STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4000.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പതിനെട്ട് മുതല്‍ നാല്‍പത് വയസ്സുവരെയുള്ള യുവതികള്‍ അംഗങ്ങളായ ഓക്സിലറി (സഹായ) ഗ്രൂപ്പുകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4001.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2017 മെയ് 31 ന് മുമ്പ്‌ നിര്‍മ്മിച്ച സാങ്കേതികമായി അനുമതി ലഭിക്കാത്ത കെട്ടിടങ്ങള്‍ നിയമപരമായി ക്രമവൽക്കുന്നതിനായുളള G.O(P).No.12/2018/LSGD. നമ്പര്‍ ഉത്തരവിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നിർമ്മിച്ച നമ്പർ കിട്ടാത്ത കെട്ടിടങ്ങളെ കൂടി പ്രസ്തുത സ്കീമിൽ ഉൾപ്പെടുത്തി റെഗുലറൈസ് ചെയ്യാൻ നടപടി സ്വീകരിക്കുമോ?
4002.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം വഴി നിലവിലെ നിര്‍വ്വഹണോദ്യോഗസ്ഥരുടെ വകുപ്പുതല അധികാരശ്രേണിയില്‍ മാറ്റം വരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏത് തരത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം മാറ്റം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഏത് തരത്തിലാണ് സഹായകമാകുന്നത് എന്നറിയിക്കാമോ?
4003.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു.ഹൈക്കോടതിയുടെ വിവിധ കേസുകളിലെ ഉത്തരവുകള്‍ പ്രകാരം പെട്രോള്‍ പമ്പ് ആരംഭിച്ച സമയത്ത് ഫയര്‍&സേഫ്റ്റിയുടെ എൻ.ഒ.സി. ലഭിച്ചിട്ടുള്ള ഡീലര്‍മാര്‍ക്ക് പുതിയ ഡി&ഒ ലൈസന്‍സ് ആവശ്യമില്ലെന്നും ലൈസന്‍സ് താത്കാലികമായി പുതുക്കി നല്‍കാവുന്നതാണെന്നും വിധിച്ചിട്ടുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്നിട്ടും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫയര്‍&സേഫ്റ്റി വകുപ്പിന്റെ എൻ.ഒ.സി. വേണമെന്ന് നിര്‍ബന്ധിക്കുകയും ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 09.07.2021-ലെ RC3-228/20/ത.സ്വ.ഭ.വ. നമ്പര്‍ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4004.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നൽകി വരുന്ന സാമൂഹ്യക്ഷേമ പെൻഷനുകളുടെ ഘടന എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ ക്ഷേമ പെൻഷനുകൾ അനുവദിക്കുന്നതിലെ വരുമാന പരിധി ഏതൊക്കെയാണെന്നും എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
വീടിന്റെ വിസ്തൃതി സാമൂഹ്യ ക്ഷേമ പെൻഷൻ അനുവദിക്കുന്നതിന് മാനദണ്ഡമായി സ്വീകരിക്കുന്നുണ്ടോ;
( ഡി )
കുടുംബപരമായും അനന്തരാവകാശമായും ലഭിച്ച വീടുകളിൽ താമസിക്കുന്ന നിർധനരായ ആൾക്കാർക്കു പോലും ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
കുടുംബത്തിന്റെ നിലവിലുള്ള സാമ്പത്തിക സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ട് സാമൂഹ്യക്ഷേമ പെൻഷനുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ; ഇത് സംബന്ധമായ നിവേദനങ്ങള്‍ സർക്കാരിന് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ ആയതിന്മേല്‍ സ്വീകരിച്ച നടപടികൾ എന്തെന്ന് വ്യക്തമാക്കാമോ?
4005.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണം ഇപ്പോൾ ഏത് ഘട്ടത്തിലാണ്;
( ബി )
ഏകീകരിച്ച തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘടന എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നത് വഴി വകുപ്പിനും സർക്കാരിനും ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതകളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ?
4006.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരങ്ങളായി പരിഗണിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
നഗരസ്വഭാവം കണക്കാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്; ആയതിന് ലൈസന്‍സ് ടൗണ്‍ എന്ന ആശയം സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; ഏത് വര്‍ഷത്തെ ലൈസന്‍സാണ് ആധികാരികമായി ഉപയോഗിക്കുന്നത് എന്നറിയിക്കാമോ;
( സി )
പഞ്ചായത്തുകള്‍ നഗരസഭകളായി മാറ്റുമ്പോള്‍ പ്രോപ്പര്‍ട്ടി ടാക്സിന് വ്യത്യാസം വരുമോ എന്നറിയിക്കാമോ?
4007.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ ഏതെല്ലാം തരത്തിലുളള ഓഡിറ്റ് ആണ് നടത്തിവരുന്നത്;
( ബി )
തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതി കണ്ടെത്തിയ പോലെ മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇത്തരത്തിലുളള ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിനായി നിയമപരമായ നടപടികള്‍ കര്‍ശനമാക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
4008.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി പ്രകാരം 2016-17 മുതല്‍ 2020-21 വരെയുളള കാലയളവില്‍ സംസ്ഥാനത്ത് വന്ധ്യംകരിക്കപ്പെട്ട തെരുവ് നായ്ക്കളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ ഈ ഇനത്തില്‍ ഓരോ വര്‍ഷവും വകുപ്പ് ചെലവാക്കിയ തുകയുടെ വിവരങ്ങള്‍ വര്‍ഷം തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ഡി )
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ പുതുതായി നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4009.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ആക്രമണം കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തെരുവുനായ്ക്കളുടെ ശല്യം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം പരിഹാരനടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ?
4010.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മസ്റ്ററിംഗ് നടത്താത്തത് മൂലം സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്തവരുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ;
( ബി )
മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ എത്തി മസ്റ്ററിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4011.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് നിയമപരമായി ഉത്തരവാദിത്തമുണ്ടോ; ഇതു സംബന്ധിച്ച ഉത്തരവുകളോ സര്‍ക്കുലറുകളോ ഉണ്ടോ; വിശദമാക്കാമോ;
( ബി )
തൊഴില്‍ ചെയ്യുന്നതിനിടയ്ക്ക് സംഭവിക്കുന്ന അപകടങ്ങളെ തുടര്‍ന്നുളള തുടര്‍ചികിത്സാ, വിശ്രമ കാലയളവില്‍ ഇവര്‍ക്ക് മതിയായ വേതനത്തിന് അര്‍ഹതയുണ്ടോ; വിശദമാക്കാമോ?
4012.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യ, മാംസ കച്ചവടങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കുമ്പോള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഭരണ സമിതിയുടെ അനുമതി ആവശ്യമുണ്ടോ; വിശദമാക്കാമോ?
4013.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതി ഇല്ലാത്തതുകാരണം പ്രവാസികള്‍ അടക്കമുളളവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതിയും ജനനസ്ഥലവും കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
4014.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം ലക്ഷ്യമിട്ട് എത്ര തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചു; ഈ യൂണിറ്റുകള്‍ വഴി എത്രമാത്രം പ്ലാസ്റ്റിക് സംസ്കരിക്കുന്നതിന് സാധിച്ചിട്ടുണ്ട്;
( ബി )
റോഡ് നിര്‍മ്മാണത്തില്‍ ഇത്തരത്തില്‍ ഷ്രെഡ്ഡ് ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് എത്ര കിലോമീറ്റര്‍ റോഡ് പുനരുദ്ധരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കാമോ?
4015.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസഥാനത്ത് വഴിയോര കച്ചവടം മുമ്പില്ലാത്തവിധം വ്യാപിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വഴിയോരക്കച്ചവടം വ്യാപകമാകുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുന്നതും പൊതു സ്ഥലങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍, സ്കൂള്‍ കോളേജ് പരിസരത്ത് മയക്കുമരുന്നുവില്പന തുടങ്ങിയവ വർദ്ധിക്കുന്നതും തടയാന്‍ വഴിയോരക്കച്ചവടത്തിന് ആവശ്യമായ നിയന്ത്രണങ്ങളോടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പുറപ്പെടുവിക്കാന്‍ തയ്യാറാകുമോ;
( സി )
വഴിയോര കച്ചവടത്തിനായുള്ള സ്ഥിരനിര്‍മ്മാണം നിയന്ത്രിച്ച് റോഡുകളും ഫുട്പാത്തുകളും പൊതുജനങ്ങളുടെ യാത്രയ്ക്ക് സുഗമമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമോ?
