STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2999.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണത്തിനുവേണ്ടി ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക നീക്കിവച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ ഭരണാനുമതിക്കുവേണ്ടിയുള്ള പ്രൊപ്പോസലും എസ്റ്റിമേറ്റും തയ്യാറാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3000.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് വില്ലേജ് പരിധികളില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, വില്ലേജ് സ്കെച്ച്, ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3001.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി കോടതി സമുച്ചയ നിർമ്മാണത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ ഏതു ഘട്ടംവരെ ആയി എന്ന് വിശദമാക്കുമോ;
( ബി )
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികളുടെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ബഹു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് എറണാകുളം ജില്ലാ കോടതി, പൊതുമരാമത്ത്, ഇറിഗേഷൻ, റവന്യൂ, സ്ഥലത്തെ നിയമസഭാംഗം എന്നിവരുടെ സാന്നിധ്യത്തിൽ 2021 സെപ്റ്റംബർ 17 ന് നടന്ന യോഗ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പ് ഈ വിഷയത്തിൽ നാളിതുവരെയായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
പുതിയ കോടതി സമുച്ചയത്തിന്റെ പ്ലാനും എസ്റ്റിമേറ്റും എന്ന് സമർപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3002.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ചാരുംമൂട് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട വിഭാഗവും ആര്‍ക്കിടെക്ചര്‍ വിഭാഗവും സ്വീകരിച്ച നപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയുടെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?
3003.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനായി പ്രൈസ് ഐ.ഡി: ബി.എല്‍/2019/5062 പ്രകാരം തയ്യാറാക്കിയ രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3004.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ പൊതുമാരമത്ത് വകുപ്പിന്റെ പാലങ്ങള്‍, നിരത്തുകള്‍, ദേശീയപാത, കെട്ടിടങ്ങള്‍ എന്നീ വിഭാഗങ്ങളുടെ കീഴില്‍ മുന്‍സര്‍ക്കാരിന്റെ കാലയളവ് മുതല്‍ ബജറ്റില്‍ ഉള്‍പ്പെട്ട എത്ര പ്രവൃത്തികള്‍ നടപ്പാക്കിവരുന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മേല്‍ സൂചിപ്പിച്ച വകുപ്പുകളുടെ കീഴില്‍ ബജറ്റ് മുഖേനയും പ്ലാന്‍/നോണ്‍ പ്ലാന്‍ ഫണ്ട് മുഖേനയും ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തിയാകുവാനുള്ളവയുടെ വിശദാംശങ്ങള്‍ നല്‍കാമോ?
3005.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീർണാവസ്ഥയിലുള്ള മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് പുതുക്കി പണിയുന്നതിനു പൊതുമരാമത്ത് വിഭാഗം തയാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ചീഫ് ആര്‍ക്കിടെക്ട് തയ്യാറാക്കിയിട്ടുള്ള കെട്ടിടം പ്ലാൻ പകർപ്പ് ലഭ്യമാക്കുമോ ;
( ബി )
കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയാണ് ; പ്രസ്തുത സ്ഥലം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ ;
( സി )
പൊതുജന സൗകര്യാർത്ഥം മലപ്പുറത്തും പരിസരത്തുമുള്ള ഹയർ സെക്കന്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ , വിദ്യാഭ്യാസ ഉപ ഡയറക്ടർ ,ജില്ലാ വിദ്യാഭ്യാസ ഓഫീസ് ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഉൾപ്പെടെയുള്ള വിദ്യഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനു വേണ്ടി സിവിൽ സ്റ്റേഷനിൽ വിദ്യാഭ്യാസ ടവർ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമോ ?
3006.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫണ്ടില്‍ നിന്നും സംസ്ഥാനത്തെ ഏതൊക്കെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
3007.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്‍ കീഴില്‍ നടപ്പാക്കുന്ന റോഡ്, പാലം, ഫ്ലൈ ഓവറുകള്‍, ബൈപാസ്സുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ വലിയ നഷ്ടം സംഭവിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എങ്കില്‍ വിശദാ൦ശം ലഭ്യമാക്കുമോ ;
( ബി )
സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ കൃത്യമായ സമയ പരിധി ടെണ്ടറില്‍ തന്നെ ഉറപ്പുവരുത്തി പദ്ധതി പൂര്‍ത്തീകരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3008.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളിയോട്-പള്ളിക്കുന്ന് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച നിർദേശം സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ?
3009.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ചതും നിലവില്‍ പ്രവ്യത്തി നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കുവാന്‍ പോകുന്നതുമായ പദ്ധതികളുടെ വിശദവിവരം നല്‍കാമോ?
3010.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
05.01.2021 തീയതിലെ സ.ഉ.(സാധാ)നം.11/2021/പി.ഡബ്ല്യൂ.ഡി. എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മലമ്പുഴ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ അറിയിക്കാമോ;
( സി )
ഇതില്‍ ഓരോ പ്രവൃത്തിക്കും സാങ്കേതികാനുമതി ലഭിച്ച തീയതി, ടെണ്ടര്‍ ചെയ്ത തീയതി, കരാറുകാരനുമായി എഗ്രിമെന്റ് വച്ച തീയതി എന്നിവ അറിയിക്കാമോ?
3011.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ഏപ്രിൽ-മെയ് മാസങ്ങളിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം മെയിന്റനൻസ് സബ്ഡിവിഷൻ തിരുവനന്തപുരം ആഫീസിൽ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വീഴ്ചകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാരിന് എത്ര കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് പ്രസ്തുത പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടിലെ ശിപാർശപ്രകാരം വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം പൂർത്തിയായിട്ടുണ്ടെങ്കിൽ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
3012.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്ന കമ്പനിയെ ടെന്‍ഡര്‍ നടപടികളിലൂടെയാണോ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
പി.ഡബ്ല്യൂ.ഡി.ഫിക്സിറ്റ് ആപ്പ് നിര്‍മ്മിക്കാനായി ഏത് കമ്പനിയെയാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ?
3013.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍വ്വഹണം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ഇതുവരെ പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്ത മുഴുവന്‍ പ്രവൃത്തികളുടെയും വിവരങ്ങള്‍ അറിയിക്കുമോ?
3014.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വകയായി എത്ര ഭൂമിയുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഭൂമി സ്വകാര്യ വ്യക്തികളോ ഏതെങ്കിലും ഏജന്‍സികളോ മറ്റാവശ്യത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുനടപടി സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡിന്റെ വശങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം, കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നിവ തുടങ്ങുന്നതിന് അനുമതി നല്‍കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് മുൻ സര്‍ക്കാരിന്റെ കാലത്ത് എത്ര പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ഇത്തരം കാര്യങ്ങളില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3015.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-2018 ലെ ബജറ്റില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ബൈപാസ് നിര്‍മ്മാണത്തിനായി പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അംഗീകരിച്ച പാലം, റെയില്‍വേ പാലം എന്നിവയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ സാങ്കേതിക വിഭാഗം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ടോ; ഇതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ആയത് പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഡി.പി.ആര്‍ പ്രകാരം കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ ആയത്പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമോ?
