STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2438.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ ഗ്രന്റോടുകൂടി പ്രവർത്തിക്കുന്ന കമ്മീഷൻ ആണോയെന്ന് വ്യക്തമാക്കാമോ; മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനത്തിനായി വർഷംതോറും എത്ര തുകയാണ് ഗ്രന്റായി നൽകുന്നത് അറിയിക്കുമോ;
( ബി )
മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാറുണ്ടോ; എത്ര വർഷത്തെ റിപ്പോർട്ടാണ് സമർപ്പിക്കാനുള്ളത്; അവസാനമായി റിപ്പോർട്ട് സമർപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ?
2439.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിനുവേണ്ടി കേസുകളുടെ നടത്തിപ്പിനായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ മുതല്‍ പേര്‍ നിയമിതരായിട്ടും പുറമെ നിന്ന് പ്രത്യേക അഭിഭാഷകരെ നിയമിക്കുന്നത് സംസ്ഥാനത്തെ നിയമിതരായ അഭിഭാഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണോ എന്ന് വിശദമാക്കുമോ;
( ബി )
ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകരില്‍നിന്നും പ്രത്യേക അഭിഭാഷകര്‍ക്കുള്ള ചെലവ് ഈടാക്കുന്നതിന് സന്നദ്ധമാകുമോ എന്ന് വ്യക്തമാക്കുമോ?
2440.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നോട്ടറി നിയമനങ്ങളിൽ സുതാര്യത ഇല്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ബി )
നോട്ടറി നിയമനവുമായി ബന്ധപ്പെട്ട് നിയമവകുപ്പിൽ എത്ര അപേക്ഷകളാണ് നിലവിൽ ലഭിച്ചിട്ടുള്ളതെന്നും എത്ര ഒഴിവുകൾ നിലവിലുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
നോട്ടറി നിയമനം സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2441.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോക്സോ കേസ്സുകളിലടക്കം വിചാരണ കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടാകുന്നതില്‍ ഹൈക്കോടതി ഉല്‍കണ്ഠ രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുമ്പോള്‍ കഴിവിന് പകരം രാഷ്ട്രീയ താല്പര്യത്തിന് മുൻ‌തൂക്കം നല്‍കുന്നതായി കോടതി പരാമര്‍ശം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
യഥാര്‍ഥ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ രീതിയില്‍ കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവും പ്രാപ്തിയും ഉള്ളവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
2442.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടമുടമകൾ ഉപേക്ഷിച്ചുപോയ തോട്ടങ്ങൾ, പ്ലാന്റേഷൻ കോർപ്പറേഷൻ ഏറ്റെടുത്ത് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2443.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബൂ കോർപ്പറേഷനില്‍ അഴിമതിയും ധൂർത്തും നടക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 33.59 കോടി രൂപയുടെ നഷ്ടവും അഴിമതിയും അക്കൗണ്ടന്റ് ജനറൽ കണ്ടെത്തിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഇത് സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ടോയെന്നും പരിശോധന എന്ന് പൂർത്തിയാകുമെന്നും ആരെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
2444.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നടുവണ്ണൂര്‍ കാലിക്കറ്റ് ഇന്റഗ്രേറ്റഡ് പവര്‍ലൂം കോ-ഓപ്പറേറ്റീവ് സൊസെെറ്റി (സിപ്കോ) നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്നറിയിക്കാമോ;
( ബി )
200 ഓളം സ്ത്രീകള്‍ക്ക് ജോലി നല്‍കിക്കൊണ്ടിരിക്കുന്ന സിപ്കോ ടെക്സ്റ്റെയില്‍സിന്റെ കടബാധ്യത പരിഹരിക്കുന്നതിനും ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ച് നവീകരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2445.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ എത്ര പനംചക്കര സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു; വിശദമാക്കുമോ;
( ബി )
എത്ര സെന്റ് സ്ഥലമാണ് ഓരോ സൊസൈറ്റിയുടെ പേരില്‍ ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഈ സ്ഥലം സംരക്ഷിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2446.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാലുംമൂട് കെ.എ.എൽ. -ല്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിക്കും എത്ര കോടി രൂപ വീതമാണ് വിനിയോഗിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2447.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ട്പറമ്പില്‍ സ്ഥിതി ചെയ്യുന്ന പ്രധാന പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് കമ്പനിയുടെ സമഗ്ര വികസനവും വൈവിധ്യവത്കരണവും ലക്ഷ്യമിട്ട് എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2448.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ, അഴിമതി, മറ്റ് വീഴ്ചകള്‍ എന്നിവ കാലാകാലങ്ങളായി സംഭവിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എത്ര പരാതികള്‍ വ്യവസായികള്‍, വ്യവസായം തുടങ്ങാനായി എത്തിയവര്‍ എന്നിവരില്‍ നിന്നും ഈ സര്‍ക്കാരിന് ലഭിച്ചുവെന്നും ഇതിന്‍മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നു എന്നും വ്യക്തമാക്കുമോ;
