STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2041.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എല്ലാ ഗ്രാമീണ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2042.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ ഏതെല്ലാം ആശുപത്രികളിലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
2043.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ തുക കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതര ക്ഷേമ പെന്‍ഷന്‍ തുകകള്‍ വര്‍ദ്ധിപ്പിച്ചപ്പോൾ കാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?
2044.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ ഒന്നിന് എങ്കിലും എന്‍.ക്യൂ.എ.എസ്. അംഗീകാരം നേടി രാജ്യത്ത് ഒന്നാം സ്ഥാനം നേടാനായിട്ടുണ്ടോ;
( ബി )
എന്‍.ക്യൂ.എ.എസ് അംഗീകാരത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും സംസ്ഥാനത്ത് ഇതുവരെ എത്ര ആശുപത്രികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ; അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ ; അറിയിക്കാമോ?
2045.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി കാരുണ്യ പദ്ധതി നടപ്പാക്കിയതിനു ശേഷം കഴിഞ്ഞ സാമ്പത്തിക വർഷവും നടപ്പു സാമ്പത്തിക വർഷവുമായി ഇതുവരെ എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും എത്ര രോഗികൾക്ക് എത്ര രൂപയുടെ ധനസഹായങ്ങള്‍ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞതിൽ കേന്ദ്ര സർക്കാർ ഗ്രാന്റ് എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയ ഇനത്തില്‍ വിവിധ ആശുപത്രികൾക്ക് എത്ര തുക കുടിശ്ശികയായി നൽകാനുണ്ട്; സർക്കാർ, സ്വകാര്യ ആശുപത്രി തിരിച്ച് വിശദാംശങ്ങൾ നൽകാമോ;
( ഡി )
കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നും ഒരപേക്ഷകന് പരമാവധി ലഭിക്കാവുന്ന ധനസഹായ തുക എത്രയെന്ന് വ്യക്തമാക്കാമോ?
2046.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ ചികിത്സക്കുളള സുകൃതം പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സുകൃതം പദ്ധതിയിലൂടെ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ വിവരം ലഭ്യമാക്കാമോ;
( സി )
സുകൃതം പദ്ധതി മുഖേന ചികിത്സ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
2047.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ബെനവലന്റ് പദ്ധതിയിലൂടെ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടികളും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ലഭ്യമാക്കാന്‍ കഴിയുന്ന പരമാവധി ധന സഹായം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
എത്ര ദിവസത്തിനകം സഹായം ലഭ്യമാക്കാനാകും; വിശദാംശങ്ങള്‍ നൽകാമോ?
2048.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ബെനവലന്റ് ഫണ്ട് ഇപ്പോള്‍ നിലവിലുണ്ടോ; ഇതുമുഖേന രോഗികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടോ; അറിയിക്കാമോ?
2049.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിക്കുന്ന പദ്ധതി (സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദി പുവര്‍) യുടെ നടത്തിപ്പിന് ആവശ്യമായ തുക അനുവദിച്ച് ഗുരുതര രോഗം ബാധിച്ച പാവപ്പെട്ടവരെ സഹായിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഈ ഇനത്തില്‍ ഓരോ വര്‍ഷവും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
2050.
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി പോലുള്ള അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി സർക്കാർ തലത്തിൽ പ്രത്യേക ഫണ്ട് രൂപീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
എസ്.എം.എ. രോഗത്തിനുള്ള മരുന്നുകൾക്ക് നികുതിയിളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉയർന്ന വിലയുള്ള മരുന്ന് രോഗികൾക്ക് മിതമായ വിലയിൽ ലഭ്യമാക്കുന്നതിനായി സബ്സിഡി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
സ്റ്റേറ്റ് എൻ.എച്ച്.എം. പ്രോജക്ടുകളിൽ എസ്.എം.എ. ചികിത്സ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
വിദേശ രാജ്യങ്ങളിൽ അനുമതി കിട്ടിയ എസ്.എം.എ. മരുന്നുകളുടെ ബയോസിമിലർ തന്മാത്ര ഇന്ത്യയിൽ നിർമ്മിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?
2051.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളനികളിലെത്തി ചികിത്സ നല്‍കുന്ന സഞ്ചരിക്കുന്ന വെെദ്യ സഹായ പദ്ധതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ വ്യാപകമായി താമസിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഈസ്റ്റ്-എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ കോളനി കേന്ദ്രീകരിച്ച് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ?
2052.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും എന്നാല്‍ എല്ലാവര്‍ഷവും അംഗത്വം പുതുക്കാന്‍ കഴിയാതെ വരുകയും ചെയ്തവരുടെ അംഗത്വം നിലവില്‍ പുതുക്കി നല്‍കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇങ്ങനെ അംഗത്വം മുടങ്ങിപ്പോയവര്‍ക്ക് അംഗത്വം പുതുക്കി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
2053.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ശ്രീചിത്ര, ആര്‍.സി.സി. എന്നിവിടങ്ങളില്‍ കാരുണ്യ ചികിത്സാ കാര്‍ഡുകള്‍ അംഗീകരിക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത സ്ഥാപനങ്ങളില്‍ അയത്അംഗീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2054.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ മണ്ഡലത്തിലെ ഓരോ ആശുപത്രിക്കും എത്ര ലക്ഷം രൂപ വീതമാണ് ആരോഗ്യവകുപ്പ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ?
2055.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
2056.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിഫ്ബി പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഗ്രിഹ (Green Rating for Integrated Habitat Assessment) ത്രീ സ്റ്റാർ റേറ്റിംഗ് ഉറപ്പ് വരുത്തുന്നതിനായി പ്ലാനിൽ മാറ്റം വരുത്തിയട്ടുണ്ടോ; ഇല്ലെങ്കില്‍ പ്ലാനിൽ മാറ്റം വരുത്തുന്ന തിനുള്ള നടപടി അടിയന്തരമായി പൂർത്തീകരിച്ച് പ്രവൃർത്തി ടെന്‍ഡര്‍ ചെയ്യുമോ; വിശദവിവരം ലഭ്യമാക്കുമോ?
2057.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന് കീഴിലെ ഏതെല്ലാം ആശുപത്രികളിലാണ് മൈക്രോ ബയോളജി ലാബുകള്‍ നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍തലം വരെയുള്ള ആശുപത്രികളില്‍ മൈക്രോ ബയോളജി ലാബുകള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടോ ; വ്യക്തമാക്കാമോ?
2058.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്ക സംബന്ധമായ അസുഖം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എല്ലാ താലൂക്ക് ആശുപത്രികളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാരിന്റെ കണക്കു പ്രകാരം എത്ര പേര്‍ക്ക് ഡയാലിസിസ് ചെയ്തുവരുന്നുണ്ട്;
( ഡി )
കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ എത്ര പേര്‍ക്ക് ഡയാലിസിസ് ചെയ്തു വരുന്നുണ്ട്; വിശദമാക്കാമോ;
( ഇ )
ഡയാലിസിസ് ചെയ്തുവരുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കാമോ?
2059.
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഓപ്പറേഷന്‍ തീയേറ്ററുകളിലും ലാബുകളിലും മതിയായ ഉപകരണങ്ങള്‍ ഇല്ലാത്തതായി പറയപ്പെടുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതു പരിഹരിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ വിതരണക്കാര്‍ക്ക് കുടിശ്ശിക വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ എന്നത്തേയ്ക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2060.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൃദയസംബന്ധമായ അസുഖങ്ങൾമൂലം ധാരാളം പേർ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ പി.എച്ച്.സി. കളിലും ഇ.സി.ജി. സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ വ്യക്തമാക്കമോ?
