STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6167.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് നഗരസഭയിലെ ഫിഷറീസ് കോളനിയില്‍ അംഗന്‍വാടി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
അംഗന്‍വാടി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചാവക്കാട് നഗരസഭ നല്‍കിയ അപേക്ഷയില്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അംഗന്‍വാടി നിര്‍മ്മാണത്തിന് തീരദേശവികസന കോര്‍പ്പറേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്ന വിവരം വിശദമാക്കാമോ?
6168.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഫിഷറീസ് വകുപ്പിന് എത്ര അക്വോറിയങ്ങളുണ്ട്; അവ ഏതെല്ലാമാണെന്നും സംസ്ഥാനത്ത് എവിടെയൊക്കെയാണ് സ്ഥിതിചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അക്വോറിയങ്ങളോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് ഗ്ലാസ് അക്വോറിയങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള വിപണനസംവിധാനം ഏര്‍പ്പെടുത്തുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ അക്വോറിയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6169.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി നിയമ നിർമ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
6170.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ വിശദാംശങ്ങൾ ജില്ലതിരിച്ച് വ്യക്തമാക്കുമോ?
6171.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ശാസ്ത്രിമുക്കിലെ ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ നവീകരണത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇതുമായി ബന്ധപ്പെട്ട പുലിമുട്ട് നിര്‍മ്മാണത്തിനായി വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് വ്യക്തമാക്കാമോ?
6172.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എവിടെയൊക്കെ മറൈൻ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളും മറ്റും കടലിൽ അപകടത്തിൽപ്പെടുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ മേഖലകളിലേക്ക് മറൈൻ ആംബുലൻസ് സേവനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
6173.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറത്ത് മിനി ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നത് സംബന്ധിച്ച് റിവര്‍ ട്രെയിനിംഗ് പ്രവ‍‍‍ൃത്തി കൂടി ഉൾപ്പെടുത്തിയുള്ള സി.ഡബ്ല്യൂ.പി.ആര്‍.എസ്. പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് ലഭ്യമാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
6174.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരപ്രദേശ വികസനത്തിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി മത്സ്യനയം രൂപവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തീരപ്രദേശങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സംരക്ഷണഭിത്തി നിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര തുക ചെലവഴിച്ചു; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തീരപ്രദേശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എത്ര തുക ഈ സര്‍ക്കാരിന്റെ കാലത്ത് വിനിയോഗിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
6175.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയ കോഴിക്കോട് ജില്ലയിലെ റോഡ് പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോഴിക്കോട് ജില്ലയില്‍ അനുവദിച്ച റോഡ് പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
6176.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും മത്സ്യഫെഡിന്റെ കൈവശമുള്ളതുമായ ഞാറക്കല്‍, മാലിപ്പുറം അക്വേറിയം ഫാമുകൾ എത്ര ഹെക്ടർ സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മത്സ്യഫെഡിന് കീഴിലുള്ള ഞാറക്കല്‍, മാലിപ്പുറം അക്വാ ടൂറിസം സെന്ററുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാനും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതിനായി ജിറ്റ്പാക് ഇന്റര്‍നാഷണല്‍ എന്ന കൺസൽട്ടൻസിയുമായി മത്സ്യഫെഡ് കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ കരാർ പ്രകാരം എത്ര ഹെക്ടർ സ്ഥലമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്ന ഞാറക്കല്‍, മാലിപ്പുറം അക്വാ ടൂറിസം സെന്ററുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടിട്ടുള്ള ഞാറക്കൽ ഫാമിലെ സ്ഥലത്തുനിന്നും അഡാക്കിന് സ്ഥലം അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത ഉത്തരവിന്മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( എഫ് )
അക്വാടൂറിസം സെന്ററുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലത്തുനിന്ന് അഡാക്കിന് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത തീരുമാനം മാസ്റ്റർ പ്ലാനിന് അനുമതി ലഭ്യമാകുന്നതിനെ ബാധിക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
6177.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം എന്നീ മത്സ്യമാർക്കറ്റുകൾ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നിർവ്വഹണച്ചുമതലയിൽ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണപ്രവൃത്തികള്‍ക്കായി ഓരോ മത്സ്യമാർക്കറ്റിനും കിഫ്‌ബി അനുവദിച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പരവൂർ മത്സ്യമാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട നിർമ്മാണപ്രവൃത്തികൾക്ക് കിഫ്‌ബി ധനസഹായം അനുവദിച്ച പ്രൊസീഡിംഗ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പരവൂർ മത്സ്യമാർക്കറ്റിന്റെ നവീകരണപ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ കഴിയുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം എന്നീ മത്സ്യമാർക്കറ്റുകളുടെ നവീകരണപ്രവൃത്തികൾക്കായി പുതുക്കിയ എസ്റ്റിമേറ്റ് കിഫ്‌ബിക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ടോയെന്നും പ്രസ്തുത മാർക്കറ്റുകളുടെ നവീകരണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ?
