STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4743.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
4744.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക എത്ര കോടി രൂപയാണ്; പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ കുടിശ്ശിക ലഭിക്കാത്തതിനാല്‍ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍‍നിന്ന് കരാറുകാര്‍ പിന്മാറുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷം കരാറുകാര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശികയില്‍ എത്ര തുക നല്‍കിയിട്ടുണ്ട്; ഇതിനായി എത്ര തുക അനുവദിച്ചു; വിശദാംശം ലഭ്യമാക്കുമോ?
4745.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും പൊതുമരാമത്ത്‌ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
റോഡ് നിര്‍മ്മാണ വസ്തുക്കളായ ടാര്‍, മെറ്റല്‍, മണല്‍ എന്നിവയുടെ ദൗര്‍ലഭ്യം നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇവയുടെ ലഭ്യതക്കുറവിന് പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ കൂട്ടുകെട്ട്
4746.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില കരാറുകാരും ഉദ്യോഗസ്ഥരും എം.എല്‍.എ. മാരോടെപ്പം മന്ത്രിയെ കാണാന്‍ വരരുതെന്ന് വകുപ്പ് മന്ത്രി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് വെളിപ്പെടുത്തുമോ; എങ്കില്‍ ഇപ്രകാരം എം.എല്‍.എ. മാർ മന്ത്രിയെ സന്ദര്‍ശിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4747.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷന്‍ വികസനത്തിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ആയതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത കേസ് ഫലപ്രദമായി നടത്തുന്നതിന് സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഇടയ്ക്ക് മുടങ്ങിപ്പോയിട്ടുണ്ടോ; പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ?
4748.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍, നിരത്തുകള്‍, ദേശീയപാത, കെട്ടിടങ്ങള്‍ എന്നീ വിഭാഗങ്ങളുടെ കീഴില്‍ മുന്‍സര്‍ക്കാരിന്റെ കാലയളവ് മുതല്‍ ബജറ്റില്‍ ഉള്‍പ്പെട്ട എത്ര പ്രവൃത്തികള്‍ നടപ്പാക്കിവരുന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മേല്‍ സൂചിപ്പിച്ച വകുപ്പുകളുടെ കീഴില്‍ ബജറ്റ് മുഖേനയും പ്ലാന്‍/നോണ്‍ പ്ലാന്‍ ഫണ്ട് മുഖേനയും ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളവയുടെ വിശദാംശങ്ങള്‍ നല്‍കാമോ?
4749.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ട്രാക്ടര്‍മാരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വകുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4750.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് ആര്‍ക്കിടെക്റ്റില്‍നിന്നും ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി നടക്കേണ്ട പ്രവൃത്തികള്‍ക്ക് പ്രസ്തുത നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക പരിഗണന നല്‍കുമോ;
( ബി )
പ്രസ്തുത ഡ്രോയിംഗ് ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
2021 ഫെബ്രുവരിയില്‍ സ്ഥലപരിശോധന നടത്തിയ കൂത്തുപറമ്പ് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ് ചീഫ് ആര്‍ക്കിടെക്റ്റില്‍ നിന്നും ലഭിക്കാത്തത് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
നവംബര്‍ മാസം സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഡ്രോയിംഗ് ലഭിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
4751.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ കരാറുകാര്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നീട്ടി കൊണ്ടുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരെ നിശ്ചിത കാലത്തേയ്ക്ക് ടെണ്ടര്‍ നടപടിയില്‍ പങ്കെടുപ്പിക്കാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ പ്രവൃത്തികളാണ് കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ നിലവിലുളളതെന്ന് അറിയിക്കുമോ; ഈ പ്രവൃത്തികള്‍ എഗ്രിമെന്റ് വെച്ച് എപ്പോഴാണ് ആരംഭിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കാലാവധി കഴിഞ്ഞിട്ടും പ്രസ്തുത മണ്ഡലത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
4752.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകപ്പിന് കീഴില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
4753.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് ഡി.എസ്.ആര്‍. നിരക്ക് വര്‍ദ്ധിപ്പിച്ചുനല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ കരാര്‍ ഒപ്പുവെക്കാത്ത മുഴുവന്‍ കണ്‍സ്ട്രക്ഷന്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകളും ഭേദഗതികള്‍ക്ക് നിര്‍ബന്ധിതമായിരിക്കുന്നതിനാല്‍ ഭേദഗതികള്‍ക്കുശേഷം അധികതുക ആവശ്യമായി വരുന്ന പ്ലാന്‍/നോണ്‍പ്ലാന്‍ ഫണ്ട് പ്രവൃത്തികള്‍ക്ക് ആയവ എങ്ങനെ അനുവദിച്ചുനല്‍കുമെന്ന് വിശദമാക്കാമോ;
( ബി )
എസ്റ്റിമേറ്റ് ഭേദഗതികള്‍ക്കുശേഷം ഭരണാനുമതി തുകയിലും അധികരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ സാങ്കേതികാനുമതി നല്‍കി പ്രവൃത്തികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കുമോ; വിശദമാക്കാമോ; ഇതിനായി ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4754.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തിലെ നരിക്കുനിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർസ്റ്റേഷനുവേണ്ടി നരിക്കുനി ഗ്രാമപഞ്ചായത്ത് നൽകിയിരിക്കുന്ന സ്ഥലത്തെ കെട്ടിട നിർമ്മാണത്തിനായുള്ള പ്ലാനിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണപ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
4755.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ചതും നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കാന്‍ പോകുന്നതുമായ പദ്ധതികളുടെ വിശദവിവരം നല്‍കാമോ?