2061.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സി എച്ച് സിയുടെ നവീകരണത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
2062.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളുരുത്തി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ നിലവില്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത്;
( ബി )
പ്രസ്തുത കെട്ടിടം മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നുണ്ടോ;
( സി )
ആശുപത്രിയുടെ ഭാഗമായ ഈ കെട്ടിടം താലൂക്ക് ആശുപത്രിയുടെ ഉപയോഗത്തിനായി തിരികെ കൊടുക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ?
2063.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിനായി കെട്ടിടം പണിയുന്നതിന് 2019 -20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നോ;
( ബി )
എങ്കിൽ പ്രസ്തുത നിർമ്മാണ പ്രവൃത്തികൾക്ക് ഭരണാനുമതി നല്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നല്കിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണവും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണെങ്കിൽ അത് നടപ്പിലാക്കുന്നതിന് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
2064.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡയാലിസിസ് ആവശ്യമായ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ സി.എച്ച്.സി. കളില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഡയാലിസിസ് സെന്ററുകള്‍ നിലവിലില്ലാത്ത കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് സി.എച്ച്.സി. യില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
2065.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാത്ത് ലാബ് ആരംഭിക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയതായി കാത്ത് ലാബ് അനുവദിച്ച ആശുപത്രികളുടെ പേരുവിവരം വിശദമാക്കാമോ;
( സി )
കാത്ത് ലാബ് പട്ടികയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
2066.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021- 22 ബഡ്ജറ്റിൽ തുക അനുവദിച്ചിരുന്ന തിരുവല്ല താലൂക്ക് ആശുപത്രിയുടെ ഒ.പി. കെട്ടിടത്തിന്റെ നിർമ്മാണത്തിനായുള്ള നടപടിക്രമങ്ങൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2067.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര മണ്ഡലത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയ ആശുപത്രികളില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും എത്ര തുകവീതം ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് നേഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ എത്ര ഒഴിവുകള്‍ വീതം ഉണ്ട്; എത്ര തസ്തികകള്‍ വീതം അനുവദിച്ചു; വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കാമോ?
2068.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം വിക്ടോറിയ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിഫ്ബി പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് നാളേറെയായിട്ടും കിഫ്ബിയിൽ നിന്നും സാമ്പത്തിക അനുമതി ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നതിന് കാരണം എന്താണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തുടർ നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
2069.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്നും ഫിസിഷ്യന്‍, സര്‍ജന്‍ തസ്തികകള്‍ താല്‍ക്കാലികമായി മാറ്റിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത തസ്തികകള്‍ എന്നുവരെയാണ് മാറ്റിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ അഭാവം തൃപ്പൂണിത്തുറ, മരട്, തൃക്കാക്കര മുനിസിപ്പാലിറ്റികളിലേയും സമീപ പഞ്ചായത്തുകളിലേയും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം പരിഗണിച്ച് ഈ തസ്തികകള്‍ തിരികെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2070.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മാതൃ-ശിശു വിഭാഗത്തിന് എന്‍.എച്ഛ്.എം ഫണ്ടുപയോഗിച്ച് പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി മുടങ്ങാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
സ്ഥലപരിമിതികാരണം വീര്‍പ്പുമുട്ടുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പുതിയ കെട്ടിടം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മേല്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിന് തടസ്സങ്ങള്‍ എന്തെല്ലാമാണെന്നും തടസ്സങ്ങള്‍ ഏതു വകുപ്പാണ് പരിഹരിക്കേണ്ടതെന്നും അറിയിക്കാമോ; തടസ്സങ്ങള്‍ നീക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശദമാക്കാമോ;
( ഡി )
നിലവിലുള്ള കരാറുകാര്‍ക്ക് മേല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുന്നില്ലെങ്കില്‍ പുതിയ കരാറുകാരെ കണ്ടെത്തുകയോ പ്രവൃത്തി റീ-ടെന്‍ഡര്‍ ചെയ്യുകയോ ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഇ )
മേല്‍ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്ന് അറിയിക്കാമോ?
2071.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പഞ്ചായത്ത് രാജ് നിയമം 1994 ലെ "Sub-section (6) & (7 ) of Section 166, THIRD SCHEDULE[C] (XII) Public Health and Sanitation " അനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഉടമസ്ഥത, പരിപാലനം, സംരക്ഷണം, ഭരണം എന്നീ ചുമതലകൾ ഗ്രാമ പഞ്ചായത്തുകളിൽ നിക്ഷിപ്തമാണെന്നിരിക്കെ, മുവാറ്റുപുഴ കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കൈമാറികിട്ടിയ ഉടമസ്ഥത ഇപ്പോഴും മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേരള പഞ്ചായത്ത് രാജ് നിയമം 1994 അനുസരിച്ച് ഇത് ക്രമപ്രകാരമല്ലാത്തതിനാൽ കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഭരണപരവും നിർവ്വഹണപരവുമായ എല്ലാ ചുമതലകളും താമസം വിനാ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
2072.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ താലൂക്ക് ആശുപത്രിയിലെ തസ്തികവിന്യാസം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍‍ ഏതൊക്കെ ഒ.പി. വിഭാഗങ്ങളാണ് നിലവില്‍ പ്രവ‍ര്‍ത്തിക്കുന്നതെന്നും ഓരോ വിഭാഗത്തിലും ഏത്രവീതം ഡോക്ടര്‍മാരെയാണ് നിയമിച്ചിട്ടുളളതെന്നും ഒരു ദിവസത്തെ ശരാശരി ഒ.പി. എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
ഓപ്പറേഷന്‍ തീയറ്ററുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ഐ.സി.യു. എന്നിവ എത്ര എണ്ണം വീതം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ എത്ര ആംബുലന്‍സുകള്‍ ആശുപത്രിക്കായി സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
കോവിഡ് രോഗികളെ ഐ.പി. ആയി ചികില്‍സിക്കുന്നതിന് നിലവില്‍ സംവിധാനങ്ങളുണ്ടോ; വ്യക്തമാക്കാമോ?
2073.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം രണ്ട് വർഷം മുൻപുണ്ടായ പ്രളയത്തിൽ ഉപയോഗശൂന്യമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
നിലവിൽ സമീപത്തെ വീട്ടിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ. വിശദമാക്കുമോ?
2074.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയിലെ നേത്രരോഗ സര്‍ജറി വിഭാഗം പ്രവര്‍ത്തനം നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
നേത്രരോഗ സര്‍ജറിവിഭാഗത്തിലെ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും സര്‍ജറികള്‍ പുനരാരംഭിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2075.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയില്‍ 2012 ല്‍ നിർമ്മാണം ആരംഭിച്ച സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി പഞ്ചകർമ്മ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് പരിശോധന നടത്തിയ വിവിധ ഏജൻസികളുടെ കണ്ടെത്തലുകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ നിർദ്ദേശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഭരണ സമിതി ആരെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും ആരൊക്കെയാണ് ഇതിലെ അംഗങ്ങളെന്നും ഇവർ എത്ര തവണ യോഗം ചേരുകയും സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിക്കുകയും ചെയ്തുവെന്നും വ്യക്തമാക്കാമോ ;
( സി )
ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത വിശദാംശങ്ങൾ വെളിപ്പെടുത്താമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ ;
( ഡി )
കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഇതിന്റെ പ്രയോജനം പൊതുജനങ്ങൾക്ക് നൽകുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
2076.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുരങ്ങാടി ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2077.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ടി ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ആരോഗ്യ ജീവനക്കാര്‍ക്ക് ക്വാർട്ടേഴ്‌സുകൾ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?
