STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5572.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള റോഡുകൾ കാലവർഷം മൂലം തകരുന്നതിനാലും വിവിധ പദ്ധതികൾക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിനാലും ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണമാകുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം റോഡുകൾ പുനർനിർമ്മിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രത്യേകമായ ഒരു ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
5573.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആശുപത്രികള്‍, സ്കൂളുകള്‍, കൃഷിഭവനുകള്‍ തുടങ്ങി കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ വികസനത്തിനായി ഭൂമി അക്വയര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്റ്റേഡിയം, മാര്‍ക്കറ്റുകള്‍, അറവുശാലകള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിന് ഭൂമി അക്വയര്‍ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമോ; ആയതിന് സ്വീകരിയ്ക്കേണ്ട നടപടികള്‍ വിശദീകരിക്കാമോ?
5574.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ ഭൂരഹിതരെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
5575.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് നാളിതുവരെ എത്ര വീടുകളാണ് അനുവദിച്ചതെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
5576.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓവര്‍സിയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തുടങ്ങിയ സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക വിഭാഗം ജീവനക്കാരുടെ അഭാവം മൂലം നിരവധി പദ്ധതികള്‍ മുടങ്ങിയ അവസ്ഥയിലായതിനാല്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ ഇരിമ്പിളിയം, കുറ്റിപ്പുറം, പൊന്‍മള, എടയൂര്‍ എന്നീ പഞ്ചായത്തുകളിലെയും കോട്ടയ്ക്കല്‍ നഗരസഭയിലെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെയും ഓവര്‍സിയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
5577.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടിപ്പള്ളിക്കൂടം ആശാന്‍മാരുടെയും ആശാട്ടിമാരുടെയും ഗ്രാന്റ് വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
5578.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നിരീക്ഷണകാലം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് 16.02.2011 ലെ ജി.ഒ.(പി ) നം. 44/2011/തസ്വഭവ. നമ്പര്‍ സ്പെഷ്യൽ റൂളിൽ വ്യക്തത വരുത്തുന്നതിനായി 16.06.2017-ൽ ഇറക്കിയ ജി.ഒ.(എം.എസ്.) നം. 112/2017/തസ്വഭവ. നമ്പര്‍ ഉത്തരവില്‍ പിഴവ് സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2013-ല്‍ അക്കൗണ്ട് ടെസ്റ്റ് ഹയറും എം.ഒ.പി. യും പാസ്സായ വ്യക്തി 2019-ല്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായാല്‍ ടിയാന് നിരീക്ഷണകാലം പൂര്‍ത്തിയാക്കുന്നതിന് അക്കൗണ്ട് ടെസ്റ്റ് എക്സിക്യൂട്ടീവ് വിജയിക്കേണ്ടതുണ്ടോ;
( സി )
സ്പെഷ്യല്‍ റൂളില്‍ വ്യക്തത വരുത്തി 2017-ല്‍ ഉത്തരവ് ഇറക്കുന്നതിന് നിയമ വകുപ്പിന്റെയോ ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പിന്റെയോ ഉപദേശം തേടിയിരുന്നോ;
( ഡി )
2018-ന് ശേഷം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ പ്രവേശിച്ചവരുടെ നിരീക്ഷണകാലം പൂര്‍ത്തിയാക്കുന്നതിനുളള അപേക്ഷ, അക്കൗണ്ട് ടെസ്റ്റ് ഹയര്‍, എം.ഒ.പി. യോഗ്യതകള്‍ സ്പെഷ്യല്‍ റൂള്‍ ഇറങ്ങിയതിന് മുമ്പ് ആര്‍ജ്ജിച്ചതല്ല എന്ന കാരണത്താല്‍ നിരസിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5579.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ്, 2011-ലെ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സ് എന്നിവയിലെ വ്യവസ്ഥപ്രകാരം വാണിജ്യാവശ്യങ്ങൾക്കുവേണ്ടി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് വാഹന പാർക്കിംഗ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ടോ; ഇപ്രകാരം നിർമ്മിക്കുന്ന കെട്ടിടങ്ങളിലെ പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളിൽ നിന്നും പാർക്കിംഗ് ഫീസ് ഈടാക്കുവാൻ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം വാഹന പാർക്കിംഗ് ഫീസ് ഈടാക്കുന്ന വൻകിട വ്യാപാരസ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച് സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണ്; വിശദാംശം നൽകുമോ;
( സി )
കെ.എം.ബി.ആര്‍., കെ.പി.ബി.ആര്‍. ചട്ടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് പിരിക്കുവാൻ പാടില്ല എന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5580.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സങ്കേതം, ഐ.എല്‍.ജി.എം.എസ്. എന്നീ രണ്ട് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത സോഫ്റ്റ്‌വെയറുകള്‍ ഏകോപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
5581.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19-ന്റെ വരവോടെ നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ;
( ബി )
പ്ലാസ്റ്റിക് നിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഏതൊക്കെ തരം പിഴയാണ് ചുമത്തുന്നത് എന്ന് വ്യക്തമാക്കാമോ?
5582.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെയോ രക്ഷിതാക്കളുടെയോ പേരിലും ഇനിഷ്യലിലുമുളള കൂട്ടിചേര്‍ക്കലുകള്‍ വരുത്തുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുളള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിന് കുഞ്ഞ് ജനിച്ച സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കേണ്ടി വരുന്നതിനാല്‍ രക്ഷിതാക്കള്‍ നേരിടേണ്ടിവരുന്ന പ്രയാസം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമോ; ഇല്ലെങ്കില്‍ ആയതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?
