STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2911.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയില്‍ അനധികൃത മത്സ്യബന്ധനം നടക്കുന്നതും അവര്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതും ആയത് സംസ്ഥാനത്തെ ചെറുകിട മത്സ്യത്തൊഴിലാളി മേഖലയെയാകെ ബാധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അനധികൃത മത്സ്യബന്ധനം തടയുവാനും ചെറുകിട മത്സ്യബന്ധന മേഖലയ്ക്ക് സംരക്ഷണം നല്കുവാനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?
2912.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കുണ്ടഴിയൂര്‍ വില്ലേജിലെ ബി.റ്റി.ആര്‍. പ്രകാരവും പുറമ്പോക്ക് രജിസ്റ്റര്‍ പ്രകാരവും 148/4B എന്ന സര്‍വ്വേ നമ്പരില്‍പ്പെട്ട ഇരുപത്തിയ‍ഞ്ച് സെന്റ് സ്ഥലം ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷം മുമ്പുവരെ പ്രവര്‍ത്തിച്ചിരുന്ന ഫിഷറീസ് സ്കൂളിന്റേതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സ്ഥലം വെങ്കിടങ്ങ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി വിട്ടുകിട്ടുന്നതിന് മണലൂര്‍ എം.എല്‍.എ.യുടെ ശിപാര്‍ശയോടുകൂടി പ്രസ്തുത സംഘത്തിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ എന്ത് തുടര്‍നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ?
2913.
ഡോ.കെ.ടി.ജലീൽ
ശ്രീ വി ജോയി
ശ്രീമതി ദെലീമ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിലും കടല്‍ത്തീരത്തും അടിഞ്ഞുകൂടിയിട്ടുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ നീണ്ടകര ഹാര്‍ബറില്‍ ആരംഭിച്ച ശുചിത്വ സാഗരം പദ്ധതി സംബന്ധിച്ച് ലോക സാമ്പത്തിക ഫോറത്തിന്റെ വെബ്സെെറ്റിലും ഐക്യരാഷ്ട്രസഭയിലും ശ്ലാഘനീയമായ പരാമര്‍ശങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളിലും പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ നല്‍കുന്നതിനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ അവരുടെ സാമൂഹ്യ ഉന്നമനം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം നേടാനാകുന്ന തരത്തില്‍ പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
2914.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍പ്പെട്ട ആവിയില്‍തോട് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2915.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്തിന്റെ പൊതുവികസനത്തിനായി ഈ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത പാക്കേജില്‍ ഏതെല്ലാം പദ്ധതികളാണുള്ളത്; വിശദവിവരം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരം നൽകാമോ;
( സി )
ഹാര്‍ബറുകളുടെ വിപുലീകരണത്തിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ഡി )
തീരസംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും വേലിയേറ്റപരിധിയില്‍ നിന്ന് അന്‍പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ പുരോഗതിയും വിശദമാക്കാമോ?
2916.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന പ്രോജക്റ്റ് സമര്‍പ്പിച്ച് കിഫ്ബിയില്‍നിന്നും ധനകാര്യ അനുമതി ലഭിച്ച കണ്ണപുരം മത്സ്യമാര്‍ക്കറ്റ്, പഴയങ്ങാടി മത്സ്യമാര്‍ക്കറ്റ് എന്നിവയുടെ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുവാനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2917.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പില്‍നിന്നും തുക അനുവദിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പാക്കുന്ന കായംകുളം നഗരസഭയിലെ ചെറുകാവ്-ഇല്ലത്ത് റോഡ്, ക്ലാപ്പന മരങ്ങാട്ട് റോഡ്, ഒന്നാം കുറ്റി ഗുരുമന്ദിരം റോഡ്, ആലയ്ക്കമുറി പട്ടശ്ശേരി റോഡ് എന്നീ റോഡുകൾ ഭരണാനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിന്റെ കാരണമെന്തെന്നും റോഡുകളുടെ നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കുവാൻ കഴിയുമെന്നും വിശദമാക്കുമോ?