2078.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് മുന്നോടിയായി ഒരു നിയോജകമണ്ഡലത്തിലെ ഒരു ആരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന പ്രീഫാബ് ആശുപത്രിയുടെ (ഐസൊലേഷന്‍ വാര്‍ഡ്) നിര്‍മ്മാണം ഏത് ഏജന്‍സിയാണ് നിര്‍വ്വഹിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏകോപനം വഹിക്കുന്നത് ആരാണെന്ന് വിശദമാക്കുമോ;
( സി )
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മേലടി സി.എച്ഛ് .സി യില്‍ പ്രസ്തുത ആശുപത്രി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ?
2079.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കോങ്ങാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2080.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കടമക്കുടി ഗ്രാമപഞ്ചായത്തിലെ പിഴല പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ അപ്ഗ്രഡേഷനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2081.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി പ്രഖ്യാപിച്ച തിരൂര്‍ ജില്ലാ ആശുപത്രിയിൽ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്നതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ ക്യാന്‍സര്‍ രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓങ്കോളജി വിഭാഗം ആരംഭിക്കാനാകാതെ അനിശ്ചിതമായി നീണ്ടുപോകുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
2082.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് കെട്ടിടം പണിയുന്നതിന് 2019-20 ലെ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നോ എന്നത് വിശദാംശങ്ങൾ സഹിതം അറിയിക്കാമോ;
( ബി )
ഈ പദ്ധതി യഥാസമയം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാമോ; കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ കാരണങ്ങൾ അറിയിക്കാമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
2083.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ. യുടെ 2020-21 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആംബുലന്‍സ് വാങ്ങുന്നതിന് ഇരുപത്തിമൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2020 ആഗസ്റ്റ് മാസം ഭരണാനുമതിയായെങ്കിലും ഇതുവരെ പ്രസ്തുത ആംബുലന്‍സ് വാങ്ങാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( സി )
കോവിഡ്19 -ന്റെ പശ്ചാത്തലത്തില്‍ ആംബുലന്‍സ് എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2084.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്കാശുപത്രിയില്‍ 45.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
2085.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലുൾപ്പെട്ട മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട തുക ഇനം, വർഷം എന്നിവ തിരിച്ച് വ്യക്തമാക്കാമോ ; ഇവയുടെ സർക്കാർ ഉത്തരവുകളുടെ കോപ്പി ലഭ്യമാക്കാമോ ;
( ബി )
ഇതിന്റെ ഓരോന്നിന്റെയും നിർമ്മാണ പുരോഗതി ഇനം തിരിച്ച് വ്യക്തമാക്കാമോ; എന്നത്തേക്ക് ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ ;
( സി )
നിർമ്മാണം ഇനിയും ആരംഭിക്കാത്തതായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ ; ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
2086.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ഇതേ വരെ എത്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഇനി എത്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാനുണ്ട്; അവ ഏതെല്ലാം എന്ന് വിശദമാക്കാമോ?
2087.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ആശുപത്രികള്‍/ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ നവീകരണത്തിന് ആരോഗ്യ വകുപ്പ് മുഖേന നടത്തുന്ന പദ്ധതികള്‍ വ്യക്തമാക്കാമോ;
( ബി )
ചാവക്കാട് താലൂക്കാശുപത്രിയില്‍ വകുപ്പ് മുഖേന നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2088.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശല നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തിയിരിക്കുന്നതും കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്നതുമായ പദ്ധതിയുടെ തല്‍സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി മണ്ഡലത്തിലെ ഓരോ ആരോഗ്യകേന്ദ്രത്തിനും കെ.എം.എസ്.സി.എല്‍ മുഖേന വിതരണം ചെയ്ത ഉപകരണങ്ങളുടെ പട്ടികയും ഒരാേ ഉപകരണത്തിനും ചെലവഴിച്ച തുകയും സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
കെ.എം.എസ്.സി.എല്‍. മുഖേന ലഭ്യമാക്കിയ ക്വട്ടേഷന്‍ പ്രകാരമുളള എല്ലാ ഉപകരണങ്ങളും പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടാേ; പ്രസ്തുത ക്വട്ടേഷന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ക്വട്ടേഷന്‍ പ്രകാരമുളള ഏതൊക്കെ ഉപകരണങ്ങളാണ് ഇനിയും ലഭ്യമാക്കാനുളളത്; അവ എന്നേക്ക് പൂര്‍ണ്ണമായും ലഭ്യമാക്കാനാകും; വിശദമാക്കാമോ?
2089.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ഇ-ഹെല്‍ത്ത് സംവിധാനത്തിന് എത്ര തുകയാണ് വിനിയോഗിച്ചത് എന്ന് വിശദമാക്കാമോ;
( ബി )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതൊക്കെ ആശുപത്രികളില്‍ ആണ് ഇ-ഹെല്‍ത്ത് സംവിധാനം അനുവദിച്ചതെന്നും ഓരോ ആശുപത്രിയ്ക്കും വിനിയോഗിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( സി )
ഇ-ഹെല്‍ത്ത് സംവിധാനം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2090.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് ഒരുക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2091.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള അംഗീകൃത സ്റ്റാഫ് പാറ്റേണ്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തിരിച്ച് ലഭ്യമാക്കുമോ; പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളിലെ നിലവിലെ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അനുവദനീയമായ അംഗബലത്തിനും താഴെ ജീവനക്കാരുള്ള ആരോഗ്യകേന്ദ്രങ്ങള്‍ ഉണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണ്; ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്കാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിനുള്ള പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പ്രൊപ്പോസലിലെ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ?
2092.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം (ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍) ആരംഭിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടപ്പാക്കുന്നതിനുള്ള നിർവഹണ ഏജൻസി ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2093.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയില്‍ വ്യാപകമായ തോതില്‍ അമോണിയ ഉള്‍പ്പെടെയുള്ള മാരക രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം യഥേഷ്ടം വില്പന നടത്തുന്നത് തടയാനും ഇവ പിടിച്ചെടുക്കാനും നടപടികള്‍ ഉണ്ടാകുമോ?
2094.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ ഒഴിവുകളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ എത്രയെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( സി )
ഓണവിപണിയിൽ പതിവായി നടക്കാറുണ്ടായിരുന്ന പരിശോധന മതിയായ സ്റ്റാഫിന്റെ കുറവ് കാരണം ഇത്തവണ മിക്കജില്ലകളിലും ഫലപ്രദമായില്ലായെന്ന വാർത്ത വസ്തുതാപരമാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ വർഷം റേഷൻ കടകൾ വഴി വിതരണം ചെയ്ത ഓണക്കിറ്റിൽ ഉണ്ടായിരുന്ന പപ്പടം, ശർക്കര എന്നിവ ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം കണ്ടെത്തിയിരുന്നോ; എങ്കിൽ തുടർനടപടികൾ വ്യക്തമാക്കാമോ?
2095.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ സ്ഥാപനങ്ങളിലെ അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
2096.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെങ്കി പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളത്തിൽ കണ്ടെത്തുകയുണ്ടായോ;
( ബി )
സാധാരണ ഉണ്ടാവുന്നതിനേക്കാൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കാവുന്ന വൈറസ് വകഭേദം ആയതിനാൽ അതീവജാഗ്രത അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായോ;
( സി )
എങ്കിൽ ഇതു സംബന്ധിച്ചു് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ നൽകുമോ?