5583.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്‍പത് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ നിര്‍മ്മിക്കാനോ വില്പന നടത്താനോ പാടില്ല എന്ന നിയമം നിലനില്‍ക്കേ അവയുടെ ഉപയോഗം വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവ ഗുരുതരമായ മാലിന്യപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
5584.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചെങ്കിലും അവയുടെ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കര്‍ശന പരിശോധനകള്‍ നടത്താറുണ്ടോ; ഉണ്ടെങ്കില്‍ പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
5585.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എല്‍. നിര്‍മ്മിക്കുന്ന ഇലക്ട്രിക് ഓട്ടോകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരം സബ്സിഡി നല്‍കി ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5586.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ റോഡുകളുടെ പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ മെറ്റീരിയല്‍സ് സ്റ്റോക്ക് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്റ്റോക്ക് റിപ്പോര്‍ട്ട് ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങളിലെ ലെവല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത് വഴി ഈ പ്രയാസം ഒഴിവാക്കാന്‍ സാധിക്കുമോയെന്ന് അറിയിക്കാമോ;
( ഡി )
പ്രവൃത്തിക്ക് ആവശ്യമായ മെറ്റീരിയല്‍സിന്റെ അളവും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ?
5587.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന അനധികൃത ബോര്‍ഡുകളും നിര്‍മ്മാണങ്ങളും നീക്കം ചെയ്യുന്നതിന് വര്‍ഷത്തില്‍ എത്ര തവണയാണ് നടപടികള്‍ സ്വീകരിച്ചുവരുന്നതെന്ന് പറയാമോ; 2021 ല്‍ ഇതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പരസ്യത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വഴിയോര കച്ചവടത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുത്തി സ്ഥിരം നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതും കേരളത്തിലെ ഏതെല്ലാം പഞ്ചായത്തുകളുടെ പരിധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇവയുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ; ഈ അനധികൃത പ്രവൃത്തികള്‍ നീക്കം ചെയ്ത് റോഡ് യാത്ര സുഗമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
അനധികൃത ബോര്‍ഡുകളും നിര്‍മ്മാണങ്ങളും നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍‌ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; ഇത് കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരിക്കല്‍ കൂടി കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?
5588.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണത്തൊഴിലാളി സെസ്സായി കെട്ടിട ഉടമകളില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നുണ്ടോ; കെട്ടിട നിര്‍മ്മാണത്തിന്റെ ഏത് ഘട്ടത്തിലാണ് തുക അടയ്ക്കുന്നത് സംബന്ധിച്ച് ഉടമകള്‍ക്ക് അറിയിപ്പ് നല്‍കുന്നത്; തുക കണക്കാക്കുന്നതും ഈടാക്കുന്നതും എപ്രകാരമാണ്; ഒരോ കെട്ടിടത്തിനും ഈടാക്കുന്ന തുക സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
ഇതു സംബന്ധിച്ച നിയമം പാസ്സാക്കിയത് എന്നാണെന്ന് വെളിപ്പെടുത്താമോ; പ്രസ്തുത നിയമം പാസ്സാക്കുന്നതിന് മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കും ഈ സെസ്സ് ബാധകമാണോയെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നോ; മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ കെട്ടിട ഉടമകളില്‍ നിന്ന് പലിശ സഹിതം കുടിശ്ശിക ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയുണ്ടായോ;
( ഡി )
എങ്കില്‍ എന്നുമുതലുള്ള പലിശയാണ് ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്; കുടിശ്ശികയായ ഓരോ വര്‍ഷത്തേക്കും ഈടാക്കുന്നത് എത്ര ശതമാനം പലിശയാണെന്നും കുടിശ്ശികയ്ക്ക് പിഴപലിശ ഈടാക്കുന്നുണ്ടോയെന്നും വിശദമാക്കാമോ;
( ഇ )
കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സെസ്സും പലിശയും ഉടനടി അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കില്‍ ഈ നിയമം സംബന്ധിച്ച് അറിവില്ലാത്തവര്‍ക്കും നാളിതുവരെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പിഴ കൂടാതെ കുടിശ്ശിക തുക അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5589.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് പ്രായം തെളിയിക്കുന്നതിനായി നിലവില്‍ എന്തെല്ലാം രേഖകള്‍ ആണ് സ്വീകരിക്കുന്നത്;
( ബി )
സ്കൂള്‍ രേഖകള്‍ ലഭ്യമല്ലാത്തവര്‍ക്ക് വയസ്സ് തെളിയിക്കുന്നതിനായി എന്തെല്ലാം രേഖകള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
വയസ്സ് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ പരിഗണിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?
5590.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വികേന്ദ്രീകൃതാസൂത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കാലികമായി നവീകരിക്കുന്നതിനും ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
വകുപ്പിന്റെ കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് എന്തെല്ലാം ഗവേഷണ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
നഗരാസൂത്രണം, നഗരാധിവാസം, പൈതൃകസംരക്ഷണം, ഗതാഗത സംവിധാനം എന്നിവ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
5591.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇറച്ചിക്കോഴി കടകളിലെ മാലിന്യം സംസ്കരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ;
( ബി )
കോഴിയിറച്ചി വില്‍ക്കുന്നവര്‍ തന്നെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5592.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് നടക്കാത്തതുമൂലം ഏതെല്ലാം സാമൂഹ്യക്ഷേമ പെന്‍ഷനുകളാണ് തടയപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പെന്‍ഷന്‍ വിതരണവും മസ്റ്ററിംഗും സംബന്ധിച്ച് യഥാസമയം അറിയിപ്പ് കൊടുക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് പരിഹാരം കണ്ടെത്തുമോ; വിശദമാക്കാമോ?