4756.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ ‌മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിക്കുകയും എന്നാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ പൊതുമാരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതും പൂര്‍ത്തീകരിക്കാതെ ഉപേക്ഷിക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( സി )
പ്രവൃത്തികള്‍ ഉപേക്ഷിക്കുകയോ നിര്‍ത്തിവെയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
നിര്‍ത്തിവെച്ച പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
4757.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ബില്‍ ഡിസ്ക്കൗണ്ടിംഗ് സിസ്റ്റം വഴി കരാറുകാര്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശ പൂര്‍ണമായും സർക്കാര്‍ വഹിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
വിവിധ ജില്ലകളിലെ പണിക്കൂലിയും നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവും കണക്കിലെടുത്ത് സംസ്ഥാനത്ത് റേറ്റ് റിവിഷന്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
4758.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി-ഒലിപ്പുഴ റോഡിന് കഴിഞ്ഞ സര്‍ക്കാര്‍ കിഫ്ബിയില്‍ ഫണ്ട് അനുവദിച്ചിരുന്നുവോ; ഉണ്ടെങ്കില്‍ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ടി പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ എന്ന് തുടങ്ങുമെന്ന് വിശദീകരിക്കാമോ?
4759.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍-കുറ്റിപ്പുറം പാതയില്‍ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡിന്റെ വികസനം റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേച്ചേരി ജംഗ്ഷന്റെ വികസനം പ്രസ്തുത പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?
4760.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍, കുറ്റിപ്പുറം സംസ്ഥാനപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷന്‍ ആയ മുതുവറയിൽ നിന്നും അടാട്ട് പോകുന്ന റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി റോ‍ഡ് വീതികൂട്ടി നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത വ്യവഹാരങ്ങള്‍ അടിയന്തരമായി തീർപ്പാക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കാമോ?
4761.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ പുതുതായി എത്ര കിലോമീറ്റര്‍ ഗ്രാമീണറോഡുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
( ബി )
നീളവും വീതിയും കൂടുതലുള്ള പല ഗ്രാമീണറോഡുകളും തകര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കോ ബ്ലോക്ക് പ‍ഞ്ചായത്തുകള്‍ക്കോ കഴിയാത്ത സാഹചര്യത്തില്‍ ഇവ പി.ഡബ്ല്യൂ.ഡി. ഏറ്റെടുക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4762.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ഇടിമുഴക്കല്‍ ആഗ്രശാല റോഡ്‌ ബി.എം. & ബി.സി ചെയ്ത് നവീകരിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ്‌ നവീകരിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റോഡ്‌ നവീകരിക്കുന്നതിനാവശ്യമായ ഫണ്ട് വകയിരുത്തി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4763.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളില്‍ ഗതാഗത യോഗ്യമല്ലാത്തതും പൊട്ടിപ്പൊളിഞ്ഞതും അടിയന്തരമായി നവീകരിക്കേണ്ടതുമായ റോഡുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിലുള്ള കയ്യേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് ഒഴിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത നടപടിയുടെ പുരോഗതി അറിയിക്കാമോ; കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
4764.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയ ഉളിക്കല്‍-അറബി-കോളിത്തട്ട്-പേരട്ട റോഡിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തികരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4765.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ കാട്ടുങ്ങൽ ചോല-പിലാക്കൽ-പുഴങ്കാവ് റോഡിന്റെ 4.5 km മുതല്‍ 7.9 km വരെ റീ ടാറിങ് ചെയ്യുന്നതിന് എസ്.എൽ.ടി.എഫ്-ൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ അനുവദിച്ചിരു​ന്നോ; പ്രവൃത്തി തുടങ്ങാൻ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂർത്തികരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
4766.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുനിരത്തുകള്‍ സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തി അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പൊതുമരാമത്ത് റോഡുകള്‍ ഉപയോഗപ്പെടുത്തുന്ന ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി, ടെലിഫോണ്‍സ്, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ റോഡുകള്‍ കുഴിച്ചതിനുശേഷം മൂടാതെ പോകുന്നതുമൂലവും ടാറിംഗിനുശേഷം ഉടനെ നടക്കുന്ന കേബിള്‍ സ്ഥാപിക്കല്‍ മൂലവും ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇതുസംബന്ധിച്ച് മേല്‍ സ്ഥാപനങ്ങളുമായി കരാറുകള്‍ നിലവിലുണ്ടോ; വിശദമാക്കുമോ?
4767.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണത്തിന് അനുമതി ലഭിച്ച പുതുക്കാട്-മുപ്ലിയം-കോടാലി റോഡ്, പളളിക്കുന്ന്-ചിമ്മിനി ഡാം റോഡ് എന്നിവയുടെ നവീകരണവും, നിര്‍ദ്ദിഷ്ഠ മലയോര ഹെെവേ നിര്‍മ്മാണത്തിന്റെ നടപടികളും ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടോ; വ്യക്തമാക്കാമോ;
( സി )
ഉണ്ടെങ്കില്‍, തടസ്സങ്ങള്‍ നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
4768.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ മണ്ഡലത്തിലെ എടക്കര ബൈപ്പാസ് നിർമ്മാണത്തിന് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെയും പൊതുമരാമത്ത് വകുപ്പ് സാങ്കേതികാനുമതി നൽകാത്തതിന്റെ കാരണം വിശദമാക്കാമോ; ഈ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ബൈപ്പാസ് നിർമ്മിക്കേണ്ടത് എത്ര കിലോമീറ്റർ നീളത്തിലാണെന്നും വീതി എത്രയെന്നും എത്ര സ്ഥലം പൊതുമരാമത്ത് വകുപ്പിന് ഇതുവരെ വിട്ടുകിട്ടിയിട്ടുണ്ടെന്നും സ്വകാര്യ വ്യക്തികളുടെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സ്ഥലം ഇനിയും കിട്ടാനുണ്ടോയെന്നും അറിയിക്കാമോ;
( സി )
എടക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള ചില റോഡുകളുടെ ഭാഗങ്ങൾ പ്രസ്തുത ബൈപ്പാസ് നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടോ; പ്രസ്തുത ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന് അഭ്യർത്ഥിച്ച് എത്ര കത്തുകളാണ് പൊതുമരാമത്ത് വകുപ്പ് എടക്കര ഗ്രാമപഞ്ചായത്തിന് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയതിന്റെ പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ കത്തുകള്‍ക്ക് എടക്കര ഗ്രാമപഞ്ചായത്ത് നൽകിയ മറുപടികളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
നിർദ്ദിഷ്ട എടക്കര ബൈപ്പാസിന്റെ അലൈൻമെന്റും പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കിട്ടിയ സ്ഥലങ്ങളുടെ സർവ്വേ നമ്പറും വിസ്തീർണ്ണവുമടക്കമുള്ള വിശദാംശങ്ങളും സ്ഥലം വിട്ടുനൽകിയ വ്യക്തികളുടെ പേരു വിവരങ്ങളും ലഭ്യമാക്കാമോ; മേൽ അലൈൻമെന്റില്‍ സ്വകാര്യവ്യക്തികളുടെ വാസഗൃഹങ്ങളും കിണറുകളും ശൗചാലയങ്ങളും ഉൾപ്പെടുന്നുണ്ടോയെന്നും അറിയിക്കാമോ;
( എഫ് )
പൊതുമരാമത്ത് വകുപ്പ് സാങ്കേതികാനുമതി നല്ക്കാത്തതിന്റെ കാരണം എടക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം ബൈപ്പാസ് നിർമ്മാണത്തിന് വിട്ടു നൽകാത്തത് മാത്രമാണോ എന്നറിയിക്കാമോ; ഗ്രാമപഞ്ചായത്ത് സ്ഥലം വിട്ടുനൽകിയില്ലെങ്കില്‍ എടക്കര ബൈപ്പാസ് നിര്‍മ്മാണം ഉപേക്ഷിക്കേണ്ടിവരുമോയെന്ന് അറിയിക്കാമോ?