( സി )
വ്യവസായ മേഖലയെ തകര്‍ക്കുന്നതും സര്‍ക്കാരിനുപേരുദോഷം വരുത്തുന്നതുമായി പ്രസ്തുത ഉദ്യോഗസ്ഥമേഖലാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സമയ ബന്ധിതമായി നടപ്പാക്കാനും ഈ സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
2449.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ ഇലക്ട്രോണിക്സ് വ്യവസായ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2450.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിൽ പെരുമ്പാവൂരില്‍ സ്ഥിതിചെയ്യുന്ന ട്രാവൻകൂർ റയോൺസിന്റെ സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ആവശ്യം ഉന്നയിച്ച് സ്ഥലം എം.എൽ.എ. നൽകിയ പ്രോപ്പോസലില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2451.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ 2003 ല്‍ പ്രവർത്തനം അവസാനിപ്പിച്ച കെൽട്രോൺ പവർ ഡിവൈസസ്, കെൽട്രോൺ വെട്രിഫയേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ആസ്തിബാധ്യതകളെ സംബന്ധിച്ച് നിലനിൽക്കുന്ന കോടതി വ്യവഹാരങ്ങൾ തീർപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
2452.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യപരിപാലനത്തിന് ആവശ്യമുളള വസ്തുക്കളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വ്യവസായവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പുമായും ആരോഗ്യ വകുപ്പുമായും കൂടിയാലോചിച്ച് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് പോലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി കുടുംബശ്രീ വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
2453.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഭെല്‍-ഇ.എം.എല്‍. കമ്പനി പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുത്ത സാഹചര്യത്തിൽ അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കാമോ;
( ബി )
നിലവിൽ എത്ര തൊഴിലാളികളാണ് ഉള്ളതെന്നും പ്രസ്തുത തൊഴിലാളികൾക്ക് എത്ര മാസത്തെ ശമ്പള കുടിശ്ശിക ഉണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്‌തുത ശമ്പള കുടിശ്ശിക കൊടുത്തുതീർക്കുന്ന കാര്യത്തിൽ എന്തു തീരുമാനമാണ് എടുത്തതെന്ന് വ്യക്തമാക്കാമോ;
( ഡി )
ശമ്പള കുടിശ്ശികയായി എത്ര രൂപയാണ് കൊടുക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
പിരിഞ്ഞുപോയ എത്ര തൊഴിലാളികൾക്ക് എത്ര തുക കൊടുക്കാൻ ബാക്കിയുണ്ടെന്നും അവ കൊടുക്കാനുള്ള സംവിധാനം ഉണ്ടാകുമോ എന്നും വ്യക്തമാക്കാമോ;
( എഫ് )
കമ്പനി പുതിയ രീതിയിൽ പ്രവൃത്തിക്കുമ്പോൾ നിലവിലുള്ള തൊഴിലാളികളെയെല്ലാം വീണ്ടും ഉൾക്കൊള്ളുമോ എന്ന് അറിയിക്കാമോ?
2454.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ (കെ.എസ്.ഐ.ഇ.) ശമ്പളപരിഷ്കരണം വൈകുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ശമ്പള പരിഷ്കരണനടപടികളിൽ നിന്നും കെ.എസ്.ഐ.ഇ. ക്ക് കീഴിലെ കേരള സോപ്സ്, സി.ഐ.സി.എഫ്.എസ്. എന്നീ യൂണിറ്റുകളിലെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കെ.എസ്.ഐ.ഇ. യുടെ എല്ലാ യൂണിറ്റുകളിലെയും സ്ഥിരം ജീവനക്കാരെ കൂടി ഉൾപ്പെടുത്തി ശമ്പളപരിഷ്കരണം നടത്തുവാന്‍ സർക്കാർ ബന്ധപ്പെട്ടവര്‍ക്ക് നിർദ്ദേശം നൽകുമോ എന്ന് അറിയിക്കുമോ;
( സി )
കേരള സോപ്സ്, സി.ഐ.സി.എഫ്.എസ്. എന്നീ യൂണിറ്റുകളിലെ ജീവനക്കാരെ കെ.എസ്.ഐ.ഇ. യിലെ സീനിയോറിറ്റി ലിസ്റ്റില്‍ ഉൾപ്പെടുത്താതെ പ്രമോഷൻ നിഷേധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് കാരണത്താലാണ് ഇവരെ സീനിയോറിറ്റി ലിസ്റ്റില്‍ ഉൾപ്പെടുത്താതെ പ്രമോഷൻ നിഷേധിക്കുന്നതെന്ന് പരിശോധിക്കുമോ;
( ഡി )
പ്രസ്‌തുത യൂണിറ്റുകളിലെ ജീവനക്കാർക്കും പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കി അർഹരായ എല്ലാ ജീവനക്കാരെയും അതിൽ ഉൾപ്പെടുത്തി പ്രമോഷന്‍ നൽകുവാൻ കെ.എസ്.ഐ.ഇ. അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകുമോ; വിശദാംശം ലഭ്യമാക്കുമോ?
2455.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ നിന്നും നാളിതുവരെ എത്ര ഇലക്ട്രിക് ഓട്ടോകൾ നിർമ്മാണം പൂർത്തീകരിച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇലക്ട്രിക് ഓട്ടോ നിർമ്മാണത്തിൽ നിലവിൽ എന്തെങ്കിലും പ്രതിസന്ധി നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇലക്ട്രിക് ഓട്ടോയുടെ സ്പെയർപാർട്സുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായിട്ടുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകുമോ?
