STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5824.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്പാദനത്തിന്റെ എത്ര ശതമാനമാണ് ഇടുക്കി അണക്കെട്ടില്‍ നിന്ന് ഉല്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇടുക്കി അണക്കെട്ട് തുറന്നതിനാല്‍ വൈദ്യുതി ഉല്പാദനത്തില്‍ കുറവുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത അണക്കെട്ടില്‍ സംഭരണ ശേഷിയുടെ എത്ര ശതമാനം വെളളമാണ് നിലവിലുളളതെന്ന് അറിയിക്കുമോ?
5825.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കെടുതിയില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വൈദ്യുതി വകുപ്പിന് എന്തെല്ലാം നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
5826.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ വീടും സ്ഥലവും ലഭിച്ചവര്‍ക്ക് അവരുടെ സ്ഥലത്തിന് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്ന് പോകുന്നതുകൊണ്ട് വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
5827.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ആറ് മാസക്കാലയളവിൽ സംസ്ഥാനം പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ടോ; എങ്കിൽ ഓരോ തവണയും വൈദ്യുതി വാങ്ങിയതിന്റെ നിരക്ക് വ്യക്തമാക്കുമോ?
5828.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും യഥാസമയം നടത്താന്‍ കഴിയുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
സമഗ്രമായ പുനരുദ്ധാരണം വേണ്ടിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇതിനാവശ്യമായ സാങ്കേതികവിദ്യ വൈദ്യുതി ബോര്‍ഡിനുണ്ടോ; വിശദമാക്കാമോ;
( സി )
കേന്ദ്ര പൂളില്‍ നിന്നും ഇതര നിലയങ്ങളില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ സമഗ്രമായി നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5829.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് സബ്‍സിഡി നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
5830.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വൈദ്യുതി മേഖലയിലെ പുതിയ പ്രൊപ്പോസലുകൾ സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ?
5831.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളിൽ ഡാം സേഫ്റ്റി റിവ്യൂ പാനൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എമർജൻസി ആക്ഷൻ പ്ലാനുകളുടെ അപ്ഗ്രഡേഷന്‍ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5832.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായ ചുഴലിക്കാറ്റ്, ചക്രവാതച്ചുഴി മൂലമുളള പ്രളയം എന്നിവ വൈദ്യുത മേഖലയിലുണ്ടാക്കിയ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്കാമോ;
( ബി )
ഓരോ ദുരിതത്തിലുമുണ്ടായ നാശനഷ്ടം എത്രയെന്നും ആയത് പരിഹരിച്ച് പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉറപ്പുവരുത്തുന്നതിനായി ചെലവിട്ട തുക എത്രയെന്നും വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ നാശനഷ്ടങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ സ്വീകരിച്ച നടപടി, ലഭ്യമായ തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ചുഴലിക്കാറ്റുകള്‍, കാലവര്‍ഷക്കെടുതി, ചക്രവാതച്ചുഴി ഭീഷണി എന്നീ കാരണങ്ങളാല്‍ അണക്കെട്ടുകള്‍ തുറന്നതുമൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
5833.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ കുറവ് വന്നിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?
5834.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനുളള ദൂരപരിധിയില്‍ ഇളവ് നല്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
സൗജന്യ കണക്ഷന്‍ അനുവദിക്കുന്നതിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള ദൂരപരിധി എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത മാനദണ്ഡങ്ങള്‍ കാലോചിതമായി പുതുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
5835.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു-സ്വകാര്യ സ്ഥലങ്ങളിലൂടെ വൈദ്യുതി ലൈന്‍ വലിക്കുമ്പോള്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം ലൈനുകള്‍ സ്ഥാപിക്കുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച് ലഭ്യമാക്കേണ്ട അനുമതി പത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നൽകാമോ;
( ഡി )
സ്വകാര്യ-പൊതു സ്ഥലങ്ങളിലൂടെ വീടുകളിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കാമോ?