2097.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി അസുഖങ്ങള്‍ സൃഷ്ടിക്കുന്ന അപായത്തിന്റെ വ്യാപ്തി കോവിഡ് കാലത്ത് തുറന്നുകാട്ടപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അവ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുമോ;
( ബി )
വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചരണം നടത്താനും വീട്ടിലെത്തി വയോജനങ്ങളുടെ വിവരാന്വേഷണം നടത്താനും പദ്ധതി തയ്യാറാക്കുന്നുണ്ടോ;
( സി )
കുടുംബക്ഷേമ കേന്ദ്രങ്ങളെ വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തി ജീവിതശൈലി രോഗക്ലിനിക്ക് സംവിധാനം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കാമോ?
2098.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കിടത്തി ചികിത്സയും കോളേജ് അഡ്‍മിഷനും ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ നടപടി ഉണ്ടാകുമോ;
( ബി )
ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ പരിഗണിച്ച് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
2099.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിര്‍ത്തലാക്കിയ ഫാം. ഡി. കോഴ്‌സ് പുനരാരംഭിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കണ്ണൂരില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലും ഫാര്‍മസി പ്രാക്ടീസിലും ബിരുദാനന്തരബിരുദം തുടങ്ങാനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ?
2100.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യം ആലുവ ചെങ്ങമനാട് പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ നിവേദനം [നമ്പര്‍ .374/21/VIP /Min(H,W&CD) തുടര്‍ നടപടി സ്വീകരിക്കാന്‍ 16/07/2021 ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍‌ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നോ; ഇതിന്മേല്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുള്ള ഏജന്‍സികള്‍ അനധികൃതമായി ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2101.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ മെഡിക്കല്‍ കോളേജുകളെയും എയിംസ് നിലവാരത്തിലേക്കുയര്‍ത്തി തൃതീയ തലത്തില്‍ അതിവിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കിഫ്ബി സഹായത്തോടെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രവര്‍ത്തനം നടന്നുവരുന്നുണ്ടോ; എങ്കില്‍ അതിന്റെ പുരോഗതി അറിയിക്കാമോ;
( സി )
മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം ഉയര്‍ത്തുന്നതിനായി ഔട്ട്പേഷ്യന്റ് സേവനങ്ങള്‍ രോഗീ സൗഹൃദമാക്കി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ;
( ഡി )
രോഗ നിര്‍ണയത്തിനും പരിശോധനക്കും ചികിത്സക്കും ആവശ്യമായ നൂതനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ളവരെ നിയമിക്കുന്നതിനും നടപടിയെടുത്തുവരുന്നുണ്ടോ; വ്യക്തമാക്കാമോ?
2102.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തിക്കാൻ തുടങ്ങിയത് എന്നാണെന്നും ഇതിനകം എത്ര കോവിഡ് രോഗികളെ ചികിത്സിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കോവിഡ് ബാധിച്ച് ഇവിടെ പ്രവേശിക്കപ്പെട്ട എത്ര രോഗികൾ മരണപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതാണോ മരണകാരണമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രിയിൽ നിലവിൽ എത്ര കോവിഡ് രോഗികളുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
ഈ ആശുപത്രി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണമെന്താണെന്നും എത്ര ദിവസത്തേക്കാണ് അടച്ചിടുന്നതെന്നും വ്യക്തമാക്കാമോ;
( എഫ് )
ആശുപത്രി വീണ്ടും തുറക്കുമ്പോൾ മെഡിക്കൽ കോളേജിന്റെ എല്ലാ ഒ.പി. വിഭാഗങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കുമോ; എങ്കിൽ എപ്പോഴാണ് ഇത് പ്രാവർത്തികമാവുക എന്ന് വ്യക്തമാക്കാമോ?
2103.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു മതിയായ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള ഭൂമി ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജ് സൗകര്യ പ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
മഞ്ചേരിയിൽ പുതിയ ജനറൽ ആശുപത്രി സ്ഥാപിക്കുന്നതിന്ന് നടപടി സ്വീകരിക്കുമോ;
( സി )
2017 ൽ പതിനാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച മഞ്ചേരിയിലെ സർക്കാർ നഴ്സിംഗ് കോളേജിന്റെ കെട്ടിട നിര്‍മ്മാണം ടെണ്ടർ ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ടെണ്ടർ ചെയ്തു പണി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2104.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ടെെപ്പ് 1 , ടെെപ്പ് 2 സ്റ്റാഫ് ക്വാട്ടേഴ്സ് നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാമോ;
( ബി )
ടി കോളേജിലെ പേവാര്‍ഡ് നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ ആയതിന്റെ രണ്ടാം ഘട്ട പൂര്‍ത്തീകരണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
2105.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ മെഡിക്കല്‍ കോളേജുകളിലെ രക്തബാങ്കുകള്‍ ഡ്രഗ്ഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് റൂള്‍സ് പ്രകാരമാണോ പ്രവര്‍ത്തിക്കുന്നത്;
( ബി )
പ്രസ്തുത ചട്ട പ്രകാരം രക്തബാങ്കിന് ലൈസന്‍സ് ലഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ബ്ലഡ്‌ ബാങ്ക് ടെക്നീഷ്യന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്‌, ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകള്‍ അനിവാര്യമല്ലേയെന്ന് വ്യക്തമാക്കാമോ;
( സി )
മെഡിക്കല്‍ കോളെജുകളിലെ രക്ത ബാങ്കുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്‌, ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനു സമാനമായ ഏത് തസ്തികകളാണ് പ്രസ്തുത ലാബുകളിലുള്ളത്; വ്യക്തമാക്കാമോ?
2106.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്റ്റെന്റ് ഉൾപ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ നൽകുന്നത് വിതരണക്കാർ നിർത്തിവച്ചത് മൂലം ശസ്ത്രക്രിയകൾ മുടങ്ങിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നത് വ്യക്തമാക്കാമോ; ഏതൊക്കെ വിതരണ കമ്പനികൾക്ക് എത്ര തുക വീതമാണ് സർക്കാർ നൽകാനുള്ളതെന്ന വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പണം നൽകാത്തതിനെ തുടർന്ന് ഏതെല്ലാം ഉപകരണങ്ങളുടെ വിതരണം നിലച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?
2107.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ തെങ്ങിലക്കടവില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിന് സൗജന്യമായി കൈമാറിക്കിട്ടിയ സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ സ്ഥാപനം പുനരുദ്ധരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമാക്കിയ ഒരു കോടി രൂപയുടെ ഭരണാനുമതി തുക ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; സ്ഥാപനം മെഡിക്കല്‍ കോളേജിന് കീഴിലായിരിക്കെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുന്നത് പ്രായോഗിക തലത്തില്‍ പ്രയാസങ്ങളുണ്ടാക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന് 5 കോടി രൂപ ആവശ്യമായി വരുമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ബാക്കി തുക കൂടി അനുവദിച്ച് നിലവിലുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2108.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരള്‍ മാറ്റ ശസ്ത്രക്രിയ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നടത്തിവരുന്നുണ്ടോ;
( ബി )
കരള്‍ രോഗികള്‍ക്ക് സ്വകാര്യാശുപത്രികളില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക്ആവശ്യമായ പണം കണ്ടെത്തുന്നതിനായി പൊതുപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങളില്‍ നിന്നും പിരിവെടുക്കണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിക്കുന്ന പക്ഷം പാവപ്പെട്ടവരുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി ഇപ്രകാരം പിരിവെടുക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയില്ലേ; വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം നല്‍കാമോ?
