10

   
   
   
   
   
   
   
  STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
530.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനുശേഷം നാളിതുവരെ വരെ ഏതൊക്കെ കേസുകളിലാണ് പുറമേനിന്നുള്ള അഭിഭാഷകരുടെ സേവനം സ്വീകരിച്ചിട്ടുള്ളത്;
( ബി )
ഓരോ കേസിലും അഭിഭാഷകരുടെ യാത്രാചെലവ്, താമസം, ഭക്ഷണം തുടങ്ങിയ ഇനങ്ങളിലായി സർക്കാർ ഖജനാവിൽ നിന്ന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഇനം തിരിച്ചുള്ള വിശദാംശങ്ങൾ നൽകുമോ;
( സി )
സർക്കാർ കേസുകൾ നടത്തുന്നതിനായി എത്ര അഭിഭാഷകരെയാണ് ഖജനാവിൽ നിന്നും ശമ്പളം നൽകി നിയമിച്ചിട്ടുള്ളത്; ഇവരുടെ തസ്തികയും ഒരോ തസ്തികയിലും നിയമിച്ചിട്ടുളളവരുടെ എണ്ണവും ഓരോ തസ്തികയ്ക്കും അനുവദിച്ചിട്ടുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിശദമാക്കുമോ;
( ഡി )
ഇതേ കാലയളവിൽ സർക്കാർ അഭിഭാഷകർക്ക് ശമ്പളം, ആനുകൂല്യം, യാത്രാബത്ത, മെഡിക്കൽ അലവൻസുകൾ, മറ്റിനങ്ങള്‍ തുടങ്ങിയ ഇനങ്ങളിലായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
531.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമ വകുപ്പിൽ തീർപ്പാക്കാതെ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മറ്റു വകുപ്പുകളിൽ നിന്നും നിയമോപദേശം തേടി അയയ്ക്കുന്ന ഫയലുകൾ ആണോ ഇപ്രകാരം നിയമ വകുപ്പിൽ കെട്ടിക്കിടക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
എങ്കിൽ നിയമ വകുപ്പിൽ നിന്നുള്ള തീർപ്പ് യഥാസമയം ലഭിക്കാത്തതുമൂലം മറ്റു വകുപ്പുകളിലും കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം വർദ്ധിക്കുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിയമ വകുപ്പിൽ തീർപ്പുകൽപ്പിക്കാതെ നിലവിലുള്ള ഫയലുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( ഇ )
എങ്കിൽ ഈ ഫയലുകളിൽ അടിയന്തര തീർപ്പ് ഉണ്ടാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്ന് അറിയിക്കുമോ?
532.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൂല്യ വര്‍ദ്ധിത റബ്ബര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി 'കേരള റബ്ബര്‍ ലിമിറ്റഡ്' എന്ന കമ്പനി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത കമ്പനി എവിടെയാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?
533.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മുത്തേടം പഞ്ചായത്ത് പരിധിയിലെ കാരപ്പുറത്തുള്ള നിലമ്പൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രസ്സ് (എൻ.ഐ.ടി.സി.ഒ.) എന്ന സഹകരണ സംഘം വ്യവസായ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ ടി സംഘത്തിന് അനുമതി നല്‍കിയ വര്‍ഷമടക്കമുളള വിവരങ്ങളും രേഖകളുടെ പകര്‍പ്പും ലഭ്യമാക്കുമോ;
( ബി )
ടി സഹകരണ സംഘത്തിന്റെ പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സെക്രട്ടറി എന്നിവര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ; സംഘത്തിന്റെ നിയമാവലിയുടെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ടി സഹകരണ സംഘം വ്യവസായ വകുപ്പിന് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നും കാരണവും വിശദമാക്കാമോ;
( ഡി )
ടി സംഘത്തിന് വ്യവസായ വകുപ്പില്‍ നിന്നും എന്തെങ്കിലും വായ്പ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അനുവദിച്ച വര്‍ഷം, വായ്പ തുക, തിരിച്ചടവ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ടി സ്ഥാപനം എത്ര തുകയാണ് പൊതുജനങ്ങളില്‍ നിന്ന് ഓഹരി ഇനത്തില്‍ പിരിച്ചെടുത്തതെന്നും ടി സംഘത്തില്‍ ഏതെല്ലാം സഹകരണ സംഘങ്ങള്‍ക്ക് എത്ര രൂപയുടെ ഓഹരിയുണ്ടെന്നും സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ ആസ്തികള്‍ എത്രയെന്നും വ്യവസായ വകുപ്പില്‍ ഇതിന്റെ രേഖ ഉണ്ടോയെന്നും അറയിക്കാമോ?