5836.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ കാലവര്‍ഷത്തില്‍ വയനാട് ജില്ലയില്‍ വൈദ്യുതി വകുപ്പിന് എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ എത്ര രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5837.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ കൽപ്പറ്റ മണ്ഡലത്തിലെ എത്ര ആദിവാസി കോളനികളിലാണ് വൈദ്യുതി കണക്ഷൻ നൽകിയതെന്നും ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
5838.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിലെ ജനവാസ പ്രദേശങ്ങൾ, കൃഷിയിടങ്ങള്‍ എന്നിവയുടെ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികൾ അറിയിക്കാമോ?
5839.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അത്താണി പൂമല 33 കെ.വി. സ്റ്റേഷനില്‍ ഔട്ട് ഡോര്‍ പാനലുകള്‍ സ്ഥാപിച്ചതിനാല്‍ പവര്‍ സപ്ലൈയില്‍ തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത തടസ്സം പരിഹരിക്കുന്നതിന് ഇന്‍ഡോര്‍ ടൈപ്പ് പാനല്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
5840.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടത്തുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും തുകയും സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
2021-22 വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ സംബന്ധിച്ച വിശദാംശങ്ങള്‍ മുന്‍ഗണനാക്രമത്തിലും ലഭ്യമാക്കാമോ?
5841.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര കെ.എസ്.ഇ.ബി. ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. 2021-22 സാമ്പത്തിക വര്‍ഷം ഭൂമി ലഭ്യമാക്കുന്നതിനും കെട്ടിട നിര്‍മ്മാണത്തിനുമായി നീക്കിവെച്ചതും ചെലവഴിച്ചതുമായ തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5842.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇന്ധന ചെലവ് കുറയ്ക്കുന്നതിനായി കെ.എസ്.ഇ.ബി. സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കൂടുതലായി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നതിനാല്‍ മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5843.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ സൗജന്യമായി സ്ഥലം ലഭിച്ച കെ.എസ്.ഇ.ബി. കൂമ്പാറ സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5844.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ കെ.എസ്.ഇ.ബി. നടപ്പാക്കിയ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും പ്രവൃത്തിയുടെ അ‍ടങ്കല്‍ തുക, പുരോഗതി എന്നിവയും അറിയിക്കാമോ?
5845.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമായിട്ടുണ്ടോ; എത്ര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കാലവര്‍ഷത്തെയും പ്രളയത്തെയും അതിജീവിക്കുന്നതിനായി കെ.എസ്.ഇ.ബി.യുടെ എത്ര ഡാമുകളില്‍ നിന്ന് എത്ര ജലം പുറത്തേയ്ക്ക് ഒഴുക്കി വിട്ടുവെന്ന് വ്യക്തമാക്കാമോ; എത്ര കോടി രൂപയുടെ നഷ്ടമാണ് ഇതു മൂലം ഉണ്ടായിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
നഷ്ടം നികത്തുന്നതിന് ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ അധിക നികുതിയോ സെസ്സോ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി. ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ധന പ്രതിസന്ധി നേരിടുന്ന ജനങ്ങളുടെമേല്‍ അധിക ചാര്‍ജ്ജ് അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
5846.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5847.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നായത്തോട് സെലസ്റ്റിയൽ പാർക്ക് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിവേദനത്തിന്മേല്‍ 290/എം./വി.ഐ.പി./2021 നമ്പര്‍ കത്ത് മുഖേന ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമര്‍പ്പിക്കുവാന്‍ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നോ; റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ എന്നാണ് ലഭിച്ചതെന്നും ഉള്ളടക്കവും വിശദമാക്കാമോ;
( സി )
ഈ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് എന്താണെന്ന് വ്യക്തമാക്കുമോ; ഉത്തരവ് നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കാൻ നിയമോപദേശം തേടിയിരുന്നോ; എങ്കില്‍ നിയമോപദേശം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഇ )
കോടതിയുടെ അന്തിമ വിധി വരുന്നതുവരെ താൽക്കാലിക വൈദ്യുതി കണക്ഷൻ നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5848.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 ഒക്ടോബർ 15, 16 തീയതികളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വകുപ്പിന് കീഴിലുള്ള ഏതെല്ലാം ഡാമുകള്‍ തുറന്ന് ജലം ഒഴുക്കിവിട്ടു എന്നതിന്റെ വിശദാംശം നല്കുമോ?