2109.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ കോളേജില്‍ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്കുത കോളേജിനു വേണ്ടി ഏഴ്‌ ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; അടിയന്തരമായി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
മഞ്ചേരി മെഡിക്കൽ കോളേജിൽ പൊതുമരാമത്തു വകുപ്പ് നടത്തേണ്ട പ്രവൃത്തികൾ ആരംഭിക്കാതെയും പൂർത്തീകരിക്കാതെയുമിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ന് പൂർത്തികരിക്കും; ആരംഭിക്കാത്ത പ്രവൃത്തികൾ എന്ന് തുടങ്ങും; വിശദീകരിക്കാമോ? ;
( ഡി )
പ്രസ്തുത കോളേജിനാവശ്യമായ തസ്തികളിൽ സ്ഥിര നിയമനം നടത്തി മെഡിക്കൽ കോളേജിന് സ്റ്റാഫ് പാറ്റേൺ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2110.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് 17.02.2021 ലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നോ ;
( ബി )
എങ്കില്‍ പ്രസ്തുത തസ്തികകള്‍ എത്രയെന്നും ഏതെല്ലാമെന്നും ഇനം തിരിച്ച് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത തീരുമാനത്തിനുമേല്‍ നാളിതുവരെ സൃഷ്ടിച്ച തസ്തികകള്‍ ഇനം തിരിച്ച് വെളിപ്പെടുത്തുമോ; അവയില്‍ ഓരോന്നിലും നാളിതുവരെ എത്ര നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദീകരിക്കാമോ?
2111.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ റി ഇമ്പേഴ്സ്മെന്റ് അപേക്ഷകള്‍ ആരോഗ്യ വകുപ്പില്‍ ലഭ്യമാക്കുന്ന തീയതി അടിസ്ഥാനമാക്കി സീനിയോറിറ്റി പ്രകാരം സമയബന്ധിതമായി തീര്‍പ്പ് കല്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിന് അതാതു വകുപ്പുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിശ്ചിത തുക പരിധി ഉയര്‍ത്താന്‍ നിലവിലെ സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( സി )
മെഡിക്കല്‍ റി ഇമ്പേഴ്സ്മെന്റിന് അതാതു വകുപ്പുകളില്‍ നിശ്ചയിച്ചിരിക്കുന്ന തുക പരിധി കഴിഞ്ഞാല്‍ അതാതു വകുപ്പുകളില്‍നിന്നും ആരോഗ്യവകുപ്പിലേയ്ക്കും അവിടെനിന്നും വീണ്ടും മാതൃവകുപ്പുകളിലേയ്ക്കും പിന്നെ സെക്രട്ടേറിയറ്റ് ഫിനാന്‍സ് വകുപ്പിലേയ്ക്കും തിരിച്ച് വീണ്ടും മാതൃവകുപ്പിലേയ്ക്കും അയക്കുക വഴി വര്‍ഷങ്ങളുടെ കാലതാമസം ഉദ്യോഗസ്ഥര്‍ക്കു് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാലതാമസം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; മെഡിക്കല്‍ റി ഇമ്പേഴ്സ്മെന്റിനു് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ?
2112.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യരംഗത്തെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ എന്‍.എച്ച്.എം. ജീവനക്കാരെ നിലനിര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ എന്‍ .എച്ച് .എം ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ തരത്തിലുളള എച്ച്. ആര്‍ പോളിസി കേരളത്തിലും നടപ്പിലാക്കാനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2113.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ വിഭാഗത്തിലെയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം എത്രയെന്ന് അറിയിക്കാമോ; സര്‍ക്കാര്‍ നിശ്ചയിച്ച വേതനംതന്നെ ഇവര്‍ക്ക് ലഭ്യമാവുന്നുവെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
2114.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ഓരോ വിഭാഗത്തിലും എത്ര ജീവനക്കാർ ഏതൊക്കെ തസ്തികകളിൽ എത്ര വർഷമായി കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നുണ്ടെന്നും ഓരോരുത്തരുടെയും ശമ്പളം എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ജോലിചെയ്യുന്നവരിൽ എത്ര ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രത്യേക അലവൻസ് അനുവദിച്ചു നൽകിയിട്ടുണ്ട്; ഏതൊക്കെ വിഭാഗത്തില്‍ ജോലിചെയ്യുന്നവർക്കാണ് ഇപ്രകാരം അലവൻസ് നൽകിയതെന്ന് അറിയിക്കുമോ?
2115.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിപ്പ, പ്രളയം, കോവിഡ് എന്നീ ദുർഘട കാലങ്ങളിൽ ജീവൻ പണയപ്പെടുത്തി ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രത്യേക അലവന്‍സ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
2116.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന് കീഴില്‍ അസിസ്റ്റന്റ് സര്‍ജന്‍മാരുടെ സ്ഥിരം തസ്തിക എത്രയെന്നും ഈ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്രയെന്നും വെളിപ്പെടുത്തുമോ;
( ബി )
ടി തസ്തികകളില്‍ കരാര്‍ നിയമനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയൊക്കെയാണെന്ന് വിശദീകരിക്കുമോ;
( സി )
17.02.2021 ലെ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍മാരുടെ എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ഡി )
അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റിൽനിന്നു എത്ര പേരെ അഡ്വൈസ് ചെയ്‌തിട്ടുണ്ട്‌; വിശദാംശം നല്‍കുമോ?
2117.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സ്വകാര്യ പാനല്‍ ആശുപത്രികളില്‍ നിശ്ചിത തുകയ്ക്കു് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അവരുടെ നിയമാനുസൃത ആശ്രിതരോ ചികിത്സ നടത്തുമ്പോള്‍ ആശുപത്രിയില്‍നിന്നു് ഒറിജിനല്‍ ബില്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിക്കു് അയച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇന്‍ഷ്വറന്‍സ് തുക കഴിച്ച് ബാക്കി വരുന്ന തുക ആരോഗ്യവകുപ്പില്‍ ക്ലെയിം ചെയ്യുന്നതിനു് ഒറിജിനല്‍ ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി സര്‍ട്ടിഫൈ ചെയ്താണ് സ്വകാര്യ ആശുപത്രികള്‍ നല്‍കി വരുന്നതെന്നതിനാല്‍ ഭാഗിക തുകക്കുള്ള മെഡിക്കല്‍ റി-ഇമ്പേഴ്സ്മെന്റ് ക്ലെയിം ബില്ലുകള്‍ ആരോഗ്യ വകുപ്പ് നിരസിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്വകാര്യ ആശുപത്രികള്‍ ഒര്‍ജിനല്‍ ബില്‍ നല്‍കാത്തത് കാരണം നിരവധിപേര്‍ക്കു് മൊത്തം ചെലവായ തുകയുടെ ഇന്‍ഷ്വറന്‍സ് തുക കഴിച്ചുള്ള ബാക്കി തുക ലഭിക്കാതിരിക്കുന്നത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ;
( സി )
സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു് ചെലവാകുന്ന തുകയുടെ ബില്ലുകള്‍ ഓണ്‍ലൈന്‍ ആയി ആരോഗ്യ വകുപ്പിലേയ്ക്കു് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2118.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ആശ്രിതനിയമനത്തിനായി ശ്രീമതി റീനു റോയ് (മഞ്ഞളി ഹൗസ്, വതക്കര, ആമ്പല്ലൂര്‍) എന്നയാള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ടിയാളുടെ അപേക്ഷ പരിഗണിച്ച് നിയമനം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2119.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രം, സമൂഹ്യ ആരോഗ്യകേന്ദ്രം, താലൂക്ക് ആശുപത്രി എന്നിവയില്‍ ഡോക്ടര്‍മാര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഏതെല്ലാം തസ്തികയിലുള്ള മെഡിക്കല്‍ ടീം അംഗങ്ങളെയാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
ആരോഗ്യ കേന്ദ്രങ്ങളുടെ പദവി മാറ്റുന്നതിനോടൊപ്പം ആവശ്യമായ തസ്തികകളും സൃഷ്ടിക്കാറുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം, എന്നിവയായി ഉയര്‍ത്തിയ ആരോഗ്യകേന്ദ്രങ്ങള്‍ക്കായി ഡോക്ടര്‍, നഴ്സ്സ്, പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്നും പി.എസ്.സി. വഴി എത്ര നിയമനം നടന്നുവെന്നും വ്യക്തമാക്കുമോ?
