STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6670.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന നിയമ പ്രകാരം മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗ്യത നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണോ സംസ്ഥാന സർക്കാരിനാണോയെന്ന് വിശദമാക്കാമോ;
( ബി )
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച സമിതി ജോയിന്റ് ആര്‍.ടി.ഒ.മാരുടെ യോഗ്യത നിശ്ചയിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ഉത്തരവുകളോ നിര്‍ദ്ദേശമോ നല്‍കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നല്‍കാമോ?
6671.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃത പാര്‍ക്കിംഗ് കാരണം 2019-ല്‍ തലസ്ഥാനത്ത് 39 അപകടങ്ങള്‍ ഉണ്ടായതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണ്ടെത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
വാഹന യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് സമഗ്ര ഗതാഗത പരിഷ്ക്കരണം ആവിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
6672.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (കെ.എം.ടി.എ.) നല്കിയ നിര്‍ദ്ദേശം എന്താണ്; ആയത് നടപ്പാക്കാനായി സ്വീകരിച്ച് വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;
( ബി )
കൊച്ചിയിലെ ഗതാഗത പ്രശ്നം തീര്‍ക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുവാനും പ്രസ്തുത നിര്‍ദ്ദേശം ഉതകുമെന്ന് വ്യക്തമായിട്ടുണ്ടെങ്കില്‍ ഇതര വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി അത് നടപ്പാക്കാന്‍ എന്തു നടപടികള്‍ സ്വീകരിയ്ക്കുമെന്ന് വ്യക്തമാക്കുമോ?
6673.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനം ഒരുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അവാര്‍ഡ് നല്‍കുന്നുണ്ടോ; ഇത്തരത്തിലുള്ള "സിറ്റി വിത്ത് ദ മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം" എന്ന അവാര്‍ഡ് കേരള സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര അവാര്‍ഡ് ലഭ്യമാകുന്ന തരത്തില്‍ എന്തൊക്കെ ഗതാഗത സൗകര്യങ്ങളാണ് സംസ്ഥാനത്തെ നഗരങ്ങളില്‍ ഒരുക്കിയത്; വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് പാര്‍ക്കിന്റെ രൂപീകരണം കേന്ദ്ര പുരസ്കാരം ലഭിക്കുന്നതിന് എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദമാക്കാമോ?
6674.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാല്‍നട യാത്രക്കാര്‍ അപകടങ്ങളില്‍ പെടുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; ആയതിനായി പ്രത്യേക നടപടികള്‍ സ്വീകരിയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണിയ്ക്കുമോ;
( ബി )
കാല്‍നടയാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഏതെങ്കിലും പ്രത്യേക അതോറിറ്റി നിലവിലുണ്ടോ; വ്യക്തമാക്കുമോ?
6675.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സര്‍വ്വീസുകളില്‍ ടിക്കറ്റോ യാത്രാപാസ്സോ ഇല്ലാത്തവരില്‍ നിന്ന് മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം പിഴ ഈടാക്കുന്നുണ്ടോ; എങ്കില്‍ ഈടാക്കുന്ന തുക അറിയിക്കാമോ;
( ബി )
2016 മുതല്‍ ഇത്തരത്തില്‍ പിരിച്ചെടുത്ത തുക എത്രയെന്ന് ഡിപ്പോ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
അടുത്ത കാലത്ത് ടിക്കറ്റോ യാത്രാപാസ്സോ ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിരിച്ചെടുക്കേണ്ട പിഴ തുക ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍മാരില്‍ നിന്നും തുകയും നിയമപ്രകാരമുള്ള പിഴ തുകയും ഈടാക്കുന്ന സമീപനം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നിയമാനുസൃതമായ നടപടിക്ക് നിര്‍ദ്ദേശിക്കുമോ;
( ഡി )
ഇത്തരത്തില്‍ കണ്ടക്ടര്‍മാരില്‍ നിന്നും പിരിച്ചെടുത്ത അധിക തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