4769.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ എതെല്ലാമെന്ന് വിശദമാക്കാമോ; നടപ്പിലാക്കിയില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ വാണിയംകുളം-പത്തംകുളം റ‍ോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ; പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
പൊതുമരാമത്ത് റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മിക്കല്‍
4770.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൂടുതല്‍ പൊതുമരാമത്ത് റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?
4771.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ ബി.എം. & ബി.സി. ചെയ്യാന്‍ എത്ര നീളം ബാക്കിയുണ്ടെന്ന് റോ‍ഡുകളുടെ വിശദ വിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
നിലവില്‍ എത്ര നീളത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ ബി.എം. & ബി.സി. ചെയ്തിട്ടുണ്ടെന്ന് വിശദാംശങ്ങള്‍ സഹിതം അറിയിക്കാമോ?
വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനികള്‍ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ അടിയന്തര നടപടി
4772.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനികള്‍ തുടങ്ങിയ വകുപ്പുകള്‍ വിവിധ പ്രവൃത്തികള്‍ക്കായി റോഡുകൾ വെട്ടിപ്പൊളിക്കുമ്പോളുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ കാലതാമസം ഒഴിവാക്കി അടിയന്തരമായി റോഡിന്റെ കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4773.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ കോട്ടപ്പടി മല്ലാട് മുതല്‍ ഓവുങ്ങല്‍ പള്ളിവരെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
2018-ല്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാര്‍ ഒപ്പുവെച്ച പ്രവൃത്തി ഇതുവരെ നടപ്പാക്കാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിയ്ക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4774.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ എത്ര റോഡുകൾ ബി.എം.&ബി.സി. നിലവാരത്തിലുള്ളതുണ്ട്; വിശദമാക്കാമോ;
( ബി )
പ്രളയത്തിൽ തകർന്ന നമ്പള്ളി-തോട്ടുവ റോഡ് പുനരുദ്ധരിക്കാൻ നബാർഡ് വഴിയോ മറ്റേതെങ്കിലും ഏജൻസി മുഖേനയോ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
4775.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജകമണ്ഡലത്തിലെ, സംസ്ഥാന പാതയുടെ മുള്ള്യാകുർശ്ശി-പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെ ഗതാഗതം ദുസ്സഹമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുളള ഭാഗങ്ങൾ വീതി കൂട്ടി ബി.എം. &ബി.സി. ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ ?
4776.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക നീക്കിവെച്ച കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ കോട്ടൂര്‍ - ഇന്ത്യാനൂര്‍ റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ഉള്‍പ്പെടുത്തി നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4777.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, കുന്നുമ്മൽ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന മൂന്നാം കൈ-കരിങ്ങാട്-കൈവേലി റോഡിന്റെ കിഫ്ബി മുഖേനയുള്ള നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുവാൻ നിലവിലെ തടസ്സങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നവീകരണത്തിന് പി.എം.ജി.എസ്.വൈ. മുഖേന ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
4778.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ ഒരേ സർവ്വേ നമ്പറിലെ സമാനസ്വഭാവമുള്ള ഭൂമിക്ക് വ്യത്യസ്തമായി നഷ്ടപരിഹാരം കണക്കാക്കിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എന്ത് കൊണ്ടാണ് ഇത്തരത്തില്‍ കണക്കാക്കിയതെന്ന് വിശദമാക്കുമോ;
( ബി )
ഒരേ തരത്തിലുള്ള ഭൂമിക്ക് വ്യത്യസ്ത നഷ്ടപരിഹാരം കണക്കാക്കിയതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പരാതികളിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം താലൂക്കിൽ ഭൂമി ഏറ്റെടുത്തപ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന വീട് ഭാഗികമായി ഏറ്റെടുക്കുകയും ചെറിയ തുക നഷ്ടപരിഹാരമായി നൽകുകയും വീടിന്റെ ശേഷിക്കുന്ന ഭാഗം ഉപയോഗിക്കാൻ കഴിയാതെയും ലഭ്യമായ തുകയ്ക്ക് വീട് നിർമ്മിക്കാൻ കഴിയാതെയും വരുന്ന സാഹചര്യത്തില്‍ അവരുടെ വീട് മുഴുവൻ ഏറ്റെടുത്ത് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
4779.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്തിനു ശേഷം തകര്‍ന്ന മാനന്തവാടി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് തുക അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തി നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
4780.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും ദേശീയ പാതകളുടെയും പുറമ്പോക്കു ഭൂമി കയ്യേറി കച്ചവടസ്ഥാപനങ്ങളും, വീടുകളും നിര്‍മ്മിക്കുകയും, കൃഷി ഇറക്കുകയും ചെയ്തിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വളവുകള്‍ നിവര്‍ക്കുന്നതിന്റെ ഭാഗമായി പുതുതായി റോഡ് നിര്‍മ്മിച്ചുകഴിയുമ്പോള്‍ പഴയ റോഡിന്റെ ഭാഗങ്ങള്‍ സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ ഭൂമിയോട് അനധികൃതമായി ചേര്‍ക്കു കയും കൈവശം വയ്ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇതുമൂലം തുടര്‍ വികസനങ്ങള്‍ തടസ്സപ്പെടുന്നതും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കയ്യേറ്റങ്ങള്‍ ഒഴിവാക്കി ഭൂമി തിരിച്ചു പിടിക്കുന്നതിനും, അതിരുകള്‍ കൃത്യമായി കല്ലിട്ട് നിജപ്പെടുത്തുന്നതിനും എന്തൊക്കെ നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4781.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന അതിവര്‍ഷം മൂലം തകരാറിലായ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി പെതുമരാമത്ത് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു വ്യക്‌തമാക്കാമോ;
( ബി )
അടിയന്തരമായി ചെയ്യേണ്ട പ്രവർത്തികൾക്ക് ഫണ്ട്‌ അനുവദിക്കുന്നതിനായി എന്തൊക്കെ സംവിധാനമാണ് നിലവിലുള്ളതെന്നു വ്യക്തമാക്കുമോ?