6178.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ നിലവിലുള്ള മത്സ്യമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം എത്ര സെന്റില്‍ പ്പെടുന്നതാണ്; പഞ്ചായത്ത് അധീനതയിലുള്ളതാണൊ;
( സി )
പ്രസ്തുത മാര്‍ക്കറ്റിന്റെ നവീകരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
6179.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഏതെല്ലാം പഞ്ചായത്തുകളിൽ‌/നഗരസഭകളിൽ/കോർപ്പറേഷനുകളിൽ മത്സ്യമാർക്കറ്റുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മാർക്കറ്റുകൾ നിർമ്മിച്ച വർഷം, നിർമ്മാണച്ചെലവ്, ഫണ്ടിന്റെ സ്രോതസ്സ് എന്നിവ വ്യക്തമാക്കാമോ; ഇവ പുനർനിർമ്മിക്കുന്നതിന് പദ്ധതികൾ ഉണ്ടോയെന്ന് അറിയിക്കാമോ;
( സി )
കാസർഗോഡ് നഗരസഭയിലെ മത്സ്യമാർക്കറ്റ് കാലോചിതമായി പുനർനിർമ്മിക്കണമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
കടലാക്രമണം തടയാന്‍ നടപടി
6180.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജാനൂർ ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ എന്നിവിടങ്ങളിലെ കടലാക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
6181.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന് കീഴിൽ സംസ്ഥാനത്ത് എത്ര റസിഡൻഷ്യൽ സ്കൂളുകളാണ് ഉള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് ജി.ആർ.എഫ്.ടി.എച്ച്.എസ്.-ൽ ആകെ എത്ര കുട്ടികളാണ് നിലവിൽ പഠനം നടത്തുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സ്കൂളിലെ നിലവിലുള്ള കെട്ടിടങ്ങളുടെ ഇലക്ട്രിക് വയറിംഗുകളിലെ അപകടകരമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഇ )
പ്രസ്തുത സ്കൂളിലെ ശൗചാലയങ്ങൾ വൃത്തിഹീനമായ അവസ്ഥയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
6182.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ തീരദേശ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഓരോന്നിന്റെയും നിലവിലെ അവസ്ഥ എന്താണ് എന്ന് വിശദമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എപ്പോള്‍ ഉത്ഘാടനം ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കുമോ?