6676.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവണ്ടി പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുണ്ടോയെന്നും അപേക്ഷയില്‍ ഏതുതരം വാഹനമാണ് സര്‍വ്വീസ് നടത്തുകയെന്ന സൂചനയുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നതിന് പ്രാരംഭമായി ഏതെങ്കിലും റൂട്ടില്‍ സര്‍വീസ് നടത്തുകയുണ്ടായോ; സ്വീകരിക്കുന്ന പ്രാരംഭ നടപടികള്‍ വിശദമാക്കുമോ;
( സി )
എം.എല്‍.എ.മാര്‍ക്ക് ഗ്രാമവണ്ടിയ്ക്കായി ഫണ്ട് വിനിയോഗിക്കുന്നതിന് ധനകാര്യവകുപ്പുമായി ആലോചന നടത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ഡി )
ജനപ്രതിനിധികൾ ശിപാര്‍ശ ചെയ്യുന്ന സര്‍വ്വീസിന് പേര് പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഇ )
ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസ് എന്ന രീതിയില്‍ ഗ്രാമവണ്ടി പദ്ധതി എത്രമാത്രം പ്രയോജനപ്രദമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
6677.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. പുതിയ ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
അന്തർസംസ്ഥാന സര്‍വ്വീസുകളില്‍ പഴയ ബസുകള്‍ക്ക് പകരം ആധുനിക ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയപഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ലാഭകരമായ റൂട്ടുകളില്‍ ഷെഡ്യൂളുകള്‍ വര്‍ദ്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനം കൂട്ടാന്‍ സന്നദ്ധമാകുമോയെന്ന് അറിയിക്കാമോ;
( ഡി )
ആധുനികവത്ക്കരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പുതിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
6678.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി യുടെ ബോണ്ട് സര്‍വ്വീസുകള്‍ ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വീസുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
6679.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ കെ.എസ്.ആര്‍.ടി.സി.യിൽ വാങ്ങിയിട്ടുളള പുതിയ ബസുകൾ എത്രയെന്ന് അറിയിക്കാമോ; ഇതിനായി ചെലവഴിച്ച തുക, പ്രസ്തുത തീരുമാനത്തിന് ആധാരമാക്കിയ ഘടകങ്ങൾ എന്നിവ വ്യക്തമാക്കുമോ?
6680.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എത്ര സ്കൂളുകളാണ് ബോണ്ട്‌ അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി.യുടെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങൾ ജില്ലതിരിച്ച് വ്യക്തമാക്കുമോ?
6681.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
07/11/2019 ലെ TRANS A2/406/2019-TRANS എന്ന കത്തിലെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സി. സ്വീകരിച്ച തുടര്‍നടപടികള്‍ തീയതി സഹിതം അറിയിക്കുമോ;
( ബി )
മാള ഡിപ്പോയ്ക്ക് നല്‍കിയിരിക്കുന്ന കോഡ് ഉപയോഗിക്കുന്നതില്‍ നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ മറ്റ് പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ലെറ്റര്‍ കോഡുകള്‍ അവരവരുടെ ആവശ്യാനുസരണം ഉപയോഗിക്കുമ്പോള്‍ അതിന് മറ്റ് നിയമ തടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പൊതുഭരണ വകുപ്പിനോടാവശ്യപ്പെടുമോ?
6682.
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികള്‍ക്കായി ബോണ്ട് അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി. സർവ്വീസ് നടത്തുന്നുണ്ടോ; ഇത്തരത്തിൽ ബസ് സർവ്വീസുകൾ ആരംഭിക്കുന്നതിനായി സ്കൂൾ അധികാരികളാണോ കെ.എസ്.ആര്‍.ടി.സി. യുമായി ബന്ധപ്പെടേണ്ടത്; വിശദമാക്കുമോ;
( ബി )
രക്ഷിതാക്കൾ നേരിട്ട് കെ.എസ്.ആര്‍.ടി.സി. യുമായി കരാറുണ്ടാക്കി സർവ്വീസ് നടത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
6683.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറച്ച് അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനുതകുമാറ് പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പൊതുഗതാഗതം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളെ പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദാംശങ്ങള്‍ നല്‍കാമോ?
