10

   
   
   
   
   
   
   
  STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
143.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ ആശുപത്രിക്കും എത്ര തുക അനുവദിച്ചുവെന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
144.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന്റെ കീഴില്‍ ചികിത്സാ സഹായം ലഭിക്കുന്നതിനുളള പദ്ധതികള്‍ ഏതെല്ലാമാണെന്നും, ആയതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും, ഓരോന്നിന്റെയും പരിധി എത്രയാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
145.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ഒ എസ് അംബിക
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രണയനിരാസത്തെ തുടര്‍ന്ന് നടക്കുന്ന കൊലപാതകങ്ങളും കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കുന്ന സ്ത്രീധന പീഡനങ്ങളും തുറന്നുകാട്ടുന്ന ലിംഗ അസമത്വം അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് വ്യക്തമാക്കാമോ;
( സി )
സ്ത്രീധന നിരോധന നിയമം ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോകാനിടവരുന്ന സാമൂഹ്യ സ്ഥിതിയും ചില വിഭാഗങ്ങള്‍ക്കിടയില്‍ കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്ക് അധികാരമില്ലാതെയോ അല്ലെങ്കില്‍ തുല്യാവകാശമില്ലാതെയൊ പോകുന്ന രീതിയും സ്ത്രീധന സമ്പ്രദായത്തിന്റെ പ്രോത്സാഹനത്തിനിടനല്കുമെന്നതിനാല്‍ ഇവയ്ക്കു പരിഹാരം കാണാന്‍ പ്രചരണ പരിപാടികള്‍ നടത്തുകയും നിയമസഹായം നല്‍കുകയും ചെയ്യുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും ഉതകുന്ന മിത്ര 181 വേണ്ടത്ര ഫലപ്രദമാക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമോ?
146.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തില്‍ എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി നീക്കി വച്ച തുകയില്‍ പാലക്കാട്‌ ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
147.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ മാനസിക ആരോഗ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ആദിവാസി മേഖലയിലെ കൗമാരക്കാരായ കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക - ആരോഗ്യ വളര്‍ച്ചാ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
148.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര ഐ.സി.ഡി.എസ് പ്രൊജക്ടുകളാണ് ഉള്ളത്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രോജക്ടിലും എത്ര ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തസ്തികകളാണ് നിലവിലുള്ളത് എന്ന് ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഐ.സി.ഡി.എസ് പ്രോജക്ടുകളുടെയും സൂപ്പര്‍വൈസര്‍ തസ്തികകളുടെയും രൂപീകരണം എന്ത് മാനദണ്ഡത്തിലാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഏതു വര്‍ഷത്തെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് നിലവിലുള്ള പ്രോജക്ടുകളില്‍ സൂപ്പര്‍വൈസര്‍ തസ്തികകള്‍ നിശ്ചയിച്ചിട്ടുള്ളത്;
( ഇ )
ജനസംഖ്യാനുപാതികമായി ഐ.സി.ഡി.എസ് പ്രൊജക്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
149.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡ‍ലത്തില്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പൂര്‍, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പരശുവയ്ക്കല്‍ എന്നീ പ്രഥമികാരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിനായുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
കോവിഡ് പശ്ചാത്തലത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ഉച്ചവരെയായി നിജപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പാറശ്ശാല നിയോജകമണ്ഡലത്തിലെ പൂഴനാട്, അമ്പൂരി എന്നിവിടങ്ങളിലെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ നിലവില്‍ ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ ; ഇവയുടെ പ്രവര്‍ത്തനം വൈകുന്നേരം വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
150.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ആശുപത്രികളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നറിയിക്കാമോ;
( ബി )
ഇനിയും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ അവ ഏതെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
151.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററിലുള്ള നേഴ്‌സിംഗ് കോളേജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണപ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുമോ?
152.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്ക് ആശുപത്രികളില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തെ ആശുപത്രികള്‍
153.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സർക്കാർ, സഹകരണ, സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; അലോപ്പതി, ആയുർവ്വേദം, ഹോമിയോ, യുനാനി എന്നിവ തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് അംഗീകൃത ക്ലിനിക്കുകൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ, സ്കാനിംഗ് സെന്ററുകൾ എന്നിവ എത്രയാണുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വിശദമാക്കാമോ?
154.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയില്‍ കോവിഡ് നേരിടുന്നതിന് വേണ്ടി എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
കോവിഡ് പരിശോധനകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യമേഖലയില്‍ എന്തെങ്കിലും സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മൂന്നാം തരംഗം കൂടുതലായി ബാധിക്കുക കുട്ടികളെയായിരിക്കും എന്നത് പരിഗണിച്ച് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കുട്ടികള്‍ക്കായി പ്രത്യേക വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
155.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും വിദേശ മെഡിക്കല്‍ കോളേജുകളിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിന് ഫീസ്‌ ഈടാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇങ്ങനെ സര്‍ക്കാര്‍ ഇതര മെഡിക്കല്‍ കോളേജുകളില്‍ പഠിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കുട്ടികള്‍ കോവിഡ് ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന കാര്യവും നിലവിലെ സ്ഥിതിയും പരിഗണിച്ച് ഇവരില്‍ നിന്നും ഈടാക്കുന്ന ഫീസ്‌ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ?
156.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓരോ നിയമസഭാമണ്ഡലത്തിലേയും ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡ് ഏത് തരത്തില്‍ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിനാണോ വിനിയോഗിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
157.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബ്ലോക്ക് ലെവല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ ബ്ലോക്ക് ലെവല്‍ ഫാമിലി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ എന്തൊക്കെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടപ്പില്‍ വരുത്താന്‍ ലക്ഷ്യമിടുന്നത്; വിശദീകരിക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുള്ള പുതിയ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ?
158.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എത്രയെണ്ണം ഇതേവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( ബി )
അവശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ?