4016.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളെ ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളാക്കുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നിലവില്‍ നടപ്പിലാക്കിവരുന്ന പദ്ധതികളും അവയുടെ ഗുണഭോക്താക്കളുടെ അര്‍ഹതാ മാനദണ്ഡങ്ങളും വിശദമാക്കുമോ?
4017.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശഭരണ സ്ഥപനങ്ങളുടെ തനത് ഫണ്ട് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ട്രഷറിയില്‍ സൂക്ഷിക്കണമെന്ന് ധനകാര്യ വകുപ്പിന്റെ തീരുമാനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച ചര്‍ച്ചകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
4018.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര ബ്ലോക്ക് പ‍ഞ്ചായത്തിൽ ഒരു ഏക്കര്‍ സ്ഥലത്ത് ആയിരത്തോളം വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ആവിഷ്കരിച്ചിട്ടുള്ള "ഷീ വര്‍ക്ക് സ്പേസ്" പ്രോജക്ടിന് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ബി )
ത്രിതല പഞ്ചായത്തുകളുടെ വിഹിതം ഉള്‍പ്പെടുത്തിയും മറ്റു ധനസഹായങ്ങള്‍ അനുവദിച്ചും പ്രസ്തുത പ്രോജക്ട് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
4019.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനകരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനം ലഭിക്കുന്ന തരത്തിലും ബി.ഒ.ടി., പി.പി.പി. മാതൃകയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസ്തുത പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ അനുമതി നല്‍കുന്നകാര്യം പരിഗണിക്കുമോ; എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4020.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകള്‍ക്കായി പൊതുജനങ്ങള്‍ ഭൂമി സ്വമേധയാ വിട്ടുതരുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ബി )
1958-ലെ കേരള ഭൂമി വിട്ടൊഴിയല്‍ ചട്ട പ്രകാരം ഭൂമി വിട്ടൊഴിഞ്ഞ് നല്‍കുന്നതിന് കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പഞ്ചായത്തുകള്‍/നഗരസഭകളില്‍ റോ‍ഡിന്റെ വികസനത്തിന് ഭൂമി വിട്ടൊഴിഞ്ഞ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് പരിഗണിക്കുമോ?
4021.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് കെ.എസ്.ഐ.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള കേന്ദ്രീകൃത മാലിന്യസംസ്ക്കരണ കേന്ദ്രങ്ങളുടെ നിര്‍വ്വഹണ പുരോഗതി പ്രോജക്ടുകള്‍ തിരിച്ച് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4022.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന മരാമത്ത് പ്രവൃത്തികളുടെ ഫയലുകള്‍ ഓണ്‍ലൈന്‍ ആയി ക്രമീകരിക്കുന്നതിന് പദ്ധതികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രൈസ് സോഫ്റ്റ് വെയര്‍ മാതൃകയില്‍ ഫയല്‍ സിസ്റ്റം നടപ്പിലാക്കുന്നത് ഉചിതമാകുമോ എന്നറിയിക്കാമോ;
( സി )
സോഫ്റ്റ് വെയര്‍ തയ്യാറാക്കുമ്പോള്‍ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷം തന്നെ നൂറ് എണ്ണത്തിന് മുകളില്‍ മരാമത്ത് പ്രവൃത്തികള്‍ നിലനില്‍ക്കുന്നുണ്ടെന്ന സാഹചര്യം കണക്കിലെടുക്കുമോ എന്നറിയിക്കാമോ?
4023.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.വി.സി. ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോണ്‍, കൊറിയൻ ക്ലോത്ത് തുടങ്ങിയ നിരോധിത വസ്തുക്കൾ പരസ്യ പ്രചരണ ബോർഡുകളിലും ഹോർഡിങ്ങുകളിലും വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്ന തുടർനടപടികൾ വിശദമാക്കാമോ?
4024.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫ്ലാറ്റ് സമുച്ചയങ്ങളുടെ ബാല്‍ക്കണികളില്‍ നിന്നും വീണ് അപകടമരണം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം അപകടമരണങ്ങള്‍ തടയുന്നതിനും ഫ്ലാറ്റുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിര്‍മ്മാണത്തിലെ അപാകതകള്‍ കൊണ്ടാണോ ഇപ്രകാരമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുകയും അപ്രകാരമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമോ?
4025.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇത്തരം പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4026.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട കരട് ഡാറ്റാബാങ്ക് ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തത് മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ആയത് എപ്പോള്‍ പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?
4027.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ്, നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാര്‍ക്കറ്റ് എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തീകരിച്ച നടപടികള്‍ എതൊക്കെ എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മാര്‍ക്കറ്റ് നവീകരണത്തിന് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചോ എന്ന് വിശദമാക്കാമോ?
4028.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പി.എം.ജി.എസ്.വൈ. വരുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തുടര്‍ നടപടികള്‍ക്കും കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4029.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍, പെരുമ്പഴുതൂര്‍ ഹൈസ്കൂള്‍, ഊരുട്ടുകാല ഗവണ്‍മെന്റ് എം.റ്റി.എച്ച്.എസ്. എന്നീ ഹൈസ്ക്കൂളുകളില്‍ എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് ലാബ് നിര്‍മ്മിക്കുന്നതിന് എത്ര തുകയാണ് നഗരസഭയ്ക്ക് നല്‍കിയതു എന്ന് വിശദമാക്കാമോ; ഏതു വര്‍ഷത്തില്‍ ആണ് തുക കൈമാറിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
ലാബ് നിര്‍മ്മാണം ആരംഭിക്കുന്നതിന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഏതൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
2018-19 വര്‍ഷത്തില്‍ അനുവദിച്ച എസ്.എസ്.കെ. ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭാ ഉദ്യോഗസ്ഥരുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
4030.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ അയ്യന്‍ക്കുന്ന് പഞ്ചായത്തിലെ പൊതുമരാമത്ത് റോഡിലെ പാറയ്ക്കാമല പാലം 2018 ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നെങ്കിലും ഇതുവരെ പുനര്‍നിര്‍മ്മാണം നടന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബേബി കച്ചാലിമലയില്‍ എന്നയാള്‍ താത്കാലിക പാലത്തില്‍ നിന്നും വീണ് മരണപ്പെട്ട വിവിരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കുടുംബത്തിന്റെ അത്താണിയായ ബേബിയുടെ അപകടമരണത്തില്‍ എന്ത് നഷ്ടപരിഹാരമാണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ; നഷ്ടപരിഹാരം നല്‍കിയിട്ടില്ലെങ്കില്‍ അത് നല്‍കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ പുനർനിർമ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
4031.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പോര്‍ട്ടലിലുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ;
( സി )
രണ്ടാം ഘട്ടത്തില്‍ 150 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് കൂടി പ്രസ്തുത പോര്‍ട്ടല്‍ സൗകര്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിലുള്‍പ്പെടുന്ന കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
4032.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കു കീഴില്‍ ഭരണാനുമതി ലഭിച്ച തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ തൈക്കൂട്ടം കടവ് തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ഏതെങ്കിലും ഏജന്‍സി പുനര്‍നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏജന്‍സിയുടെ പേര് വിവരം അറിയിക്കുമോ;
( സി )
ഈ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ;
( ഡി )
തൂക്കുപാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
4033.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി ഫയര്‍സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ വാങ്ങിയ ഭൂമി ഫയര്‍ & റസ്ക്യൂ വകുപ്പിന് വിട്ടു നല്കുന്നതിനുളള അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ നഗരകാര്യ ഡയറക്ടറുടെ കാര്യാലയത്തില്‍ നിലവിലുണ്ടോ;
( ബി )
പ്രസ്തുത ആവശ്യത്തിന്മേലുളള അപേക്ഷ ഏത് വര്‍ഷമാണ് കാര്യാലയത്തില്‍ ലഭിച്ചത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫയലിന്മേല്‍ നഗരകാര്യ ഡയറക്ടറുടെ കാര്യാലയത്തില്‍ കൈകൊണ്ട നടപടിക‌ള്‍ ചുരുക്കി വിശദമാക്കാമോ;
( ഡി )
ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് നഗരകാര്യവകുപ്പ് ഡയറക്ടര്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?