2456.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ നവീകരണത്തിനായി 2016-17 മുതല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദീകരിയ്ക്കാമോ;
( ബി )
നവീകരണാനന്തരം നിലവില്‍ കമ്പനി ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍, കമ്പനി ഏറ്റെടുക്കുന്ന മറ്റ് പദ്ധതികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ട് പ്രകാരമുള്ള ഏതെല്ലാം പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രസ്തുത സ്ഥാപനത്തിന് അനുവാദം നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
2457.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസ്തുത മേഖലയില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
( ബി )
ഇതിന്റെ ഭാഗമായി എത്ര തുകയുടെ നിക്ഷേപം ഈ സര്‍ക്കാര്‍ കാലയളവില്‍ ലഭ്യമായി എന്നും ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ നിക്ഷേപമുള്‍പ്പെടെ മറ്റിതര നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ;
( സി )
''കേരള ബ്രാന്‍ഡ്'' നടപ്പാക്കി കേരള ഉല്പന്നങ്ങൾ യാഥാര്‍ത്ഥ്യമാക്കുവാനും അത് വഴി ഉല്പാദനവും വിപണനവും കാര്യക്ഷമമാക്കാനുമായുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ഡി )
ഇതു വഴി എത്ര പേര്‍ക്കു തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
2458.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ വ്യവസായ സംരംഭകര്‍ക്ക് അധിക മൂലധനമോ പ്രവര്‍ത്തന മൂലധനമോ ബാങ്കുകളില്‍ നിന്നും വായ്പയായി ലഭിക്കുന്നതിന് ദുഷ്കരമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സംരംഭകര്‍ക്കായി സഞ്ചിത നിധി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2459.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനായി നടപ്പാക്കിയ അസ്സെൻഡ് 2020 വ്യവസായ സംഗമത്തിൽ വന്ന പദ്ധതി നിർദ്ദേശങ്ങളിൽ എത്ര എണ്ണം പ്രാവർത്തികമാക്കിയിട്ടുണ്ട് എന്ന് അറിയിക്കുമോ; ഇനിയും പ്രാവർത്തികമാക്കാനുള്ളവയുടെ വിശദാംശങ്ങളും നൽകുമോ;
( ബി )
പദ്ധതി നിർദ്ദേശങ്ങളെല്ലാം തന്നെ പ്രാവർത്തികമാക്കാൻ സാധിക്കും എന്നു വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ?
2460.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിനും, കൂടുതല്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ചെറുകിട വ്യവസായ രംഗത്ത് കൂടുതല്‍ സംരംഭക യൂണിറ്റകള്‍ വാര്‍ഡു തലത്തില്‍ ആരംഭിക്കുവാന്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജ്ജം പകരുന്നതിനായി ഈ മേഖല കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2461.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പാണക്കാട് വ്യവസായ വളർച്ചാ കേന്ദ്രത്തിൽ നിലവിൽ എത്ര സ്ഥാപനങ്ങളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് പുതിയ വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത സ്ഥലത്ത് ഒഴിഞ്ഞു കിടക്കുന്ന ഭൂമിയുണ്ടോ; എങ്കിൽ അത് മറ്റ് സംരംഭങ്ങൾക്കായോ അല്ലെങ്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് പുതിയ പ്രൊജക്ടുകൾക്കായോ വിട്ടുനൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ?
2462.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ എത്ര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളാണ് നിലവിലുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര വ്യവസായ യൂണിറ്റുകളാണ് പ്രവര്‍ത്തനം ഇല്ലാതെ കിടക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രവര്‍ത്തിക്കാതെ കിടക്കുന്ന വ്യവസായ യൂണിറ്റുകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
2463.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ എസ്റ്റേറ്റുകളുടെ വിപുലീകരണത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിനായി ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വ്യവസായ എസ്റ്റേറ്റുകളുടെ വിപുലീകരണത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിനായി നിലവിൽ ഏതൊക്കെ പ്രൊപ്പോസലുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ?
2464.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
2465.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായികളെ ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവമ്പാടി മണ്ഡലത്തില്‍ ഭൂമി ഏറ്റെടുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഈ നിര്‍ദ്ദേശത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കിൽ പ്രസ്തുത എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2466.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി കെ.എസ്.ഐ.ഡി.സി. മുഖേന എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്; വ്യക്തമാക്കുമോ;
( ബി )
വനിതാ സംരംഭങ്ങള്‍ക്കായി വ്യവസായവകുപ്പ് നല്‍കിവരുന്ന സഹായ പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കാമോ?
2467.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളെ സംരംഭകരാക്കി മാറ്റുന്നതിന് കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കെ.എസ്.ഐ.ഡി.സി. മുഖേന പ്രവാസി സംരംഭകര്‍ക്കായുള്ള വായ്പാ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംരംഭകര്‍ക്ക് വിവിധ അപേക്ഷകള്‍ ഓണ്‍ലൈൻ ആയി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
2468.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെല്‍ട്രോണ്‍ മുഖേന വ്യാവസായിക അടിസ്ഥാനത്തില്‍ വെന്റിലേറ്റര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുവാനുള്ള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ?