3016.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ 2014-15 ലെ എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച തിരൂര്‍ അമിനിറ്റി സെന്റര്‍ പൊതുജനങ്ങള്‍ക്കായി ഇതുവരെ തുറന്നുകൊടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനം മുന്‍സിപ്പാലിറ്റിക്ക് കൈമാറുന്നതിന് കാലതാമസം വന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനാസ്ഥയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ബഹു; എം.എല്‍.എ. നല്‍കിയ പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
അമിനിറ്റി സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് തുറന്നുകൊടുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
3017.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ കുണ്ടന്നൂര്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് ആര്‍.ബി.ഡി.സി.കെ. സര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കുണ്ടന്നൂര്‍ ജംഗ്ഷന്‍ വികസനം സംബന്ധിച്ച് ബഹു. ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ടുണ്ടോ; ആയത് ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കിഫ്ബി മുഖേന പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഭരണാനുമതി പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3018.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2021-22ലെ ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3019.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ തെക്കിബസാര്‍ ഫ്ലൈ ഓവര്‍, മേലെച്ചൊവ്വ അണ്ടര്‍പാസ് എന്നീ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തടസ്സമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3020.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ കിഫ്‌ബി ധനസഹായത്തോടെ നവീകരിക്കുവാൻ ഭരണാനുമതി നൽകിയിട്ടുള്ള ചാത്തന്നൂർ-പരവൂർ-പാരിപ്പള്ളി റോഡിന്റെ ഡി.പി.ആർ. തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയും പുരോഗതിയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡിന്റെ നവീകരണ പ്രവൃത്തികൾ എന്ന് ആരംഭിക്കാൻ കഴിയുമെന്നും നിലവിലെ കാലതാമസത്തിനുളള കാരണമെന്തെന്നും വ്യക്തമാക്കുമോ;
( സി )
കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്കും പരവൂർ പട്ടണത്തിലേക്കും എത്തിച്ചേരാനുള്ള പ്രസ്തുത സുപ്രധാന പാത ഗതാഗത യോഗ്യമാക്കുന്നതിന് പ്രഥമ പരിഗണ നൽകേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിന് എന്തെല്ലാം അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
3021.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം നഗരവികസനവുമായി ബന്ധപ്പെട്ട കിഫ്ബി വഴിയുള്ള പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്തെ ജംഗ്ഷന്‍ വികസനത്തിന്റെയും റിംഗ്റോഡ് പദ്ധതിയുടെയും അടങ്കല്‍ തുക എത്രയാണ്; 2017-18 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പ്രസ്തുത പദ്ധതിയുടെ കാലതാമസം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3022.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ കിലോമീറ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ; ആകെ എത്ര കി.മി. പൊതുമരാമത്ത് റോഡുകളാണ് നിലമ്പൂരിലുളളതെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ ഓഫീസ് വാഹനം ഇല്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫീസുകള്‍ക്ക് ഓഫീസ് വാഹനങ്ങള്‍ അനുവദിക്കാറുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലമ്പൂര്‍ സെക്ഷന് കീഴിലെ ജീവനക്കാര്‍ ഔദ്യോഗിക പരിശോധനകള്‍ക്കും സ്ഥലസന്ദര്‍ശനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങളെയാണോ ആശ്രയിക്കുന്നതെന്നും ആയതിന്റെ ചെലവുകള്‍ ജീവനക്കാര്‍ വ്യക്തിപരമായിട്ടാണോ വഹിക്കുന്നതെന്നും അറിയിക്കാമോ;
( ഡി )
മലയോര പ്രദേശമായതിനാലും മണ്ണിടിച്ചില്‍ ഭീഷണിയുളളതും അന്തര്‍സംസ്ഥാന പൊതുമരാമത്ത് റോഡുകളുളളതും ആയതിനാലും നിലമ്പൂര്‍ സെക്ഷന്‍ ഓഫീസിന് വാഹനം നല്‍കുന്നതിനോ യാത്രാബത്ത അനുവദിക്കുന്നതിനോ ഉള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3023.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി വഴി പ്രഖ്യാപിച്ച കായപ്പനച്ചി-കുന്നുംചിറ-ചുണ്ടയില്‍-പുതിയങ്ങാടി റോഡിന് ചുണ്ടയില്‍ സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ ചുണ്ടയില്‍ ഒഴിവാക്കി പുതിയങ്ങാടി എന്ന സ്ഥലത്തിന്റെ നൂറ് മീറ്റര്‍ ഇപ്പുറമുള്ള കായപ്പനച്ചി-കുന്നുംചിറ-എടച്ചേരി എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സ്ഥലം എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3024.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോഡ് നിയോജകമണ്ഡലത്തിലെ പുണ്ടൂർ-നെക്രംപാറ-അർളടുക്ക റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത് ഏത് വർഷത്തിലാണ്; നാളിതുവരെ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെ; ചെലവഴിച്ച തുക എത്ര; പ്രസ്തുത റോഡിന്റെ നീളവും വീതിയും എത്ര; വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ പുനർനിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ബജറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നോ; എങ്കിൽ ഏത് വർഷത്തെ ബജറ്റിലായിരുന്നു; വ്യക്തമാക്കുമോ;
( ഡി )
കിഫ്ബിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വീകരിച്ച തുടർനടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
കിഫ്‌ബി പ്രസ്തുത റോഡ് ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം എന്ത്; ആയത് ഏത്‌ ഫണ്ടുപയോഗിച്ചു പുനർനിർമ്മിക്കാനാണുദ്ദേശിക്കുന്നത്; വിശദാംശം നൽകാമോ?
3025.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമനാട്ടുകരയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതിനോ കോഴിക്കോട്-പാലക്കാട് ദേശീയപാത വീതി കൂട്ടുന്നതിനോ പുതിയ പദ്ധതിയുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
3026.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമുടി-കുപ്പപ്പുറം റോഡില്‍ മുട്ടേല്‍ ഭാഗം മുതല്‍ കുപ്പപ്പുറം വരെയുള്ള റോഡ് ചെറിയ വെള്ളപ്പൊക്കത്തില്‍പോലും മുങ്ങി യാത്ര തടസ്സപ്പെടുന്നതിനാല്‍ പ്രസ്തുത ഭാഗം ഉയര്‍ത്തി ടാര്‍ ചെയ്യുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ബഡ്ജറ്റ് പ്രൊവിഷന്‍ ഉള്ള പ്രസ്തുത റോഡിന്റെ ഒരുഭാഗം ഉയര്‍ത്തി പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശം നിരസിക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡ് അടിയന്തരമായി പരിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3027.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പട്ടിക ലഭ്യമാക്കുമോ; പ്രസ്തുത റോഡുകള്‍ ഓരോന്നിന്റെയും നീളം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇവയില്‍ ഏതെല്ലാം റോഡുകളാണ് എസ്.എല്‍.റ്റി.എഫ് ഫണ്ട് ഉള്‍പ്പെടെ ഉള്ളവ ഉപയോഗിച്ച് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ അവസ്ഥയും വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
3028.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരപാത വികസനം രണ്ടാം ഘട്ട പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പനാത്തുതാഴം - ഗാന്ധിറോഡില്‍ സരോവരം പ്രദേശത്ത് മേല്പാലം നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ; ആയതിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3029.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റോഡ് ഫണ്ട് ബോർഡ് മുഖേന വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് കിഫ്ബി ധനകാര്യ അനുമതി നൽകിയ കല്ല്യാശ്ശേരി മണ്ഡലത്തിലെ കുപ്പം-ചുടല-പാണപ്പുഴ-എടക്കോം റോഡിന്റെ നിർമ്മാണ പുരോഗതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3030.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ തലശ്ശേരി വളവുപാറ റോഡില്‍, കൂത്തുപറമ്പ് പട്ടണത്തില്‍ നടക്കുന്ന കെ.എസ്.ടി.പി.യുടെ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തലശ്ശേരി–കൂത്തുപറമ്പ്–മട്ടന്നൂര്‍ റോഡില്‍ കെ.എസ്.ടി.പി.യുടെ എന്തൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