റോഡുകളുടെ ബി.സി. ഓവര്‍ലേ
4782.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകള്‍ക്ക് ബി.സി. ഓവര്‍ലേ ചെയ്യുമ്പോള്‍ ഡി.എല്‍.പി. എത്രയാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( ബി )
ഡി.എല്‍.പി. യ്ക്കുള്ളില്‍ ബി.സി. ഓവര്‍ലേ ചെയ്ത റോഡുകള്‍ തകരുന്നതിനിടയാകുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിക്കുന്നത്; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
4783.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാർ പ്രഖ്യാപിച്ച തീരദേശ ഹൈവേ പദ്ധതിയിൽ നിലവില്‍ എത്ര കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ തീരദേശ ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തി എന്ന് ടെന്റര്‍ ചെയ്യാന്‍ കഴിയുമെന്നും രണ്ട്തെങ്ങ് -രാമന്തളി -പാഡ്യാലക്കടവ് പാലം നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
4784.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പാതയുടെ ഭാഗമായി വള്ളിക്കുന്ന് ടിപ്പുസുല്‍ത്താന്‍-പുതിയ പാലം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡി.പി.ആര്‍. തയ്യാറാക്കുന്ന നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി ഏതെല്ലാം സര്‍വ്വേ നമ്പരുകളില്‍ എത്ര അളവില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന വിവരം ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
4785.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കാക്കുനി നംമ്പാ വയൽ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് ആവശ്യമായി വരുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
4786.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന വിവിധ റോഡുകൾ നന്നാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന, പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതും അല്ലാത്തതുമായ ഏതെല്ലാം റോഡുകൾ നന്നാക്കുന്നതിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും അവ ഏതുഘട്ടത്തിലാണെന്നും വിശദമാക്കുമോ?
4787.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ചാലിക്കര-അവറാട്ടുമുക്ക് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എത്ര കോടി രൂപ അനുവദിച്ചെന്നും എന്നാണ് ഭരണാനുമതി നല്‍കിയതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുണ്ടായ കാലതാമസത്തിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
റോഡിന്റെ പ്രവൃത്തി അടിയന്തര പരിഗണന നല്‍കി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കാമോ?
4788.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതി ബെല്ലിന്റെ നേതൃത്വത്തിൽ 12 വർഷം മുമ്പ് പൂർത്തീകരിച്ച എം.സി റോഡിന്റെ ഒന്നാംഘട്ട നിർമ്മാണ മാതൃകയിൽ അല്ല പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മിക്കുന്നതെന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
കിലോമീറ്ററിന് പത്തു കോടിയോളം രൂപ ചെലവഴിച്ചുള്ള പ്രസ്തുത നിർമ്മാണത്തിന് ബി.എം.ബി.സി. ഉപയോഗിച്ചുള്ള പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണികളുടെ നിലവാരമേ ഉള്ളൂ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
4789.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍ പാടിയോട്ടുചാല്‍ റോഡ് കടന്നു പോകുന്ന അരവഞ്ചാല്‍ പാലം പുനര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന് നിലവില്‍ തുക നീക്കിവെച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
4790.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡിൽ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി 11/02/2020-ല്‍ ലഭിച്ചിട്ടും ടെക്നിക്കൽ അനുമതിയും ടെൻഡർ നടപടിയും എന്തുകൊണ്ടാണ് വൈകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്നും തുടർനടപടികൾ പൂർത്തീകരിക്കാൻ ഇനി എത്രനാൾ വേണ്ടിവരുമെന്നും വ്യക്തമാക്കുമോ?
4791.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് കഴിഞ്ഞ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പാലങ്ങളുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
ഈ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
4792.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ ചെക്ക്യാട്-തൂണേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേടിയലക്കടവ് പാലത്തിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റ റിവേഴ്സ് എസ്റ്റിമേറ്റിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
4793.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജക മണ്ഡലത്തിലെ കോതേക്കാട്ട്, മന്നങ്കരച്ചിറ, കറ്റോട്, പുല്ലാപ്ലാവിൽ കടവ് എന്നീ പാലങ്ങളുടെ ഭരണാനുമതിക്കായുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഭരണാനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
4794.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ഫ്ലൈ ഓവർ പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി ആരാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ?