5849.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തിയ നടപടി ഉത്തരവ് പുറപ്പെടുവിച്ച് ഇരുപത്തിനാല് മണിക്കൂറിനകം പിൻവലിക്കാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പിൻവലിച്ചത് പ്രമുഖ സർവീസ് സംഘടനകളുടെ സമ്മർദ്ദം മൂലമാണോ എന്ന് അറിയിക്കാമോ;
( സി )
ബോർഡിലെ അഴിമതി ആരോപണം നേരിടുന്നവരെ അകറ്റി നിർത്തി ബോർഡിന് പുതിയ മുഖം നൽകാൻ കൈക്കൊള്ളുന്ന നടപടികൾ അട്ടിമറിക്കാൻ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
5850.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.എല്‍. ന്റെ ദ്യുതി 2021-ല്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും എത്ര തുക വീതമാണ് ചെലവഴിക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ ഏതെല്ലാമെന്നും പൂര്‍ത്തീകരിക്കാത്തവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഡി )
ദ്യുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തില്‍ എത്ര തുകയുടെ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
ദ്യുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5851.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി പ്രസരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള ട്രാന്‍സ്ഗ്രി‍ഡ് 2.0 പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ടെൻഡർ നടപടി സംബന്ധിച്ച ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുകൾ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി വകയിരുത്തിയ തുകയ്ക്ക് പദ്ധതി പൂർത്തീകരിക്കുന്നതിന് സാധിക്കുമോയെന്ന് കരുതുന്നുണ്ടോ?
5852.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിളളി ജലവൈദ്യുതി പദ്ധതി തുടരുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുളള സ്ഥലമേറ്റെടുപ്പിന്റെ പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയം വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രസ്തുത പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠന വിധേയമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5853.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ എത്ര ജല വൈദ്യുത പദ്ധതികളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് പേരും സ്ഥാപിതമായ വർഷവും സഹിതം വിശദമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ ഓരോ നിലയത്തിലും നാളിതുവരെ എത്ര ജനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത ജനറേറ്ററുകളുടെ ശേഷി എത്ര വീതമാണെന്ന് അറിയിക്കാമോ;
( സി )
നിലവിൽ എത്ര ജനറേറ്ററുകള്‍ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും മറ്റുള്ളവ ഓരോന്നും പ്രവർത്തിപ്പിക്കാത്തതിനുള്ള കാരണമെന്തെന്നും വിശദമാക്കാമോ;
( ഡി )
എല്ലാ ജനറേറ്ററുകളും പ്രവർത്തിക്കാത്തതിനാല്‍ ഡാമുകളിലെ അധിക ജലം ഉപയോഗപ്പെടുത്താതെ പുറത്തേക്ക് ഒഴുക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടോ; വിശദാംശം നൽകുമോ?
5854.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ കേരള മിഷന്റെ വിവിധ പദ്ധതികളും ഉദ്ദേശ്യങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മിഷന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( സി )
മിഷന്‍ ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
5855.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതി വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
5856.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി മണലൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഊര്‍ജ്ജ ഓഡിറ്റ് നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഊര്‍ജ്ജ ഓഡിറ്റുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും തുക വകയിരുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതിനായി അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ അറിയിക്കാമോ?
5857.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെയും വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ബി.പി.എല്‍. വൈദ്യുതി കണക്ഷനായി സമര്‍പ്പിച്ച അപേക്ഷ മറ്റ് കാരണങ്ങള്‍ ഉന്നയിച്ച് നിരസിക്കാന്‍ സാധിക്കുമോ എന്ന് അറിയിക്കാമോ?