3031.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ നിലവിലുള്ള റോഡുകളില്‍ ബി.എം. ആന്റ് ബി.സി. ചെയ്ത് നവീകരിക്കാന്‍ ബാക്കിയുള്ളത് എത്ര കിലോമീറ്റര്‍ റോഡ് ആണെന്ന് അറിയിക്കാമോ;
( ബി )
ബി.എം. ആന്റ് ബി.സി. ചെയ്യാന്‍ ബാക്കിയുള്ള ഒറ്റപ്പാലം മണ്ഡലത്തിലെ റോഡുകളും അതിന്റെ ദൂരവും വ്യക്തമാക്കാമോ;
( സി )
നിലവില്‍ ബി.എം. ആന്റ് ബി.സി. ചെയ്യാത്ത പൊതുമരാമത്ത് റോഡുകള്‍ അപ്രകാരം ചെയ്ത് നവീകരിക്കുന്നതിന് ഏതെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3032.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ റോഡുകളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതിനാല്‍ തുടര്‍പ്രവൃത്തികള്‍ നടത്തുവാന്‍ സാധിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം റോഡുകളാണെന്നും പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
3033.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നഗരസഭാ പരിധിയിലേയും നഗര കേന്ദ്രത്തിലേയും തിരക്ക് ഒഴിവാക്കുന്നതിന് റിംഗ് റോഡുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും എതെല്ലാം റോഡുകള്‍ കൂട്ടിയിണക്കിയാണ് റിംഗ് റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
3034.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിൽ 2016 മുതൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച/നിർമ്മിക്കുന്ന റോഡുകളെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിർമ്മാണത്തിൽ നിലവിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ടോ;
( സി )
ഉണ്ടെങ്കിൽ അത്തരം തടസ്സങ്ങൾ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3035.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പൂക്കോട്ടുംപാടം-കാളികാവ്-കേരള എസ്റ്റേറ്റ് കിഴക്കേത്തല(കരുവാരകുണ്ട്)ചിറക്കല്‍ മലയോര ഹൈവേ റോഡ് പ്രവൃത്തിയുടെ ടെന്റര്‍ നടപടികളെല്ലാം പൂര്‍ത്തിയായിട്ടും ഇതുവരെ പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തടസ്സങ്ങള്‍ പരിഹരിച്ച് പ്രവൃത്തി എത്രയുംപെട്ടെന്ന് ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും റോഡ് പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന വാണിയമ്പലം-താളിയംകുണ്ട്-പൂളമണ്ണ റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തടസ്സങ്ങള്‍ പരിഹരിച്ച് പ്രവൃത്തി എത്രയുംപെട്ടെന്ന് ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും റോഡ് പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
3036.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കളമശ്ശേരി മുതല്‍ വല്ലാര്‍പാടം വരെ കൃത്യമായ സര്‍വീസ് റോഡും ആയതില്‍നിന്ന് കണ്ടെയ്നര്‍ റോഡിലേയ്ക്ക് കൃത്യമായ ഇടവേളകളില്‍ പ്രവേശനവും ഇല്ലാത്തതിനാല്‍ വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ മുളവുകാട്, കടമക്കുടി പഞ്ചായത്ത് നിവാസികളും ചേരാനല്ലൂര്‍ പഞ്ചായത്തുകാരും നേരിടുന്ന ബുദ്ധിമുട്ടുകളും വികസനമുരടിപ്പും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പോ മറ്റേതെങ്കിലും ഏജന്‍സിയോ പഠനം നടത്തുകയോ റിപ്പോര്‍ട്ട് തയ്യാറാക്കുകയോ കൃത്യമായ അപേക്ഷ നാഷണല്‍ ഹെെവേ അതോറിറ്റിയില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇല്ലെങ്കില്‍ ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിനും മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനും ഏതെങ്കിലും ഏജന്‍സിയെ ഏല്പിക്കുന്നതിന് തീരുമാനമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
3037.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തി എപ്രകാരമാണ് പുരോഗമിക്കുന്നത്; ഏതെല്ലാം റീച്ചുകളിലെ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുളളത്; അവയുടെ നിലവിലെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ എപ്രകാരമാണ് പുരോഗമിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
3038.
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് മാസങ്ങളായി തകർന്നു കിടക്കുന്ന ശംഖുമുഖം-വിമാനത്താവളം റോഡിന്റെ പുനർനിർമ്മാണത്തിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത ആക്ഷേപം സംസ്ഥാനത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിന് കാരണമായി എന്ന വിമർശനം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ഇതുവരെ നടന്ന അറ്റകുറ്റ പണികള്‍ അശാസ്ത്രീയമായതുകൊണ്ടാണോ റോഡ് വീണ്ടും ഉപയോഗശൂന്യമാകുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ?
3039.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ചെര്‍പ്പുങ്കല്‍ മുത്തോലി ഭരണങ്ങാനം റോഡിന് ഫണ്ട് അനുവദിച്ചിട്ടും റോഡിന്റെ നവീകരണം വര്‍ഷങ്ങളായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ; പ്രസ്തുത റോഡുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3040.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട്‌ നിന്നും എം.സി. റോഡില്‍ എത്തിച്ചേരാവുന്ന ഏറ്റവും എളുപ്പ മാര്‍ഗ്ഗമായ കരുവാറ്റ- നെടുമുടി റോഡ് അടിയന്തരമായി പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ റോഡില്‍ ഇനിയും ഏതൊക്കെ പാലങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
റോഡിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സമയബന്ധിതമായി ഈ റോഡ് പരിഷ്കരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത റോഡിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് വ്യക്തമാക്കാമോ?
3041.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തിലെ താഴെപ്പാലത്തിന്റെ അനുബന്ധപ്പാലം, തിരൂര്‍-പൊന്‍മുണ്ടം ആര്‍-ഒ-ബി, തിരൂര്‍ ടൗണ്‍ ആര്‍-ഒ-ബി എന്നീ പാലങ്ങളുടെ പ്രവൃത്തികള്‍ എന്നാണ് പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ അപ്രോച്ചുറോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഓരോ പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പാലങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനും അപ്രോച്ച് റോഡുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
3042.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച വിശദമായ വിവരം ലഭ്യമാക്കുമോ;
( ബി )
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയവരില്‍ ഇനി എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് പൊതുമരാമത്ത് (സി) വകുപ്പിലുള്ള ഫയലില്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
3043.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന തോപ്പുംപടി-അരൂര്‍ റോഡ് വികസിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ചെലവ് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഫണ്ട് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; അറിയിക്കാമോ;
( ഡി )
ഭരണാനുമതി എന്ന് നല്‍കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതിക്ക് തുടക്കം കുറിക്കുവാന്‍ സാധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3044.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് എപ്രകാരമുള്ള ഗ്രാമീണറോഡുകളാണ് ഏറ്റെടുക്കാറുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ഗ്രാമീണറോഡുകൾ പുതുതായി ഏറ്റെടുക്കുന്ന കാര്യം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
3045.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യു.ഡി. ഫിക്സിറ്റ് എന്ന മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ കഴിഞ്ഞ സർക്കാർ ഏതു കമ്പനിക്കാണ് നല്‍കിയിരുന്നതെന്ന് അറിയിക്കുമോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത കരാര്‍ നല്‍കിയത് ഗ്ലോബല്‍ ടെണ്ടര്‍ വഴിയാണോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത മൊബൈല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നോ; എങ്കില്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മൊബൈല്‍ ആപ്പ് പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തിൽ പ്രസ്തുത കമ്പനി തുക സര്‍ക്കാരിനെ തിരിച്ചേല്‍പ്പിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
3046.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കാസര്‍ഗോഡ് ജില്ലയിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ചിരിക്കുന്ന തുക എത്രയെന്ന് അറിയിക്കാമോ?