2918.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ തീരദേശ റോഡ് തകർന്ന് പൊക്കാഞ്ചേരി ഭാഗം രണ്ടായി പിളര്‍ന്ന് 16,17,18 വാർഡുകളിലെ ജനങ്ങളുടെ യാത്രാ സൗകര്യം തടസ്സപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭാഗത്തെ തീരദേശ റോഡും തകർന്ന പൈപ്പ് ലൈനുകളും പുനഃനിർമ്മിക്കാൻ നടപടിയെടുത്തിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2919.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വെട്ടിയാര്‍ ആറ്റുതീരം റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
വള്ളിക്കുന്നം പഞ്ചായത്തിലെ കാഞ്ഞിപ്പുഴ പള്ളിമുക്ക് പറയന്റെ കിഴക്കതില്‍ ജംഗ്ഷന്‍ റോ‍ഡിന്റെ സെക്കന്റ് റീച്ച് നിര്‍മ്മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
2920.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ 2018-21 കാലയളവിൽ ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം റോഡുകൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളിൽ പണി പൂർത്തീകരിക്കാത്തവയുടെയും നിലവാരമുയർത്തൽ പ്രവൃത്തി ആരംഭിക്കാത്ത റോഡുകളുടെയും വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം തീരദേശ റോഡുകളാണ് നവീകരണ പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നിലവിൽ വകുപ്പിന്റെ പരിഗണനയിലുള്ളത് എന്ന് വിശദമാക്കാമോ?
2921.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡ് തയ്യാറാക്കിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ ചില്ലറ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനകരമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ചില്ലറ വിൽപ്പനക്കാർക്ക് കൂടുതൽ പ്രയോജനകരമാകുന്ന രീതിയിൽ പ്രസ്തുത ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2922.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അത് എവിടെയൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഫിഷ് മാര്‍ട്ടുകള്‍ അനുവദിക്കുന്നതിന് മണ്ഡലത്തിന്റെ പരിധിക്കുളളില്‍ നിന്നും ഇതുവരെ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ നല്‍കാമോ;
( ഡി )
ഈ അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2923.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തിൽ നഷ്ടത്തിലായ മത്സ്യമേഖലയിലെ തൊഴിലാളികളെ സഹായിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2924.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ടറ നിയോജകമണ്ഡലത്തിലെ കണ്ണനെല്ലൂരില്‍ മത്സ്യമാര്‍ക്കറ്റ് അനുവദിച്ചിട്ടുണ്ടോ; അനുവദിച്ചിട്ടുണ്ടെങ്കില്‍ അനുവദിച്ചിരുന്ന സമയത്ത് നിര്‍മ്മാണത്തിനായി സ്ഥലം ലഭ്യമായിരുന്നോ; സ്ഥലം ലഭ്യമല്ല എങ്കില്‍ സ്ഥലം ഏറ്റെടുക്കുന്നതും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
2925.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫിഷറീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നറിയിക്കുമോ;
( ബി )
രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം വിപണനം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികള്‍ പതിവായിട്ടും ഇതു തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്; നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കൊക്കെ എതിരെ, വ്യക്തമാക്കുമോ;
( സി )
മത്സ്യത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തി വിപണനം നടത്തുന്നത് തടയുന്നതിന് പ്രത്യേക സ്ക്വാഡുകളുടെ പരിശോധന സംവിധാനം സജ്ജമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലമാക്കുമോ; വ്യക്തമാക്കുമോ?
2926.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡ് വഴി തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ മത്സ്യവ്യാപാരം വിജയപ്രദമാണോ; വിശദാംശം നല്‍കുമോ; ഇതിലെ ഗുണഭോക്താക്കളായ വ്യാപാരികളെ കണ്ടെത്തുന്നതെങ്ങനെയാണ്; ഇതുമൂലം എത്ര തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സേവനം മറ്റ് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് നടത്തുന്ന സമുദ്ര പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിന് എത്ര ചെലവ് പ്രതീക്ഷിക്കുന്നുണ്ട്; എത്ര ഗുണഭോക്താക്കള്‍ക്ക് ഇതുമൂലം തൊഴിലും സേവനവും നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?
2927.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എച്ച്. സലാം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇവയുടെ സംരക്ഷണം, പരിപാലനം എന്നിവയ്ക്കുമായി എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്;
( ബി )
മത്സ്യോല്പാദനവുമായി ബന്ധപ്പെട്ട് അക്വാകള്‍ച്ചര്‍ വികസനത്തിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2928.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്താകമാനം ഈയടുത്തകാലത്ത് അടിക്കടിയുണ്ടായ ന്യൂനമര്‍ദ്ദങ്ങളും അതിന്റെ ഭാഗമായ ചുഴലിക്കാറ്റും കനത്തമഴയും കടല്‍ക്ഷോഭവും മത്സ്യമേഖലയ്ക്കും മത്സ്യബന്ധനത്തിനും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനി സംഭവിച്ചു; എത്ര മത്സ്യബന്ധന ഉപാധികളും ബോട്ടുകളും വള്ളങ്ങളും കാണാതാകുകയും കേടുപാടുകള്‍ക്ക് വിധേയമാകുകയും ചെയ്തു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഇത്തരത്തില്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് വിധേയരായി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ജീവനോപാധികള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തവര്‍ക്കും എന്തുസഹായം സര്‍ക്കാര്‍ നല്കിവരുന്നു എന്നും വ്യക്തമാക്കുമോ?