5858.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ കല്‍ക്കരി ക്ഷാമവും സംസ്ഥാനത്തെ കാലവര്‍ഷമുള്‍പ്പെടെയുള്ള പലവിധ ദുരന്തങ്ങളും വൈദ്യുതി വിതരണത്തേയും ലഭ്യതയേയും എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ സംസ്ഥാനത്തെ വ്യവസായ, ഗാര്‍ഹിക മേഖലകൾ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കാനായി സ്വീകരിച്ചുവരുന്ന പ്രധാന നടപടികൾ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവിലെ താരിഫ് വ്യവസ്ഥകള്‍ പ്രകാരം വൈദ്യുതി ഉറപ്പുവരുത്താൻ സ്വീകരിച്ചുവരുന്ന പ്രധാന നടപടികളും അതിനായി ആവശ്യപ്പെട്ട കേന്ദ്ര സഹായവും ലഭ്യമായ കേന്ദ്ര സഹായവും സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ?
5859.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി വകുപ്പിന് കീഴില്‍ അപകടകരമായ നിലയിലുള്ള അണക്കെട്ടുകള്‍ക്ക് താഴെ പുതിയവ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
അപകട സാധ്യത കുറയ്ക്കുന്നതിനും വൈദ്യുതി ഉല്പാദനം കൂട്ടുന്നതിനും ജനജീവിതത്തെ ബാധിക്കാത്ത തരത്തില്‍ പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5860.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽക്കരി ക്ഷാമം മൂലം താപ വൈദ്യുതി നിലയങ്ങളിലെ ഉല്പാദനം കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കുവാന്‍ കേന്ദ്രം സംസ്ഥാനത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ്ജ രംഗത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുവാന്‍ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5861.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കിഴിശ്ശേരി 110 കെ. വി. സബ്സ്റ്റേഷനിൽ നിന്ന് 33 കെ.വി. ഇലക്ട്രിക് ലൈൻ ഉപയോ​ഗിച്ച് കോഴി​​ക്കോട് വിമാനത്താവള പരിസരത്ത് ഒരു 33 കെ.വി. കണ്ടെയ്നർ സബ് സ്റ്റേഷൻ സ്ഥാപിക്കാൻ കഴിയുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ആവശ്യമായ സ്ഥലം സൗജന്യമായി നഗരസഭ നൽകിയാൽ ആർ.ഡി.എസ്.എസ്. എന്ന കേന്ദ്ര സർക്കാർ സ്കീമീൽ ഉൾപ്പെടുത്തി 33 കെ.വി. കണ്ടെയ്നർ സബ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ?
5862.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളസംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം എത്രയാണ്; ഇത് ഏതൊക്കെ തരം വൈദ്യുത നിലയങ്ങളില്‍ നിന്ന് എത്രയൊക്കെ വീതമാണ് ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവർത്തിക്കുന്നതും പ്രവര്‍ത്തനരഹിതവുമായ എത്ര വൈദ്യുത നിലയങ്ങള്‍ വീതമാണുള്ളതെന്നും പ്രസ്തുത നിലയങ്ങളുടെ പേര്, ഇന്ധനം, ആരംഭിച്ച വര്‍ഷം തുടങ്ങിയ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( സി )
ഇവയില്‍ പ്രവര്‍ത്തിക്കാത്ത നിലയങ്ങള്‍ ഏതൊക്കെയെന്നും ഇവ പ്രവര്‍ത്തനം നിര്‍ത്തലാക്കിയ വര്‍ഷം, പ്രവര്‍ത്തനം നിര്‍ത്തലാക്കാനുണ്ടായ കാരണം എന്നീ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിനായി നിലവില്‍ പ്രവര്‍ത്തനക്ഷമമായ നിലയങ്ങളില്‍ നിന്നും സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗത്തിന്റെ എത്ര ശതമാനം വീതം വൈദ്യുതിയാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ; സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗത്തിന്റെ എത്ര ശതമാനം വീതം ലഭ്യമാക്കുന്നതിനുള്ള ശേഷിയാണ് പ്രവര്‍ത്തനം നിര്‍ത്തലാക്കിയ നിലയങ്ങള്‍ക്കുളളത്; അറിയിക്കാമോ;
( ഇ )
നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5863.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും സൗരോര്‍ജ്ജത്തിന് മുന്‍തൂക്കം നല്‍കി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നിയമ നിർമ്മാണം പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
എങ്കില്‍ നിയമ നിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദമാക്കാമോ?