534.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍വെച്ച ഭെല്‍ - ഇ. എം. എല്‍. ഏറ്റെടുത്ത് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇത് മൂലം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന് വിശദമാക്കാമോ;
( സി )
ഈ സ്ഥാപനം കെല്ലില്‍ തന്നെ നിലനിര്‍ത്തി പ്രവര്‍ത്തനാനുമതി നല്‍കുന്നതിനാണോ വകുപ്പ് തീരുമാനിച്ചിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
535.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രവർത്തനങ്ങൾ എന്തെല്ലാം; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവർത്തനം ഇരിക്കൂർ നിയോജക മണ്ഡലത്തില്‍ കൂടി വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഈ മണ്ഡലത്തിൽ റബ്ബർ അധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
536.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പൊതുമേഖലയില്‍ ഏതെല്ലാം വ്യവസായ സ്ഥാപനങ്ങളാണ് നിലവിലുളളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതൊക്കെ എന്ന് വിശദമാക്കാമോ;
( സി )
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ സിഡ്കോ ടൂള്‍ റൂം പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
537.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ 5 വർഷങ്ങളില്‍ സ്ക്രാപ്പ് വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇതുവഴി എത്ര രൂപയുടെ വരുമാനം ഓരോ സ്ഥാപനത്തിനും ലഭിച്ചിട്ടുണ്ട് എന്നതിന്റെ വിശദമായ കണക്ക് ലഭ്യമാക്കുമോ?
538.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയിലെ ബാംബു കോര്‍പ്പറേഷന്റെ സബ്ഡിപ്പോ സ്ഥിരമായി തുറക്കാത്തതും ഈറ്റ വിതരണം ചെയ്യാത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനു വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഈറ്റയുടെ ലഭ്യത കുറവ് പരിഹരിച്ച് ഈറ്റ -പനമ്പ് നെയ്ത്ത് മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
539.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യഥാസമയം അവലോകനം നടത്തി അവയുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റുകള്‍ ലാഭകരമാക്കുന്നതിന് ഫലപ്രദമായ ഇടപെടലുകള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ ഇടപെടലുകളാണ് നടത്തിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനമായ സിൽക്ക് നഷ്ടത്തിലാണോ ലാഭത്തിലാണോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സിൽക്കിനെ ലാഭകരമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
540.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു മേഖല സ്‌ഥാപനങ്ങളിൽ എം. ഡി മാരെ നിയമിക്കുന്നത്തിനുള്ള പൊതു നിബന്ധനകൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമിച്ച എം. ഡി മാരുടെ നിയമന രീതി നിബന്ധനകള്‍ക്ക് വിധേയമാണോ എന്ന് വ്യക്തമാക്കാമോ?
541.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ ജി സ്റ്റീഫന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏതെല്ലാം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ ; ഇവയുടെ വില്‍പ്പനക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നോ; ഈ സ്ഥാപനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ ആസ്തി (ഭൂമി നല്‍കിയതുള്‍പ്പെടെ) എത്രയാണ്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇത്തരം സ്ഥാപനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ ആസ്തി തിരികെ നല്‍കാനോ നഷ്ടപരിഹാരം നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ;
( സി )
പ്രസ്തുത വില്‍പ്പനയിലൂടെ എത്ര കോടി രൂപയുടെ ആസ്തിയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായതെന്ന് വ്യക്തമാക്കാമോ?
542.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള-ക്ക് പേരാമ്പ്ര മണ്ഡലത്തിലെ ചെമ്പനോട് കുറത്തിപ്പാറ എന്ന സ്ഥലത്ത് ഒരു സ്റ്റീല്‍പാലം പണിയുന്നതിനായി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ അനുവദിച്ച് പ്രത്യേക അനുമതി ലഭിച്ചിരുന്നോ;
( ബി )
ഇതനുസരിച്ച് പ്രസ്തുത സ്ഥാപനം എന്തൊക്കെ നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തിക്ക് അനുമതി ലഭിച്ചിട്ട് എത്ര കാലമായി എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതുവരെ ഏതൊക്കെ പ്രവ‍ൃത്തികള്‍ പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
543.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ നവീകരിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
544.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വ്യവസായ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് വകുപ്പ് കെെക്കൊണ്ടിട്ടുളള നടപടികള്‍ വിശദമാക്കാമോ?
545.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയം വ്യക്തമാക്കുമോ;
( ബി )
ഇതുപ്രകാരം വ്യവസായ സംരംഭകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാക്കുകയെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് ഏതെല്ലാം പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനാകുമെന്ന് വിശദമാക്കുമോ; ഇതിനായി പുതിയ സംരംഭകരെ കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
ഐ.ടി. വ്യവസായത്തെ പുഷ്ടിപ്പെടുത്തുന്നതിന് അവലംബിച്ചു വരുന്ന നടപടികള്‍ അറിയിക്കുമോ;
( ഇ )
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ നിന്ന് ഉല്‍പ്പന്ന നിര്‍മ്മാണ സംസ്ഥാനമെന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതിനായി പുതിയ വ്യവസായ നയം രൂപപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
546.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം വ്യവസായ പുരോഗതിക്ക് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി പ്രത്യേക വ്യവസായ പാര്‍ക്ക് എന്ന ആശയം പരിഗണനയിലുണ്ടോ;
( ഇ )
ബയോ-മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം തദ്ദേശീയമായി ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സ്ഥാപനങ്ങളെക്കുറിച്ച് വിശദമാക്കാമോ; ഇത്തരം സ്ഥാപനങ്ങളുടെ വികസനത്തിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ജി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങള്‍ വിശദമാക്കാമോ?