4795.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വരക്കല്‍ ക്ഷേത്രത്തിന് സമീപം പി.ടി. ഉഷ റോഡ്, പാവങ്ങാട് എന്നിവിടങ്ങളില്‍ റെയില്‍വെ ഓവര്‍ ബ്രി‍ഡ്ജ് നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പാവങ്ങാട് റെയില്‍വെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
4796.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ തൃക്കാരിയൂര്‍ -അയിരൂര്‍ പാടം-വടക്കും ഭാഗം റോഡിലെ പുലിമല കനാല്‍ പാലം കാലപ്പഴക്കംമൂലം അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇടുങ്ങിയ പ്രസ്തുത പാലം ഗതാഗത തടസ്സംസൃഷ്ടിക്കുന്നതും കാല്‍നട യാത്ര ദുസ്സഹവുമാക്കുന്നതുമായ കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വലിയ അപകടസാധ്യതയൂള്ള പ്രസ്തുത പാലം അടിയന്തരമായി പുതുക്കി പണിയുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
4797.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ എണ്ണം അറിയിക്കാമോ; അവയുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇവയുടെ നിര്‍മ്മാണം ആരംഭിക്കുവാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കുന്നതിനും റെയില്‍വേയുടെ അനുമതി ലഭ്യമാക്കി മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
4798.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ മണികണ്ഠംചാല്‍ ചപ്പാത്തില്‍ പുതിയ പാലം പണിയുന്നത് സംബന്ധിച്ച 2018- ലെ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലം പണിയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
വര്‍ഷ കാലത്ത് വെള്ളം കയറി യാത്രാ യോഗ്യമല്ലാതായിത്തീരുന്ന മണികണ്ഠംചാല്‍ ചപ്പാത്തില്‍ പാലം പണിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കുമോ;
( ഡി )
പുതിയ പാലം പണി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
4799.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ മുനമ്പത്തേയും കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം-അഴീക്കോട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളതെന്ന് വ്യക്തമാക്കാമോ?
4800.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ കെല്‍ട്രോണ്‍ ഫെറി-കുമ്പളങ്ങി പാലം നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്‌തമാക്കാമോ; വിശദാംശങ്ങള്‍ നൽകുമോ?
4801.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ കരുവഞ്ചാല്‍ പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4802.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കല്ലടുക്ക-ചെർക്കള റോഡിലെ പള്ളത്തടുക്ക പാലം എപ്പോൾ നിർമ്മിച്ചതാണെന്ന് വ്യക്തമാക്കാമോ; അന്നത്തെ നിർമ്മാണ ചെലവ് എത്രയായിരുന്നുവെന്നും കരാറുകാരൻ ആരായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
നിർമ്മാണത്തിന് ശേഷം ഈ പാലത്തിൽ എപ്പോഴെങ്കിലും അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( സി )
ഈ പാലം ഇപ്പോൾ അപകടാവസ്ഥയിലാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായുള്ള ബോർഡ് ഈ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എപ്പോഴാണ് സ്ഥാപിച്ചതെന്ന് വിശദമാക്കാമോ;
( ഇ )
ഈ പാലം അപകടാവസ്ഥയിലായിട്ടും ഇത് പുനർനിർമ്മിക്കാൻ ഇതുവരെ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
പാലം പുനർനിർമ്മിക്കാൻ ആലോചനയുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എത്ര രൂപയാണ് നിർമ്മാണച്ചെലവായി കണക്കാക്കുന്നത്; വിശദാംശം നൽകാമോ?
4803.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പുതുതായി നിർമ്മിക്കുന്ന പാലങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇതിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ പുതുതായി നിർമ്മിക്കുന്ന ഓരോ പാലത്തിന്റെയും നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ഡി )
സർക്കാരിലേക്ക് പുതുതായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ള പാലങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
4804.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നെല്ലായി കടവില്‍ പാലം നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനോ, നിര്‍മ്മാണം ആരംഭിക്കുന്നതിനോ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അപ്രോച്ച് റോഡിനായുള്ള സ്ഥലം ഉടൻ ഏറ്റെടുക്കുന്നതിനും പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും സത്വര നടപടി സ്വീകരിക്കുമോ?
പി.ഡബ്ല്യൂ.ഡി. നാഷണല്‍ ഹെെവേ വിഭാഗം ഓഫീസുകളുടെ പ്രവര്‍ത്തനം
4805.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെെവേയുടെ പ്രവൃത്തികള്‍ നാഷണല്‍ ഹെെവേ അതോറിറ്റി ചെയ്തുവരുന്ന സാഹചര്യത്തില്‍ നിലവിലെ പി.ഡബ്ല്യൂ.ഡി. നാഷണല്‍ ഹെെവേ വിഭാഗം ഓഫീസുകളുടെ പ്രവര്‍ത്തനം ഏതു തരത്തില്‍ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്‌തമാക്കാമോ;
( ബി )
പി.ഡബ്ല്യൂ.ഡി. നാഷണല്‍ ഹെെവേ -സെക്ഷന്‍ ഓഫീസുകളിലെ സാങ്കേതിക, മിനിസ്റ്റീരിയല്‍ സ്റ്റാഫുകളെ ജോലി ഭാരമുളള മറ്റു വകുപ്പുകളിലേയ്ക്ക് മാറ്റുന്നതിന് പദ്ധതിയുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പി.ഡബ്ല്യൂ.ഡി നാഷണല്‍ ഹെെവേ വിഭാഗം ഉദ്യോഗസ്ഥരെ കെ.ആര്‍.എഫ്.ബി യിലേയ്ക്ക് മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇത്തരത്തില്‍ കോഴിക്കോട് ജില്ലയില്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളതെന്ന് വ്യക്‌തമാക്കാമോ?
4806.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.,ഡബ്ല്യു.ഡി. (ഇലക്ട്രിക്കൽ വിഭാഗം ) ജനറേറ്റർ മെക്കാനിക്ക്/ഓവർസിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ സംസ്ഥാനത്ത് എത്ര ഒഴിവുകളുണ്ടെന്നും ഇവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിൽ പി.ഡബ്ല്യു.ഡി. (ഇലക്ട്രിക്കൽ വിഭാഗം) തേര്‍ഡ് ഗ്രേഡ് ഓവർസിയർ/ ലൈൻമാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ എത്ര ഒഴിവുകളുണ്ട്; പ്രസ്തുത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ?
4807.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മിനി സിവില്‍സ്റ്റേഷന്‍ അനക്സ് നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികളിലേയ്ക്ക് കടക്കാന്‍ എത്രസമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കാമോ?
ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന്‍ രണ്ടാംനിലയുടെ നിർമ്മാണം.