5593.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ പുതുതായി എത്ര വീടുകള്‍ക്കാണ് അപേക്ഷ ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
നിബന്ധനകള്‍ക്കനുസരിച്ച് മുന്‍ഗണനാ പട്ടിക നിശ്ചയിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
അന്തിമ പട്ടിക എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
5594.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്‍പത് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ നിര്‍മ്മിക്കാനോ വില്പന നടത്താനോ പാടില്ലെന്ന നിയമം നിലനില്‍ക്കെ അവയുടെ ഉപയോഗം വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവ ഗുരുതരമായ മാലിന്യപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതുസംബന്ധിച്ച് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വ്യക്തമാക്കുമോ?
5595.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് പദ്ധതി പ്രകാരം പട്ടികജാതി, മത്സ്യത്തൊഴിലാളി, ജനറൽ വിഭാഗങ്ങളിലായി നിര്‍മ്മാണം പൂർത്തീകരിച്ച ഭവനങ്ങൾ എത്രയാണ്; നിർമ്മാണം നടന്നുവരുന്ന ഭവനങ്ങള്‍ എത്രയാണ്; വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഭവനരഹിതരുടെ അപേക്ഷകളിൽ പരിഹരിക്കപ്പെടാത്ത അപേക്ഷകളുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
ഭൂരഹിതരും ഭവനരഹിതരുമായവരുടെ എത്ര അപേക്ഷകളാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭിച്ചിട്ടുള്ളത്; പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
5596.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീസ് ഭുമിയിൽ നിന്നുളള പാറ ഖനനത്തിന് ലൈസൻസ് നൽകുന്നത് തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണോ; എങ്കിൽ നടപടിക്രമങ്ങൾ വ്യക്തമാക്കുമോ?
5597.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ലെ ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃലിസ്റ്റ് പരിശോധന പൂർത്തീകരിച്ച് അംഗീകരിച്ച് നൽകുന്നതിന് സർക്കാർ തയ്യാറാകാത്തതിനാൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഭവന നിർമ്മാണ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന നിർമാണ പദ്ധതിയുടെ 2020 ലെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ നടപടി വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ; അന്തിമ ഗുണഭോക്തൃലിസ്റ്റ് അടിയന്തരമായി അംഗീകരിച്ചു നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
5598.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അന്തർ വകുപ്പ് മാറ്റത്തിന് അവസരമുള്ളപ്പോള്‍ മുനിസിപ്പൽ സർവീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിശോധിച്ച് നടപടി സ്വീകരിക്കുമോ?
5599.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ ഏകീകൃത പൊതു സര്‍വ്വീസ് രൂപപ്പെടുമ്പോള്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ക്ക് നഗരസഭയിലും നഗരസഭയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗ്രാമ വികസന വകുപ്പിലും ട്രാന്‍സ്ഫര്‍ നേടുവാന്‍ കഴിയുമോ;
( ബി )
ഇത്തരത്തില്‍ പൊതു സര്‍വ്വീസിനുള്ളില്‍ ഉള്ള എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് പരസ്പരം എല്ലാ വകുപ്പുകളിലും ജോലി ചെയ്യുവാനുള്ള സാധ്യത ഉണ്ടോ;
( സി )
നിലവില്‍ പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട ഓരോ വകുപ്പുകളിലേയും ജോലിയുടെ സ്വഭാവം വ്യത്യസ്തമായിരിക്കെ ഏതു രീതിയിലാണ് സമാന തസ്തികകളെ ഏകോപിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട എല്ലാ വകുപ്പുകളിലെയും സമാന തസ്തികകളെ ഏത് രീതിയിലാണ് വിന്യസിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
5600.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ഏതൊക്കെ പ്രദേശങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് നിര്‍മ്മാണത്തിന് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭൂരഹിത, ഭവനരഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികള്‍ പ‍ഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തില്‍ വിശദീകരിക്കാമോ;
( സി )
സംസ്ഥാനത്ത് ഭൂരഹിത, ഭവനരഹിതര്‍ക്കായി ലൈഫ് മിഷന്‍ എത്ര ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചുവെന്ന വിശദവിവരം അറിയിക്കാമോ?
5601.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയാനന്തര പാക്കേജ്, 2019-ലെ കോവിഡ് പാക്കേജ് എന്നിവയുടെ ഭാഗമായി പ്രഖ്യാപിച്ച റിസര്‍ജന്റ് വായ്പാ പദ്ധതി പ്രകാരം കുടുംബശ്രീ വഴി എത്ര രൂപയുടെ വായ്പാ ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു; ഈ വായ്പകള്‍ പലിശരഹിതമാക്കുന്നതിനായി സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5602.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ 2020-21 സാമ്പത്തിക വര്‍ഷത്തെ എസ്.സി. ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എസ്.സി. ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
5603.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മനാട് പഞ്ചായത്തില്‍ പ്രീഫാബ് ടെക്നോളജി ഉപയോഗിച്ചുള്ള ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിവച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രോജക്ട് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5604.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമൂട് മത്സ്യ മാര്‍ക്കറ്റിനോടനുബന്ധിച്ചുളള ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത് ഏതു ഫണ്ടുപയോഗിച്ചാണെന്നും ഏതു വര്‍ഷമാണ് സ്ഥാപിച്ചതെന്നും എത്ര തുകയാണ് ഇതിനായി വിനിയോഗിച്ചതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്ലാന്റ് എത്രനാള്‍ പ്രവര്‍ത്തിച്ചുവെന്നും പ്ലാന്റിന്റെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്ലാന്റിന്റെ നിര്‍മ്മാണം സംബന്ധിച്ചും പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ചുമുള്ള വിശദവിവരങ്ങള്‍ നല്‍കാമോ?