3047.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി - താമരശ്ശേരി - മുക്കം - അരീക്കോട് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
കൊയിലാണ്ടി മുതല്‍ പൂനൂര്‍ വരെയുളള പ്രധാന ടൗണുകളില്‍ ഫുട്പാത്തിന് ടൈല്‍ വിരിച്ചും, ഹാന്റ് റെയില്‍ സ്ഥാപിച്ചും മനോഹരമാക്കുന്നതിനോടൊപ്പം യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുളള അടിയന്തര നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
3048.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പട്ടണക്കാട് പി.ഡബ്ല്യൂ.ഡി. റോഡ് സെക്ഷന്‍ ഓഫീസില്‍ 6 മാസമായി അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവ് നികത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
3049.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ബൈപ്പാസിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലതാമസം വിശദമാക്കാമോ;
( ബി )
കടുത്തുരുത്തി ബൈപ്പാസിന്റെ അപ്രോച്ച് റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
കടുത്തുരുത്തി ബൈപ്പാസിന്റെ അപ്രോച്ച് റോഡിനായുള്ള വലിയപള്ളി ഭാഗത്തെ സ്ഥലമേറ്റെടുപ്പിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; സ്ഥലമേറ്റെടുപ്പിനായി എത്ര കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്നും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?
3050.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ നാലുവരിയിൽ ഗ്രീന്‍ഫീല്‍ഡ് ഇടനാഴി എന്ന പാത പരിഗണനയിലുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വ്യക്തമാക്കാമോ;
( സി )
പാത നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ അലൈൻമെന്റ് ആയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പുതിയ പാതയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എത്ര കിലോമീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നതെന്നും ഇതിൽ കോതമംഗലം താലൂക്കില്‍ ഏതെല്ലാം സ്ഥലങ്ങൾ വരുമെന്നും വിശദമാക്കാമോ;
( എഫ് )
പ്രസ്തുത പാതയുടെ കൃത്യമായ ദിശ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദവിവരം നല്‍കാമോ;
( ജി )
കോതമംഗലം താലൂക്കില്‍ പ്രസ്തുത പാതയ്ക്കായി ഏറ്റെടുക്കുന്ന വില്ലേജുകള്‍ അവയുടെ സർവ്വേ നമ്പര്‍, വിസ്തീർണ്ണം എന്നിവ അറിയിക്കാമോ; പദ്ധതിക്ക് ആകെ വരുന്ന തുക എത്രയെന്നും പദ്ധതി പൂർത്തിയാക്കുവാൻ നിശ്ചയിച്ചിട്ടുള്ള സമയക്രമവും വ്യക്തമാക്കാമോ?
3051.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ പൂച്ചാക്കല്‍ മുതല്‍ ഓടമ്പള്ളിവരെയുള്ള റോഡിന് ഫണ്ട് അനുവദിച്ചിട്ടും, കരാറുകാരന്‍ പണി ഏറ്റെടുത്തിട്ടും പണി തുടങ്ങാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്തിനെതുടര്‍ന്ന് നിരവധി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മേല്പറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുമോ?
3052.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പരപ്പനങ്ങാടി പൊതുമരാമത്ത് റോഡിൽ പാണക്കാട് തങ്ങൾപടി മുതൽ മറ്റത്തൂർ ജംഗ്ഷൻ വരെ റോഡ് വീതി കൂട്ടുന്ന നടപടികളുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
റോഡ് വികസനത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുവാൻ പ്രദേശവാസികൾ തയ്യാറായിട്ടും സ്ഥലമെടുപ്പ് നടപടികൾക്ക് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്നും ഇതിനായി തുക എന്തെങ്കിലും അനുവദിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
അപകടങ്ങൾ പതിവായിട്ടുള്ള സാഹചര്യത്തിൽ റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3053.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തീരദേശ ഹെെവേയുടെ പുരോഗതി ലഭ്യമാക്കാമോ; അലെെന്‍മെന്റ് പ്രവൃത്തികള്‍ നടന്നുവരുന്നുണ്ടോ; അഴീക്കോട് മണ്ഡലത്തിലെ പ്രസ്തുത ഹൈവേയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കാമോ?
3054.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്ന തൃക്കുന്നപ്പുഴ - വലിയഴീക്കല്‍ റോഡിന്റെ പുനരുദ്ധാരണം എന്ന് മുതല്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും പ്രസ്തുത റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
3055.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കൽ സഹകരണ സംഘം പ്രവൃത്തി ഏറ്റെടുത്ത നാടുകാണി-പരപ്പനങ്ങാടി പാതയിൽ മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ചീനിക്കൽ മുതൽ മഞ്ചേരി ജസീല ജംഗ്ഷൻ വരെയുള്ള പ്രവൃത്തി നിലച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാതയിലെ ഗതാഗതം ദുസ്സഹമായതിനാല്‍ പാത വീതി കൂട്ടി റോഡ് ഗതാഗത യോഗ്യമാക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; ആയത് എന്നേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
3056.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ടി.പി. മുഖാന്തിരം നടപ്പിലാക്കി വരുന്ന പാലക്കാട് ജില്ലയിലെ മുണ്ടൂര്‍-തൂത റോഡിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; ആയതിന്റെ ക്യാരേജ് വേ എത്ര; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് പണിയുടെ പൂര്‍ത്തീകരണത്തിന് ലാന്റ് അക്വിസിഷന്‍ ആവശ്യമായി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിനായി ഇനിയെത്ര അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3057.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി-കൈതക്കല്‍ റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് നിര്‍മ്മാണ കമ്പനി കരാര്‍ പ്രകാരം സമ്മതിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി എത്ര തവണ നിര്‍മ്മാണ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
3058.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളം നഗരസഭയിലെ മുത്തോലപുരം-കിഴക്കൊമ്പ് റോഡില്‍ വലിയ വിരിപ്പ് മുതല്‍ ചമ്പാല വരെയുളള ഭാഗത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭാഗത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉണ്ടെങ്കില്‍ അതിന്റെ നടപടികള്‍ നിലവില്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത ക്രാഷ്ബാരിയര്‍ എന്നത്തേക്ക് സ്ഥാപിക്കാന്‍ കഴിയുമെന്നറിയിക്കാമോ?
3059.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.യു.കെ.സി.(പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വാ) റോഡ് പേരാമ്പ്ര മണ്ഡലത്തിലൂടെ എത്ര കിലോമീറ്റര്‍ കടന്നുപോകുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ടി റോഡിന്റെ നിലവിലെ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണത്തിനായി നിലവിൽ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
3060.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ തുടിയൻമല-കൊടശേരി റോഡ് പണി നടക്കുന്നതിനിടെ കോൺട്രാക്ടർ മരണപ്പെട്ടതിനാല്‍ പ്രവൃത്തി നിലച്ചത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പ്രവൃത്തി എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3061.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോരപ്പുഴ പാലം നിര്‍മ്മാണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ശേഷം പ്രസ്തുത ഫണ്ടില്‍ തുക ബാക്കിയുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ടി തുക, പാലം നിര്‍മ്മാണത്തിനായി പൊളിച്ചു നീക്കിയ കോരപ്പുഴയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്കുള്ള ബസ്‌സ്റ്റോപ്പ് പുനഃനിര്‍മ്മിക്കാന്‍ വിനിയോഗിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3062.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഐരാപുരം-മണ്ണൂർ റോഡിലെ തട്ടുപാലം നിർമ്മാണത്തിന് അനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണത്തിന് ബഡ്ജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
3063.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തിലെ കൂട്ടിലങ്ങാടി പടിഞ്ഞാറ്റും മുറി പനമ്പറ്റ പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫണ്ട് റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം എന്താണെന്ന് അറിയിക്കുമോ;
( ബി )
സ്ഥലം വിട്ടുനൽകിയ എത്ര ഭൂവുടമകൾക്ക് എത്ര രൂപയുടെ നഷ്ടപരിഹാരമാണ് നൽകാനുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക അനുവദിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ഭൂമി ഏറ്റെടുത്ത് ദീർഘനാൾ ആയിട്ടും നാളിതുവരെ നഷ്ടപരിഹാരം നൽകാത്തത് കാരണം ഭൂവുടമകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3064.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മധ്യകേരളത്തിൽ പെരിയാറിന് കുറുകെ കാലടിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ശങ്കര പാലത്തിന് സമാന്തര പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 12/8/2021 നിയമസഭാ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുത്ത ആരെങ്കിലും എതിർപ്പ് രേഖപ്പെടുത്തിയിരുന്നോ; യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലം യാഥാർത്ഥ്യമാകുന്നതിന് നാളിതുവരെ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
ഈ സമാന്തര പാലത്തിന്റെ നിർമ്മാണം എന്ന് ആരംഭിക്കുവാൻ കഴിയുമെന്നും ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നത് ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?