2469.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ സെപ്റ്റംബർ മാസത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള മിനി വ്യവസായ പാർക്കുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നവ സംരംഭകരെ കണ്ടെത്തുന്നതിനായി വ്യവസായവകുപ്പ് പദ്ധതി തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ എന്തെല്ലാം;
( സി )
നവ സംരംഭകർക്ക് വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ വകുപ്പ് നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?
2470.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യവസായവകുപ്പ് മുഖേന തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ; പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ഡി )
വ്യവസായ മേഖലയില്‍ യുവജനങ്ങളെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
2471.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവ‍ര്‍ത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങളും അനുവദിച്ച തുകയും അറിയിക്കാമോ?
2472.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നോളജി അടിസ്ഥാനമാക്കി ആരംഭിക്കുന്ന പുതിയ സംരംഭങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുളള സംവിധാനം നിലവിലുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഏകോപനത്തിനായുളള നടപടികള്‍ വകുപ്പ് നടപ്പിലാക്കുമോ എന്ന് വിശദമാക്കാമോ?
2473.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ഇ.ജി.പി., നാനോ പദ്ധതികള്‍ പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര പുതിയ സംരംഭങ്ങളാണ് തുടങ്ങിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇങ്ങനെ തുടങ്ങുന്ന സംരംഭങ്ങളുടെ സക്സസ് റേറ്റ് വകുപ്പ് പരിശോധിക്കാറുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ് എന്ന് വിശദമാക്കാമോ;
( സി )
ഇങ്ങനെ ആരംഭിക്കുന്ന പുതിയ സംരംഭങ്ങളുടെ നല്ല രീതിയിലുള്ള മുന്നോട്ട് പോക്കിന് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഫാേളോ അപ്പ് ഉണ്ടാകാറുണ്ടോ എന്ന് വിശദമാക്കാമോ?
2474.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിലവിൽ ജനറൽ മാനേജർ ഉണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ ജനറൽ മാനേജരുടെ ചുമതല നിലവിൽ ആർക്കാണ്; എന്നുമുതലാണ് ചാർജ് എടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പുതിയ ജനറൽ മാനേജരെ എപ്പോൾ നിയമിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിലവിൽ ഏതൊക്കെ ഉദ്യോഗസ്ഥ ഒഴിവുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2475.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കിൻഫ്ര കണ്ടെത്തിയ 95.47 ഏക്കർ ഭൂമി (പരവൂർ, ചിറക്കര വില്ലേജുകൾ) വ്യവസായ പാർക്കിനായി ഉപയോഗപ്പെടുത്തുന്നതിന് കിൻഫ്ര നിലവിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള 46.39 ഏക്കർ ഭൂമി നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കിൻഫ്ര നൽകിയ അപേക്ഷ സംബന്ധിച്ച നിലവിലെ അവസ്ഥ അറിയിക്കാമോ?
2476.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ് പ്രോസസിംഗ് പാര്‍ക്കില്‍ നിലവില്‍ എത്ര വ്യവസായ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാര്‍ക്കില്‍ നിലവില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും തൊഴില്‍ സാധ്യതയുളള പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
2019-20 കാലയളവില്‍ പ്രസ്തുത പാര്‍ക്കില്‍ എത്ര രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
വ്യവസായ വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
2477.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ഇ. ജി. ഹെർബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയായ പ്രവാസി പ്രസ്തുത സംരംഭം ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
2009 ൽ പ്രസ്തുത വ്യവസായിക്ക് അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള കാരണം വ്യക്തമാക്കുമോ?
2478.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് ഐ.ടി കമ്പനിയാണ് ഇത് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിന്റെ മുതൽമുടക്ക് എത്രയാണെന്നും സംസ്ഥാന സർക്കാരിന്റെ ഈ സംരംഭത്തിലുള്ള പങ്ക് എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ പാർക്ക് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം എത്രയാണെന്ന് വ്യക്തമാക്കാമോ; ഈ സ്ഥലം ഐ.ടി കമ്പനിക്ക് അനുവദിക്കുന്ന കരാർ വ്യവസ്ഥകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഇ )
ഈ കാമ്പസ് പൂർണ്ണമായും എപ്പോൾ പ്രവത്തനക്ഷമമാകുമെന്നും എത്ര തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കാമോ;
( എഫ് )
കേരളത്തിലെ മറ്റു ജില്ലകളിൽ വിശിഷ്യ പിന്നോക്കം നിൽക്കുന്ന വടക്കൻ ജില്ലകളിൽ ഇത്തരം കാമ്പസ്സുകൾ സ്ഥാപിക്കാൻ സർക്കാർ മുന്നോട്ട് വരുമോ എന്ന് വ്യക്തമാക്കാമോ?
2479.