2120.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയിൽ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ദിവസവേതന, കോൺട്രാക്ട് അടിസ്ഥാനത്തിൽ എത്ര ജീവനക്കാരാണ് പ്രസ്തുത തസ്തികയിൽ ജോലി നോക്കി വരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ ജോലി നോക്കുന്നവരുടേതുൾപ്പെടെ പ്രസ്തുത തസ്തികയിലെ മുഴുവൻ ഒഴിവുകളും പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ വ്യക്തമാക്കുമോ?
2121.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II റാങ്ക് ലിസ്റ്റ് നിലവിലുള്ള ജില്ലകളില്‍, റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ മുഴുവനായും എന്‍.സി.എ. ഒഴിവുകളായി പരിഗണിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ജില്ല തിരിച്ച് വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിഷയം നിലനില്‍ക്കുന്ന ജില്ലകളില്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യാേഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യാേഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നതിനായി പ്രസ്തുത വിഷയം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വ്യക്തമാക്കാമോ?
2122.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലഘട്ടത്തില്‍ വയനാട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്ര ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ; തസ്തികകള്‍ തിരിച്ചുള്ള കണക്ക് നല്‍കാമോ;
( ബി )
2016-2021 ആഗസ്റ്റ് 31 വരെ വയനാട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്ര ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ; തസ്തികകള്‍ തിരിച്ചുള്ള കണക്ക് നല്‍കാമോ ?
2123.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ല്‍ സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നപ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II തസ്തികകയ്ക്ക് പ്ലസ് ടു യോഗ്യതയില്‍ നിന്ന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരെ ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകര്‍ ഗ്രേഡ് II തസ്തികയില്‍ 12.01.2021-ന് പി.എസ്.സി. നടത്തിയ പരീക്ഷയില്‍ പ്ലസ് ടൂ തലത്തില്‍ സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികളെകൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?
2124.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പിനു കീഴില്‍ എൽ. ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ ദിവസവേതന, കോൺട്രാക്ട് അടിസ്ഥാനത്തിലുള്ളവരുടെ എണ്ണം അറിയിക്കാമോ; ഈ തസ്തികകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2125.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി ഏതൊക്കെ വകുപ്പുകളുമായി സഹകരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്നത് അറിയിക്കുമോ?
2126.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വൈകല്യമുള്ളവരുടെ എണ്ണം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ നിരക്ക് എത്രയാണെന്ന് വിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി അംഗീകരിച്ച മാനസികാരോഗ്യ നയത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
വിദ്യാര്‍ത്ഥികളിലും യുവാക്കളിലുമുള്ള മാനസികവൈകല്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യകള്‍ മുതലായവ കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് ലഭിച്ച കണക്കുകള്‍ അറിയിക്കുമോ;
( ഡി )
വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികവൈകല്യമുള്ളവരെ കണ്ടെത്തി ആവശ്യമായ മുന്‍കരുതലും ചികിത്സയും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം അറിയിക്കുമോ;
( ഇ )
സമഗ്ര മാനസികാരോഗ്യ പദ്ധതിയിലൂടെയും "ആശ്വാസം" വിഷാദരോഗ മാനേജ്‌മെന്റിന്റേയും ഭാഗമായി എന്തൊക്ക പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും പുതുതായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കുന്നതെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
2127.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2128.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളിലും രണ്ട് കോര്‍പ്പറേഷന്‍ സോണുകളിലുമായി എത്ര കിടപ്പു രോഗികള്‍ ഉണ്ട് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
2129.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ വ്യക്തികള്‍ക്ക് നല്കുന്നതിന് കൃത്യമായ മാനദണ്ഡമില്ലാത്തതിനാല്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്ക് വീണ്ടും തൊഴിലിനായി അതത് വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായത് ശ്രദ്ധയില്‍‌പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നറിയിക്കാമോ?
2130.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിൽ പൊതുജനാരോഗ്യ കേഡർ നടപ്പാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ പൊതുജനാരോഗ്യ ഡയറക്ടറേറ്റ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടപ്പാക്കാൻ സ്വീകരിച്ചിട്ടുളള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2131.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്ക രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൃക്കരോഗികൾ പ്രത്യേകമായി അനുഭവിച്ച് വരുന്ന മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങൾ പരിഗണിച്ച് ഡയാലിസിസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
വൃക്കരോഗ സാദ്ധ്യത മുൻകൂട്ടിക്കണ്ട് പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനായി വൃക്കരോഗ നിർണ്ണയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ ;വിശദമാക്കാമോ;
( ഡി )
പരമാവധി വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഉറപ്പുവരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2132.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ എത്ര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നതിന്റെ കണക്ക് തസ്തികയും ജില്ലയും തിരിച്ച് ലഭ്യമാക്കാമോ?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
2133.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾ വഴി എത്ര തുക ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; നടപ്പ് സാമ്പത്തിക വർഷത്തില്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുകയുടെ വിശദാംശങ്ങൾ നല്‍കാമോ;
( ബി )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ എത്ര തുക ഇതുവരെ സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ; നടപ്പ് സാമ്പത്തിക വർഷത്തില്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന പ്രസ്തുത തുകയുടെ വിശദാംശങ്ങൾ നല്‍കാമോ ;
( സി )
മേല്പറയുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്രസർക്കാർ നൽകിയ തുക ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് ചെലവഴിച്ചട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2134.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നൽകിയ കോവിഡ് വാക്‌സിനുകളുടെ ഗുണനിലവാരം കെ.എം.എസ്.സി. പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നല്‍കാമോ?
2135.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളില്‍ കെ.എം.എസ്.സി. (കേരള മെഡിക്കൽ സർവീസസ്‌ കോർപ്പറേഷൻ ) ചെലവഴിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
ഇതിൽ ടെൻഡർ വിളിക്കാതെ എത്ര തുകയ്ക്കുള്ള കോൺട്രാക്ടുകളാണ് നൽകിയിട്ടുളളതെന്ന് വ്യക്തമാക്കാമോ; ഇതിന്റെ ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സന്നദ്ധ സംഘടനകൾ നൽകിയിട്ടുളള സി.എസ്.ആര്‍. ഫണ്ടുകൾ ഉപയോഗിച്ച് കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി കെ.എം.എസ്.സി. എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2136.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുവദിച്ച ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുവാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2137.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മൂലമുളള മരണത്തിന്റെ കണക്കുകള്‍ കുറച്ചു കാണിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാണമെന്താണെന്ന് വ്യക്തമാക്കാമോ?