4034.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേരെകടവ് ഗവ. ഹരിജന്‍ വെല്‍ഫയര്‍ എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത്‌ സ്ഥലം അനുവദിച്ച് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്കൂള്‍കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് വിദ്യാഭ്യാസവകുപ്പില്‍നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷ ലഭിച്ച തീയതിയും അതിന്മേല്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കുമോ;
( സി )
ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ ലഭിക്കുകയും അത് നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
4035.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം കായലോരബീച്ചിന്റെ വികസനത്തിന് വൈക്കം നഗരസഭ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ സമര്‍പ്പിച്ച തീയതി, അടങ്കല്‍ തുക, പദ്ധതി തയ്യാറാക്കിയ എജന്‍സി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു എങ്കില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്തെന്ന് അറിയിക്കുമോ;
( സി )
മുന്‍സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വൈക്കം കായലോരബീച്ചില്‍ സ്പോര്‍ട്സ്, കള്‍ച്ചറല്‍ ടൂറിസം സെന്റര്‍ എന്ന പദ്ധതി നടപ്പാക്കുന്നതില്‍ വൈക്കം നഗരസഭ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4036.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ ഈ സർക്കാർ നിലവിൽ വന്നതിന് ശേഷം എത്ര പേരെയാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയത്;
( ബി )
അതിൽ എത്ര വീടുകളുടെ നിർമ്മാണം തുടങ്ങി;
( സി )
സ്വന്തമായി സ്ഥലമില്ലാത്ത എത്രപേർക്കാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഭവന നിർമ്മാണം ആരംഭിച്ചതെന്ന് പറയാമോ;
( ഡി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഫ്ലാറ്റ് നിർമ്മാണത്തിന് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പുരോഗതി വിശദമാക്കാമോ?
4037.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ചതും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
2021-2022 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കുണ്ടറ നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുവാന്‍ പോകുന്ന പദ്ധതികളുടെ വിശദാംശം നല്‍കാമോ?
4038.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഏറനാട് നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഈ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;
( സി )
ഈ നിയോജകമണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഏതെല്ലാം റോഡുകളാണ് ടി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളത്; ഇതിന്റെ നിര്‍മ്മാണ പുരോഗതിയും വിശദാംശങ്ങളും വ്യക്തമാക്കുമോ?
4039.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികളും വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിക്കുന്ന ടേക്ക് എ ബ്രേക്ക്പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇതിന് എത്ര രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്; അറിയിക്കുമോ;
( ബി )
കോഴിക്കോട് ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഇത്തരം വിശ്രമകേന്ദ്രങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുള്ളത്;
( സി )
പ്രസ്തുത ജില്ലയിലെ പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; ഇത് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് നിഷ്‌കര്‍ഷിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ ടി വിശ്രമകേന്ദ്രം സ്ഥാപിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
4040.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ ജില്ലയിൽ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
4041.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ സ്വന്തമായി പൊതുശ്മശാനം ഇല്ലാത്ത എത്ര പ‍ഞ്ചായത്തുകള്‍ ഉണ്ട്; ഈ പഞ്ചായത്തുകളുടെ പേരുകള്‍ നല്‍കാമോ;
( ബി )
പൊതുശ്മശാനം ഇല്ലാത്ത പഞ്ചായത്തുകളിൽ സ്ഥലം ഏറ്റെടുത്ത് ശ്‌മശാനം നിർമ്മിക്കുവാന്‍ പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4042.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം തദ്ദേശ റോഡുകള്‍ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ റോഡിനും അനുവദിച്ച തുകയും പഞ്ചായത്തും വിശദമാക്കാമോ?
4043.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 -ഓടെ ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്ന വലിയ ബാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജലജീവന്‍ പദ്ധതിക്കായി പ്രത്യേക സഹായമായി 15% വിഹിതം അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
ഇല്ലായെങ്കില്‍ പ്രസ്തുത പദ്ധതിക്ക് പ്രത്യേകസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4044.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണത്തിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്ക് മാത്രമായി ബഡ്ജറ്റില്‍ വകയിരുത്തിയ തുകയും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കാമോ ;
( സി )
ഏറ്റവും ഒടുവിലത്തെ പദ്ധതി പുരോഗതി പരിശോധനാ വേളയില്‍ ഓരോ ത്രിതല പഞ്ചായത്തുകളും എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ഫണ്ട് പൂര്‍ണമായും ചെലവഴിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?
4045.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ ഈ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളില്‍ വേറിട്ടതോ പ്രത്യേകതയുള്ളതോ ആയ പ്രവൃത്തികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രവൃത്തികളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിന്‍കീഴില്‍ ഈ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളില്‍ വേറിട്ടതോ പ്രത്യേകതയുള്ളതോ ആയ പ്രവൃത്തികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തികളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
4046.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളില്‍ ഇ-സംവിധാനം ഫലപ്രദമായി നടപ്പില്‍ വരുത്തിയിട്ടുണ്ടോ; ഓരോ സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനമെന്തെന്ന് വിശദമാക്കാമോ ;
( ബി )
ഇ-സംവിധാനം ഏര്‍പ്പെടുത്താത്ത ഏതെങ്കിലും സേവനം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണ്;
( സി )
ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഓണ്‍ലൈനായും ഓഫ്‍ലൈനായും അപേക്ഷ നല്‍കേണ്ടത്; രണ്ട് രീതിയില്‍ അപേക്ഷ നല്‍കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ?
4047.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റ മേല്‍നോട്ടത്തില്‍ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന വിവിധ മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്തു നല്‍കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍, നിയമാവലികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഏതൊക്കെ സാഹചര്യത്തിലാണ് ഒരു പ്രവൃത്തിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാക്കേണ്ടത്; വിശദാംശം നല്‍കുമോ;
( സി )
എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുന്നതിന് പ്രവൃത്തിയുടെ നിര്‍മ്മാണ ചുമതലയുള്ള കരാറുകാര്‍ ബാധ്യസ്ഥരാണോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ എന്തൊക്കെ തരത്തിലുള്ള നിയമ നടപടികളാണ് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഒരു പ്രവൃത്തിക്ക് അനുവദിച്ചതിനേക്കാള്‍ വളരെ കുറ‍ഞ്ഞ തുകയ്ക്ക് ടെണ്ടര്‍ ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അധിക തുക അനുവദിച്ച് നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ?
4048.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എഴുപത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ നിരോധിച്ച സാഹചര്യത്തില്‍ അവയുടെ ഉപയോഗവും വ്യാപനവും തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് പശ്ചാത്തലത്തില്‍ കടകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കയ്യുറകളുടെയും നിരോധിത പരിധിയില്‍ വരുന്ന മറ്റ് പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെയും ഉപയോഗം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഏതൊക്കെ ബദല്‍ മാര്‍ഗ്ഗങ്ങളാണ് സ്വീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
4049.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള പി.എസ്.സി. വഴി നിയമനം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും തസ്തികകള്‍ സ്വയംഭരണ സ്ഥാപനത്തിന് കൈമാറുന്നതിന് 2016-നു ശേഷം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4050.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള ചിക്കന്‍ പദ്ധതി പ്രകാരം എത്ര ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ലതിരിച്ച് ഇതിന്റെ കണക്കുകള്‍ നല്‍കാമോ;
( ബി )
കോഴിയിറച്ചിയുടെ വിപണിവില നിയന്ത്രിക്കുന്ന രീതിയില്‍ ഈ പദ്ധതിയെ വികസിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കെെക്കൊളളാന്‍ ഉദ്ദേശിക്കുന്നത്?