547.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ കേരളത്തിന്റെ സ്ഥാനം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ടി സൂചികയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാംങ്കിംഗ് നിശ്ചയിക്കുന്നത് ആരാണ്; എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങളെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേരളം എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ടി വിയോജിപ്പുകളുടെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
548.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാധിഷ്ടിത ഫര്‍ണിച്ചര്‍ ഉല്പാദന വിപണന കേന്ദ്രമായ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയില്‍ പൊതു ഉടമസ്ഥതയില്‍ ഒരു ഫര്‍ണിച്ചര്‍ പാര്‍ക്ക്/ഹബ്ബ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അഞ്ഞൂറിലധികം ഉല്പാദന കേന്ദ്രങ്ങളും ആലുവ-മൂന്നാര്‍ റോഡിന് ഇരുവശത്തുമായി ചെറുതും വലുതുമായ ഇരുന്നൂറ്റിയൻപതിലധികം വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന നെല്ലിക്കുഴി പൊതു ജനങ്ങളുടെ ആരോഗ്യപരമായ ജീവിതം ഉറപ്പാക്കി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അന്‍പതിനായിരത്തില്‍ അധികം ജനസംഖ്യയും പതിനായിരത്തില്‍ അധികം വരുന്ന അതിഥി തൊഴിലാളികളും അധിവസിക്കുന്ന നെല്ലിക്കുഴിയില്‍ നിന്നും സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേക്കും ഫര്‍ണിച്ചര്‍ എത്തിക്കുന്ന സാഹചര്യവും ഇവിടെയുള്ള നിര്‍മ്മാണയൂണിറ്റുുകൾ, ഷോപ്പുകൾ എന്നിവ കണക്കിലെടുത്തും കേന്ദ്രീകൃത ഉല്പാദന കേന്ദ്രവും സംഭരണ കേന്ദ്രവും പൊതു ഉടമസ്ഥതയില്‍ സ്ഥാപിച്ച് നെല്ലിക്കുഴി കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
549.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഭൂമിയാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എത്ര ഭൂമി അനുവദിച്ച് നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഭൂമി ലഭിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേര് വിവരങ്ങളും അനുവദിച്ച ഭൂമിയുടെ അളവും പട്ടികരൂപത്തിൽ ലഭ്യമാക്കാമോ;
( ഡി )
ഭൂമി ലഭ്യമായിട്ടും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാത്തതോ പ്രവര്‍ത്തനം നിലച്ചതോ ആയ അവസ്ഥയുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഭൂമിയാണ് വ്യവസായ ആവശ്യത്തിനായി നല്‍കാതെ വെറുതെ കിടക്കുന്നത് എന്ന് വ്യക്തമാക്കാമോ?
550.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരുമായി താൽപര്യപത്രം ഒപ്പുവച്ച എത്ര സ്ഥാപനങ്ങൾ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറായിട്ടുണ്ടെന്നും ടി സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
താൽപര്യപത്രം ഒപ്പുവച്ചിട്ടും നാളിതുവരെ പദ്ധതി ആരംഭിക്കാത്ത സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
551.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബർ അസംസ്കൃത വസ്തുവായുള്ള പുതിയ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന റബ്ബറിന്റെ എത്ര ശതമാനം സംസ്ഥാനത്തിനകത്ത് മൂല്യവർധിത ഉൽപ്പന്നമായി മാറ്റുന്നുണ്ടെന്ന് അറിയിക്കുമോ;
( സി )
കേരളത്തിലെ റബർ ഉൽപ്പാദനത്തിലെ വളർച്ചയും അത് സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന നേട്ടവും സംബന്ധിച്ച് വ്യവസായ വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; കഴിഞ്ഞ അഞ്ച് വർഷത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശദമാക്കാമോ?
552.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഭ്യസ്തവിദ്യരും ആശയസമ്പന്നരുമായ യുവ തലമുറയ്ക്കു് വ്യവസായ സംരംഭങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുവാനും വ്യവസായ മേഖലയില്‍ പുതിയ കാല്‍വയ്പ്പുകള്‍ നടത്തുവാനും വേണ്ടി സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ ആയതിന്റെ നിജസ്ഥിതിയും വിശദാംശവും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി രൂപീകരിക്കവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പാലാ മണ്ഡലത്തില്‍ സഹകരണസംഘങ്ങള്‍ അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ടി സംഘങ്ങളുടെ ഉദ്യോഗസ്ഥ നിയമന വേതന വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
553.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ എത്ര വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് അറിയിക്കുമോ;
( സി )
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ സ്ഥലം കരസ്ഥമാക്കിയ ശേഷം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാത്തവ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചിട്ട് പ്രവര്‍ത്തിപ്പിക്കാത്ത സ്ഥാപനങ്ങള്‍ എത്രയെന്ന് വെളിപ്പെടുത്തുമോ?