2138.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മരണപ്പട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന് സംസ്ഥാനം നിലവിലുള്ള മാർഗ്ഗരേഖ പുതുക്കിയിട്ടുണ്ടോ; കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റ് പുതുക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കോവിഡ് മരണപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ എണ്ണായിരത്തിലേറെ മരണങ്ങൾ കൂടി ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ എന്തൊക്കെ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
രോഗിയായിരിക്കെ ആത്മഹത്യ ചെയ്തവരേയും പോസിറ്റീവായി മുപ്പത് ദിവസത്തിനുളളില്‍ മരണപ്പെട്ടവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2139.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശത്ത് പോകുന്നതിന് തടസ്സം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
2140.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് കോവിഡ് നെഗറ്റീവായി 30 ദിവസത്തിനുള്ളിൽ സംഭവിച്ച മരണങ്ങളുടെ കണക്കുകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടെങ്കില്‍ വ്യക്തമാക്കാമോ?
2141.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വാക്സിന്‍ എടുത്തതിനു ശേഷവും രോഗം ബാധിച്ച് ഇത് വരെ എത്രപേർ മരണപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം മരണപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2142.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 ബാധിച്ച് എത്ര ദിവസങ്ങൾക്കുള്ളിൽ പ്രസ്തുത അസുഖത്തിന്റെ അനന്തര ഫലം മൂലം മരണപ്പെട്ടവരെയാണ് കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് മൂലം മരണപ്പെടുകയും എന്നാൽ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെട്ടിട്ടുമില്ലാത്ത കോവിഡ് മരണ കേസുകളെ പ്രസ്തുത പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2143.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ച എത്ര പേർക്ക് വാക്‌സിൻ എടുത്തതിന് ശേഷവും കോവിഡ് രോഗം ഉണ്ടായിട്ടുണ്ടെന്നുളള ജില്ല തിരിച്ചുള്ള കണക്കുകൾ നല്കാമോ?
2144.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിതരുടെ ചികിത്സക്കായി സ്വകാര്യ ആശുപത്രികളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
സ്വകാര്യ ആശുപത്രിക്ക് ഒരു രോഗിയുടെ ചികിത്സക്കായി പരമാവധി എത്ര തുക വരെയാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിയുക എന്ന് വിശദമാക്കുമോ?
2145.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര ചികിത്സകളില്‍ ഓരോ ഇനത്തിലേയും ചികിത്സയ്ക്കും ടെസ്റ്റുകള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് എത്രയാണ്; വിശദാംശങ്ങൾ നൽകുമോ?
2146.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടാത്ത എത്ര കോവിഡ് മരണങ്ങൾ നിലവില്‍ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?
2147.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എസ്.എല്‍. മൂന്ന് ലാബുകള്‍ സംസ്ഥാനത്ത് സമയബന്ധിതമായി സജ്ജമാക്കുന്നതിന് നടപടി സ്വീകരിയ്ക്കാത്തതിനാലാണ് ഇത്തവണയും നിപ്പ വെെറസ് പരിശോധനയ്ക്ക് അന്യസംസ്ഥാന ലാബുകളെ ആശ്രയിക്കേണ്ടി വന്നതെന്നത് ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കേണ്ടിയിരുന്ന ലാബ് സൗകര്യം ഒരുക്കുന്നതിൽ വീഴ്ചയുണ്ടായതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് മെെക്രോബയോളജി ലാബിലും തിരുവനന്തപുരം ലെെഫ് സയന്‍സ് പാര്‍ക്കിലും അനുവദിച്ച ഈ സംവിധാനത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പരിശോധനാ സംവിധാനം എപ്പോള്‍ സജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
2148.
ശ്രീ വി ജോയി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഡി കെ മുരളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയായ തോന്നക്കലിലെ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.വി.) പ്രവര്‍ത്തനം നിലവില്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ലാബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഐ.സി.എം.ആര്‍.ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; ഇതനുസരിച്ചാണോ ലാബ് നിര്‍മ്മാണം പുരോഗമിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ലാബ് പൂര്‍ത്തിയാക്കുന്നതിലൂടെ എന്തെല്ലാം പരിശോധനാപഠന സംവിധാനങ്ങളാണ് സജ്ജമാക്കുക; വിശദമാക്കാമോ?
2149.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ നാദാപുരം ഗ്രാമപഞ്ചായത്തില്‍ പൈക്കാട്ട് അംഗൻവാടിയുടെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2150.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നേഴ്സിന്റെ പി .എസ്. സി റാങ്ക് പട്ടിക 2021 ഒക്ടോബറില്‍ അവസാനിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തില്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിലവില്‍ സ്റ്റാഫ് നേഴ്സിന്റെ എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് വിശദമാക്കാമോ;
( സി )
ഏതൊക്കെ മെഡിക്കല്‍ കോളേജില്‍ ആണ് ഒഴിവ് ഉളളതു എന്ന് വിശദമാക്കാമോ?
2151.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന് പുറത്തേക്ക് പോയി വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം പൂർത്തിയാക്കി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ പാസായതിനുശേഷം ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലില്‍ നിന്ന് താൽക്കാലിക രജിസ്ട്രേഷൻ ലഭ്യമാക്കിയ എത്ര വിദ്യാർഥികളിൽ നിന്നും നിർബന്ധിത റൊട്ടേറ്ററി റെസിഡൻഷ്യൽ ഇന്റേൺഷിപ്പിനുള്ള അപേക്ഷ 2020-21 വർഷക്കാലയളവിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
മേൽപ്പറഞ്ഞ അപേക്ഷകരിൽ എത്ര വിദ്യാർഥികളെ നാളിതുവരെ നിർബന്ധിത റൊട്ടേറ്ററി റെസിഡൻഷ്യൽ ഇന്റേൺഷിപ്പില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്; ഇപ്രകാരം അപേക്ഷ സമർപ്പിച്ചതില്‍ യോഗ്യരായ എല്ലാവര്‍ക്കും സി.ആർ.ആർ.ഐ. ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് ആരോഗ്യ വകുപ്പിന് സാധിക്കുമോ; എങ്കിൽ എത്ര സമയപരിധിക്കുള്ളിൽ സാധിക്കും എന്നത് വ്യക്തമാക്കുമോ;
( സി )
മുഴുവൻ അപേക്ഷകർക്കും നിർബന്ധിത റൊട്ടേറ്ററി റെസിഡൻഷ്യൽ ഇന്റേൺഷിപ്പിനുള്ള അവസരം നൽകുവാൻ സാധിക്കാത്തപക്ഷം അതിന് കണ്ടെത്തിയിട്ടുള്ള പരിഹാരമാർഗം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
നിർബന്ധിത റൊട്ടേറ്ററി റെസിഡൻഷ്യൽ ഇന്റേൺഷിപ്പില്‍ പങ്കെടുക്കുവാൻ അപേക്ഷകർ ഒന്നു മുതൽ മൂന്നു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2152.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013-ല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. - എം.എൽ.ടി. കോഴ്സിന് ചേര്‍ന്നിട്ടുള്ള സ്വാതിക എന്ന വിദ്യാര്‍ത്ഥിനിക്ക് 2014-ല്‍ ആരോഗ്യ പ്രശ്നനങ്ങളാല്‍ പഠനം നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ കോളേജില്‍ സമര്‍പ്പിച്ചിട്ടുള്ള എസ്‌.എസ്‌.എൽ.സി. പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; മേല്‍ അപേക്ഷയില്‍ ഇതുവരെ എടുത്ത നടപടി എന്താണെന്നും നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
സര്‍ട്ടിഫിക്കറ്റ് തിരിച്ച് കിട്ടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥിനിക്ക് വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുവാനോ ജോലിനേടുവാനോ സാധിക്കുകയുള്ളു എന്നിരിക്കെ അവ വേഗം തിരികെ കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2153.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ എത്ര ഹോമിയോ ആശുപത്രിയുണ്ടെന്നും ഇവ സ്ഥിതി ചെയ്യുന്നത് എവിടെയൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ഇതിൽ എത്രയെണ്ണത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട്; വിശദാംശങ്ങൾ നൽകാമോ?