4051.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ - മാംസ കച്ചവടങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് നല്‍കുമ്പോള്‍ ആയതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഭരണ സമിതിയുടെ അനുമതി ആവശ്യമുണ്ടോ; വിശദമാക്കാമോ?
4052.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.95 മാസ്ക് ഉപയോഗശേഷം സംസ്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എന്തൊക്കെ പദ്ധതികളാണുള്ളതെന്ന് അറിയിക്കാമോ;
( ബി )
എന്‍.95 മാസ്ക് റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണുള്ളത് എന്ന് അറിയിക്കാമോ;
( സി )
എന്‍.95 മാസ്ക് ഉപയോഗശേഷം അശ്രദ്ധമായി കളയുന്നത് മലിനീകരണ പ്രശ്നം സൃഷ്ടിക്കുന്നുണ്ടോ എന്നറിയിക്കാമോ?
4053.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയഭരണ വകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവില്‍ എം.എല്‍.എ./എം.പി/ഫ്ലഡ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവ‍ൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ടാറിന് നിലവിലെ വില നല്‍കാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ചെലവ് കൂടി ഉള്‍പ്പെടുത്തി സാങ്കേതികാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കാമോ?
4054.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്കി അംഗീകാരം ലഭിച്ചിട്ടും ആദ്യ ഗഡു പോലും ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സംബന്ധിച്ച തടസ്സങ്ങള്‍ നീക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്കി അംഗീകാരം ലഭിച്ച് ഒന്നര വര്‍ഷത്തിന് ശേഷവും ആനുകൂല്യം ലഭിക്കാത്തവരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;
( സി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാനൂര്‍ നഗരസഭയില്‍ 58 പേരും കൂത്തുപറമ്പ് നഗരസഭയില്‍ 5 പേരും ഡി.പി.ആര്‍-ല്‍ ഉള്‍പ്പെട്ടിട്ടും വീട് നിര്‍മ്മിക്കാന്‍ കഴിയാതെയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
4055.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ചെയ്യുന്ന കെട്ടിടങ്ങളുടെ ഇലക്ട്രിക് പ്രവൃത്തികള്‍ നിലവില്‍ ആരാണ് ചെയ്യുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കെട്ടിടം പണി പൂര്‍ത്തിയായിട്ടും ഇലക്ട്രിഫിക്കേഷന്‍ ചെയ്യുന്നതിലുള്ള കാലതാമസം മൂലം പല കെട്ടിടങ്ങളും യഥാസമയം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത കാലതാമസം ഒഴിവാക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വകുപ്പില്‍ തന്നെ ഇലക്ട്രിഫിക്കേഷന്‍ സെക്ഷന്‍ ആരംഭിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4056.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗര, ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏതാണ്ട് എട്ട് ലക്ഷത്തിലധികം പേർക്ക് നായയുടെ കടിയേറ്റതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4057.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകളുടെ പ്രോസസ്സിംഗിന് സ്വന്തമായി ഡാറ്റാ സെർവർ ഉണ്ടോ; ഇല്ലെങ്കിൽ ആയത് സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പഞ്ചായത്ത് വകുപ്പിന് സ്വന്തമായി ഡാറ്റാ സെർവർ ഇല്ലാത്തതിനാൽ ഐ.എല്‍.ജി.എം.എസ്. നടപ്പിലാക്കിയ പഞ്ചായത്തുകളിൽ ഫയൽ പ്രോസസ്സിംഗ് സാവധാനത്തിലായതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
കേന്ദ്രസർക്കാർ ധനകാര്യ കമ്മീഷൻ ഫണ്ട് വിതരണത്തിന് ഇ-ഗ്രാമ സ്വരാജ് എന്ന വെബ് പോർട്ടൽ നടപ്പിലാക്കിയതിന്റെ ഭാഗമായുണ്ടായ ജോലിഭാരം കുറയ്ക്കാൻ പഞ്ചായത്തുകളിൽ പുതിയ നിയമനം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത നിയമനം പി.എസ്.സി. മുഖേനയാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; പി.എസ്.സി. മുഖേന അല്ലെങ്കിൽ കമ്പല്‍സറി വേക്കൻസീസ് ഓഫ് നോട്ടിഫിക്കേഷൻ ആക്ടിലെ നിർദേശങ്ങൾ ഈ നിയമനത്തിന് ബാധകമായിരിക്കുമോ?
4058.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഭൂരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെടുകയും പിന്നീട് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ ഭൂമി വാങ്ങുകയും ചെയ്ത അപേക്ഷകരെ ഭൂമിയുളളവരുടെ ലിസ്റ്റിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായിട്ടും സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ അപേക്ഷകളുടെ തരം മാറ്റുന്നതിനും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4059.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നഗരസഭാ ജീവനക്കാര്‍ക്ക് പെന്‍ നമ്പര്‍ അനുവദിച്ച് നല്‍കുന്നതിന് തടസ്സങ്ങളുണ്ടോ; പെന്‍ നമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന എല്ലാ സംവിധാനങ്ങളും അവർക്കും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നഗരസഭാ ജീവനക്കാര്‍ക്ക് ശമ്പളം സ്പാര്‍ക്ക് വഴി നല്‍കുന്നതിന് തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
ഈ ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4060.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്റ്റാഫ് പാറ്റേണ്‍ ഏത് രീതിയിലാണെന്ന് വിശദമാക്കാമോ;
( ബി )
ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കി മാറ്റിക്കഴിഞ്ഞാല്‍ ശമ്പള ചെലവിനത്തില്‍ എത്ര രൂപയുടെ വര്‍ദ്ധനവാണ് വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കി മാറ്റുമ്പോള്‍ തനത് വരുമാനത്തില്‍ എത്ര ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാവുന്നതെന്നും ഏതെല്ലാം നികുതികളില്‍ എത്ര രൂപാവീതം വര്‍ദ്ധനവാണ് ജനങ്ങള്‍ വഹിക്കേണ്ടതായി വരുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
മുനിസിപ്പാലിറ്റികള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് വ്യത്യസ്തമായി ഏതൊക്കെ ഫണ്ടുകളാണ് അധികമായി ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
വരുമാനവും ജനസംഖ്യയും കുറവുള്ള ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളാക്കി മാറ്റുമ്പോള്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഇവയ്ക്ക് കൂടുതല്‍ തുക അനുവദിക്കുന്നുണ്ടോ;
( എഫ് )
വരുമാനവും ജനസംഖ്യയും കുറവുള്ള നഗരസഭകളെ ഗ്രാമപഞ്ചായത്തുകളാക്കി മാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നിയമ ഭേദഗതി കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?
4061.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ ആയി തന്നെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാമോ; ഇതു സംബന്ധിച്ച് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
4062.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി എഗ്രിമെന്റ് വെച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള പഞ്ചായത്തുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പഞ്ചായത്തുകള്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടോ;
( സി )
ജലലഭ്യത കണക്കാക്കാതെ പുതിയ കണക്ഷനുകള്‍ നല്‍കുന്നതും തുടര്‍ന്ന് പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ട ബാധ്യത സംബന്ധിച്ചും പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
4063.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതി പ്രകാരം അനുവദിച്ചിട്ടുളള റോഡുകള്‍ തുക ഉള്‍പ്പെടെ ഏതാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പുതിയ പ്രവൃത്തികള്‍ക്ക് തുക അനുവദിയ്ക്കുവാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
4064.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ച നടപടികൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവിൽ വരുന്നതോടെ വിവിധ തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ സർവീസ്, പ്രമോഷൻ തുടങ്ങിയവ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4065.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറവിടമാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ടി മണ്ഡലത്തില്‍ എത്ര വീടുകളില്‍ ഉറവിടമാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ ഹരിത കര്‍മ്മസേന രൂപീകരിച്ച പഞ്ചായത്തുകളുടെ വിശദാംശം ലഭ്യമാക്കാമോ?
4066.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അതിന്റെ നിലവിലുള്ള പുരോഗതി എന്താണെന്നും വിശദമാക്കാമോ?