554.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സംസ്കരണ വ്യവസായവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ സാധ്യതകളാണ് നിലവിലുള്ളതെന്നതിനാല്‍ ഇത് ഫലപ്രദമായി നവസംരംഭകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഭക്ഷ്യ സംസ്കരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയമായ രീതിയില്‍ ഭക്ഷ്യസംസ്കരണം നടത്തി വിപണിയില്‍ എത്തിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കുമോ എന്ന് അറിയിക്കുമോ?
555.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വ്യവസായവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ പുതുതായി വ്യവസായ സംരംഭം തുടങ്ങുന്നത് പരിഗണനയിൽ ഉണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സംരംഭം യഥാർത്ഥ്യമാകുകയാണെങ്കിൽ ലഭ്യമാകുന്ന നേട്ടങ്ങൾ വ്യക്തമാക്കുമോ; ഇത് മുഖേന എത്രപേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും വിശദമാക്കാമോ;
( സി )
മഞ്ചേശ്വരം മണ്ഡലത്തിലെ അനന്തപുരം വ്യവസായ പാർക്കിൽ പുതുതായി ഏതെങ്കിലും സംരംഭമോ അടിസ്ഥാന വികസനപ്രവർത്തനങ്ങളോ സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ; ഉണ്ടെങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
556.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ബ്രഹൃത്തായ വ്യവസായ സംരംഭങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വരാത്തതും നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഇവിടുത്തെ റവന്യു വരുമാനത്തെ ദോഷകരമായി ബാധിക്കുന്നതിനും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര ബ്രഹൃത്തായ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;
( സി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോയിട്ടുണ്ട്; അതിന്റെ കാരണം വ്യക്തമാക്കാമോ?
557.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ഇന്നവേഷന്‍ ഗ്രാന്റ് പദ്ധതി പ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഇന്നവേഷന്‍ ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കു് ധനസഹായത്തിനു് പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നൂതന ആശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിനു് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേണ്ടി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
558.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ നെല്ല്, മീന്‍ അനുബന്ധ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു ഒരു വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആര്‍ ബ്ലോക്ക്‌ പോലെയുള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി കൃഷി, ടൂറിസം, വ്യവസായം എന്നിവ വികസിപ്പിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
559.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം വ്യവസായ വകുപ്പിന്റെ കീഴിൽ ആരംഭിച്ച പുതിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയിലും ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( സി )
പുതിയതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
560.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. സുമോദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്കായി എന്തെല്ലാം ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുളളത്; എത്ര ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ;
( ബി )
സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് സമാശ്വാസ പാക്കേജിന് സമാന്തരമായി ചെറുകിട വ്യവസായ മേഖലയ്ക്കായി മറ്റ് പൊതുമേഖലാ സംവിധാനങ്ങളിലൂടെ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള കോവിഡ് സമാശ്വാസ പദ്ധതിക്ക് പുറമേ ഈ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ സഹായ പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
561.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായ മേഖലയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
562.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദിനേശ് ബീഡി കമ്പനിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനാകുന്നതിനുള്ള യോഗ്യത എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാർ ജീവനക്കാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിതരാകുന്ന സെക്രട്ടറി തസ്തികയിൽ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ അഞ്ച് വർഷത്തിൽ അധികമായി ഉയര്‍ന്ന ശമ്പളത്തില്‍ തുടരുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഖജനാവിന് വൻ ബാധ്യത ഉണ്ടാക്കുന്ന ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കുമോയെന്ന് വ്യക്തമാക്കുമോ?
563.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തിലെ ഇളമണ്ണൂരില്‍ സ്ഥിതി ചെയ്യുന്ന കിന്‍ഫ്ര പാര്‍ക്കില്‍ പുതിയ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
564.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിലെ സംരംഭകര്‍ക്കായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ?
565.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ സ്ഥാപനങ്ങളെ (എം.എസ്.എം.ഇ.) സഹായിക്കുന്നതിനായി എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
566.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മൂലം പ്രതിസന്ധിയിലായ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നൽകുന്നതിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.) തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാം ; വിശദാംശം ലഭ്യമാക്കാമോ?
567.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷമ ചെറുകിട ഇടത്തര വ്യവസായമേഖലയില്‍ നിലവില്‍ എത്ര സംരംഭങ്ങളാണ് ഉള്ളതെന്ന് അറിയിക്കുമോ;
( ബി )
പുതുതായി എത്ര സംരംഭങ്ങളാണ് ഗ്രാമീണ മേഖലയില്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
കുടുംബശ്രീ യൂണിറ്റുകള്‍ മുഖാന്തിരം അല്ലാതെ യുവജനങ്ങള്‍ക്കായി ഗ്രാമീണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ?