5605.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ ലെെഫ് പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പേര്‍ക്ക് വീട് അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ലെെഫ് പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതിയ അപേക്ഷ നല്‍കുവാന്‍ അനുമതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
5606.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റ് പദവിയിൽ നിയമിക്കുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണെന്നും പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇവരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം ആർക്കാണെന്നും വ്യക്തമാക്കുമോ;
( ബി )
അങ്കമാലി നിയോജകമണ്ഡലത്തിൽ മഞ്ഞപ്ര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മേറ്റ് തസ്തികയിൽ പ്രവർത്തിച്ചുവന്ന ശ്രീമതി ഷീബ ബിജുവിനെ ഈ പദവിയിൽ നിന്നും ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
ടിയാളെ ഈ പദവിയിൽ തിരിച്ചെടുക്കുന്നതിനായി അങ്കമാലി ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നൽകിയ അപേക്ഷയിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഈ കാര്യത്തിലുള്ള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5607.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതെന്നാണെന്നും കരാര്‍ വച്ചത് എന്നാണെന്നും വ്യക്തമാക്കാമോ;
( ബി )
കരാര്‍ പ്രകാരം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടത് എന്നാണെന്നും എത്ര ശതമാനം പ്രവൃത്തികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനായി എന്നും അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
5608.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
5609.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിക്കൂര്‍ മണ്ഡലത്തില്‍ അനുവദിച്ച റോഡുകളുടെ പട്ടിക നല്‍കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്നും ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കാമോ;
( സി )
പൂര്‍ത്തീകരിക്കാനുള്ള പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5610.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5611.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് കാവാലം ഗ്രാമപഞ്ചായത്തില്‍ ചാരിറ്റി ട്രസ്റ്റ് മുഖേന വീട് അനുവദിച്ചവർക്ക് പ്രസ്തുത പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍ വീട് ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവര്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ലൈഫ് മിഷന് നല്‍കിയ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഇവരെ സഹായിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5612.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ വട്ടപ്പറമ്പ് എസ്.സി. കോളനി നിവാസികള്‍ക്ക് മെയിന്‍ റോഡില്‍ എത്തുവാന്‍ വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കുമോ;
( ബി )
നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രസ്തുത പ്രവൃത്തിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതര്‍ ഡി.ഡി.പി. യ്ക്ക് അയച്ച കത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
5613.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ എത്ര റോഡുകളാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്;
( ബി )
പ്രസ്തുത റോഡുകളുടെ നവീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ?
5614.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ നാളിതുവരെ അനുവദിച്ച പി.എം.ജി.എസ്.വൈ. പദ്ധതികളുടെ വിശദവിവരങ്ങള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കു വേണ്ടി ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ?
5615.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നഗരസഭ/ഗ്രാമപഞ്ചയാത്ത് അടിസ്ഥാനത്തിൽ എത്ര വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാളിതുവരെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറിയിട്ടുണ്ടെന്നും എത്ര വീടുകളുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു എന്നും അറിയിക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ പ്രസ്തുത പദ്ധതി പ്രകാരം വീട് ലഭിച്ചവരിൽ പട്ടികജാതി വിഭാഗം എത്ര എന്നും പൊതുവിഭാഗം എത്ര എന്നും ലൈഫ് പദ്ധതി പ്രകാരം ഭൂരഹിതരായ എത്രപേർക്ക് ഭൂമി നൽകിയെന്നും വ്യക്തമാക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും ലൈഫ് പദ്ധതി പ്രകാരം നിലവിൽ എത്ര അപേക്ഷകർക്ക് വീടുകൾ അനുവദിക്കുവാനുണ്ടെന്നും ഇനി പരിഗണിക്കുവാനുള്ള ഭൂരഹിത ഭവനരഹിത അപേക്ഷകരുടെ എണ്ണം എത്രയെന്നും വിശദമാക്കാമോ?
5616.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കുന്നതിനായി ഗവണ്‍മെന്റില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫയലിന്മേല്‍ നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയും ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കൂരാച്ചുണ്ട് സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമി വിട്ടു കൊടുക്കുന്നതിനായി സത്വര നടപടി സ്വീകരിക്കുമോ?
5617.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അനുവദിച്ച വീടുകള്‍ എത്രയെന്നും അതില്‍ പൂര്‍ത്തീകരിച്ചവ എത്രയെന്നും തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള വീടുകളുണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5618.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് നിലവിലെ മാനദണ്ഡങ്ങളെന്തെന്ന് വിശദവിവര സഹിതം അറിയിക്കാമോ;
( ബി )
പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ അപാകതകള്‍ ഉള്ള പക്ഷം അവ ക്രമവത്കരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( സി )
പുതിയ സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ കുറ്റ്യാടി മണ്ഡലത്തിലെ ആറങ്ങോട്ട് സ്കൂളിലെ അധ്യാപകര്‍ക്ക് 10 മാസമായി ശമ്പളം ലഭിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
5619.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ എത്രയെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ നിർമ്മാണം പൂര്‍ത്തീകരിച്ചവ എത്രയെന്ന് വിശദമാക്കാമോ?