3065.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈ സ്പീഡ് റെയിൽ (കെ-റെയില്‍) ന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണവും, ടെൻഡർ നടപടികളും തടസ്സപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആര്‍.ഒ.ബി.യുടെ നിലവിലെ തടസ്സം പരിഹരിച്ച് നിർമ്മാണം ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ? ?
3066.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ അലക്സ് നഗര്‍ പാലത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
3067.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ പുന്നപ്പാടം-മമ്പാട് പാലത്തിന്റെ നിര്‍മ്മാണം എന്നേക്ക് ആരംഭിക്കുമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3068.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി-ഒലിപ്പുഴ റോഡിൽ ജീർണ്ണാവസ്ഥയിലായ നെല്ലിക്കുത്ത് പാലം പുനരുദ്ധാരണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
മഞ്ചേരി-ഒലിപ്പുഴ റോഡിൽ പാണ്ടിക്കാട് മുതൽ ഒലിപ്പുഴ വരെ ബി.എം. &ബി.സി. ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
പാണ്ടിക്കാട് റസ്റ്റ് ഹൗസ് പുതുക്കി പണിയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ;
( ഡി )
മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിട നിർമ്മാണത്തിന് ഡി.പി.ആർ. സമർപ്പിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3069.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ന്യൂക്കട്ട് പാലം നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
3070.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ തകര്‍ച്ച നേരിടുന്ന പാലങ്ങളുണ്ടോ; ഉണ്ടങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങള്‍ പുനഃനിര്‍മ്മിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ; വിശദമാക്കാമോ?
3071.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ പളളിമുക്ക്-ചിറ്റുമല-മണ്‍റോതുരുത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3072.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ അഡൂര്‍ കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര തുകയുടെ എസ്റ്റിമേറ്റാ​ണ് സമര്‍പ്പിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
3073.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്നതും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതുമായ പാലങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലങ്ങള്‍ക്കുള്ള അപ്പ്രോച്ച് റോഡുകളുടെ സ്ഥലമെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഓരോ പാലങ്ങളും എന്നത്തേക്ക് ഗതാഗത യോഗ്യമാകുമെന്ന് വ്യക്തമാക്കാമോ?
3074.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്ത് ഫ്ലൈഓവര്‍ നിര്‍മ്മിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3075.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പദ്ധതിനിര്‍വ്വഹണ എജന്‍സിയായ കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ പ്രസ്തുത ഡി.പി.ആര്‍ അംഗീകാരത്തിനായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ഡി.പി.ആറില്‍ വകയിരുത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി അടിയന്തരമായി പൂര്‍ത്തിയാക്കുമോ; വ്യക്തമാക്കാമോ?
3076.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ യാര്‍ഡിലെ ലെവല്‍ ക്രോസില്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത ആര്‍.യു.ബി. നിര്‍മ്മാണത്തിന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇതിന്റെ നിര്‍മ്മാണത്തിന് എത്ര തുകയാണ് വകയിരുത്തിയതെന്നും എന്നത്തേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ആര്‍.യു.ബി.യുടെ ഡിസൈന്‍, റോഡ് അലൈന്‍മെന്റ് എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; നിര്‍ദ്ദിഷ്ട മലയോര ഹൈവേ ഡിസൈനുമായി ചേര്‍ന്ന് പോകുന്ന തരത്തിലാണോ ആര്‍.യു.ബി. നിര്‍മ്മിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ യാര്‍ഡിലെ ലെവല്‍ ക്രോസ് കയറ്റിറക്കമുള്ള റോഡായതിനാല്‍ മഴക്കാലത്ത് അണ്ടര്‍ ബ്രിഡ്ജിലെ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ടോ; ഇക്കാര്യത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; അറിയിക്കാമോ?
3077.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിൽ നിന്ന് ധനകാര്യ അനുമതി ലഭിച്ചതും കേരള റോഡ് ഫണ്ട് ബോർഡ് മുഖേന വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചതുമായ കാവിൽ മുനമ്പ് പാലത്തിന്റെയും പഴയങ്ങാടി പാലത്തിന്റെയും സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
ടെണ്ടര്‍ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3078.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മധ്യകേരളത്തിൽ പെരിയാറിന് കുറുകെ കാലടിയിൽ സ്ഥിതിചെയ്യുന്ന ശ്രീശങ്കര പാലത്തിലെ സ്ഥിരമായ ഗതാഗത കുരുക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന് സമീപമായി സമാന്തര പാലം നിർമ്മാണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 12.08.2021 നിയമസഭാ മന്ദിരത്തിൽവച്ച് യോഗം ചേർന്നിരുന്നോ; പ്രസ്തുത യോഗത്തിൽ ആരെല്ലാം പങ്കെടുത്തു; വിശദമാക്കുമോ?
3079.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് പുതിയ സബ്ഡിവിഷന്‍ ആഫീസ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുക്കം ആസ്ഥാനമായി പൊതുമരാമത്ത് കെട്ടിട വിഭാഗം സബ്ഡിവിഷന്‍ ആഫീസ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3080.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയിലും ഉള്‍പ്പെട്ട പ്രവൃത്തികള്‍ നിലവില്‍ ഏതുഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് അറിയിക്കുമോ;
( സി )
ഓരോ പദ്ധതിയിലും ഉള്‍പ്പെട്ട പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?
3081.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലത്ത് നടപ്പിലാക്കുന്നതിനായി തീരുമാനിച്ച സീ പ്ലെയിന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ;
( ബി )
ആയതിന് മേല്പറഞ്ഞ കാലയളവില്‍ എത്ര തുക വിനിയോഗിച്ചു; എന്തെല്ലാം കാര്യങ്ങള്‍ക്കായാണ് തുക ചെലവഴിച്ചതെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?
3082.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയപാലത്തിനോട് ചേര്‍ന്നുള്ള ബസ്സ്ബേ ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് ലഭിക്കുന്നതിലുള്ള കാലതാമസത്തിലന്റെ കാരണം അറിയിക്കാമോ;
( ബി )
ബസ്സ്ബേയുടെ ഡിസൈന്‍ ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വകുപ്പ് ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഡിസൈന്‍ അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ; അനുമതി ലഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം അറിയിക്കാമോ;
( ഡി )
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കടുത്തുരുത്തിയുടെ കാര്യാലയത്തില്‍ നിന്നും പൂര്‍ത്തീകരിക്കുകയും തുടര്‍ നടത്തിപ്പിനായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ (പാലങ്ങള്‍) ഡിവിഷനിലേക്ക് കൈമാറി നല്‍കുകയും ചെയ്ത ഡി.പി.ആര്‍. ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ആയത് അംഗീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3083.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പൊതുമരാമത്ത് കെട്ടിടങ്ങള്‍ വിഭാഗം മുഖാന്തരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവ‍ൃത്തിക്കും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ അറിയിക്കാമോ?