2929.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുനാമി പാക്കേജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട തീരദേശ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആറാട്ടുപുഴ പഞ്ചായത്തില്‍ നിര്‍മ്മാണം ആരംഭിച്ചതും എന്നാല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതുമായ വീടുകളുടെ പൂര്‍ത്തീകരണത്തിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇക്കാര്യത്തില്‍ നടത്താനുദ്ദേശിക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
2930.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടർച്ചയായ പ്രകൃതിക്ഷോഭങ്ങൾ മൂലം മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഇതര ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നതിനായി കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കുന്ന പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
2931.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പു കലർന്ന കടൽക്കാറ്റും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം തീരദേശമേഖലയിലെ വീടുകൾക്ക് വളരെ വേഗത്തിൽ കേടുപാടുകൾ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം കേടുപാട് സംഭവിക്കുന്ന വീടുകൾക്ക് 2011-16 കാലത്തെ സർക്കാർ നൽകിയിരുന്ന റിപ്പയർ ഫണ്ട് പുനസ്ഥാപിക്കുമോ; വ്യക്തമാക്കുമോ?
2932.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി തുറമുഖത്തോടും അഴിമുഖത്തോടും ചേര്‍ന്ന് കിടക്കുന്ന മുനമ്പം, കാളമുക്ക്, തോപ്പുംപടി തുടങ്ങിയ ഫിഷിങ് ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യബന്ധനയാനങ്ങള്‍ അഴിമുഖത്ത് അപകടത്തില്‍പ്പെട്ട് നീക്കം ചെയ്യാതെ കിടക്കുന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തട്ടി തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
അഴിമുഖത്ത് അപകടത്തില്‍പ്പെട്ട് നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന ബോട്ടുകള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ആര്‍ക്കൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ നീക്കം ചെയ്യാതെ കിടക്കുന്ന ബോട്ടുകള്‍ ഏതെല്ലാമെന്നും ഇവ നീക്കം ചെയ്യാത്തതിന് കാരണം എന്തെന്നും നീക്കം ചെയ്യാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെന്നും വിശദമാക്കാമോ;
( ഡി )
ഇങ്ങനെ അപകടത്തില്‍പ്പെട്ട് ജീവനോപാധികള്‍ നഷ്ടമാവുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( ഇ )
അഴിമുഖത്ത് നീക്കം ചെയ്യാതെ കിടക്കുന്ന ബോട്ടുകള്‍ നീക്കം ചെയ്യേണ്ടത് സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2933.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡുകളുടെ പുനഃസ്ഥാപനത്തിന് പ്രത്യേക പാക്കേജ്/പദ്ധതികള്‍ ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചുഴലിക്കാറ്റിന്റെ ഭാഗമായി തകര്‍ന്ന കൊയിലാണ്ടി ഹാര്‍ബര്‍-കാപ്പാട് തീരദേശ റോഡ് പുനഃനിര്‍മ്മിക്കാന്‍ വകുപ്പ് മുന്‍കൈയ്യെടുക്കുമോ; വിശദമാക്കാമോ?
2934.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡ്മിഷന്‍ ആന്റ് ഫീ റെഗുലേറ്ററി കമ്മറ്റി നിര്‍ദ്ദേശിച്ച പ്രകാരം 2019-20 വര്‍ഷം മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ബി.ഡി.എസ്. വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്പെഷ്യല്‍ ഫീസ് ഫിഷറീസ് വകുപ്പുകളില്‍ നിന്ന് വിതരണം ചെയ്യുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കാതിരുന്നതിനാല്‍ പ്രസ്തുത ഫീസ് കോളേജിന് ലഭ്യമാക്കണമെന്ന് മലപ്പുറം ജില്ലയിലെ Educare Institute Of Dental Science-ന്റെ നിവേദനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ S3/266/2021 നമ്പര്‍ കത്ത് വകുപ്പിന് ലഭിച്ചിട്ടുണ്ടോ;
( ബി )
നിവേദനത്തിന്മേല്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അപേക്ഷ പരിശോധിച്ച് പ്രസ്തുത വിദ്യാര്‍ഥികളുടെ സ്പെഷ്യല്‍ ഫീസ് കോളേജിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
സ്പെഷ്യല്‍ ഫീസ് കോളേജിന് ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടാകുമോ; ഉണ്ടാകുമെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ?