6684.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രാപാസ്സ്‌ നിലവിലുണ്ടോ; എങ്കിൽ ഏതെല്ലാം ക്ലാസ് സര്‍വ്വീസുകളിലാണ് പാസ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. യുടെ വോള്‍വോ, മിന്നല്‍ തുടങ്ങിയ സര്‍വ്വീസുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രാപാസ്സ്‌ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പാസ് അനുവദിക്കുന്ന കാര്യം പരിഗണയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
6685.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ധനകാര്യ വകുപ്പിന്റെ പരിശോധന വിഭാഗം ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ഡിപ്പാേകളിലെ നിര്‍മ്മാണങ്ങളിലാണ് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയത്;
( സി )
കരാറുകാരെ വഴിവിട്ട് സഹായിച്ചതായി ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടോ;
( ഡി )
കെ.എസ്.ആര്‍.ടി.സി. യുടെ കീഴിലുള്ള വിവിധ നിര്‍മ്മാണങ്ങളില്‍ ഉള്ളതായി പറയപ്പെടുന്ന ക്രമക്കേടുകള്‍ തടയുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
6686.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. നാളിതുവരെ വാങ്ങിയ ലോ ഫ്ലോര്‍ ബസ്സുകളുടെ എണ്ണം എത്രയാണ്; ഏതൊക്കെ കമ്പനികളില്‍ നിന്നും എത്ര എണ്ണം വീതമാണ് വാങ്ങിയതെന്ന് തീയതി അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ; ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവ ഏതൊക്കെയാണെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ ബസ്സുകള്‍ വാങ്ങുന്നതിനായി ചെലവാക്കിയ ആകെ തുക എത്രയാണെന്ന് അറിയിക്കുമോ; ഇതില്‍ ഓരോ ഇനത്തിലെയും ഒരു ബസ് നിരത്തിലിറക്കുന്നതിനായി ചെലവായ തുക എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
ഇവയില്‍ ഓരോ ഇനത്തിലുമുള്ളത് വാങ്ങിയ വര്‍ഷാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
നിരത്തുകളില്‍ ഓടാത്ത ബസ്സുകളിൽ ഓരോ ഇനത്തിന്റെയും വാങ്ങിയ വര്‍ഷം അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
വാടക കരാര്‍ വ്യവസ്ഥയില്‍ കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ബസ്സുകളുടെ എണ്ണം എത്രയാണെന്ന് കരാര്‍ തീയതിയുടെ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ; ഇതിനായി കെ.എസ്.ആര്‍.ടി.സി. ചെലവാക്കിയ തുക എത്രയാണെന്നും എത്ര വര്‍ഷത്തേക്കായിരുന്നു കരാറെന്നും അറിയിക്കാമോ; ഇതില്‍ ഏത്ര ബസ്സുകളാണ് നിരത്തിലോടുന്നത്; ഓടാതായ ബസ്സുകളുടെ തീയതിയുടെ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( എഫ് )
അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതും സ്പെയര്‍പാര്‍ട്ട്സുകളുടെ ലഭ്യതക്കുറവും വിദേശ നിര്‍മ്മിത ബസ്സുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള സംവിധാനം ഇല്ലാത്തതുമാണോ ബസ്സുകള്‍ ഓടാത്തതിനു കാരണമെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ മറ്റു കാരണങ്ങളെന്തൊക്കെയാണെന്ന് വിശദീകരിക്കുമോ?
6687.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തില്‍ സർക്കാർ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആറ്‌ മാസത്തെ വാടക ഒഴിവാക്കി തീരുമാനമെടുത്തപോലെ കെ.എസ്.ആര്‍.ടി.സി. യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
വാടകകുടിശ്ശിക ഒറ്റത്തവണയായി തന്നെ തീർപ്പാക്കണമെന്ന തീരുമാനമെടുത്തിട്ടുണ്ടോ; തവണകളായി അടയ്ക്കാൻ ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ നടപടി സ്വീകരിക്കുമോ?
6688.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ കുറവ് വരുത്തിയിട്ടുണ്ടോ; ഇതുമൂലം ശമ്പള വിതരണം തടസ്സപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
6689.
ശ്രീ. പി.വി.അൻവർ
ശ്രീമതി യു പ്രതിഭ
ശ്രീ. എൻ.കെ. അക്ബര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും തകര്‍ച്ചയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കുന്നതിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചു നടപ്പാക്കിയ പ്രധാന പദ്ധതികളുടെയും അതിനു വേണ്ടി ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വികസനത്തിനുണ്ടായിട്ടുള്ള തിരിച്ചടികള്‍ നേരിടുന്നതിനും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് അറിയിക്കാമോ;
( സി )
സുഗമമായ ദീര്‍ഘദൂര യാത്രയില്‍ കോവിഡ് കാല പ്രത്യേക സേവന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ;
( ഡി )
മുടങ്ങിക്കിടക്കുന്ന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ?