5620.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ബജറ്റില്‍ പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിലെ സര്‍വ്വജന സ്കൂളിന് പ്രഖ്യാപിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5621.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നടപടികള്‍ ലഘൂകരിക്കുന്നതിനായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇതിന്റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
5622.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോക്താക്കളുടെ പട്ടിക നിലവിലുണ്ടോ;
( ബി )
2020-ല്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും പട്ടിക ഇതുവരെ പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
വെരിഫിക്കേഷന്‍ നടത്തുന്നതിനും പട്ടിക പ്രസിദ്ധീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
5623.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ തുക അനുവദിച്ച് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
5624.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ നിലവില്‍ കൽപറ്റ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ പ്രാവർത്തികമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5625.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ വളാഞ്ചേരി സബ് ട്രഷറി നിര്‍മ്മാണത്തിനായി ഗ്രാമ വികസന വകുപ്പിന്റെ കൈവശം ഉള്ള ഭൂമി ലഭ്യമാക്കണമെന്ന വിഷയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിലുള്ള ഫയലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
RC3/1564/2019 നമ്പര്‍ ഫയലില്‍ ഗ്രാമ വികസന കമ്മീഷണർ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പരിമിതമായ സൗകര്യങ്ങളോടുകൂടി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സബ് ട്രഷറിയ്ക്കു വേണ്ടി സ്ഥലം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
5626.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന് എവിടെയെല്ലാം സോണല്‍ ഓഫീസുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;
( ബി )
ഈ ഓഫീസുകളിലായി ആകെ എത്ര ജീവനക്കാര്‍ ഉണ്ടെന്ന് അറിയിക്കുമോ;
( സി )
ഈ ഓഫീസുകളിലെല്ലാം ഓഡിറ്റ് പരിശോധന നടത്താറുണ്ടോയെന്നും എവിടെയെല്ലാമാണ് നികുതി പിരിവിലും കണക്ക് സൂക്ഷിപ്പിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത് എന്നും വെളിപ്പെടുത്തുമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക സുതാര്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ഇ )
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ഇതിനായി വീടുകളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതിന് ആലോചനയുണ്ടോ; വിശദാംശം നല്‍കുമോ;
( എഫ് )
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5627.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് വകുപ്പിൽ ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാർക്ക് സ്പാര്‍ക്ക് നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ഡയറക്ടറേറ്റ്, പെര്‍ഫോമന്‍സ് ഓഡിറ്റ് വിംഗ്, ജില്ലാ ഓഫീസുകള്‍ തുടങ്ങിയ ഓഫീസുകളില്‍ ട്രാന്‍സ്ഫര്‍ ആയി പോകുമ്പോള്‍ സ്പാര്‍ക്ക് ഉപയോഗിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി മുഴുവന്‍ ജീവനക്കാര്‍ക്കും ഏകീകൃത രീതിയില്‍ സ്പാര്‍ക്ക് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസില്‍ ഉള്‍പ്പെട്ട മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, നഗരവികസനം, ഗ്രാമവികസനം എന്നീ വകുപ്പുകളിൽ സ്പാര്‍ക്ക് നിലവിലുള്ളപ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ മാത്രം ആയത് നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരാത്തതും എന്നാല്‍ ജീവനക്കാര്‍ക്ക് ഗുണകരവുമാകുന്ന തരത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ സ്പാര്‍ക്ക് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
5628.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജന പ്രതിനിധികള്‍ക്ക് പെന്‍ഷനും ആരോഗ്യ സുരക്ഷ പദ്ധതികളും ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിയ്ക്കുമോ;
( സി )
ഇതിനായി ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉപസമിതിയിലെ അംഗങ്ങള്‍ ആരൊക്കെയെന്നും പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കുമോ?
5629.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തികവര്‍ഷം നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും 90 ലക്ഷം രൂപയ്ക്ക് 24.11.2017-ല്‍ ആര്‍.ഡി.4-1023/17 നമ്പര്‍ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കിയിട്ടുളളതും തദ്ദേശസ്വയംഭരണ വകുപ്പിനെ നിര്‍മ്മാണ ഏജന്‍സിയായി നിശ്ചയിച്ചിട്ടുളളതുമായ വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗവ. ന്യൂ എല്‍.പി. സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ കാലാവധി എന്നാണ് അവസാനിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ ഭരണാനുമതി പുതുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ?