4808.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ ചുമതലയില്‍പ്പെട്ട ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന്‍ രണ്ടാംനിലയുടെ നിർമ്മാണത്തിനായുള്ള ഡി.പി.ആർ. സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആർ. തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പൂർത്തീകരിക്കാനുള്ള കാലതാമസത്തിന് കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആർ. അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കുന്നതിന് വകുപ്പിന്റെ കെട്ടിട വിഭാഗം സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
4809.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പദ്ധതി രൂപരേഖയുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
4810.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിലൂടെ കടന്നുപാേകുന്ന പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെ ഉപരിതലം മിനുക്കുന്നതിനും താവം- പാപ്പിനിശ്ശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4811.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളില്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേബിളുകളും പെെപ്പുകളും ഇടുന്നതിനുളള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അനുമതി വാങ്ങി കേബിളുകളും പെെപ്പുകളും ഇടുന്ന റോഡുകളില്‍ പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി ഇത്തരം കേബിളുകളും പെെപ്പുകളും മാറ്റി സ്ഥാപിക്കേണ്ടി വരുമ്പോള്‍ ആയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഇ.ബി.-യ്ക്കും വാട്ടര്‍ അതോറിറ്റിക്കും ഇതിലുളള പങ്ക് എന്താണ്;
( ഡി )
ഇത്തരം കേബിളുകളും പെെപ്പുകളും മാറ്റി സ്ഥാപിക്കുന്നതിന് വ്യക്തമായ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; ഈ കാര്യത്തില്‍ ഉടമ്പടികള്‍ വയ്ക്കാക്കാറുണ്ടോ: വ്യക്തമാക്കാമോ?
4812.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ പൊതുമരാമത്ത് റോഡ് നിര്‍മ്മാണത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതിനുമായി എന്തൊക്കെ സാങ്കേതിക മാറ്റങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; ഇതനുസരിച്ച് ഇക്കാലയളവില്‍ എത്ര കിലോമീറ്റര്‍ റോഡാണ് ആധുനിക നിലവാരത്തില്‍ കൊണ്ടുവന്നിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിഭാഗത്തില്‍പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും കെട്ടിടം, റോഡ്, പാലം നിര്‍മ്മാണങ്ങളിലുണ്ടായിട്ടുള്ള ആധുനിക സമ്പ്രദായങ്ങള്‍ പരിശീലിക്കുന്നതിനും, നാടിന് അനുയോജ്യമായ സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നതിനും ആവശ്യമായ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ജീവനക്കാരുടെ കാര്യനിര്‍വ്വഹണശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും വിധം വകുപ്പുതലത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
ഈ ആധുനിക സമ്പ്രദായങ്ങളെല്ലാമുണ്ടായിട്ടും ഒരു പ്രവൃത്തിയുടെ ഭരണാനുമതി നല്‍കുന്നതില്‍ കാലതാമസമുണ്ടാകുന്നതിന്റെ കാരണം പുന:പരിശോധിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ നടക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്‌തമാക്കാമോ?
4813.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. വികസന ഫണ്ടുകള്‍, മറ്റ് വികസന ഫണ്ടുകള്‍ എന്നിവ മുഖേനയുള്ള പ്രവൃത്തികള്‍ക്കായി പൊതുമരാമത്ത് കെട്ടിട വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുമ്പോള്‍ കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്ക് നീക്കിവെക്കുന്ന നിശ്ചിത തുക പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അപര്യാപ്തമാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കാന്‍ നിലവിലുള്ള രീതിയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണവും ആയതിന്റെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികളും സമയബന്ധിതമായി ഒരുമിച്ച് പൂര്‍ത്തീകരിക്കാന്‍ സഹായകമാകുന്ന സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കാമോ?
4814.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ ഹൈവേയിലെ ആലപ്പുഴ, കൊല്ലം ഫ്ലൈഓവര്‍ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയത് എന്നാണെന്നും നിര്‍മ്മാണം ആരംഭിച്ചത് എന്നാണെന്നും വിശദമാക്കാമോ;
( ബി )
കൊച്ചി ബൈപ്പാസിലെ ഇടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂര്‍, വൈറ്റില ഫ്ലൈഓവറുകൾക്ക് ഭരണാനുമതി നല്‍കിയത് എന്നൊക്കെയാണ്; ഈ ഫ്ലൈഓവറുകളുടെ നിര്‍മ്മാണം ആരംഭിച്ചത് എപ്പോഴൊക്കെയാണ്; വിശദമാക്കാമോ?
4815.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2018-ല്‍ പ്രഖ്യാപിച്ച പഴനി-ശബരിമല തീര്‍ത്ഥാടന ഹൈവേ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം നേരിടുന്നതിനുള്ള കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4816.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിനും ആയത് പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഏത് രീതിയിലാണ് നടക്കുന്നതെന്ന് അറിയിക്കാമോ; ആയത് പ്രവര്‍ത്തന സജ്ജമാണോയെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് എത്ര പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ നിലവിലുണ്ടെന്നും ഇവിടെ എത്ര മാനേജര്‍മാര്‍ ജോലി നോക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ?