4067.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019ന് ശേഷം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരെക്കൂടി ഉള്‍പ്പെടുത്തി അര്‍ഹരായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് അടിയന്തരമായി പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഓട് മേഞ്ഞതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍പേരേയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
4068.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് ഐ.കെ.എം. തയ്യാറാക്കിയ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങളും പോരായ്മകളും അടിയന്തരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; ഐ.കെ.എം. ഏതെല്ലാം സോഫ്റ്റ് വെയറുകളാണ് തയ്യാറാക്കിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
സഞ്ചയ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഐ.കെ.എം. ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നകാര്യം ഗൗരവമായി പരിശോധിക്കുമോ; പ്രോപ്പര്‍ട്ടി ടാക്സ് അടച്ച വ്യക്തിയുടെ കൈയ്യില്‍ രസീത് ഇല്ലെങ്കില്‍ വീണ്ടും അടയ്ക്കേണ്ട സാഹചര്യം എന്താണെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമോ;
( സി )
പോസ്റ്റിംഗ് കൃത്യമായി നടക്കാത്തതുകാരണം പ്രൊഫഷണല്‍ ടാക്സ് അടച്ച സ്ഥാപനങ്ങളും തൊഴിലാളികളും വീണ്ടും ടാക്സ് അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
തിരുവന്തപുരം നഗരസഭയില്‍ പ്രൊഫഷണല്‍ ടാക്സ്, പ്രോപ്പര്‍ട്ടി ടാക്സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കി പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രൊഫഷണല്‍ ടാക്സിന്റെ പോസ്റ്റിംഗും സ്ഥാപനങ്ങളുടെ ഡാറ്റാ എന്‍ട്രിയും ഇതുവരെയും നടത്തിയിട്ടില്ലെന്ന വിഷയം സര്‍ക്കാര്‍ പരിശോധിക്കുമോ; നടപടി സ്വീകരിക്കുമോ;
( ഇ )
അപ്ഡേഷനിലെ തകരാര്‍ കാരണം അധികം വരുന്ന തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4069.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്ത എത്ര പ്രവൃത്തികളാണ് ഇനിയും ആരംഭിക്കാനുളളതെന്ന് തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ടെന്‍ഡര്‍ കഴിഞ്ഞ് കരാര്‍ വെച്ചിട്ടും ഇതുവരെയും സി.എം.എൽ.ആർ.ആർ.പി. പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ലാത്ത കരാറുകാരുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും ലഭ്യമാക്കാമോ; മനപൂര്‍വ്വം കാലതാമസമുണ്ടാക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോ കരാറുകള്‍ റദ്ദ് ചെയ്യുന്നതിനോ പിഴ ഈടാക്കുന്നതിനോ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ;
( സി )
സി.എം.എൽ.ആർ.ആർ.പി. പ്രവൃത്തികളുടെ പൂര്‍ത്തീകരണ കാലാവധി എത്രയാണെന്ന് അറിയിക്കാമോ; നിര്‍മ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികളുടെ കരാറില്‍ ഏര്‍പ്പെട്ട തീയതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ നോട്ടീസ് നല്‍കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ എന്നും അറിയിക്കാമോ;
( ഡി )
പൂര്‍ത്തീകരിച്ച സി.എം.എൽ.ആർ.ആർ.പി. പ്രവൃത്തികളുടെ ബില്ലുകള്‍ മാറുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; വിശദമാക്കാമോ?
4070.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. നിയമനം ലഭിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക ജീവനക്കാര്‍ യാതൊരു വകുപ്പുതല പരിശീലനവും ലഭിക്കാതെ നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്നതും ഫയലുകളില്‍ തീരുമാനം എടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണ അനുമതി, മരാമത്ത് പ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായും ജനപ്രതിനിധികളുമായും നിരന്തരം ഇടപെടേണ്ടി വരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ക്ക്, ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി പരിശീലനം നല്‍കുന്നതിന് പദ്ധതികളുണ്ടോ എന്നത് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
4071.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ പാർട്ട് ടൈം പൗണ്ട് കീപ്പർ തസ്തിക നിലവിലുണ്ടോ; ഉണ്ടെങ്കിൽ എത്ര എണ്ണം ഏതൊക്കെ പഞ്ചായത്തുകളിലാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
‌ഇവരുടെ നിയമന രീതി, വേതനം, വിരമിക്കൽ പ്രായം എന്നിവ വിശദമാക്കുമോ;
( സി )
കാസർഗോഡ് ജില്ലയിൽ എത്ര പാർട്ട് ടൈം പൗണ്ട് കീപ്പർ തസ്തികകളുണ്ടെന്നും അവ ഏതെല്ലാം പഞ്ചായത്തുകളിലാണെന്നും വ്യക്തമാക്കുമോ;
( ഡി )
ക്യാറ്റില്‍ പൗണ്ട് ഇല്ലാത്ത പഞ്ചായത്തുകളില്‍ പൗണ്ട് കീപ്പർ തസ്തിക നിലവിലുണ്ടോ; ഇത് നിയമപരമാണോയെന്ന് വിശദമാക്കുമോ;
( ഇ )
കാസർഗോഡ് ജില്ലയില്‍ ക്യാറ്റില്‍ പൗണ്ട് ഇല്ലാത്തതും പൗണ്ട് കീപ്പർ തസ്തികയുള്ളതുമായ പഞ്ചായത്തുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( എഫ് )
ക്യാറ്റില്‍ പൗണ്ട് ഇല്ലാത്ത പഞ്ചായത്തുകളിലെ പൗണ്ട് കീപ്പർ തസ്തിക പാർട്ട് ടൈം സ്വീപ്പർ/ഓഫീസ് അറ്റന്‍ഡന്റ് എന്ന് പുനഃനാമകരണം ചെയ്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇവരുടെ സേവനം കൃത്യമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4072.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് വകുപ്പിൽ ഫുൾടൈം ലൈബ്രേറിയൻമാരായി മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് പൊതുസ്ഥലം മാറ്റം ലഭിക്കുന്നില്ലായെന്നും അവരുടെ അപേക്ഷകൾ കരട് ലിസ്റ്റിൽ പോലും ഉൾപ്പെടുത്തുന്നില്ലായെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ സ്ഥലമാറ്റത്തിന് പ്രത്യേക മാനദണ്ഡം ഉണ്ടോ; വ്യക്തമാക്കുമോ;
( ബി )
റേഷ്യോ പ്രൊമോഷൻ വഴി ഗ്രേഡ് ലഭിച്ചവർക്ക് അന്തർജില്ലാ സ്ഥലം മാറ്റം ലഭിക്കുവാൻ അർഹതയുണ്ടോ;
( സി )
പഞ്ചായത്ത് വകുപ്പിൽ നാളിതുവരെ സീനിയോറിറ്റി കണക്കാക്കി സ്ഥലമാറ്റ ലിസ്റ്റ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ഡി )
അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുവാൻ സാധിക്കില്ലായെന്നും ജില്ലാ നിയമനം ലഭിച്ചവർ ഗ്രേഡ് വാങ്ങി അതേ ജില്ലയിൽ റിട്ടയർ ചെയ്യുന്നത് വരെ തുടരണമെന്നുമുള്ള ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ടോ;
( ഇ )
നാളിതുവരെ പഞ്ചായത്ത്‌ വകുപ്പിൽ ലൈബ്രേറിയന് ഡെപ്യൂട്ടഷൻ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ മാനദണ്ഡം എന്താണെന്നും നിലവിൽ ആരെങ്കിലും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ടോയെന്നും അറിയിക്കുമോ;
( എഫ് )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് വന്ന സാഹചര്യത്തിൽ നിലവിൽ പഞ്ചായത്ത്‌ വകുപ്പിൽ ജോലി നോക്കി വരുന്ന ലൈബ്രേറിയൻമാരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിന്റെ നടപടി ക്രമങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
4073.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ എഞ്ചിനീയര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിനും ഇവര്‍ക്ക് ആവശ്യമായ ട്രെയിനിംഗ് നല്‍കി കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
4074.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കോർപ്പറേഷൻ/മുനിസിപ്പാലിറ്റികളിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ എത്ര പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നതിന്റെയും എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതിന്റെയും വിശദാംശം നല്‍കുമോ;
( ബി )
കോര്‍പറേഷന്‍/മുന്‍സിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് നിഷ്കര്‍ഷിച്ചിരിക്കുന്ന ജോലികൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;
( സി )
കോർപ്പറേഷനുകളിലെ ഹെൽത്ത് ഓഫീസർ ഒരു ഡോക്ടർ ആകണമെന്നിരിക്കെ ഒരു വർഷത്തെ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞവർക്ക് പ്രസ്തുത ചാര്‍ജ് നൽകുന്നതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ?