5630.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ എടക്കര ബെെപ്പാസ് നിര്‍മ്മാണത്തിന് എടക്കര ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുളള ചില റോഡുകളുടെ ഭാഗങ്ങള്‍ പൊതുമരാമത്ത് വകുപ്പിന് വിട്ട് നല്‍കിയിട്ടുണ്ടോ; ഈ ഭാഗങ്ങള്‍ കെെമാറണമെന്ന് പൊതുമരാമത്ത് വകുപ്പ് എടക്കര ഗ്രാമപഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ കത്തിന്റെ പകര്‍പ്പും എടക്കര ഗ്രാമപഞ്ചായത്തില്‍ കത്ത് ലഭിച്ച തീയതിയും ലഭ്യമാക്കാമോ;
( ബി )
എടക്കര ബെെപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാനങ്ങളുടെ പകര്‍പ്പുകളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊതുമരാമത്ത് വകുപ്പിന് നല്‍കിയ കത്തുകളുടെയും മറുപടികളുടെയും പകര്‍പ്പുകളും ലഭ്യമാക്കാമോ;
( സി )
പൊതുമരാമത്ത് റോഡുകളുടെ അലെെന്‍മെന്റ് നിശ്ചയിക്കുന്നതിലും മാറ്റുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോയെന്ന് അറിയിക്കാമോ; വിശദമാക്കാമോ;
( ഡി )
പൊതുമരാമത്ത് നിശ്ചയിക്കുന്ന അലെെന്‍മെന്റുകള്‍ സ്വകാര്യ താല്‍പര്യാധിഷ്ഠിതമാണെന്ന് ഏതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കണ്ടെത്താനാകുക; ഇത്തരം പരിശോധനകള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ചട്ടങ്ങളോ രൂപീകരിച്ചിട്ടുണ്ടോ എന്നും അറിയിക്കാമോ;
( ഇ )
എടക്കര ബെെപ്പാസുമായി ബന്ധപ്പെട്ട നിലവിലുളള അലെെന്‍മെന്റില്‍ വാസഗൃഹങ്ങളും കിണറും ശൗചാലയങ്ങളും നഷ്ടപ്പെടുമെന്ന് കാണിച്ച് എടക്കര ഗ്രാമപഞ്ചായത്തില്‍ ആരുടെയെങ്കിലും സങ്കട ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നാളിതുവരെ ലഭിച്ച സങ്കട ഹര്‍ജികളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; മേല്‍ സങ്കട ഹര്‍ജികളില്‍ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( എഫ് )
പൊതുതാല്‍പര്യമുളള എടക്കര ബെെപ്പാസ് പോലുളള വിഷയങ്ങളില്‍ അധികാര പരിധിയില്‍ വരാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിന് സ്ഥലം വിട്ട് നല്‍കുന്നത് മനഃപൂര്‍വ്വം താമസിപ്പിക്കുന്ന തരത്തില്‍ കത്തുകളും മറുപടികളും നല്‍കുന്നതായി ആരോപിക്കപ്പെടുന്ന എടക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അന്വേഷണം നടത്തുമോ?
5631.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ ജനകീയ സമിതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഏതൊക്കെ നദികളും നീര്‍ച്ചാലുകളുമാണ് പുനരുജ്ജീവിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5632.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്തുകളിൽ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടർ നൽകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥൻ ജീവനക്കാരുടെ പേരിൽ കഠിന നടപടികൾ സ്വീകരിക്കുന്നുവെന്നയാക്ഷേപം പരിശോധിക്കുമോ;
( സി )
പഞ്ചായത്തുകളിൽ ഏതെങ്കിലും കാര്യം നടപ്പിലാക്കുന്നതിന് ആവശ്യമായ സമയം നൽകാതെ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നത് തടയുവാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;
( ഡി )
പഞ്ചായത്ത് ജീവനക്കാർ ഫോൺ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണമെന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഫോൺ വിളിച്ചാൽ ഈ ഉദ്യോഗസ്ഥൻ ഫോൺ എടുക്കാറില്ലെന്ന ആക്ഷേപം അന്വേഷിക്കുമോ; ഈ വിഷയത്തിൽ സർക്കാർ നയം വ്യക്തമാക്കാമോ;
( ഇ )
ഈ ഉദ്യോഗസ്ഥൻ ഫയലുകൾ വച്ച് താമസിപ്പിക്കുന്നതും തുടർച്ചയായി ഓഫീസ് വിട്ട് നിൽക്കുന്നതുമായ ആരോപണം അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമോ?
5633.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തനത് ഫണ്ട് കുറവുള്ള പഞ്ചായത്തുകളില്‍ പ്രസ്തുത ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;
( ബി )
തനത് ഫണ്ട് കുറവുള്ള പഞ്ചായത്തുകളില്‍ ആയത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് പഞ്ചായത്തുകളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
5634.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം സാമൂഹികക്ഷേമ പെന്‍ഷനുകള്‍ എത്ര പേര്‍ക്ക് ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവരുടെ ബയോമെട്രിക് മസ്റ്ററിംഗ് അടിയന്തരമായി നടത്തി അര്‍ഹതപ്പെട്ട എല്ലാപേര്‍ക്കും കുടിശ്ശികയടക്കമുളള പെന്‍ഷന്‍ ലഭ്യമാക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വരുന്ന കാലതാമസം പരിഹരിക്കുന്നതിനായി സത്വര നടപടികള്‍ കൈകൊള്ളുമോ?
5635.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രോണ്‍ സര്‍വ്വേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയിക്കാമോ; ആസ്തികള്‍ ഡിജിറ്റൈസ് ചെയ്യുന്നത് പ്രകാരം എന്തൊക്കെ പ്രയോജനങ്ങള്‍ ആണ് ലഭിക്കുന്നത് എന്നറിയിക്കാമോ; ഡിജിറ്റൈസ് ചെയ്ത ആസ്തികള്‍ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിന് എന്താെക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ എത്ര തദ്ദേശ സ്ഥാപനങ്ങള്‍ ആസ്തികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട് എന്നറിയിക്കാമോ;
( സി )
ആസ്തികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് ഏതൊക്കെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ ആണ് നിലവിലുള്ളതെന്ന് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
5636.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നാളിതുവരെ പ്രവൃത്തി പൂര്‍ത്തീകരിച്ച് നല്‍കിയ വീടുകള്‍ എത്രയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ?