568.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോപ്സ് ആന്റ് ഓയിൽസിന്റെ ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന ധാരാളം ആള്‍ക്കാ‍‍‍ര്‍ സംസ്ഥാനത്തുണ്ടെന്നുളള കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനം സർക്കാർ അനുമതിയോടെ അവരുടെ ഉല്‍പ്പന്നങ്ങളുടെ നിരക്ക് വർഷത്തിൽ പല തവണ വർദ്ധിപ്പിക്കുന്നത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
തുടരെത്തുടരെ ഉൽപ്പന്നങ്ങൾക്ക് വരുത്തുന്ന വില വർദ്ധനവ് ഉല്പന്നത്തെയും പൊതുമേഖലാ സ്ഥാപനത്തെയും​ നശിപ്പിക്കുമെന്നതിനാല്‍ പ്രസ്തുത നടപടി തിരുത്താൻ സർക്കാർ തയ്യാറാകുമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രസ്തുത കമ്പനിയുടെ വിവിധ സോപ്പ് ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായി വില ഉയർത്തുന്നത് ഉപ​ഭോക്താക്കളെ ഇവ ഉപയോഗിക്കുന്നതിൽ നിന്നും അകറ്റുന്നതായ കാര്യം ഗൗരവമായി കണ്ട് പരിഹാര നടപടി സ്വീകരിക്കുമോ;
( ഇ )
കേരള സോപ്സ് ആന്റ് ഓയിൽസിന്റെ മോഡ​നൈസേഷന്റെ ഭാഗമായി വാഷിംഗ് പൗഡര്‍ വിപണിയിലെത്തിക്കുന്നതിനുളള നടപടികൾ ഏതുവരെയായി എന്ന് അറിയിക്കുമോ?
569.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട വ്യവസായ മേഖലയ്ക്ക് വിപണി കണ്ടെത്തുവാൻ സഹായങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
'ഉദ്യം' രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളുടെ പൊതു സംഭരണത്തിൽ മുൻഗണന ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
അന്താരാഷ്ട്ര വിപണിയിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കുന്നതിന് സഹായകമായ പദ്ധതികൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ദേശീയ അന്തർദേശീയ രംഗങ്ങളിലെ ഉപഭോക്താക്കൾക്ക് സംസ്ഥാനത്തെ ചെറുകിട വ്യവസായ ഉല്പപാദകരുമായി ബന്ധപ്പെടാൻ സൗകര്യമൊരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
570.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തനത് ഭക്ഷ്യ വിളകള്‍ ശേഖരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ പുതുതായി ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ എന്തൊക്കെ സഹായങ്ങളാണ് ലഭിക്കുക എന്നത് വിശദമാക്കാമോ;
( സി )
പ്രസ്തുത യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
571.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത് എന്ന് വിശദമാക്കാമോ?
572.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളിൽ സെക്ഷൻ 80 നടപ്പിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന 29/02/2016-ലെ ജി.ഒ(ആര്‍.ടി ) 226/2016/വ്യവ. നമ്പർ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതുവരെ അപ്രകാരമുള്ള ശമ്പള വ്യവസ്ഥ, സ്റ്റാഫ് പാറ്റേൺ, പ്രമോഷൻ ചാനൽ എന്നിവ നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
2016 ഫെബ്രുവരിക്ക് ശേഷം ഏതെല്ലാം സഹകരണ സ്പിന്നിംഗ് മില്ലുകളിലാണ് ഓഫീസേഴ്സ്, സ്റ്റാഫ് കാറ്റഗറിയിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത് എന്നത് വ്യക്തമാക്കുമോ;
( സി )
ശമ്പള പരിഷ്കരിക്കരണവുമായി ബന്ധപ്പെട്ട മില്ലുകളുടെ ഉത്തരവുകൾ, ഭരണ സമിതി തീരുമാനങ്ങളുടെ പൂർണ്ണരൂപം എന്നിവ ലഭ്യമാക്കുമോ?