2935.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിമൂലം മത്സ്യത്തൊഴിലാളി മേഖലകളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് വകുപ്പ് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പഠനത്തിന്റെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; വ്യക്തമാക്കാമോ;
( ബി )
സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമല്ലാത്തതുകാരണം പഠനം മുടങ്ങിപ്പോയ മത്സ്യത്തൊഴിലാളി മേഖലകളിലെ കുട്ടികളുടെ പഠനം പുനരാരംഭിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി എന്തെല്ലാം ആനുകൂല്യങ്ങളാണ് ഈ സര്‍ക്കാര്‍ അനുവദിച്ചതെന്നും അവര്‍ക്കായി എന്തെല്ലാം പ്രത്യേക പരിപാടികളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്നും വ്യക്തമാക്കാമോ?
2936.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ്, ക്ഷേമനിധി അംഗത്വം തുടങ്ങിയവക്കായി പ്രത്യേക ക്യാമ്പയിനോ അദാലത്തോ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ ഇവ എത്രയും വേഗം നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?
2937.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് നൽകി വരുന്നതിൽ പക്ഷാഘാതം വന്ന് തൊഴിലെടുക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവരെക്കൂടി പരിഗണിക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് സമയബന്ധിതമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ; എന്നുവരെയുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട് ?
2938.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ പഞ്ചായത്തിലെ അഴീക്കല്‍ തറയില്‍കടവില്‍ ഓംകാരം എന്ന മത്സ്യബന്ധനവള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എത്ര രൂപവീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുവെന്നകാര്യം അറിയിക്കാമോ;
( ബി )
പ്രസ്തുത അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മറൈന്‍ ആംബുലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2939.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട എത്ര കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ വീട് വച്ചുനല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്രപേര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
2940.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യമേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ നടപടികളായിട്ടുണ്ടോ; സ്വന്തമായി വീടില്ലാത്ത എത്ര മത്സ്യത്തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?
2941.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരപ്രദേശത്ത് പട്ടയം ലഭ്യമായിട്ടില്ലാത്ത എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2942.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വലിയതുറ യു.പി. സ്കൂളിൽ വർഷങ്ങളായി അന്തിയുറങ്ങുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകാനുള്ള പദ്ധതി വൈകിപ്പിച്ചത് നീതിനിഷേധം ആണെന്നും എത്രയും വേഗം പരാതിക്കാരെ പുനരധിവസിപ്പിക്കണം എന്നും മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; ഇക്കാര്യത്തിൽ അടിയന്തര തുടർനടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2943.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവരിൽ സ്വന്തമായി വീടില്ലാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( സി )
എങ്കിൽ എത്രകാലമായി ഇവർ ഭവനരഹിതരായി തുടരുന്നുവെന്നും അതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഭവനരഹിതരായ ഇവരുടെ വാസം ഇപ്പോൾ എങ്ങനെയാണെന്നും സ്വന്തമായി വീട് എന്ന ഇവരുടെ സ്വപ്നം എപ്പോൾ സാക്ഷാത്കരിക്കപ്പെടുമെന്നും വ്യക്തമാക്കാമോ;
( ഇ )
ഭവനരഹിതരായതുകൊണ്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പരിഹാരനടപടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
2944.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭങ്ങൾ സംബന്ധിച്ചും മറ്റുമുള്ള സർക്കാർ മുന്നറിയിപ്പുകൾമൂലം മത്സ്യബന്ധനത്തിനുപോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വേതനസഹായം അനുവദിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2945.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് ബോട്ട്, വല തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി പ്രത്യേക ഉപജീവന പാക്കേജ് ഏർപ്പെടുത്തുമോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
2946.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ സാമൂഹികസുരക്ഷയും ഉപജീവനോപാധിയും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും തിരൂര്‍ മണ്ഡലത്തില്‍ എന്തെങ്കിലും പ്രവൃത്തികള്‍ പരിഗണനയിലുണ്ടോയെന്നും വിശദവിവരം ലഭ്യമാക്കുമോ?