4075.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേൺ പുനർനിർണ്ണയിക്കുന്നതിന് റിപ്പോർട്ട് നൽകുന്നതിനായി 2012 ൽ പ്രത്യേക സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നോ; എങ്കിൽ ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നോ;
( ബി )
പ്രത്യേക സമിതി സമർപ്പിച്ച റിപ്പോർട്ട് ഗവണ്മെന്റ് സെക്രട്ടറിമാരടങ്ങിയ കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ടി റിപ്പോർട്ടിലെ ഏതൊക്കെ ശിപാർശകൾ നാളിതുവരെ നടപ്പിലാക്കി; അറിയിക്കുമോ;
( സി )
ഇതിൽ ഏതൊക്കെ ശിപാര്‍ശകളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതെന്നും ഇനി ഏതൊക്കെ ശിപാർശകൾ നടപ്പിലാക്കുവാനുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ജോലിഭാരം കൊണ്ടുള്ള സമ്മർദ്ദം കാരണം ഗ്രാമ പഞ്ചായത്ത് ജീവനക്കാരിൽ ആത്മഹത്യ വർദ്ധിക്കുന്നത് കണക്കിലെടുത്ത് ആവശ്യമായ ജീവനക്കാരെ നിയമിക്കുവാന്‍ സർക്കാർ നടപടി സ്വീകരിക്കുമോ?
4076.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത്‌ വകുപ്പിൽ ഡ്രൈവർമാരെ തസ്തിക മാറ്റം വഴി ക്ലാർക്ക് തസ്തികയിലേക്ക് നിയമിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
അന്തർജില്ലാ സ്ഥലം മാറ്റം വഴിയോ മറ്റോ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന ഡ്രൈവർമാരുടെ സീനിയോറിറ്റി സ്ഥലം മാറിയെത്തുന്ന ജില്ലയിൽ എങ്ങനെയാണ് കണക്കാക്കുന്നതെന്നും അന്തർ ജില്ലാ സ്ഥലം മാറ്റം വഴി സീനിയോറിറ്റി നഷ്ടപ്പെടുമോയെന്നും വിശദമാക്കുമോ;
( സി )
പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസിൽ ഡ്രൈവർമാരിൽ നിന്നും തസ്തിക മാറ്റം വഴി ക്ലറിക്കൽ തസ്തികയിലേക്ക് നിയമിച്ചതും നിലവിൽ തുടരുന്നവരുമായ ജീവനക്കാരുടെ പേര് വിവരം, ഇവർ സർവ്വീസിൽ വന്ന തീയതി, അന്തർ ജില്ലാ സ്ഥലമാറ്റം വഴി ജോലിയിൽ പ്രവേശിച്ച തീയതി, തസ്തിക മാറ്റം നൽകിയ തീയതി തുടങ്ങിയ വിശദവിവരം നൽകുമോ;
( ഡി )
കൊല്ലം ജില്ലയിൽ നിന്നും അന്തർ ജില്ലാ സ്ഥലമാറ്റം മുഖേന തിരുവനന്തപുരം ജില്ലയിൽ ഡ്രൈവർ ആയി നിയമിക്കപ്പെട്ട ജീവനക്കാരന് സീനിയോറിറ്റി മറികടന്ന് തസ്തിക മാറ്റം വഴി ക്ലർക്കായി നിയമനം നൽകിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിലവിലുള്ള /നിലവിലുണ്ടായിരുന്ന ഫയലുകളുടെ വിശദവിവരങ്ങൾ ഫയൽ നമ്പർ സഹിതം നൽകുമോ;
( ഇ )
ഇത് സംബന്ധിച്ചുള്ള പരാതികളുടെ കോപ്പികളും പഞ്ചായത്ത്‌ ഡയറക്ടറുടെ റിപ്പോർട്ടിന്റെ പകർപ്പുകളും ലഭ്യമാക്കാമോ; ഓരോ ഫയലിലും നടപടികൾ ഏത് വരെയായിയെന്ന് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത ജില്ലയില്‍ സീനിയോറിറ്റി മറികടന്ന് ക്ലർക്കായി നിയമനം ലഭിച്ച് നടപടി നേരിടുന്ന ജീവനക്കാരനെ പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസിൽ നിന്നും സ്ഥലം മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും അത് നടപ്പിൽ വരാത്തതിന്റെ കാരണം വിശദമാക്കുമോ;
( ജി )
തെറ്റായി തസ്തിക മാറ്റം നൽകിയ നടപടി ക്യാൻസൽ ചെയ്യുവാൻ നടപടികൾ സ്വീകരിക്കുമോ?
4077.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ എത്ര ഹെഡ് ക്ലാര്‍ക്ക് തസ്തിക നിലവിലുണ്ട്;
( ബി )
കെ.എസ്.ആര്‍. ചട്ടം അനുസരിച്ച് ആറോ അതില്‍ കൂടുതലോ ക്ലാര്‍ക്കുമാർ ഉള്ള ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ജൂനിയര്‍ സുപ്രണ്ട് തസ്തിക ആവശ്യമാണോ; വ്യക്തമാക്കുമോ;
( സി )
നിലവില്‍ ഹെഡ് ക്ലാര്‍ക്ക് ഉള്ള ഗ്രാമപഞ്ചായത്തുകളില്‍ ആറോ അതില്‍ കൂടുതലോ ക്ലാര്‍ക്കുമാരുള്ള എത്ര പഞ്ചായത്തുകള്‍ ഉണ്ട്; അറിയിക്കുമോ;
( ഡി )
ഭരണ സൗകര്യാര്‍ഥം മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ജൂനിയര്‍ സുപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് തസ്തികകള്‍ സൃഷ്ടിക്കാമോ?
4078.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയര്‍ത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അതിന് ആനുപാതികമായ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4079.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വ മിഷന് കീഴിൽ ഏതൊക്കെ തസ്തികകളുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത തസ്തികകളുടെ യോഗ്യതകൾ വ്യക്തമാക്കുമോ;
( ബി )
ശുചിത്വ മിഷനിലെ താൽക്കാലിക ജീവനക്കാരുടെ എണ്ണം അറിയിക്കാമോ; അവരുടെ തസ്തികയും ശമ്പളവും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
ശുചിത്വ മിഷനിലെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം, അവരുടെ നിയമന രീതി എന്നിവ അറിയിക്കുമോ?
4080.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ, പൂര്‍ത്തീകരിക്കാനുളളവ, ആരംഭിച്ചിട്ടില്ലാത്തവ എന്നിങ്ങനെ വിശദീകരിക്കുമോ;
( ബി )
നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്തവയുടെ തടസ്സങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ;
( സി )
തടസ്സങ്ങള്‍ ഒഴിവാക്കി പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?
4081.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ 2016-21 മാര്‍ച്ച് വരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിയ്ക്കായി ചെലവഴിച്ച ആകെ തുക നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കായി വയനാട് ജില്ലയില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭ തിരിച്ച് വ്യക്തമാക്കാമോ?
4082.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ ഭാഗികമായും 2019-ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ചൂണ്ടല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ചോട്ടിലപ്പാറ പാലം റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃനിര്‍മ്മിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
4083.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളില്‍ എവിടെയൊക്കെയാണ് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം വഴിയോര വിശ്രമകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എവിടെയൊക്കെയാണ് ഇനിയും പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4084.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം അനുവദിച്ചിട്ടുളള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
4085.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉദുമ നിയോജകമണ്ഡലത്തില്‍ എത്ര റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍ എത്രയെണ്ണം പൂര്‍ത്തിയായിട്ടുണ്ട്; ഇനി പൂര്‍ത്തിയാകാനുള്ള റോഡുകള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?