159.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങൾ മറ്റൊരു പഞ്ചായത്തായ മണിമല കരിക്കാട്ടൂർ എഫ്.എച്ച്.സി. യുടെ കീഴിലായതിനാൽ പ്രസ്തുത പ്രദേശത്തെ ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകുന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിനായി എരുമേലി ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളും എരുമേലി സി.എച്ച്.സി.യുടെ പരിധിയിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
160.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്കാശുപത്രി നവീകരിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത നവീകരണത്തിനായി അനുവദിക്കുന്ന ഫണ്ട് സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
161.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് താലൂക്കാശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നിലവില്‍ അനുമതി ലഭിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
എന്‍.എച്ച്.എം മുഖേന ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ ആശുപത്രികള്‍,സബ്സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്നപദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ചാവക്കാട് താലൂക്കാശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഏതെങ്കിലും പദ്ധതികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
162.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഡയാലിസിസ് സൗകര്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
163.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നബാര്‍ഡ് - റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടനിര്‍മ്മാണത്തിന് ഫണ്ട് നബാര്‍ഡ് റൂറല്‍ - ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
164.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാനൂര്‍ താലൂക്ക് ആശുപത്രിയിലെ സ്ഥല പരിമിതി കാരണം രോഗികളും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ.;
( ബി )
പാനൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്പെഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
165.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജനറൽ ഹോസ്പിറ്റലിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകൾ നികത്താമോ;
( ബി )
തൃശ്ശൂര്‍ ജനറൽ ഹോസ്പിറ്റലില്‍ പി.ജി. കോഴ്‌സുകൾ (DIP) ആരംഭിക്കുന്നതിനു നടപടികൾ സ്വീകരിക്കാമോ;
( സി )
വിദൂര സ്ഥലങ്ങളിൽനിന്നും ജോലിക്കുവരുന്ന ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
166.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ത്വക്ക് രോഗാശുപത്രിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഡെര്‍മെറ്റോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
നിലവിലെ ആശുപത്രി വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ?
167.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തില്‍ 15-ാം വാര്‍ഡ് കല്ലാംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സബ് സെന്ററിന്റെ പ്രവര്‍ത്തനം, കഴിഞ്ഞ ആറു മാസമായി ഡോക്ടറോ മറ്റ് ആരോഗ്യ സംവിധാനങ്ങളോ ഇല്ലാത്തതു കാരണം മുടങ്ങിയിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സെന്ററിലേക്ക് ഡോക്ടറുടെയും നഴ്സുമാരുടെയും സേവനം മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
168.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ബി )
കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന് ഭൂമിവിട്ടുകിട്ടുന്നതിനുള്ള അപേക്ഷ ഇലക്ടിസിറ്റി ബോര്‍ഡിന് ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഭൂമിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
അമ്പലക്കുന്ന് ആദിവാസി മേഖലയിലുള്ളവര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഏക ആരോഗ്യ കേന്ദ്രമായ കക്കയം കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ?
169.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ സർക്കാർ ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും നിരവധി ഒഴിവുകള്‍ ഉള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?
170.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ രോഗികള്‍ക്കായി തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡയാലിസിസ് സെന്റര്‍ രോഗികള്‍ക്ക് എന്ന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
171.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കായി പുതുതായി വാങ്ങിയ ടൈപ്പ്-ഡി ആംബുലന്‍സില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി പുറപ്പെടുവിച്ച ഭരണാനുമതി ഉത്തരവില്‍ ഉപകരണങ്ങള്‍ക്കും തുകയ്ക്കും ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍‍ഡ് സ്പെസിഫിക്കേഷന്‍ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നതിന് അടിസ്ഥാനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഫയല്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നടപ്പുണ്ടോ; വിശദമാക്കാമോ;
( ബി )
ഉപകരണങ്ങള്‍ വാങ്ങാനുളള എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുക, പുതിയ സ്റ്റാന്‍ഡേര്‍‍ഡ് സ്പെസിഫിക്കേഷന്‍ ഉണ്ടെങ്കില്‍ ആയത് നിര്‍ദ്ദേശിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കഴിഞ്ഞ പത്ത് മാസത്തിലധികമായി കാലതാമസമുണ്ടായതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
മേല്‍ പദ്ധതി നടപ്പിലാക്കാന്‍ ഏതെങ്കിലും തരത്തിലുളള വിഘാതം നിലനില്‍ക്കുന്നുവെങ്കില്‍ ആയതെന്തെന്ന് വിശദമാക്കാമോ;
( ഡി )
മറ്റ് തടസ്സങ്ങളില്ല എങ്കില്‍ പര്‍ച്ചേസ് നിയമങ്ങള്‍ പാലിച്ച് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങി ഫിറ്റ് ചെയ്ത് പദ്ധതി നടപ്പിലാക്കാന്‍ എത്ര സമയം കൂടി വേണ്ടി വരുമെന്ന് വിശദമാക്കാമോ?
172.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിലുള്ള വിവിധ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാക്കിയ പദ്ധതികളും അതിനായി വകയിരുത്തിയ തുകയും പദ്ധതികളുടെ നിലവിലെ സ്ഥിതിയും പട്ടികയായി വിശദമാക്കാമോ ;
( ബി )
റാന്നി മണ്ഡലത്തിലുള്ള വിവിധ സർക്കാർ ആശുപത്രികളിൽ ഈ സാമ്പത്തിക വർഷം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അതിനായി വകയിരുത്തിയിരിക്കുന്ന തുകയും പദ്ധതികളുടെ നിലവിലെ സ്ഥിതിയും പട്ടികയായി വിശദമാക്കാമോ ?
173.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല താലൂക്ക് ആശുപത്രിയുടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
174.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ‍ര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കുന്ന നവീകരണ പദ്ധതികളെന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
175.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ആയതിന്റെ നിലവിലെ സ്ഥിതിയും, തുടര്‍നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
176.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ താലൂക്ക് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടില്ല എന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി താല്ക്കാലികമായി എന്‍.ആര്‍.എച്ച്.എം. വഴി ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
നിലവില്‍ എത്ര എന്‍.ആര്‍.എച്ച്.എം. ജീവനക്കാരെയാണ് അരൂര്‍ മണ്ഡലത്തിലെ വിവിധ ആശുപത്രികളില്‍ നിയമിച്ചിട്ടുള്ളത്; വിശദമാക്കാമോ?
177.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയിലെ രണ്ട് ഫിസിഷ്യന്മാരില്‍ ഒരാള്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ പത്തനംതിട്ട കാത്ത്‌ ലാബില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാരണത്താല്‍ മാവേലിക്കരയില്‍ ഫിസിഷ്യന്റെ സേവനം വേണ്ടവിധം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഡോക്ടറെ മാവേലിക്കര ജില്ല ആശുപത്രിയില്‍ നിലനിര്‍ത്തുകയോ പകരം മറ്റൊരു ഡോക്ടറെ നിയമിക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
178.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ 26.07.2021-ലെ 1555/2021 നമ്പര്‍ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കിയ വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിജസ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി ഏതെന്നും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
179.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ; ഈ പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങളും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി നടപ്പിലാക്കുന്നതിനു വളരെയധികം കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതി നടപ്പിലാക്കുന്നതിനു എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ആയത് വിശദമാക്കാമോ?