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എം.എസ്.എം.ഇ. മേഖലയിലും വന്‍കിട വ്യവസായ മേഖലയിലും നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യമായിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
എം.എസ്.എം.ഇ. രംഗത്ത് പുതുതായി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായെന്ന് അറിയിക്കാമോ;
( സി )
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ എം.എസ്.എം.ഇ. മേഖലക്ക് നല്‍കിയ സഹായങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
ടാറ്റ കണ്‍സള്‍ട്ടന്‍സി ഉള്‍പ്പെടെ ഏതെല്ലാം പ്രമുഖ കമ്പനികളാണ് സംസ്ഥാനത്ത് നിക്ഷേപ താല്‍പര്യം അറിയിച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ?
2480.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ അംഗീകൃത എം. എസ്. എം. ഇ. സംരംഭങ്ങള്‍ ഏതൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ഇവയില്‍ വനിത സംരംഭങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
2481.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട സംരംഭകർക്കായുള്ള മാർജിൻ മണി ഗ്രാൻഡ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം അനുവദിക്കാവുന്ന പരമാവധി വായ്പാ തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടോ; വിശദാംശം നൽകുമോ?
2482.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട-സൂക്ഷ്മ വ്യവസായ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( ബി )
സംരഭകത്വത്തിന് തയ്യാറാകുന്നവര്‍ക്കായി നല്‍കിവരുന്ന സഹായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
സംരഭകത്വ പരിശീലനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കുമോ?
2483.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി പ്രത്യേക വ്യവസായ സംരംഭത്തിന് എന്തൊക്കെ പദ്ധതികളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എന്തൊക്കെ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് പറയാമോ ?
2484.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1000 ഡി. എഫ്. മില്ലുകൾ സ്ഥാപിച്ച് ചകിരി ഉത്പാദനം വർദ്ധിപ്പിക്കുമെന്ന കഴിഞ്ഞ സർക്കാരിന്റെ പ്രഖ്യാപനം പ്രാവർത്തികമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
മേല്പറഞ്ഞ പ്രകാരമുള്ള എത്ര ഡി.എഫ് മില്ലുകൾ സ്ഥാപിക്കുവാൻ സാധിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
2485.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം നല്‍കാമോ;
( ബി )
കേരളത്തിലെ ഏതെല്ലാം ജില്ലകളിലൂടെയാണ് പ്രസ്തുത ഇടനാഴി കടന്ന് പോകുന്നത്; ഇത് കടന്ന് പോകുന്ന ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( സി )
ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുളള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
2486.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബറധിഷ്ഠിത വ്യവസായത്തിനായി റബ്ബര്‍ പാര്‍ക്ക് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പാർക്കിന്റെ ആസ്ഥാനം എവിടെയാണെന്നും ഗുണഫലങ്ങള്‍ എന്താണെന്നും വിശദമാക്കുമോ?
2487.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വ്യവസായ വകുപ്പിന്റെ സ്ഥലത്ത് അപ്പാരല്‍ പാര്‍ക്കിന്റെ യൂണിറ്റ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ബി )
ഇതിനാവശ്യമായ സ്ഥല സൗകര്യങ്ങളുടെ വിശദ വിവരം ലഭ്യമാക്കുമോ?
2488.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഡി.പി. യുടെ കീഴിലുള്ള ഓങ്കോളജി പാർക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി കിഫ്‌ബി മുഖേന എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ?
2489.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യാവസായിക സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ലക്ഷ്യമിട്ട് എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
കൊച്ചി അമ്പലമുകളില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി എത്ര ഏക്കര്‍ ഭൂമി ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ?
2490.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസ് എന്ന സ്ഥാപനത്തിൽ സർക്കാർ / പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിഹിതം എത്രയാണ് എന്ന് അറിയിക്കാമോ;
( ബി )
ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസ് സ്ഥാപനത്തിന്റെ മൂലധനം, നിലവിൽ ഏറ്റെടുത്തിട്ടുള്ള സംരഭങ്ങൾ, വ്യവസായതല വിപണി ഇടപാടുകൾ, ഈ കമ്പനിയിലെ ജീവനക്കാരുടെ നിയമനം, സേവന വ്യവസ്ഥകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
പലിശ രഹിതമായി വ്യവസായതല വിപണി ഇടപെടലുകളും മൂലധന നിക്ഷേപങ്ങളും വായ്പ സംവിധാനങ്ങളും നടപ്പിലാക്കുവാൻ ചേരമാൻ ഫിനാൻഷ്യൽ സർവീസസ് എന്ന സ്ഥാപനത്തിന് ഫലപ്രദമായി കഴിഞ്ഞിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2491.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാലക്കാട് ജില്ലയില്‍ വ്യവസായ വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
2492.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായികപരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുട്ടനാട്ടില്‍ ഐ.റ്റി ഉള്‍പ്പെടെയുള്ള വ്യവസായ പാര്‍ക്ക്‌ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ആര്‍ ബ്ലോക്ക്‌ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകും എന്ന് വ്യക്തമാക്കുമോ;
( സി )
ടൂറിസം, നെല്ല്, മത്സ്യം എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
2493.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് ജോലിയും ബിസിനസും ചെയ്ത് സമ്പാദിക്കുന്ന തുക സ്വന്തം നാട്ടിൽ മുടക്കുന്ന പല സംരംഭകർക്കും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടാകുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2018 ഫെബ്രുവരിയിൽ കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് വർക്ക് ഷോപ്പ് ആരംഭിക്കാൻ സാധിക്കാത്തതിനാൽ ആത്മഹത്യ ചെയ്ത സുഗതൻ എന്ന വ്യക്തിയുടെ മക്കൾ അതേസ്ഥലത്ത് വർക്ക് ഷോപ്പ് തുടങ്ങാൻ അപേക്ഷ നല്കിയിരുന്നോ;
( സി )
പ്രസ്തുത സംഭവം നടന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും ആ സ്ഥലത്ത് വർക്ക് ഷോപ്പ് ആരംഭിക്കാൻ അനുവാദം നൽകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പുതിയ വ്യവസായ സംഭരംഭങ്ങൾ ആരംഭിക്കാൻ ശ്രമിച്ച അന്തൂരിലെ സാജൻ അടക്കം ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യത്തിൽ സമാനമായ സംഭവങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ നടപടികളാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത് എന്ന് വിശദമാക്കാമോ?
