10

   
   
   
   
   
   
   
  STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
256.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് നിലവില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട് എന്ന് വിശദമാക്കാമോ?
257.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ എട്ട് കോടിയുടെ അഴിമതിയുണ്ടെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങളെയും കര്‍ഷകരെയും ഒഴിവാക്കി നിലവാരം കുറഞ്ഞ ഏലയ്ക്ക ഇടനിലക്കാരില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍‍ ഉണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികള്‍ വൈകിയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
ഏലയ്ക്ക വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
258.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ വിപണിയിലേക്ക് എന്ന പേരില്‍ സപ്ലൈകോ ഇ-ടെന്‍ഡറില്‍ ക്രമക്കേടുകള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
താല്‍പര്യമുള്ള കരാറുകാരനെ തെരഞ്ഞെടുക്കുന്ന രീതിയിലുള്ള നിബന്ധനകള്‍ താല്‍പര്യപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നോ; എങ്കില്‍ അതിനുള്ള അനുമതി മന്ത്രിതലത്തില്‍ നല്‍കിയിരുന്നോയെന്ന് വിശദമാക്കാമോ;
( സി )
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇ-ടെന്‍ഡര്‍ മുഖേന മാത്രമേ പാടുള്ളൂ എന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ ലംഘിക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ?
259.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ‍‍‍‍ർക്കാർ വിതരണം ചെയ്തുവരുന്ന ഭക്ഷ്യകിറ്റ്‌ നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
ഭക്ഷ്യകിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വസ്തുക്കളുടെ സംഭരണത്തിൽ വ്യാപകമായ അഴിമതി നടക്കുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
260.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മുഖാന്തരം ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ?
261.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ മണ്ഡലത്തില്‍ അനുവദിച്ച ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
262.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ ഇടയായ സാഹചര്യം വിശദമാക്കാമോ;
( ബി )
ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ മുഖേന അനര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; അതിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ;
( സി )
അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?
263.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡ‍ലത്തിലെ ആകെ റേഷന്‍ കാര്‍ഡുകളുടെ എണ്ണം മുന്‍ഗണനാക്രമം അനുസരിച്ച് പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കി പരിഗണനയിലുള്ളവരുടെ എണ്ണവും ആയത് ലഭ്യമാക്കാത്തതിന്റെ കാരണവും വിശദമാക്കാമോ?
264.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
മാരക രോഗം ബാധിച്ചവരും ഭിന്നശേഷി, ഓട്ടിസം തുടങ്ങിയവയുള്ളവരുമായ അംഗങ്ങളുള്ള മുഴുവന്‍ കുടുംബങ്ങളേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനര്‍ഹരായ എത്ര കുടുംബങ്ങളെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നും അര്‍ഹതയുള്ള എത്ര കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റിയെന്നും അറിയിക്കാമോ?
265.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എ.പി.എല്‍., ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച എത്ര പരാതികളാണ് ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഫീല്‍ഡ് വിസിറ്റും ഹിയറിംഗും നടത്തി പരിശോധിച്ചതില്‍ എത്ര പരാതികളാണ് അര്‍ഹതയില്ലാത്തതായി കണ്ടെത്തിയതെന്ന വിവരം പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ; അര്‍ഹരായവരുടെ പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ കാര്‍ഡുടമകളെ യഥാസമയം രേഖാമൂലം അറിയിക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ?
266.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ആകെ റേഷന്‍കാര്‍‍ഡ് ഉടമകളുടെ എണ്ണം താലൂക്ക് തിരിച്ച് നല്‍കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ച റേഷന്‍കാര്‍ഡുകളുടെ എണ്ണം താലൂക്ക് തിരിച്ച് നല്‍കാമോ;
( സി )
വയനാട് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ എണ്ണം മാസം തിരിച്ച് നല്‍കാമോ;
( ഡി )
വയനാട് ജില്ലയിലെ റേഷന്‍കടകളുടെ എണ്ണം താലൂക്ക് തിരിച്ച് നല്‍കാമോ?
