർദ്ദേശം റിസർവ് ബാങ്കിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ബാങ്കിംഗ് റഗുലേഷൻ ആക്ടിൽ വരുത്തിയ ഭേദഗതി മൂലം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഭാവിയിൽ ബാങ്ക് എന്ന പദം ഉപയോഗിക്കാനോ ചെക്ക് ഇടപാട് നടത്താനോ സാധിക്കാതെ വരുമോ; എങ്കില്‍ ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
സഹകരണ അർബൻ ബാങ്കുകളെ കേരള ബാങ്കിന്റെ ഭാഗമാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത ബാങ്കുകളെ ലയിപ്പിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കില്‍ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ടോ?
*347.
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ.കെ.ടി.ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍തന്നെ അവ ഏറ്റെടുത്ത് അവയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും അതിലൂടെ അവയെ കൂടുതല്‍ ലാഭകരമാക്കുകയും ചെയ്യുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം എത്രത്തോളം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*348.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.ക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുമ്പോഴും ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോഴും ഗാര്‍ഹികമുള്‍പ്പെടെയുള്ള വൈദ്യുതി നിരക്ക് ഉയര്‍ത്തി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഭീമമായ തുക വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയുള്ള വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് തുക പിരിച്ചെടുക്കുന്ന കാര്യത്തില്‍ കെ.എസ്.ഇ.ബി. വിമുഖത കാണിക്കുന്നതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശ്ശിക പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ഇതിനായി സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കുമോ; വ്യക്തമാക്കുമോ?
*349.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡ് മൂലം റവന്യൂ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്ന സാഹചര്യത്തില്‍ സാമൂഹ്യ വികസന പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത് നികുതി പിരിവിലെ കാര്യക്ഷമത ഉയര്‍ത്തി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടോ;
( ബി )
ദീര്‍ഘകാലമായുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പ്രത്യേകം ഊന്നല്‍ നല്‍കുമോ;
( സി )
സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാന്‍ പ്രഖ്യാപിച്ച കൊവിഡ് സമാശ്വാസ പാക്കേജുകള്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ; വ്യക്തമാക്കാമോ?
*350.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സാമ്പത്തിക നയം തുടർന്നാൽ അടുത്ത രണ്ടു വർഷങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടുന്ന ധനവിഹിതത്തിൽ വലിയ കുറവ് ഉണ്ടാകും എന്ന ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ പരിഗണനയും പിന്തുണയും കേന്ദ്ര സർക്കാർ നൽകുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളിൽ ലഭിച്ചിരുന്ന സബ്സിഡികളിൽ കുറവ് വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*351.
ശ്രീ ഒ . ആർ. കേളു
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം നൗഷാദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ ശേഷിയുള്ള ബാങ്കായി വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള ബാങ്കിന്റെ നിക്ഷേപത്തിലും ഇടപാടിലും 2021 മാര്‍ച്ച് 31 വരെ എത്ര ശതമാനം വളര്‍ച്ച നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
*352.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തി വരുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് അനെർട്ട് മുഖേന സ്മാർട്ട് എനർജി പ്രോഗ്രാം നടപ്പാക്കി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ഡി )
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ, പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
സ്മാർട്ട് എനർജി പ്രോഗ്രാം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*353.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി അപകടരഹിത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൈദ്യുതി മേഖലയിലെ അപകട സാധ്യത കുറയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസന മേഖല ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി വിതരണം അപകടരഹിതമായി അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തുന്നതിനായി ആവിഷ്കരിച്ച ദ്യുതി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി മേഖലയില്‍ അപകട സാധ്യത കുറയ്ക്കുന്നതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ഇ )
വൈദ്യുതി മേഖലയില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി വൈദ്യുതി ബോര്‍ഡ് സുരക്ഷ നയം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*354.