6690.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യിൽ നിലവിൽ ആകെ എത്ര ജീവനക്കാരാണ് ജോലി ചെയ്യുന്നത്; താൽക്കാലിക ജീവനക്കാരുടെയും മറ്റു കരാർ വ്യവസ്ഥകളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെയും കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാർ ഏതൊക്കെ തസ്തികകളിലാണ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നത്; ഓരോ തസ്തികകളിലും നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളയിനത്തിൽ അല്ലാതെ മറ്റു വിധത്തിലുള്ള പ്രതിമാസ ഭരണ ചെലവുകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി.യിൽ സ്പെയർ പാർട്ടുകൾ, ഡീസൽ തുടങ്ങി ബസുമായി ബന്ധപ്പെട്ട നടത്തിപ്പ് ചെലവിനല്ലാതെ ഭരണ ചെലവിനത്തിലും ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നീ ഇനങ്ങളിലുമായി ആകെ എത്ര രൂപയാണ് പ്രതിമാസ ചെലവ്; ഇനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
6691.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ എന്തെല്ലാമെണെന്ന് വിശദമാക്കാമോ;
( ബി )
കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
6692.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ബസ്‍സ്റ്റാന്റുകളിൽ പ്രവര്‍ത്തിക്കുന്ന മെക്കാനിക്കല്‍ വര്‍ക് ഷോപ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ വാഹനങ്ങളിലെ രാത്രികാല യാത്രക്കിടയില്‍ വരുന്ന വാഹന കേടുപാടുകള്‍ തീര്‍ക്കുവാന്‍ പ്രസ്തുത വര്‍ക് ഷോപ്പുകളെ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
6693.
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കാനിയ, വോള്‍വോ ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
6694.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യില്‍ ആശ്രിത നിയമന പദ്ധതി നിലവിലുണ്ടോ; വെളിപ്പെടുത്തുമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം ഏറ്റവും ഒടുവില്‍ നിയമനം നല്‍കിയത് എന്നാണ് എന്ന് വ്യക്തമാക്കുമോ;
( സി )
നാളിതുവരെ പ്രസ്തുത പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ പേര് വിവരവും മേല്‍വിലാസവും ലഭ്യമാക്കുമോ;
( ഡി )
ഇവര്‍ക്ക് എന്നേക്ക് നിയമനം നല്‍കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി പ്രകാരം ജോലി നല്‍കുന്നതിന് താമസം നേരിടുന്ന സാഹചര്യത്തില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി.യിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ;
( എഫ് )
പ്രസ്തുത പദ്ധതിയില്‍ ജോലി ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ളവരില്‍ പലരുടെയും ജീവിത സാഹചര്യങ്ങള്‍ പരിതാപകരമാണെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ?
6695.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി.യിൽ എത്ര പേർക്ക് നിയമനം നൽകി; ഇതിൽ സ്ഥിരം, കരാർ, താത്കാലിക നിയമനങ്ങളുടെ കണക്കുകൾ തരം തിരിച്ച് ലഭ്യമാകുമോ;
( ബി )
നിലവിൽ കെ.എസ്.ആര്‍.ടി.സി. യിൽ നിന്ന് എത്ര ജീവനക്കാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മറ്റു വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്; കണക്കുകൾ ലഭ്യമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യിൽ പുതിയതായി നിയമനം ലഭിച്ച അക്കൗണ്ട്സ് ഓഫീസർമാരുടെ ട്രെയിനിംഗ് പൂർത്തിയായോ; എത്ര പേരാണ് ട്രെയിനിംഗിൽ പങ്കെടുക്കുന്നത്; കണക്കുകൾ ലഭ്യമാക്കുമോ?