4086.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാലില്‍ കോളനിയിലേയ്ക്കുള്ള റോ‍ഡ് സഞ്ചാരയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിവിവരം ലഭ്യമാക്കുമോ?
4087.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ല്യശ്ശേരി മണ്ഡലത്തില്‍ നിർമ്മാണം പൂര്‍ത്തിയാക്കാനുളള റോഡുകള്‍ ഏതൊക്കെയാണ്;
( ബി )
പ്രവൃത്തി പൂര്‍ത്തിയായ റോഡുകള്‍ക്കുളള ഫണ്ട് യഥാസമയം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( സി )
ഏത് തീയതിവരെ ലഭിച്ച ബില്ലുകള്‍ക്കാണ് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടുളളത്; വിശദമാക്കാമോ?
4088.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുളള കാലയളവിൽല്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് കുണ്ടറ നിയോജകമണ്ഡലത്തില്‍ അനുദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ പൂര്‍ത്തീകരിച്ചത്, നടന്നു കൊണ്ടിരിക്കുന്നത്, ഭരണാനുമതി ലഭിച്ചിട്ട് ഇതുവരെയും പ്രവര്‍ത്തി ആരംഭിക്കാത്തത് എന്നിങ്ങനെ പഞ്ചായത്ത് തിരിച്ചുളള വിവരം നല്‍കാമോ;
( ബി )
മേല്‍പ്പറഞ്ഞ പ്രവര്‍ത്തികളുടെ നിര്‍വ്വഹണ ഏജന്‍സികള്‍ ഏതൊക്കെയെന്ന് തരംതിരിച്ച് നല്‍കാമോ?
4089.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലെെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകാത്തത് കാരണം പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അക്രെഡിറ്റെഡ് ഏജന്‍സിയായ സില്‍ക്ക് വഴി നടപ്പിലാക്കുന്ന മിനി മാസ്റ്റ് ലെെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയ്ക്ക് നിലവില്‍ എന്തെങ്കിലും തടസങ്ങള്‍ ഉളളതായി അറിയുമോ;
( സി )
ഈ പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും എന്ന് പൂര്‍ത്തിയാക്കാനാകുമെന്നും അറിയിക്കാമോ?
4090.
ശ്രീ ഐ ബി സതീഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ സ്റ്റാറ്റ്യൂട്ടറി മാസ്റ്റര്‍ പ്ലാനുകളും വിശദമായ നഗരാസൂത്രണ പദ്ധതിയും തയ്യാറാക്കുന്ന പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ പട്ടണങ്ങളെ ദുരന്തമുക്തവും സുരക്ഷിതവുമാക്കുന്നതിന് നിലവിലുള്ള മാസ്റ്റര്‍പ്ലാനുകളില്‍ പരിഷ്കരണം അനിവാര്യമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
4091.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് സിറ്റി മിഷന്‍ പ്രകാരം തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ നടത്തിവരുന്ന വികസന പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ ഒന്‍പത് പ്രധാന നഗരങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ അമൃത് പ്രകാരം നടത്തുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഏതൊക്കെ മുന്‍ഗണന മേഖലകളിലാണ് പ്രവൃത്തി നടന്നുവരുന്നത്;
( സി )
ഭരണാനുമതി ലഭിച്ച പദ്ധതികളും അവയുടെ നിലവിലെ പുരോഗതിയും അറിയിക്കാമോ?
4092.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗര വികസനത്തിന് പ്രത്യേക പദ്ധതികള്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4093.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് എക്സ്സൈസ് റേഞ്ച് ഓഫീസിനു അടിസ്ഥാന സൗകര്യങ്ങളും വാഹന-ബോട്ട് സൗകര്യങ്ങളും കൂടുതല്‍ നല്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ ഓഫീസും താമസ സൗകര്യങ്ങളും നല്‍കുന്നതിനു നടപടികള്‍ ഉണ്ടാകുമോ?
4094.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പനയും ഉപയോഗവും സ്വൈരജീവിതം തകര്‍ക്കുകയും അക്രമവും ആത്മഹത്യയും വർദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആയത് തടയുവാന്‍ നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ എത്രത്തോളം ലഹരിവസ്തുക്കൾ എക്സൈസും മറ്റിതര വകുപ്പുകളും പിടിച്ചെടുത്തു; ആയതിന്റെ വിൽപനവില എത്ര; ഇനം തിരിച്ചു വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധത പഠനഭാഗമാക്കാനും യുവാക്കൾക്ക് തദ്ദേശ ഭരണ വകുപ്പുൾപ്പെടെയുളള മറ്റു സർക്കാർ വകുപ്പുകൾ വഴി ബോധവൽക്കരണം നടത്തുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4095.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സെെസ് വകുപ്പില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലഹരിവര്‍ജ്ജനം, മദ്യവര്‍ജ്ജനം എന്നിവ നടപ്പിലാക്കുന്നതിന് ആവശ്യമായ തസ്തികകൾ വകുപ്പില്‍ നിലവിലുണ്ടോ;
( സി )
ആലപ്പുഴ ജില്ലയിലെ കുട്ടനാട് റേഞ്ച്, ആലപ്പുഴ റേഞ്ച് എന്നിവ വിഭജിച്ച് പുതിയ റേഞ്ചുകള്‍ രൂപീകരിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുാമോ; വ്യക്തമാക്കാമോ?
4096.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആനുകുല്യങ്ങൾ കൈപ്പറ്റി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പരീശീലനം ലഭിച്ചതിനു ശേഷവും എത്ര ഉദ്യോഗസ്ഥർ സംസ്ഥാന എക്സൈസ് വകുപ്പിൽ ബോർഡ് യൂണിറ്റിലും, സ്പെഷ്യൽ ഡ്യൂട്ടിയിലും മിനിസ്റ്റീരിയൽ/സമാന തസ്തികകളിലും ജോലി ചെയ്യുന്ന അശാസ്ത്രീയമായ ജോലിക്രമീകരണങ്ങൾ പുനഃപരിശോധിച്ച് ചട്ട പ്രകാരമുള്ള ജോലി നിർവ്വഹണങ്ങൾ നൽകി യുക്തമായ നടപടികൾ സ്വീകരിക്കാമോ;
( ബി )
2018-ൽ അന്നത്തെ എക്സൈസ് കമ്മിഷണർ എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേയ്ക്ക് നൽകിയ ശിപാർശയിന്മേലുള്ള ഇപ്പോഴത്തെ നടപടികൾ എന്തായി എന്നറിയിക്കാമോ;
( സി )
എക്സൈസ് വകുപ്പിൽ എത്ര എക്സൈസ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ നികത്തുവാൻ ഉണ്ട് എന്നറിയിക്കാമോ; ഈ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് കാരണം എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിൽ വീഴ്ച ഉണ്ടാകുന്നുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
വകുപ്പിലെ ജീവനക്കാർ തമ്മിലുള്ള സർവീസ് സംബന്ധമായ എത്ര കേസുകൾ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നുണ്ട്; പ്രസ്തുത കേസുകൾ സമയമബന്ധിതമായി തീർപ്പാക്കാൻ വകുപ്പു തലത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
4097.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിമുക്തി പദ്ധതി ആരംഭിച്ചത് എന്നാണ്; എന്താണ് ഇതിന്റെ ഉദ്ദേശലക്ഷ്യം എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി ആരംഭിയ്ക്കുമ്പോള്‍ സംസ്ഥാനത്ത് എത്ര ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു; കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ എത്ര ബാറുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്; കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ ബാറുകളുടെയും മദ്യശാലകളുടെയും എണ്ണം കുറയ്ക്കുന്നതിന് പകരം വ്യാപകമായി ഇവയ്ക്ക് അനുമതി നല്‍കിയതാണ് വിമുക്തി പദ്ധതി നാളിതുവരെ ലക്ഷ്യം കാണാഞ്ഞതിന് കാരണമായതെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാറുകളുടെയും മദ്യശാലകളുടെയും എണ്ണത്തിലെ ഈ ക്രമാതീതമായ വര്‍ദ്ധനവ് വിമുക്തി പദ്ധതിയെ ഏതെല്ലാം രീതിയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
4098.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലെ വിവിധ എന്‍ട്രി കേഡറുകളിലെയും മറ്റ് വകുപ്പുകളിലെ സമാന എന്‍ട്രി കേഡറുകളിലെയും ശമ്പള സ്കെയിലുകള്‍ തമ്മില്‍ വലിയ അന്തരമുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത അനോമലി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4099.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്കരണ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമുളള ശമ്പളപരിഷ്കരണം നടപ്പിലാക്കിയോ; ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കുന്നതിന് നടപടികള്‍ ആരംഭിക്കുമോ;
( ബി )
ബിവറേജസ് കോര്‍പ്പറേഷനില്‍ പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് ആരംഭിക്കുവാന്‍ ആലോചനയുണ്ടോ?