573.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിന് കിൻഫ്രയ്ക്ക് തുക കൈമാറിയിട്ടുണ്ടോ; ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാമാണ് വ്യവസായ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഏതെല്ലാം തരത്തിലുള്ള വ്യവസായങ്ങളുടെ ക്ലസ്റ്ററുകളാണ് രൂപീകരിക്കുന്നതെന്നും അറിയിക്കാമോ; ഇതിനായി എത്ര സ്ഥലം വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്;
( സി )
വ്യവസായ ഇടനാഴി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
574.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയിലെ വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിലെ നാളികേര പാര്‍ക്ക് പ്രവര്‍ത്തനം ഏതു ഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കാമോ;
( ബി )
നാളികേര പാര്‍ക്കിലെ കാടുവെട്ടിത്തെളിച്ച് മതില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ഏതു ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
575.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയില്‍ ഫാക്ടില്‍ നിന്നും ഏറ്റെടുത്ത ഭൂമിയിൽ കിൻഫ്ര ആരംഭിക്കുന്ന ഫാർമസ്യൂട്ടിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഫാര്‍മ പാര്‍ക്കിനായി എത്ര ഏക്കർ ഭൂമിയാണ് അനുവദിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ എത്ര സംരംഭകർ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
576.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഒരു വ്യവസായ പാര്‍ക്ക് തുടങ്ങുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ നടപടി ക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
577.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകര്‍ക്ക് എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് കിന്‍ഫ്ര ഒരുക്കിക്കൊടുക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ എവിടെയൊക്കെയാണ് വ്യവസായ പാര്‍ക്കുകള്‍ നിലവിലുള്ളത് എന്ന് അറിയിക്കുമോ;
( സി )
കോഴിക്കോട് ജില്ലയില്‍ ഇനി ഏതൊക്കെ സ്ഥലങ്ങളിലാണ് വ്യവസായ സംരംഭകര്‍ക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
578.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അരൂർ മണ്ഡലത്തിലെ പള്ളിപ്പുറം വ്യവസായ പാർക്കിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ വിശദമാക്കാമോ ?
579.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്റ്റാര്‍ട്ടപ്പ് മിഷന്റെ മേല്‍നോട്ടത്തില്‍ എത്ര കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സാധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
580.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്തില്‍ വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ട്രാന്‍സ്മിറ്റ് ടെര്‍മിനലിലേക്കുളള കണ്ടെയിനര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി കൃഷിയോഗ്യമല്ലാതെ തരിശായി കിടക്കുന്ന ഇരുന്നൂറ്റി അന്‍പത് ഏക്കറോളം ഭുമിയുടെ ഫലപ്രദമായ ഉപയോഗം ലക്ഷ്യമിട്ട് സമര്‍പ്പിച്ചിട്ടുളള നിവേദനത്തില്‍ സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കാമോ?
581.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘകാലത്തെ ലോക്ഡൗൺ പ്രതിസന്ധികളില്‍ നിന്നും വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ സഹകരണ മേഖലയിലെ വ്യവസായങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി ടി കാലയളവില്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും ഇളവുകളും പൊതുവായി വിശദീകരിക്കുമോ;
( സി )
പുതിയ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കുമോ?
582.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകരുടെ പരാതി പരിഹാരത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനത്തിൽ പരാതികൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും ഏതെല്ലാം കാര്യങ്ങൾ സംബന്ധിച്ചാണ് പരാതി ഉന്നയിക്കാൻ സാധിക്കുന്നതെന്നും വ്യക്തമാക്കുമോ?
583.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍, ഇത് എപ്രകാരമാണെന്ന് വിശദീകരിക്കുമോ?
584.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപാദന മേഖല സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വാക്സിൻ ഉൽപാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർവ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
വാക്സിൻ ഉൽപാദന മേഖലയ്ക്കായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങൾ മുഖേന ആകർഷകമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കാമോ;
( ഡി )
വാക്സിൻ ഉൽപാദന സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും നൽകാനും ആരോഗ്യ മേഖലയിലും അനുബന്ധ മേഖലകളിലും വ്യവസായ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വാക്സിൻ ഉൽപാദന യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വൈദ്യുതി സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
585.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതം പരിഹരിക്കുവാന്‍ വ്യവസായ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നൽകുമോ?
586.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവസംരംഭങ്ങള്‍ ആരംഭിച്ചതിനു ശേഷം നിക്ഷേപകര്‍ക്ക് ആവശ്യമായ സേവനം ഉറപ്പാക്കുന്നതിനും വിപണിയില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
നവസംരംഭങ്ങള്‍ ആരംഭിച്ചതിനുശേഷം അവയെ നേരില്‍ പോയി കാണുന്നതിനും വിദഗ്ദ്ധരുടെ സേവനം ആവശ്യമെങ്കില്‍ സൗജന്യമായി സംരംഭകര്‍ക്ക് നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
587.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കൊറ്റാമത്ത് പ്രവൃത്തിക്കുന്ന കെല്‍പ്പാമിനു 2016 മുതല്‍ 2021 വരെ നവീകരണ പ്രവൃത്തികള്‍ക്കായി എത്ര കോടി രൂപയാണ് നല്‍കിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
2016 മുതല്‍ 2021 മാര്‍ച്ച് വരെ ഏതൊക്കെ നവീകരണ പ്രവൃത്തികള്‍ ആണ് നടത്തിയത് എന്ന് വിശദമാക്കാമോ?
588.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ക്കായി ഏതെല്ലാം സ്ഥാപനങ്ങള്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അറ്റലാഭം ഉണ്ടായിട്ടും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതി നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
2016-ന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ സി. എസ്. ആര്‍. ഫണ്ട് വിനിയോഗിച്ച് ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ?
589.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പഴയ കോടതി സമുച്ചയം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കാമോ?
590.