2947.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗതരീതിയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണ അവരുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണോയെന്ന് വ്യക്തമാക്കുമോ;
( സി )
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവ് പരമ്പരാഗത മത്സ്യബന്ധനം നഷ്ടത്തിലാക്കുന്നു എന്ന പരാതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
സബ്സിഡി നിരക്കിൽ കൂടുതൽ മണ്ണെണ്ണ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
2948.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് തീരദേശ സംരക്ഷണ സേനയുമായി ചേർന്ന് പ്രതിരോധ പദ്ധതി തയ്യാറാക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2949.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കടലോരപഞ്ചായത്തുകളില്‍ ഒന്നായ അഴീക്കോട് പഞ്ചായത്ത് നേരിടുന്ന കടലാക്രമണഭീഷണി പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പള്ളിയാംമൂല മുതല്‍ നീര്‍ക്കടവ് വരെയുള്ള രണ്ടുകിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്ത് കടല്‍ഭിത്തികള്‍ താഴ്‌ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നവീകരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
2950.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ നിലവിലുണ്ടോ;
( ബി )
പ്രസ്തുത കമ്മീഷന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത കമ്മീഷന്റെ പ്രവർത്തനഫലമായി മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
2951.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കായി ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
2952.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യബന്ധന രീതി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
2953.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാസവസ്തുക്കള്‍ ചേര്‍ക്കാത്തതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ മത്സ്യവും മത്സ്യോല്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിപണനശൃംഖലയില്‍ ഉള്ളതായി പറയപ്പെടുന്ന പോരായ്മ പരിഹരിക്കാന്‍ ശ്രദ്ധപതിപ്പിക്കുമോ;
( സി )
കിഫ്ബി സഹായത്തോടെ ആധുനിക രീതിയിലുള്ള മത്സ്യചന്തകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ;
( ഡി )
മത്സ്യഭവനുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
2954.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവികസനവും ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്; വിശദമാക്കാമോ;
( ബി )
കോര്‍പ്പറേഷന്റെ പരിവര്‍ത്തനം പദ്ധതിക്കുകീഴില്‍ മത്സ്യം ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ മത്സ്യബന്ധനം, വിതരണം, തൊഴില്‍മേഖല, തീരദേശ ജനജീവിതം എന്നിവയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2955.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് നടപ്പാക്കുന്ന നീല സമ്പദ്‌വ്യവസ്ഥയുടെ കരടിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ കാര്യത്തിനായി കേന്ദ്ര സർക്കാരിന് നൽകിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2956.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദ്രമേഖലയില്‍ മത്സ്യങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനത്ത് നിന്നുള്ള മത്സ്യകയറ്റുമതിയെ ബാധിച്ചിട്ടുണ്ടോ; എങ്കില്‍ എത്രത്തോളമെന്ന് വ്യക്തമാക്കുമോ?
2957.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; മഴക്കാലങ്ങളില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലേക്ക് പ്രജനനത്തിനായി വരുന്ന മത്സ്യ സമ്പത്തിന്റെ നാശത്തിന് ഉതകുന്ന തരത്തിലുള്ള മണലൂറ്റ് നിര്‍ത്തിവയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
2958.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതി പ്രകാരം അന്‍പത് മീറ്റര്‍ കടല്‍തീരത്തിനുളളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഇരുന്നൂറ് മീറ്റര്‍ പുറത്തേയ്ക്ക് സുരക്ഷിതമായി പുനര്‍ അധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ നടപടി ഏതുഘട്ടം വരെ ആയി എന്ന് വിശദമാക്കുമോ; പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താെക്കെയാണ്; വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഇരുന്നൂറ് മീറ്റര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുമ്പോള്‍ നേരത്തെയുള്ള അന്‍പത് മീറ്റര്‍ തീരപ്രദേശത്ത് ജെെവകവചം സൃഷ്ടിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2959.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളിൽനിന്ന് അമിതമായി ലേലം ഫീസ് ഈടാക്കുന്നതും മറ്റുചൂഷണങ്ങൾക്ക് വിധേയമാക്കുന്നതും തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2960.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യങ്ങള്‍ക്ക് തീറ്റയായി കോഴിവേസ്റ്റ് നല്‍കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇത്തരത്തില്‍ തീറ്റ നല്‍കി വളര്‍ത്തുന്ന മത്സ്യങ്ങള്‍ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങല്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ?
