STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3668.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കായികരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കായികരംഗത്തെ പ്രഗത്ഭ വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ കായികരംഗത്ത് ഉണര്‍വ് ഉണ്ടാക്കുന്നതിനായി ഈ സര്‍ക്കാര്‍ ആരംഭിച്ച നൂതന പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ;
( സി )
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത് ഏതെല്ലാം കായികയിനങ്ങളില്‍ സംസ്ഥാനത്തെ താരങ്ങള്‍ക്ക് അഖിലേന്ത്യാതലത്തിലും ഒളിമ്പിക്സിലും മറ്റും മികവ് പുലര്‍ത്താനായെന്നും തുടര്‍ന്നും ഈ മികവ് നിലനിര്‍ത്തുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
3669.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയിൽ നിലവിൽ സംസ്ഥാനത്തെ ഏതെല്ലാം പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
ബോക്സിങ് പ്രോത്സാഹനവുമായി ബന്ധപ്പെട്ട പഞ്ച് പദ്ധതിയിൽ ചാത്തന്നൂരിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
3670.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കുന്നംകുളം മണ്ഡലത്തില്‍ കായിക വകുപ്പിന്റെ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയുടെ വിശദവിവരങ്ങളും ചെലവഴിക്കുന്ന തുക എത്രയെന്നും വ്യക്തമാക്കാമോ;
( സി )
ഇവയില്‍ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
മറ്റ് പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
( ഇ )
കുന്നംകുളം മണ്ഡലത്തില്‍ പുതിയ സ്വിംമ്മിംഗ് പൂള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
3671.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ കായിക നയം രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നയത്തിന്റെ കരട് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്ന വേളയില്‍ എം.എല്‍.എ. മാരുടെ അഭിപ്രായങ്ങള്‍ തേടുന്നത് പരിഗണിക്കുമോ;
( സി )
കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു നിയോജക മണ്ഡലത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതി നടപ്പാക്കാമോ;
( ഡി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ പക്കലുള്ള കളിസ്ഥലങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3672.
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക മേഖലയില്‍ കൂടുതല്‍ പരിശീലന പദ്ധതികളും ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങളോടുകൂടിയ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കായിക വികസനത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ട്രാക്കും മൈതാനവും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി വിലയിരുത്തിയിട്ടുണ്ടോ? പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ? വിശദാംശങ്ങള്‍ നല്‍കാമോ?
3673.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ മുൻ സർക്കാരിന്റെ കാലത്ത് കായിക വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
3674.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മെഡല്‍ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ സര്‍വ്വീസിൽ നിയമനം ലഭിച്ച കായികതാരങ്ങളുടെ പരിചയസമ്പത്തും കഴിവും സ്കൂളുകളിലും കോളേജുകളിലും ഉപയോഗപ്പെടുത്താന്‍ വേണ്ട പദ്ധതികള്‍ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
3675.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്വകാര്യ കായിക സ്ഥാപനം നടത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കായിക അക്കാദമിക്ക് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം ലഭ്യമാകുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
3676.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ വോളീബോള്‍ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പരിശീലനം നടത്തുന്നതിനായി ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ അനുബന്ധമായി എന്തെല്ലാം സൗകര്യങ്ങളാണ് ലഭ്യമാക്കേണ്ടത്; ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
3677.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
2016-21 കാലയളവില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ റൂറല്‍ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ റൂറല്‍ കോച്ചിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3678.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പയ്യന്നൂര്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
3679.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ ഒരു പ‍ഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
3680.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരത്തിലെ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3681.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്റ്റേഡിയത്തിന് ആവശ്യമായ ഭൂമി ലഭ്യമായതിനാലും സ്കൂളിന്റെ സ്പോര്‍ട്സ് മേഖലയിലെ പങ്കാളിത്തം മുന്‍നിര്‍ത്തിയും ഒരു സ്റ്റേഡിയം നിര്‍മ്മിക്കാനുളള നടപടി സ്വീകരിക്കുമോ?
3682.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ പുറക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് ഡി.പി.ആര്‍. തയ്യാറാക്കുന്നതിന്റെ ഭാഗമായ മണ്ണ് പരിശോധന പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഡി.പി.ആര്‍. തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിക്കാന്‍ എത്ര ദിവസങ്ങള്‍ കൂടി ആവശ്യമായി വരുമെന്ന് വിശദമാക്കാമോ;
( സി )
ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടെങ്കില്‍ അത് വിശദമാക്കാമോ?
3683.
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മുങ്ങിമരണങ്ങളില്‍ കൂടുതലും വിദ്യാര്‍ത്ഥികളും യുവാക്കളുമാണെന്നത് പരിഗണിച്ച് മുന്‍കരുതല്‍ എന്ന നിലയില്‍ പഠന കാലയളവില്‍ നീന്തല്‍ പരിശീലനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3684.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക പ്രതിഭകള്‍ക്കായുള്ള പ്രോത്സാഹന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ദേശീയ, അന്തര്‍ദ്ദേശീയ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാറുണ്ടോ; എങ്കില്‍ അവസാനമായി ക്യാഷ് അവാര്‍ഡ് നല്‍കിയത് ഏത് വര്‍ഷമാണെന്ന് അറിയിക്കാമോ?