ശ്രീ. ഇ കെ വിജയൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ എസ്റ്റേറ്റുകളിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ സംരംഭകർക്ക് വായ്പ സഹായവും പ്രോത്സാഹനവും നൽകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംരംഭകർക്ക് പ്രോത്സാഹനം നല്‍കാന്‍ നടത്തിയ ഇടപെടലുകളുടെ ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചെറുകിട വ്യവസായ സംരംഭകർക്കായി സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ വഴി വായ്പ സഹായം ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉല്പാദന, സേവന മേഖലകളിലുള്ള സംരംഭകർക്ക് പുതിയ യൂണിറ്റുകൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും വായ്പ ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
ദീർഘകാല വായ്പകൾ, ഹ്രസ്വകാല വായ്പകൾ, പ്രവർത്തന മൂലധന വായ്പകൾ എന്നിവയ്ക്ക് പുറമേ ബാങ്ക് ഗ്യാരണ്ടി കൂടി വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*355.
ഡോ സുജിത് വിജയൻപിള്ള
ശ്രീ ഡി കെ മുരളി
ശ്രീ എം നൗഷാദ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായ മേഖലയില്‍ സ്വകാര്യ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധിയും തന്മൂലം ഉളവായിട്ടുള്ള തൊഴില്‍ നഷ്ടവും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കശുവണ്ടിയുടെ ആഗോള ഉപഭോഗവും കയറ്റുമതി വിലയും വര്‍ദ്ധിച്ചിട്ടും ഈ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കശുവണ്ടി വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ആയതിലൂടെ ഈ മേഖലയിലെ തൊഴില്‍ നഷ്ടത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും കര്‍മ്മ പരിപാടി രൂപീകരിക്കുവാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
*356.
ശ്രീ. അൻവർ സാദത്ത്
ശ്രീ. പി. ടി. തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിത നികുതി വരുമാനം നേടിയെടുക്കാനാകുമെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നികുതി വരുമാനത്തില്‍ എത്രത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രതീക്ഷിത വരുമാനത്തിലെ കുറവ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികൾ വിശദമാക്കുമോ;
( ഡി )
പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ നിന്നും സംസ്ഥാനത്തിന് അധിക വരുമാനം ലഭിച്ചിട്ടും നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിത നികുതി വരുമാനം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
*357.
ശ്രീ കെ ആൻസലൻ
ശ്രീ. എം. എം. മണി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിക്ക് ഫിച്ച് ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താനായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അമ്പതിനായിരം കോടി രൂപയുടെ വികസനം ലക്ഷ്യമിട്ട സംസ്ഥാനത്ത് അറുപത്താറായിരത്തി മുന്നൂറ്റി അറുപത്തൊന്ന് കോടിയില്‍ പരം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രവൃത്തികളുടെ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുന്നതിന് കിഫ്ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*358.
ശ്രീ. പി.പി. സുമോദ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി.അൻവർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദുരന്തസമയത്ത് ജനങ്ങളെ സഹായിക്കുന്നതോടൊപ്പം പുനരധിവാസ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെയര്‍ ഹോം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആവിഷ്കരിക്കുന്നതിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
*359.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിമന്റ് കമ്പനികള്‍ അന്യായമായി സിമന്റ് വില വര്‍ദ്ധിപ്പിച്ച് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
മലബാര്‍ സിമന്റ്സിന്റെയും ട്രാവന്‍കൂര്‍ സിമന്റ്സിന്റെയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വിപണന സംവിധാനം വിപുലമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
*360.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖാദി ഗ്രാമ വ്യവസായ മേഖലയില്‍ ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും ഖാദിയുടെ വിപണി മെച്ചപ്പെടുത്തുന്നതിനും നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം സാധ്യമാക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ബി )
ഈ മേഖലയുടെ സമഗ്ര പുരോഗതിക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഖാദി മേഖലയില്‍ പുതുതായി താെഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി എന്തെല്ലാം ആനുകൂല്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പുതിയ ഗ്രാമവ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.