2961.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലാനോട് എസ്.സി. സൊസൈറ്റി മുഖേന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന മത്സ്യക്കൂട് പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പെരുവണ്ണാമൂഴി ഡാമില്‍ നടപ്പിലാക്കി വരുന്ന മത്സ്യക്കൂട് പദ്ധതിയില്‍ എത്ര പേര്‍ക്കാണ് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്നത്; പ്രസ്തുത പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണെന്ന് അറിയിക്കാമോ;
( സി )
മത്സ്യക്കൂട് പദ്ധതിയുടെ മത്സ്യ വിപണന സാധ്യതകള്‍ ഏത് രീതിയിലാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
2962.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയറ്റുമതി അധിഷ്ഠിതമായ ഉൾനാടൻ മത്സ്യഫാമുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ;
( ബി )
ഉൾനാടൻ മത്സ്യങ്ങളില്‍ നിന്നും മൂല്യവർദ്ധിത ഭക്ഷ്യ ഉല്പ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഫുഡ്‌ പാർക്കുകൾ ആരംഭിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2963.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റ മണ്ഡലത്തിൽ മത്സ്യക്കൃഷി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2964.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജല മത്സ്യകൃഷിക്കായി ഏതെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും പദ്ധതികളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
ഉള്‍നാടന്‍ മത്സ്യകൃഷിയിലെ നൂതന കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവനില്‍ സംവിധാനങ്ങളുണ്ടോ; ഏതെല്ലാം നൂതന കൃഷിരീതികളാണ് പ്രദേശത്ത് വ്യാപിപ്പിക്കുന്നതെന്നും അറിയിക്കാമോ;
( സി )
ഉള്‍നാടന്‍ മത്സ്യകൃഷിയില്‍നിന്നും ലഭിക്കുന്ന മത്സ്യങ്ങള്‍ക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുവിപണനകേന്ദ്രം ആരംഭിച്ചിട്ടുണ്ടോ; മത്സ്യഭവന് കീഴില്‍ ലൈവ് ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2965.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ ഫിഷ് മീല്‍ ഫാട്കറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് പരിഹരിക്കുന്നതിനും പ്രസ്തുത ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2966.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഹാര്‍ബറിന് സമീപത്തുള്ള ചെമ്മനാട്, പള്ളിക്കര കടപ്പുറങ്ങളില്‍ തുടര്‍ച്ചയായി മത്സ്യബന്ധന തോണികള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന വിഷയം പഠനവിധേയമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതിനായി കീഴൂരില്‍ സ്ഥാപിച്ച ഫിഷറീസ് സ്റ്റേഷന്‍ ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2967.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നത് കണ്ടെത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇത്തരം വില്പന തടയുന്നതിന് എന്തെങ്കിലും പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
2016-21 വരെയുള്ള കാലയളവില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നതുമായും പഴക്കമുള്ള മത്സ്യം വില്‍ക്കുന്നതുമായും ബന്ധപ്പെട്ട് എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; അവയുടെ വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കാമോ;
( സി )
ഇതരസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടത്തി നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലേയ്ക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്; ഇത് സംബന്ധിച്ച് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണോ; വ്യക്തമാക്കാമോ;
( ഡി )
പാറശ്ശാല മണ്ഡലത്തിലെ ഏതെല്ലാം മത്സ്യ മാര്‍ക്കറ്റുകളാണ് ആധുനിക മത്സ്യ മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പനച്ചമൂട് മത്സ്യമാര്‍ക്കറ്റ് നവീകരണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
2968.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് തിരൂരങ്ങാടി നി​യോജകമണ്ഡലത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നവീകരിക്കുന്നതിന് അനുമതി നൽകിയ റോഡുകളുടെ പേരുകളും അനുവദിച്ച തുകകളും സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
2969.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഏതെല്ലാം റോഡുകൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിശദീകരിക്കാമോ;
( ബി )
ഭരണാനുമതി നൽകിയ റോഡുകളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
റോഡുകളുടെ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ?
2970.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി ഫിഷിംഗ് ഹാർബർ പരിസരത്തും പുതുപൊന്നാനിയിലും അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറെയുള്ള പുതുപൊന്നാനിയിൽ ഫിഷ് ലാന്റിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്നതിനാൽ ആയത് സ്ഥാപിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?
2971.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന വെെപ്പിന്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവൃത്തികളുടെ നിര്‍വ്വഹണം, പുരോഗതി, ഇനി ടെണ്ടര്‍ ചെയ്യാനുള്ള പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തുക അനുവദിച്ച പ്രവൃത്തികള്‍ ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനുമുള്ള കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( സി )
തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ ആരംഭിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ലേശം കണക്കിലെടുത്ത് തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2972.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീന്‍പിടുത്ത ഹാര്‍ബറുകളുടെ പരിപാലനം മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റികളെ ഏല്‍പ്പിക്കാനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഫിഷറീസ് ഹാര്‍ബറുകളില്‍ ശീതീകരണ സംവിധാനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?