267.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് കെട്ടിട ഉടമ നല്‍കുന്ന എഗ്രിമെന്റ് ഇല്ലെങ്കിലും റേഷന്‍ കാര്‍ഡ് അനുവദിക്കും എന്ന പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ ഉത്തരവ് ഇറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
268.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജകമണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി നിലവില്‍ എത്ര റേഷന്‍കാര്‍ഡ് ഉടമകളുണ്ടെന്നും അതില്‍ എത്ര കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടിക പ്രകാരം എ.പി.എല്‍. വിഭാഗത്തില്‍ നിന്നും ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റാനായി നല്‍കിയ എത്ര അപേക്ഷകള്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാതെയുണ്ടെന്ന് വ്യക്തമാക്കാമോ; അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
269.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മാനദണ്ഡങ്ങള്‍ ലംഘിച്ച് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മുന്‍ഗണന കാര്‍ഡ് നല്‍കുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
മുന്‍ഗണന കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്ന ആവശ്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
മാരകരോഗം ബാധിച്ച പാവപ്പെട്ടവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ചികിത്സ ആനുകൂല്യങ്ങള്‍ക്കായി നല്‍കുന്നതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം പോലെയുള്ളവ ആലോചിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ;
( എഫ് )
2021 നവംബര്‍ 1 മുതല്‍ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന റേഷന്‍ കാര്‍ഡിന് പകരമുള്ള പുതിയ ചിപ് കാര്‍ഡിന്റെ വിശദവിവരങ്ങള്‍ നല്‍കാമോ?
270.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്നും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസാന തീയതിയായ 2021 ജൂലൈ 15 കഴിഞ്ഞപ്പോള്‍ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിഭാഗത്തില്‍ നിന്നും മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുവേണ്ടി നിലവില്‍ എത്ര അപേക്ഷകള്‍ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഇതില്‍ എത്ര അപേക്ഷകര്‍ക്ക് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി നല്‍കി എന്ന് വ്യക്തമാക്കാമോ;
( ഡി )
കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പൊതുവിഭാഗത്തിലേക്ക് മാറ്റിയ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം എത്ര പേരെ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഇ )
കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ച മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുത്ത് അര്‍ഹരായ ആളുകളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടി വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
271.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ ഇനിയും തീര്‍പ്പുകല്പിക്കാനുള്ളത് എത്രയെന്ന് വിശദമാക്കാമോ?
272.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ സമയബന്ധിതമായ പരിശോധനയുടെ അഭാവം കാരണം റേഷന്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇത്തരത്തില്‍ ഈടാക്കിയ പിഴയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഡി )
തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴില്‍ ഇത്തരത്തില്‍ അനര്‍ഹമായ എത്ര റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത്, നഗരസഭ തിരിച്ച് വിശദമാക്കാമോ; അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്താമോ?
273.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ മുൻഗണന പട്ടികയിൽ അനർഹർ ഉൾപ്പെടുകയും അർഹരായവർ പുറത്തുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അനർഹരായവരെ ഒഴിവാക്കിയതിനുശേഷം മാത്രമേ അർഹരായവർക്ക് മുൻഗണന പട്ടികയിൽ ഇടം നൽകാൻ സാധിക്കുകയുള്ളൂ എന്ന നിലപാട് നീതിനിഷേധമായതിനാൽ ഇക്കാര്യത്തിൽ ഫലപ്രദമായ ബദൽ മാർഗങ്ങൾ നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ?
274.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷൻ വ്യാപാരികൾക്ക് നൽകുവാനുള്ള കമ്മീഷൻ കുടിശ്ശിക അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കോവിഡ് ബാധിച്ചു മരണപ്പെട്ട റേഷൻ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( സി )
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുന്ന സമരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
275.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടയുന്ന റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പരിരക്ഷയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവര്‍ക്ക് നൽകുന്ന മരണാനന്തര സഹായം ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ?
276.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ റേഷന്‍ കടകള്‍ മുഖേന വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ഇത് നടപ്പിലാക്കുന്നതിന് മുന്‍കൈയെടുക്കുമോ; വിശദമാക്കാമോ?