6183.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ തീരദേശത്ത് അധിവസിക്കുന്ന കുടുംബങ്ങളുടെ എണ്ണം ലഭ്യമാണോ; വിശദാംശം നൽകുമോ;
( ബി )
പുനർഗേഹം പദ്ധതിയിലൂടെ പ്രസ്തുത കുടുംബങ്ങള്‍ക്ക് നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്ന വീടുകളും ഫ്ലാറ്റുകളും എത്രയെന്നും ഇവ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
ഗുണഭോക്താക്കളിൽ ഭൂമി കൈവശമുള്ളവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
6184.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതി ഇനത്തിലും ചെലവായ തുക എത്രയെന്ന് വിശദമാക്കാമോ;
( സി )
കാലാവസ്ഥ വ്യതിയാനം മൂലം മത്സ്യബന്ധനത്തിന് പോകുവാന്‍ കഴിയാത്ത ദിവസങ്ങളിലേക്ക് ഓരോ മത്സ്യത്തൊഴിലാളിക്കും എത്ര രൂപയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
തീരദേശ മേഖലയില്‍ മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; ഏതു വര്‍ഷം സ്ഥാപിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ബങ്കുകളില്‍ നിന്നും ഉപയോഗിക്കുന്ന ഇന്ധനത്തിന് സബ്സിഡി നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
മണ്ണെണ്ണ സബ്സിഡി ഇനത്തില്‍ ഇതുവരെ എത്ര രൂപ ചെലവായി; എത്ര തൊഴിലാളികളാണ് ഈ സ്കീമില്‍ ഉള്ളത് എന്ന് വിശദമാക്കാമോ?
6185.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ നിന്നും പുനര്‍ഗേഹം പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം എത്രയാണ്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര വീടുകള്‍ നിര്‍മ്മിച്ചു;
( സി )
എത്ര വീടുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു; നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ഈ പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ ബാക്കിയുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാന്‍ ബാക്കിയുണ്ടെന്നും അവയുടെ നിര്‍മ്മാണത്തിനായി കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
6186.
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ. ജെ. മാക്‌സി
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിഭാവനം ചെയ്ത് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് തുടര്‍ ചികിത്സാസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള തീരാരോഗ്യം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
6187.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ;
( ബി )
ഇതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മത്സ്യക്ഷേമ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇവയുടെ പ്രവര്‍ത്തനം ശാക്തീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കടല്‍ത്തീര സംരക്ഷണത്തിനായി ബദല്‍ സാങ്കേതികവിദ്യകള്‍
6188.
ശ്രീ എം നൗഷാദ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരിങ്കല്ലിന്റെ ലഭ്യത പരിമിതപ്പെട്ടിരിക്കുന്നതിനാല്‍ കടല്‍ത്തീര സംരക്ഷണത്തിനായി ബദല്‍ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജിയോട്യൂബ് ഉപയോഗിച്ചുള്ള തീരസംരക്ഷണ പ്രവൃത്തി നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ വിദഗ്ദ്ധ ഏജന്‍സികളാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സഹകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം നൂതന പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നോ എന്ന് അറിയിക്കാമോ;
( ഡി )
പരീക്ഷണാടിസ്ഥാനത്തില്‍ ജിയോട്യൂബ് ഉപയോഗിച്ചുള്ള ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
6189.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ ഫിഷ് ലാന്റിംഗ് സെന്ററിന്റെ വികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഫിഷ് ലാന്റിംഗ് സെന്ററിലേക്കുള്ള അപ്രോച്ച് റോഡിന്റെയും പാർക്കിംഗ് ഏരിയയുടെയും നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുക്കൽ നടപടികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6190.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
6191.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജല, ഓരു ജല മത്സ്യക്കൃഷിക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
കൃഷിക്കാര്‍ ഉല്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ സംഭരണം, വിതരണം എന്നിവയ്ക്ക് നിലവില്‍ സംവിധാനമുണ്ടോയെന്ന് വ്യക്തമാക്കാമോ?
6192.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യബന്ധന വിഭവങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി മത്സ്യ വിത്തുകള്‍ വിവിധ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്ന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ ഏതൊക്കെ ജലാശയങ്ങളിലാണ് മത്സ്യ വിത്തുകള്‍ നിക്ഷേപിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തിവരുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
6193.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരുജല, ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇപ്രകാരം ഉത്പാദിപ്പിക്കുന്ന മത്സ്യം ന്യായവില നല്‍കി സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
6194.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിൽ ഫിഷറീസ് വകുപ്പിന് കീഴിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം എന്തൊക്കെ പ്രവൃത്തികൾ നടപ്പാക്കിയിട്ടുണ്ട്; ഇവയില്‍ പൂർത്തിയായതും പൂർത്തീകരിക്കാൻ ഉള്ളതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
6195.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ മയ്യഴിപ്പുഴയില്‍ കരിമീന്‍, ചെമ്പല്ലി തുടങ്ങിയ പരമ്പരാഗത മത്സ്യ ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
മയ്യഴിപ്പുഴയില്‍ സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിക്കുമോ; എങ്കില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ?