3685.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ 2016-21 കാലയളവില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3686.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയിൽ ഏതൊക്കെ പദ്ധതികളാണ് പുതുതായി നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള വിവിധ കായിക പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
മഞ്ചേശ്വരം മണ്ഡലത്തിൽ കായിക മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും പദ്ധതികളുണ്ടോ എന്ന് അറിയിക്കുമോ?
3687.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ഷം തോറും അന്‍പത് കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരം എത്ര പേർക്ക് നിയമനം നല്‍കിയിട്ടുണ്ട്; ഇനിയും എത്ര പേർക്ക് ജോലി നല്‍കാനുണ്ട്; വിശദമാക്കാമോ?
3688.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജനങ്ങൾ നൂറ് ശതമാനം ശാരീരികക്ഷമത കൈവരിക്കാന്‍ കായിക വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
നഴ്സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് കാലത്ത് വീടുകളില്‍ തന്നെ കായിക പരിശീലനം നല്‍കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വൈകല്യമുള്ളവര്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
കായികക്ഷമതയുടെ ഭാഗമായി സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3689.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിലവില്‍ എത്ര സ്ഥിരം പരിശീലകരുടെ ഒഴിവുകള്‍ ഉണ്ട്;
( ബി )
2011-ന് ശേഷം എത്ര പരിശീലകര്‍ക്ക് സ്ഥിരം നിയമനം നല്‍കിയിട്ടുണ്ട്; പ്രസ്തുത തസ്തികയിൽ ഒഴിവുകള്‍ ഉണ്ടെങ്കില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഏതൊക്കെ ഗെയിമുകളിലാണ് കായിക പരിശീലകരുടെ സ്ഥിര ഒഴിവുകള്‍ ഉള്ളത്; വിശദമാക്കാമോ;
( ഡി )
എല്ലാ ജില്ലകളിലും സ്ഥിരം പരിശീലകരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
3690.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വഖഫ് ബോർഡ് നൽകുന്ന ക്ഷേമ പെൻഷനുകൾ, വിധവ-ചികിത്സ-വിവാഹ ധനസഹായ അപേക്ഷകള്‍ മൂന്ന് വർഷത്തിലധികമായി കെട്ടിക്കിടക്കുന്നത് തീർപ്പ് കല്പിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; തീർപ്പാക്കാനുള്ള വിവിധ അപേക്ഷകളുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
ക്ഷേമ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ വഖഫ് ബോർഡിന് നൽകുന്ന വിഹിതം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കൂടുതൽ തുക വകയിരുത്തുന്ന കാര്യം പരിഗണിക്കുമോ എന്ന് അറിയിക്കുമോ;
( ഡി )
കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന വഖഫ് ജീവനക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ തയ്യാറാകുമോ?
3691.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുമോ;
( ബി )
തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ചുവരുന്ന സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടോ എന്നും അവര്‍ക്കായി സര്‍ക്കാര്‍തലത്തില്‍ രോഗപരിശോധനയും മറ്റും നടത്തുന്നുണ്ടോ എന്നും വ്യക്തമാക്കുമോ?
3692.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ റെയില്‍വേ യാര്‍ഡിലെ ലെവല്‍ക്രോസില്‍ റെയില്‍ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇതിന്റെ നിര്‍മ്മാണത്തിനായി എത്ര തുകയാണ് വകയിരുത്തിയതെന്നും എന്നത്തേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത അണ്ടര്‍ ബ്രിഡ്ജിന്റെ ഡിസെെന്‍, റോഡ് അലെെന്‍മെന്റ് എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; നിര്‍ദ്ദിഷ്ട മലയോര ഹെെവേ ഡിസെെനുമായി ചേര്‍ന്നുപോകുന്ന തരത്തിലാണോ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ യാര്‍ഡിലെ ലെവല്‍ക്രോസ് കയറ്റിറക്കമുളള റോഡായതിനാല്‍ മഴക്കാലത്ത് അണ്ടര്‍ ബ്രിഡ്ജില്‍ വെളളം കെട്ടിനിന്ന് വാഹന ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയിക്കാമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3693.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പാസ‍ഞ്ചര്‍, മെമു സര്‍വ്വീസുകള്‍ ഭൂരിഭാഗവും പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പുന:സ്ഥാപിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പുന:സ്ഥാപിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമോയെന്ന് അറിയിക്കാമോ;
( ബി )
നിര്‍ത്തലാക്കിയ സീസണ്‍ ടിക്കറ്റ് പഴയതുപോലെ പുന:സ്ഥാപിക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന് വ്യക്തമാക്കാമോ?
3694.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ ഗുഡ്സ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍പാത വൈദ്യുതീകരണം പ്രാവര്‍ത്തികമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
തുവ്വൂര്‍ റെയില്‍വേ സ്റ്റേഷന്‍ ക്രോസിംഗ് സ്റ്റേഷനായി മാറ്റണമെന്ന ആവശ്യം അനുകൂലമായി പരിഗണിക്കുമോ?
3695.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി-എരുമേലി ശബരിപാത പദ്ധതി മരവിപ്പിച്ച തീരുമാനം റെയില്‍വേ ബോര്‍ഡ് പുന:പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
പദ്ധതി ചെലവ് ഏതുരീതിയില്‍ വഹിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയുടെ എസ്റ്റിമേറ്റും അനുബന്ധ സര്‍വ്വേയും സംബന്ധിച്ച ചുമതലകള്‍ ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിന്റെ സ്ഥലമെടുക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.