277.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഊരക്കനാട് എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന റേഷൻകട (എ.ആർ.ഡി. 62) നിർത്തലാക്കിയിരിക്കുന്നതിനാൽ പ്രദേശവാസികൾ വളരെ അകലെയുള്ള റേഷൻകടയിലാണ് പോകേണ്ടതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശവാസികളുടെ ആവശ്യാനുസരണം ഊരക്കനാട് പുതിയ റേഷൻകട അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
278.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര പത്താം വാർഡിൽ ചോലത്തടം, തിടനാട് പഞ്ചായത്ത് ഏഴാം വാർഡിൽ വാര്യാനിക്കാട്‌ എന്നിവിടങ്ങളിൽ പുതിയ റേഷൻ കടകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന്മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ പുതിയ റേഷൻ കടകൾ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
279.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പിള്ളി താലൂക്കിലെ താളുങ്കൽ എന്ന സ്ഥലത്ത്‌ പ്രവർത്തിച്ചിരുന്ന റേഷൻകട (എ.ആർ.ഡി. 150) കെട്ടിടം ഇടിഞ്ഞുവീഴാറായതിനെതുടർന്ന് കൂട്ടിക്കൽ ടൗണിലേക്ക് മാറ്റിസ്ഥാപിച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾക്ക് റേഷൻകടയിൽ പോകുന്നതിനായി വളരെ ദൂരം സഞ്ചരിക്കേണ്ടതായ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മുൻപ് റേഷൻകട പ്രവർത്തിച്ചിരുന്ന താളുങ്കലില്‍ തന്നെ പുതിയ റേഷൻകട അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
280.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ നൽകാനുള്ള കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
281.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍കടകള്‍ വഴിയുളള ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി വിപണനം നടത്തുന്നത് ആലോചനയിലുണ്ടോ; സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അര്‍ഹതയുളള മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളെയും മുന്‍ഗണന വിഭാഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
282.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പുതിയ റേഷന്‍കടകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര പുതിയ റേഷന്‍കടകള്‍ക്കുളള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ട് എന്നും ആയതില്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;
( സി )
റേഷന്‍കടയിലൂടെയുളള ഭക്ഷ്യവിതരണം മോണിറ്റര്‍ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
283.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻകടകൾ വഴി ഓണത്തിനായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാകാത്തതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്ത ഏലയ്ക്ക ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ;
( സി )
ഗുണനിലവാരമില്ലാത്ത ഏലയ്ക്ക വിതരണം ചെയ്യേണ്ടിവന്നത് ചില ഇടനിലക്കാരെ ആശ്രയിക്കേണ്ടിവന്നതിനാലാണെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
284.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കം നിൽക്കുന്നവര്‍ക്കുള്ള എ.എ.വൈ. കാർഡിനുള്ള പച്ചരി വിതരണം കാസർകോട് ജില്ലയിൽ മുടങ്ങിയിട്ട് മൂന്ന് വർഷത്തിലധികമായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ജില്ലയിൽ എത്ര റേഷൻ കാർഡുകളും ഉപഭോക്താക്കളുമാണുള്ളത്; ഇതിൽ എ.എ.വൈ. വിഭാഗത്തിൽപ്പെട്ട എത്ര കാർഡുകളും ഉപഭോക്താക്കളുമുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിൽ മുൻഗണനവിഭാഗമായ പിങ്ക് കാർഡിലെ ഒരംഗത്തിന് ഒരു കിലോഗ്രാം വീതം കൃത്യമായി ലഭിക്കുന്ന പച്ചരി മറ്റുള്ള കാർഡുകൾക്ക് എന്ത് കൊണ്ട് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കാമോ;
( ഇ )
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നെല്ല് സംഭരിച്ച് കുത്തരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
കാസർകോട് ജില്ലയിൽ നാളിതുവരെ ഒരു റേഷൻ കടയിലും കുത്തരി വിതരണത്തിനെത്തിയില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിഹാരമെന്ന നിലയിൽ എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
285.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വാതിൽപ്പടി വിതരണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഈ സർക്കാർ കാലയളവിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എത്ര കാർഡുടമകൾ അവർക്ക് അനുവദിക്കപ്പെട്ട കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിച്ചിട്ടുണ്ട്;
( സി )
മുൻഗണനേതര വിഭാഗത്തില്‍ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനായി എത്ര അപേക്ഷകൾ ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്;
( ഡി )
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ കടയുടമകൾക്ക് എത്ര രൂപ ഇനിയും നല്‍കാനുണ്ടെന്ന് വിശദമാക്കുമോ;
( ഇ )
ഭക്ഷ്യക്കിറ്റ് വിതരണത്തിൽ എത്ര കാര്‍ഡുടമകള്‍ കിറ്റ് വാങ്ങാതിരിക്കുകയോ നിരസിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത കിറ്റുകള്‍ ഏത് രീതിയിൽ വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ?