2973.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറിലെ ഡീസല്‍ ബങ്കിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യാന്‍ കഴിയും; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയില്‍ ഇത്രയധികം കാലതാമസം വരാനുണ്ടായ കാരണങ്ങള്‍ വിശദമാക്കാമോ?
2974.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ ഭാഗമായി പണിത പുലിമുട്ട് പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഈ ഹാര്‍ബറില്‍ ചെറിയ വാഹനങ്ങള്‍ക്കായി ജെട്ടി അടുപ്പിക്കുന്നതിന് ലോലെവല്‍ ജെട്ടി നിര്‍മ്മിക്കാനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2975.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ തീരദേശറോഡായ പട്ടുവം ഗ്രാമപഞ്ചായത്തിലെ പരണ്ടല്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി, ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ ചെറുകുന്ന്-ശക്തി ടാക്കീസ് ദാല്‍ റോഡ് നവീകരണ പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ്; ഇത് പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2976.
ശ്രീ എം രാജഗോപാലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം മുകേഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലകളില്‍ നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതി ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട്, കാസര്‍ഗോഡ് സാംസ്കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത കൊല്ലത്തെ സ്മാരകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
സ്മാരകങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച രൂപരേഖ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
2977.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റൽ ക്രിയേറ്റീവ് ഇൻഡസ്ട്രിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ആർട്ട് പ്രൊഫഷണലുകളുടെ നൈപുണ്യ വികസനത്തിനുമായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2978.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
2979.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലകളില്‍ മതിയായ സ്ഥല സൗകര്യങ്ങള്‍ ഉള്ള പാതയോരങ്ങള്‍ കണ്ടെത്തി നാട്ടരങ്ങ് എന്ന പേരില്‍ രംഗവേദികള്‍ സ്ഥാപിക്കുന്ന പദ്ധതി വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സർക്കാരിലേക്ക് നല്‍കിയ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കായി തുക നീക്കി വച്ചിട്ടുണ്ടോ;
( സി )
പദ്ധതി നിര്‍വ്വഹണത്തിനായുള്ള അനുമതിക്കായി സര്‍ക്കാര്‍ തലത്തില്‍ ഭരണാനുമതി ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കാമോ?
2980.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ എവിടെവരെയായി എന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിക്കായി അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കാമോ?
2981.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സ്ഥാപിക്കുന്ന നവോത്ഥാന സാംസ്ക്കാരിക സമുച്ചയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമായി എന്ത് സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ?
2982.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിലെ കീഴാറ്റൂരിൽ പൂന്താനം സ്മാരക കെട്ടിടത്തിന്റെ നിർമ്മാണം പാതി വഴിയിൽ നിലച്ചത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലക്കാനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്ന് പുനരാരംഭിക്കും; എന്നത്തേക്ക് പൂർത്തീകരിക്കും; വിശദമാക്കാമോ?
2983.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കലാ-സാംസ്കാരിക പൈതൃകങ്ങളിലേക്ക് യുവതലമുറയേയും സഞ്ചാരികളെയും ആകർഷിക്കുന്നതിനായി ഡിജിറ്റൽ ആർട്ട് മ്യൂസിയങ്ങൾ ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശം നൽകുമോ?
2984.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാസാംസ്കാരികരംഗങ്ങളില്‍ പ്രവര്‍ത്തിച്ച് ഉപജീവനം നടത്തിവന്ന കലാകാരന്മാര്‍ക്ക് കോവിഡിന്റെ ഭാഗമായി തൊഴിലില്ലാതെ വന്നപ്പോള്‍ അവരെ സംരക്ഷിക്കാനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
2985.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കേണ്ടിവന്ന കലാകാരന്മാരെ സഹായിക്കുന്നതിനായി എന്തെങ്കിലും പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
കലാകാരന്മാരുടെ വാസനയും നെെപുണിയും പ്രോത്സാഹിപ്പിക്കുന്നതിന് റൂറല്‍ ആര്‍ട്ട് ഹബ്ബുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കലാകാരന്മാരുടെ കഴിവ് പ്രകടിപ്പിക്കുന്നതിനായി പൊതു വേദികള്‍ സൃഷ്ടിക്കുന്നതിനുള്ള സ്കീമുകള്‍ ആരംഭിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
2986.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹികസുസ്ഥിതി ഉറപ്പാക്കുന്നതിൽ കല-സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം പരിഗണിച്ചുകൊണ്ട് സംസ്ഥാനത്തെ പ്ലാൻ ഫണ്ടിന്റെ ഒരു ശതമാനം കല-സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2987.