2494.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് മുഖേന ഈ സര്‍ക്കാര്‍ കാലയളവില്‍ എത്ര വ്യവസായങ്ങള്‍ക്ക് അപേക്ഷ ലഭിച്ചിരുന്നുവെന്നും എത്ര എണ്ണത്തിന് മുപ്പത് ദിവസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തന അനുമതി ലഭ്യമാക്കിയെന്നും അറിയിക്കുമോ; അവയുടെ ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( സി )
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉല്പന്ന വിപണനത്തിനായി സ്ഥാപിക്കുന്ന എക്സിബിഷന്‍ കം ട്രേഡ് സെന്ററിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( ഡി )
ഇത്തരം സെന്ററുകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നതിന് സാധിക്കുമോ എന്ന് വ്യക്തമാക്കുമോ?
2495.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് നിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി വ്യവസായ വകുപ്പിന്റെ കീഴില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
2496.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിമന്റിന് മേലുളള കുത്തക നിയന്ത്രണം ഒഴിവാക്കുന്നതിനും അതുവഴി വിലക്കയറ്റം ഒഴിവാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
2497.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിജ്ഞാനാധിഷ്ഠിത സാങ്കേതിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പുതുതലമുറ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുന്നതിനും പ്രാദേശിക വിഭവങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന സംരംഭകരെ സഹായിക്കുന്നതിനുമായി സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
ഭക്ഷ്യ-കാര്‍ഷിക അധിഷ്ഠിത വ്യവസായം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ വിശദമാക്കുമോ?
2498.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളി സഹകരണ സംഘങ്ങൾക്ക് വ്യവസായ വകുപ്പിന്റെ സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തൊഴിലാളി സഹകരണ സംഘങ്ങൾക്ക് വ്യവസായ വകുപ്പിന്റെ ധനസഹായം ലഭിക്കുന്നതിന് നിഷ്കർഷിച്ചിരുന്ന അംഗബലത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
തൊഴിലാളി സഹകരണ സംഘങ്ങളുടെ അംഗബലം സംബന്ധിച്ച പുതുക്കിയ മാനദണ്ഡപ്രകാരം കൂടുതൽ തൊഴിലാളി സഹകരണ സംഘങ്ങൾക്ക് വ്യവസായവകുപ്പിന്റെ ധനസഹായം ലഭിക്കാൻ അവസരം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സഹകരണ സംഘങ്ങൾ നടത്തുന്ന വ്യവസായ-വാണിജ്യ സംരംഭങ്ങൾക്ക് പ്രോത്സാഹനവും സഹായവും നൽകാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2499.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായവല്‍ക്കരണത്തെ മുന്‍നിറുത്തി എല്ലാ ത്രിതല പഞ്ചായത്തുകളിലും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2500.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായികനിക്ഷേപം ആകര്‍ഷിക്കാന്‍ കേരളം വൈമനസ്യം കാട്ടുന്നതായ പരാതി പരിഹരിക്കുമോ; കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍‍ക്കാര്‍ പ്രയത്നിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏത് നിക്ഷേപകനെയും സംരംഭകനെയും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
കേരളത്തിന്റെ രാഷ്ട്രീയം നിക്ഷേപത്തിന്റെ രാഷ്ട്രീയവും തൊഴില്‍ സ‍ൃഷ്ടിക്കലിന്റെ രാഷ്ട്രീയവുമായി മാറാന്‍ സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ?
2501.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയില്‍ ചകിരിച്ചോറിന്റെ വ്യവസായികാടിസ്ഥാനത്തിലുളള വിപണനം കാര്യക്ഷമമാക്കി കാര്‍ഷികാവശ്യങ്ങള്‍ക്കുളള ജെെവ വളങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനും കയര്‍ ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്താനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ?