6696.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006 മുതൽ 2018 ഡിസംബർ വരെ ജോലി ചെയ്യുകയും ബഹു.ഹൈക്കോടതി വിധി പ്രകാരം പിരിച്ച് വിടുകയും 2019 ൽ പുന:നിയമനം ലഭിക്കുകയും ചെയ്ത കെ.എസ്.ആര്‍.ടി.സി.യിലെ എംപാനൽ ജീവനക്കാർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതിനാൽ പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യിൽ എംപ്ലോയ്മെൻറ് എക്സേഞ്ച് മുഖേന നിയമനം ലഭിച്ച് 10 വർഷം പൂർത്തിയാക്കിയ എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ച് അതിൽ സംരക്ഷിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
6697.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്യുന്നുണ്ടോ;
( ബി )
2021 ഒക്ടോബര്‍ മാസത്തെ പെന്‍ഷന്‍ എന്നാണ് വിതരണം ചെയ്തത്;
( സി )
പെന്‍ഷന്‍ വിതരണം മുടങ്ങിയതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
മാസാദ്യങ്ങളില്‍ തന്നെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
6698.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുക കൃത്യമായി ലഭ്യമാക്കുന്നതിന് സർക്കാരിന് ബാധ്യതയുണ്ടോ;
( ബി )
കൂടിയ പെന്‍ഷന്‍ തുകയും കുറഞ്ഞതും തമ്മിലുള്ള അന്തരം കുറച്ച് കൊണ്ടുവരുന്നതിന് പെന്‍ഷന് അപ്പർ ലിമിറ്റ് സീലിംഗ് ഏര്‍പ്പെടുത്തുവാൻ ആലോചനയുണ്ടോ;
( സി )
ഉയര്‍ന്ന പെന്‍ഷന്‍ സ്വീകര്‍ത്താക്കള്‍ക്ക് സീലിംഗ് ഏര്‍പ്പെടുത്തുന്നത് എന്ന് മുതലാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത നടപടികൊണ്ടു പ്രതിമാസ പെന്‍ഷന്‍ കൃത്യമായി വിതരണം നടത്താനാകുമോ എന്നറിയിക്കുമോ?
6699.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ ബസ് റൂട്ടുകളില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ കുറവായത് കാരണം പ്രദേശവാസികള്‍ ഏറെ ഗതാഗത ക്ലേശം നേരിടുന്നതിനാല്‍ മലപ്പുറം - ചട്ടിപ്പറമ്പ് - കാടാമ്പുഴ-വളാഞ്ചേരി, പെരിന്തല്‍മണ്ണ- വളാഞ്ചേരി - പേരശന്നൂര്‍ - എടച്ചലം - കുറ്റിപ്പുറം, പെരിന്തല്‍മണ്ണ- പടപ്പറമ്പ്-ചേണ്ടി - എടയൂര്‍-വളാഞ്ചേരി, കോട്ടയ്ക്കല്‍-ഇന്ത്യാ നൂര്‍ - കോല്‍ക്കളം - ആക്കപ്പറമ്പ് - ചട്ടിപ്പറമ്പ്-മലപ്പുറം എന്നീ ഗ്രാമീണ റൂട്ടുകളില്‍ കൂടി കെ‌.എസ്‌.ആര്‍‌.ടി‌.സി. യുടെ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6700.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഡിപ്പോയുടെ പുനരുദ്ധാരണത്തിനായി നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോ കോണ്‍ക്രീറ്റോ ടാറോ ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
6701.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്-മംഗലാപുരം റൂട്ടില്‍ നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസുകളാണ് ദിവസേന യാത്രയ്ക്കായുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഗതാഗതം പുനരാരംഭിച്ചതിനാല്‍ കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
6702.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കോവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുന്‍പ് കൊല്ലം, കൊട്ടാരക്കര, ചാത്തന്നൂര്‍, പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നും കുണ്ടറ മണ്ഡലത്തിന്റെ പരിധിയിലുളള വിവിധ പഞ്ചായത്തുകളിലൂടെ നടത്തിയിരുന്ന ബസ്സ് സര്‍വ്വീസുകള്‍ (ലോ ഫ്ലോര്‍ ഉള്‍പ്പടെ) ഏതൊക്കെയെന്ന് വിശദമാക്കാമോ; പ്രസ്തുത ഡിപ്പോകളില്‍ നിന്നും കുണ്ടറ മണ്ഡലത്തിലേയ്ക്ക് നിലവില്‍ ബസ്സ് സര്‍വ്വീസ് നടത്തുന്നത് ഏതൊക്കെ റൂട്ടുകളിലാണെന്ന് തരംതരിച്ച് നല്‍കാമോ;
( ബി )
കൊല്ലം, കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നും കുണ്ടറ വഴി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്ന എത്ര സര്‍വ്വീസുകളാണുള്ളത്;
( സി )
കുണ്ടറ മണ്ഡലത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍.സി.സി., ശ്രീചിത്ര മെഡിക്കല്‍ സെന്റർ എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന രോഗികള്‍ക്കായി കൊല്ലം, കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നും കുണ്ടറ വഴി കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
6703.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ സര്‍വ്വീസ് നടത്തിവന്നിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തി വച്ചിട്ടുണ്ടോ; എങ്കിൽ ആയതു പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വര്‍ക്കല മണ്ഡലത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അടിയന്തരമായി ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
6704.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിന്നും മംഗലാപുരം എയർപോർട്ടിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. സർവ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മഞ്ചേശ്വരത്ത് നിന്നും കണ്ണൂർ എയർപോർട്ടിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. സർവ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
6705.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തിയിരുന്നതും നിലവിൽ നിർത്തലാക്കിയിട്ടുള്ളതുമായ ബസുകളുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സർവ്വീസ് നിർത്തലാക്കാനുള്ള കാരണങ്ങൾ വിശദമാക്കാമോ; ഇവ പുനരാരംഭിക്കുവാൻ നടപടികൾ സ്വീകരിക്കുമോ?