ശ്രീ. റോജി എം. ജോൺ
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നോക്കുകൂലി നിർത്തലാക്കിയിട്ടും നോക്കുകൂലി നൽകാത്തതിന് അക്രമങ്ങൾ നടത്തുന്നതായി പറയപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ ബാധിക്കുന്നതായി സർക്കാർ കരുതുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
591.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി തീര്‍ക്കുവാനും തടസ്സരഹിതമായി വ്യവസായ മേഖലാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനും ഇൗ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനായി വകുപ്പും സര്‍ക്കാരും നടത്തിവരുന്ന മീറ്റ് ദ മിനിസ്റ്റര്‍/മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടികളുടെ വിശദാംശം ഉള്‍പ്പെടെ നാളിതുവരെ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തനങ്ങളിലൂടെ വ്യവസായ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും വേണ്ടിവരുന്ന സഹായങ്ങളോടൊപ്പം സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കണ്ടെത്തുവാനുമുളള സര്‍ക്കാര്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനായി നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
592.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്കാലത്ത് ധാരാളം വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഹോട്ടലുകള്‍ക്ക് പാര്‍സല്‍ മാത്രം എന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെ ഏതുരീതിയിലാണ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
വ്യാപാരിസൗഹൃദനയം സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വിശദമാക്കാമോ?
593.
ശ്രീ ഡി കെ മുരളി
ശ്രീമതി യു പ്രതിഭ
ശ്രീ. എ. രാജ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ പ്രോത്സാഹന നയത്തിന്റെ ഭാഗമായി വിവിധ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും അനുമതികളും നൽകുന്നതും അവ പുതുക്കുന്നതും സുഗമമാക്കുന്നതിനും കാലവിളംബം ഒഴിവാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ;
( ബി )
ഉദ്യോഗസ്ഥരുടെ അലംഭാവമോ വീഴ്ചയോ കൊണ്ട് സംരംഭകര്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അത് പരിഹരിക്കാനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ പരാതി പരിഹാര സമിതികള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം നിലവില്‍ വരുന്നതുവരെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയും വ്യവസായ പരാതി പരിഹാര അദാലത്തും തുടരുമോ;
( ഡി )
വ്യവസായ രംഗത്തെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് വ്യവസായികളുടെ വിവിധ സംഘടനകളുമായി ഉന്നതതലത്തില്‍ ആശയവിനിമയം നടത്താറുണ്ടോ എന്ന് വെളിപ്പെടുത്തുമോ?
594.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ നെയ്ത്ത് മേഖലയെ ആധുനികവത്കരിക്കുന്നതിന് പദ്ധതികള്‍ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
അഴിക്കോട് മണ്ഡലത്തിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികളെ പരിപോഷിപ്പിക്കുന്നതിനായുളള പദ്ധതികള്‍ ആവിഷ്കരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
595.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയിലെ നിരവധി കൈത്തറി സഹകരണ സംഘങ്ങള്‍ വ്യത്യസ്തവും പ്രചുരപ്രചാരവുമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാറുണ്ടെങ്കിലും ലാഭകരമായ വില്‍പ്പന നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കാമോ;
( സി )
കൈത്തറി സഹകരണ സംഘങ്ങളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ വിദേശ കയറ്റുമതി പ്രോത്സാഹിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ?
596.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സ്പിന്നിങ്ങ് മില്‍സ് ഇപ്പോള്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ സ്ഥാപനം വിപുലപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി വകുപ്പ് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
597.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളത്ത് കരീലകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ കൂടുതല്‍ ലാഭകരമാക്കുവാന്‍ പ്രത്യേക പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
598.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ടെക്സ്റ്റയിൽസ് എത്രയും വേഗം തുറന്ന് പ്രവർത്തിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
കോട്ടയം ടെക്സ്റ്റയിൽസ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനും എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുവാനും ഉപകരിക്കുന്ന വിധത്തിൽ 10 കോടി രൂപ അനുവദിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ;
( സി )
സ്ഥാപനത്തിന്റെ വൈദ്യുതി കുടിശ്ശിക, പി.എഫ്. കുടിശ്ശിക, ഇ.എസ്.ഐ. , ഗ്രാറ്റുവിറ്റി, സൊസൈറ്റി കുടിശ്ശിക, തൊഴിലാളികൾക്കുള്ള ശമ്പള കുടിശ്ശിക എന്നിവ എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
രണ്ടു വർഷക്കാലമായി അടച്ചിട്ടിരിക്കുന്ന കോട്ടയം ടെക്സ്റ്റയില്‍സ് തൊഴിലാളികള്‍ക്ക് ഈ ഓണക്കാലത്ത് യാതൊരുവിധ സഹായങ്ങളും ലഭിച്ചിട്ടില്ലാത്തതിനാല്‍ ശമ്പളകുടിശ്ശികയെങ്കിലും നല്‍കാന്‍ തയ്യാറാകുമോ;
( ഇ )
എന്തെല്ലാം പ്രതിബന്ധങ്ങളാണ് കമ്പനി തുറക്കുന്നതിന് പുതുതായി ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( എഫ് )
കോട്ടയം ടെക്സ്റ്റയില്‍സിന്റെ 23 ഏക്കർ സ്ഥലത്തു കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായ വകുപ്പിന് കീഴിൽ വരുന്ന ഐ. ടി പാർക്ക് പോലുള്ള പൊതു സംരംഭങ്ങൾ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
599.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട അളഗപ്പ ടെക്സ്റ്റയില്‍സ് കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നാഷണല്‍ ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് വിട്ടു നല്‍കിയ അളഗപ്പ ടെക്സ്റ്റയില്‍സിന്റേതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയിൽ കൂടുതല്‍ വികസന-തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമോ;
( സി )
അതിനു സാധിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത ഭൂമി തിരികെ ഏറ്റെടുത്ത് കിന്‍ഫ്ര പാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
600.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത സൗജന്യ കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഖാദി മാസ്കുകള്‍ നിലവാരം കുറഞ്ഞവ ആയിരുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയിന്മേല്‍ വകുപ്പുതല അന്വേഷണം നടത്തിയിരുന്നോ; അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; പുരോഗതി അറിയിക്കാമോ;
( സി )
മാസ്കിന്റെ ഗുണനിലവാരം ഉറപ്പിക്കാന്‍ ഏതെങ്കിലും ലാബുകളില്‍ പരിശോധന നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ?