6196.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് മുഖേന നടപ്പിലാക്കുന്നതിനായി 2017-18 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; അവയുടെ നിലവിലെ സ്ഥിതി വിവരം വ്യക്തമാക്കുമോ?
6197.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്കിയ പ്രവൃത്തികളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ളവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ടെണ്ടർ നടപടി പൂര്‍ത്തിയാക്കുവാനുള്ളവ എത്രയെണ്ണമെന്ന് വ്യക്തമാക്കാമോ?
6198.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിലവില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവ തരം തിരിച്ച് നല്‍കാമോ;
( സി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
6199.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തുളു അക്കാദമി നിലവിൽവന്നത് ഏതുവർഷമാണെന്ന് വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തുളു അക്കാദമി നിലവിൽ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്നും ഇതിന് എത്ര സെന്റ് ഭൂമിയാണുള്ളതെന്നും വ്യക്തമാക്കുമോ; ടി സ്ഥാപനത്തിന് ഭൂമി ലഭ്യമായത് എവിടെനിന്നാണെന്ന് വ്യക്തമാക്കുമോ; സർക്കാർ അനുവദിച്ചതാണെങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
തുളു അക്കാദമിക്ക് കെട്ടിടം നിർമ്മിച്ചത് ഏത് ഫണ്ടുപയോഗിച്ചാണെന്നും ഇതിന് എത്രതുക ചെലവായിട്ടുണ്ടെന്നും വിശദമാക്കുമോ;
( ഡി )
തുളു അക്കാദമിക്ക് നാളിതുവരെ സർക്കാർ അനുവദിച്ച ഗ്രാന്റുകളുടെയും മറ്റ് ഫണ്ടുകളുടെയും വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഇ )
തുളു അക്കാദമിയുടെ നിലവിലെ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമോ; ടി സ്ഥാപനത്തിലെ നിലവിലെ ജീവനക്കാരുടെ വിശദവിവരങ്ങളും അവരുടെ വേതനവിവരങ്ങളും ലഭ്യമാക്കുമോ;
( എഫ് )
സംസ്ഥാന സർക്കാർ ഫണ്ടിന് പുറമെ വേറെ ഏതെങ്കിലും ഏജൻസിയിൽനിന്നും ടി സ്ഥാപനത്തിന് ഫണ്ട് ലഭ്യമായിട്ടുണ്ടോയെന്നും കർണാടക സർക്കാരിൽനിന്നും ടി സ്ഥാപനത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ജി )
തുളു അക്കാദമിക്ക് സ്വകാര്യവ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നാളിതുവരെ എത്രതുക ലഭ്യമായിട്ടുണ്ടെന്നും പ്രസ്തുത തുക എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ; ടി സ്ഥാപനത്തിന് പുതുതായി ഗ്രാന്റോ ഏതെങ്കിലും പദ്ധതികളോ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ആയതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6200.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തിന് നാളിതുവരെ അനുവദിച്ച ഫണ്ടിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്മാരകത്തിലെ ഭവനിക ഹാളിന്റെ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും പണി പൂർത്തീകരിക്കാൻ അധിക തുക ആവശ്യമുണ്ടോയെന്നും വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് അധിക തുക ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ എത്ര ജീവനക്കാരാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ; ഇവരുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; ഈ ജീവനക്കാരുടെ വേതന വിവരങ്ങൾ വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇവർക്ക് അവസാനമായി ശമ്പളം കിട്ടിയത് ഏത് മാസത്തിലാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ സ്മാരകത്തിന് ദൈനംദിന ചെലവിനായി സർക്കാർ എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഈ സ്മാരകത്തിന് പുതുതായി ഏതെങ്കിലും ഗ്രാന്റോ പദ്ധതിയോ പരിഗണനയിലുണ്ടോയെന്ന് വിശദമാക്കുമോ?