2502.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധി സംരംഭങ്ങളിൽ നിക്ഷേപം നടത്താന്‍ സന്നദ്ധരായി കോവിഡാനന്തരം തിരിച്ചെത്തുന്ന പ്രവാസികളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഒരു പൊതു പ്ലാറ്റ്ഫോം രൂപീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2503.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം, കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍പ്പെട്ട നവോദയ കുന്നില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകള്‍ക്ക് വില നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
നവോദയ കുന്നില്‍ കിന്‍ഫ്രയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ നിഷ്ക്കര്‍ച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2504.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ കീഴിൽ ബാംബൂ ഫാക്ടറിയില്‍ ജോലി നോക്കുന്ന ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത്, ഫാക്ടറി ഡിപ്പോ തൊഴിലാളികളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി തൊഴിലാളി യൂണിയൻ പ്രസിഡന്റ് 09.8.21ന് സമർപ്പിച്ച നിവേദനത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വിഷയത്തിൽ പരിശോധന നടന്നുവരുന്നുവെങ്കിൽ പരിശോധന എന്ന് പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുമോ; ആരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ?
2505.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബൂ കോർപ്പറേഷന് കീഴിലുള്ള ഫാക്ടറികളില്‍ ഇപ്പോഴും ഈറ്റ കിട്ടാത്തതിനാൽ പ്രവർത്തനം നിലച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഫാക്ടറികള്‍ക്ക് ആവശ്യമായ ഈറ്റ ലഭിക്കാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
മൂന്നാർ വനം ഡിവിഷനിൽ നിന്നും ഈറ്റ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ചാലക്കുടി, മലയാറ്റൂർ, പത്തനംതിട്ട എന്നീ വനം ഡിവിഷനുകളിൽ നിന്നും ഈറ്റ ലഭിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ഇ )
ബാംബൂ കോർപ്പറേഷനിൽ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങൾ കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണക്കിലെടുത്ത് ഈറ്റ ലഭ്യമാക്കുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2506.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നൽകുന്നതിനായി സർക്കാർ നിയന്ത്രണത്തിൽ മൈക്രോ ഫിനാൻസ് കോർപ്പറേഷൻ ആരംഭിക്കുമെന്നുള്ള മുന്‍ സർക്കാരിന്റെ പ്രഖ്യാപനം പ്രാവർത്തികമായിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( ബി )
പ്രസ്തുത കോർപ്പറേഷൻ മുഖേന നാളിതുവരെ എത്ര സംരംഭകർക്ക് എത്ര രൂപ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2507.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനധികൃത പാറഖനനം വ്യാപകമാകുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ; എങ്കില്‍ എന്തെല്ലാം പരിഹാരനടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
ഇത്തരത്തിലുളള ഖനനംമൂലം പരിസരവാസികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നത് തടയുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
സര്‍ക്കാരിന് ലഭിക്കേണ്ട റോയല്‍റ്റി തുക കൃത്യമായി ഈടാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2508.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര പാറക്വാറികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ; എങ്കിൽ വിശദീകരിക്കാമോ;
( ബി )
ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പാരിസ്ഥിതികാനുമതി പിന്‍വലിയ്ക്കപ്പെട്ട ക്വാറികളുടെ വിശദാംശങ്ങള്‍ ലഭ്യമാണോ; എങ്കിൽ വിശദീകരിയ്ക്കാമോ;
( സി )
പ്രസ്തുത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിര്‍മ്മാണ പ്രവ‍ര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറ ലഭ്യമല്ലെന്ന പരാതിയുടെ നിജസ്ഥിതി വിശദീകരിയ്ക്കാമോ?
2509.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീമതി ലിസമ്മ സെബാസ്റ്റ്യന്‍ എന്ന വ്യക്തി കൃഷിയിടത്തിലെ ചെറുപാറകള്‍ പൊട്ടിക്കാന്‍ നല്‍കിയ അപേക്ഷയുടെ (ഫയൽ നമ്പർ IND-A3/411/2020-IND) ഇപ്പോഴത്തെ അവസ്ഥയെന്താണ്; ടിയാള്‍ എന്നാണ് അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഒന്നരവര്‍ഷത്തിലധികമായി പ്രസ്തുത ഫയലില്‍ തീര്‍പ്പ് കല്‍പ്പിക്കാതെയിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മൈനിങ് ആന്റ് ജിയോളജി ഡയറക്ടറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് എത്രനാളായി എന്ന് വ്യക്തമാക്കാമോ;
( ഡി )
പലയിടത്തായി കിടക്കുന്ന ചെറുപാറകള്‍ പൊട്ടിച്ച് കൂട്ടിയാല്‍ മാത്രമേ ആയതിന്റെ അളവ് കണക്കാക്കാന്‍ സാധിക്കു എന്ന് ജില്ലാ ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രസ്തുത പാറയുടെ അളവ് തിട്ടപ്പെടുത്തി നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിന്റെ യുക്തി എന്തെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഫയല്‍ നടപടികൾ എത്രയും വേഗം തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; അകാരണമായി ഫയല്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
2510.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കണ്ടെത്തിയ പ്രധാനപ്പെട്ട ധാതുനിക്ഷേപങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ധാതുക്കളുടെ നിക്ഷേപം സംബന്ധിച്ച പര്യവേക്ഷണങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
സുതാര്യവും കാര്യക്ഷമവുമായ ധാതുപരിപാലനത്തിനായി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ നൽകുമോ;
( സി )
സംസ്ഥാനത്തെ ധാതുക്കളുടെ അനധികൃത ഖനനം, കടത്ത് എന്നിവ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ?