5864.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക-വ്യാവസായിക വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം നിലവിലുണ്ടോ; അറിയിക്കാമോ?
5865.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തില്‍ യു.ജി. ലൈനുകള്‍ സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെങ്കിലും പ്രവൃത്തികള്‍ റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
യു.ജി. ലൈന്‍ സ്ഥാപിക്കുന്നതിനായി വൈദ്യുതി വകുപ്പ് ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുക എത്രയെന്നും അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
5866.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം മാസങ്ങളിലാണ് വൈദ്യുതി ഉപഭോഗം കൂടാറുള്ളതെന്നും ആയതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ; വര്‍ദ്ധിച്ച വൈദ്യുതി ഉപഭോഗമുള്ള സമയം ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കല്‍ക്കരി നിലയങ്ങളില്‍ നിന്നും ഉപഭോഗത്തിന്റെ എത്ര ശതമാനം വൈദ്യുതിയാണ് സംസ്ഥാനം വാങ്ങാറുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കല്‍ക്കരി ക്ഷാമം കാരണം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ എത്ര മെഗാവാട്ടിന്റെ കുറവുണ്ടായെന്നും ഇത് എത്ര ശതമാനമാണെന്നും വിശദമാക്കാമോ?
5867.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മെെലാട്ടിയില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാനുള്ള നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിലയത്തിന്റെ ഉല്പാദനലക്ഷ്യം എത്ര മെഗാവാട്ട് വെെദ്യുതിയാണ് എന്നതിന്റെ വിശദാംശം നല്കാമോ?
5868.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനെര്‍ട്ട് മുഖാന്തരം ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഓരോന്നിന്റെയും വിശദവിവരങ്ങൾ അറിയിക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ ഓരോ പദ്ധതിയുടെയും വിശദാംശം നല്‍കാമോ;
( സി )
അനെര്‍ട്ട് ഗാര്‍ഹിക സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ നല്‍കാമോ?
5869.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴാനി ഡാമില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദനം ആരംഭിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ വാഴാനി ഡാമില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
5870.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാല വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത അപകടങ്ങള്‍ നേരിടുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ശക്തമായ കാറ്റ്, മഴ, മിന്നലോടുകൂടിയ ഇടി എന്നിവയുള്ളപ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
കാലവര്‍ഷത്തിന് മുന്നോടിയായി വൈദ്യുതി അപകട സാധ്യതയുളള പ്രദേശങ്ങളിലെ മരങ്ങളും ചില്ലകളും മുറിക്കുന്ന ജോലികള്‍ സമയബന്ധിതമായി നടപ്പാക്കുമോ; വ്യക്തമാക്കുമോ?