5637.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ തസ്തികകളിലെ ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5638.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ എത്ര അസിസ്റ്റന്റ് സെക്രട്ടറി തസ്തികകൾ ആണുള്ളത്; അസിസ്റ്റന്റ് സെക്രട്ടറി തസ്തികകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ എന്തുകൊണ്ടാണ് പ്രസ്തുത തസ്തികകൾ സൃഷ്ടിക്കാത്തത്;
( ബി )
പഞ്ചായത്ത് വകുപ്പിൽ ഹെഡ് ക്ലർക്ക് ജൂനിയർ സൂപ്രണ്ട് അനുപാതം എത്രയാണ്;വ്യക്തമാക്കാമോ;
( സി )
സർക്കാരിന് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഇല്ലാതെ പഞ്ചായത്തുകളിലെ ഹെഡ് ക്ലർക്ക് തസ്തിക ജൂനിയർ സൂപ്രണ്ടായി മാറ്റാവുന്നതാണെന്നിരിക്കെ നാളിതുവരെ ഇതുസംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
അഞ്ച് ക്ലറിക്കൽ തസ്തികയ്ക്ക് ഒരു ജൂനിയർ സൂപ്രണ്ട് എന്ന അനുപാതം നിലനിൽക്കെ, അഞ്ച് ക്ലറിക്കൽ തസ്തികയിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പ്രസ്തുത അനുപാതം പാലിക്കാതെ വരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമോ; അനുകൂലമായ നടപടി സ്വീകരിക്കുമോ?
5639.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ എത്ര ഒഴിവുകളുണ്ട് എന്ന് അറിയിക്കാമോ;
( ബി )
എംപ്ലാേയ്‍മെന്റ് എക്സ്ചേഞ്ച് വഴി ഈ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള ഉത്തരവ് നിലനില്‍ക്കുന്നുണ്ടോ; പ്രസ്തുത ഉത്തരവിലെ വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ഈ ഉത്തരവുകളിലെ നിബന്ധനകള്‍ പ്രകാരം നിയമിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍വ്വഹണ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്ന് അറിയിക്കാമോ?
5640.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സിയര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക വിഭാഗത്തില്‍പ്പെട്ട ഓവര്‍സിയര്‍മാരുടെ സേവനം പദ്ധതി നിര്‍വ്വഹണത്തിന് അത്യന്ത്യാപേക്ഷിതമായിരിക്കെ, ഒഴിവുള്ള മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
5641.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വകുപ്പിന് കീഴില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ എത്ര തസ്തികകള്‍ ഒഴിവുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5642.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിൽ എൽ.ഡി. ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്നുള്ള പഞ്ചായത്ത് ഡയറക്ടറുടെ ശിപാർശയിൽ നടപടി കൈക്കൊള്ളണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 10.09.2021 ലെ ഒ.എ.(ഇ.കെ.എം) 1115/2021 വിധിന്യായത്തിലെ നിർദ്ദേശത്തിന്മേൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികയുടെ പേര് എൽ.ഡി. കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്ന് ആക്കണമെന്ന പത്താം ശമ്പള കമ്മീഷന്റെ ശിപാർശ നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
5643.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിലേതിന് സമാനമായി നഗരസഭകളില്‍ അക്കൗണ്ടന്റ് തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
നഗരസഭകളില്‍ അക്കൗണ്ടന്റ് തസ്തിക ഇല്ലാത്തതിനാല്‍ എ.എഫ്.എസ്., ധനവിനിയോഗ കണക്കുകള്‍ എന്നിവ തയ്യാറാക്കുന്നതില്‍ പ്രയാസം നേരിടുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
എ.എഫ്.എസ്., ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് എന്നിവ കൈകാര്യം ചെയ്യുന്നതിന് ഏതെല്ലാം നഗരസഭകളിലാണ് പുറമേ നിന്നുള്ള വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തുന്നതെന്ന വിവരം ലഭ്യമാക്കാമോ?
5644.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലും, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വിവിധ തസ്തികകളിലായി എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തവ എത്രയെന്നും താല്ക്കാലികമായി നികത്തിയ ഒഴിവുകള്‍ എത്രയെന്നുമുളള വിവരം ലഭ്യമാക്കാമോ;
( സി )
എന്‍ജിനീയറിംങ് വിഭാഗത്തിലായി ജില്ലയില്‍ ഏതൊക്കെ തസ്തികകളില്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഈ ഒഴിവുകള്‍ എന്ന് മുതലാണ് നിലവില്‍ വന്നതെന്നും വ്യക്തമാക്കാമോ?
5645.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവശസ്ഥലവും താമസസ്ഥലവും വ്യത്യസ്ത തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായതിനാല്‍ തൊഴിലുറപ്പ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് കാരണം കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാരണങ്ങളാല്‍ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
5646.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വെള്ളപ്പാച്ചിലിലും തകര്‍ന്ന ഗ്രാമീണ റോഡുകളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
തകര്‍ന്ന ഗ്രാമീണ റോഡുകള്‍ അടിയന്തിരമായി പുന:നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5647.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം 2020-21 വര്‍ഷത്തില്‍ ആലപ്പുഴ ജില്ലയില്‍ എത്ര കിലോമീറ്റര്‍ റോഡിനുളള ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം 2018-19 മുതല്‍ ആലപ്പുഴ ജില്ലയില്‍ ഭരണാനുമതി ലഭിച്ച റോഡുകളുടെ വിശദവിവരം ലഭ്യമാക്കുമോ?
5648.