3084.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് മുഖാന്തരം 2016നു ശേഷം പാറശ്ശാല മണ്ഡലത്തില്‍ നടത്തുന്ന പ്രവ‍ൃത്തികള്‍ ഏതൊക്കെയാണെന്നും ഇവയുടെ പൂര്‍ത്തീകരണത്തിനായി ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
അവയുടെ ഓരോന്നിന്റെയും സാങ്കേതികാനുമതി ലഭ്യമായ തീയതി, കരാര്‍ ഏറ്റെടുത്ത തീയതി എന്നിവയും നിലവിലുള്ള പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി. വക റോഡുകളുടെ ഔദ്യോഗിക നാമം, ലൊക്കേഷന്‍, ദൈര്‍ഘ്യം എന്നിവ ലഭ്യമാണോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ഡി )
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ മുന്‍ഗണന പട്ടികയില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍നിന്നും ഏതൊക്കെ റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
3085.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ പാക്കേജ് പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്തെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് നല്‍കിയ ഭരണാനുമതിയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
3086.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ ഭരണാനുമതി ലഭിച്ചതും എന്നാല്‍ നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതും പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുളളതും ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഇ )
മങ്കട മണ്ഡലത്തില്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?
3087.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3088.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ജില്ലാ ഗുണനിലവാര പരിശോധനാ ലാബിന്റെ പ്രവർത്തനം സർക്കാർ തലത്തിൽ അവലോകനം ചെയ്തിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
പ്രസ്തുത ലാബുകളിൽ ലോകോത്തര നിലവാരമുള്ള പരിശോധനാ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പ്രവൃത്തികളുടെ ഗുണനിലവാരം സംബന്ധിച്ച് ലഭിക്കുന്ന പരാതി പരിശോധിക്കുന്നതിനും വേഗത്തിൽ തീർപ്പ് കല്പിക്കുന്നതിനും മൊബൈൽ ടെസ്റ്റിങ്ങ് ലാബുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; ആയത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ഇതര വകുപ്പുകളുടെ ചുമതലയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാര പരിശോധനകൾ പൊതുമരാമത്ത് വകുപ്പിന്റെ ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളില്‍ നടത്താറുണ്ടോ; വിശദാംശം നല്‍കുമോ;
( ഇ )
ഗുണനിലവാര പരിശോധനാഫലങ്ങൾ ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
3089.
ശ്രീ ഒ . ആർ. കേളു
ഡോ.കെ.ടി.ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന പ്രധാന പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും എന്തെല്ലാം സംവിധാനമാണുളളത്;
( സി )
വയനാട് തുരങ്കപാത പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
3090.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിർമ്മാണ പുരോഗതി എത്ര ശതമാനം പൂർത്തീകരിച്ചിട്ടുണ്ടെന്നും പൂർണ്ണമായും ഗതാഗതത്തിന് ഉതകുന്ന തരത്തിൽ പ്രസ്തുത ഹൈവേ എപ്പോള്‍ സജ്ജമാകുമെന്നുമുള്ള വിവരം ജില്ലതിരിച്ച് വ്യക്തമാക്കാമോ?
3091.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാത്ത ഭൂമിയിൽ കരാർ കമ്പനി അധികൃതർ കല്ലിടുന്നുവെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥലമെടുപ്പ് വിഭാഗം ഭൂമി ഏറ്റെടുത്ത് കല്ലിട്ടത് 2009-ലെ അലൈൻമെന്റ് പ്രകാരമാണെന്നും നിർമ്മാണം ഏറ്റെടുത്ത കമ്പനി കല്ലിടുന്നത് 2016-ൽ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ച അലൈൻമെന്റിലുമാണെന്നത് ശരിയാണോ; വ്യക്തമാക്കാമോ;
( സി )
ഏത് വർഷത്തിൽ നിർദ്ദേശിച്ച അലൈൻമെന്റ് പ്രകാരമാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറിയതെന്ന് വ്യക്തമാക്കാമോ;
( ഡി )
കൂടുതൽ ഭൂമി ആവശ്യമാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടോ; എങ്കിൽ കൂടുതൽ ഭൂമി ഏറ്റെടുത്ത് നൽകുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
അലൈൻമെന്റ് വ്യത്യാസമുള്ള പ്രദേശങ്ങളിൽ ഏറ്റെടുത്ത് കൈമാറിയ ഭൂമിയുടെ ഉടമകൾക്ക് പണം കൊടുക്കുന്നത് നിർത്തണമെന്ന് ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
ഏറ്റെടുത്ത ഭൂമിയുടെ മുഴുവൻ ഉടമകൾക്കും പണം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ഏതെല്ലാം വില്ലേജുകളിൽ എത്ര ഉടമകൾക്ക് എത്രരൂപയാണ് നൽകാൻ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ?
3092.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മുതല്‍ തോട്ടപ്പള്ളിവരെയുള്ള എന്‍.എച്ച് 66-ന്റെ വീതികുറവും വാഹനങ്ങളുടെ തിരക്കും കാരണം നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കായംകുളം മുതല്‍ തോട്ടപ്പള്ളി വരെയുള്ള പഴയ എന്‍.എച്ച്. 47 റോഡ് ഉപയോഗയോഗ്യ മാക്കി നിലവിലുള്ള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3093.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവ‍ൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
തീരദേശ പാതയെ സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര, വ്യാവസായിക, വാണിജ്യ, ഗതാഗത മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
3094.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ്‌ ഹൗസുകളില്‍ കാന്റീന്‍ സൗകര്യം ഇല്ലാത്തതുകാരണം അവിടെ എത്തിച്ചേരുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും മറ്റുള്ളവരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ എത്ര റസ്റ്റ്‌ ഹൗസുകള്‍ ഉണ്ടെന്നും അവയില്‍ കാന്റീന്‍ സൗകര്യം ഉള്ളതും ഇല്ലാത്തതും എത്രയുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
റസ്റ്റ്‌ ഹൗസുകളില്‍ കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തിയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തിയും ആളുകളെ ആകര്‍ഷിച്ച് വരുമാനം കൂട്ടുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
3095.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം-തൃശ്ശൂര്‍ റോഡരികിലെ വളയംകുളം റെസ്റ്റ് ഹൗസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3096.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്കില്‍ സിവില്‍ സ്റ്റേഷനുവേണ്ടിയുള്ള കെട്ടിട നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
3097.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച് ടെണ്ടര്‍ ചെയ്ത വെഞ്ഞാറമൂട് റിംഗ് റോഡ്, വാമനപുരം-ചിറ്റാര്‍ റോഡ് എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വന്ന കാലതാമസത്തിനുണ്ടായ കാരണം വിശദീകരിക്കാമോ?
3098.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ മുൻ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി പ്രഖ്യാപിച്ച റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
3099.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 ന്റെ ആലപ്പുഴ പുന്നപ്ര മുതല്‍ കായംകുളം വരെയുള്ള ഭാഗത്ത് റോഡിലുണ്ടായിട്ടുള്ള കുഴികള്‍മൂലം യാത്രാദുരിതവും അപകടങ്ങളും വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
2015 ല്‍ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് മൂന്ന് വര്‍ഷത്തിനിപ്പുറം തകരാന്‍ ഇടയായതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
നാഷണല്‍ ഹൈവേ അതോറിറ്റി ഈ റോഡിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്തത് എന്നാണെന്നും ഇതിനുശേഷം റോഡില്‍ ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
ഹൈവേ അതോറിറ്റി അറ്റകുറ്റപ്പണി യഥാസയം നടത്താത്ത സാഹചര്യത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
3100.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാപ്പാട് ബീച്ചില്‍ തുവ്വപ്പാറയോട് ചേര്‍ന്ന് ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഓപ്പണ്‍ ഏരിയയും ശുചിമുറികളും അറ്റകുറ്റപ്പണികൾ നടത്താതെ നശിച്ചു തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് ഏതെങ്കിലും നവീകരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആയതിന്റെ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ ആവശ്യമായ ഫണ്ട് അനുവദിച്ച് നല്‍കുമോ; വിശദമാക്കാമോ?