180.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഏതൊക്കെ പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ കെട്ടിടനിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
181.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സക്കായി ആശ്രയിക്കുന്ന പുളിങ്കുന്ന് സര്‍ക്കാര്‍ ആശുപത്രി നവീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;
( സി )
പുളിങ്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
182.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്കാശുപത്രിയില്‍ സി. ടി . സ്കാനർ , പവര്‍ ലോണ്‍ട്രി എന്നിവ അനുവദിച്ചിട്ട് മാസങ്ങള്‍ ഏറെയായിട്ടും നാളിതുവരെ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണമെന്താണെന്നും എന്നത്തേക്ക് ഇത് സ്ഥാപിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
183.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ ധനസഹായത്തോടെയുള്ള ഇരിക്കൂര്‍ ഗവണ്മെന്റ് ആശുപത്രി കെട്ടിടനിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ആശുപത്രി കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
184.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ എലപ്പുള്ളി താലുക്ക് ആസ്ഥാന ആശുപത്രിയുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ നിലവില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇനി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ?
185.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുമ്മണ്ണൂരില്‍ ഡിസ്പെന്‍സറി ആരംഭിക്കുന്നതു സംബന്ധിച്ച് 22/1/2020 ല്‍ നല്‍കിയ ഹെല്‍ത്ത് –എഫ്.ഡബ്ല്യൂ.1/6/2020 നമ്പര്‍ കത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കി്ല്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ കോട്ടയം ഡി.എം.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; റിപ്പോര്‍ട്ട് എന്നത്തേക്ക് സമര്‍പ്പിക്കും എന്നറിയിക്കാമോ; റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കാമോ?
186.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മരുതറോഡ് പി.എച്ച്.സി.യില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുവാന്‍ ആരോഗ്യ വകുപ്പ് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചു വരുന്നത് എന്ന് അറിയിക്കാമോ; ആയതിന്റെ തുക ഉള്‍പ്പടെയുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
187.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സ്റ്റേഷനറികളും ലഭ്യമാക്കുന്നതിന് നല്‍കിയ പ്രോപ്പോസ്സലില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബ്ലോക്കിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
188.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത്സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ; ഇവിടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
തീരദേശവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് വേളി പി.എച്ച്.സി.യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പുലയനാര്‍കോട്ട ‍ഡയബറ്റിക് സെന്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
പുലയനാര്‍കോട്ട ക്ഷയരോഗ ആശുപത്രിയുടെ വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഇ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( എഫ് )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയുടെ നിലവാരം ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ജി )
സര്‍ക്കാര്‍ ആശുപത്രകളില്‍ ടെലി മെഡിസിന്‍ സ്ഥിരം സംവിധാനം ആക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ കഴിയുമോ എന്ന് വിശദമാക്കാമോ?
189.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
നെഫ്രോളജിസ്റ്റിനെ നിയമിച്ചാല്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക് ഡയാലിസിസ് നല്‍കാമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
190.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തിയിട്ടുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വെല്‍നസ് സെന്ററുകളിലെ നിലവിലുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ; തുടര്‍ന്നുള്ള നടപടികള്‍ സംബന്ധിച്ചു് വിശദമാക്കാമോ?
191.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജനറൽ ആശുപത്രിക്ക് ഡെന്റൽ എക്‌സ്‌റേ മെഷീൻ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ എപ്പോഴാണ് അനുവദിച്ചതെന്നും ഇതിന്റെ വിലയെന്തെന്നും വ്യക്തമാക്കാമോ;
( സി )
ഈ എക്സ്റേ മെഷീൻ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഡെന്റൽ എക്സ്റേ യൂണിറ്റ് പ്രവർത്തിക്കാത്തത് കാരണം ജനറൽ ആശുപത്രിയിൽ എത്തുന്ന എക്സ്റേ ആവശ്യമുള്ള രോഗികൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഉള്ള ചികിത്സാ സംവിധാനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്നവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
192.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇതിന്റെ കാരണം വിശദീകരിക്കുമോ;
( സി )
പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ എന്ന് വെളിപ്പെടുത്തുമോ?
193.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ കീടനാശിനിയുടെ സാന്നിധ്യം അമിതമാണെന്ന റിപ്പോർട്ടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അന്യസംസ്ഥാനത്തു നിന്നെത്തുന്ന ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കളെ ആശ്രയിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ; അറിയിക്കാമോ;
( സി )
അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
കീടനാശിനി പ്രയോഗം നടത്താത്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി സ്വീകരിക്കുന്ന അടിയന്തര നടപടികൾ വിശദമാക്കാമോ?
194.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെലവ് ഏറുന്ന ചികിത്സകള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ബൈപ്പാസ് ശസ്ത്രക്രിയ, ആന്‍ജിയോ പ്ലാസ്റ്റി, കിഡ്നി, കരള്‍മാറ്റി വെക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവ നടത്തുന്നതിന് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ള സംവിധാനം എന്തൊക്കെ എന്നും എത്ര ചെലവാണ് ഈ ശസ്ത്രക്രിയയ്ക്കായി രോഗി മുടക്കേണ്ടത് എന്നും വ്യക്തമാക്കാമോ;
( സി )
ഇത്തരം ശസ്ത്രക്രിയകള്‍ ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നടത്താന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
195.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും, റ്റി.പി.ആര്‍.-ലും, ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കേരളം വളരെ മുന്നിലാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുവാനുണ്ടായ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യയില്‍ തന്നെ മുന്‍പന്തിയിലാണ് കേരളം എന്ന് അവകാശപ്പെടുമ്പോഴും കോവിഡ് നിയന്ത്രണവിധേയമാകാതെ പോകുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലമാണോ എന്ന കാര്യം പരിശോധിക്കുമോ; വിശദ വിവരം നല്‍കുമോ;
( സി )
സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ മാസം മുതല്‍ തുറക്കുവാന്‍ മുന്നൊരുക്കം ആരംഭിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന തുടര്‍ നടപടികള്‍ എന്തെല്ലാമാണന്ന് വിശദീകരിക്കുമോ?
196.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ‌-ഓഫീസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;
( ബി )
ഡി.എച്ച്.എസ്സ്. ല്‍ തപാലുകളും മറ്റും നിലവില്‍ എങ്ങനെയാണ് കെെകാര്യം ചെയ്യുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
197.