4100.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യവര്‍ജ്ജനം സംബന്ധിച്ച് കഴിഞ്ഞ സർക്കാർ കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണ് എന്ന് വെളിപ്പെടുത്തുമോ; ഇതുസംബന്ധിച്ച് ഈ സർക്കാരിന്റെ നയമെന്താണെന്ന് അറിയിക്കാമോ;
( ബി )
ലോക്ഡൗണ്‍ കാലത്ത് മദ്യലഭ്യത വിരളമായപ്പോള്‍ സ്ഥിരം മദ്യപാനികൾ ഉള്‍പ്പെടെ മദ്യം വര്‍ജ്ജിക്കുവാന്‍ തയ്യാറായതായ കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
കോവിഡ് കാലത്തെ വ്യാജമദ്യ-മയക്കുമരുന്ന് കേസുകളുടെ എണ്ണവും 2016-19 കാലത്തെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്തിട്ടുണ്ടോ; എങ്കിൽ രണ്ട് കണക്കുകളും ലഭ്യമാക്കുമോ?
4101.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും ഈ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും മതിയായ ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കിള്‍ ഓഫീസുകള്‍ നിലവിലില്ലാത്ത താലൂക്കുകളില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
എക്സൈസ് ഓഫീസുകളില്‍ പരിശോധന നടത്തുന്നതിന് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് എല്ലാ ഓഫീസുകളിലും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
4102.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കനത്ത മാനസിക സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ കൂടുതല്‍ പേരെ ലഹരിയുടെ വഴിയിലേക്ക് നയിക്കുവാന്‍ ലഹരി മാഫിയയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിക്കെതിരെ അണി നിരത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയപ്രദമാണോ; വിശദമാക്കുമോ;
( സി )
ലഹരി വര്‍ജ്ജനത്തിലൂടെ ലഹരിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിനായി ഈ സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇത് കാര്യക്ഷമമാണോ എന്ന് പഠന വിധേയമാക്കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
4103.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ മറവില്‍ സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവും മറ്റ് നിരോധിത ലഹരി വസ്തുക്കളും കടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
റെയ്ഡില്‍ പിടിച്ചെടുക്കുന്ന മയക്കുമരുന്ന് വിപണനത്തിന്റെ ചെറിയൊരംശം മാത്രമാണെന്നും ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് വിതരണ കേന്ദ്രമായി സംസ്ഥാനം മാറുന്നുവെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വേണ്ടത്ര അംഗബലം ഇല്ലാത്തത് എക്സെെസ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ;
( ഡി )
എക്സെെസ് വകുപ്പിന്റെ ഘടന പരിഷ്കരിക്കുന്നതിനായി എന്തെങ്കിലും പ്രൊപ്പോസൽ നൽകിയിട്ടുണ്ടോ; എങ്കില്‍ ഇത് നിരസിച്ചിട്ടുണ്ടോ; നിരസിച്ചിട്ടുണ്ടെങ്കില്‍ കാരണം വിശദമാക്കാമോ?
4104.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ മദ്യവര്‍ജ്ജനം എത്രയധികം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്; പ്രസ്തുത രംഗത്ത് പുതിയ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
4105.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 2019-20, 2020-21 വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ജില്ല തിരിച്ച് വിശദമാക്കാമോ?
4106.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമങ്ങളിലടക്കം വർദ്ധിച്ചുവരുന്ന കഞ്ചാവ്-മയക്കുമരുന്ന് കച്ചവടം തടയാൻ സർക്കാർ സ്വീകരിച്ചുവരുന്നു നടപടികൾ വ്യക്തമാക്കാമോ;
( ബി )
ലഹരി വസ്തുക്കളുടെ കച്ചവടവും ഉപയോഗവും തടയുന്നതിന് എക്സൈസ് വകുപ്പിനെ കൂടുതൽ സുസജ്ജവും കാര്യക്ഷമവുമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4107.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകൾ സ്കൂളുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും അതിനാലുള്ള കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്നത് സർക്കാർ പരിശോധിച്ചിട്ടുണ്ടൊ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി ലഹരിമാഫിയകള്‍ പ്രവർത്തിയ്ക്കുന്നതും വിദ്യാർഥികളെ പ്രസ്തുത ഉപഭോഗത്തിനും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിധേയമാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടൊ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇവ തടയുവാനും ഇതിന് വിധേയരായ യുവാക്കളെയും വിദ്യാർഥികളെയും നേർവഴിയ്ക്ക് കൊണ്ടുവരാനും പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട മാഫിയകളെ കർക്കശമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കാനുമായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( ഡി )
എങ്കിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഇത് സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തു; എന്തെല്ലാം കർമ്മ പദ്ധതികൾ നടപ്പാക്കി; എത്ര മാഫിയകളുടെ പേരിൽ നടപടികൾ കൈക്കൊണ്ടു; വിശദാംശം വ്യക്തമാക്കുമോ?
4108.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്ന് ഉപഭോഗവും വിതരണവും തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ജില്ലാതലത്തില്‍ എക്സൈസ് വകുപ്പിന് കീഴില്‍ പ്രത്യേക നാര്‍ക്കോട്ടിക് വിംഗ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
4109.
ശ്രീ. പി. ടി. തോമസ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്സ് ഇനത്തില്‍പ്പെട്ട ന്യൂജനറേഷന്‍ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗവും വില്‍പനയും തടയുന്നതിന് ഫലപ്രദമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( സി )
നിരോധിത പുകയില ഉല്പന്നങ്ങളുടേയും ലഹരി വസ്തുക്കളുടേയും ഉപഭോഗം ഇല്ലാതാക്കുന്നതിനുവേണ്ടി എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുമോ;
( ഡി )
ലഹരി വസ്തുക്കള്‍ വിപണനം നടത്തിയതിന് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ ആവശ്യമായ ബോധവല്‍ക്കരണത്തിലൂടെ പുന:രധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ടോ; വിശദീകരിക്കുമോ?
4110.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടികൂടുന്ന കേസുകളില്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ഒഴിവാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക്കയെന്ന് വിശദമാക്കുമോ;
( ബി )
ഒരു കിലോയിൽ താഴെയുള്ള കഞ്ചാവ് കേസുകളിലെ പ്രതികള്‍ ജാമ്യമെടുത്ത് രക്ഷപ്പെടുന്നതും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിക്കപെട്ടാല്‍ ഇരുന്നൂറ് രൂപ പിഴയടച്ച് രക്ഷപ്പെടുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച വണ്ടികള്‍ കണ്ടുകെട്ടാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലാത്തതും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലാത്തതും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പിന് പ്രയാസം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കേസുകളില്‍ എക്സൈസ് വകുപ്പിന് കൂടി അധികാരം നല്‍കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടകളില്‍ നിന്നും കസ്റ്റഡിയിലെടുത്താല്‍ പ്രസ്തുത കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ഡി )
ഒന്‍പത് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉള്‍ക്കൊള്ളുന്ന കൂത്തുപറമ്പ് എക്സൈസ് റെയിഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ഇ )
കൂത്തുപറമ്പ് എക്സൈസ് റെയിഞ്ചില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും പത്ത് വര്‍ഷത്തിലധികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ വാഹനം മാറ്റി പുതിയത് ലഭ്യമാക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.