3101.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവി വെള്ളച്ചാട്ടം, പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം അരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ സമീപനാളുകളിൽ അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥലങ്ങളിലെത്തുന്ന ടൂറിസ്റ്റുകൾക്കായി അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3102.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വികസനത്തിനായി സംസ്ഥാനത്തെ ബീച്ചുകളെയും തുറമുഖ നഗരങ്ങളെയും കൂട്ടിയിണക്കി വകുപ്പ് നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു വിശദമാക്കുമോ;
( ബി )
ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലെ പോര്‍ച്ചുഗീസ്-ഡച്ച്-ബ്രിട്ടീഷ് കാല നിര്‍മ്മിതികളുടെ സംരക്ഷണത്തിലൂടെ ടൂറിസം വികസനം ഉറപ്പാക്കുന്നതിന് എന്തെല്ലാം തുടര്‍നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിലെ ചീനവല സംരക്ഷിക്കാനും ആയതിന് നിയോഗിക്കപ്പെട്ട കിറ്റ്കോയുടെ പ്രവര്‍ത്തനം കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാനും കൊച്ചിയിലെ ബീച്ചുകളുടെ ശുചിത്വവും സംരക്ഷണവും ഉറപ്പുവരുത്താനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
3103.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസംമേഖലയില്‍ ജോലിചെയ്തവര്‍ക്ക് എന്തെങ്കിലും പുതിയ കോവിഡ് സഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3104.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലകളിൽ ചെറുപ്പക്കാരുടെയും വിദ്യാർത്ഥികളുടെയും അപകട മരണങ്ങൾ ആശങ്കാജനകമായവിധം വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അതിനിടയാക്കുന്ന കാരണങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനിയന്ത്രിത ഉപയോഗം ഈ അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന കാര്യം വിനോദസഞ്ചാര വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇത്തരം അപകടമരണങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് അവബോധം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3105.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടർന്ന് അടച്ച സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറന്നപ്പോൾ സന്ദർശനത്തിനെത്തുന്ന വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടോ;
( ബി )
എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് എത്ര ശതമാനം കുറവാണ് ഈ എണ്ണത്തിൽ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ മേഖലയിൽ എത്ര കോടിയുടെ വരുമാന നഷ്ടം ആണ് ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കാമോ ?
3106.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മൊബൈല്‍ ആപ്പ് തയ്യാറാക്കാനുള്ള പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടൂറിസം കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള എന്തൊക്കെ വിവരങ്ങളാണ് പ്രസ്തുത ആപ്പ് വഴി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3107.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം ടൂറിസം മേഖലയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
2019-20 സാമ്പത്തിക വർഷത്തിൽ എത്രമാത്രം വരുമാന നഷ്ടം ടൂറിസം മേഖലക്ക് ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ; ഈ കാലയളവിൽ സ്വകാര്യ ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നഷ്ടം നികത്തുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; സ്വകാര്യ ടൂറിസം മേഖലയ്ക്ക് എന്തെല്ലാം തരത്തിൽ ആശ്വാസം നൽകിയെന്ന് വിശദീകരിക്കാമോ;
( ഡി )
സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രസ്തുത കാലയളവിലുണ്ടായ തൊഴിൽ നഷ്ടം എത്രയെന്ന് വ്യക്തമാക്കാമോ?
3108.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് ഹോം സ്റ്റേ വ്യവസായത്തെ ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഹോം സ്റ്റേ നടത്തുന്നവര്‍ക്ക് അതിനാവശ്യമായ പരിശീലനം നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഹോം സ്റ്റേ നടത്താനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3109.
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയുടെ വിനോദസഞ്ചാര സാധ്യത വികസിപ്പിക്കുന്നതിന് ഉതകുന്ന ആലപ്പുഴ പൈതൃക പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പ്രവൃത്തികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
പുതുതായി ആരംഭിക്കുന്ന ബിനാലെയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3110.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുസിരീസ് പെെതൃക പദ്ധതിയുടെ ഭാഗമായി വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ പള്ളിപ്പുറത്ത് വിഭാവനം ചെയ്ത മിലിട്ടറി-പോലീസ് മ്യൂസിയം പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ചെറായി സഹോദര സ്മാരകത്തില്‍ പ്രസ്തുത മ്യൂസിയം സ്ഥാപിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടോ; പദ്ധതിക്ക് തുക വകയിരുത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത മ്യൂസിയം പദ്ധതി നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
3111.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രികർക്കുവേണ്ടി ടൂറിസം വകുപ്പ് ആവിഷ്കരിച്ച ടേക്ക് എ ബ്രേക്ക്‌ പദ്ധതി ആരംഭിച്ചത് ഏത് വർഷമാണെന്ന് അറിയിക്കുമോ;
( ബി )
ആദ്യഘട്ടത്തിൽ എത്ര യൂണിറ്റുകൾ സ്ഥാപിച്ചുവെന്ന് അറിയിക്കുമോ; പദ്ധതിയുടെ ആദ്യ യൂണിറ്റ് സ്ഥാപിച്ചത് എവിടെയെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ടേക്ക് എ ബ്രേക്ക്‌ യൂണിറ്റുകൾ ആരംഭിക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; എത്ര തുക ഇതിനായി വകയിരുത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ആദ്യഘട്ടത്തിൽ ആരംഭിച്ച യൂണിറ്റുകളിൽ ചിലത് വ്യാപാരസ്ഥാപനങ്ങളായി പരിവർത്തനം ചെയ്തിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അവ പുനസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3112.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ബീച്ചുകളില്‍ കടലാക്രമണത്താല്‍ തീരം നഷ്ടപ്പെടുന്നത് തടയാന്‍ വിനോദസഞ്ചാര വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്നും ആയത് നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്നും വിശദമാക്കാമോ;
( സി )
എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ ചെറായി, കുഴുപ്പിള്ളി, എടവനക്കാട് ഉള്‍പ്പെടെയുള്ള ബീച്ചുകളില്‍ രൂക്ഷമായ കടലാക്രമണത്താല്‍ തീരം നഷ്ടമാകുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3113.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിവിധ ടൂറിസം ഡെസ്റ്റിനേഷനുകള്‍ ബന്ധിപ്പിച്ചുള്ള ബയോഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിര്‍വ്വഹണത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3114.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഗ്രി ടൂറിസം നെറ്റ്‍വര്‍ക്ക് പദ്ധതി സംസ്ഥാനത്ത് എവിടെയൊക്കെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; പാലാ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി ഏതെല്ലാം പ്രദേശത്താണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
3115.