4817.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളും പരിസരവും മനോഹരമായും ഹരിതാഭമായും പരിപാലിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
എത്ര കാലയളവിനുള്ളില്‍ പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതിനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എത്ര തുക ചെലവ് വരുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; ഏതൊക്കെ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4818.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റെസ്റ്റ്ഹൗസുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് പദ്ധതിയുണ്ടോ; ഉണ്ടെങ്കിൽ അപ്ഗ്രേഡ് ചെയ്യുന്ന റെസ്റ്റ്ഹൗസുകള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
അപ്ഗ്രേഡ് ചെയ്യുന്ന റെസ്റ്റ്ഹൗസുകളിൽ ഒരുക്കാനുദ്ദേശിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും വിശദീകരിക്കാമോ;
( സി )
കാഞ്ഞങ്ങാട് പി.ഡബ്ല്യൂ.ഡി. റെസ്റ്റ്ഹൗസ് അപ്ഗ്രേഡ് ചെയ്യുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
4819.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ ഷെഡ്യൂള്‍ ഓഫ് റേറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;
( ബി )
നിലവില്‍ ടെണ്ടര്‍ ചെയ്ത പ്രവൃത്തികളെ ഇത് എങ്ങെനെയാണ് ബാധിക്കുകയെന്നത് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ റിവിഷനിലെ വര്‍ദ്ധനവ് കാരണം പ്രവൃത്തികളുടെ ദെെര്‍ഘ്യത്തില്‍ കുറവ് വരുത്തേണ്ടിവരുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ബഡ്ജറ്റില്‍ 20% നീക്കി വെച്ച പ്രവൃത്തികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്ന കാര്യത്തില്‍ വകുപ്പിന് എന്ത് നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4820.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കരിമണ്ണ്- കുലുക്കപ്പാറ-ഒഴലപ്പതി റോഡ്, ചിറ്റൂർ പുഴപ്പാലം-വണ്ടിത്താവളം റോഡ്, കമ്പിളിച്ചുങ്കം-പെരുവെമ്പ് റോഡ്, മുത്തുസ്വാമി പുതൂർ-അഞ്ചാംമൈൽ റോഡ് എന്നീ റോഡുകളുടെ പ്രവൃത്തി കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഭരണാനുമതി നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഭരണാനുമതി സംബന്ധിച്ച ഉത്തരവിന്റെ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സഹിതം വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
4821.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ കിഫ്ബി പദ്ധതിപ്രകാരം ഭരണാനുമതി ലഭിച്ച ആഴാകുളം-മുട്ടയ്ക്കാട് റോഡിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടർ നടപടി എപ്പോള്‍ പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കുമോ; കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
4822.
ശ്രീ എം നൗഷാദ്
ശ്രീ എം മുകേഷ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 183എ -യില്‍ ഭരണിക്കാവ് മുതല്‍ ചവറ വരെ നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ള വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഭരണിക്കാവ് മുതല്‍ ചവറ വരെ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പദ്ധതി നിര്‍വ്വഹണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ് എത്രയെന്നും വ്യക്തമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കുമോ?
4823.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട പ്ലാന്‍ പ്രകാരമുള്ള ദേശീയപാത 66-ന്റെ വികസനം യാഥാര്‍ത്ഥ്യമായാല്‍ വടകര നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാന നഗരമായ വടകര രണ്ടായി വിഭജിക്കപ്പെടും എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ പ്രതിസന്ധി മറികടക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുള്ളതെന്ന്‌ വ്യക്‌തമാക്കാമോ;
( സി )
കേന്ദ്ര സർക്കാരുമായും നാഷണൽ ഹൈവേ അതോറിറ്റിയുമായും ബന്ധപ്പെട്ട് നിലവിലെ പ്ലാൻ പരിഷ്കരിച്ച് എലിവേറ്റഡ്‌ ഹൈവേ നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4824.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം-തിരുവല്ല റോഡ് ദേശീയപാത വിഭാഗം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
4825.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ പുരോഗതി റീച്ച് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഓരോ റീച്ചിലും പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് മുമ്പായി ചെയ്തുതീര്‍ക്കാനുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനായി ഭൂമിയുടെ ഉടമകളില്‍ എത്ര ശതമാനം പേരില്‍ നിന്ന് മുന്‍കൂര്‍ സമ്മതപത്രം വാങ്ങേണ്ടതുണ്ടെന്ന് വിശദമാക്കാമോ?
4826.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്ന ബാംഗ്ലൂർ-മൈസൂർ-മലപ്പുറം ദേശീയ പാതയുടെയും കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെയും അലൈൻമെന്റ് തയ്യാറായോയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ഇതിനായി ഭൂമി ഏറ്റടുക്കുന്ന പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4827.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന പ്രദേശത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകളും ഹോട്ടലുകളും അശാസ്ത്രീയമായും അലക്ഷ്യമായും നിര്‍മ്മിച്ചവയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വന്യ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമോ?
4828.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരത്തിലെ ഇടത്തോടുകളും കായലുകളും കോര്‍ത്തിണക്കി ഒരു പ്രത്യേക ടൂറിസം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിനും ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് കൂടുതല്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
4829.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായലുകളുടെയും പുഴകളുടെയും കടലിന്റെയും ബീച്ചുകളുടെയും സാമീപ്യമുള്ള ദ്വീപ് സമൂഹമായ വൈപ്പിന്‍ നിയോജക മണ്ഡലത്തിന്റെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് കായല്‍ ടൂറിസം പരിപോഷിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
എങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4830.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫാം ടൂറിസം നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും വ്യാപനവും നവീന കൃഷിരീതികളും വളര്‍ത്തുമൃഗ പരിപാലനവും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
4831.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം ഡെസ്റ്റിനേഷനുകളുടെ വികസനത്തിനായി എന്തെല്ലാം കര്‍മ്മപദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഹെല്‍ത്ത് ടൂറിസത്തെയും പഠന ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ടൂറിസം വികസനത്തിന് സഹായകമാകുന്ന വിധത്തില്‍ സ്വകാര്യ ടൂറിസം പ്രോജക്ടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടോ?
4832.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലയ്ക്ക് വ്യവസായ പദവി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം ഉത്തരവുകള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാര സംരംഭങ്ങള്‍ക്ക് വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാറുണ്ടോ; എങ്കില്‍ വ്യവസായങ്ങള്‍ക്ക് അനുവ‌‌ദനീയമായ എന്തെല്ലാം ആനുകൂല്യങ്ങള്‍ നിലവില്‍ ടൂറിസം സംരംഭങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്; വ്യക്തമാക്കുമോ?
4833.
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പരമ്പരാഗത രുചിക്കൂട്ടുകൾ വിദേശികൾക്കും സ്വദേശികൾക്കും ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന ഫുഡ് ടൂറിസം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഈ പദ്ധതി കേരളത്തിലെ ജീവിതരീതിയ്ക്കു് അനുയോജ്യമായ വിധത്തിൽ സന്നദ്ധരായ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിന് തയ്യാറാക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ കുടുംബശ്രീ പോലുള്ള വനിതാസംഘങ്ങളെ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ തനത് ഭക്ഷണരീതികളുടെ വൈവിധ്യവും ഗുണമേന്മയും വിനോദസഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
4834.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രമായ കോടഞ്ചേരി പഞ്ചായത്തിലെ പനങ്കയം വെള്ളച്ചാട്ടത്തില്‍ സുരക്ഷാജീവനക്കാരില്ലാത്തതു മൂലം തുടര്‍ച്ചയായി അപകട മരണങ്ങള്‍‌ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവിടെ സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കുന്നതിനും ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4835.