601.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയ്ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി ഖാദി ബോർഡ് മുഖേന സഞ്ചി നൽകിയതിൽ അഴിമതി നടന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തിൽ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കുമോ?
602.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി തൊഴിലാളികളുടെ മിനിമം കൂലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂലി കുടിശ്ശിക ഏതു വര്‍ഷം വരെയുളളതാണ് നൽകിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ ഉള്‍പ്പെടുത്തി ഖാദി തൊഴിലാളികൾക്ക് എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുളളതെന്നും ഇപ്പോള്‍ ഈ മേഖലയില്‍ മിനിമം കൂലിയായി എത്ര തുക ലഭിക്കുന്നുണ്ടെന്നും ഉളള വിവരം ലഭ്യമാക്കാമോ?
603.
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള മാസ്ക് ഖാദി കമ്മീഷന്റെ അംഗീകാരമില്ലാത്ത വ്യാജ ഖാദി സ്ഥാപനത്തിൽ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ അഴിമതി നടന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിഷയത്തില്‍ കുറ്റക്കാരായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുമൂലം സർക്കാരിനുണ്ടായ ഭീമമായ നഷ്ടം ഉത്തരവാദപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
604.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് എത്ര വയസ്സ് കഴിയുമ്പോഴാണ് ക്ഷേമനിധി പെന്‍ഷന്‍ വാങ്ങാന്‍ കഴിയുകയെന്ന് അറിയിക്കുമോ;
( ബി )
ഈ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വാര്‍ദ്ധക്യകാല ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കാന്‍ കഴിയുമോ; വിശദമാക്കാമോ;
( സി )
കയര്‍ തൊഴിലാളികളില്‍ നിന്ന് ക്ഷേമനിധി പെന്‍ഷനുള്ള അപേക്ഷ സ്വീകരിച്ച് പെന്‍ഷന്‍ പാസ്സായാല്‍ പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കാന്‍ കാലതാമസം എടുക്കുമോ; പെന്‍ഷന്‍ പാസ്സാക്കുന്ന ബോര്‍ഡ് യോഗത്തില്‍ തന്നെയാണോ അവരുടെ കുടിശ്ശിക പെന്‍ഷനും പാസ്സാക്കുന്നത്; വിശദമാക്കാമോ;
( ഡി )
ഇത്തരത്തിലുള്ള കുടിശ്ശിക ലഭിക്കാന്‍ കയര്‍ തൊഴിലാളി പ്രത്യേക അപേക്ഷ വീണ്ടും നല്‍കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
605.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖല കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും എന്തൊക്കെ പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ കയര്‍ തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?
606.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കയർ മേഖലയുടെ വികസനത്തിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കയർ സഹകരണ സംഘങ്ങളുടെ കെട്ടിടങ്ങളും ഭൂമിയും പ്രയോജനപ്രദമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ വിശദമാക്കാമോ?
607.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് പാറശ്ശാല നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ കയര്‍ ഭൂവസ്ത്ര പദ്ധതി നടപ്പാക്കുകയുണ്ടായി എന്ന് അറിയിക്കാമോ;
( ബി )
ഓരോ പ‍ഞ്ചായത്തിലും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ ഭൂവസ്ത്ര പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
608.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ കോർപ്പറേഷനിലെ നിയമനങ്ങൾക്കായി സ്പെഷ്യൽ റൂൾ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്പെഷ്യൽ റൂൾ തയ്യാറാകാത്തതിനാൽ കമ്പനിയിൽ അനധികൃത നിയമനങ്ങൾ നടക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തിൽ അടിയന്തര തുടർ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.