ശ്രീമതി യു പ്രതിഭ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്ത ആശങ്ക സൃഷ്‍ടിച്ചുകൊണ്ട് സംസ്ഥാനത്തു വീണ്ടും പൊട്ടിപ്പുറപ്പെട്ട നിപ്പയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍ അനുഭവവും ആരോഗ്യ മേഖലയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും എത്രത്തോളം പ്രയോജനപ്പെട്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിപ വൈറസിന്റെ സാന്നിധ്യം മനസ്സിലാക്കി രോഗ പകര്‍ച്ച തടയുന്നതിന് അനിവാര്യമായ വൈറോളജി ലബോറട്ടറി ഹ്രസ്വകാലം കൊണ്ട് രൂപീകരിക്കാനായത് സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ കരുത്ത് തെളിയിക്കുന്നതാണോ; വിശദമാക്കുമോ;
( സി )
2011-16 കാലയളവിലെ സര്‍ക്കാരില്‍ നിന്നു വിഭിന്നമായി മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും പൊതുജനാരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ആധുനീകരണത്തിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
198.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ക്ക് റിസപ്ഷന്‍, ക്യാഷ് കൗണ്ടര്‍, ടെസ്റ്റിംഗ് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നീണ്ട ക്യൂ പാലിക്കേണ്ടിവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി ഓണ്‍ലെെന്‍/ഓഫ്‍ലെെന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യുമോ; വിശദമാക്കാമോ;
( സി )
ഇത് പരിഹരിക്കുന്നതിനായി മറ്റെന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
199.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയകൾ,രോഗ നിർണ്ണയ പരിശോധനകൾ, ചികിത്സ എന്നിവയുടെ നിരക്കുകളിൽ വലിയ വര്‍ദ്ധന നിലനിൽക്കുന്നത് പരിശോധിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ചികിത്സാ സൗകര്യം, പരിശോധനാ സംവിധാനം എന്നിവ കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളെ ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
കോവിഡ് രോഗ പ്രതിസന്ധിക്കിടയിലും ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും രോഗനിർണയത്തിനും ചില സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ആശുപത്രികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
200.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴില്‍ സംസ്ഥാനത്ത് ബാച്ചിലര്‍ ഇന്‍ ദന്തല്‍ ഹൈജീനിസ്റ്റ് കോഴ്സ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള ദ്വിവത്സര ദന്തല്‍ ഹൈജീനിസ്റ്റ് കോഴ്സ് ബാച്ചിലര്‍ കോഴ്സ് ആയി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ?
201.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെയും ആശ്രിതരുടെയും മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ് ബില്ലുകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ സമയബന്ധിതമായി ആയവ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത് നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിലവില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുളളത്;
( ഡി )
ഈ വര്‍ഷം ഏത് മാസം വരെ ലഭിച്ച അപേക്ഷകളാണ് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേയ്ക്ക് തിരിച്ചയച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
202.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വേണ്ടിയുളള മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയുളള പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ; ഈ പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
203.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ എം.ഡി. കോഴ്സ് ആരംഭിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
204.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ്, നിപ്പ, എച്ച്1 എന്‍1, ഡിഫ്തീരിയ എന്നീ പകര്‍ച്ചവ്യാധികള്‍ ബാധിച്ച രോഗികളെ സുരക്ഷിതരായി കിടത്തുന്നതിന് നിര്‍മ്മിക്കുന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമോ?
205.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ ആരോഗ്യ കുടുംബക്ഷേമ ട്രെയിനിംഗ് കേന്ദ്രങ്ങളിലേക്ക് കമ്മ്യൂണിക്കേഷന്‍ ഓഫിസര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നുവോ;
( ബി )
ഇതിനായി നിശ്ചയിച്ചിരുന്ന യോഗ്യതകള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;
( സി )
ഏതെല്ലാം ജില്ലകളിലാണ് കമ്മ്യൂണിക്കേഷന്‍ ഓഫിസര്‍ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പോസ്റ്റിലേക്ക് ഏതൊക്കെ ജില്ലകളിലാണ് നിയമനം നടത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
206.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എണ്ണം ഹെല്‍ത്ത് ഇന്‍സ്പെകടര്‍ തസ്തികകള്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിനുവേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
2018 ല്‍ ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ അഞ്ഞൂറ്റി നാല്‍പ്പത്തിയേഴ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 തസ്തികകള്‍ സൃഷ്ടിക്കുന്നതിനുളള പ്രൊപ്പോസല്‍ പരിഗണിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിച്ചിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ടി തസ്തികകള്‍ ഒഴിവാക്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
ആരോഗ്യ വകുപ്പ് 16 വര്‍ഷമായി നടത്തി വരുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന കോഴ്സ് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ റൂളുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പ്രസ്തുത സ്പെഷ്യല്‍ റൂളുകളില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
207.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന് കീഴിൽ ദന്ത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യമായ വിധം ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ മാതൃകയിൽ ദന്ത വിഭാഗത്തിന് പ്രത്യേക ഡയറക്ടറേറ്റ് സ്ഥാപിക്കാനും ദന്തൽ ഡയറക്ടറെ നിയമിക്കാനും നടപടി സ്വീകരിക്കുമോ;
( ബി )
ദന്ത വിഭാഗത്തിന്റെ ശാക്തീകരണത്തിനായി നിലവിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏക ദന്തൽ ഡെപ്യൂട്ടി ഡയറക്ടറെ ദന്ത വിഭാഗം അഡീഷണൽ ഡയറക്ടർ ആയി ഉയർത്തണമെന്ന ആവശ്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ആരോഗ്യ മേഖലയിലെ സീനിയർ ദന്തൽ ഹൈജീനിസ്റ്റുകളെ കേന്ദ്ര മാനദണ്ഡപ്രകാരം ദന്തൽ/ഓറൽ ഹൈജീൻ ആഫീസർ ആയി പുനർ നാമകരണം നടത്താനുള്ള വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
208.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിന് കീഴിൽ ജനറല്‍, ജില്ലാ, താലൂക്കാശുപത്രികളില്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ എത്ര തസ്തികകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ ഇല്ലാത്ത ജനറല്‍, ജില്ലാ, താലൂക്കാശുപത്രികളില്‍ ഫിസിയോതെറാപ്പിസ്റ്റുകളെ നിയമിക്കുന്നത് പരിഗണയിലുണ്ടോ; വിശദമാക്കാമോ?