6706.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കണ്ടുവരപാടം-പ്രയക്കയം, കടമ്പഴിപുറം-കോങ്ങാട് കല്ലടികോട് എന്നീ റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത് കാരണം യാത്രാക്ലേശം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്കൂള്‍, കോളേജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത സര്‍വ്വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
6707.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം തടയാന്‍ നടപടി സ്വീകരിക്കുമോ; ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുവാന്‍ ഏജന്റുമാരെ ഒഴിവാക്കണമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
6708.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കമ്പ്യൂട്ടർവൽകൃത ഡ്രൈവർ ടെസ്റ്റിംഗ് ട്രാക്കുകളും വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകളും എവിടെയെല്ലാമുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവ സ്ഥാപിച്ചത് ഏത് പദ്ധതി പ്രകാരം എത്ര ഫണ്ടുപയോഗിച്ചാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞതെപ്പോഴാണെന്നും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
കമ്പ്യൂട്ടർവൽകൃത ഡ്രൈവർ ടെസ്റ്റിംഗ് ട്രാക്കുകളും വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകളും അവ സ്ഥാപിച്ച ജില്ലകളിൽ ഉപയോഗപ്രദമാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇല്ലെങ്കിൽ ഏതെല്ലാം ജില്ലകളിൽ ഉപയോഗപ്രദമല്ലെന്നും അതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ?
6709.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനഃരജിസ്‌ട്രേഷൻ, ഫിറ്റ്നസ് എന്നിവയ്ക്ക് വൻനിരക്കും നിശ്ചയിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ;
( ബി )
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ പഴയവയ്ക്ക് വാഹനം പൊളിക്കൽ കേന്ദ്രം നൽകുന്ന രേഖയുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുകയില്ലെന്നത് ശരിയാണോയെന്ന് വ്യക്തമാക്കാമോ;
( സി )
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ്, ഫിറ്റ്നസ് ടെസ്റ്റ് ഫീസ് എന്നിവയ്ക്ക് അധികതുക നൽകേണ്ടിവരുന്നത് പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമോ; വ്യക്തമാക്കാമോ?
6710.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിലെ ബഡ്ജറ്റുകളില്‍ ഗതാഗത വകുപ്പിന് കീഴിൽ നടപ്പിലാക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും ഇവയിൽ ഏതൊക്കെ നടപ്പിലാക്കിയിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകുമോ; നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതൊക്കെ ആണെന്ന് വ്യക്തമാക്കുമോ?
6711.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവിലെ വായു മലിനീകരണത്തിന്റെ തോത് എത്രയാണ്; കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളുടെ വായു മലിനീകരണം തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താറുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
സർക്കാർ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കിനല്‍കുന്നതിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് തീരുമാനിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
6712.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാതയുടെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുടെ റൂട്ട് മാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുകയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ജലപാതയുടെ ഭാഗമായുള്ള കടലുണ്ടിപ്പുഴ വീതി കൂട്ടി തീരം സംരക്ഷിക്കുന്നതിനും ജലപാതയ്ക്ക് തടസ്സം നില്‍ക്കുന്ന പാലങ്ങള്‍ പൊളിച്ചു പണിയുന്നതിനും ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഉള്‍നാടന്‍ ജലഗതാഗത പദ്ധതിക്കായി 2016 ജൂണ്‍ മുതല്‍ നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ; ഇതില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു;
( ഇ )
സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാത്തതിനാല്‍ കേന്ദ്ര ഫണ്ട് നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.