2511.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ കാഞ്ഞിരോടിൽ സ്ഥാപിക്കുന്ന കൈത്തറി ഗ്രാമത്തിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തികളുടെ പൂര്‍ത്തീകരണം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത കൈത്തറി ഗ്രാമം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2512.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപജീവന തൊഴിലുകളുമായി ബന്ധപ്പെടുത്തി ഗ്രാമീണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഖാദി, ഗ്രാമീണ വ്യവസായസംഘങ്ങളെ പുനഃസംഘടിപ്പിക്കുവാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( സി )
നഷ്ടത്തിലായ സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2513.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി തിരുവനന്തപുരം വെങ്ങാനൂർ തെന്നൂർകോണത്ത് ഖാദിബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവും പതിനെട്ട് സെന്റ് വസ്തുവും സ്വകാര്യവ്യക്തികൾ കൈയേറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞ വസ്തുവില്‍ നിന്ന് അഞ്ച് സെന്റ് വസ്തു സ്വകാര്യവ്യക്തിക്ക് വിലയാധാരം നൽകിയത് ഏത് തീരുമാനപ്രകാരമാണെന്ന് വ്യക്തമാക്കുമോ; ഈ നടപടിക്ക് നിയമപരമായ സാധുത ഉണ്ടോ;
( സി )
ഖാദി ബോർഡിന്റെ കീഴിൽ വിഴിഞ്ഞം മുക്കോല റോഡിൽ സ്ഥാപിച്ചിട്ടുള്ള നെയ്ത്ത് പരിശീലന കേന്ദ്രവും പതിമൂന്ന് സെന്റ് വസ്തുവും സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മേൽപ്പറഞ്ഞ രണ്ട് സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികൾ വാടകയ്ക്ക് നൽകി പണം ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമോ;
( ഇ )
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളും വസ്തുവും തിരികെ ഏറ്റെടുത്ത് രണ്ട് സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2514.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കയറിന്റെയും കയറുല്പന്നങ്ങളുടെയും വിപണനം ഉയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
2515.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുവാന്‍ ചെയ്തു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കയര്‍ മേഖലയുടെ നവീകരണത്തിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2516.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഈ പദ്ധതികളുടെ തൽസ്ഥിതി എന്തെന്നും വിശദമാക്കാമോ?
2517.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് വലിയഴിക്കലിലുള്ള കയര്‍ വ്യവസായ സഹകരണ സംഘത്തിലുണ്ടായ (ക്ലിപ്തം നമ്പര്‍ എ 658) തീപിടുത്തത്തെത്തുടര്‍ന്ന് എത്ര ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത സംഘം നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സംഘത്തിന്റെ പ്രവര്‍ത്തന മൂലധനത്തിനുണ്ടായ നഷ്ടം നികത്തുന്നതിനും സംഘത്തിന്റെ നിലനില്‍പ്പിനും വേണ്ടി കയര്‍ഫെഡിനും കയര്‍വികസന ഡയറക്ടറേറ്റിലും നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം അറിയിക്കാമോ;
( ഡി )
ഇക്കാര്യത്തില്‍ അടിയന്തിര ധനസഹായവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2518.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാന വികസന ഫണ്ടായി അനുവദിച്ചിരുന്ന തുക വിനിയോഗിക്കുന്നതില്‍ സംഘങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇക്കാര്യത്തില്‍ എന്ത് സാങ്കേതിക തടസ്സമാണ് നിലവിലുള്ളതെന്നും ഇത് തരണം ചെയ്യുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
2519.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റിൽ 119 കോടി രൂപ നീക്കിവച്ചിട്ടുള്ള കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സെക്രട്ടേറിയറ്റിൽ പ്രത്യേക സെക്ഷൻ നിലവിലില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജോലിഭാരം കണക്കിലെടുത്തും കശുവണ്ടി മേഖലയുടെ ഏകോപനം ലക്ഷ്യമാക്കിയും വ്യവസായ വകുപ്പിൽ പുതിയ സെക്ഷൻ രൂപീകരിക്കുവാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശിപാർശ ചെയ്തിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത ശിപാർശ നടപ്പാക്കാത്തതിന്റെ കാരണം അറിയിക്കുമോ;
( ഡി )
കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ സെക്ഷൻ രൂപീകരണം പ്രത്യേക വിഷയമായി പരിഗണിക്കുമോ?
2520.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിനും പ്രസ്തുത മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുവാനുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരള കാഷ്യൂ ഫാക്ടറീസ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കടക്കെണിയിലായ സ്വകാര്യ കശുവണ്ടി ഫാക്ടറികളെ പുനരുദ്ധരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്വകാര്യ കശുവണ്ടി വ്യവസായികളുടെ വായ്പ പുനഃക്രമീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കശുവണ്ടി വ്യവസായത്തിന്റെ ആധുനികവത്കരണത്തിനും കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനുമുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( എഫ് )
കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.