209.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പാശ്ചാത്തലത്തിൽ ആവശ്യമായ ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുവാനും നിയമനങ്ങൾ നടത്തുവാനും നടപടി സ്വീകരിക്കുമോ ;
( സി )
നിലവിലുള്ള ഒഴിവുകൾ സംബന്ധിച്ച് വിശദാംശം നൽകാമോ ; ഒഴിവുകൾ നികത്തുവാൻ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ?
210.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എത്ര ജീവനക്കാരെ താൽക്കാലികമായി കരാർ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ കരാർ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ മഹാമാരി മറികടക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം സ്ഥാപനാടിസ്ഥാനത്തിൽ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
വിവിധ കാറ്റഗറിയിൽപ്പെട്ട ദിവസവേതന ജീവനക്കാർക്ക് പ്രതിദിനം നൽകുന്ന ശമ്പളം എത്രയാണെന്ന് വിശദമാക്കാമോ ?
211.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റുമായി ബന്ധപ്പെട്ട് 31-08-2021 വരെ ലഭിച്ച എത്ര ഫയലുകള്‍ നിലവില്‍ തീര്‍പ്പു കല്പിക്കാനുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഏത് തീയതിവരെ ലഭിച്ച ഫയലുകളിലാണ് നിലവില്‍ തീര്‍പ്പ് കല്പിച്ചിട്ടുളളത്; വ്യക്തമാക്കുമോ;
( സി )
ഏത് വിധത്തിലുളള ഫയലുകള്‍ക്കാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അനുമതി ലഭ്യമാകേണ്ടത്; വ്യക്തമാക്കുമോ;
( ഡി )
ചികിത്സാ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭ്യമാകേണ്ട ചികിത്സാ ചെലവ് പരിധി വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ഫയലുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മാത്രമായി ഫയല്‍ അദാലത്ത് സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
212.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ 05.01.2008 ല്‍ പ്രസിദ്ധീകരിച്ച സീനിയോരിറ്റി ലിസ്റ്റില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II തസ്തികയിലേക്ക് പ്രൊമോഷന്‍ നടത്തിയെങ്കിലും അവരുടെ പ്രൊബേഷന്‍ ഡിക്ലറേഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിരസിച്ചതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാരണത്താല്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ , എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ പരാതി പരിഹരിച്ച് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?
വയനാട് ജില്ലയിലെ ആശുപത്രികളിലെ ഒഴിവുകൾ
213.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാർ ഉൾപ്പെയുള്ള സ്‌റ്റാഫുകളുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വയനാട് ജില്ലയിലെ ഏതെല്ലാം ആശുപത്രികളിലാണ് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തേണ്ടതായിട്ടുള്ളത്; വിശദ വിവരങ്ങൾ നൽകാമോ;
( സി )
നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനും പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
214.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ അനസ്തെറ്റിസ്റ് , കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുന്നതിനും, അതുവഴി ഇപ്പോഴുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അതത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ മാത്രമായി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ;
( ബി )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള 20 കിടക്കകളോടു കൂടിയ സി.എഫ്. എല്‍. ടി. സി.യുടെ നിര്‍മ്മാണം എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നും എന്നു മുതല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും വ്യക്തമാക്കാമോ;
( സി )
ഇതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
215.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഉള്‍പ്പെടെ വ്യാപകമായ തോതില്‍ കാന്‍സര്‍ രോഗികള്‍ ഉള്ള കാസര്‍ഗോഡ് ജില്ലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു ക്ലിനിക്കും ഏര്‍ലി ഡിറ്റക്ഷന്‍ സെന്ററും അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
216.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ പുതുതായി സിദ്ധ ആശുപത്രികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എവിടെയൊക്കെയാണെന്നറിയിക്കാമോ?
217.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐക്കോണ്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഐക്കോണ്‍സിന്റെ ഗവേണിംഗ് ബോര്‍ഡ് പുന:സംഘടിപ്പിച്ചിട്ടുണ്ടോ; ഗവേണിംഗ് ബോര്‍ഡിൽ സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.എല്‍.എ. യെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കുമോ;
( സി )
ഐക്കോണ്‍സിലെ ജീവനക്കാരുടെ ശമ്പളം 11-ാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
218.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദന്തല്‍ കൗൺസിൽ രജിസ്ട്രേഷന്‍ ഉള്ള എത്ര ദന്തല്‍ ഹൈജനിസ്റ്റുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
കേരള ദന്തല്‍ കൗൺസിലില്‍ ദന്തല്‍ ഹൈജനിസ്റ്റുകളുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ദന്തല്‍ കൗൺസിൽ രജിസ്ട്രേഷന്‍ ഇല്ലാത്ത ദന്തല്‍ ഹൈജനിസ്‌റ്റുകള്‍ ആരോഗ്യ വകുപ്പിന് കീഴിൽ ദന്തൽ വിഭാഗത്തിൽ ജോലി ചെയുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ അപ്രകാരമുള്ള കേസുകള്‍ക്ക് ദന്തല്‍ കൗൺസിൽ ചുമത്തുന്ന ശിക്ഷാനടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
219.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതമേഖലയില്‍ 'കണ്ണടകള്‍', ഇവയുടെ ലെന്‍സുകള്‍ എന്നിവ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കന്നുണ്ടോയെന്ന് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സ്വകാര്യ കമ്പനികള്‍ മാത്രം പ്രവര്‍ത്തിക്കന്ന ഈ മേഖലയില്‍, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ ഒരുപരിധിവരെ പൊതുവിപണിയില്‍ ഇവയുടെ വില കുറച്ചു കൊണ്ടുവരാന്‍ കഴിയുകയില്ലേ;
( സി )
ഇതിനായി എന്തെങ്കിലും സംവിധാനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ഡി )
വനിതകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രികള്‍ മുതല്‍ നേത്രരോഗവിഭാഗമുള്ള എല്ലാ ആശുപത്രികളിലും, കണ്ണടകളുടെ വില്പനയ്ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
220.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറയുമ്പോൾ സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഇതിന്റെ കാരണങ്ങളെക്കുറിച്ച്‌ സർക്കാർതലത്തില്‍ എന്തെങ്കിലും പഠനങ്ങൾ നാളിതുവരെ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങൾ നൽകാമോ;
( സി )
ആർ.ടി.പി.സി.ആർ. ടെസ്റ്റിന് പകരം ആന്റിജൻ ടെസ്റ്റുകൾ വ്യാപകമാക്കിയതാണ് രോഗ വ്യാപനത്തിനുള്ള ഒരു കാരണം എന്ന കേന്ദ്ര സംഘത്തിന്റെ കണ്ടെത്തൽ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ഡി )
കേന്ദ്ര ആരോഗ്യ സംഘത്തിന്റെ മറ്റു നിർദ്ദേശങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നും ഓരോ നിർദേശത്തിന്മേലും സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
221.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 രോഗം ഭേദമായവർക്ക് കോവിഡാനന്തര രോഗങ്ങൾ ബാധിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡാനന്തര രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സ നൽകുന്നതിൽ പ്രത്യേക സൗകര്യങ്ങൾ എന്തെങ്കിലും ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് നടപടി സ്വീകരിക്കുമോ?