ശ്രീമതി യു പ്രതിഭ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ പ്രൊഫഷണലിസം നടപ്പാക്കുന്നതിനും പ്രസ്തുത മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളും മാനദണ്ഡങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ;
( സി )
ഇതിനോ‍ടൊപ്പം ജില്ലാ ടൂറിസം കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4836.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ കക്കാടംപൊയില്‍ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും പദ്ധതികള്‍ തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് വകുപ്പിന് കീഴില്‍ ഏജന്‍സിയെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4837.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിൽ ടൂറിസം വകുപ്പിന്റെ കീഴിൽ ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അംഗീകാരം നൽകിയ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ; പുതുതായി ഏതെങ്കിലും ടൂറിസം പദ്ധതികൾക്ക് നിർദ്ദേശമുണ്ടോയെന്ന് വ്യക്തമാക്കാമോ?
4838.
ശ്രീ. പി.വി.അൻവർ
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വന്‍കിട പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
4839.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാന്റേഷൻ ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ചരിത്ര സ്മാരകങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതി പുതിയതായി ആവിഷ്കരിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലെ ബ്രിട്ടിഷ് കാലത്തെ ബംഗ്ലാവുകളും ക്ലബ്ബുകളും ഏറ്റെടുത്ത് പ്ലാന്റേഷൻ ഹെറിറ്റേജ് ടൂറിസം പദ്ധതി ആവിഷ്കരിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് കേരളത്തിലെ ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുവാൻ ഫുഡ് ടൂറിസം എന്ന ആശയം നടപ്പിൽ വരുത്തുവാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
4840.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ പ്രവൃത്തി പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പ്രവൃത്തികൾ എപ്പോള്‍ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ വിഭാവനം ചെയ്യുന്നത് എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4841.
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരവന്‍ പാര്‍ക്കുകളിൽ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള നടപടികള്‍ വിശദമാക്കുമോ?
4842.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രയോജനം ഗ്രാമീണ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും എത്തിക്കുന്നതിനായി എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4843.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിൽ 2016-21 കാലയളവില്‍ നടപ്പിലാക്കിയ ടൂറിസം പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നടപ്പ് സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ടൂറിസം പദ്ധതികള്‍ വിശദമാക്കാമോ?
4844.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സമയം കാര്‍ഷിക മേഖലയെയും ടൂറിസം മേഖലയെയും പരിപോഷിപ്പിക്കുവാന്‍ അഗ്രി ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുളള പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;
( ബി )
അഗ്രി ടൂറിസം നെറ്റ് വര്‍ക്ക്, ഫാം ടൂറിസം പദ്ധതി എന്നിവ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ വഴി എത്ര യൂണിറ്റുകള്‍ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
4845.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അന്തര്‍ദേശീയ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളുടെ നവീകരണത്തിനും വികസനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്;
( സി )
അന്തര്‍ദ്ദേശീയ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച ആലപ്പുഴ വിനോദസഞ്ചാര പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക മ്യൂസിയത്തില്‍ ഒരുങ്ങുന്ന ലോകമേ തറവാട് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയോടനുബന്ധിച്ച് പൗരാണിക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുന്നതിനും അനുബന്ധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം സാധ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
4846.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.ടി.പി.സി. സെക്രട്ടറിമാരുടെ യോഗ്യത നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; മുൻ സർക്കാരിന്റെ കാലത്തെ ഡി.ടി.പി.സി. സെക്രട്ടറിമാരുടെ പ്രവർത്തനത്തിലെ പോരായ്മയാണോ പ്രസ്തുത യോഗ്യത നിശ്ചയിക്കാൻ കാരണമെന്ന് വ്യക്തമാക്കാമോ;
( ബി )
പരീക്ഷയ്ക്ക് 60 ശതമാനവും ഇന്റർവ്യൂവിന് 40 ശതമാനവും യോഗ്യത എന്ന രീതിയിൽ നിശ്ചയിച്ചത് മിടുക്കരായ ഉദ്യോഗാർഥികളെ ഒഴിവാക്കാനാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ?
4847.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കാക്കല്ല്, ശബരിമല തീര്‍ത്ഥാടന പാതയിലെ ഇടത്താവളങ്ങളായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം, അന്തിനാട് മഹാദേവ ക്ഷേത്രം, ഭരണങ്ങാനം പള്ളി, രാമപുരത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം എന്നിവിടങ്ങളില്‍ പില്‍ഗ്രിം ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4848.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാക്കുവാൻ പ്രാദേശിക ടൂറിസം മേഖലകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിൽ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
4849.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ടൂറിസം സാധ്യത പരിശോധിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ ;
( ബി )
മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ ടൂറിസം പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( സി )
നിരവധി ചരിത്ര സ്മാരകങ്ങളും സാംസ്കാരിക പെെതൃകങ്ങളും കൊണ്ട് സമ്പന്നമായ തിരൂരില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4850.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഡാമുകള്‍ കേന്ദ്രീകരിച്ചുളള ടൂറിസം പദ്ധതി സംബന്ധിച്ച സാധ്യത പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4851.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4852.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കീരനല്ലൂർ ടൂറിസം ​​പ്രോജക്ടി​ന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
4853.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഔദ്യോഗിക വാഹനം നൽകുന്നത് ടൂറിസം വകുപ്പാണോ; ഇവരുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് വകുപ്പ് വാഹനം നൽകിയിട്ടുണ്ടോ; എങ്കിൽ ആർക്കെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം പ്രൈവറ്റ് സെക്രട്ടറിമാർക്ക് വകുപ്പ് വാഹനം നൽകിയിട്ടുണ്ടെന്നും പ്രൈവറ്റ് സെക്രട്ടറിയേക്കാൾ താഴ്ന്ന തസ്തികയിലുള്ളവർക്ക് പ്രസ്തുത ഓഫീസുകളിൽ വാഹനം നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.