286.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് ലക്ഷത്തി നാല്പതിനായിരത്തോളം റേഷൻ കാർഡുകൾ നിലവിലുള്ള തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസ് വിഭജിച്ച് സിറ്റി റേഷനിംഗ് ഓഫീസ് സ്ഥാപിക്കുന്നത് കാർഡ് ഉടമകൾക്ക് സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് സഹായകരമായതിനാൽ സിറ്റി റേഷനിംഗ് ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാമോ?
287.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തിൽ നിന്നും ഭിന്നശേഷിക്കാരായ കുട്ടികളെ മാത്രം പാർപ്പിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കുമോ?
288.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാലത്ത് കേരളത്തിലെ സകല കുടുംബങ്ങൾക്കും ആശ്വാസമേകിയ ഭക്ഷ്യക്കിറ്റ് വിതരണം തുടരുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
കോവിഡിന്റെ ഭീതി ഒഴിയും വരെ മുൻഗണനാ പട്ടികയിലുള്ള കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷ്യക്കിറ്റ് നൽകുവാനും മുൻഗണനേതര കുടുംബങ്ങൾക്ക് വിശേഷ ഉത്സവാവസരങ്ങളിൽ ഭക്ഷ്യക്കിറ്റ് നൽകുവാനും ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഭക്ഷ്യക്കിറ്റ് ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൽ നിന്ന് അവശ്യ ധന-വിഭവ സമാഹരണം ലഭ്യമാക്കി സർക്കാർ ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കാമോ?
289.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്ക് ഭക്ഷ്യക്കിറ്റിന്റെ കമ്മീഷന്‍ കുടിശ്ശികയായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുടിശ്ശിക സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?
290.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തവകയില്‍ ഇതുവരെയായി എത്ര രൂപ ചെലവഴിച്ചുവെന്നും എത്ര ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്നും വെളിപ്പെടുത്താമോ;
( ബി )
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് മാത്രമായി എല്ലാ മാസവും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
291.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-പോസ് മെഷീനുമായി ഇലക്ട്രോണിക് ത്രാസുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇത് എന്നത്തേക്ക് പൂർണമായും നടപ്പിലാക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?
292.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്തെ ഭക്ഷ്യ കിറ്റ് വിതരണത്തിലും റേഷന്‍ വിതരണ ഇനത്തിലും റേഷന്‍ ഡീലര്‍മാര്‍ക്കുള്ള മാര്‍ജിന്‍ പൂര്‍ണ്ണമായും അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഈയിനത്തില്‍ എത്ര തുക കുടിശ്ശികയുണ്ടെന്ന് വിശദമാക്കുമോ;
( സി )
കുടിശ്ശിക എപ്പോള്‍ കൊടുത്ത് തീര്‍ക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
റേഷന്‍ ഡീലര്‍മാര്‍ക്കുള്ള മാര്‍ജിന്‍ യഥാകാലങ്ങളില്‍ പരിഷ്കരിക്കണമെന്ന് ടി.പി.ഡി.എസ്. ചട്ടങ്ങള്‍ 2021-ല്‍ പരാമര്‍ശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
293.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകളുടെ കമ്മീഷൻ കുടിശ്ശിക ​റേഷൻ വ്യാപാരികൾക്ക് പൂർണ്ണമായും കൊടുത്ത് തീർത്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
ഇല്ലായെങ്കിൽ പ്രസ്തുത ഇനത്തിൽ എത്ര രൂപ നൽകാനുണ്ടെന്ന് വിശദമാക്കുമോ;
( സി )
കുടിശ്ശിക അടിയന്തരമായി കൊടുത്തു തീർക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങൾ നിലനില്‍ക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
294.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്ത ഓണക്കിറ്റ് ഓണത്തിനുമുന്‍പ് എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ വാങ്ങിയത് സംബന്ധിച്ച് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരുന്നത്; വിശദമാക്കാമോ?
295.