222.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
നാളിതുവരെ സംസ്ഥാനത്ത് എത്രപേര്‍ക്ക് ഫസ്റ്റ് ഡോസ്, സെക്കന്റ് ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
223.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ നാളിതുവരെ കോവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് , രണ്ടാം ഡോസ് എന്നിവ എടുത്തവരുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആദ്യ ഡോസ് മാത്രം എടുത്തവരുടെ എണ്ണം ലഭ്യമാക്കാമോ;
( സി )
വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
224.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകൾ പരസ്യപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
കോവിഡാനന്തര ചികിത്സകള്‍ക്ക് സർക്കാർ ആശുപത്രികളിൽ എ.പി.എൽ. വിഭാഗക്കാരിൽ നിന്ന് പണം ഈടാക്കുവാൻ ഉത്തരവായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സാങ്കേതികമായി എ.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുകയും കോവിഡ്കാല വരുമാന നഷ്ടം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഒരു വലിയ വിഭാഗത്തെ പ്രസ്തുത ഉത്തരവ് കാര്യമായി ബാധിക്കുമെന്നതിനാൽ എല്ലാ വിഭാഗക്കാർക്കും കോവിഡാനന്തര ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
225.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാം തരംഗത്തെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ പീഡിയാട്രിക് വെന്റിലേറ്ററുകളുടെ വില ഉയർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പീഡിയാട്രിക് വെന്റിലേറ്ററുകളുടെ വില നിയന്ത്രിക്കുന്നതിനും ആവശ്യത്തിന് എണ്ണം സർക്കാർ ആശുപത്രികളിൽ ക്രമീകരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
226.
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ എത്ര ഡോസ് വാക്സിനാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ; പതിനെട്ട് വയസ്സിന് മുകളിലുള്ളവരില്‍ എത്ര ശതമാനം പേര്‍ക്ക് ആദ്യ ഡോസും രണ്ടാം ഡോസ് വാക്സിനും നല്‍കിക്കഴിഞ്ഞു; വിശദമാക്കുമോ;
( ബി )
ഒന്നും രണ്ടും ഡോസ് വാക്സിന്‍ ലഭിച്ചവരുടെ അനുപാതത്തിന്റെ ദേശീയ ശരാശരിയും സംസ്ഥാന ശരാശരിയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ എത്ര ഡോസ് വാക്സിന്‍ സംസ്ഥാനത്ത് നല്‍കുവാനായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
227.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;
( ബി )
കുട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് സ്കൂളുകളില്‍ നടപ്പിലാക്കുവാ൯ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
228.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് - 19 വാക്‌സിനേഷൻ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിന്റെ ഭാഗമായി ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സംവിധാനം ഏർപ്പെടുത്തിയിരുന്നുവോ; വിശദമാക്കാമോ;
( ബി )
ചിട്ടയായും സുരക്ഷിതമായും മികവുറ്റ രീതിയിലും വാക്‌സിനേഷൻ നൽകുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
വൃദ്ധ സദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും ആദിവാസി- പ്രാക്തന ഗോത്ര സമൂഹങ്ങൾക്കും വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നതിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നവർക്കായി കൂടുതൽ കാര്യക്ഷമമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമോ; വിശദമാക്കാമോ;
( ഇ )
ആവശ്യമായ അളവിൽ വാക്‌സിൻ യഥാസമയം കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാതിരുന്നിട്ടും വാക്‌സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ മുകളിലെത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
229.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനത്ത് നിയമിച്ച താൽക്കാലിക ജീവനക്കാരുടെ സേവന കാലാവധി എന്നാണ് അവസാനിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതിനാൽ പ്രസ്തുത ജീവനക്കാരുടെ സേവനം തുടർന്നും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
230.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 സെപ്റ്റംബർ 20 വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് എത്ര പേർ മരിച്ചുവെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
കോവിഡ് പോസിറ്റീവായി മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചവരും കോവിഡ് മരണത്തിൽ ഉൾപ്പെടുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ ഇതനുസരിച്ച് പുനഃപരിശോധനയ്ക്ക് വിധേയമാക്കുമോ ; ഇതിനായി മരിച്ചവരുടെ ബന്ധുക്കൾ പ്രത്യേകം അപേക്ഷ ആരോഗ്യവകുപ്പിന് നൽകേണ്ടതുണ്ടോ ;
( സി )
കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിന് നിലവിൽ എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കിൽ പരിഗണിക്കാന്‍ സംസ്ഥാനത്ത് ജില്ലാതലത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ;
( ഇ )
വിദേശത്തുവെച്ച് കോവിഡ് ബാധിച്ച് മരിച്ച കേരളീയരുടെ കണക്കുകൾ സർക്കാരിൽ ലഭ്യമാണോ; ഇല്ലെങ്കിൽ ലഭ്യമാക്കുമോയെന്ന് അറിയിക്കാമോ?
231.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര സൗജന്യ ചികിത്സയിൽ നിന്ന് എ.പി.എൽ. കാർഡ് ഉടമകളെ ഒഴിവാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടങ്കിൽ എ.പി.എൽ. വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം ഈടാക്കുന്ന വാടക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് മൂലം എല്ലാ മേഖലയിലും ഒരുപോലെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുന്നതിനാൽ പ്രസ്തുത തീരുമാനം പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
232.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍‍‍ഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ? പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
കോവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് മൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് മരണമടയുകയും ചെയ്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ചെലവിന് ധനസഹായം അനുവദിക്കുമോ എന്ന് വ്യക്തമാക്കാമോ?