ശ്രീ. എം. എം. മണി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലിംഗസമത്വം അടിസ്ഥാന പൗരാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തി സാംസ്കാരിക വകുപ്പ് പ്രത്യേകമായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
സ്ത്രീധനപീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമാണ്; വിശദമാക്കാമോ;
( സി )
അടുക്കളപ്പണിയും വയോജന, ശിശു പരിപാലനവും സ്ത്രീകള്‍തന്നെ നിര്‍വഹിക്കണമെന്ന പൊതുബോധം മാറ്റുന്നതിനുതകുന്ന എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് സമം ക്യാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുളളത്; വിശദമാക്കാമോ?
2988.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ അന്തരിച്ച സാംസ്കാരിക വ്യക്തിത്വങ്ങളായ ഭരതന്‍, കലാമണ്ഡലം ഹെെദരാലി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പി.എന്‍. മേനോന്‍ തുടങ്ങിയവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സാംസ്കാരിക വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2989.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗണും ഉത്സവങ്ങളും മറ്റു കലാപരിപാടികളും അവതരിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന കലാകാരന്മാര്‍ തൊഴില്‍രഹിതരാകുകയും അവരുടെ കുടംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2990.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ സാംസ്കാരിക വകുപ്പിനുകീഴിൽ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് നിയോജകമണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് മടിക്കെയിലെ ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
2991.
ശ്രീ കെ ആൻസലൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ സാംസ്കാരിക വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിച്ച സ്മാരകങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച പരിശോധന നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം സ്മാരകങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തുവെന്ന് വ്യക്തമാക്കുമോ;
( സി )
സാംസ്കാരിക വകുപ്പ് സാമ്പത്തിക സഹായം അനുവദിച്ചതും നിര്‍മ്മാണം നടന്നുവരുന്നതുമായ സ്മാരകങ്ങളുടെ പേരുവിവരം നല്‍കാമോ; ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
2992.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മേളയായ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദി നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വര്‍ഷത്തെ ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; ഇതിന്റെ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2993.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങള്‍ തൊഴില്‍ ദാതാക്കളാകണം എന്ന കാഴ്ചപ്പാടോടെ യുവജനങ്ങളുടെ സംരംഭകത്വശേഷിയെ പരമാവധി ഉപയോഗപ്പെടുത്തി സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ തൊഴില്‍ സംസ്കാരം രൂപപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംരംഭകരാകാന്‍ താല്‍പര്യമുള്ള യുവജനങ്ങള്‍ക്ക് വേണ്ട പരിശീലനവും സഹായവും നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പച്ചക്കറികൃഷി, മല്‍സ്യകൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ താല്‍പ്പര്യമുള്ള യുവസംരംഭകരെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ യൂത്ത് സര്‍വ്വേ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2994.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും മൂലം യുവാക്കളിൽ മാനസിക പ്രശ്നങ്ങളും ആത്മഹത്യയും കൊലപാതക പ്രവണതയും വർദ്ധിച്ച് വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും കാരണം യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ പഠന വിധേയമാക്കിയിട്ടുണ്ടോ;
( സി )
ലോക്ക്ഡൗൺ കാലത്തെ ഏകാന്തതയും ഒറ്റപ്പെടലും കാരണം ദുരിതമനുഭവിക്കുന്ന യുവാക്കളെ കണ്ടെത്താനും അവർക്ക് ആശ്വാസം നൽകാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
യുവാക്കളിലെ ആത്മഹത്യയും മാനസിക പ്രശ്നങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ബോധവൽക്കരണം അടക്കമുള്ള പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2995.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ പഞ്ചായത്തുതലത്തില്‍ സ്ഥിരം യുവജന കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കുമോ;
( ബി )
അപ്രകാരം രൂപീകരിക്കപ്പെടുന്ന യുവജന സംഘടനകളെ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ബോധവത്ക്കരണം നടത്തി സന്നദ്ധപ്രവര്‍ത്തകരായി നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2996.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ 2016-17 മുതല്‍ 2020-21 വരെയുള്ള കാലഘട്ടത്തില്‍ യുവജനകാര്യവകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദവിവരങ്ങള്‍ നല്‍കാമോ?
2997.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ 2016-21 കാലയളവിൽ യുവജനകാര്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ?
2998.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ യൂത്ത് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടോ;
( ബി )
എല്ലാ ജില്ലകളിലും വനിതാ യൂത്ത് ഹോസ്റ്റല്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്ന യുവതി-യുവാക്കള്‍ക്ക് താമസിക്കുന്നതിനായി ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ഹോസ്റ്റലുകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.