6201.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂരില്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിസ്റ്റ് റസിഡന്‍സി സ്റ്റുഡിയോയുടെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?
6202.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംഗീത നാടക അക്കാദമി ശുപാർശ ചെയ്ത കലാകാര പെൻഷൻ ലഭിക്കുന്നതിനായി എ.വി. വിഷ്ണു, അയ്യമ്പിള്ളി മന, കിടങ്ങൂർ, അങ്കമാലി എന്നയാൾ സാംസ്കാരിക വകുപ്പ് ഡയറക്ടർക്ക് നൽകിയ അപേക്ഷയിൽ തീരുമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
കോവിഡ് മൂലം ദുരിതത്തിലായ ടിയാന് പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവ് നൽകുമോ; വ്യക്തമാക്കുമോ?
6203.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലകളില്‍ വിപുലമായ സാംസ്ക്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാംസ്ക്കാരിക രംഗത്ത് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രാദേശിക സാംസ്കാരിക വികസനം സാധ്യമാക്കുന്നതിനും യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
6204.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയില്‍ സ്ഥിതിചെയ്യുന്ന കേരള പാണിനി എ.ആര്‍.രാജരാജവര്‍മ്മ സ്മാരകത്തില്‍ ഭാഷാ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
6205.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ഫണ്ടില്‍ ഉള്‍പ്പെടുത്തി മണ്ഡലങ്ങളിലെ പ്രധാന പൊതുയിടങ്ങളില്‍ കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി സ്റ്റേജുകള്‍/തിയറ്ററുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്കുമോയെന്ന് അറിയിക്കുമോ;
( ബി )
വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറാതെ തന്നെ സ്റ്റേജുകള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
6206.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്മാര്‍ക്കുളള കേരള സംഗീത നാടക അക്കാദമിയുടെ പെന്‍ഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുളള അപേക്ഷകള്‍ പരിഗണിച്ച് പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
അര്‍ഹരായ മുഴുവന്‍ കലാകാരന്മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ;
( സി )
സിദ്ധാര്‍ത്ഥന്‍ എ.ആർ., ആളോത്ത് വീട്, തെക്കെ തൊറവ്, പുതുക്കാട് എന്ന മേളം കലാകാരന്‍ 2018-ല്‍ സമര്‍പ്പിച്ച പെന്‍ഷന്‍ അപേക്ഷ പരിഗണിച്ച് പെന്‍ഷന്‍ അനുവദിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
6207.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിന്റെ തനതായ പാരമ്പര്യങ്ങളെയും അനുഷ്ഠാന കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതിനു വേണ്ടി ചരിത്ര ഭൂമിയായ മലപ്പുറം കോട്ടക്കുന്നില്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ ഒരു മ്യൂസിയം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
മാപ്പിള കലകളെക്കുറിച്ചും സാംസ്കാരിക തനിമയെക്കുറിച്ചും പ്രത്യേക ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
6208.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പ് നടത്തുന്ന പരിപാടികളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കാന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കാമോ;
( ബി )
നിലവില്‍ ജില്ലാ തലത്തില്‍ മാത്രം നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്‌ തലത്തില്‍ നടപ്പിലാക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമോ?
6209.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്മാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമായി സാംസ്കാരിക വകുപ്പ് നല്‍കി വരുന്ന വിവിധ ഫെലോഷിപ്പുകള്‍ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സാംസ്കാരിക വകുപ്പു മുഖേന നല്‍കി വരുന്ന വിവിധ ഫെലോഷിപ്പുകള്‍ അനുവദിക്കുന്നുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കാമോ?