233.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനും രോഗവ്യാപന നിയന്ത്രണത്തിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
കോവിഡുമായി ബന്ധപ്പെട്ട ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും റ്റി.പി.ആർ. നിരക്ക് കുറയാതിരിക്കുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിദഗ്ധ സമിതിയുടെ തീരുമാനം അടിസ്ഥാനമാക്കിയാണോ സംസ്ഥാനത്ത് ഇളവുകൾ അനുവദിക്കുന്നത്;
( സി )
റ്റി.പി.ആർ.-ൽ നിന്നും വ്യത്യസ്തമായി ഡബ്ല്യൂ.ഐ.പി.ആർ. പരിഗണിക്കുന്ന സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനായി സ്വീകരിച്ചുവരുന്ന പ്രാദേശിക നടപടികൾ വ്യക്തമാക്കുമോ;
( ഡി )
വാക്സിനേഷന്‍ നടപടികൾ ഏത് ഘട്ടത്തിലാണെന്നും സംസ്ഥാനത്ത് പൂർണ വാക്സിനേഷന്‍ എത്രപേർക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും ആയത് എത്ര ശതമാനമാണെന്നും വെളിപ്പെടുത്തുമോ;
( ഇ )
വാക്സിനേഷന് വിമുഖത പുലർത്തുന്നവരുടെ കണക്ക് എടുത്തിട്ടുണ്ടോ; അലർജിയോ മറ്റ് അസുഖങ്ങളോ മൂലം വാക്സിനേഷൻ സ്വീകരിക്കാൻ കഴിയാത്തവരുടെ കാര്യത്തിൽ എന്തു മാർഗമാണ് അവലംബിക്കുന്നതെന്ന് വിശദമാക്കുമോ;
( എഫ് )
സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;
( ജി )
തദ്ദേശഭരണതലത്തിൽ വാക്സിനേഷൻ സംബന്ധിച്ച് നടത്തുന്ന സർവ്വേ ഫലപ്രദമാണോ; ഇനിയും വാക്സിനേഷൻ എടുക്കാത്തവരുടെ കാര്യത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
234.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്നതിന് നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ഏതൊക്കെ തരത്തിലുള്ള ചികിത്സകള്‍ക്കാണ് പണം ഈടാക്കാന്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങളുടെ ചെലവേറിയ ചികിത്സയ്ക്കു് പണം ഈടാക്കുന്നുണ്ടോ;
( ഡി )
ലോക് ഡൗൺ മൂലം തൊഴിലും ജീവിതവും നഷ്ടപ്പെട്ട ദുരിതത്തിലായ ജനങ്ങളില്‍ നിന്ന് ചികിത്സയ്ക്കായി വീണ്ടും പണം ഈടാക്കുന്നത് ഇവരെ കൂടുതൽ ദുരിതത്തിലാഴ്ത്തുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കിൽ കോവിഡ് സംബന്ധമായ എല്ലാ ചികിത്സകളും സൗജന്യമായി നല്കന്നതിനു നടപടി സ്വീകരിക്കുമോ?
235.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മരണ നിരക്ക് തെറ്റായി നിര്‍ണ്ണയിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് കോവിഡ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെയും സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള നഷ്ടപരിഹാര പ്രക്രിയയെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( ബി )
മരണം കോവിഡ് മുഖാന്തരമാണോ എന്ന് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ നിലവിൽ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കോവിഡ് മരണ നിരക്ക് നിര്‍ണ്ണയിച്ചതിലുണ്ടായ പിഴവ് പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
236.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കോവിഡ് മരണങ്ങള്‍ ഉണ്ടായി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
18 വയസ്സില്‍ താഴെയുള്ള എത്ര കുട്ടികളാണ് കോവിഡുമായി ബന്ധപ്പെട്ട് മരണപ്പെട്ടത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
237.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കുട്ടികൾക്കായുള്ള പ്രത്യേക വാക്സിൻ ഉല്പാദനം സംസ്ഥാനത്ത് നടക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കോവിഡ് പ്രതിരോധ വാക്സിൻ നൽകാതെ കുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് നിയമ തടസ്സം ഉണ്ടാകുമോയെന്ന് അറിയിക്കാമോ?
238.
ശ്രീമതി ദെലീമ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരില്‍ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്നതിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം ത്വരിതപ്പെടുത്തിയിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ ആവശ്യാനുസരണം വാക്സിന്‍ ലഭ്യമാക്കാത്തത് വാക്സിനേഷന്‍ പൂര്‍ത്തീകരണത്തിനുള്ള കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നുണ്ടോ; വാക്സിന്‍ ലഭ്യതയിലെ കുറവ് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് വാക്സിന്‍ ലഭ്യമായവരുടെ എണ്ണവും ശതമാനവും ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തി അറിയിക്കാമോ;
( സി )
സര്‍ക്കാരിന്റെ ഇടപെടലിലൂടെ കോവിഡ് മഹാമാരിയിൽ നിന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാനായതായി വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കാമോ?
239.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍ അവ വിശദീകരിക്കാമോ?
240.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരില്‍ നിന്ന് സൗജന്യമായും അല്ലാതെയും ലഭ്യമാകുന്ന കോവിഡ് 19 വാക്സിനുകളുടെ വിവരങ്ങള്‍ പ്രത്യേകമായി വിശദീകരിക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉല്പാദകരില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ വാക്സിന്‍ വാങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ നല്‍കാമോ;
( സി )
നിലവില്‍ സംസ്ഥാനത്ത് വാക്സിന്‍ ദൗര്‍ലഭ്യം ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് നാളിതുവരെ എത്ര ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഇ )
ഇതുവരേയും വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അവ നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
241.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ മേഖലയില്‍ നിസ്തുലമായ പ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ സേവന -വേതന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
തുച്ഛമായ വരുമാനം പോലൂം യഥാസമയം ലഭിക്കുന്നില്ല എന്നതും വണ്ടിക്കൂലിക്കും ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുമായി നല്ലൊരു തുക ചെലവാകുന്നു എന്നുമുള്ള ആശാവര്‍ക്കര്‍മാരുടെ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമോ;
( സി )
ആരോഗ്യമേഖലയില്‍ മതിയായ സുരക്ഷാസംവിധാനമില്ലാതെ ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജീവനക്കാരായി നിയമിച്ച് അവരുടെ വേതനവും മറ്റാനുകൂല്യങ്ങളും ഉയര്‍ത്തുന്നതിന് നടപടിയുണ്ടാകുമോ; വ്യക്തമാക്കാമോ?
242.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗൻവാടി ടീച്ചർമാരുടെയും ആയമാരുടെയും വേതനം വർധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അംഗൻവാടി ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡങ്ങൾ എന്തെങ്കിലും ഉണ്ടോ;
( സി )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ അംഗൻവാടികളുടേയും ജീവനക്കാരുടെയും എണ്ണം വ്യക്തമാക്കുന്ന വിശദമായ പട്ടിക നൽകാമോ?