ശ്രീ. നജീബ് കാന്തപുരം
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയിലെ സാഹിത്യ-സാംസ്കാരിക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിറ്റററി ടൂറിസം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ ഏതെല്ലാം സ്ഥലങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
3116.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ സ്ത്രീകളുടെ സംരഭകത്വവും സാമ്പത്തിക സ്വയാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഗ്രാമത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വിശദമാക്കാമോ;
( ബി )
പാരിസ്ഥിതിക ആഘാതം പരമാവധി ഒഴിവാക്കി നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനിതകളെ വിനോദസഞ്ചാര മേഖലയില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
3117.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളിൽ നിന്നാണ് ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രം പദ്ധതിക്കായി അപേക്ഷ ലഭിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതി എപ്പോൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3118.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മണ്ഡലത്തിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലുള്ള മുണ്ടേരി കടവ് പക്ഷിസങ്കേത ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
3119.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിലെ ചെരണി ടൂറിസം പാർക്കിൽ പുതിയ പദ്ധതികൾ ആരംഭിക്കുമോ; വിശദമാക്കുമോ;
( ബി )
സ്വാതന്ത്ര്യസമര സ്മൃതികൾ ഉള്ള ചന്തപ്പുര അടക്കമുള്ള പാണ്ടിക്കാട് പ്രദേശം ടൂറിസം മേഖലയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
3120.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ടാണശ്ശേരി പഞ്ചായത്തിലെ പൊന്‍മല ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3121.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ പഞ്ചായത്തില്‍ കടമ്പുപാറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; പ്രസ്തുത പദ്ധതിയുടെ തുടര്‍നടപടികളും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ നെയ്യാറിന്റെ തീരത്തുള്ള അരുവിക്കര പ്രദേശത്ത് ടൂറിസവുമായി ബന്ധപ്പെട്ട് പദ്ധതി ആവിഷ്കരിക്കുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിയ്ക്കാമോ?
3122.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്(കേരള) സൊസൈറ്റിയില്‍ യു.ഡി. ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് എത്ര സ്ഥാനക്കയറ്റ ഒഴിവുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; എങ്കില്‍ ഈ ഒഴിവുകള്‍ ഏതെല്ലാം തീയതികളിലാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിലേയ്ക്ക് സ്ഥാനക്കയറ്റം നടത്തുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
യു.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ പ്രൊമോഷന് സീനിയോരിറ്റി ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ സീനിയോരിറ്റി ലിസ്റ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കാത്തതിന് കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവുകളിലേയ്ക്ക് എന്നത്തേയ്ക്ക് സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
3123.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ രാമമംഗലം പഞ്ചായത്തിലെ കൊടികുത്തിമല, ഇലഞ്ഞി പഞ്ചായത്തിലെ കുരുമല, പാമ്പാകുട പഞ്ചായത്തിലെ ഊരനാട്ട് ചിറ എന്നിവിടങ്ങളില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണം ത്വരിതപ്പെടുത്തുന്നതിലേക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3124.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി പഴശ്ശിപാര്‍ക്ക് രണ്ടാംഘട്ട നവീകരണത്തിന് തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പാര്‍ക്ക് നവീകരണത്തിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായി എന്നറിയിക്കാമോ?
3125.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് ടൂറിസം വകുപ്പ് വിഭാവനം ചെയ്ത അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ യാഥാർത്ഥ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് സർക്കാർ നൽകിയ സ്ഥലത്തിന്റെ വിസ്തൃതിയും സ്ഥലം നൽകിയത് ആർക്കെന്നും നൽകിയ തീയതിയും അറിയിക്കാമോ;
( സി )
കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിനായി സർക്കാർ ഏർപ്പെട്ട കരാറിന്റെ കാലാവധി എന്നുവരെ ആയിരുന്നു എന്നറിയിക്കാമോ;
( ഡി )
കാലാവധിക്കുള്ളിൽ നിർമ്മാണം നടന്നിട്ടില്ലെങ്കിൽ സ്ഥലം തിരിച്ചെടുക്കുവാൻ സാധിക്കുമോ എന്നും അതിനുള്ള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
3126.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കല്‍ പാലം കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3127.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ കാഞ്ഞിരമറ്റം-മില്ലുങ്കല്‍ ടൂറിസം പദ്ധതിക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിലേക്കായി ബോട്ടിംഗും കനോയിംഗും ആരംഭിക്കണമെന്ന ആവശ്യം സംബന്ധിച്ച നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് ഫയല്‍ നമ്പര്‍ സഹിതം അറിയിക്കുമോ?
3128.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്നം ചിറ ടൂറിസം പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3129.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി ബീച്ച് ടൂറിസം പദ്ധതിക്കായി ത‍ൃശൂര്‍ ഡി.റ്റി.പി.സി. 16.04.2018-ലെ റ്റി.എസ്.ആര്‍ 584/2017 പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കി ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും പ്രസ്തുത പ്രവൃത്തി ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഒ.സി. ലഭിക്കുന്നതിനായി വാടാനപ്പളളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കത്തിന്റെ ഓഫീസ് കോപ്പിയുടെ പകര്‍പ്പ് നല്‍കാമോ;
( സി )
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും എന്‍.ഒ.സി. ലഭ്യമായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
എന്‍.ഒ.സി. ലഭ്യമായിട്ടില്ലെങ്കില്‍ അത് ലഭ്യമാകുന്നതിന് വേണ്ട തുടര്‍നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
3130.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വിഷൻ, മിഷൻ എന്നിവ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വാമനപുരം നിയോജക മണ്ഡലത്തില്‍ എന്തൊക്കെയാണ് നടപ്പാക്കിയതെന്നും കെെവരിച്ച നേട്ടങ്ങളും വിശദീകരിക്കാമോ?
3131.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലശമല ഇക്കോ ടൂറിസം പദ്ധതി രണ്ടാംഘട്ട സ്ഥലമെടുപ്പ് നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിലെ ഏത് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതലയെന്ന് വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാകുമോയെന്ന് അറിയിക്കുമോ?
3132.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളില്‍ നിന്ന് എന്തൊക്കെ പ്രോജക്ടുകള്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വഴിയും മറ്റും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് മണ്ഡലത്തില്‍ ന‍ടന്നുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3133.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാം കേന്ദ്രീകരിച്ച് ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മേഖലയിലെ ടൂറിസം വികസനത്തിനായി വനം, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണം, പി.ഡബ്ല്യു.ഡി. തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് ചിമ്മിനി ഡാം ഗാര്‍ഡന്‍ വികസനം ഉള്‍പ്പെടെയുളള ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിന് ടൂറിസം വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
വേലൂപ്പാടം കെ.എഫ്.ആര്‍.എെ. സെന്ററിനെ ഇക്കോ ടൂറിസം സെന്ററാക്കി മാറ്റുന്നതിനായി സമര്‍പ്പിച്ചിട്ടുളള പ്രോജക്ടിന് അനുമതി നല്‍കുമോ;
( ഡി )
വാഴാനി, പീച്ചി, പുത്തുൂര്‍ മൃഗശാല, വേലൂപ്പാടം കെ.എഫ്.ആര്‍.ഐ. റിസര്‍ച്ച് സെന്റര്‍, മുനിപ്പാറക്കുന്ന്, ചിമ്മിനി ഡാം, ആതിരപ്പിളളി എന്നീ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു ടൂറിസം സര്‍ക്യൂട്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3134.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ തിക്കോടി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായിരുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
തിക്കോടി ബീച്ച് നവീകരണ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
3135.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ വിലങ്ങന്‍ കുന്നിന്റെ സമഗ്ര വികസനത്തിനായി ഉന്നത നിലവാരമുള്ള റോഡ് നിര്‍മ്മാണം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, വിപുലമായ പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3136.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയംകുറ്റിമലയിലെയും ലോകനാര്‍കാവിലെയും ടൂറിസം പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പയംകുറ്റിമല ടൂറിസം പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( സി )
പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനത്തിന് വിനോദസഞ്ചാര വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
3137.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്ത് ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
അമ്പൂരി ഗ്രാമപഞ്ചായത്തിലെ ട്രൈബല്‍ മേഖലയെ ടൂറിസത്തിന് ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികള്‍ പരിഗണനയിലുണ്ട്; വിശദാംശം അറിയിക്കാമോ;
( ഡി )
പ്രസ്തുത ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.