2154.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പൂയപ്പള്ളി, കല്ലുവാതുക്കൽ, ചിറക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ ഡിസ്‌പെൻസറികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് (ഫയൽ നം.എ 1/16/2021 ആയുഷ്, തീയതി. 21.01.2021) കൊല്ലം ജില്ലാ മെഡിക്കൽ ആഫീസർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
2155.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിൽ എത്ര ആയുർവേദ ആശുപത്രികളുണ്ടെന്നും ഇവ എവിടെയൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ കിടത്തി ചികിത്സ സൗകര്യമുള്ള ആയുർവേദ ആശുപത്രികൾ ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇതിൽ എത്രയെണ്ണത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട്; വിശദവിവരം നൽകാമോ?
2156.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആയുഷ് ഡിസ്പെൻസറികളെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളാക്കി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വർഷം നൂറ്റിയൻപത് ഡിസ്പെൻസറികളെക്കൂടി വെൽനെസ്സ് സെന്ററുകളാക്കുന്ന പദ്ധതിയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആയുഷ് ഡിസ്പെൻസറികളെക്കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കുമോ?
2157.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അലോപ്പതി, ആയുര്‍വ്വേദം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുളള വ്യാജമരുന്ന് വിപണനവും വിതരണവും വില്പനയും പരിശോധിച്ചിട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വ്യാജമരുന്നുകള്‍ ഏതെല്ലാം വിഭാഗങ്ങളിലാണ് കൂടുതലുള്ളതെന്നും അവയുടെ വിപണനവും വിതരണവും വില്പനയും തടയുന്നതിനായി ആരോഗ്യവകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നടന്നുവരുന്ന ഇത്തരം വ്യാജ മരുന്നു വില്പന/വിതരണം/വിപണനം മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ എത്രയാളുകളേയും സ്ഥാപനങ്ങളെയും കണ്ടെത്തിയെന്നും അവക്കെതിരായി എന്തൊക്കെ നടപടികള്‍ എടുത്തുവെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കാമോ?
2158.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാര പരിശോധന കൃത്യമായി നടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പരിശോധന കൃത്യമല്ലാത്തതിനാല്‍ നിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയില്‍ ധാരാളം വിറ്റഴിയുന്നുവെന്ന ആക്ഷേപം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത ധാരാളം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിറ്റഴിയുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കുന്നതിനായി അവയുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
2159.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതൊക്കെ അംഗൻവാടികളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം ക്ഷണിച്ച അപേക്ഷകളിന്മേല്‍ ഇന്റര്‍വ്യൂ, നിയമന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത അംഗൻവാടികളില്‍ ജീവനക്കാരെ അടിയന്തരമായി നിയമിക്കേണ്ടതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
2160.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ കളിവീട് അംഗനവാടിയുടെ കെട്ടിട നിര്‍മ്മാണത്തിനായി ജലവിഭവ വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കുന്നതിനായി സ്ഥലം എം.എല്‍.എ. നല്‍കിയ കത്തിൻമേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2161.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന അണ്ണപ്പാടി അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍ പഞ്ചായത്ത് ഫണ്ട് പി.ഡബ്ല്യൂ.ഡി.-യില്‍ കെട്ടിവെച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ബന്ധപ്പെട്ട വകുപ്പ് വിഹിതം ഇതുവരെ നല്‍കാത്തതുകാരണം പ്രവൃത്തി നാളിതുവരെ ടെണ്ടര്‍ ചെയ്യാന്‍ പറ്റാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ വാടക കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന മേല്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് വിഹിതം എത്രയും വേഗം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2162.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ തറയില്‍കടവില്‍ പ്രവര്‍ത്തിക്കുന്ന പാണ്ഡവത്ത് ശങ്കരപിള്ള മെമ്മോറിയല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ക്രഷിന്റെ പ്രവര്‍ത്തനം വനിതാശിശു‌ക്ഷേമ‌‌വകുപ്പിന്റെ കീഴിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്ത് തടസ്സമാണ് നിലവിലുള്ളതെന്നും ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
2163.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജകമണ്ഡലത്തിൽ സ്വന്തമായി കെട്ടിടം ഉള്ളതും ഇല്ലാത്തതുമായ അംഗൻവാടികളുടെ വിവരം തരംതിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
ഈ മണ്ഡലത്തിലെ സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗൻവാടികൾക്ക് കെട്ടിടം പണിയുവാൻ മുൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ടുകളുടെ വിവരം വിശദമാക്കാമോ; ഇപ്രകാരം ഫണ്ട് അനുവദിച്ചിട്ടും കെട്ടിട നിർമ്മാണം തുടങ്ങാത്ത അംഗൻവാടികളുടെ പേര് വിവരങ്ങൾ വിശദമാക്കാമോ;
( സി )
ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2164.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡ‍ലത്തില്‍ എത്ര അംഗൻവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അംഗൻവാടികളില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ളതും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും പുറംമ്പോക്ക് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതും ഭൂമിക്ക് പട്ടയം ലഭ്യമല്ലാത്തതും ആയ അംഗൻവാടികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
അപേക്ഷ നല്‍കിയിട്ടും പട്ടയം ലഭ്യമാകാത്ത അംഗൻവാടികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2165.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തുമോ?
2166.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര അങ്കണവാടികളാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം അങ്കണവാടികള്‍ നവീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തിലെ മാതൃക അങ്കണവാടികളുടെ വിശദാംശം നല്‍കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗനവാടികള്‍ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?
2167.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍ എത്ര അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
സ്മാര്‍ട്ട് അങ്കണവാടികളില്‍ കുട്ടികള്‍ക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ;
( സി )
സ്മാര്‍ട്ട് അങ്കണവാടി ആയി ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുള്ള പ്രസ്തുത മണ്ഡലത്തിലെ അങ്കണവാടികള്‍ പൂര്‍ണ്ണ തോതില്‍ സ്മാര്‍ട്ട് അങ്കണവാടികളായി പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ; ഇവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
മണ്ഡലത്തിലെ കൂടുതല്‍ അങ്കണവാടികള്‍ ഇപ്രകാരം ഉയര്‍ത്തുന്നതിന് വേണ്ടനടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ഇ )
പാറശാലമണ്ഡലത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത എത്ര അങ്കണവാടികള്‍ ഉണ്ടെന്നുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2168.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജന്റര്‍പാര്‍ക്ക് വഴി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് മണ്ഡലത്തിലെ കൂത്തുപറമ്പില്‍ ജന്റര്‍പാര്‍ക്ക് നിര്‍മ്മാണത്തിനുവേണ്ടി സ്വീകരിച്ച നടപടിയും പുരോഗതിയും വിശദീകരിക്കാമോ;
( സി )
ജന്റര്‍പാര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്താമോ?
2169.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ നിലവില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗന്‍വാടികളുണ്ട്;
( ബി )
പ്രസ്തുത അംഗന്‍വാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത അംഗന്‍വാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിച്ചു നല്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുമോ?
2170.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം അംഗൻവാടികളെ സ്മാർട്ട് അംഗൻവാടികളായി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
2171.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് തുക എത്രയാണ് എന്ന് അറിയിക്കുമോ;
( ബി )
പുനലൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും നിലവിൽ എത്ര കുട്ടികൾക്ക് എത്ര തുക വീതം ഈ ഇനത്തിൽ അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.