5871.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വൈദ്യുതി ഭവൻ നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
5872.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നഗരസഭ പരിധിയിലെ കോട്ടയ്ക്കല്‍ കെ‌.എസ്‌.ഇ‌.ബി. സെക്ഷന്‍ വിഭജിച്ച് ഇന്ത്യാനൂര്‍ സെക്ഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സെക്ഷന്‍ അടിയന്തരമായി രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5873.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള കെ.എസ്.ഇ.ബി. സെക്ഷനിൽ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ എത്ര ഉപഭോക്താക്കളാണ് വര്‍ദ്ധിച്ചിട്ടുള്ളതെന്ന് വർഷം തിരിച്ച് കണക്ക് ലഭ്യമാക്കുമോ; ഇത് സംസ്ഥാന ശരാശരിയേക്കാളും കൂടുതലാണോ; വ്യക്തമാക്കുമോ;
( സി )
ഉപ്പള കെ.എസ്.ഇ.ബി. സെക്ഷൻ വിഭജിച്ച് പുതിയ കെ.എസ്.ഇ.ബി. സെക്ഷൻ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5874.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ വൈദ്യുതി സെക്ഷൻ ഓഫീസുകളുടെ എണ്ണവും ഓരോ ഓഫീസിലും വിവിധ വിഭാഗങ്ങളിലുള്ള എത്ര ഉദ്യോഗസ്ഥരുടെ തസ്തികകൾ വീതം നിലവിലുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികളിൽ നിലവിലുള്ള ഒഴിവുകളും അവ എത്രകാലമായി ഒഴിഞ്ഞ് കിടക്കുകയാണെന്നും അറിയിക്കാമോ;
( സി )
തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഉപഭോക്താകൾക്ക് സേവനം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എപ്പോൾ നികത്തും എന്ന് വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് ജില്ലയിലെ വൈദ്യുതി സെക്ഷൻ ഓഫീസുകളില്‍ വാഹനങ്ങളുടെ കുറവുണ്ടോ; എങ്കില്‍ സെക്ഷൻ തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5875.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം 400 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നത് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്താണെന്നതും അപകട സാധ്യതയുള്ളതാണെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ സബ്‌സ്റ്റേഷൻ പ്രസ്തുത സ്ഥലത്ത് നിന്ന് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
5876.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ 110 കെ.വി. സബ്സ്റ്റേഷന് സ്ഥലം കണ്ടെത്തുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഇതിന് ഭരണാനുമതി നല്‍കുന്നതിനുളള നടപടിഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥലപരിശോധന പൂർത്തിയാക്കി പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
5877.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പ്രദേശങ്ങളിലെ ട്രാന്‍സ്‍ഫോര്‍മറുകള്‍ക്കാണ് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‍പെക്ടറേറ്റില്‍ നിന്ന് പ്രവര്‍ത്തനാനുമതി നല്‍കാനുളളതെന്ന് വിശദമാക്കാമോ;
( ബി )
ഇന്‍സ്‍പെക്ഷന്‍ പൂര്‍ത്തിയാക്കിയ ട്രാന്‍സ്‍ഫോര്‍മറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് എന്തെങ്കിലും കാലതാമസമുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഇന്‍സ്‍പെക്ഷന്‍ നടപടികള്‍ക്ക് ശേഷം ട്രാന്‍സ്‍ഫോര്‍മറുകളുടെ ചെറിയ ന്യൂനതകള്‍ പരിഹരിക്കാനുളള നിര്‍ദ്ദേശം കെ.എസ്.ഇ.ബി. ക്ക് നല്‍കി പ്രവര്‍ത്തനാനുമതിക്കുള്ള നടപടികള്‍ ഇന്‍സ്‍പെക്ടറേറ്റ് സ്വീകരിക്കാറുണ്ടോ; വിശദമാക്കാമോ?
5878.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനെര്‍ട്ട് മുഖേന വിവിധ സർക്കാർ വകുപ്പുകൾക്ക് ലഭ്യമാക്കിയ ഇലക്ട്രിക് വാഹനങ്ങൾ എത്രയെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
അനെര്‍ട്ട് മുഖേന മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങേണ്ടതെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
അനെര്‍ട്ട് മുഖേനയല്ലാതെ വകുപ്പുകൾ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമായി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സർക്കാർ നിഷ്കർഷിച്ചിരിക്കുന്നതിലും കൂടുതല്‍ തുകയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുവാന്‍ സ്പെഷ്യൽ സാങ്ഷന്‍ നല്‍കുന്നുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.