243.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാർക്ക് സർക്കാർ മെഡിക്കൽ കോളജുകളിലേതിന് തുല്യമായ സ്റ്റൈപ്പൻഡ് നൽകണമെന്ന ഉത്തരവ് പ്രൈവറ്റ് മെഡിക്കൽ കോളേജുകളിൽ നടപ്പാക്കുന്നില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് അടിയന്തരമായി നടപ്പാക്കുന്നതിന് നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
244.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന സമയപരിധിക്കുളളിൽ സംസ്ഥാന അലൈഡ് ആന്റ് ഹെൽത്ത് കെയർ കൗൺസിൽ രൂപീകരിക്കുന്നതിനു സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത്കൗൺസിൽ രജിസ്​ട്രേഷൻ ഇല്ലാത്തതിനാൽ പാരാമെഡിക്കൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് വിദേശ ജോലി സാധ്യത നഷ്ടപ്പെടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ ഇത് പരിഹരിക്കുവാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
245.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തുനിന്നും എം.ബി.ബി.എസ്. പരീക്ഷ വിജയിച്ചതിനുശേഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ഹൗസ് സർജൻസി ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
246.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര അധ്യാപകരുടെ സേവനം ലഭ്യമല്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അധ്യാപകരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
247.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് നിന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആധുനിക സംവിധാനത്തോടെ കുട്ടനാട്ടില്‍ ഒരു ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
248.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് വകുപ്പിന്റെ 03.07.21-ലെ GO(Ms)32/2020/AYUSH ഉത്തരവ് പ്രകാരം സംസ്ഥാനത്ത് എത്ര ഡിസ്‌ട്രിക്‌ട് ആയുഷ് ഹെൽത്ത് സൊസൈറ്റികൾ രൂപീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ; ഓരോ ജില്ലയിലും സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്തത് എന്നാന്നെന്നും വ്യക്തമാക്കാമോ;
( ബി )
ഓരോ ജില്ലയിലും ഡിസ്‌ട്രിക്‌ട് ആയുഷ് ഹെൽത്ത് സൊസൈറ്റികളുടെ മെമ്പര്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുള്ളത് ആരെയൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഈ സൊസൈറ്റികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ആയുഷിന് കീഴിലുള്ള ഏതെല്ലാം ചികില്‍സ രീതികളാണ് സൊസൈറ്റിക്ക് കീഴില്‍ വരിക എന്നറിയിക്കാമോ;
( ഡി )
ഡിസ്‌ട്രിക്‌ട് ആയുഷ് ഹെൽത്ത് സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടോ; ഫണ്ടുകള്‍ അനുവദിക്കാത്തതുകാരണം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല എന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
സൊസൈറ്റികളുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
249.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന വയോജനങ്ങളുടെ ചികിത്സ കൂടി കണക്കിലെടുത്ത് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആയുര്‍വേദ ഡിസ്പെന്‍സറികളെ കിടത്തിചികിത്സയുളള ആശുപ്രതികളാക്കി ഉയര്‍ത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആലോചനയിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍, അരുവിക്കര മണ്ഡലത്തിലെ തൊളിക്കോട്, പൂവച്ചല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ കിടത്തിചികിത്സാ സംവിധാനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
250.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിയാരം ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജില്‍ നിലവിലുളള പി.ജി. കോഴ്സുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോഴ്സുകളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നുണ്ട് ;
( സി )
കൂടുതല്‍ പി.ജി. കോഴ്സുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ അതിനാവശ്യമായ അധ്യാപകരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പുതിയതായി ഏതെല്ലാം പി.ജി കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് അപേക്ഷ നല്‍കിയിട്ടുളളത്; വ്യക്തമാക്കാമോ?
251.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച ഏതെല്ലാം റിപ്പോർട്ടുകളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്;
( ബി )
മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലെന്ന റിപ്പോർട്ടുകളിൽ കണ്ടെത്തിയ കാരണങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടുകളിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
252.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഒരു വർഷം ശരാശരി എത്ര ബാച്ച് മരുന്നുകളാണ് സംസ്ഥാനത്തെ വിപണിയിലെത്തുന്നത്; ഇതിൽ എത്ര ബാച്ച് മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കാണ് സംസ്ഥാനത്ത് സംവിധാനമുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
അന്യസംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് മെഡിക്കൽ സ്റ്റോറുകളില്‍ വില്പനയ്ക്ക് എത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നതിനുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് നിലവിലുള്ള ഡ്രഗ് ഇൻസ്പെക്ടർമാരുടെ എണ്ണം മരുന്നുകളുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നതിന് പര്യാപ്തമാണോ; അല്ലെങ്കിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
253.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിമാസം സംസ്ഥാനത്ത് വിപണനം നടത്തുന്ന അലോപ്പതി മരുന്നുകളുടെ ഉദ്ദേശ വിപണിമൂല്യം എത്രയെന്നും വിപണനം നടത്തുന്ന മരുന്നുകളുടെ സാംപിള്‍ പരിശോധന കൃത്യമായി നടത്തുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ മൂന്നുമാസകാലയളവില്‍ സംസ്ഥാനത്താകമാനം വിപണനം നടത്തിയ മരുന്നുകളുടെ എണ്ണവും തോതും എത്രയെന്നും എത്ര ശതമാനം മരുന്നുകള്‍ പരിശോധനയ്ക്കുവിധേയമാക്കിയെന്നും വ്യക്തമാക്കുമോ;
( സി )
മനുഷ്യജീവനെ ബാധിയ്ക്കുന്ന മരുന്നുവിപണനവും ഉപയോഗവും പരിശോധനകള്‍ക്ക് വിധേയമായി മാത്രമാക്കുന്നതിനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഒരേ മരുന്നിനുതന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ പല വിലകള്‍ ഈടാക്കുന്ന പ്രവണത നിയന്ത്രിച്ച് വിലകളുടെ ഏകോപനം ഉറപ്പുവരുത്താനും സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
254.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആവശ്യകതയനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മതിയായ എണ്ണം കോവിഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ;
( ഡി )
എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
255.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗണവാടികള്‍ സ്മാര്‍ട്ടാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു വിശദമാക്കാമോ;
( ബി )
ശിശുസൗഹൃദ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവയ്ക്കുള്ള നിലവിലെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.