6210.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെല്ലാം സാംസ്കാരികകേന്ദ്രങ്ങളുടെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കാലാവധി കഴിഞ്ഞവ പുന:സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;
( സി )
സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളെ ഒന്നാകെ കോര്‍ത്തിണക്കി മതേതരത്വവും മാനവീയതയും വിളംബരം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6211.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
6212.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമ മേഖലയില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള കാരവനുകള്‍ കോവിഡ് കാലത്ത് പ്രവര്‍ത്തിക്കാത്തത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതിനാല്‍ അവയ്ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
6213.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനം കെെക്കൊണ്ടിട്ടുണ്ടോ; ഇതിനായി പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിയേറ്ററുകള്‍ ലോകോത്തര നിലവാരത്തോടെ ആധുനീകരിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വനിതാസൗഹൃദമായ എന്തെല്ലാം മികവാര്‍ന്ന സൗകര്യങ്ങളാണ് പ്രസ്തുത തിയേറ്ററുകളില്‍ സജ്ജമാക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
തിയേറ്റര്‍ സാങ്കേതികവിദ്യയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ഏതൊക്കെ മാനദണ്ഡങ്ങളാണ് പ്രസ്തുത നവീകരണത്തിന് അടിസ്ഥാനമാക്കുന്നത്; വിശദമാക്കാമോ?
6214.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സിനിമ വ്യവസായത്തില്‍ ഉള്‍പ്പെടെയുള്ള അവശ കലാകാരന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ?
6215.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തിയേറ്റര്‍ അടഞ്ഞ് കിടക്കുന്നതുമൂലം ഉടമകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ക്കും പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക നഷ്ടം നേരിട്ട തിയേറ്റര്‍ ഉടമകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഉടമകള്‍ വിനോദ നികുതി ഒടുക്കേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന ഈ മേഖലയിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ മേഖലയിലുള്ളവര്‍ക്ക് ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
6216.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പാശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും പ്രതിസന്ധിയിലായ സിനിമ മേഖലയെ കരകയറ്റുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ സിനിമ മേഖല പൂര്‍ണ്ണമായും ആശ്രയിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം വഴിയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് പ്രത്യക്ഷ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
6217.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
യുവജനക്ഷേമ ബോര്‍ഡ് നടപ്പാക്കി വരുന്ന പദ്ധതികള്‍ വിശദീകരിക്കാമോ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചാണോ യുവജനക്ഷേമ ബോര്‍ഡിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ആദിവാസി ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ വികസനത്തിനായി സംസ്ഥാനത്ത് എവിടെയെങ്കിലും ട്രൈബല്‍ യൂത്ത് ഡെവലപ്മെന്റ് സെന്റര്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ഘടനയും പ്രവര്‍ത്തനങ്ങളടക്കമുള്ള വിശദാംശങ്ങളും നടപ്പിലാക്കുന്ന പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ?
6218.
ശ്രീ വി കെ പ്രശാന്ത്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സംസ്ഥാന യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പീഡനങ്ങള്‍ക്കിരയായി നിര്‍ഭയ, ആഫ്റ്റര്‍ കെയര്‍ ഹോമുകളിലെത്തി ഇരുപത്തിയൊന്ന് വയസ്സാകുമ്പോള്‍ സര്‍ക്കാര്‍ മഹിളാമന്ദിരങ്ങളിലെത്തുന്ന യുവതികള്‍ക്ക് തൊഴില്‍പരിശീലനം നല്‍കി അവരെ സ്വയംപര്യാപ്തരാക്കുന്നതിനായി യുവജന കമ്മീഷന്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പരിസ്ഥിതി സംരക്ഷണം, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലിനെക്കുറിച്ച് ബോധവല്‍ക്കരണം എന്നിവയ്ക്കായി യുവജനങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം നല്‍കി സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുതകുന്ന പ്രത്യേക പദ്ധതികള്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
6219.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമവകുപ്പ് മുഖേന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമ്പോള്‍ യുവതലമുറയ്ക്ക് സ്വയംതൊഴില്‍ സംരഭങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും പദ്ധതികളുടെ നടത്തിപ്പോ, മേല്‍നോട്ടമോ ഇത്തരം സംഘങ്ങളെ ഏല്‍പ്പിക്കുന്നതിനായി യുവജനക്ഷേമവകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.