ഡോ. എം.കെ . മുനീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ഓണക്കാലത്ത് എത്രപേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്ന കണക്ക് ലഭ്യമാണെങ്കില്‍ അറിയിക്കാമോ;
( ബി )
ഇതിനായി ചെലവായ തുക എത്രയാണെന്ന് വെളിപ്പെടുത്താമോ;
( സി )
തുടര്‍ന്നും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ?
296.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഉയർന്നുവന്ന എത്ര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തിയിട്ടുണ്ട്;
( ബി )
വിജിലൻസ് അന്വേഷണം നടത്തിയ കേസുകളുടെ നിലവിലെ അവസ്‌ഥ വ്യക്തമാക്കാമോ?
297.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി മാവേലി സൂപ്പർ സ്റ്റോറുകൾ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് നാളിതുവരെ എത്ര മാവേലി സൂപ്പർ സ്റ്റോറുകൾ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച് അറിയിക്കുമോ?
298.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസ് ഉള്‍പ്പെടെ എല്ലാ ഇടപാടുകളും ഇ-ടെന്‍ഡര്‍ മുഖേന മാത്രമേ പാടുള്ളൂ എന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴും സപ്ലൈകോ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഇ-ടെന്‍ഡര്‍ ഒഴിവാക്കി താത്പര്യപത്രം ക്ഷണിച്ചത് സര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
299.
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇ-ടെൻഡർ വഴിയായിരിക്കണം എന്ന ഉത്തരവ് ലംഘിച്ച് ശബരി ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സപ്ലൈകോ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കുമോ;
( ബി )
എങ്കില്‍ ഏതൊക്കെ ഉല്പന്നങ്ങൾ വാങ്ങുന്നതിനാണ് ഇപ്രകാരം താൽപര്യപത്രം ക്ഷണിച്ചതെന്ന് അറിയിക്കുമോ;
( സി )
ഇത് സംബന്ധിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവുകൾ ലംഘിച്ചുകൊണ്ട് സപ്ലൈകോ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടോ;‌ എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ?
300.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണിയില്‍ കാര്യക്ഷമമായി ഇടപ്പെട്ടുകൊണ്ട് ഗുണനിലവാരമുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് സംവിധാനം നടപ്പാക്കുന്നത് മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എങ്ങനെയെല്ലാം സഹായകരമാവുമെന്ന് വിശദമാക്കാമോ?
301.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തില്‍ വിവിധ പ‍ഞ്ചായത്തുകളിലായി പുതുതായി മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പുതിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവ തുടങ്ങുന്നതിന് എന്തെങ്കിലും കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
302.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ, മാവേലി സ്റ്റോറുകൾ എന്നിവ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന ബ്രാൻഡുകളെ സംബന്ധിച്ച വിശദാംശങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
303.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ സേനാപതി പഞ്ചായത്തില്‍ ധാന്യസംഭരണശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ;
( ബി )
ധാന്യസംഭരണശാല ആരംഭിക്കുന്നതിനായി റവന്യൂ വകുപ്പ് സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
( സി )
ധാന്യസംഭരണശാലയുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
304.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ മണ്ഡലത്തില്‍ പ്രസ്തുത വകുപ്പ് മുഖാന്തരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ന‌ടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
305.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിനായി ഉപയോഗിക്കുന്ന തുണി സഞ്ചി വാങ്ങിയതില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ കുറ്റക്കാരായവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
306.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍/പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
പുതിയ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ജില്ലാതല മീഡിയേഷന്‍ സെല്‍, പൊതുജനങ്ങള്‍ക്കുള്ള ഇ-ഫയലിംഗ് സംവിധാനം എന്നിവ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗരേഖ അനുശാസിക്കുന്നതരത്തിലുള്ള എന്‍റോള്‍മെന്റ് നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മാര്‍ഗ്ഗരേഖ അനുശാസിക്കുന്ന തരത്തില്‍ ജില്ലാതലത്തില്‍ ഓഫീസര്‍മാരെ നിയോഗിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ഇ )
ഉപഭോക്തൃ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് സഹായം എത്രയാണ്; ആയത് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
307.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉപഭോക്തൃ കോടതിയില്‍ 2020-21 കാലയളവില്‍ ഫയല്‍ ചെയ്ത കേസുകള്‍ എത്രയാണെന്നും ഇതില്‍ എത്രയെണ്ണം തീര്‍പ്പുകല്‍പ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്താമോ;
( ബി )
അളവ് തൂക്കത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.