ശ്രീ കെ ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം.വിജിന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അധികാര വികേന്ദ്രീകൃത ഭരണം സാര്‍ത്ഥകമാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമഗ്ര പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വികേന്ദ്രീകൃത ഭരണ പരിശീലന കേന്ദ്രമായ കില-യുടെ പരിശീലന പാഠ്യപദ്ധതിയുടെ അടിസ്ഥാന ഘടകങ്ങളും പാഠ്യപദ്ധതിയുടെ രൂപീകരണ പ്രക്രിയയും വിശദമാക്കാമോ;
( സി )
മറ്റ് വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5649.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കില-യ്ക്ക് തൃശ്ശൂർ കൂടാതെ മറ്റെവിടെയെങ്കിലും സെന്റര്‍ നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ടി സ്ഥാപനത്തിന് റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
നെയ്യാറ്റിന്‍കര താലൂക്കില്‍ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കാനായി സ്ഥലം ഏറ്റെടുക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;
( ഡി )
മലബാര്‍ മേഖലയില്‍ ഒരു സെന്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5650.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ ശേഖരിച്ച കണക്കുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിശദാംശം ലഭ്യമാക്കുമോ; മുന്‍വര്‍ഷത്തേക്കാള്‍ ഇതിന്റെ തോത് എത്രയാണെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് കുട്ടികളിലെ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതു തടയുന്നതിനായി പ്രത്യേകമായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും, വിപണനവും തടയുന്നതിനായി നിലവിലെ സംവിധാനം അപര്യാപ്തമാണെന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5651.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി സംബന്ധമായ കേസുകളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എക്സെെസ് സേനയുടെ സംഖ്യാബലം കൂട്ടുന്നതിനാവശ്യമായ നടപടികള്‍ കെെക്കൊണ്ടിട്ടുണ്ടോ;
( ബി )
സിവില്‍ എക്സെെസ് ഓഫീസര്‍ തസ്തികകളുടെ എത്ര ശതമാനമാണ് വനിതകള്‍ക്കായി നീക്കി വച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
എക്സെെസ് വകുപ്പില്‍ സിവില്‍ എക്സെെസ് ഓഫീസര്‍, വനിതാ സിവില്‍ എക്സെെസ് ഓഫീസര്‍ തസ്തികകളിലെ അനുവദിക്കപ്പെട്ട അംഗബലം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
വനിതാ സിവില്‍ എക്സെെസ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട F1/153/2021/TD നമ്പര്‍ ഫയലിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5652.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി, തോട്ടം, മലയോര ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍ ഉള്‍പ്പെടെ ഏഴ് പഞ്ചായത്തുകളുളള പുതുക്കാട് ഒരു എക്സൈസ് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5653.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പുന:സ്ഥാപിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെ.എസ്.ബി.സി. യില്‍ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പുന:സ്ഥാപിക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
കെ.എസ്.ബി.സി. യിലെ ജീവനക്കാര്‍ക്ക് നിലവിലുള്ള കാഷ്വല്‍ ലീവ്, സിക്ക് ലീവ് (sick leave) എന്നിവയ്ക്ക് പകരം ആകസ്മികാവധി, അർദ്ധവേതന അവധി എന്നിവ നടപ്പാക്കുന്നതിന് നിയമതടസ്സമുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിച്ച് മറ്റ് വകുപ്പുകളിലേതുപോലെ ലീവ് പാറ്റേണ്‍ നടപ്പിലാക്കുമോ; വിശദമാക്കാമോ?
5654.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഐ ബി സതീഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ചില്ല് കുപ്പികളില്‍ ലഭ്യമാക്കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം മറ്റ് കമ്പനികള്‍ നടപ്പാക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഭാവിയിലെ പ്ലാസ്റ്റിക്ക് നിരോധനം മുന്നില്‍ക്കണ്ട് വിദേശമദ്യം ചില്ല് കുപ്പിയിലേക്ക് മാറ്റുവാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ;
( സി )
ബിവറേജസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര രൂപയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് വ്യക്തമാക്കാമോ?
5655.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകൾ മൂലം പൊതുജനം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുളള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പരാതി പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുജനങ്ങൾക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം പ്രത്യേക പാർക്കിംഗ് ഏരിയ ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്, കുണ്ടറ നിയോജകമണ്ഡലത്തിലെ പെരുമ്പുഴയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവ് പാലിച്ചിട്ടില്ലായെങ്കിൽ ആയത് പാലിക്കുന്നതിനുളള നടപടി സ്വീകരിക്കാമോ;
( സി )
മേൽപ്പറഞ്ഞ കുണ്ടറ പെരുമ്പുഴ ബിവറേജസ് ഔട്ട് ലെറ്റിന് പുറകു വശത്തുളള കല്ലുംപുറം പട്ടികജാതി കോളിനിയിൽ നിന്നും മതിയായ ദൂരപരിധി അളക്കണമെന്ന നിർദ്ദേശം, പരാതിക്കാരുടെ സാന്നിധ്യത്തിലാണോ എക്സൈസ് അധികൃതർ നിർവ്വഹിച്ചിട്ടിളളുതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത നിർദ്ദേശം പാലിച്ചിട്ടില്ലെങ്കിൽ പരാതിക്കാരുടെ സാന്നിധ്യത്തിൽ ദൂരപരിധി അളക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
5656.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ക്രിമിനല്‍ കേസ്സുകളുടെയും വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെയും കാരണം മദ്യപാനമാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് സാമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മദ്യ നിരോധനം സഹായകരമാകുമെന്ന് കരുതുന്നുണ്ടോ;
( സി )
ഉണ്ടെങ്കില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്താതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
5657.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാന്‍ സ്പെഷ്യല്‍ ഡ്രൈവ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി എന്തെല്ലാം ബോധവല്‍ക്കരണ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5658.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇല്ലെങ്കില്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( സി )
ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ ഉണ്ടെങ്കില്‍ എവിടെയെന്ന് വെളിപ്പെടുത്തുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.